Saturday, May 18, 2024

ad

Homeസംസ്ഥാനങ്ങളിലൂടെപശ്ചിമബംഗാളിൽ ബിജെപിക്കും തൃണമൂലിനുമെതിരായ പോരാട്ടം

പശ്ചിമബംഗാളിൽ ബിജെപിക്കും തൃണമൂലിനുമെതിരായ പോരാട്ടം

ഷുവജിത്ത്‌ സർക്കാർ

ശ്ചിമബംഗാളിൽ ബിജെപിയെയും തൃണമൂലിനെയും തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ ത്രിപുരയിലെ സിപിഐ എമ്മും ഇടതുപാർട്ടികളും ആഹ്വാനം ചെയ്‌തു. പുരോഗമനസമൂഹത്തിന്റേയും രാജ്യത്തെ ജനാധിപത്യത്തിന്റെയും മുഖ്യശത്രുവായി നിലകൊള്ളുന്ന ബിജെപിയെ പരാജയപ്പെടുത്തി അധികാരത്തിൽനിന്നും തുടച്ചുനീക്കണം. പശ്ചിമബംഗാളിൽ ബിജെപിയുടെയും ആർഎസ്‌എസിന്റെയും വളർച്ചയ്‌ക്ക്‌ വെള്ളവും വളവും നൽകിയതും; ബിജെപിയുടെ വളർച്ചയ്‌ക്ക്‌ കാരണമായ ആ ഇടം ഉണ്ടാക്കിക്കൊടുത്തതും തൃണമൂലാണ്‌. തൃണമൂൽ ഭരണത്തിൽ ആർഎസ്‌എസ്‌ ശാഖകളുടെ എണ്ണം പതിന്മടങ്ങ്‌ വർധിച്ചു. ബിജെപി സർക്കാരിന്റെ ഭാഗമായിരുന്ന മമത ബാനർജി 2005ൽതന്നെ എൻആർസി (ദേശീയ പൗരത്വ രജിസ്റ്റർ)യെ പിന്തുണച്ചിരുന്നു. ഇപ്പോൾ രാജ്യം മുഴുവൻ എൻആർസിക്കും സിഎഎയ്‌ക്കുമെതിരെ ഒറ്റക്കെട്ടായിരിക്കുമ്പോൾ ഇവയ്‌ക്കെതിരായ നിലപാടെടുക്കാൻ തൃണമൂൽ നിർബന്ധിതമായത്‌. സമൂഹത്തിൽനിന്നുയർന്നുവന്ന സമ്മർദം മൂലമാണ്‌. തങ്ങൾ ബിജെപിക്കെതിരാണെന്നു വരുത്താൻ തൃണമൂൽ ഇപ്പോൾ നിർബന്ധിതമായിരിക്കുന്നു. യഥാർഥത്തിൽ ബംഗാൾ ഇടതുപക്ഷം ഭരിച്ചിരുന്നപ്പോൾ അതിനെ എതിർക്കാൻ ബിജെപിയെ കൊണ്ടുവന്നത്‌ തൃണമൂലാണ്‌. ബിജെപി പണം നൽകി വളർത്തിയെടുത്ത പാർട്ടിയാണ്‌ തൃണമൂൽ കോൺഗ്രസ്‌ ബിജെപിക്ക്‌ കീഴിലുള്ള കേന്ദ്രസർക്കാർ ഒരു വികസനവും ഇവിടെ കൊണ്ടുവന്നില്ല; രാജ്യത്തിന്റെ ജനാധിപത്യ ചട്ടക്കൂട്‌ തകർത്തു. മൂന്നാംതവണയും ബിജെപി അധികാരത്തിൽ വരുന്നത്‌ രാജ്യത്തിന്റെ പാർലമെന്ററി വ്യവസ്ഥതന്നെ അവസാനിപ്പിച്ചേക്കാം. ഭരണഘടനാ ഭേദഗതിയിലൂടെ ജനാധിപത്യം, പ്രായപൂർത്തി വോട്ടവകാശം എന്നീ ആശയങ്ങളെത്തന്നെ ഇല്ലാതാക്കിയേക്കാം. പശ്ചിമബംഗാളിൽ 2011ൽ തൃണമൂൽ അധികാരത്തിലെത്തിയശേഷം ജനാധിപത്യ ഇടങ്ങളെയെല്ലാം അവർ ആക്രമിക്കുകയാണ്‌. കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ 52 പേരാണ്‌ കൊല്ലപ്പെട്ടത്‌, തൃണമൂൽ സർക്കാർ കൊണ്ടുവന്ന വിവിധ പദ്ധതികളിലെ അഴിമതിയ്‌ക്കെതിരെ ശബ്ദമുയർത്തിയതും സർക്കാരിന്റെ കെടുകാര്യസ്ഥത ജനങ്ങൾക്കു മുന്നിൽ തുറന്നുകാട്ടിയതും സിപിഐ എമ്മും ഇടതുപക്ഷവുമാണ്‌. അതിന്റെ പ്രതികാരമായി സിപിഐ എം പ്രവർത്തകരെ കൊലപ്പെടുത്തി. അവരുടെ വീടുകൾ ആക്രമിച്ചു; കൊള്ളയടിച്ചു. സ്‌ത്രീകളെ ബലാത്സംഗം ചെയ്‌തു. നീതിക്കായി പൊലീസിനെ സമീപിച്ച ഇവരെ പൊലീസും ഭരണകക്ഷിയിൽപെട്ടവരും ഭീഷണിപ്പെടുത്തി.

