| ഫെെനാൻഷ്യൽ അക്കൗണ്ടബിലിറ്റി നെറ്റ്-വർക്ക് ഇന്ത്യ തയ്യാറാക്കിയ Balance Sheet of a Decade ആധാരമാക്കി തയ്യാറാക്കിയത്. |
‘‘വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ഞങ്ങൾ പ്രതിജ്ഞയെടുക്കുന്നു. ഈ ലക്ഷ്യം കെെവരിക്കുമെന്ന ദൃഢനിശ്ചയത്തിലാണ് ഞങ്ങൾ.ഞങ്ങളുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായതുകൊണ്ടു മാത്രമല്ല ഇങ്ങനെ പറയുന്നത്; രാജ്യത്തെ ദരിദ്രജനവിഭാഗങ്ങൾക്കാകെ ഭക്ഷണം ലഭ്യമാക്കണമെന്ന ഞങ്ങളുടെ ആഗ്രഹം കൊണ്ടുകൂടിയാണത്.’’ 2014 തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ മോദിയുടെ പ്രസംഗത്തിൽ പറഞ്ഞതാണിത്.
2014ലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ പറയുന്നു–
‘‘കുതിച്ചുയരുന്ന ഭക്ഷ്യവിലക്കയറ്റം കുടുംബ ബജറ്റിന്റെ താളംതെറ്റിക്കുകയാണ്; കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഭരണത്തിൽ മൊത്തം വിലക്കയറ്റത്തിന്റേതായ പ്രവണതയാണ് കാണുന്നത്. ഏറ്റവും മോശപ്പെട്ട കാര്യം ദശക്ഷക്കണക്കായ സാധാരണക്കാരുടെ ഭക്ഷ്യസുരക്ഷയും പോഷകസുരക്ഷയും അപകടത്തിലായിരിക്കുന്നുവെന്നതാണ്. എന്നാൽ, കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരാവട്ടെ ജനങ്ങളുടെ ഈ ദുരിതങ്ങളോട് പുറംതിരിഞ്ഞ് നിൽക്കുകയാണ്; ഹ്രസ്വകാലത്തേക്കുള്ളതും തെറ്റായ ദിശയോടുകൂടിയതുമായ നടപടികളിൽ ഗവൺമെന്റ് കുടുങ്ങിക്കിടക്കുകയാണ്. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ ഗവൺമെന്റ് സൃഷ്ടിച്ച വിലക്കയറ്റം തടഞ്ഞുനിർത്തുന്നതിലെ റിക്കാർഡ്, ഉയർന്ന പലിശ നിരക്കും വിലക്കയറ്റവും എന്ന ദൂഷിത വലയം പൊളിച്ചു പുറത്തുവരാൻ കഴിയുമെന്ന നമ്മുടെ വാഗ്ദാനമാണ് പ്രകടമാക്കുന്നത്. നമ്മുടെ അടിയന്തര കടമ വിലക്കയറ്റത്തിന് മൂക്കുകയറിടുക എന്നതാണ്.’’
വീണ്ടും 2014ൽ തന്നെ മോദി പറഞ്ഞതുകൂടി നോക്കാം: ‘‘100 ദിവസത്തിനുള്ളിൽ വിലക്കയറ്റത്തെ പിടിച്ചുകെട്ടുമെന്ന് കോൺഗ്രസ് വാഗ്ദാനം നൽകിയതാണ്; എന്നാൽ അവർ ആ വാഗ്ദാനം നിറവേറ്റിയോ? ഇല്ല. അതുകൊണ്ട് പൊതുജന വിശ്വാസത്തെ വഞ്ചിച്ചവരെ ഇനിയും വിശ്വസിക്കരുത്. വാജ്പേയ്ജിയുടെയും, മൊറാർജി ദേശായിയുടെയും ഗവൺമെന്റുകൾക്ക് വിലക്കയറ്റം തടഞ്ഞുനിർത്താൻ കഴിഞ്ഞെങ്കിൽ എന്തുകൊണ്ട് നമുക്ക് പറ്റില്ല? 2014ൽ അധികാരത്തിൽ വരുന്ന ബിജെപി ഗവൺമെന്റ് അത് ചെയ്തിരിക്കും. ഇത് എന്റെ വാക്ക് !’’ (ഇപ്പോഴത്തെ ‘മോദിയുടെ ഗ്യാരന്റി’)
![]() |
![]() |
| സ്മൃതി ഇറാനിയുടെ ട്വീറ്റിന്റെ (2011 ജൂൺ 24) പരിഭാഷ: (എൽപിജിക്ക് 50 രൂപയുടെ വർധനയോ?!!!!! എന്നിട്ടവർ സ്വയം വീമ്പടിക്കുന്നത് അവരാണ് സാധാരണക്കാരുടെ സർക്കാരെന്ന്! എന്തൊരു നാണക്കേട്! |
മോദിയുടെ ട്വീറ്റിന്റെ (2011 നവംബർ 3) പരിഭാഷ: വിലക്കയറ്റം മുന്നോട്ട് കുതിക്കുന്നു. സാധാരണക്കാർലോട് (ആം ആദ്മി) വാഗ്ദാനം ചെയ്താണ് അവർ തിരഞ്ഞെടുപ്പ് ജയിച്ചതത്രെ! സാധാരണ സ്ത്രീകളുടോല്ലത്രെ! (ആം ഔരത്). അതെ സ്ത്രീകളാണ് ഇതിന്റെ കെടുതി ഏറ്റവുമധികം അനുഭവിക്കുന്നത്.’’ |
സ്മൃതി ഇറാനിയുടെ 2011 ജൂൺ 24ന്റെയും മോദിയുടെ 2011 നവംബർ മൂന്നിന്റെയും ട്വീറ്റുകളുടെ സ്ക്രീൻ ഷോട്ടുകളാണ് മുകളിൽ കൊടുത്തിരിക്കുന്നത‍്.
