Friday, November 22, 2024

ad

Homeഇലക്‌ഷൻ കാമ്പയിൻകുടുംബശ്രീയുടെ കരുത്ത്

കുടുംബശ്രീയുടെ കരുത്ത്

സംസ്ഥാന സര്‍ക്കാരിന്റെ ദാരിദ്ര്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളിലെ ശ്രദ്ധേയമായ കാല്‍വെയ്-പാണ് അതിദാരിദ്ര്യനിര്‍മാര്‍ജ്ജന പദ്ധതി. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും പങ്കാളിത്തത്തോടെ ഈ കുടുംബങ്ങളെ ദാരിദ്ര്യത്തില്‍നിന്നും മോചിപ്പിക്കുക എന്നതാണ് ലക്ഷ്യം. സാമൂഹ്യപങ്കാളിത്തത്തോടെ കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ അതിദരിദ്രരായ 64,006 ഗുണഭോക്തൃ കുടുംബങ്ങളെ കണ്ടെത്തിയിട്ടുണ്ട്.

ഇവരില്‍ ഉപജീവനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സാധിക്കുന്ന കുടുംബങ്ങള്‍ക്ക് അതിന് വഴിയൊരുക്കാനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനുമായി 2023 നവംബര്‍ ഒന്നിന് ‘‘ഉജ്ജീവനം -ഉയരട്ടെ സ്വയംപര്യാപ്തതയിലേക്ക്”എന്നപേരില്‍ ക്യാമ്പയിന്‍ ആരംഭിച്ചു. അതിദരിദ്രകുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് കുടുംബശ്രീയുടെ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി സാധ്യമായ സുസ്ഥിര ഉപജീവനമാര്‍ഗം ഒരുക്കാനുള്ള പ്രവര്‍ത്തനം തുടര്‍ന്നുവരുന്നു. കുടുംബശ്രീയുടെ വിവിധ പദ്ധതികളായ പ്രത്യാശ, പ്രത്യേക ഉപജീവനപദ്ധതി, കാര്‍ഷിക മൃഗസംരക്ഷണമേഖലയിലെ പദ്ധതികള്‍, എസ്.വി.ഇ. പി പദ്ധതികള്‍, കമ്യൂണിറ്റി എന്റര്‍പ്രൈസ് ഫണ്ട് എന്നിവയിലൂടെയാണ് ഗുണഭോക്താക്കള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത്. ഉജ്ജീവനം ക്യാമ്പയിനിന്റെ ഭാഗമായി കണ്ടെത്തിയ ഗുണഭോക്താക്കളില്‍ 370 പേര്‍ക്ക് ഉപജീവനം ലഭ്യമാക്കുന്നതിനുള്ള സാമ്പത്തികസഹായം കുടുംബശ്രീയിലൂടെ ലഭ്യമാക്കിയിട്ടുണ്ട്.

മൈക്രോ ഫിനാന്‍സ് 
16,657 കോടി ലിങ്കേജ് വായ്പ
മൈക്രോ ഫിനാന്‍സ് മേഖലയില്‍ 2021 സാമ്പത്തിക വര്‍ഷം മുതല്‍ 2024 വരെ 2,36,498 അയല്‍ക്കൂട്ടങ്ങള്‍ക്ക് 16,657.69 കോടി രൂപ ലിങ്കേജ് വായ്പ ലഭ്യമാക്കി. റിസര്‍വ് ബാങ്ക് മാര്‍ഗ നിര്‍ദേശമനുസരിച്ച് അയല്‍ക്കൂട്ടങ്ങൾക്ക് 20ലക്ഷം രൂപ വരെ ലിങ്കേജ് വായ്പയായി ലഭിക്കുന്നു.

