Saturday, September 21, 2024

ad

Homeകവര്‍സ്റ്റോറിആരോഗ്യ കേരളം 
ആർദ്രതയോടെ

ആരോഗ്യ കേരളം 
ആർദ്രതയോടെ

ഡോ. പി കെ ജമീല

രോഗ്യ സൂചികകളിൽ എന്നും ഒന്നാം സ്ഥാനം നി ലനിർത്തുന്ന കേരളം, പൊതുജനാരോഗ്യ രംഗത്ത് ആഗോള ശ്രദ്ധ ആകർഷിക്കുന്നു എന്നു മാത്രമല്ല, പല വികസിത രാജ്യങ്ങളെക്കാൾ മുന്നിലാണെന്നതാ ണു വാസ്തവം. നിതി ആയോഗ് 2021- ൽനടത്തിയ ആരോഗ്യ സൂചിക റാങ്കിംഗിൽ77.53 സ്കോർ നേടി കേരളം ഒന്നാമതെത്തിയപ്പോൾ രണ്ടാം സ്ഥാനം നേടിയ പഞ്ചാബിന് 65.83 ഉം ഏറ്റവും പിന്നിൽ സ്ഥാ നം ഉറപ്പിച്ച ഉത്തർപേദേശിന് 34.44 ഉം ആണ് സ്കോർ ലഭിച്ചത്. രാജ്യത്ത് മാതൃ-–ശിശു മരണ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്. മാതൃമരണ നിരക്കിൽ രാജ്യ ശരാശരി -ഒരു ലക്ഷം പ്രസവത്തിന് 103 ആണെങ്കിൽ കേരളത്തിൽ അത് 30 ആണ്. സുസ്ഥിര വികസന ലക്ഷ്യ ങ്ങളുടെ ഭാഗമായി മാതൃ മരണ നിരക്ക് 2030 ആകുമ്പോൾ ഒരു ലക്ഷം പ്രസവത്തിന് 20 ൽ താഴെ എത്തിക്കാനാണ് സംസ്ഥാനം ലക്ഷ്യമിട്ടിട്ടുള്ളത്. ശിശു മരണ നിരക്ക് വികസിത രാജ്യങ്ങൾക്ക് തുല്യമായി 6 ലേക്ക് എത്തിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. ഏറ്റവും കുറഞ്ഞ ജനന നിരക്ക്, കൂടിയ ആയുർദൈർഘ്യം, മെച്ചപ്പെട്ട സ്ത്രീ–പുരുഷ അനുപാതം എന്നിവ കേരളത്തിന്റെ പ്രത്യേകതകളാണ്. ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തി, ഭൂപരിഷ്കരണ നിയമം, ഉയർന്ന സാക്ഷരത, ത്രിതല ആരോഗ്യ സംവിധാനം, മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങൾ, ചികിത്സാ രംഗത്ത് സ്വകാര്യ സഹകരണ ആശുപത്രികളുടെ സാന്നിധ്യം, അധികാര വികേന്ദ്രീകരണം തുടങ്ങിയ ഘടകങ്ങളെല്ലാം ഈ നേട്ടങ്ങൾ കൈവരി ക്കുന്നതിന് സഹായിച്ചിട്ടുണ്ട്.

പൊതുവായ ആരോഗ്യ സൂചികകൾ വികസിത രാജ്യങ്ങൾക്കൊപ്പം ആണെങ്കിലും കേരളത്തിന്റെ ആരോഗ്യ രംഗം സങ്കീർണമായ ഒരു ഘട്ടത്തിലാണ് എത്തി നിൽക്കുന്നത്. പൊതുജനാരോഗ്യ രംഗത്ത് ഉയർന്നു വന്നിട്ടുള്ള വെല്ലുവിളികളെ നേരിട്ടുകൊണ്ടു മാത്രമെ നമുക്ക് മുന്നോട്ട് പോകാൻ കഴിയുകയുള്ളു. നമ്മുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി ജീവി തശൈലീ രോഗങ്ങളും അതുമായി ബന്ധപ്പെട്ട് വർദ്ധി ച്ചുവരുന്ന രോഗാതുരതയുമാണ്. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ദീർഘകാല ശ്വാസകോശ രോഗങ്ങൾ, മാനസിക രോഗങ്ങൾ, ക്യാൻസർ തുടങ്ങിയവ ഇതിൽപ്പെടുന്നു.