അങ്ങനെ 2014ൽ മോദിയുടെ നേതൃത്വത്തിൽ ബിജെപി അധികാരത്തിലെത്തി.
100 ദിവസം കൊണ്ട് വിലകൾ കുറഞ്ഞോ?
ഇല്ല.
ഒരു വർഷത്തിനകമോ രണ്ടോ മൂന്നോ അഞ്ചോ വർഷത്തിനകം–ഇല്ലേയില്ല. കുറഞ്ഞോ?
അപ്പോൾ ബിജെപിയുടെയും മോദിയുടെയും വാഗ്ദാനമോ?
‘‘തിരഞ്ഞെടുപ്പ് കാലത്ത് നൽകുന്ന വാഗ്ദാനങ്ങൾ ജയിക്കാൻ വേണ്ടി മാത്രം. അതിന് അങ്ങനെ പലതും പറയും.’’
– നിതിൻ ഗഡ്കരി (അന്നത്തെ ബിജെപി അഖിലേന്ത്യാ പ്രസിഡന്റ്), പി എസ് ശ്രീധരൻപിള്ള (അന്നത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ്)
ഈ കാലത്ത് ബിജെപിക്ക് ഉപയോഗപ്പെടുത്താമായിരുന്ന ഒരനുകൂല ഘടകമുണ്ടായിരുന്നു.
ആഗോളവിപണിയിൽ ഇന്ധനവില കുത്തനെ ഇടിയുകയായിരുന്നു.
എന്നാൽ അതിന്റെ ഒരു ഗുണവും ഇന്ത്യയിലെ ജനങ്ങൾക്ക് ലഭിച്ചില്ല.
ഒടുവിൽ മോദി വാഴ്ചയുടെ അഞ്ച് വർഷവും പിന്നിട്ടു.
2019ലെ ലോക്-സഭാ തിരഞ്ഞെടുപ്പും എത്തി.
എന്നാൽ രസകരമെന്നു പറയട്ടെ, ബിജെപിയുടെ 2019ലെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഒരിടത്തും ‘‘വിലക്കയറ്റം’’ എന്ന വാക്കുപോലും നമുക്ക് കാണാനാവില്ല.
ഇപ്പോൾ 10 വർഷം പിന്നിടുന്നു.
ഈ പത്ത് വർഷത്തെ യാഥാർഥ്യമെന്തെന്ന് നമുക്കൊന്ന് നോക്കാം.
സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്റെ ഡൽഹിയിലെ വില, മോദി അധികാരത്തിൽ വന്ന 2014 ജൂണിൽ 905 രൂപയായിരുന്നത് 2023 മാർച്ചിൽ 1103 രൂപയായി ഉയർന്നു. അതായത് 22 ശതമാനത്തിന്റെ വർധന. എന്നിട്ടും മോദിക്കോ സ്മൃതി ഇറാനിക്കോ ഒന്നും പറയാനില്ല.
ലോക-ഭക്ഷ്യ–കൃഷി സംഘടന (എഫ്എഒ)യുടെ ആഗോള ഭക്ഷ്യവിലക്കയറ്റ സൂചിക 2022 മുതൽ താഴ്ന്നുവരികയാണ്. എന്നാൽ ഇന്ത്യയിൽ സ്ഥിതി അതല്ല; ഭക്ഷ്യവില സൂചിക ഇതേ കാലയളവിൽ മേലോട്ടാണ്. 2013 ഡിസംബറിലെ കണക്കുപ്രകാരം ഇന്ത്യയിലെ ഭക്ഷ്യവിലക്കയറ്റം 9.5% ആണ്. അതേസമയം ആഗോളഭക്ഷ്യ വില സൂചിക നെഗറ്റീവ് 10.1 ആണ്.

