Tuesday, June 18, 2024

ad

Homeനാടകംകളി തുടരുന്നു കോഡ് നമ്പർ: 24

കളി തുടരുന്നു കോഡ് നമ്പർ: 24

ബഷീർ മണക്കാട്‌

ബ്ദം:റെഡി, വൺ, ടൂ, ത്രീ…
വെളിച്ചം.

കളിയരങ്ങിന് വിചിത്രസ്വഭാവമാണ്. വാസ്തുവിദ്യപ്രകാരമാണ് അലങ്കാരങ്ങൾ. സകല കൊടാങ്കികളുടെയും വിദഗ്ധോപദേശങ്ങൾ സ്വീകരിച്ചതിന്റെ അടയാള തിളക്കങ്ങൾ പ്രകടമാണ്. രാക്ഷസ ഭരണപ്പിറവിക്ക് പ്രയത്നിച്ച കൊലവീരന്മാരെയെല്ലാം പല സ്ഥാനങ്ങളിലായി ആവാഹിച്ചിരുത്തിയിട്ടുണ്ട്.

ഇനി കളിതുടങ്ങുകയായി.
കോഡ് നമ്പർ 24

ഗ്രഹണങ്ങൾ മലക്കംമറിഞ്ഞ് രാഹുകേതുക്കൾ മാറുവിടർത്തിയപ്പോൾ പതിനെട്ട് രാശിയും നോക്കി പതിയെ കളിവിളക്കുകൾ കണ്ണു തുറന്നു.

കളി കാണാൻ മുന്നിലെ കസേരകളിൽ വെടിപറഞ്ഞിരുന്ന മാധ്യമ കുലജാതകർ നിശ്ശബ്ദരായി. കളിയരങ്ങിൽ ആദ്യം ഒരലർച്ചയോടെ വില്ലൻ രംഗപ്രവേശം ചെയ്തു.

ഉറഞ്ഞാടി കളിയരങ്ങ് വിറകൊള്ളുംവിധം ഭയങ്കരമാംവിധം ചുറ്റിനടക്കുന്നു. കാണികളെയാകെ തീയിലിട്ടു വറുക്കുംവിധം നോക്കുന്നു. ശേഷം ശബ്ദ നൃത്ത കോലാഹലങ്ങളോടെ ശാന്തനാകുന്നു. കഷണ്ടി തടവി തളർന്നിരിക്കുന്നു.

മറ്റൊരു ദിക്കിൽ നിന്നും നായകൻ പ്രവേശിക്കുന്നു. നീണ്ട താടിഉഴിഞ്ഞ്, കണ്ണുകളിൽ സകലമാന കോടീശ്വര ഉഗ്രപ്രതാപികളേയും ആവാഹിച്ചതിന്റെ തിളക്കത്തോടെയാണ് വരവ്. നായകനെ കണ്ട് വില്ലൻ എഴുന്നേറ്റു.

