Saturday, May 18, 2024

ad

Homeമുഖപ്രസംഗംരണ്ടു ബജറ്റുകൾ 
രണ്ടു നിലപാടുകൾ

രണ്ടു ബജറ്റുകൾ 
രണ്ടു നിലപാടുകൾ

ണ്ടു ബജറ്റുകളാണ് ഫെബ്രുവരി ഒന്നിനും അഞ്ചിനുമായി അവതരിപ്പിക്കപ്പെട്ടത്. ഒന്നിന് കേന്ദ്ര ബജറ്റ്. അഞ്ചിനു കേരള ബജറ്റും. കേന്ദ്രത്തിന്റേത് ബജറ്റ് എന്നു പറഞ്ഞുകൂട. മൂന്നു മാസത്തിനകം ലോക-‍-്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. വോട്ട് ഓൺ അക്കൗണ്ട്സ് ആണ് യഥാർഥത്തിൽ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ലോക്-സഭയിൽ അവതരിപ്പിച്ചത്. പുതുതായി അധികാരത്തിൽ വരുന്ന കേന്ദ്ര സർക്കാർ ആ കാലയളവിനുള്ളിൽ അധികാരമേറ്റ് വരും സാമ്പത്തികവർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ച് ലോക്-സഭ പാസ്സാക്കണം. ആ നടപടിക്രമമാണ് പാർലമെന്റിൽ നടക്കുന്നത്. അതിൽ അപ്പുറം ഒന്നുമില്ല.

അതേസമയം അധികം ശ്രദ്ധിക്കപ്പെടാതെ, അല്ലെങ്കിൽ മാധ്യമങ്ങൾ ജനശ്രദ്ധയിൽപ്പെടുത്താതെ, കഴിഞ്ഞുപോയ ഒരു കാര്യം പാർലമെന്റിന്റെ നടപടിക്രമത്തിലുണ്ട്. ബജറ്റിനുമുമ്പ് സാമ്പത്തിക സർവെ അവതരിപ്പിക്കുന്ന പതിവുണ്ട് ലോക്-സഭയിൽ. ഇത്തവണ അതുണ്ടായില്ല. പോയവർഷത്തെയും നടപ്പുവർഷത്തെയും സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് സാമ്പത്തിക സർവെയിൽ പറയാൻ പറ്റാത്ത, പറഞ്ഞാൽ മോദി സർക്കാരിന്റ പരിവേഷത്തിനിടിവു തട്ടുന്ന കാര്യങ്ങൾ തിരഞ്ഞെടുപ്പുവേളയിൽ ബിജെപി സർക്കാരിന് ഹാനികരമാവുന്ന ചിലത് സർവേയിൽ പറയേണ്ടി വരും. അത് ഒഴിവാക്കാനാണ് സർവെ തന്നെ അവതരിപ്പിക്കേണ്ട എന്നുവച്ചത്. മാത്രമല്ല, ധനമന്ത്രി അവതരിപ്പിച്ച ബജറ്റിലും പോയവർഷത്തെക്കുറിച്ചല്ല, മോദി സർക്കാരിന്റെ കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലത്തെ നേട്ടങ്ങളെക്കുറിച്ചാണ്,അവയെക്കുറിച്ചു മാത്രമാണ് കൂടുതൽ പരാമർശങ്ങൾ ഉണ്ടായത്. സമ്പദ്-വ്യവസ്ഥയുടെ പൊതുസ്ഥിതി സൂചിപ്പിക്കുന്ന സൂചികകൾ പൊതുവിൽ വളർച്ചയെ അല്ല, തളർച്ചയെ ആണ് വെളിവാക്കുക എന്നതുകൊണ്ടായിരിക്കണം സാമ്പത്തികസർവെയുടെ അവതരണം തന്നെ ഒഴിവാക്കപ്പെട്ടത്.

