Friday, December 13, 2024

ad

Homeകവര്‍സ്റ്റോറിമലപ്പുറത്തിന് പറയാനുണ്ട്...

മലപ്പുറത്തിന് പറയാനുണ്ട്…

ഇ എന്‍ മോഹന്‍ദാസ്

മാനവികതയുടെയും മഹിതമായ പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും ദീര്‍ഘ ചരിത്രമുള്ള മലപ്പുറത്തെ അടയാളപ്പെടുത്തുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാണ് യോഗം രൂപം നല്‍കിയത്. ഇ എന്‍ മോഹന്‍ദാസ് ചെയര്‍മാനും ദേശാഭിമാനി യൂണിറ്റ് മാനേജര്‍ ആര്‍ പ്രസാദ് ജനറല്‍ കണ്‍വീനറുമായുള്ള സംഘാടകസമിതിയാണ് രൂപീകരിച്ചത്. ഒ പി സുരേഷിനെ ഫെസ്റ്റിവല്‍ ഡയറക്ടറായും നിശ്ചയിച്ചു.

മലപ്പുറം പ്രസ്‌ക്ലബ്ബിലായിരുന്നു സംഘാടകസമിതി ഓഫീസ് ഒരുക്കിയത്. മുഴുവന്‍ സമയവും സജീവമായിരുന്നു ഓഫീസ്. തുടര്‍ന്നങ്ങോട്ട് കൈമെയ് മറന്ന പ്രവര്‍ത്തനമായിരുന്നു. സര്‍വീസ് സംഘടനാ പ്രവര്‍ത്തകരും യുവജന – വിദ്യാര്‍ഥി സംഘടനകളും മറ്റു വര്‍ഗ ബഹുജന സംഘടനകളും ഒരുമയോടെ പ്രവര്‍ത്തിച്ചു. മലപ്പുറം മഹോത്സവം എന്ന വേറിട്ട പേരുതന്നെ ജനങ്ങളെ ആകര്‍ഷിച്ചു.
പ്രചാരണത്തിന്റെ ഭാഗമായി കേരള ലളിത കലാ അക്കാദമി ഒരുക്കിയ സ്ട്രീറ്റ് ആര്‍ട്ടും ശ്രദ്ധേയമായിരുന്നു. നിരവധി കലാകാരന്മാര്‍ ദിവസങ്ങളോളം ക്യാമ്പ് ചെയ്താണ് പൊതുയിടങ്ങളിലെ ചുമരുകളില്‍ മലപ്പുറത്തിന്റെ ചരിത്രം തീര്‍ത്തത്.

ചിത്രരചനയ്ക്കുശേഷം സംഘാടകസമിതി ഓഫീസില്‍ ഒത്തുചേര്‍ന്നപ്പോള്‍ അവര്‍ പങ്കുവച്ച അനുഭവങ്ങള്‍ മനസ്സില്‍ മങ്ങാതെ നില്‍ക്കുന്നു. ‘ചിത്രരചനയ്ക്കിടയില്‍ കുടിവെള്ളം വാങ്ങിനല്‍കിയും ആവശ്യമായ സൗകര്യങ്ങളൊരുക്കിയും കൂടെനിന്നും പ്രോത്സാഹിപ്പിച്ചും എന്തേലും സഹായം വേണോ എന്നു ചോദിച്ചും എത്തിയവര്‍ ഏറെയായിരുന്നു. കുന്നുമ്മല്‍ ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാര്‍ അവരുടെ സ്വന്തമായി കൂടെയുണ്ടായിരുന്നു. ”മലപ്പുറത്തിന്റെ ഈ സ്‌നേഹം പറഞ്ഞറിയിക്കാന്‍ വയ്യ. അത് നന്നായി അറിഞ്ഞു”. കലാകാരന്മാരുടെ ഈ വാക്കുകളിലുണ്ട് മലപ്പുറത്തിന്റെ നന്മയും സ്‌നേഹവും കരുതലും. ആയിരം സംഘപരിവാറുകാരുടെ മലപ്പുറം വിരുദ്ധ പ്രചാരണത്തിന് ഈ വാക്കുകള്‍ മാത്രം മതി മറുപടിയായി.