♦ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന്റെ റിപ്പോർട്ടു പ്രകാരം 2023 ഡിസംബറിൽ ഇന്ത്യയിലെ ചില്ലറ വിൽപ്പന രംഗത്തെ വിലക്കയറ്റം നാല് മാസത്തിനിടയിലുണ്ടായ ഏറ്റവും ഉയർന്ന തലത്തിലെത്തി– 5.69%. റിസർവ് ബാങ്കിന്റെ ഉപഭോക്തൃ വില സൂചിക 2 ശതമാനത്തിനും 6 ശതമാനത്തിനും ഇടയ്ക്കാണ്. പ്രധാനമായും ഈ വിലവർധനവിന് കാരണമായത് പയർ വർഗങ്ങളുടെയും ധാന്യങ്ങളുടെയും പലവ്യഞ്ജനങ്ങളുടെയും വിലവർധനവാണ്. വിലകളിലുണ്ടായ ഈ കുതിച്ചുകയറ്റം ആർബിഐയുടെ വിലക്കയറ്റ കണക്കിനെയെല്ലാം ഈ വർഷം നാലാം തവണയും കടത്തിവെട്ടി.
♦ ഭക്ഷ്യവിലകൾ ദേശീയാടിസ്ഥാനത്തിൽ 9.5 % വർധിക്കുകയും നഗര ഉപഭോക്താക്കളെ സംബന്ധിച്ചുണ്ടായിരുന്ന 10% വിലക്കയറ്റം എന്നത് അതിനപ്പുറം എത്തുകയും ചെയ്തു. വർഷാവർഷാടിസ്ഥാനത്തിൽ ഭക്ഷ്യവിലക്കയറ്റം തുടർച്ചയായി വർധിച്ചുവരികയാണ്. അതേസമയം ഭക്ഷ്യസാധനങ്ങളുടെയും ഇന്ധനങ്ങളുടെയും വില ഒഴികെയുള്ളവയുടെ വിലക്കയറ്റം 3.77 ശതമാനമായി ലഘൂകരിക്കപ്പെട്ടു. തുടർച്ചയായ 51 മാസങ്ങളിലെ ചില്ലറ വിൽപ്പനയിലെ വിലക്കയറ്റം റിസർവ് ബാങ്കിന്റെ മീഡിയം ടേം ടാർജറ്റിന്റെ 4% ആണ്.


|
എന്താണ് ജിഡിപി ഡിഫ്ളേറ്റർ ? വിലക്കയറ്റത്തെക്കുറിച്ച് കണക്കാക്കാനുള്ള അളവുകോൽ എന്ന നിലയിൽ ഉപഭോക്തൃവില സൂചികയെക്കാൾ കൂടുതൽ സമഗ്രതയുള്ളതാണ് ജിഡിപി വില ഡിഫ്ളേറ്റർ; കാരണം അത് ഏതെങ്കിലും ഒരു കൂട്ടം ഉൽപ്പന്നങ്ങളുടെ വിലയെ അടിസ്ഥാനമാക്കിയുള്ളതല്ല; മറിച്ച് സമ്പദ്ഘടനയിലെ മൊത്തം വിലയിൽ വരുന്ന മാറ്റത്തെ അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്. |
♦ ഡീസലിന്റെ ഉപഭോക്തൃവില സൂചിക മൂല്യം 2019 ഒക്ടോബറിൽ 121 പോയിന്റായിരുന്നത് 2023 ഒക്ടോബറായപ്പോൾ 161.8 പോയിന്റായി വർധിച്ചു. മഹാമാരിയുടെ കാലത്ത് ഇന്ധന വിലക്കയറ്റം 2020 ഒക്ടോബറിൽ 6.2% ആയിരുന്നത് 2021ൽ 32.5% ആയി വർധിച്ചു. ഇത് സ്വാഭാവികമായി സംഭവിച്ചതല്ല; ആഗോളതലത്തിൽ വില വർധിച്ചതുകൊണ്ടോ ലഭ്യതയിലെ കുറവുകൊണ്ടോ ഉണ്ടായതുമല്ല. പെട്രോളിനും ഡീസലിനും മേൽ കേന്ദ്ര ഗവൺമെന്റ് എക്-സെെസ് ഡ്യൂട്ടി കുത്തനെ വർധിപ്പിച്ചതുമൂലമാണ് മുഖ്യമായും ഇങ്ങനെ ഇന്ധനവില വർധിച്ചത്. മോദി ഗവൺമെന്റ് കോ ർപ്പറേറ്റ് ടാക്സ് 30 ശതമാനത്തിൽനിന്നും 22 ശതമാനമായി വെട്ടിക്കുറച്ചു; തൽഫലമായി വെറും