ഇനി കേരള ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിനെക്കുറിച്ച്. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ മൂന്നാം വർഷമാണിത്. അതിന്റെ നാലാമത്തെ ബജറ്റാണ് ഇപ്പോൾ അവതരിപ്പിക്കപ്പെട്ടത്. 67 വർഷങ്ങൾക്കുമുമ്പാണ് കേരളത്തിൽ ഇടതുപക്ഷ മന്ത്രിസഭ ആദ്യമായി നിലവിൽ വന്നത്. അതിന്റെയും 1967ലെ സപ്തകക്ഷി മുന്നണി മന്ത്രിസഭയുടെയും 1980ലെ ഒന്നാം എൽഡിഎഫ് മന്ത്രിസഭയുടെയും ബജറ്റുകൾ ശ്രദ്ധ കേന്ദ്രീകരിച്ചത് ജനങ്ങൾക്ക് അവശ്യം വേണ്ട ഭക്ഷണം, കിടപ്പാടം, വിദ്യാഭ്യാസം, ആരോഗ്യരക്ഷ മുതലായ കാര്യങ്ങളിലായിരുന്നു. അതിന്റെ ഭാഗമായി കേരളത്തിന്റെ കാർഷിക–വ്യാവസായിക –സാമൂഹ്യ –സാമ്പത്തിക വ്യവസ്ഥകൾ മെച്ചപ്പെടുത്തി. ഇപ്പോൾ ജ്ഞാന സമൂഹ സൃഷ്ടി എന്ന ലക്ഷ്യപ്രഖ്യാപനം കൂടി എൽഡിഎഫ് ബജറ്റിന്റെ ഭാഗമായി നടത്തി. ഭക്ഷണം, കിടപ്പാടം, പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം എന്നീ ലക്ഷ്യങ്ങൾ ഏറെക്കുറെ സാർവജനീനമായി കെെവരിക്കപ്പെട്ടിട്ടുണ്ട് സംസ്ഥാന തലത്തിൽ. മാത്രമല്ല, ഇവയെയും 21–ാം നൂറ്റാണ്ടിനു ചേർന്ന വിദ്യാഭ്യാസം, ആരോഗ്യരക്ഷ, സാമൂഹ്യരക്ഷ എന്നിവയെയും കേരള ജ്ഞാനസമൂഹമായി മാറുമ്പോഴത്തെ നിലവാരംവച്ച് മെച്ചപ്പെടുത്തേണ്ടതുണ്ട് എന്ന തിരിച്ചറിവും എൽഡിഎഫിനുണ്ടായി. ഇതൊക്കെ ഈ ബജറ്റിലും പ്രതിഫലിച്ചുകാണാം.

കേരളത്തിന്റെ സമ്പദ്-വ്യവസ്ഥ സൂരേ-്യാദയ സമ്പദ്ഘടനയായി മാറിയിരിക്കുന്നതായി ബജറ്റ് പ്രസംഗത്തിന്റെ ആമുഖത്തിൽ ധനമന്ത്രി നിരീക്ഷിക്കുന്നുണ്ട്. ആധുനിക സാങ്കേതികവിദ്യയെ ഉപയോഗിച്ച് ഭാവിയെ ലക്ഷ്യമാക്കി കുതിക്കുകയും ചോദനത്തിൽ വൻവളർച്ച ഉണ്ടാവുകയും ഇവയുടെ ഫലമായി സാമ്പത്തികവികസനം ഉണ്ടാകുന്നവയെ ആണ് സൂരേ-്യാദയ സാമ്പത്തിക മേഖലകളായി വിവരിക്കുന്നത്. സൂരേ-്യാദയത്തിൽ ഉണ്ടാകുന്ന വെളിച്ചത്തിന്റെയും ചൂടിന്റെയും അവ സൃഷ്ടിക്കുന്ന ആകമാന വളർച്ചയുടെയും സ്ഥിരതയെ ആണ് സൂരേ-്യാദയ മേഖലയായി കണക്കാക്കുന്നത്. സമ്പദ്-വ്യവസ്ഥയെ സംബന്ധിച്ചു പറയുമ്പോൾ ഒരു കുതിച്ചുചാട്ടത്തിന്റെ സ്ഥിതിവിശേഷമാണുള്ളത്. അത്തരമൊരു സ്ഥിതിവിശേഷം കഴിഞ്ഞ എട്ടു വർഷത്തെ കേരളത്തിന്റെ സമ്പദ്-വ്യവസ്ഥയിൽ കാണാം എന്നാണ് ബജറ്റ് പ്രസംഗം ചൂണ്ടിക്കാണിക്കുന്നത്. ഇത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്കിടയിൽ സമാനതകൾ ഇല്ലാത്ത മുന്നേറ്റമാണ്.

