Monday, September 9, 2024

ad

Homeപുസ്തകംഒളിമ്പിക്സിന്റെ സമാന്തര ചരിത്രം

ഒളിമ്പിക്സിന്റെ സമാന്തര ചരിത്രം

കവിത ഇന്ദുലേഖ

Pierre de Coubertin മുന്നിട്ട് നടത്തിയ അശ്രാന്ത പരിശ്രമഫലമായി 1986ലാണ് ആധുനിക ഒളിമ്പിക്സ് ആരംഭിക്കുന്നത്. 1900ല്‍ പാരീസില്‍ വച്ച് നടന്ന രണ്ടാം ഒളിമ്പിക്സില്‍ 5 ഇനങ്ങളില്‍ സ്ത്രീകള്‍ക്കും മത്സരം ഉണ്ടായിരുന്നു. അത്ലറ്റിക്സ് അതില്‍ ഉള്‍പ്പെട്ടിരുന്നില്ല. കാഴ്ചപ്പാടുകൾക്ക് വേണ്ടത്ര തെളിച്ചം വീഴാത്ത ആ കാലത്ത് സ്ത്രീകളെ അത്ലറ്റിക്സിൽ പങ്കെടുപ്പിക്കാൻ ഒളിമ്പിക് നടത്തിപ്പുകാ ർക്ക് (സ്വാഭാവികമായും പുരുഷന്മാർ) താത്പര്യമുണ്ടായിരുന്നില്ല. ആലിസ് ജോസഫൈന്‍ മില്ലിയറ്റ് എന്ന വനിതയുടെ തളരാത്ത പരി ശ്രമങ്ങളാണ് വനിതാ അത്ലറ്റിക്സിന് ബലമുള്ളൊരു അടിത്തറ പാ കുന്നത്. സ്പോർട്ട്സ് ചെയ്യുന്ന പെണ്ണിന്റെ പെൺമ നഷ്ടമാകുമെ ന്ന് ആണധികാരം പിറുപിറുത്തു. സ്ത്രീകളുടെ അത്ലറ്റിക്സ് ഒളിമ്പിക്സി ല്‍ ഉള്‍പ്പെടുത്താനുള്ള പരിശ്രമങ്ങള്‍ സാധ്യമാകാത്തതിനെ തു ടര്‍ന്ന് 1922ല്‍ ആലിസ് മില്ലിയറ്റിന്റെ നേതൃത്വത്തില്‍ പാരീസില്‍ വച്ച് സ്ത്രീകളുടെ ലോകമത്സരം സംഘടിപ്പിച്ചു.

1935, അന്ന് ലോകത്തെ ഏറ്റവും മികച്ച വനിതാ അത്ലറ്റുകളി ൽ ഒരാളും ലോക റെക്കോർഡിന് ഉടമയുമായിരുന്ന Zdenek Koubek താൻ പുരുഷനായി ജീവിക്കാൻ ആഗ്രഹിക്കുന്നതായി പ്ര ഖ്യാപിച്ചു. തൊട്ടടുത്ത വർഷം മറ്റൊരു പ്രധാന വനിതാ അത്ലറ്റ് Mark Westonഉം പുരുഷ ജീവിതം തിരഞ്ഞെടുത്തു.

രണ്ട് പ്രധാന അത്ലറ്റുകളുടെ ലിംഗമാറ്റത്തോടെ വനിതാ അത്ലറ്റിക്സ് ആകെത്തന്നെ സംശയനിഴലിലായി. അതിനെ തുടർന്നുള്ള അലയൊലികളാണ് ഒളിമ്പിക്സിൽ ലിംഗനിർണ്ണയ ടെസ്റ്റുകൾ നിർബന്ധമാക്കുന്നതിൽ എത്തിച്ചത്. ഇന്ന് സ്ത്രീകളുടെ അത്ലറ്റിക്സ് ഒളിമ്പിക്സിലെ ഏറ്റവും ആകര്‍ഷകമായ ഇനമാണെങ്കിലും വനിതാ അത്ലറ്റുകളുടെ ലിംഗനിര്‍ണ്ണയ പരിശോധന സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ ഇന്നും തുടരുന്നു.

Michael Water ന്റെ The Other Olympians എന്ന പുസ്തകം പറയുന്നത് ആ ചരിത്രമാണ്. ആൺ, പെൺ വസ്ത്രങ്ങൾ മാറ്റി അണി യുന്നതുപോലും കുറ്റകരമായിരുന്ന ഒരു സമൂഹത്തിൽ ആന്തരിക ചോദനകളാൽ പ്രേരിതരായി, അടിച്ചേൽപ്പിക്കപ്പെട്ട വ്യക്തിത്വങ്ങൾ കുടഞ്ഞെറിഞ്ഞ മനുഷ്യർ. വനിതകളുടെ കായികലോകത്തിനായി സമർപ്പണബുദ്ധിയോടെ അധ്വാനിച്ച ആലിസ് മില്ലിയറ്റ്. ഫാസിസം ഏറ്റവും ആസുരമായി അരങ്ങേറിയിരുന്ന വർഷങ്ങളിൽ അതിന് കു ടപിടിച്ച ഒളിമ്പിക് ഭാരവാഹികൾ ലിംഗനിർണ്ണയ ടെസ്റ്റുകൾ എന്ന പേരിൽ അരങ്ങേറിയ ക്രൂരതകൾ, അതു തകർത്ത ജീവിതങ്ങൾ, ഇതുവരെ കേട്ടിട്ടില്ലാത്ത നിരവധി ചരിത്രങ്ങളാണ് ഈ പുസ്തകം അനാവരണം ചെയ്യുന്നത്.

ഒരേ കാലഘട്ടത്തിൽ ജീവിച്ച എല്ലാ മനുഷ്യർക്കും പങ്കുവയ്ക്കാ നുള്ളത് ഒരേ ചരിത്രമായിരിക്കില്ല എന്നത് ഏറ്റവും വലിയ വിരോ ധാഭാസമാണ്. അധികാരത്തിലും പദവിയിലും താഴ്ന്നവരായി പരി ഗണിക്കപ്പെട്ടവരുടെ ചരിത്രം പലപ്പോഴും ചാരംമൂടി കിടക്കും; അതു കണ്ടെത്തി പറയാൻ ആരെങ്കിലും മെനക്കെട്ടിറങ്ങുംവരെ.

ചരിത്രത്തിൽ ശബ്ദമില്ലാതായിപ്പോയ ചിലരെ Michael Waters ഈ പുസ്തകത്തിൽ അടയാളപ്പെടുത്തുന്നു. കൃത്യമായ ചരിത്രരേ ഖകളുടെ പിൻബലത്തോടെയുള്ള പഠനം. എന്നാൽ വൈജ്ഞാനി കഭാരമില്ലാത്ത വായനാനുഭവം. പാരീസിൽ 2024 ജൂലൈ 26 മുതൽ ആഗസ്ത് 11 വരെ മുപ്പത്തിമൂന്നാമത് ഒളിമ്പിക്സ് നടക്കുന്ന വേളയിൽ പഴയതിലും തെളിച്ചമുള്ള കാഴ്ചക്കായി ഈ വായന ഉപകരിക്കും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

20 + 13 =

Most Popular