Wednesday, October 9, 2024

ad

Homeസംസ്ഥാനങ്ങളിലൂടെകരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതിനായി കർണാടകയിൽ സിഐടിയു സമരം

കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതിനായി കർണാടകയിൽ സിഐടിയു സമരം

നിരഞ്‌ജന ദാസ്‌

ട്ട്‌സോഴ്‌സ്‌ ചെയ്യപ്പെടുന്ന ഗവൺമെന്റ്‌ ജോലികളിൽ പട്ടികജാതി, പട്ടികവർഗം, ഒബിസി എന്നീ വിഭാഗങ്ങളിൽപെട്ടവർക്ക്‌ സംവരണം സാധ്യമാക്കുന്നതിനായി കർണാടക സർക്കാർ കൊണ്ടുവരാൻ പോകുന്ന നിയമഭേദഗതി സ്വാഗതാർഹമാണ്‌. എന്നാൽ അതേസമയം ഈ നിയമഭേദഗതിയിലെ സ്ഥിരം തൊഴിൽ ചെയ്യുന്ന കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നത്‌ തടയുന്ന ഉപവിഭാഗം ശക്തമായി എതിർക്കപ്പെടേണ്ടതാണ്‌. ഇക്കാര്യം ഉന്നയിച്ച്‌ സിഐടിയു ജനറൽ സെക്രട്ടറി കർണാടക മുഖ്യമന്ത്രിക്ക്‌ മെമ്മോറാണ്ടം സമർപ്പിക്കുകയുണ്ടായി.

ഈ ഭേദഗതിയുടെ പ്രയോജനം ലഭിക്കുന്ന സംവരണവിഭാഗങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെയുള്ള കരാർ തൊഴിലാളികൾക്ക്‌ പുതിയ വ്യവസ്ഥ (clause 5) സ്ഥിരം തൊഴിലിനുള്ള അവസരം നിഷേധിക്കപ്പെടുമെന്ന്‌ സിഐടിയു ആശങ്ക പ്രകടിപ്പിക്കുന്നു. കരാർ ജീവനക്കാർ സ്ഥിരം തൊഴിൽ ചെയ്യുന്നുണ്ടെങ്കിലും അവർ സ്ഥിരപ്പെടുത്തലിനുള്ള അവകാശത്തിൽനിന്ന്‌ ഒഴിവാക്കപ്പെടും. ഇത്‌ എസ്‌സി, എസ്‌ടി, ഒബിസി വിഭാഗങ്ങളിൽനിന്നുള്ള തൊഴിലാളികളെ മാത്രമല്ല മറ്റെല്ലാ ഗ്രൂപ്പുകളിൽനിന്നുള്ള തൊഴിലാളികളെയും ബാധിക്കും.

കരാർ ജീവനക്കാർക്കുള്ള വ്യവസ്ഥകൾ 1970ലെ കരാർ തൊഴിൽ (റെഗുലേഷൻ & അബോളിഷൻ) നിയമവും അനുബന്ധ നിയമങ്ങളും അനുസരിച്ചാണ്‌ ക്രമപ്പെടുത്തിയിരിക്കുന്നത്‌ എന്ന കാര്യം സിഐടിയു സമർപ്പിച്ച മെമ്മോറാണ്ടം അടിവരയിടുന്നു. നിലവിലെ ചട്ടക്കൂട്‌ കരാർ ജീവനക്കാരെ സ്ഥിരം അല്ലെങ്കിൽ ദീർഘകാല തസ്തികകളിൽ നിയമിക്കരുതെന്ന്‌ വ്യവസ്ഥ ചെയ്യുന്നു. കൂടാതെ സംസ്ഥാന സർക്കാർ സർവീസുകളിൽ ഒരേ ജോലിക്ക്‌ കരാർ തൊഴിലാളിക്ക്‌ തുല്യവേതനവും ആനുകൂല്യങ്ങളും നൽകണമെന്നും വ്യവസ്ഥയുണ്ട്‌. എന്നാൽ സർക്കാർ ഇത്‌ സ്ഥിരമായി നടപ്പാക്കാറില്ല.

ഇത്തരം പ്രശ്‌നങ്ങൾ എടുത്തുകാട്ടി, റെഗുലറൈസേഷൻ തടയുന്ന വ്യവസ്ഥ നീക്കംചെയ്‌തുകൊണ്ട്‌ നിലവിലെ നിയമം ഭേദഗതി ചെയ്യണമെന്ന്‌ സിഐടിയു കർണാടക സർക്കാരിനോട്‌ ആവശ്യപ്പെടുന്നു. അതോടൊപ്പം കരാർ ജീവനക്കാർക്ക്‌ സ്ഥിരമായി ചെയ്യുന്ന ജോലിക്ക്‌ തുല്യവേതനവും ആനുകൂല്യങ്ങളും നൽകണമെന്നും ആവശ്യപ്പെടുന്നു. പൊതുമേഖലയിലും സ്വകാര്യമേഖലയിലും തൊഴിൽവ്യവസ്ഥകളിൽ നീതിയും ഔചിത്യവും ഉറപ്പാക്കാൻ ഈ മാറ്റം അനിവാര്യമാണെന്നും സിഐടിയു ചൂണ്ടിക്കാണിക്കുന്നു. കരാർ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും മെച്ചപ്പെട്ട തൊഴിൽസാഹചര്യം സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള നിർദ്ദിഷ്ട നിയമഭേദഗതിയിൽ മുൻതൂക്കം നൽകുന്ന ഇക്കാര്യങ്ങൾ നടപ്പാക്കുന്നതിൽ ഗവൺമെന്റാണ്‌ മുൻകൈ എടുക്കേണ്ടതെന്നും സിഐടിയു ആവശ്യപ്പെടുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × 5 =

Most Popular