ഉൽപ്പാദനമേഖലകളിലെയും സേവനമേഖലകളിലെയും വളർച്ചയെ വലിയൊരു മുന്നേറ്റമാക്കി മാറ്റുന്നതിനു പശ്ചാത്തല സൗകര്യങ്ങളിൽ അതിവേഗം ബഹുമുഖമായി ഉണ്ടാക്കപ്പെടുന്ന പുരോഗതിക്ക് കഴിയും. ഇതാണ് കേരളത്തിൽ 2016 മുതൽക്കിങ്ങോട്ടു ഉണ്ടായ പുരോഗതി കാണിക്കുന്നത്. മഹാമാരിയും കോവിഡും ഉണ്ടാക്കിയ തിരിച്ചടിയെ അതിവേഗം അതിജീവിക്കുന്നതിന് ഇത് സഹായിച്ചു. എന്നു മാത്രമല്ല, വികസനരംഗത്തെ മുന്നേറ്റത്തിനു പശ്ചാത്തലരംഗത്തെ ബഹുമുഖമായ വളർച്ച ഊക്കു കൂട്ടി. അസാധാരണമായ ഈ വികസനപുരോഗതി മൂലം, കേരളം തകരുകയാണെന്നുള്ള യുഡിഎഫ്– ബിജെപി പ്രചരണം ജനങ്ങൾക്കിടയിൽ കാര്യമായി ഏശാതിരിക്കുന്ന സ്ഥിതിയുണ്ടായി. എൽഡിഎഫ് വികസിപ്പിച്ചു മുന്നോട്ടുവയ്ക്കുന്ന കേരള വികസന മാതൃകയെ നിരന്തര പ്രചരണങ്ങൾ വഴി തകർക്കാൻ ശ്രമിക്കുന്ന ഇക്കൂട്ടരുടെയും ഇവരെ അനുകൂലിക്കുന്ന മാധ്യമങ്ങളുടെയും പ്രചരണത്തിന്റെ മുനയൊടിക്കാൻ ഈ ‘‘സൂരേ-്യാദയ’’ വികസന കാഴ്ചപ്പാട് കുറച്ചൊന്നുമല്ല സഹായിച്ചത്.

