അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ വിലയുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ 5 വിജയികളെ തീരുമാനിക്കും.
1. യന്ത്രങ്ങൾ തൊഴിലില്ലായ്മയ്ക്ക് കാരണമാകുന്നുവെന്ന് വാദിച്ച ബ്രിട്ടനിലെ തുണിമിൽ തൊഴിലാളിസംഘം അറിയപ്പെട്ടിരുന്നത്?
(a) കുലാക്കുകൾ (b) ലുഡെെറ്റുകൾ
(c) ഇസ്ക്ര (d) ചാർട്ടിസ്റ്റുകൾ
2. 20–ാം നൂറ്റാണ്ടിന്റെ 2–ാം ദശകത്തിൽ യൂറോപ്യൻ രാഷ്ട്രീയത്തെയും റഷ്യൻ രാഷ്ട്രീയത്തെയും ഇളക്കി മറിച്ച സംഭവം?
(a) ഒന്നാം ലോകയുദ്ധം (b) രക്തരൂക്ഷിത ഞായറാഴ്ച
(c) വ്യവസായ വിപ്ലവം (d) അണുബോംബ് കണ്ടുപിടിച്ചത്
3. ഇന്ത്യയിൽ ഔപചാരികമായി നവഉദാരവൽക്കരണം ആരംഭിച്ച വർഷം?
(a) 2014 (b) 1960
(c) 1980 (d) 1991
4. ‘‘End of work” എന്ന പുസ്തകത്തിലെ പ്രതിപാദ്യവിഷയം?
(a) ചരിത്രം (b) ഭൂമിശാസ്ത്രം
(c) സമ്പദ്-വ്യവസ്ഥ (d) ജനസംഖ്യാശാസ്ത്രം
5. റഷ്യൻ മാർക്സിസത്തിന്റെ പിതാവ്
(a) ലെനിൻ (b) പ്ലഖാനോവ്
(c) മാർത്തോവ് (d) ലൂനാചാർസ്കി
ഉത്തരങ്ങൾ ലഭിക്കേണ്ട അവസാന തീയതി 22–7–2024 |