Wednesday, October 9, 2024

ad

Homeകവര്‍സ്റ്റോറിപുതിയ സമീപനമോ പഴയതിന്റെ ആവർത്തനമോ?

പുതിയ സമീപനമോ പഴയതിന്റെ ആവർത്തനമോ?

കെ ആർ മായ

വിജയിച്ചുകൊണ്ടിരിക്കുന്ന ക്ഷേമരാഷ്ട്രമാണ് ഇന്ത്യ എന്നാണ് മോദി സർക്കാരിന്റെ ഇക്കണോമിക് സർവെ ശുഭാപ്തി വിശ്വാസത്തോടെ സൂചിപ്പിക്കുന്നത്. എന്നാൽ യാഥാർഥ്യം എന്താണ്? ഓരോ പദ്ധതിയുടെ പേരിനു മുന്നിലും ‘പിഎം’ എന്നു ചേർക്കുന്നതല്ലാതെ പദ്ധതിയുടെ ഗുണം എല്ലാവരിലേക്കും എത്തിക്കുകയോ അത് ശരിയായ വിധത്തിൽ നടപ്പാക്കുകയോ ഓരോ പൗരനും അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള അവകാശം ഉറപ്പുനൽകുന്ന അനുച്ഛേദം 21ന്റെ പവിത്രത ഉയർത്തിപ്പിടിക്കുകയോ ചെയ്യുന്നില്ല. ക്ഷേമം സംബന്ധിച്ച പുതിയ സമീപനം (New Welfare Approach) ഗവൺമെന്റ് പ്രോഗ്രാമുകളുടെ നടപ്പാക്കലിലും അതിന്റെ ഫലപ്രാപ്തിയിലും ഘടനയിലും മാറ്റങ്ങൾ വരുത്തുന്നതിന് ഊന്നൽ നൽകിക്കൊണ്ടുള്ളതാണ്.

ദരിദ്രർക്കായി ലക്ഷ്യമിട്ടുള്ള പരിപാടികൾ കൊട്ടിഘോഷിക്കവേ തന്നെ ഗവൺമെന്റ് ഈ തത്വങ്ങളെ സൗകര്യപൂർവം അവഗണിച്ചുകൊണ്ട് സമ്പന്നർക്ക് സാമ്പത്തിക ആശ്വാസം ഹെയർകട്ടുകളായും വായ്പാ കുടിശിക എഴുതിത്തള്ളലുകളായും നികുതി ഇളവുകളായും നൽകുന്നു.

പുതിയ ക്ഷേമപരിപാടികൾ വിശദീകരിക്കാൻ ഉപയോഗിക്കുന്ന ഭാഷ തന്നെ ദരിദ്രരെ കൂടുതൽ അരികുവൽക്കരിക്കുന്നതാണ്. ‘‘സൗജന്യ റേഷനുകൾ’’ പോലുള്ള പദാവലികൾ, ഭക്ഷണത്തിനായുള്ള അടിസ്ഥാന അവകാശത്തെ അവഗണിച്ചുകൊണ്ട് അവശ്യസാമൂഹിക–സാമ്പത്തിക അവകാശങ്ങളെ വെറും ഔദാര്യമായി കുറച്ചുകാട്ടുന്നു. പ്രത്യേകിച്ചും സാമൂഹ്യനീതിയുടെ ഒരു സുപ്രധാന ഘടകമെന്നനിലയിൽ ഭക്ഷണത്തിനുള്ള അവകാശത്തിൻകീഴിൽ ഈ വ്യവസ്ഥകൾപെടുന്നതിനാൽ ഇത് അങ്ങേയറ്റം നീചമാണ്. പുതിയ ക്ഷേമസമീപനം പുതിയ പായ്ക്കറ്റിൽ പൊതിഞ്ഞ നവലിബറൽ ഉപകരണങ്ങൾ മാത്രമാണ്. അത് പൗരരെ അവകാശപ്പെട്ടവർ എന്നതിൽനിന്നും വെറും ഗുണഭോക്താക്കളാക്കി മാറ്റുന്നു. ദരിദ്രർ സൗജന്യങ്ങളുടെ ഗുണഭോക്താക്കളല്ല, മറിച്ച് ഈ അവകാശങ്ങൾക്ക് അർഹരായവരാണവർ.