കേന്ദ്ര സർക്കാരും അതിനെ നയിക്കുന്ന ഭരണകക്ഷിയും കേരള വികസനത്തെ തകർക്കാൻ ഭരണതലത്തിലും പ്രചരണങ്ങളിലൂടെയും ചെയ്യുന്ന ദ്രോഹങ്ങൾ ചെറുതല്ല. പല ഇനങ്ങളിലായി കേരളത്തിനു കേന്ദ്ര സർക്കാർ നൽകേണ്ട നികുതി സമാഹരണത്തിലെ വിഹിതം ഓരോ കാരണം പറഞ്ഞും ഒരു കാരണവും പറയാതെയും നിഷേധിച്ചുകൊണ്ടിരിക്കുകയാണ്. എൽഡിഎഫ് സർക്കാരിനെതിരായി കേരളത്തിലെ ജനങ്ങളുടെ രോഷം ആളിക്കത്തിക്കുന്നതിനാണ് ഇത്തരം നടപടികൾ. ഈ സമീപനം ഏറിയും കുറഞ്ഞുമുള്ളതിനാൽ തമിഴ്നാട്, കർണാടകം എന്നീ അയൽ സംസ്ഥാനങ്ങൾ മുതൽ പശ്ചിമബംഗാൾ, ഡൽഹി, പഞ്ചാബ് എന്നീ ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ വരെയും വ്യാപിപ്പിച്ചിട്ടുണ്ട്. അതിനെതിരായി കേന്ദ്ര ബിജെപി സർക്കാർ ഭീഷണി മുഴക്കുന്നു. ഈ സംസ്ഥാനങ്ങളിലെ ഭരണകക്ഷികളും ജനങ്ങളും കേന്ദ്ര ബിജെപി സർക്കാരിന്റെ നീതി നിഷേധത്തിനെതിരായും കേന്ദ്ര – സംസ്ഥാന സർക്കാരുകൾ തമ്മിൽ നിലനിർത്തേണ്ട സഹവർത്തിത്ത്വത്തിനുവേണ്ടിയുമുള്ള പ്രചരണങ്ങളിൽ ഏർപ്പെട്ടുവരികയാണ്. കഴിഞ്ഞ ദിവസങ്ങളിൽ കർണാടക, കേരളം മുതലായ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ള മന്ത്രിമാരും എംപിമാരും എംഎൽഎമാരും ഡൽഹിയിലും സംസ്ഥാനങ്ങളിലും നടത്തിയ പ്രതിഷേധ പ്രകടനത്തിൽ ഭരണഘടന അനുശാസിക്കുന്ന കേന്ദ്ര – സംസ്ഥാന ബന്ധങ്ങളെ തകർക്കുന്ന കേന്ദ്ര ബിജെപി സർക്കാരിന്റെ നീക്കങ്ങൾക്കെതിരായ മുന്നറിയിപ്പാണ് മുഴങ്ങിയത്. കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ സാർവത്രികമായി ഇത്ര കലുഷിതമായ കാലം ഇതിനുമുമ്പുണ്ടായിട്ടില്ല ഇന്ത്യയിൽ.

കേരള ബജറ്റ് ഇത്തവണ ചെയ്യാൻ ഉദ്ദേശിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുന്ന ഒരു പ്രധാന കാര്യം മൂലധനത്തെ വൻതോതിൽ കേരളത്തിലേക്ക് ആകർഷിക്കുകയാണ്. പശ്ചാത്തല സൗകര്യങ്ങളും അടിസ്ഥാന ജീവിതസൗകര്യങ്ങളും ഉൽപാദന വിപണന മേഖലകൾക്ക് അവശ്യം വേണ്ട ഗതാഗത – ആശയവിനിമയ സൗകര്യങ്ങളും വെള്ളം, ഊർജം മുതലായ അടിസ്ഥാനാവശ്യങ്ങളും സാമാന്യം മെച്ചപ്പെട്ട നിലവാരത്തിൽ ലഭ്യമാക്കിയിട്ടുണ്ട് ഇവിടെ. മൂന്നു ലക്ഷം കോടി രൂപയുടെ മൂലധന നിക്ഷേപം അടുത്ത മൂന്നുവർഷങ്ങൾക്കകം കേരളത്തിലേക്കു കൊണ്ടുവരാൻ ശ്രമിക്കുകയാണ് കേരളത്തിലെ എൽഡിഎഫ് സർക്കാർ. നിക്ഷേപകർക്കും സംസ്ഥാനത്തെ ജനങ്ങൾക്കും ഒരുപോലെ പ്രയോജനകരമായ പരിപാടിയായാണ് ഇത് കണക്കാക്കപ്പെടുന്നത്. ഈ ലക്ഷ്യം വെച്ചാണ് കൊച്ചി – വിഴിഞ്ഞം തുറമുഖ വികസനം, വ്യവസായ ഇടനാഴികൾ, ഐടി – ഐടി അധിഷ്ഠിത മേഖലയുടെ വികസനം, സ്റ്റാർട്ടപ്പ് എക്കോ സിസ്റ്റം മുതലായവയ്ക്ക് ബജറ്റിൽ ഊന്നൽ നൽകിയിരിക്കുന്നത്. 28 സ്വകാര്യ വ്യവസായ പാർക്കുകൾ, ചെെനീസ് മാതൃകയിലുള്ള വികസന മേഖലകൾ, കേരളത്തെ മെഡിക്കൽ ഹബ് ആക്കി മാറ്റൽ, വിദ്യാഭ്യാസരംഗത്ത് സ്വകാര്യ – വിദേശ മൂലധന നിക്ഷേപം, വിനോദ സഞ്ചാര മേഖലയിൽ 5,000 കോടി രൂപയുടെ അധിക നിക്ഷേപം മുതലായവ ഈ കാഴ്ചപ്പാടോടെയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.