അയല്‍ക്കൂട്ടാംഗങ്ങളുടെ ആന്തരികവായ്പാ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനായി ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ നല്‍കുന്ന സാമ്പത്തിക സഹായമാണ് റിവോള്‍വിംഗ് ഫണ്ട് (പരമാവധി 15000 രൂപ ഒരു അയല്‍ക്കൂട്ടത്തിന്). 2021–-2022 സാമ്പത്തിക വര്‍ഷം മുതല്‍ 2023-–24 സാമ്പത്തിക വര്‍ഷം വരെ 15542 അയല്‍ക്കൂട്ടങ്ങള്‍ക്കായി 25.31 കോടി രൂപ റിവോള്‍വിംഗ് ഫണ്ട് ഇനത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്.

അയല്‍ക്കൂട്ടങ്ങള്‍ നേരിടുന്ന ആക-സ-‍്മിക പ്രശ്നങ്ങള്‍ നേരിടാന്‍ അടിയന്തര സഹായമെന്ന നിലയ്ക്ക് എഡിഎസ് മുഖേന നല്‍കുന്ന ഫണ്ടാണ് വള്‍ണറബിലിറ്റി റിഡക്ഷന്‍ ഫണ്ട്. ഒരു എഡിഎസിന് പരമാവധി 1,50,000 രൂപയാണ് ഇതുവഴി ലഭ്യമാക്കുന്നത്. 2021-–22 സാമ്പത്തിക വര്‍ഷം മുതല്‍ 2023–-24 വരെ 3300 അയല്‍ക്കൂട്ടങ്ങള്‍ക്കായി 36.14 കോടി രൂപ ഈയിനത്തില്‍ നല്‍കി.

34,500 അംഗങ്ങളുമായി ഹരിതകര്‍മ സേന
ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനം മാലിന്യനിര്‍മാര്‍ജന രംഗത്ത് വലിയ വിപ്ലവത്തിന് തുടക്കമിട്ടിരിക്കുന്നു. 34,500 കുടുംബശ്രീ അംഗങ്ങള്‍ ഇന്ന് ഹരിതകര്‍മസേനയില്‍ പണിയെടുക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ 75,000 ടണ്ണിലധികം പ്ലാസ്റ്റിക് മാലിന്യമാണ് ഇവര്‍ ശേഖരിച്ചത്. 10,000 മുതല്‍ 50,000 രൂപ വരെ ഓരോ അംഗത്തിനും പ്രതിമാസം വരുമാനം ലഭിക്കുന്നു. 10,000ത്തില്‍ താഴെ വരുമാനം വരുന്ന അംഗങ്ങള്‍ക്ക് സഹായ ഫണ്ട് പ്രഖ്യാപിച്ചു കൊണ്ട് കുറഞ്ഞത് 10,000 രൂപ ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചു.

പുതിയ കാലത്തിനായി പുതു പദ്ധതികള്‍

ലഞ്ച് ബെല്‍
കുടുംബശ്രീ സംരംഭകര്‍ തയാറാക്കുന്ന സ്വാദിഷ്ടമായ ഉച്ചഭക്ഷണം ഓണ്‍ലൈന്‍ ഡെലിവറി സംവിധാനത്തിലൂടെ താലി മാതൃകയില്‍ ആവശ്യക്കാരിലേക്ക് എത്തിക്കുന്ന പദ്ധതിയാണ് ലഞ്ച് ബെല്‍. കുടുംബശ്രീ പോക്കറ്റ് മാര്‍ട്ട് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വെജ് അല്ലെങ്കില്‍ നോണ്‍ വെജ് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം. തുടക്കത്തില്‍ തിരുവനന്തപുരത്ത് പി.എം.ജി, പട്ടം, സ്റ്റാച്യു, ആയുര്‍വേദ കോളേജ് എന്നിവിടങ്ങളിലെ ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. ക്രമേണ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും.