2013–14നും 2022–23നുമിടയിൽ ഇന്ത്യയിലെ 24.82 കോടി പേർ ബഹുമുഖ ദാരിദ്ര്യത്തിൽ നിന്നും കരകയറി എന്നാണ് നിതി ആയോഗ് പറയുന്നത്. സൂക്ഷ്മ വിശകലനത്തിൽ ഈ ഡാറ്റയിൽ അവിശ്വസനീയമായ കളി നടന്നതായി വെളിപ്പെടും. ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം കഴിഞ്ഞ 5 വർഷമായി സ്ഥിരമായി താഴുകയാണ്. ‘ഗുരുതര’മായ നിലയിലുള്ള പട്ടിണി, ദുർബലരായ കുട്ടികളുടെ ഉയർന്നനിരക്ക്, വളർച്ച മുരടിച്ച കുട്ടികളുടെ നിരക്കിൽ ആഗോളതലത്തിൽ 15–ാം സ്ഥാനം എന്നിവയെല്ലാം ഇതിന്റെ സൂചകങ്ങളാണ്. കോവിഡ് മഹാമാരി മൂലം ഭക്ഷ്യപ്രതിസന്ധി വർധിതമായിക്കൊണ്ടിരിക്കുമ്പോഴും ഭക്ഷ്യസുരക്ഷയ്ക്കായുള്ള ബജറ്റ് വകയിരുത്തലിൽ വലിയ വെട്ടിക്കുറവു വരുത്തി. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന (പിഎംകെജിവെെ)യ്ക്കു കീഴിലുള്ള പൊതുവിതരണ സമ്പ്രദായം വഴി അധികധാന്യങ്ങൾ നൽകിയെങ്കിലും ഇപ്പോഴത്തെ വകയിരുത്തലുകൾ മഹാമാരിയ്ക്കു മുമ്പുള്ളതിനേക്കാൾ കുറവാണ്. കുട്ടികൾക്കിടയിലെ ഗുരുതരമായ പോഷണക്കുറവ് വ്യാപകമാണ്. പോഷൺ ട്രാക്കർ വഴി 8 കോടി കുട്ടികളിൽ നടത്തിയ സർവെയിൽ 35% കുട്ടികൾ വളർച്ച മുരടിപ്പുള്ളവരാണെന്നും പോഷണദാരിദ്ര്യം ഉള്ളവരാണെന്നും കണ്ടെത്തി. ഈയടുത്തയിടെ നടന്ന ഒരു പഠനത്തിൽ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു ഭക്ഷണവും കിട്ടാത്ത 6 മാസത്തിനും 23 മാസത്തിനുമിടയിൽ പ്രായമുള്ള കുട്ടികളുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണെന്നാണ്. 67 ലക്ഷം കുട്ടികളാണ് ഒരു ഭക്ഷണവും (Zero Food) കിട്ടാത്ത വിഭാഗത്തിലുള്ളത്.

1999–2000 മുതലുള്ള ഭക്ഷ്യധാന്യങ്ങൾക്കും ഭക്ഷ്യവസ്തകൾക്കുമുള്ള
ഉപേഭാഗ വിഹിതം (അഖിേലന്ത്യ തലത്തിൽ)

ഗ്രാമം നഗരം
കാലഘട്ടം ഭക്ഷ്യ ധാന്യ
വിഹിതത്തിെന്റെ
ശരാശരി MPCE*
(ശതമാനത്തിൽ)
ഭക്ഷ്യ വസ്തു
വിഹിതത്തിെന്റെ
ശരാശരി MPCE
(ശതമാനത്തിൽ)
ഭക്ഷ്യ ധാന്യ
വിഹിതത്തിെന്റെ ശരാശരി MPCE
(ശതമാനത്തിൽ)
ഭക്ഷ്യ വസ്തു
വിഹിതത്തിെന്റെ
ശരാശരി MPCE
(ശതമാനത്തിൽ)
1999–2000 22.23 59.40 12.39 48.06
2004–05 17.45 53.11 9.63 40.51
2009–10 13.77 56.98 8.16 44.39
2011–12 10.75 52.90 6.66 42.62
2022–23 6.92 47.47 4.51 39.70

*MPCE പ്രതിമാസ പ്രതിശീർഷ വരുമാനം

സാമൂഹ്യമേഖലയിലെ ഇനിഷേ-്യറ്റീവുകൾ അസമത്വം കുറയ്ക്കുകയും ഉപഭോക്തൃ ചെലവഴിക്കൽ ശക്തിപ്പെടുത്തുകയും ചെയ്തു എന്ന അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഏറ്റവും പുതിയ, ഗാർഹിക ഉപഭോഗ ചെലവഴിക്കൽ സർവെ (HCES) സൂക്ഷ്മമായി നിരീക്ഷിച്ചാൽ മനസ്സിലാകും. സർവെ കാണിക്കുന്നത് ഭക്ഷണത്തിനായുള്ള, ഗ്രാമീണ ഗാർഹിക ചെലവഴിക്കൽ 2011–12ലെ 52.9 ശതമാനത്തിൽ നിന്നും 47.47 ശതമാനവും നഗരങ്ങളിലെ ഗാർഹിക ചെലവഴിക്കൽ 42.62 ശതമാനത്തിൽ നിന്നും 39.7 ശതമാനമായും കുറഞ്ഞു എന്നാണ്. ഇതു സൂചിപ്പിക്കുന്നത് ഗാർഹിക വരുമാനത്തിന്റെ വലിയഭാഗവും അവശ്യഭക്ഷണച്ചെലവിലേക്കായി മാറ്റപ്പെടുന്നു എന്നാണ്. ഇത് സമൃദ്ധിയെയല്ല, സാമ്പത്തിക ബുദ്ധിമുട്ടിനെയാണ് സൂചിപ്പിക്കുന്നത്.

