Monday, November 25, 2024

ad

Homeരാജ്യങ്ങളിലൂടെബ്രിട്ടനിൽ കുരുന്നുകൾക്കിടയിലെ ദാരിദ്ര്യം കുതിച്ചുയരുന്നു

ബ്രിട്ടനിൽ കുരുന്നുകൾക്കിടയിലെ ദാരിദ്ര്യം കുതിച്ചുയരുന്നു

ഷിഫ്‌ന ശരത്ത്‌

വലിബറിൽ മുതലാളിത്ത നയങ്ങൾ കൂടുതൽ തീവ്രതയിൽ നടപ്പാക്കുന്ന ടോറി ഗവൺമെന്റിനെതിരായ ഭരണകൂടവിരുദ്ധ വികാരം ബ്രിട്ടനിൽ ശക്തമാണ്. രാജ്യത്തെ അതിസമ്പന്നർക്കുവേണ്ടിമാത്രം നിലകൊള്ളുകയും അവരുടെ താൽപര്യ സംരക്ഷണത്തിനുതകുന്ന വിധത്തിൽ ഭരണം നടത്തുകയും ചെയ്യുന്ന പ്രധാനമന്ത്രി ഋഷി സുനകിനും അദ്ദേഹത്തിന്റെ ഗവൺമെന്റിനും എതിരായി കഴിഞ്ഞ ഒരു വർഷക്കാലയളവിൽ വിവിധ വിഭാഗം ട്രേഡ് യൂണിയനുകളും തൊഴിലാളി സംഘടനകളും ഗവൺമെൻറ് ഉദ്യോഗസ്ഥരുടെ സംഘടനകളുമടക്കം രാജ്യത്ത് നടത്തിയ പ്രക്ഷോഭങ്ങളും സമരങ്ങളും എണ്ണമറ്റതാണ്. അത്രമേൽ രാജ്യത്തെ ഭൂരിപക്ഷം ബ്രിട്ടനിലെ ടോറി ഗവൺമെന്റിന്റെ തീവ്ര മുതലാളിത്ത നയങ്ങൾമൂലം ബുദ്ധിമുട്ടുകൾ നേരിടുകയും അസംതൃപ്തരാവുകയും ചെയ്യുന്നു എന്നാണ് ഇതു കാണിക്കുന്നത്. രാജ്യത്തെ ജനങ്ങളുടെ ദുരിതം ഇക്കാലയളവിൽ പതിന്മടങ്ങ് വർദ്ധിച്ചിരിക്കുന്നു എന്നും ഇതിൽനിന്ന് വ്യക്തമാകുന്നു.

ഇക്കാര്യം കൂടുതൽ അന്വർത്ഥമാക്കുന്നതാണ് ബ്രിട്ടനിൽ പരമദാരിദ്ര്യം നേരിടുന്ന കുഞ്ഞുങ്ങളുടെ എണ്ണം കഴിഞ്ഞ 30 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിരിക്കുന്നു എന്ന വസ്തുത. ന്യൂ ഇക്കണോമിക് ഫൗണ്ടേഷൻ പറയുന്നതനുസരിച്ച് 2015 മുതൽ 2023 വരെയുള്ള കുട്ടികളിലെ ദാരിദ്ര്യം ഏറ്റവും ഉയർന്ന നിലയ്ക്കുള്ള മൂന്നു കൗൺസിലുകൾ നോറ്റിങ്‌ഹാം, ബിർമിങ്‌ഹാം, ലൈസസ്റ്റർ എന്നിവയാണ്. നോറ്റിങ്‌ഹാമിൽ 15% വർദ്ധനവാണ് പരമദാരിദ്ര്യം നേരിടുന്ന കുഞ്ഞുങ്ങളുടെ വിഹിതത്തിൽ വന്നിട്ടുള്ളത്; അതായത് ഈ കൗൺസിലിൽ 40% കുഞ്ഞുങ്ങൾ ദാരിദ്ര്യം നേരിടുന്നു. ബിർമിങ്‌ഹാമിൽ 14 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കാലയളവിൽ ഉണ്ടായിരിക്കുന്നത്; അതായത് 41 ശതമാനം കുഞ്ഞുങ്ങൾ ദാരിദ്ര്യത്തിന് കീഴിലാണ് എന്നർത്ഥം. ലൈസസ്റ്റിലാവട്ടെ വർദ്ധനവ് 13 ശതമാനം ആണ്, അതായത് മൊത്തം 41% കുരുന്നുകൾ ദാരിദ്ര്യത്തിന് കീഴിലാണ്. കുഞ്ഞുങ്ങളെയടക്കം പരമ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടുകൊണ്ടുള്ള ടോറി ഗവൺമെന്റിന്റെ തീവ്ര വലതുപക്ഷ നയങ്ങളെ ഈ കണക്കുകൾ കൂടുതൽ തുറന്നുകാണിക്കുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × 2 =

Most Popular