വില്ലൻ: നമസ്തേ, നായകൻ ജി.
നായകൻ: നമസ്തേ, വില്ലൻ ജി.
വില്ലൻ: സീതാമാർഹിയിൽ സീതാക്ഷേത്രം ഉയരണം.
നായകൻ: ബാലറ്റിലൂടെ
ഫാഷിസം വീണ്ടുംവരട്ടെ.
വില്ലൻ: എങ്കിൽ നമുക്കൊരു സെൽഫി എടുത്താലോ?
നായകൻ: ഞാൻ റെഡി.
(ഇരുവരും വിവിധ പോസിൽ സെൽഫി എടുക്കുന്നു.)
നായകൻ: വിജയം അടുത്തെത്തി.
വില്ലൻ: ഗുജറാത്തിൽ നിന്നും മണിപ്പൂരിലൂടെ പുറപ്പെട്ടിട്ടുണ്ട്.
നായകൻ: (പഴയ രാജാ പാർട്ട് ശൈലിയിൽ) അഴിമതിക്കോട്ടകൾ നമ്മൾ കെട്ടും ജനാധിപത്യത്തെക്കുഴിച്ചു മൂടും.
വില്ലൻ: (സ്വര മാറ്റം) രാമരാജ്യം പുലർന്നിടട്ടേ… നമ്മളീനാട്ടിൽനിറഞ്ഞിടട്ടേ.
(ഇരുവരും ചിരിക്കുന്നു. ഉളിയുടെ മൂർച്ചപോലുള്ള ചിരി )
നായകൻ: കൊടാങ്കി ശാസ്ത്രവും വിജയശാസ്ത്ര പ്രകാരം വിജയം നമ്മുടെ പക്ഷത്താ.
വില്ലൻ: വിജയം ഉറപ്പിക്കാൻ പൂജിച്ച് കെട്ടിയ അരയിലെ ഏലസ്?
നായകൻ: ഭദ്രമായുണ്ട്.
വില്ലൻ: ആവാഹിച്ചിരുത്തിയ മൂർത്തികളുടെ രക്ഷ.
നായകൻ: വിജയം ഉറപ്പിച്ചാൽ നിയമസംവിധാനം മന്ത്രവാദികളെ ഏല്പിക്കണം.
വില്ലൻ: ഞാൻ മനസ്സിൽ കണ്ടത് അങ്ങ് പറഞ്ഞു.
നായകൻ: (ചിരി) കൊല്ലുന്ന മന്ത്രിയും തിന്നുന്ന രാജാവും. (സ്വര മാറ്റം) നമ്മുടെ രണ്ടു പേരുടേയും ഉടൽ രണ്ടാണെങ്കിലും മനസ്സ് ഒന്നാ.
(വില്ലൻ കുലുങ്ങി ചിരിക്കുന്നു. ആ ചിരിയിൽ പൊടുന്നനെ മൂത്രശങ്ക. വേഗത്തിൽ പിന്നിലേക്ക് നടന്നു. തടു പുടിനോന്ന് ശങ്ക കഴിച്ച് തിരിച്ചെത്തി.)
നായകൻ: നമ്മൾ വീണ്ടും വിജയിച്ചാൽ എതിർപ്പന്മാരായ ഭൂതപ്രേതപിശാചുക്കളെല്ലാം വിറയ്ക്കും.
വില്ലൻ: എതിർനാവുകളെയെല്ലാം ആവണിപ്പലകയിൽ ആണിയടിച്ച് ഒതുക്കണം.
നായകൻ: സ്വച്ഛ് ഭാരതം സുന്ദർ ഭാരതം!
വില്ലൻ: ഭാരതം ഇന്നേവരെ കാണാത്ത മാന്ത്രിക വേലകളാണ് ഇനി അരങ്ങേറാൻ പോകുന്നത്.
നായകൻ: നുഴഞ്ഞുകയറ്റക്കാരെയെല്ലാം കടലു കടത്തും.
വില്ലൻ: അതെ! ഹമാരേ ദേശ് ഹിന്ദു രാഷ്ട്രംഹേ.
നായകൻ : ഡിജിറ്റൽ മന്ത്രവാദത്തോടൊപ്പം ഡിജിറ്റൽ തന്ത്രവാദവും അരങ്ങു വാഴും.
വില്ലൻ: കോടിയും കോടാനുകോടിയും കൊട്ടാരവുമുള്ളവർക്ക് സുഖജീവിതം.
നായകൻ: ദരിദ്രർക്ക് കഷ്ട ജീവിതം.
വില്ലൻ: (അഭിമാനം) ഹമാരേ ദേശ് ഹിന്ദു രാഷ്ട്രം ഹേ.
(അകലെ പ്രതിപക്ഷത്തിന്റെ വിജയാഹ്ളാദശബ്ദം. ഇരുവരും ഞെട്ടലോടെ ശ്രദ്ധിക്കുന്നു. കാറ്റുപോയ ബലൂൺ പോലെ ചുരുങ്ങുന്നു.)
നായകൻ: ചതിച്ചോ? വിജയം അവരുടെ പക്ഷത്തോ?
വില്ലൻ: അഭിമാനത്തോടെ ഉയർത്തിപ്പിടിച്ച ഗ്യാരണ്ടി ചതിച്ചു.
നായകൻ: (സങ്കടം) പണാധിപത്യം തകർന്നോ? നമ്മുടെ ഭരണം കടപുഴകി വീണോ?
വില്ലൻ: രാമാ… നീ ഞങ്ങളെ കൈവിട്ടോ?
(പ്രതിപക്ഷത്തിന്റെ വിജയാഹ്ളാദം അടുത്തു വരുന്നു.)
നായകൻ: അവരിങ്ങോട്ടാവരുന്നത്. നമുക്ക് സുരക്ഷിത സ്ഥലം തേടാം.
(ഇരുവരും മറയുന്നു.)
ജനശബ്ദം: രാജ്യത്ത് ജനാധിപത്യവും മതേതരത്വവും നീതിയും നിലനിൽക്കാനുള്ള വിജയമാണിത്.
ജനശബ്ദം: ഫാഷിസം തുലയട്ടെ.
ജനാധിപത്യം പുലരട്ടെ.
(സംഗീതം. വിജയാഹ്ളാദം)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twelve − eight =

Most Popular