ഒരു ഭാഗത്ത് അങ്കണവാടി ജീവനക്കാരെ മുതൽ മറുവശത്ത് പ്രവാസി അക്കാദമിക വിദഗ്ദ്ധരെ വരെ അണിനിരത്താൻ ബജറ്റിൽ പദ്ധതികൾ ഒരുക്കിയിട്ടുള്ളത് കേരളത്തെ ഇത്തരത്തിൽ നാനാമേഖലകളിൽ ഉന്നത നിലവാരത്തിലേക്ക് ഒരേ സമയം ഉയർത്തുന്നതിനാണ്. അതിദരിദ്രരെയാകെ ആ നിലയിൽനിന്നു ഉയർത്തിക്കൊണ്ടുള്ളതാണ് എൽഡിഎഫ് സർക്കാരിന്റെ ഭാവി കേരളത്തെ കുറിച്ചുള്ള കാഴ്ചപ്പാട്. മേൽപറഞ്ഞ ലക്ഷ്യങ്ങൾ വെച്ചുകൊണ്ടാണ് പൊതുവിദ്യാഭ്യാസത്തിനു 1,032 കോടി രൂപ, ഉന്നത വിദ്യാഭ്യാസത്തിനു 456.71 കോടി രൂപ, വ്യവസായ മേഖലക്കു 1,729.13 കോടി രൂപ, കാർഷിക മേഖലക്ക് 1,698.8 കോടി രൂപ, ലെെഫ് പദ്ധതിക്ക് 1,132 കോടി രൂപ തുടങ്ങിയ പ്രധാന വകയിരുത്തലുകൾ നടത്തിയത്. കയർ, കശുവണ്ടി, കെെത്തറി, ഖാദി മുതലായ പരമ്പരാഗത മേഖലകൾക്ക് അർഹമായ വകയിരുത്തലുകൾ നടത്തി സകലജനവിഭാഗങ്ങളെയും ബജറ്റ് ചേർത്തുപിടിക്കുന്നു. കുടുംബശ്രീ എന്ന സ്ത്രീ ശാക്തീകരണ മേഖലക്കും അർഹമായ സഹായം നൽകി അവരുടെ പുരോഗതി ഉറപ്പുവരുത്തുന്നു. ഇങ്ങനെ ചെയ്യുമ്പോൾ ആവശ്യമായ അധിക വിഭവ സമാഹരണത്തിന്റെ ഭാഗമായി 1,067 കോടി രൂപയുടെ പുതിയ വിഭവസമാഹരണവും സാധാരണക്കാരെ നോവിക്കാതെ ബജറ്റ് ലക്ഷ്യമിടുന്നു.

ഇത്തരത്തിൽ ജനങ്ങൾക്കാകെ നന്മയും പുരോഗതിയും ഉറപ്പുവരുത്തുന്നതും വർഗീയവാദികൾക്കും അവരുമായി കെെകോർക്കുന്നവർക്കും ജനങ്ങൾക്കിടയിൽ വേരോട്ടം വർധിക്കുന്നത് തടയുന്നതുമാണ് എൽഡിഎഫ് സർക്കാർ ഇത്തവണത്തെ ബജറ്റിൽ ആവിഷ്കരിച്ചിരിക്കുന്ന നയസമീപനവും വികസന പദ്ധതികളും. അത് സംസ്ഥാനത്തിനു മാത്രമല്ല, രാജ്യത്തിനാകെ ഒരു മതനിരപേക്ഷ ജനാധിപത്യ വികസന മാതൃക സമർപ്പിക്കുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one + 7 =

Most Popular