Wednesday, March 4, 2026

ad

Homeലേഖനങ്ങൾവേട്ടക്കാർക്കൊപ്പം ഓടാനെന്തെളുപ്പം?

വേട്ടക്കാർക്കൊപ്പം ഓടാനെന്തെളുപ്പം?

എ കെ രമേശ്‌

ന്ന്,
ഗാസയിൽ വെള്ളം കിട്ടാതെ ചത്തുപോവുന്ന കുട്ടികൾക്കെതിരെ
അന്ന് ബംഗ്ലാദേശിൽ പോരടിക്കുന്ന മുക്തി ബാഹിനി ക്കെതിരെ,
ഇന്ദിരാഗാന്ധിക്കെതിരെ
ഏഴാം കപ്പൽപ്പടക്കൊപ്പം.

മുമ്പ് കോംഗോയിൽ
പൊരുതി നിന്ന ലമൂംബക്കെതിരെ
സാമ്രാജ്യത്വവാദികൾക്കൊപ്പം.

73ൽ ചിലിയിൽ
ജനങ്ങൾക്കൊപ്പം നിന്ന
അലൻ ദേ ക്കെതിരെ
പിനോഷെക്കൊപ്പം.

വെനിസ്വലയിൽ ആദ്യം ഷാവേസിനും പിന്നെ
മഡൂറോക്കുമെതിരെ
അമേരിക്കക്കൊപ്പം.

ക്യൂബയിൽ കാസ്ട്രോക്കെതിരെ ബാറ്റിസ്റ്റക്കൊപ്പം.

ഈജിപ്തിൽ
നാസറിനെതിരെ
സാമ്രാജ്യത്വത്തി
നൊപ്പം.

വിയറ്റ്നാമിൽ
നാപാം ബോംബിനൊപ്പം
വിയറ്റ് കോങ്ങുകൾക്കെതിരെ യാങ്കിക്കൂട്ടിൽ.

അഫ്ഗാനിസ്‌താനിൽ
നജീബിനെതിരെ
ബിൻ ലാദനൊപ്പം.

ദക്ഷിണാഫ്രിക്കയിൽ
മണ്ടേലക്കെതിരെ
അപ്പാർത്തീഡിനൊപ്പം.

പാരീസിൽ കമ്യൂണാഡുകൾക്കെതിരെ
തെയേഴ്സിനും കൊലയാളികൾക്കുമൊപ്പം.

ജാതി ജന്മിനാടുവാഴിത്തം
കൊടികുത്തി നിന്നപ്പോൾ
അടിയാളനെതിരെ
ജന്മിയുടെ
ചെല്ലം ചുമട്ടുകാരായി.

ഇവിടെ കുടികിടപ്പ് സമരം നടന്നപ്പോൾ
കുടിയാനെതിരെ ജന്മിക്കൊപ്പം.

മാംഗ്ലൂർ ഗണേശ് ബീഡി സമരത്തിൽ
മുതലാളിയുടെ കൂലിപ്പടയായ് !

കഴുത്തറുപ്പൻ ഹുണ്ടികക്കാരുടെ
അടവ് തെറ്റിച്ചവർക്കെതിരെ
പിരിവ് ഗുണ്ടകളായ് നിങ്ങൾ !

അങ്ങനെയുള്ള നിങ്ങളെ
പ്രതീക്ഷിക്കുന്നേയില്ല
പലസ്തീൻ ഐക്യദാർഢ്യത്തിൽ !

പക്ഷേ ചരിത്രത്തിന്റെ ഗതി
മുന്നോട്ടാണെന്നറിയുന്ന
ശതകോടികളാണ്
ലോകത്താകെ വേവലാതിയോടെ
പലസ്തീനൊപ്പം നിൽക്കുന്നത് !

“എല്ലാ കോട്ടകൊത്തളങ്ങളും പുരാവസ്തുവാകും !
എല്ലാ പീരങ്കികളും നിശ്ശബ്ദമായി തുരുമ്പിക്കും.
എല്ലാ സുല്‍ത്താന്മാരും വെളിച്ചം കടക്കാത്ത
ഗുഹയിലൂടെ ഒളിച്ചോടും.
ഉറക്കച്ചടവില്ലാത്ത എന്റെ കുട്ടികള്‍
ഇവയെല്ലാം കൗതുകപൂര്‍വ്വം നോക്കിക്കാണും. ’

അതുവരെ,
അത്രയും കാലം നിങ്ങൾക്ക്
ചിരിച്ചു കൊണ്ടേയിരിക്കാം.
ഇപ്പോൾ ചിരിക്കുന്ന വർ
ഭയാനകമായ വാർത്തകൾ
കേൾക്കാനിരിക്കുന്നതേയുള്ളൂ
എന്ന് കവി വചനം!

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three + twenty =

Most Popular