കെ ഫോര്‍ കെയര്‍
വിദഗ്ധ പരിശീലനം നേടിയ പ്രൊഫഷണല്‍ എക്‌സിക്യൂട്ടീവുകള്‍ മുഖേന വിവിധ ഗാര്‍ഹിക പരിചരണങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് കെ ഫോര്‍ കെയര്‍. കെയര്‍ എക്കണോമിയിലുള്ള കുടുംബശ്രീയുടെ പ്രധാന ഇടപെടലുകളിലൊന്നായ കെ ഫോര്‍ കെയര്‍ മുഖേന വയോജന- ശിശു പരിപാലനം, രോഗീ പരിചരണം, ഭിന്നശേഷി പരിപാലനം, പ്രസവ ശുശ്രൂഷ എന്നിങ്ങനെ ദൈനംദിന ജീവിതത്തില്‍ ഒരു കുടുംബത്തിന് മറ്റൊരാളുടെ സഹായം ആവശ്യമായി വരുന്ന മേഖലകളില്‍ സേവനം നല്‍കുന്നു. തുടക്കത്തില്‍ 1000 കെ ഫോര്‍ കെയര്‍ എക്സിക്യൂട്ടീവുകളെ സജ്ജരാക്കും. തൃശ്ശൂര്‍ ജില്ലയില്‍ 30 പേരടങ്ങിയ ആദ്യ ബാച്ച് പരിശീലനം പൂര്‍ത്തിയാക്കി കഴിഞ്ഞു.

ക്വിക്ക് സെര്‍വ്
നഗരങ്ങളില്‍ വിവിധ സേവനങ്ങളേകുന്ന പ്രൊഫഷണല്‍ ടീമാണ് ക്വിക്ക് സെര്‍വ്. വീട്ടുജോലി, ഗൃഹ ശുചീകരണം, പാചകം, കിടപ്പുരോഗികളുടെയും കുട്ടികളുടെയും വൃദ്ധരുടെയും പരിചരണം, പ്രസവാനന്തര ശുശ്രൂഷ, കാര്‍ വാഷ് തുടങ്ങിയ സേവനങ്ങൾ നൽകുന്നു. ഇവര്‍ക്ക് ആധുനിക യന്ത്രങ്ങള്‍ ഉപയോഗിക്കാനുള്ള പരിശീലനവും നല്‍കി വരുന്നു. 16 നഗരങ്ങളില്‍ ക്വിക്ക് സെര്‍വ് ടീമുകള്‍ രൂപീകരിച്ചു കഴിഞ്ഞു.

കഫെ കുടുംബശ്രീ പ്രീമിയം
പൊതുജനങ്ങള്‍ക്ക് എല്ലാവിധ നൂതന സൗകര്യങ്ങളും ഒരുക്കി നല്‍കുന്ന ഭക്ഷണശാലകളുടെ ശൃംഖലയായ കഫെ കുടുംബശ്രീ പ്രീമിയത്തിന് തുടക്കമിട്ടു. സൂക്ഷ്മ സംരംഭ മേഖലയില്‍ കുടുംബശ്രീയുടെ ശ്രദ്ധേയമായ ഇടപെടലാണ് കഫെ കുടുംബശ്രീ. കുടുംബശ്രീ സംരംഭകരുടേതായി ഭക്ഷണശാലകള്‍, കാന്റീനുകള്‍, കാറ്ററിങ് സര്‍വീസുകള്‍, ടീ ഷോപ്പുകള്‍, കഫേശ്രീ, പിങ്ക് കഫേ, ജനകീയ ഹോട്ടലുകള്‍ എന്നിങ്ങനെ 7,500ലേറെ സംരംഭങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു. കുടുംബശ്രീ സംരംഭകര്‍ക്ക് മെച്ചപ്പെട്ടവരുമാനം ഉറപ്പുവരുത്തുന്നതിനും പ്രീമിയം സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുമായാണ് പ്രീമിയം കഫെകള്‍ക്ക് കുടുംബശ്രീ തുടക്കമിട്ടിരിക്കുന്നത്. അങ്കമാലി, ഗുരുവായൂര്‍, വയനാട്ടിലെ മേപ്പാടി എന്നിവിടങ്ങളില്‍ കഫെ കുടുംബശ്രീ പ്രീമിയം ആരംഭിച്ചു. പാലക്കാട് കണ്ണമ്പ്രയില്‍ ട്രയല്‍ റണ്‍ നടത്തുകയാണ്. മറ്റ് ജില്ലകളില്‍ മേയ് മാസം അവസാനത്തോടെ കഫെ കുടുംബശ്രീ പ്രീമിയം ആരംഭിക്കും.