രണ്ട് വർഷത്തിനകം സർക്കാർ ഖജനാവിന് 1.84 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി. ഇതിനുപകരം പണം കണ്ടെത്തിയത് പെട്രോളിന്റെയും ഡീസലിന്റെയും മേൽ എക്-സെെസ് ഡ്യൂട്ടി വർധിപ്പിച്ചുകൊണ്ടാണ്. പെട്രോളിനു മേലുള്ള എക്-സെെസ് ഡ്യൂട്ടി ലിറ്ററിന് 19.98 രൂപയിൽനിന്ന് ലിറ്ററിന് 32.9 രൂപയായി വർധിപ്പിച്ചു; ഡീസലിനു മേലുള്ള എക്-സെെസ് ഡ്യൂട്ടി ലിറ്ററിന് 15.83 രൂപയിൽനിന്ന് 31.8 രൂപയായി ഉയർത്തി. കേന്ദ്ര സർക്കാരിനുള്ള എക്-സെെസ് ഡ്യൂട്ടി ഇനത്തിലുള്ള വരവ് ഇതേ കാലഘട്ടത്തിൽ 88ശതമാനം വർധിച്ചു. 2019–20ൽ 1.78 ലക്ഷം കോടി രൂപയായിരുന്നത് 2020–21ൽ 3.35 ലക്ഷം കോടി രൂപയായി ഉയർന്നു.
♦ വിലക്കയറ്റവും നാണയപ്പെരുപ്പവും പുതിയൊരു പ്രതിഭാസമല്ലാതിരിക്കെത്തന്നെ, സമീപകാലത്ത് ഇന്ത്യയിലെ സാധാരണക്കാരായ കോടിക്കണക്കിനു ജനങ്ങളുടെ വേതനം മരവിച്ചിരിക്കുന്നതുകൊണ്ടുമാത്രമല്ല കുതിച്ചുയരുന്ന ജീവിതച്ചെലവ് വലിയൊരു ബാധ്യതയായി മാറിയിരിക്കുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വില വർധനവുകൊണ്ടുകൂടിയാണ്. ഗ്രാമീണ ഇന്ത്യയിലെ കൺസ്ട്രക്ഷൻ മേഖലയിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെയും കർഷകത്തൊഴിലാളികളുടെയും കൂലി യഥാക്രമം 10.5 ശതമാനവും 12 ശതമാനവും മാത്രമാണ് 2021 ഏപ്രിൽ മാസത്തിനും 2023 മാർച്ചിനും ഇടയിൽ വർധിച്ചത്; എന്നാൽ ഇതേ കാലത്ത് ഭക്ഷ്യധാന്യങ്ങളുടെയും പയർ വർഗങ്ങളുടെയും വിലയിലുണ്ടായ വർധനവ് 22 ശതമാനമാണ്. വില സൂചികയിലെ ഇന്ധനവില 16 ശതമാനമാണ് വർധിച്ചത്; പാലിന്റെയും പാലുൽപ്പന്നങ്ങളുടെയും വില വർധനവ് ഇതേ കാലത്ത് 14 ശതമാനവുമാണ്.
♦ 2022–23 ധനകാര്യവർഷത്തിൽ ഇന്ത്യൻ കുടുംബങ്ങളുടെ മൊത്തം സമ്പാദ്യം (മിച്ചം) ജിഡിപിയുടെ 5.1% ആണ്; ഇത് കഴിഞ്ഞ 23 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്. മഹാമാരിയുടെ കാലത്ത് തൊഴിലും വരുമാനവും ഇല്ലാതായതുമൂലമാണ് പാവപ്പെട്ടവരുടെ തുച്ഛമായ സമ്പാദ്യം പോലും നഷ്ടപ്പെട്ടത്; തങ്ങൾക്ക് വീണ്ടും പിടിച്ചുനിൽക്കാനും കരകയറാനും പറ്റുമെന്ന സ്ഥിതിയിൽ അവരെത്തിയപ്പോൾ കുത്തനെയുണ്ടായ വിലക്കയറ്റം അവരുടെ സമ്പാദ്യത്തെ പിന്നെയും തട്ടിയെടുത്തു; കാരണം അവരുടെ വരുമാനം വിലക്കയറ്റത്തിന് ആനുപാതുകമായി വർധിച്ചിരുന്നില്ല.