പശ്ചിമബംഗാൾ സംസ്ഥാനം ജനാധിപത്യ പ്രതിസന്ധിയിലൂടെയാണ്‌ കടന്നുപോകുന്നത്‌. സന്ദേശ്‌ ഖാലിയിൽ സ്‌ത്രീകളെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ രാജ്യം മുഴുവൻ കണ്ടതാണ്‌. സർക്കാരിനെതിരെ കടുത്ത ജനവികാരമാണുള്ളത്‌. ബിജെപി ഈ സാഹചര്യത്തെ മുതലെടുക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാണ്‌ ശ്രമിക്കുന്നത്‌. എന്നാൽ അടുത്തയിടെ പുറത്തുവന്ന ഇലക്ടറൽ ബോണ്ട്‌ കേസുകളും അഴിമതിയും വികസനമുരടിപ്പും ജനങ്ങൾക്കുവേണ്ടി ബിജെപി എംപിമാർ ഒന്നും ചെയ്യാതിരുന്നതും ഒരു ബദൽ വേണമെന്ന ആവശ്യം ജനങ്ങളിലുളവാക്കി. ഈ പശ്ചാത്തലത്തിൽ ഇടതുപക്ഷം കൂടുതൽ വിപുലപ്പെടുത്തുകയും ബിജെപിക്കും തൃണമൂലിനുമെതിരെ ഒന്നിച്ചു പോരാടാൻ ആഹ്വാനം നൽകുകയും ചെയ്‌തു.