കേരളം ഇന്ത്യയുടെ പ്രമേഹ തലസ്ഥാനമായി കണ ക്കാക്കപ്പെടുന്നു. 2016-–17 വർഷത്തിൽ നടത്തിയ ഒരു പഠനത്തിൽ സൂചിപ്പിക്കുന്നത് 18 നും 64 നും ഇടയിൽ പ്രായമുള്ളവരിൽ 82.4 % ആളുകളിലും ജീവിത ശൈലീ രോഗങ്ങൾ വരാനുള്ള ഒരു അപകട സൂചനയെങ്കിലും ഉണ്ട് എന്നതാണ്. 30% പേർക്ക് ഉയർന്ന രക്ത സമ്മർദ്ദം, 19 % പേർക്ക് പ്രമേഹം, 30 % പേർക്ക് ഭാരക്കൂടുതൽ ഇവ കണ്ടെത്തിയിട്ടുണ്ട്. 40 % പേർക്ക് ഒന്നിൽ കൂടുതൽ രോഗങ്ങൾ ഉണ്ട്. മറ്റൊരു ഞെട്ടിക്കുന്ന കണ്ടെത്തൽ, രോഗം സ്ഥിരീകരിച്ച വരിൽ 80% ത്തിൽ കൂടുതൽ പേരും ശരിയായ ചികിത്സ എടുത്ത് രോഗം നിയന്ത്രിച്ചു നിർത്തുന്നില്ല എന്നതാ ണ്. അതുകൊണ്ടുതന്നെ ജീവിതശൈലീ രോഗങ്ങ ളുടെ സങ്കീർണാവസ്ഥകളായ പക്ഷാഘാതം, വൃക്കരോഗങ്ങൾ, ഹൃദ്രോഗങ്ങൾ എന്നിവയുടെ തോത് വർദ്ധിച്ചുവരുന്നു. രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് ഏറ്റവും കൂടുതലുള്ള ജനതയാണ് കേരളത്തി ലുള്ളത്. ഇന്ത്യൻ ശരാശരി കൊളസ്ട്രോൾ157–-180 mg% ആണെങ്കിൽ കേരളത്തിന്റെ ശരാശരി 197-–229 mg% ആണ്. 10 ലക്ഷത്തിൽ 974 സ്ത്രീകൾക്കും 913 പുരുഷൻമാർക്കും ക്യാൻസർ രോഗം ഉള്ളതായി കണക്കാക്കപ്പെടുന്നു. സ്ത്രീകളിൽ സ്തനാർബുദം, തൈറോയ്ഡ് ഗ്രന്ഥി ക്യാൻസർ, അണ്ഡാശയ ക്യാൻസർ എന്നിവ വർദ്ധിച്ചുവരുന്നു. നാഷണൽ മെന്റൽ ഹെൽത്ത് സർവ്വേ വ്യക്തമാക്കുന്നത് 19 % മലയാളികൾക്ക് എതെങ്കിലും ഒരു മാനസിക രോഗം ഉണ്ട് എന്നാണ്. ആത്മഹത്യാ നിരക്ക് ഒരു ലക്ഷത്തിന് 23.5 ആണ്. ഇത് ഇന്ത്യൻ ശരാശരിയുടെ ഇരട്ടിയാണ്. ദീർഘകാല ശ്വാസകോശ രോഗങ്ങൾ രോഗാതുരതയ്ക്ക് മറ്റൊരു കാരണമാണ്. കൗമാരക്കാരിലും യുവാക്കളിലും വർദ്ധിച്ചുവരുന്ന മദ്യ ഉപയോഗം, വിവിധതരത്തിലുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം, ഇന്റർനെറ്റ് അഡിക്ഷൻ തുടങ്ങിയവയും മാനസിക ആരോഗ്യ പ്രശ്നങ്ങളായി കണക്കാക്കാവുന്നതാണ്.