♦ 2020–21 നുശേഷമുണ്ടായ വിലക്കയറ്റത്തിന്റെയാകെ കാരണം ഉക്രൈൻ യുദ്ധവും അതുമൂലമുണ്ടായ ഇന്ധനവില വർധനവുമാണെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെടുമ്പോൾ, യഥാർഥത്തിൽ ഭക്ഷ്യസാധനങ്ങളുടെ വിലയാണ് ഈ കാലത്തും കുത്തനെ വർധിച്ചത്. എന്നാൽ ഇതേകാലത്ത് ആശ്വാസകരമായ വിധം ആഭ്യന്തരഭക്ഷേ-്യാൽപ്പാദനം വർധിച്ചിട്ടുണ്ടെന്നതാണ് വസ്തുത. അതുപോലെ തന്നെ സാധാരണയിൽ കുറഞ്ഞ മഴ ഭക്ഷേ-്യാൽപ്പാദനത്തിൽ എന്തുതരം ആഘാതമാണുണ്ടാക്കുകയെന്നതും ഇപ്പോൾ തന്നെ ഉയർന്ന ഭക്ഷ്യവിലകളെ അതെങ്ങനെ ബാധിക്കുമെന്നതും അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണ്.
♦ വീട്ടിൽ പാചകം ചെയ്ത വെജിറ്റേറിയൻ ഭക്ഷണത്തിന്റെ വിലയിൽ മുംബെെയിൽ കഴിഞ്ഞ 5 വർഷംകൊണ്ട് 65 ശതമാനത്തിന്റെ വർധനവുണ്ടായി. അതേസമയം മഹാരാഷ്ട്രയിലെ നഗരപ്രദേശങ്ങളിൽ ജോലി ചെയ്യുന്ന ഒരു ദിവസക്കൂലിക്കാരന്റെ ശരാശരി കൂലിയിൽ 37 ശതമാനത്തിന്റെ വർധനവ് മാത്രമേ ഈ കാലയളവിൽ ഉണ്ടായുള്ളൂ. മാസശമ്പളക്കാരനായ ഒരു തൊഴിലാളിയുടെ ശമ്പളം 28% കണ്ടു മാത്രമേ വർധിച്ചുള്ളൂ.
♦ പ്രതിദിനം രണ്ടുനേരത്തെ ഭക്ഷണം വച്ച് ഒരു മാസം ഭക്ഷണമുണ്ടാക്കാനുള്ള ചെലവ്, ശമ്പളത്തിന്റെ/കൂലിയുടെ വിഹിതമെന്ന നിലയിൽ കണക്കാക്കുമ്പോൾ 2018ൽ ദിവസക്കൂലിക്കാരന്റെ പ്രതിമാസ വരുമാനത്തിന്റെ 22.5 ശതമാനമായിരുന്നത് 2023ൽ 27.2 ശതമാനമായി വർധിച്ചു. സ്ഥിരം മാസശമ്പളം ലഭിക്കുന്നവരുടെ കാര്യത്തിൽ ഇതേ കാലയളവിൽ 9.9 ശതമാനത്തിൽനിന്നും 12.8 ശതമാനമായി വർധിച്ചു.
♦ റിസർവ് ബാങ്ക് നടത്തുന്ന ഉപഭോക്തൃ വിശ്വാസ സർവെയുടെ ഏറ്റവും ഒടുവിലത്തെ ഫലം കാണിക്കുന്നത് നിലവിലെ സാഹചര്യ സൂചിക (Current Situation Index) 2023 നവംബറിൽ മാറ്റമില്ലാതെ നിൽക്കുന്നതായാണ്. ഇതിനു മുൻപുനടന്ന സർവെയിൽ കണ്ട 92.2 പോയിന്റിൽ തന്നെ മാറ്റമില്ലാതെ തുടരുകയാണ്. സർവോപരി, 2015 മാർച്ചിൽ നടത്തിയ സർവ്വെ ഫലം 108.6 പോയിന്റായിരുന്നത് 2023 നവംബറിൽ 92.2 ശതമാനമായി ഇടിഞ്ഞതായും റിസർവ് ബാങ്കിന്റെ റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
♦ കാന്താർ ഇന്ത്യൻ യൂണിയൻ ബജറ്റ് സർവെ 2024 ഉയർത്തിക്കാണിക്കുന്നത് 57 ശതമാനം ഇന്ത്യക്കാരും കുതിച്ചുയരുന്ന വിലക്കയറ്റത്തിൽ പൊറുതിമുട്ടിക്കഴിയുന്നവരാണ്–2023ൽ 27 ശതമാനമായിരുന്നത് 2024ൽ ഗണ്യമായി വർധിച്ചു. അതിനുപുറമെ ജോലി സുരക്ഷ സംബന്ധിച്ച ആശങ്കകളുമുണ്ട്; ഇന്ത്യക്കാരിൽ മൂന്നിലൊരാൾ ജോലിയിൽനിന്ന് പുറത്താക്കപ്പെടുമെന്ന ആശങ്കയുള്ളവരാണ്.
