Saturday, September 21, 2024

ad

Homeകവര്‍സ്റ്റോറിസ്ത്രീകൾ വയോജനങ്ങൾ ഭിന്നശേഷിയുള്ളവർ: 
വികസനസമീപനം

സ്ത്രീകൾ വയോജനങ്ങൾ ഭിന്നശേഷിയുള്ളവർ: 
വികസനസമീപനം

വി എൻ ജിതേന്ദ്രൻ ഐഎഎസ് (റിട്ട.)

മൂഹത്തിൽ സ്ത്രീകളും വയോജനങ്ങളും ഭി ന്നശേഷിയുള്ളവരും നേരിടുന്നത് വ്യത്യസ്തങ്ങ ളായ പ്രശ്നങ്ങളാണ്. ഈ ജനവിഭാഗങ്ങൾ രാ ഷ്ടീയവും സാമ്പത്തികവും സാമൂഹികവുമായ വിവേചനങ്ങൾ നേരിടുന്നു എന്നതിലാണ് ഇവർ തമ്മിൽ സമാനതയുള്ളത്. ഇവർക്ക് തുല്യഅവസരം നിഷേധിക്കപ്പെടുന്നു. അതുകൊണ്ട് മുഖ്യധാരാ സാമൂഹ്യ, -രാഷ്ട്രീയ, സാമ്പത്തിക, -സാംസ്കാരിക ജീവിതത്തിൽ ഇവർക്ക് മതിയായ പ്രാതിനിധ്യവും പങ്കാളി ത്തവും ലഭിക്കാതെ പോകുന്നു.

ഈ ജനവിഭാഗങ്ങൾക്കുവേണ്ടിയുള്ള പദ്ധതികൾ അവകാശാധിഷ്ഠിതമായ സമീപനത്തിലൂട രൂപീകരിക്കപ്പെടണം. ഇവർക്ക് ജീവിക്കാനുള്ള അവകാശം, തുല്യതകയ്ക്കള്ള അവകാശം, സാമൂഹ്യസുരക്ഷകയ്ക്കുള്ള അവകാശം എന്നിവ ഉറ പ്പാക്കേണ്ടതാണ്. അവകാശങ്ങൾ നിറവേറ്റാനും സംരക്ഷിക്കാനുമുള്ള പൊതു സംവിധാനങ്ങൾ ഉണ്ടാവണം. ഈ സംവിധാനങ്ങളുടെ കാര്യശേഷി വർദ്ധനവിന് ഉള്ള നടപടികളും ഉണ്ടാവണം.

അവകാശാധിഷ്ഠിത സമീപനത്തിന് അഞ്ച് പ്രധാന തത്വങ്ങൾ ഉണ്ടായിരിക്കും. – വിവേചന രഹിതമായ സമീപനം, തുല്യനീതി, വികസനത്തിലെ പങ്കാളി ത്തം, നഷ്ടോത്തരവാദിത്വം, സമൂഹത്തിന്റെ മുഖ്യധാ രയിൽ ഉൾച്ചേർക്കൽ, എന്നിവയാണവ.

വയോജനങ്ങൾ
വയോജനങ്ങൾ നേരിടുന്ന സവിശേഷമായ പ്രശ്നങ്ങൾ നിരവധിയാണ് . നമ്മുടെ പൊതുസ്ഥാ പനങ്ങളും പൊതുഇടങ്ങളും പൊതുസൗകര്യങ്ങളും വയോജന സൗഹൃദപരമല്ല. പൊതുസ്ഥാപനങ്ങ ളുടെ കാര്യമെടുത്താലോ, നമ്മുടെ ഒരു സർക്കാർ ഓഫീസും വയോജന സൗഹൃദപരമല്ലയെന്നത് വസ്തുതയാണ് . സർക്കാർ ഓഫീസുകളിൽ തടസ്സ ങ്ങളില്ലാതെ പ്രവേശിക്കുവാൻ വേണ്ട സംവിധാനങ്ങളില്ല. വയോജനങ്ങൾക്കായി പ്രത്യേക ക്യൂ ഇല്ല, പലപ്പോഴും വയോജനങ്ങളോട് നല്ല പെരുമാറ്റമുണ്ടാകുന്നില്ല. പ്രായമാകുമ്പോൾ സ്വാഭാവികമായുണ്ടാകുന്ന ചലന ശേഷിക്കുറവ്, കാഴ്ചക്കുറവ്, കേഴ്വിക്കുറവ് തുടങ്ങിയ പരാധീനതകൾ മനസ്സിലാക്കി അവരോടു പ്രായത്തെ പരിഗണിച്ചുകൊണ്ടുള്ള ക്ഷമ പൊതുസംവിധാന ങ്ങൾ കൈകാര്യം ചെയ്യുന്നവർ പലപ്പോഴും കാണി ക്കുന്നില്ല എന്നു തുടങ്ങിയ വിമർശനം ഉയർന്നു കേൾക്കുന്നുണ്ട്.

