Thursday, September 19, 2024

ad

Homeസംസ്ഥാനങ്ങളിലൂടെഫീസ്‌ വർധനയ്‌ക്കെതിരെ എസ്‌എഫ്‌ഐയുടെ പ്രതിഷേധം

ഫീസ്‌ വർധനയ്‌ക്കെതിരെ എസ്‌എഫ്‌ഐയുടെ പ്രതിഷേധം

ഷുവജിത്‌ സർക്കാർ

യൂണിവേഴ്‌സിറ്റി ഫീസ്‌ വർധനയ്‌ക്കെതിരെ പശ്ചിമബംഗാളിലെ വിദ്യാർഥിസമൂഹമൊന്നാകെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുനീങ്ങുകയാണ്‌. അതിന്റെ ഭാഗമായി പ്രസിഡൻസി യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികൾ ഇക്കാര്യത്തിലുള്ള അവരുടെ പ്രതിഷേധം അറിയിക്കുകയും അവരുടെ ആശങ്കകൾ കേൾക്കുന്നത്‌ ഉറപ്പാക്കാനുള്ള നിർണായകമായ പ്രവർത്തനത്തിലുമാണ്‌ പ്രസിഡൻസി യൂണിവേഴ്‌സിറ്റിയിലെ എസ്‌എഫ്‌ഐ ഘടകം ഈ പ്രതിഷേധത്തിൽ മുൻനിരയിലാണ്‌. വിദ്യാർഥികളുടെ അവകാശങ്ങൾക്കുവേണ്ടിയും തീരുമാനമെടുക്കൽ പ്രക്രിയകളിൽ സുതാര്യത വേണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ടും എസ്‌എഫ്‌ഐ പോരാട്ടത്തിലാണ്‌.

സർവകലാശാലാ ഫീസ്‌ വർധിപ്പിക്കാനുള്ള തീരുമാനം വിദ്യാർഥികൾക്കിടയിൽ കടുത്ത അസംതൃപ്‌തിക്കിടയാക്കിയിരിക്കുകയാണ്‌. കോവിഡ്‌‐19 മഹാമാരിയുടെ സാന്പത്തിക ആഘാതങ്ങളിൽനിന്നും ഇപ്പോഴും പലരും കരകയറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്‌, ഈ വർധന തങ്ങൾക്കും തങ്ങളുടെ കുടുംബങ്ങൾക്കും മേൽ അമിത സാന്പത്തികഭാരം സൃഷ്ടിക്കുമെന്ന്‌ വിദ്യാർഥികൾ പറയുന്നു. അർഹരായ അനവധി വിദ്യാർഥികളുടെ വിദ്യഭ്യാസപ്രവേശത്തെ നിയന്ത്രിക്കാൻ കഴിയുന്ന അന്യായമായ നീക്കമായാണ്‌ വിദ്യാർഥികൾ ഈ ഫീസ്‌ വർധനയെ കാണുന്നത്‌.

എസ്‌എഫ്‌ഐ പ്രസിഡൻസി സർവകലാശാല യൂണിറ്റിന്റെ മുൻകയ്യിൽ, ഈ വിഷയത്തിൽ വിദ്യാർഥികൾക്കുള്ള വിയോജിപ്പ്‌ സർവകലാശാല ഭാരവാഹികളെ ഔദ്യോഗികമായിത്തന്നെ അറിയിച്ചിട്ടുണ്ട്‌. ഇത്തരം നിർണായക തീരുമാനങ്ങളിൽ വിദ്യാർഥികളുടെ പങ്കാളിത്തം ഉണ്ടായിരിക്കേണ്ടതിന്റെ അനിവാര്യത ഊന്നിപ്പറഞ്ഞുകൊണ്ട്‌ അവർ ബന്ധപ്പെട്ട കമ്മിറ്റിയുടെ അധ്യക്ഷന്‌ നിവേദനം സമർപ്പിച്ചു. ഇതിൽ ഈന്നൽ നൽകിയിട്ടുള്ള കാര്യങ്ങൾ താഴെ പറയുന്നവയാണ്‌:

1. വിദ്യാർഥികളുടെ അഭിപ്രായം ഉൾപ്പെടുത്തൽ: ഫീസ്‌ വർധന സംബന്ധിച്ച്‌ എന്തെങ്കിലും തീരുമാനമെടുക്കുന്നതിനു മുന്പ്‌ സമിതി വിദ്യാർഥികളുടെ അഭിപ്രായങ്ങൾ പരിഗണിക്കണം. ഇത്‌ തീരുമാനമെടുക്കൽ പ്രക്രിയ ജനാധിപത്യപരമാണെന്നും ഇത്തരം മാറ്റങ്ങൾ വരുത്തുന്നത്‌ അത്‌ നേരിട്ടു ബാധിക്കുന്നവരുടെ കാഴ്‌ചപ്പാടുകൾകൂടി പരിഗണിക്കപ്പെടുന്നുവെന്ന്‌ ഉറപ്പുവരുത്തുകയും ചെയ്യുന്നു.