ചില ഹെെലെെറ്റുകൾ
♦ ഒരു ദിവസം ഒരു നേരത്തെ ആഹാരത്തിനുപോലും വകയില്ലാത്ത പരമദരിദ്ര വിഭാഗത്തിൽപെട്ടവരാണ് തുടർച്ചയായ ഈ ഭക്ഷ്യവിലക്കയറ്റത്തിന്റെ കെടുതി ഏറ്റവുമധികം അനുഭവിക്കുന്നത്. ഇത് പോഷക ദാരിദ്ര്യത്തിനും ലോകപട്ടിണി സൂചികയിൽ രാജ്യത്തിന്റെ സ്ഥാനം പരിതാപകരമായ വിധം താഴ്ന്നുപോകുന്നതിനും ഇടയാക്കുന്നു. ലോകപട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 2022ൽ 107 ആയിരുന്നത് 2023ൽ 111–ാംസ്ഥാനത്തേക്ക് വഴുതിവീണു; 2023ലെ ഇന്ത്യയുടെ സ്കോർ 28.7 ആണ്. ലോകപട്ടിണി സൂചിക റിപ്പോർട്ടുപ്രകാരം ഇന്ത്യ ഇക്കാര്യത്തിൽ ഗുരുതരാവസ്ഥ നിലനിൽക്കുന്ന രാജ്യമാണ്. പോഷകാഹാരക്കുറവ് നേരിടുന്ന ഇന്ത്യക്കാരുടെ മൊത്തം ശതമാനം 2015ൽ 14 ശതമാനമായിരുന്നത് 2023ൽ 16.6% ആയി വർധിച്ചു.
♦ ഇന്ത്യയും ഉയർന്ന വരുമാനമുള്ള രാജ്യങ്ങളും തമ്മിൽ നാണയപ്പെരുപ്പ നിരക്കിന്റെ കാര്യത്തിൽ വളരെ വലിയ അന്തരം നിലനിൽക്കുന്നുണ്ട്. ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിലെ നാണയപ്പെരുപ്പ നിരക്ക് കുറവാണ്– ശരാശരി 2.9% (2019നും 2022 നും ഇടയ്ക്ക്); എ ന്നാൽ ഇന്ത്യയുടെ കാര്യത്തിൽ അത് വർധിച്ചു വരുന്ന പ്രവണതയാണ് കാണുന്നത്; 2019ൽ 2.4 ശതമാനമായിരുന്നത് 2022ൽ 2.2 ശതമാനമായി ഉയർന്നു; ഈ കാലഘട്ടത്തിലെ ശരാശരി നിരക്കാകട്ടെ 6 ശതമാനം.
♦ മഹാമാരിക്കുശേഷം ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഉയർന്ന ഇന്ധനവിലയുടെ ഭാരം പേറേണ്ടതായി വന്നു. 2022 മാർച്ചിൽ ഇന്ത്യയിലെ പാചകവാതക വില ലോകത്തിലെ ഏറ്റവും ഉയർന്നതായിരുന്നു. പെട്രോളിന്റെ വിലയാകട്ടെ ഏറ്റവും ഉയർന്നതിൽ ലോകത്തെ മൂന്നാം സ്ഥാനത്തായിരുന്നു ഇന്ത്യ; ഡീസൽ വിലയുടെ കാര്യത്തിൽ ഇന്ത്യ എട്ടാം സ്ഥാനത്തും. ലോകത്ത് ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞുകൊണ്ടിരുന്നപ്പോഴാണ് ഇന്ത്യൻ ഉപഭോക്താക്കൾ ഇത്രയേറെ ഉയർന്ന ഇന്ധനവിലയുടെ ഭാരം താങ്ങേണ്ടതായി വന്നത്. ഇത് പ്രധാനമായും ഈ കാലഘട്ടത്തിൽ പെട്രോളിന്റെയും ഡീസലിന്റെയും മേലുള്ള എക്സെെസ് ഡ്യൂട്ടി വർധിപ്പിച്ചതുമൂലമാണ്; മോദി ഗവൺമെന്റ് കോർപ്പറേറ്റ് ടാക്സ് 30 ശതമാനത്തിൽനിന്നും 22 ശതമാനമായി വെട്ടിക്കുറച്ചതുമൂലമുണ്ടായ ഏകദേശം 1.45 ലക്ഷം കോടി രൂപയുടെ വരുമാന നഷ്ടം നികത്തുന്നതിനായാണ് ഈ കാലത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്സെെസ് ഡ്യൂട്ടി കുത്തനെ കൂട്ടിയത്.