പ്രായമാകുമ്പോൾ പ്രവർത്യുന്മുഖതയും തൊഴിൽ പങ്കാളിത്തവും കുറയും. അതു കൊണ്ട് അവരുടെ വരുമാനം അനുക്രമം കുറഞ്ഞുകൊ ണ്ടേയിരിക്കും. കേരളത്തിലെ വയോജനങ്ങളിൽ 48 % പേർക്ക് ഒരു വരുമാനവുമില്ല എന്നാണ് പഠന ങ്ങൾ കാണിക്കുന്നത്. ഇവരിൽ വലിയ ഒരു വിഭാഗം സാമൂഹ്യ സുരക്ഷാ പെൻഷനെ മാത്രം ആശ്രയിച്ചു ജീവിക്കുന്നവരാണ്.

വയോജനങ്ങൾ നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്നം ആരോഗ്യ സുരക്ഷയുടേതാണ്. ജീവിതശൈ ലീ രോഗങ്ങൾ പിടിപെടുന്നവരുടെ എണ്ണം കൂടിക്കൊ ണ്ടിരിക്കുകയാണ്. വയോജങ്ങൾക്കു വേണ്ടിയുള്ള ഒരു പ്രധാന ഇടപെടൽ മേഖല ആരോഗ്യസുരക്ഷയുടേത് തന്നെയാണ്.

കിടപ്പിലായ വയോജനങ്ങളുടെ പരിചരണത്തിന് പരിശീലനം കിട്ടിയ പരിചാരകരെ കിട്ടുക എന്നത് അവരുടെ അവകാശമാണ്. മിക്കപ്പോഴും യാതൊരു പരിശീലനവും കിട്ടാത്ത പരിചാരകർ ആയിരിക്കും വയോധികരെ ശുശ്രൂഷിക്കുന്നത്. അതു കൊണ്ടു ഗുണമേന്മയുള്ള പരിചരണം അവർക്കു കിട്ടാതെ പോകുന്നു.

വയോജനങ്ങൾ ഏകതാനമായ ഒരു വിഭാഗമല്ല. 80 വയസ്സിലധിക്കം പ്രായമുള്ള വയോധികരുടെ പ്രശ്ന ങ്ങൾ സവിശേഷമാണ്. കിടപ്പിലായവർ, ഡിമെൻഷ്യ ബാധിച്ചവർ,പാർക്കിൻസൺസ് അസുഖം പിടിപെട്ട വർ, ദിനചര്യകൾ സ്വയം ചെയ്യാൻ ബുദ്ധിമുട്ടുള്ളവർ, നിത്യവൃത്തിക്ക് പാങ്ങില്ലാത്തവർ തുടങ്ങി വിവിധ തരം പ്രശ്നബാധിതരാണിവർ.

വയോജനങ്ങളായ സ്ത്രീകൾ അനുഭവിക്കുന്ന പ്ര ശ്നങ്ങൾ ഗൗരവതരമാണ്. സ്ത്രീയാകുക, പ്രായമാ വുക, ദരിദ്രയാകുക, രോഗിയാകുക, വിധവയാകുക എന്നീ അവസ്ഥകൾ ഒന്നിച്ചനുഭവിക്കേണ്ടി വരുന്ന പ്രതിസന്ധിയെ പ്രായാധിക്യത്തിന്റെ സ്ത്രീവത്കര ണം എന്ന് പറയുന്നു.