ഭിന്നശേഷിക്കാർക്ക് 
അച്ഛേ ദിൻ 
അകലെയോ?

മൊത്തം ബജറ്റിന്റെ 5 ശതമാനം ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി നീക്കിവെക്കണമെന്നത് ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ സംഘടനകൾ ദീർഘകാലമായി ആവശ്യപ്പെട്ടുവരുന്നതാണ്. എന്നാൽ നിലവിലെ വിഹിതം വെറും 0.25% മാത്രമാണ്. ‘ദിവ്യാംഗ് കല്യാൺ’ (വികലാംഗരുടെ ക്ഷേമം) എന്ന ഓമനപ്പേരിട്ട് ഭിന്നശേഷിക്കാർക്കായി കൊണ്ടുവന്ന പദ്ധതിയോട് കടുത്ത അവഗണനയാണ് മോദി സർക്കാരിന്. ബജറ്റ് വെട്ടിക്കുറയ്ക്കൽ, ഫണ്ട് ചെലവഴിക്കാതിരിക്കൽ, ലക്ഷ്യം കെെവരിക്കാതിരിക്കൽ അങ്ങനെ അവഗണനകൾ അനവധി. ഭിന്നശേഷിക്കാരുടെ അവകാശനിയമം നടപ്പാക്കാതിരിക്കുക മാത്രമല്ല ഇവർക്കായുള്ള ബജറ്റ് വിഹിതവും കുറച്ചുകൊണ്ടുവരികയുമാണ്. 2022–23 ലെ വിഹിതം 240.39 കോടി രൂപയായിരുന്നത് 2023–24ൽ 150 കോടി രൂപയായി, 37.5% വെട്ടിക്കുറച്ചു. ഈ വർഷം വീണ്ടും 9.78% കൂടി കുറച്ച് അത് 135.33 കോടി രൂപയായി.

മോദി അധികാരമേറ്റ 2014 മുതലുള്ള ബജറ്റ് വിഹിതം വിലയിരുത്തിയാൽ ഇതുവരെ അനുവദിച്ചതിൽ 508.26 കോടി രൂപ ചെലവഴിച്ചില്ല എന്നു വ്യക്തമാകും. നാഷണൽ യൂണിവേഴ്സിറ്റി ഓഫ് റീഹാബിലിറ്റേഷൻ സയൻസ് ആന്റ് ഡിസെബിലിറ്റി സ്റ്റഡീസ് പോലുള്ള, നിയമംമൂലം സ്ഥാപിതമായവയ്ക്കുള്ള ബജറ്റ് വിഹിതം കുറച്ചു. കൂടാതെ നാഷണൽ ട്രസ്റ്റിനുള്ള ഫണ്ട് 35 കോടി രൂപയിൽനിന്ന് 25 കോടി രൂപയായി വെട്ടിക്കുറച്ചു. ആർട്ടിഫിഷ്യൽ ലിംബ്സ് മാനുഫാക്ചറിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ദേശീയ ഭിന്നശേഷി ധനകാര്യ വികസന കോർപ്പറേഷൻ തുടങ്ങിയ പ്രധാന സ്ഥാപനങ്ങൾക്ക് ബജറ്റിൽ ഒന്നും മാറ്റിവെച്ചിട്ടില്ല. ഇന്ത്യയിൽ 15 ലക്ഷത്തോളം പേർ സുഷുമിനാനാഡിക്ക് പരിക്കേറ്റവരായുണ്ട്. ഓരോ വർഷവും 2000ത്തോളം പുതിയ കേസുകൾ ഉണ്ടാകുന്നുമുണ്ട്. ഇവർക്കായി പ്രത്യേക സാമ്പത്തിക സഹായം ഒന്നുമില്ല.

ഇന്ദിരാഗാന്ധി ദേശീയ ഭിന്നശേഷി പെൻഷൻ പദ്ധതി (ഐജിഎൻഡിപിഎസ്) യ്ക്കായുള്ള ഫണ്ടിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഒരു പതിറ്റാണ്ടിലേറെയായി 18നും 79നുമിടയ്ക്ക് പ്രായമുള്ള ഭിന്നശേഷിക്കാർക്ക് പ്രതിമാസം 300 രൂപയും 79 നു മുകളിൽ പ്രായമുള്ളവർക്ക് 500 രൂപയും മാത്രമാണ് ലഭിക്കുന്നത്. അച്ഛേദിൻ ഇവർക്ക് വിദൂര സ്വപ്നം മാത്രമാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fifteen − 9 =

Most Popular