കെ- ലിഫ്റ്റ് 24
ഒരു അയല്‍ക്കൂട്ടത്തില്‍ നിന്നും ചുരുങ്ങിയത് ഒരു സംരംഭം/തൊഴില്‍ എന്ന കണക്കില്‍ ഉപജീവന മാര്‍ഗ്ഗം സൃഷ്ടിച്ചുകൊണ്ട് കുടുംബശ്രീ അംഗങ്ങള്‍ക്കും ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കും സുസ്ഥിര വരുമാനം ഉറപ്പുവരുത്തുന്നതിനുള്ള ഉപജീവന ക്യാമ്പയിനാണ് കെ – ലിഫ്റ്റ് 24. ഇത്തരത്തില്‍ മൂന്നു ലക്ഷം വനിതകള്‍ക്ക് ഉപജീവനം ഒരുക്കി നല്‍കും. കുടുംബശ്രീ ലൈവ്‌ലിഹുഡ് ഇനീഷ്യേറ്റീവ് ഫോര്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ (കെ- ലിഫ്റ്റ്24) എന്ന ഈ ക്യാമ്പയിനിലൂടെ അയല്‍ക്കൂട്ടാംഗങ്ങള്‍, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ക്കു പുറമേ പാലിയേറ്റീവ് ഗുണഭോക്താക്കള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കെല്ലാം ഉപജീവനം ലഭ്യമാക്കും.

കുടുംബശ്രീ മുഖേന നടപ്പിലാക്കി വരുന്ന കൃഷി, മൃഗസംരക്ഷണം, കേരള ചിക്കന്‍, സൂക്ഷ്മ സംരംഭം, മാര്‍ക്കറ്റിങ്, സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ്, നൈപുണ്യ പരിശീലന പദ്ധതികളായ ഡി.ഡി.യു-.ജി.കെ.വൈ, നോളജ് എക്കോണമി മിഷന്‍, ആദിവാസി പദ്ധതികള്‍, ദേശീയ നഗര ഉപജീവന ദൗത്യം എന്നീ പദ്ധതികള്‍ മുഖേനയും വിവിധ വകുപ്പുകളുമായുള്ള (തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വ്യവസായ വകുപ്പ്, കൃഷി വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, ക്ഷീര വകുപ്പ്, സര്‍ക്കാര്‍, പാലിയേറ്റീവ് ഉള്‍പ്പെടെയുള്ള സര്‍ക്കാരിതര ഏജന്‍സികള്‍ ഉള്‍പ്പെടെയുള്ളവ) സംയോജനം മുഖേനയുമാകും ഉപജീവന അവസരങ്ങള്‍ ഒരുക്കി നല്‍കുന്നത്. പദ്ധതി നടത്തിപ്പിനായി ഈ വര്‍ഷം ഉപജീവന വര്‍ഷമായി ആചരിച്ചു വരുന്നു. ബജറ്റില്‍ പദ്ധതി പ്രഖ്യാപിച്ച് പിറ്റേന്നുതന്നെ കെ- ലിഫ്റ്റ്24 ഉദ്ഘാടനം നടത്തി കുടുംബശ്രീ ചരിത്രം സൃഷ്ടിക്കുകയും ചെയ്തു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

19 − eighteen =

Most Popular