രണ്ടാമത്തെ വെല്ലുവിളി സാംക്രമിക രോഗങ്ങളാണ്. പഴയകാല പകർച്ചവ്യാധികളിൽ വസൂരിയും പോളിയോയും മാത്രമാണ് നമുക്ക് നിർമ്മാർജ്ജനം ചെയ്യാൻ കഴിഞ്ഞിട്ടുള്ളത്. ഒരു പരിധിവരെ തടഞ്ഞു നിർത്തിയ രോഗങ്ങളായ മലേറിയ, ക്ഷയരോഗം, കുഷ്ഠരോഗം, വയറിളക്കരോഗങ്ങൾ, കോളറ, ടൈഫോയിഡ് തുടങ്ങിയവ നമുക്കിപ്പോഴും ഭീഷണി ഉയർത്തുന്നുണ്ട്. കൂടാതെ പുതിയകാല പകർച്ചാ വ്യാധികൾ ഡെങ്കി, ചിക്കുൻഗുനിയ, നിപ്പ, പക്ഷിപ്പനി, ചെള്ളുപനി, സിക്ക വൈറസ് തുടങ്ങി ഏറ്റവും അവസാനമായി കോവിഡ് മഹാമാരി വരെ നമുക്ക് നേരിടേണ്ടി വരുന്നു. വാക്സിൻ വഴി തടയാൻ കഴിയുന്ന രോഗങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാൻ സാധിച്ചിട്ടു ണ്ടെങ്കിലും പ്രാണിജന്യ, ജലജന്യ, വായുജന്യ രോഗ ങ്ങളിൽനിന്നൊന്നും നാം സുരക്ഷിതരല്ല.

ഏറ്റവും നല്ല ആരോഗ്യം ഏറ്റവും കുറഞ്ഞ ചെലവിൽ എന്ന ഖ്യാതി കേട്ട കേരളം ഇന്ന് ചികിത്സാ ചെല വിൽഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ്. ശരാശരി ഇന്ത്യാക്കാരൻ ചെലവാക്കുന്നതിനേക്കാൾ മൂന്നിരട്ടി യാണ് ചികിത്സയ്ക്കുവേണ്ടി മലയാളി സ്വന്തം കീശ യിൽ നിന്നും ചെലവഴിക്കുന്നത്. കേരളത്തിന്റെ ജന സംഖ്യാ ഘടന തന്നെ മാറി വരികയാണ്. പതിനഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണം കുറയുക യും അറുപതു വയസ്സിനുമുകളിലുള്ളവരുടെ എണ്ണം കൂടുകയും ചെയ്യുന്ന പ്രതിഭാസം കാരണം കേരളം അക്ഷരാർത്ഥത്തിൽ പ്രായമേറിയവരുടെ സംസ്ഥാ നമായി മാറുകയാണ്. അതുകൊണ്ടുതന്നെ രണ്ടാം തലമുറ രോഗങ്ങളും വർദ്ധിക്കുന്നു.

പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ആരോഗ്യ ആവശ്യ ങ്ങൾ പൂർണമായും നിറവേറ്റാൻ നമുക്കു സാധിച്ചിട്ടി ല്ല. ആദിവാസി ജനവിഭാഗം, തീരദേശവാസികൾ, കോളനികളിൽ താമസിക്കുന്ന പട്ടികജാതിക്കാർ, ചേരി നിവാസികൾ, അതിഥിത്തൊഴിലാളികൾ, ഭിന്ന ശേഷിക്കാർ, ഭിന്നലിംഗക്കാർ എന്നിവരുടെയൊക്കെ പ്രത്യേക ആരോഗ്യ ആവശ്യങ്ങൾ നിറവേറ്റുന്നതിന് കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അതുപോലെതന്നെയാണ് മുതിർന്ന പൗരരുടെയും സ്ത്രീകളു ടെയും ആരോഗ്യ ആവശ്യങ്ങൾ.

