Sunday, September 8, 2024

ad

Homeസംസ്ഥാനങ്ങളിലൂടെകടന്നാക്രമണവും ചെറുത്തുനിൽപ്പും

കടന്നാക്രമണവും ചെറുത്തുനിൽപ്പും

ഷുവജിത്ത്‌ സർക്കാർ

ബംഗാളിലെ തിരഞ്ഞെടുപ്പുകൾ കഴിഞ്ഞ കുറേക്കാലമായി ഇടതുപക്ഷത്തിനു നേരെയുള്ള അക്രമങ്ങളുടെ ദിനങ്ങളായി മാറിയിരിക്കുകയാണ്‌. കഴിഞ്ഞ 13 വർഷത്തെ തൃണമൂൽ ഭരണത്തിൽ സംസ്ഥാനത്തിെന്റെ വിവിധ ഇടങ്ങളിൽ ജനാധിപത്യാവകാശങ്ങൾ നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടായി. ഈ പ്രതിഭാസം തൃണമൂൽ ഭരണവാഴ്‌ചയിൻ കീഴിൽ നാൾക്കുനാൾ വർധിതമായിരിക്കൊണ്ടിരിക്കുകയാണ്‌. 2023ലെ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ അറുപതോളം പേരെ കശാപ്പു ചെയ്‌ത്‌ തൃണമൂൽ രക്തച്ചൊരിച്ചിലിന്റെ പരമ്പര തന്നെ സൃഷ്ടിച്ചു.

സംസ്ഥാനത്തെ 42 ലോക്‌സഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ്‌ ഇത്തവണ 7 ഘട്ടങ്ങളിലായാണ്‌ നടന്നത്‌. ഇതിനിടയിൽ ഇടതു പ്രവർത്തകരെ തൃണമൂൽ ഗുണ്ടകൾ ആക്രമിച്ച നിരവധി സംഭവങ്ങളുണ്ടായി. എന്നാൽ ഇവർക്ക്‌ ഇത്തവണ ശക്തമായ തിരിച്ചടിയുണ്ടായി. ഇടതുപക്ഷ പ്രവർത്തകരും സാധാരണക്കാരായ ആളുകളും ചേർന്ന്‌ വിവിധ ബൂത്തുകളിൽ തൃണമൂൽ ഗുണ്ടകളെ ചെറുക്കുന്ന കാഴ്‌ചയാണ്‌ കാണുന്നത്‌. സിപിഐ എം പശ്ചിമബംഗാൾ സംസ്ഥാന സെക്രട്ടറിയും ഇപ്പോൾ മൂർഷിദാബാദ്‌ മണ്ഡലത്തിലെ ലോക്‌സഭാ സ്ഥാനാർഥിയുമായ മുഹമ്മദ്‌ സലിം തന്നെ ഈ ചെറുത്തുനിൽപ്പിന്‌ മാതൃക കാണിച്ചു. കള്ളവോട്ടു ചെയ്യാൻ തൃണമൂൽ അയച്ച വ്യാജ വോട്ടർമാരെയും വ്യാജ പോളിങ്‌ ഏജന്റുമാരെയും അദ്ദേഹം തന്നെ പിടികൂടി. ഇതിന്റെ തുടർച്ചയായി, സവ്യസാചി ചാറ്റർജി, എസ്‌ എം സാദി, ദീപ്‌സിത ധർ തുടങ്ങിയ നേതാക്കൾ പോളിങ്‌ ദിവസം തെരുവിൽതന്നെ നിലയുറപ്പിച്ചു. ചില ബൂത്തുകളിൽ സിപിഐ എമ്മിന്റെ പോളിങ്‌ ഏജന്റുമാർ പ്രവേശിക്കുന്നത്‌ തടഞ്ഞിരുന്നു. എന്നാൽ ഇടതു സ്ഥാനാർഥികൾ പ്രശ്‌നബാധിത പ്രദേശങ്ങളിൽ പോയി തൃണമൂലിന്റെ ഹീനമായ ആക്രമണങ്ങൾക്കെതിരെ പൊരുതിനിന്നു. അവരുടെ പിന്തുണയിൽ പോളിങ്‌ ഏജന്റുമാർ സധൈര്യം പോളിങ്‌ ബൂത്തുകളിൽ ഇരുന്ന്‌ അവരുടെ കൃത്യം നിർവഹിച്ചു.

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും തൃണമൂലിനും ബിജെപിക്കുമെതിരെ സാധാരണ ജനം ഒറ്റക്കെട്ടായി നിൽക്കുകയാണ്‌. സംസ്ഥാനത്തെ അഴിമതി നിറഞ്ഞ, പൈശാചിക ഭരണത്തിനെതിരായ ഒരേയൊരു ബദൽ ഇടതുപക്ഷമാണെന്ന്‌ അവർ തിരിച്ചറിയുന്നു. സംസ്ഥാനത്തെവിടെയും മുഴങ്ങിക്കേൾക്കുന്നത്‌ ഇടതുപക്ഷത്തിന്റെ ശബ്ദമാണ്‌. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി വോട്ടുചെയ്യാനുള്ള അവകാശംപോലും ഇവിടെ നിഷേധിക്കപ്പെട്ടിരുന്നു. ആ സാഹചര്യത്തിന്‌ കുറച്ചൊരു മാറ്റംവന്നിട്ടുണ്ട്‌. ആക്രമണവും കൊലപാതകവും പൊതുവെ ഈ തിരഞ്ഞെടുപ്പിൽ കുറവായിരുന്നു. ജനങ്ങൾക്ക്‌ അവരുടെ സമ്മതിദാനാവകാശം ഭയലേശമന്യേ രേഖപ്പെടുത്താൻ കഴിയുന്ന സമാധാനപരമായ ജനാധിപത്യ തിരഞ്ഞെടുപ്പാണ്‌ വേണ്ടതെന്നാണ്‌ പശ്ചിമബംഗാളിലെ സിപിഐ എം നേതാക്കൾ ആവശ്യപ്പെടുന്നത്‌. ഇടതുപക്ഷമൊന്നാകെയും ആഗ്രഹിക്കുന്നതും അതാണ്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

12 − 3 =

Most Popular