2. വിദ്യാർഥികളുമായുള്ള ചർച്ചകൾ നിർബന്ധം: വിദ്യാർഥിസംഘടനകളുമായി മുൻകൂർ ചർച്ച കൂടാതെ ഫീസ്‌ വർധനയുമായി ബന്ധപ്പെട്ട്‌ ഒരു തീരുമാനവും എടുക്കരുത്‌. വിദ്യാർഥികളുടെ അഭിപ്രായങ്ങൾ കേൾക്കുകയും അവരെ ബഹുമാനിക്കുകയും ചെയ്യുന്ന, സുതാര്യവും ഉൾക്കൊള്ളലിന്റേതുമായ ഒരു അന്തരീക്ഷം വളർത്തിയെടുക്കുന്നതിന്‌ ഇത്‌ സഹായിക്കും.

വിദ്യാർഥികൾ നൽകിയ ഈ നിവേദനത്തോട്‌ അനുകൂലമായാണ്‌ സർവകലാശാല ഭരണകൂടം പ്രതികരിച്ചത്‌. ഫീസ്‌ വർധനയുമായി ബന്ധപ്പെട്ട്‌ ചർച്ചചെയ്യുന്ന കമ്മിറ്റിയിൽ അഞ്ച്‌ വിദ്യാർഥി പ്രതിനിധികളെ ഉറപ്പാക്കുകയും ഉൾപ്പെടുത്തുകയും ചെയ്യാനുള്ള തീരുമാനം വിദ്യാർഥിസമിതിയുടെയും എസ്‌എഫ്‌ഐയുടെയും ഈ ദിശയിലുള്ള നീക്കത്തിന്റെ വിജയത്തെ സൂചിപ്പിക്കുന്നു. കമ്മിറ്റി യോഗത്തിൽ വിദ്യാർഥി പ്രതിനിധികളെ ഉൾപ്പെടുത്തുന്നത്‌, വിദ്യാഭ്യാസാന്തരീക്ഷത്തിലെ സഹകരണ മനോഭാവവും സുതാര്യതയും പരിപോഷിപ്പിക്കുന്നതിലേക്കായുള്ള നിർണായക ചുവടുവെപ്പാണ്‌. വിദ്യാർഥികളെ നേരിട്ടു ബാധിക്കുന്ന അവരുടെ അക്കാദമികവും സാന്പത്തികക്ഷേമപരവുമായ നയങ്ങൾ രൂപീകരിക്കുന്നതിൽ വിദ്യാർഥിശബ്ദത്തിന്റെ പ്രാധാന്യം ഇത്‌ തിരിച്ചറിയുന്നു. വിദ്യാർഥിസമൂഹത്തിന്റെയാകെയും വിവിധങ്ങളായ ആവശ്യങ്ങളും ആശങ്കകളും പരിഗണിക്കുന്ന കൂടുതൽ സന്തുലിതവും സമതുലിതവുമായ ചർച്ചകളിലേക്ക്‌ നയിക്കാൻ വിദ്യാർഥി പ്രാതിനിധ്യത്തിനു കഴിയും.

ഈ ദിശയിലുള്ള പുരോഗതി, സർവകലാശാല ഭരണകൂടവും വിദ്യാർഥിസമൂഹവും തമ്മിലുള്ള ഭാവി ഇടപെടലുകൾക്കുള്ള ഭൂമികയൊരുക്കും. അനുകൂലമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിൽ സംഘടിതവും സമാധാനപരവുമായി എസ്‌എഫ്‌ഐ നടത്തിയ പോരാട്ടങ്ങളുടെ ഫലപ്രാപ്‌തിയെയാണ്‌ ഇത്‌ പ്രകടമാക്കുന്നത്‌. എസ്‌എഫ്‌ഐയുടെ ഈ മുന്നേറ്റം, കൂട്ടായ പ്രവർത്തനത്തിന്റെ ശക്തിയെയും സ്ഥാപനപരമായ ഭരണനിർവഹണത്തിലെ വിദ്യാർഥികളുടെ പ്രാധാന്യത്തെയും അടിവരയിടുന്നു. ഫീസുയർത്താനുള്ള പ്രസിഡൻസി കോളേജിന്റെ തീരുമാനത്തിനെതിരെ ഉയർന്ന പ്രതിഷേധം ഉയർത്തിക്കാട്ടുന്നത്‌ എല്ലാവർക്കും പ്രാപ്യമായതും താങ്ങാൻ കഴിയുന്നതുമായ ഉന്നതവിദ്യാഭ്യാസം എന്ന വിപുലമായ വിഷയമാണ്‌. എസ്‌എഫ്‌ഐ സ്വീകരിച്ച ക്രിയാത്മകമായ നടപടികളും തുടർന്ന്‌ പ്രസിഡൻസി സർവകലാശാല ഭരണതലത്തിൽ നിന്നുള്ള അനുകൂല പ്രതികരണവും ക്രിയാത്മകമായ സംവാദത്തിന്റെയും സഹകരണത്തിന്റെയും സാധ്യതകളെയാണ്‌ തുറന്നുകാട്ടുന്നത്‌. വിദ്യാർഥികൾ തങ്ങളുടെ അവകാശങ്ങൾ സ്ഥാപിച്ചുകിട്ടുന്നതിനായുള്ള പോരാട്ടങ്ങൾ തുടരുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ, വിദ്യാഭ്യാസസ്ഥാപനങ്ങൾ സുതാര്യതയ്‌ക്കും നയരൂപീകരണപ്രക്രിയയിൽ വിദ്യാർഥികളെ ഉൾപ്പെടുത്തുന്നതിനും മുൻഗണന നൽകേണ്ടത്‌ അനിവാര്യമാണ്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × two =

Most Popular