♦ കെയ്ൻസ് പറഞ്ഞതുപോലെ, ‘‘പൊതുജനത്തിന് ഒഴിവാക്കാൻ പറ്റാത്തവിധത്തിലുള്ള നികുതി ചുമത്തൽ രീതിയാണ് വിലക്കയറ്റം’’. സ്ഥിരമായി വിലക്കയറ്റനിരക്ക് ഉയർന്നിരിക്കുന്നത് ഉപഭോക്താക്കളുടെ ഉപഭോഗരീതിയെ പ്രതികൂലമായി ബാധിക്കുന്നു – അതായത്, ഉപഭോക്താക്കൾക്ക് ആവശ്യമായ സാധനങ്ങളുടെ വില വർധിക്കുന്നു. തന്മൂലം ഉപഭോക്താക്കളുടെ മാറ്റിവയ്ക്കാവുന്ന വരുമാനത്തിൽ ചോർച്ചയുണ്ടാകുന്നു. You Gov Global Financial Outlook 2023 റിപ്പോർട്ട് പ്രകാരം നഗരങ്ങളിൽ കഴിയുന്ന 36 ശതമാനത്തോളം ഇന്ത്യക്കാർക്ക് മാറ്റിവയ്ക്കാവുന്ന വരുമാനത്തിൽ കഴിഞ്ഞ 12 മാസത്തിനിടയിൽ വലിയ ചോർച്ചയുണ്ടാക്കിയിട്ടുണ്ട്.
♦ വർധിച്ചുവരുന്ന വിലകൾ സാധാരണക്കാരനുമേൽ സൃഷ്ടിക്കുന്ന ഭീമമായ ഭാരം അവരുടെ ജീവിതദുരിതങ്ങൾക്ക് ആക്കംകൂട്ടുകയാണെന്ന ധാരണ മോദി സർക്കാരിന് ചെറുതായെങ്കിലും ഉണ്ടെങ്കിൽ, മഹാമാരിക്ക് മുൻപത്തെ നിലയിലേക്ക് നികുതി നിരക്കുകൾ പുതുക്കുകയും ചെയ്തെങ്കി ൽ ദുരിതകാലത്ത് സർക്കാരിന്റെ വരുമാ ന നഷ്ടം 1.19 ലക്ഷം കോടി രൂപയാകുമായിരുന്നു. 2021ൽ 1000 കോടി രൂപയോ അതിലധികമോ വരുമാനമുള്ള വ്യക്തികൾക്കാകെ രണ്ട് ശതമാനം നിരക്കിൽ പൊതുവായി സ്വത്തുനികുതി ഏർപ്പെടുത്തിയിരുന്നെങ്കിൽ, അതായത് ഇന്ത്യയിലെ അതിസമ്പന്നരായ 1007 കുടുംബങ്ങൾക്കുമേൽ നികുതി ഏർപ്പെടുത്തിയിരുന്നെങ്കിൽ ഒരു വർഷം തന്നെ 1.84 ലക്ഷം കോടി രൂപ സമാഹരിക്കാൻ കഴിയുമായിരുന്നു.
♦ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് പണനയത്തെ മാത്രമാണ് മോദി സർക്കാർ ആശ്രയിക്കുന്നത്. വായ്പയെടുക്കുന്നത് കൂടുതൽ ചെലവേറിയതാക്കുന്ന റിപ്പോ നിരക്ക് ഉയർത്തിക്കൊണ്ട് വിലക്കയറ്റം നിയന്ത്രിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചത്. വികസിത സമ്പദ്ഘടനകളെ സംബന്ധിച്ചിടത്തോളം വിലക്കയറ്റത്തെ നേരിടാൻ സഹായകമാകുമെന്ന് കരുതുന്ന സാമ്പത്തിക ശാസ്ത്രജ്ഞർ തന്നെ ഇന്ത്യയെ സംബന്ധിച്ച് അത് ഫലപ്രദമല്ലെന്നും നിരീക്ഷിക്കുന്നു; കാരണം ഇന്ത്യയിൽ ഭക്ഷ്യസാധനങ്ങളുടെ വിലയാണ് പ്രധാനമായും വിലക്കയറ്റത്തിന് കാരണമാകുന്നത്; പൊതുവായി ദരിദ്രരായ ജനസാമാന്യത്തെ സംബന്ധിച്ചിടത്തോളം അവരുടെ ചെലവിന്റെ സുപ്രധാന ഘടകം ഭക്ഷ്യസാധനങ്ങളുടെ വിലയാണ്. അതുകൊണ്ടുതന്നെ റിപ്പോ നിരക്കുകൾ ഇന്ത്യയിൽ ഒരു സ്വാധീനവും ഉണ്ടാക്കില്ല.