മേൽ സൂചിപ്പിച്ച ധാരാളം വെല്ലുവിളികൾ ഫലപ്രദമാ യി നേരിടുന്നതിനാണ് ഒന്നാം പിണറായി സർക്കാ ആർദ്രം മിഷൻ എന്ന ബൃഹത്തായ പദ്ധതിക്ക് ആരംഭം കുറിച്ചത്. താഴെത്തട്ടിൽ പ്രവർത്തിക്കുന്ന ആരോഗ്യ ഉപകേന്ദ്രങ്ങൾ മുതൽ ഏറ്റവും മുകൾത്തട്ടി ലുള്ള മെഡിക്കൽകോളേജുകൾ വരയുള്ള ഒരു വലിയ ശൃംഖല വിവിധ ജനവിഭാഗങ്ങളുടെ ആരോഗ്യ ആവശ്യങ്ങൾക്കനുസരിച്ച് പരിവർത്തനം ചെയ്യുക എന്നതാണ് ആർദ്രം മിഷൻ കൊണ്ട് സർക്കാർ ലക്ഷ്യ മിടുന്നത്. മറ്റു ചികിത്സാ ശാഖകളെയും അവയുടെ സ്വത്വം നിലനിർത്തിക്കൊണ്ട് സർക്കാർ പ്രോത്സാ ഹിപ്പിക്കുന്നു. അതോടൊപ്പം മറ്റു മിഷനുകളുമാ യും വകുപ്പുകളുമായും യോജിച്ചുകൊണ്ട് ആരോ ഗ്യത്തെ നിർണയിക്കുന്ന സാമൂഹിക ഘടകങ്ങളെ അഭിസംബോധന ചെയ്യുക വഴി ഒരു സമഗ്ര വികസനം യാഥാർത്ഥ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.