യഥാര്‍ഥ മലപ്പുറത്തെ അടയാളപ്പെടുത്താന്‍ കഴിയുന്ന പ്രബന്ധങ്ങളുടെ അവതരണമായിരുന്നു മലപ്പുറം മഹോത്സവത്തിന്റെ പ്രധാന ഭാഗം. കലിക്കറ്റ് സര്‍വകലാശാലയിലെ ചരിത്ര വിഭാഗം പ്രൊഫസര്‍ പി ശിവദാസന്‍ ചെയര്‍മാനും സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ പി അനില്‍ കണ്‍വീനറുമായ അക്കാദമിക് കമ്മിറ്റിയാണ് ഇതിന്റെ ചുമതല നിര്‍വഹിച്ചത്. ഗവേഷകരും അധ്യാപകരും വിദ്യാഭ്യാസ പ്രവര്‍ത്തകരും വിദ്യാര്‍ഥികളുമുള്‍പ്പെടെ വന്‍ നിര ഒറ്റമനസ്സായി പ്രവര്‍ത്തിച്ചു. പ്രബന്ധങ്ങള്‍ ക്ഷണിച്ചുകൊണ്ട് അറിയിപ്പുകൊടുത്തപ്പോള്‍ തന്നെ നല്ല പ്രതികരണമായിരുന്നു. മലപ്പുറത്തിന്റെ വിവിധ മേഖലകളെ സ്പര്‍ശിച്ചുകൊണ്ടുള്ള മുന്നൂറിലേറെ പ്രബന്ധങ്ങള്‍ ലഭിച്ചു. ഇവയില്‍ 257 എണ്ണമാണ് അവതരിപ്പിക്കപ്പെട്ടത്.

സെമിനാറില്‍ പങ്കെടുക്കാന്‍ ആയിരത്തി അറുനൂറിലേറെ പേര്‍ രജിസ്റ്റര്‍ചെയ്തു.
മലപ്പുറത്തിന്റെ മനസ്സുകള്‍ കാത്തിരുന്ന ദിവസങ്ങളായിരുന്നു ഡിസംബര്‍ 27ഉം 28ഉം മുട്ടുംവിളിയോടെയുള്ള ഘോഷയാത്ര മലപ്പുറത്തിന്റെ പഴയ ആളുകള്‍ക്കേ അറിയൂ. നേര്‍ച്ചകളുടെ ഭാഗമായി ഉണ്ടായിരുന്ന ഈ കലാവിരുന്നിന്റെ അകമ്പടിയോടെയായിരുന്നു ഘോഷയാത്ര. തുടര്‍ന്ന് സോപാനസംഗീതത്തില്‍ തുടങ്ങി മലപ്പുറത്തിന്റെ പ്രാചീന കലാരൂപങ്ങളുടെയെല്ലാം അവതരണം മഹോത്സവത്തിനെത്തിയ ആയിരങ്ങള്‍ക്ക് വിരുന്നായി. മലപ്പുറത്തിന്റെ നേരും വേരും തേടിയുള്ള മഹോത്സവത്തിലേക്ക് ഒഴുകിയെത്തിയത് നാടിന്റെ മതനിരപേക്ഷ മനസുകളാകെയായിരുന്നു. മഹോത്സവ നഗരിക്കും മലപ്പുറം ഓര്‍മകളുടെ നിറവും രൂപവുമായിരുന്നു. പരമ്പരാഗത കലാരൂപങ്ങള്‍ ഉയിര്‍ത്തെഴുന്നേറ്റു. പഴയകാല ഉപകരണങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. ഉത്സവച്ചന്തയ്ക്ക് മാറ്റുകൂട്ടി വളയും മാലയും ഉപ്പിലിട്ടതും വില്‍ക്കാനെത്തിയവരും ഏറെ. ക്രിസ്മസ് ദിനംമുതല്‍ കുടുംബശ്രീ ജില്ലാ മിഷനാണ് ഭക്ഷ്യ വിപണനമേളയൊരുക്കിയത്.

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

sixteen − eleven =

Most Popular