♦ റിസർവ് ബാങ്കിന്റെ മുൻ ഡെപ്യൂട്ടി ഗവർണർ ഉൾപ്പെടെയുള്ള ചില സാമ്പത്തിക വിദഗ്ദ്ധർ വാദിക്കുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ച് സ്വകാര്യ ബിസിനസ് ഗ്രൂപ്പുകളാണ് തുടർച്ചയായ ഉയർന്ന വിലക്കയറ്റത്തിന് ഇടവരുത്തുന്നതെന്നാണ്. കമ്പോളത്തിന്റെ കരുത്താകെ ചുരുക്കം ചില കെെകളിൽ കേന്ദ്രീകരിക്കുമ്പോൾ അവർക്ക് ഉയർന്ന വില നിശ്ചയിക്കാനുള്ള അധികാരവും ലഭിക്കുന്നു. മോദി സർക്കാരിന്റെ നോട്ടു നിരോധനം, ജിഎസ്ടി, ലോക്ഡൗൺ എന്നീ മൂന്ന് ആക്രമണങ്ങൾ ചെറുകിട ബിസിനസ്സിനെയും അസംഘടിത മേഖലയെയും തകർത്തു. തൽഫലമായി ഉയർന്ന വില നിശ്ചയിക്കാനുള്ള കരുത്ത് ചുരുക്കം ചിലരുടെ കെെവശം എത്തിച്ചേർന്നു; ഇതിന്റെ ദുരിതങ്ങൾ വന്നു പതിക്കുന്നതാകട്ടെ ദരിദ്രരുടെയും ഇടത്തരക്കാരുടെയും മേലാണ്.
♦ ചോദന വർധനമൂലമുണ്ടാകുന്ന വിലക്കയറ്റം അനുകൂലമായ ചില സൂചനകൾ നൽകുന്നതാണ്; അത് സൂചിപ്പിയ്ക്കുന്നത് ജനങ്ങളുടെ കെെവശം ചെലവഴിക്കാൻ വേണ്ടത്ര പണം വന്നുചേരുമെന്നാണ്. എന്നാൽ, ഇന്ത്യയിൽ ഇരട്ട പ്രതിസന്ധിയാണ് നമുക്കു മുന്നിലുള്ളത്. അതായത് ചോദനക്കുറവും ഉയർന്ന വിലക്കയറ്റവും. ഇത് ആരോഗ്യകരമായ ഒരു സൂചനയല്ല. 2019 ജനുവരി മുതൽ 2023 മെയ് വരെയുള്ള കാലത്ത് സാധനങ്ങളുടെ ലഭ്യതയുടെ (supply) ഘടകമാണ് ഉപഭോക്തൃ വില സൂചികയുടെ ഏകദേശം 55 ശതമാനത്തിനും കാരണമാകുന്നതായി കാണാനാവുന്നത്. അതേസമയം ഇതേ കാലഘട്ടത്തിൽ വിലക്കയറ്റത്തിന് ചോദന വർധന കാരണമാകുന്നത് 31 ശതമാനത്തിൽ മാത്രമാണ്.
♦ വ്യക്തിഗത വായ്പകളും ഉയർന്ന പലിശയോടുകൂടിയ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള വാങ്ങലുകളും വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിൽ വർധിച്ചിരിക്കുകയാണ്; അതേസമയം വരുമാനം സ്തംഭനാവസ്ഥയിലായിരിക്കുന്നത് സാധാരണ ജനങ്ങൾക്കുമേൽ അധിക ഭാരം അടിച്ചേൽപ്പിക്കുന്നു.
80 കോടി ഇന്ത്യക്കാർ ദാരിദ്ര്യത്തിൽ കഴിയുന്നതായാണ് കേന്ദ്ര സർക്കാരിന്റെ കണക്ക‍്. എന്നാൽ ഇവർക്ക് പിടിച്ചുനിൽക്കാൻ മോദി സർക്കാർ നൽകുന്നതാകട്ടെ പ്രതിമാസം വെറും 5 കിലോ അരിയോ ഗോതമ്പോ മാത്രവും! ♦