ആർദ്രം മിഷനും പ്രവർത്തനങ്ങളും
2017 ആഗസ്ത് മാസം മുതലാണ് കേരളത്തിൽ ആ ർദ്രം മിഷൻ പ്രവർത്തനം ആരംഭിച്ചത്. സമഗ്ര പ്രാ ഥമിക ആരോഗ്യ സംരക്ഷണം മുഴുവൻജന വിഭാഗങ്ങൾക്കും ഉറപ്പുവരുത്തുക, ചികിത്സാ ചെലവ് കുറയ്ക്കുക, പ്രാഥമിക ആരോഗ്യ ഉപകേന്ദ്രം മുതൽ മെഡിക്കൽ കോളേജ് വരെയുള്ള സ്ഥാപനങ്ങൾക്ക് കൃത്യമായ മാനദണ്ഡം നിശ്ചയിക്കുക, നൽകുന്ന സേവനങ്ങൾക്ക് ഗുണമേന്മ ഉറപ്പുവരുത്തുക, സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേ ടുക തുടങ്ങിയവയാണ് മിഷൻ പ്രധാനമായും ലക്ഷ്യ മിട്ടിട്ടുള്ളത്. ഒന്നാം ഘട്ട പ്രവർത്തനങ്ങളിൽ ഏറ്റവും ഊന്നൽ നൽകിയത് ഘട്ടംഘട്ടമായി കേരളത്തിലെ മുഴുവൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും കു ടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുക എന്നതിനാ ണ്. അതായത് ഓരോ കുടുംബാരോഗ്യ കേന്ദ്രത്തെയും അതാതു പ്രദേശത്തെ എല്ലാ വിഭാഗം ജനങ്ങളുടെ യും മുഴുവൻ ആരോഗ്യ ആവശ്യങ്ങളും പ്രാഥമിക തല ത്തിൽ നിറവേറ്റാൻ സജ്ജമാക്കുക എന്നർത്ഥം. രോ ഗപ്രതിരോധ പ്രവർത്തനങ്ങൾ, ആരോഗ്യവർദ്ധക പ്രവർത്തനങ്ങൾ, ചെറിയ തോതിലുള്ള ചികിത്സ, പുനരധിവാസ പ്രവർത്തനങ്ങൾ, സാന്ത്വന ചികിത്സ എന്നിവയെല്ലാം ഇതിൽപ്പെടും. ഭൗതിക സാഹചര്യങ്ങൾ വലിയ തോതിൽ മെച്ചപ്പെട്ടതിനോടൊപ്പം, കൂടുതൽ ഡോക്ടർമാർ, നേഴ്സുമാർ, ലബോറട്ടറി ടെക്നീഷ്യർ, ഫാർമസിസ്റ്റ്കൾ എന്നിവരെ നിയമിക്കുകയും പരിശീലനം നൽകുകയും ചെയ്തു. ജീവിത ശൈലീ രോഗങ്ങൾ തുടക്കത്തിൽ തന്നെ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും വിവിധ പദ്ധതികൾ ന ടപ്പിലാക്കിവരുന്നു. ഉപകേന്ദ്രം, കുടുംബാരോഗ്യ കേന്ദ്രം, സാമൂഹിക ആരോഗ്യ കേന്ദ്രം എന്നിവയ്ക്ക് മാന ദണ്ഡങ്ങൾ നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി. ജീ വനക്കാരുടെ ഉത്തരവാദിത്വങ്ങൾ പുതുക്കി നിശ്ചയി ച്ചു. “നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം” എന്ന മുദ്രാവാക്യം മുന്നോട്ടുവച്ചുകൊണ്ട് പ്രാഥമിക ആരോഗ്യ രംഗം പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൂടുതൽ ജനകീയമാക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നു. അതോടൊപ്പം ആരോഗ്യത്തെ നിർണയിക്കുന്ന മറ്റു ഘടകങ്ങളായ കുടിവെള്ളം, പാ ർപ്പിടം, കൃഷി, ഗുണമേന്മയുള്ള ഭക്ഷണം, ശുചിത്വം, മാലിന്യ നിർമാർജ്ജനം തുടങ്ങിയവ മറ്റു മിഷനുക ൾ, ഏജൻസികൾ, വകുപ്പുകൾ എന്നിവയുടെ ഏകോപനത്തിലൂടെ പഞ്ചായത്തുകൾ നടപ്പിൽ വരുത്തുന്നു. വാർഡു തലത്തിൽ തന്നെ ആരോഗ്യ ആവശ്യങ്ങൾ(വ്യക്തി, കുടുംബം, വാർഡ്) തയ്യാറാക്കുകയും അവ മുൻഗ ണനാക്രമത്തിൽ ചിട്ടപ്പെടുത്തുകയും ചെയ്യുകയാണ് ആദ്യപടി. അതിനെ ത്തുടർന്ന് വാർഡുതല ആരോ ഗ്യപ്ലാൻ രൂപീകരിക്കുകയും പഞ്ചായത്തിലെ മുഴുവ വാർഡുകളുടെയും പ്ലാൻക്രോഡീകരിച്ചുകൊണ്ട് പഞ്ചായത്തുതല ആക്ഷൻ പ്ലാൻ തയ്യാറാക്കുകയും ചെയ്യുന്നു. ഇതി ൽനിന്നും ഓരോ തട്ടിലും പരിഹരിക്കടെപ്പടേണ്ടവയ്ക്ക് വ്യക്തത വരുന്നു. ഇതോടൊപ്പം തന്നെ പ്രാവർത്തികമാക്കുന്ന ഒന്നാണ് റഫറൽ പ്രോട്ടോക്കോൾ. സർക്കാർ ഇതു കൃത്യമായി നിർവചിച്ചിട്ടുണ്ട്. മാനദണ്ഡങ്ങളും നി ർദ്ദേശങ്ങളും ശരിയായി പാലിക്കപ്പെട്ടാൽ താലൂക്ക് ആശുപത്രി മുതൽ മെഡിക്കൽ കോളേജ് ആശുപത്രി വരെയുള്ള രോഗികളുടെ ബാഹുല്യം ഗണ്യമായി കുറയ്ക്കാൻ കഴിയും.