ബിജെപിയും തൃണമൂലും വർഗീയത പ്രസംഗിച്ച്‌ തിരഞ്ഞെടുപ്പിൽ അത്‌ മുഖ്യവിഷയമാക്കാൻ ശ്രമിച്ചപ്പോൾ ഇടതുപക്ഷം അഴിമതിയും തൊഴിലില്ലായ്‌മയും ജനത്തിന്റെ ദൈനംദിന ആവശ്യങ്ങളുമാണ്‌ മുഖ്യവിഷയമായി എടുത്തുകാട്ടിയത്‌. ജനങ്ങൾക്കുവേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന വിദ്യാർഥി, യുവജനപ്രസ്ഥാനങ്ങളിലെ മുന്നണിപ്പോരാളികളെയാണ്‌ ഇടതുപക്ഷം സ്ഥാനാർഥികളാക്കിയത്‌. സുജൻ ഭട്ടാചാര്യ (എസ്‌എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി) സസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ടതും ശ്രദ്ധേയവുമായ സീറ്റുകളിലൊന്നായ ജാദവ്‌പൂരിലെ ഇടതു സ്ഥാനാർഥിയാണ്‌. ദീപ്‌തിത ധർ മത്സരിക്കുന്നത്‌ സെറാംപൂർ ലോക്‌സഭാ മണ്ഡലത്തിലാണ്‌. എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐയുടെ കേന്ദ്രതലത്തിലെ മുൻ നേതാക്കളും ഇപ്പോൾ സംസ്കഥാനത്തെ മുൻനിര നേതാക്കളുമായ മുഹമ്മദ്‌ സലിം, സുജൻ ചക്രബർത്തി എന്നിവർ യഥാക്രമം മൂർഷിദാബാദിൽനിന്നും ഡംഡമിൽനിന്നുമാണ്‌ മത്സരിക്കുന്നത്‌. പാർട്ടി ഒട്ടുമിക്ക സീറ്റുകളിലും പുതുമുഖങ്ങളെയാണ്‌ അണിനിരത്തുന്നത്‌. ഈ യുവനിരയോടാണ്‌ ജനങ്ങളുടെ ചായ്‌വ്‌ എന്നത്‌ പ്രകടമാണ്‌. മുഹമ്മദ്‌ സലിമും സുജൻ ചക്രബർത്തിയും സംസ്ഥാനത്തെ ഇടതുപക്ഷത്തെ ജനപ്രിയ നേതാക്കളാണ്‌. ഇവരുടെ പ്രചാരണം ദിവസം കഴിയുന്തോറും വൻ ജനാവലിയെയാണ്‌ ആകർഷിക്കുന്നത്‌. മുഹമ്മദ്‌ സലിം പാർട്ടി പൊളിറ്റ്‌ ബ്യൂറോ അംഗവും സിപിഐ എം പശ്ചിമബംഗാൾ സംസ്ഥാന സെക്രട്ടറിയുമാണ്‌. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗമാണ്‌ സുജൻ ചക്രബർത്തി. ഇരുവരും മുൻ എംപിമാരാണ്‌. മുഹമ്മദ്‌ സലിം 2004‐2009 കാലത്ത്‌ കൊൽക്കത്ത നോർത്ത്‌ ഈസ്റ്റിലെയും 2014‐18 കാലത്ത്‌ റായ്‌ഗഞ്ചിലെയും എംപിയായിരുന്നു. സുജൻ ചക്രബർത്തി 2004‐09ൽ ജാദവ്‌പൂർ എംപിയായിരുന്നു. ഇവർ ഇരുവരും മുൻ എംഎൽഎമാർ കൂടിയാണ്‌. മുഹമ്മദ്‌ സലിം പശ്ചിമബംഗാൾ മുൻ മന്ത്രി കൂടിയാണ്‌. അദ്ദേഹം 2001‐04 കാലത്ത്‌ എന്റല്ലി നിയോജകമണ്ഡലത്തിന്റെ എംഎൽഎയായിരുന്നു. 1990‐2001 കാലത്ത്‌ രാജ്യസഭാ എംപിയായിരുന്നു. സുജൻ ചക്രബർത്തി 2004‐09ൽ ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുന്പ്‌ 1998‐2001 കാലത്ത്‌ ബറുയ്‌പൂർ നിയോജകമണ്ഡലത്തിൽനിന്നും ജാദ്‌പൂർ നിയോജകമണ്ഡലത്തിൽനിന്നും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പാർലമെന്ററി രാഷ്‌ട്രീയത്തിൽ പരിചയസന്പത്തുള്ളവരാണ്‌ ഇവരും. സിപിഐ എം പശ്ചിമബംഗാൾ ഘടകവും ഇടതുപക്ഷവും ബിജെപിക്കും തൃണമൂൽ സർക്കാരിനുമെതിരെ ഒരുപോലെ പോരാടുകയാണ്‌. സംസ്ഥാനത്ത്‌ ഇടതുപക്ഷത്തിന്‌ അനുകൂലമായ ഫലമുണ്ടാകുമെന്നാണ്‌ പ്രതീക്ഷ. 2019ലെ തിരഞ്ഞെടുപ്പും തുടർന്ന്‌ വന്ന 2021ലെ നിയമസഭാ തിരഞ്ഞെടുപ്പും ഇടതുപക്ഷത്തിന്‌ കനത്ത തിരിച്ചടിയായി. എന്നാൽ തദ്ദേശഭരണ തിരഞ്ഞെടുപ്പുകളിൽ മികച്ച പ്രകടനം കാഴ്‌ചവെച്ച്‌ ഈയടുത്ത കാലത്തായി സിപിഐ എം ഒരു ബദൽ ശക്തിയായി ഉയർന്നുവന്നിട്ടുണ്ട്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eighteen + 14 =

Most Popular