വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുക എന്നത് സാംസ്‌കാരിക ഔന്നത്യത്തിന്റെ ഏറ്റവും പ്രധാന ലക്ഷണമാണ്. വ്യത്യസ്തതകളെ അംഗീകരിക്കുമ്പോഴാണ് നമ്മള്‍ യഥാര്‍ത്ഥത്തില്‍ സാമൂഹ്യജീവികളാകുന്നത്. ആ നിലയ്ക്ക് ഭിന്നശേഷിയുള്ളവരെക്കൂടി പൊതുസമൂഹത്തിന്റെ അല്ലെങ്കില്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നത് ഏറെ പ്രധാനമാണ്.
ലോകത്തിലാകെ...
രാജ്യത്ത് ബിജെപി ഉയർത്തുന്ന ഭീഷണിയെ ഫലപ്രദമായി ചെറുക്കണമെങ്കിൽ ലോക്-സഭയിൽ ഇടതുപക്ഷത്തിന്റെ പ്രാതിനിധ്യം ഗണ്യമായി വർധിപ്പിക്കേണ്ടതുണ്ട്. കാരണം ഇന്ന് ദേശീയ രാഷ്-ട്രീയത്തിൽ ആധിപത്യം പുലർത്തുന്ന വർഗീയ – കോർപറേറ്റ് അവിശുദ്ധ കൂട്ടുകെട്ടിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം...
ദേശീയ രാഷ്ട്രീയം തിരഞ്ഞെടുപ്പ് അന്തരീക്ഷത്തിലാണ്. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ തുടർച്ചയായി മൂന്നാം തവണയും വിജയം നേടാനായിരിക്കും ഈ തിരഞ്ഞെടുപ്പിൽ ബിജെപി കിണഞ്ഞു ശ്രമിക്കുക. അരനൂറ്റാണ്ടുമുമ്പുവരെ അതേ മനോഭാവത്തിലും രാഷ്ട്രീയാന്തരീക്ഷത്തിലും ആയിരുന്നു കോൺഗ്രസ്. ഏതാണ്ട് അതേ...
മൂന്നു ദശകങ്ങൾക്കുമുമ്പ് പാശ്ചാത്യലോകത്തിൽ ആഗോളവൽക്കരണത്തെയും ലിബറൽ ജനാധിപത്യത്തെയുംകുറിച്ച് ഉയർത്തിയിരുന്ന വായ്ത്താരികൾ തകർന്നുവീണതോടെ, അവിടത്തെ ഇടതുപക്ഷത്തിന്റെ ഇടയിൽ മാർക്സിന്റെയും ലെനിന്റെയും സ്ഥാനം വീണ്ടും ഉയരുകയാണ്. സോവിയറ്റ് മാർക്സിസത്തിനെതിരെ പാശ്ചാത്യബുദ്ധിജീവികൾ കത്തിക്കയറുമ്പോഴും മാർക്സിന് അവരുടെ ഇടയിൽ...
ഇക്കണോമിക് നോട്ട്‌ബുക്ക് ‐ 28
അസമത്വം കൊടികുത്തിവാഴുന്ന ഈ ലോകത്ത് ദരിദ്ര ജനവിഭാഗങ്ങൾ അധികമായി പാർക്കുന്ന ഇടങ്ങളേത് എന്ന ചോദ്യത്തിന് ഇന്നും നമ്മുടെ നാവിൻതുമ്പിൽ പൊടുന്നനെ വരുന്ന ഉത്തരം നാട്ടിൻപുറങ്ങൾ എന്നാവും. എന്നാൽ ലഭ്യമായ...
ഭൂമിശാസ്ത്രപരമായി നോക്കിയാൽ ആഫ്രിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമാണ് കോംഗോ. ജനസംഖ്യയുടെ കാര്യത്തിലായാലും പ്രകൃതിസമ്പത്തിന്റെ കാര്യത്തിലായാലും സമ്പുഷ്ടമായ ഈ രാജ്യം ഏറ്റവും വലിയ വെല്ലുവിളിയാണ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. ജനാധിപത്യ കോംഗോ റിപ്പബ്ലിക് (Democratic...