ആർദ്രം മിഷന്റെ മറ്റൊരു പ്രവർത്തനം എല്ലാ ആരോ ഗ്യസ്ഥാപനങ്ങളും ജനസൗഹൃദമാക്കുക എന്നതാ ണ്. ഇതിനായി ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്തത് 170 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 28 താലൂക്ക് ആസ്ഥാന ആശുപത്രികൾ, 15 ജില്ലാ ജനറൽ ആശുപ ത്രികൾ, 5 മെഡിക്കൽ കോളേജുകൾ എന്നിവയാണ്. രണ്ടാംഘട്ടത്തിൽ എല്ലാ സ്ഥാപനങ്ങളേയും ഉൾപ്പെ ടുത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ സ്ത്രീകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മുതിർന്ന പൗരർ എന്നിവർക്ക് പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. ഇതിനോടൊപ്പം തന്നെ സ്ഥാപനങ്ങളെ NABH, KASH, KAYAKALPA തുടങ്ങിയ അക്രഡിറ്റേഷൻ ലഭിക്കുന്നതിന് സജ്ജമാ ക്കുന്നുണമുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ അക്രഡിറ്റേ ഷൻ ലഭിച്ച ആരോഗ്യസ്ഥാപനങ്ങൾകേരളത്തിലാണ്.

ദ്വിതീയ തലത്തിലുള്ള താലൂക്ക്, ജില്ലാ, ജനറൽ ആ ശുപത്രികൾ ഇന്ന് വികസനത്തിന്റെ പാതയിലാണ്. എല്ലാ താലൂക്ക് ആസ്ഥാന ആശുപത്രികളിലും അത്യാഹിത വിഭാഗം നിലവിൽ വന്നു. 44 താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് സംവിധാനമുണ്ട്. ജില്ലാതലത്തിൽ കാർഡിയോളജി, നെഫ്രോളജി, ന്യൂറോളജി തുടങ്ങിയ സൂപ്പർസ്പെഷ്യാലിറ്റി വിഭാഗങ്ങൾ എല്ലാ സംവിധാനങ്ങളോടും കൂടിയുള്ളവയാണ് വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. അവയിൽ പലതിലും ഈ സംവിധാനങ്ങൾ പ്രവർത്തനമാരംഭിച്ചു. ഇന്ന് എല്ലാ ജില്ലാതല ആശുപത്രികളിലും ക്യാൻസർ തുടർചികിത്സാ സംവിധാനമുണ്ട്. എല്ലാ മെഡിക്കൽ കോളേജുകളെയും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം.

ഡിജിറ്റൽ ടെക്നോളജി ഉപയോഗപ്പെടുത്തി ആരോഗ്യ ചികിത്സാ രേഖകൾ തയ്യാറാക്കുന്ന പദ്ധതിയാണ് ഇ-–-ഹെൽത്ത്. ഇത് പൂർണതയിലെത്തുമ്പോൾ രോ ഗനിർണയം, ചികിത്സ, റഫറൽ, രോഗം മുൻകൂട്ടി കണ്ടെത്തുക തുടങ്ങിയ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾസൃഷ്ടിക്കപ്പെടും.
AYUSH മേഖലയും കാലാനുസൃതമായി മാറിക്കൊ ണ്ടിരിക്കുന്നു. ഔഷധ നിർമാണ രംഗത്തും ടൂറിസം രംഗത്തും നമുക്ക് അവസരങ്ങൾ ഇനിയും പ്രയോജനപ്പെടുത്തേണ്ടതുണ്ട്.

കാലാവസ്ഥാ വ്യതിയാനം, തുടർച്ചയായുണ്ടാകുന്ന പ്രകൃതിദുരന്തങ്ങൾ, പുതിയ ലോകത്തെ പകർച്ച വ്യാധികൾ തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ ഗവേ ഷണങ്ങളും പഠനങ്ങളും നടത്തേണ്ടിയിരിക്കുന്നു. ഏകലോകം, ഏകാരോഗ്യം എന്ന ആശയത്തെ ഉൾക്കൊണ്ടുകൊണ്ട് സമഗ്ര വികസനവുമായി മുന്നോട്ടുപോയാൽ കേരളത്തിന് ലോകമാതൃക സൃഷ്ടിക്കാൻ കഴിയും എന്ന കാര്യത്തിൽ സംശയമില്ല. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × 2 =

Most Popular