പ്രായമായവരോടുള്ള സമൂഹത്തിന്റെ മനോഭാവ വും മുൻവിധിയും മാറേണ്ടതുണ്ട്. ഉദാഹരണത്തിന് പ്രായമായവർക്കു നൂതനമായതൊന്നും ചെയ്യാൻ സാധിക്കില്ല, പുതിയ കാര്യങ്ങൾ പഠിക്കാൻ പറ്റില്ല തുടങ്ങിയവ, വാർദ്ധക്യം എന്ന അവസ്ഥയോടുള്ള പരിഹാസംപോലുള്ള പ്രതിലോമ ബോധങ്ങളെ സമൂഹമനസ്സിൽ നിന്നും തുടച്ചുനീക്കേണ്ടതാണ്.

ഇനി വയോജനമേഖലയിൽ എന്ത് ചെയ്യാനാകുമെന്ന് നോക്കാം. സംസ്ഥാനത്തെ വയോജന അനുപാതം കൂടുന്നത് വെല്ലുവിളിയായിട്ടോ ബാധ്യതയായിട്ടോ അല്ല കാണേണ്ടത്. മറിച്ച് നേട്ടമായിട്ടും സാധ്യതയാ യിട്ടുമാണ് കാണേണ്ടത്.

വയോജനങ്ങളുടെ ദൈനം ദിന ജീവിതത്തിലെ പ്ര ശ്നങ്ങൾ ലഘൂകരിക്കാൻ വിവര സാങ്കേതിക വിദ്യ യുടെ സഹായം ലഭ്യമാക്കാൻ തദ്ദേശഭരണ സ്ഥാപന ങ്ങൾ മുൻകൈ എടുക്കണം. മാതാപിതാക്കളുടെയും മുതിർന്ന പൗരരുടെയും ക്ഷേമവും പരിപാലനവും ഉറപ്പാക്കാനുള്ള 2007 ലെ നിയമത്തിന്റെ പരിരക്ഷ വയോജനങ്ങൾക്കു ലഭ്യമാക്കാനുള്ള സൗകര്യവും പിന്തുണ സംവിധാനവും ചെയ്തു കൊടുക്കാൻ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കാകും. സ്വന്തം വീട്ടിൽ ജീവി താവസാനം വരെ താമസിക്കുക എന്നത് ഏതൊരാ ളുടെയും അവകാശമാണ്. പക്ഷേ ചിലർക്കെങ്കിലും തങ്ങളുടെ അവസാന നാളുകൾ വൃദ്ധ സദനങ്ങളിൽ ചെലവഴിക്കേണ്ടതായി വരുന്നു ണ്ട് . വയോജനങ്ങളെ സംബന്ധിച്ചിടത്തോളം സ്ഥാ പനവല്കരണം അവസാനത്തെ ആശയം മാത്രമായിരിക്കണം. വൃദ്ധ സദനങ്ങളിലെ സേവനങ്ങളുടെ ഗുണനിലവാരം പരിശോധിച്ചു മെ ച്ചപ്പെടുത്തണം. എത്രയും പെട്ടന്ന് വീടുകളിലേക്ക് തിരികെ അയക്കാൻ പറ്റുന്ന അന്തേവാസികൾക്ക് അതിനവസരം ഉണ്ടാകണം. വൃദ്ധസദനങ്ങൾക്കു പകരമായി ഒറ്റയ്ക്ക് താമസിക്കാ നൊക്കാത്ത കുറച്ചുപേർ ഒന്നിച്ചു താമസിക്കുന്ന രീതി പരീക്ഷിക്കുവാനുള്ള സഹായം തദ്ദേശ ഭരണ സ്ഥാപനങ്ങൾ ചെയ്യണം.

വയോജനങ്ങൾ സമൂഹത്തിന്റെ ശ്രദ്ധയും സംരക്ഷ ണവും ആവശ്യമായ വിഭാഗം മാത്രമല്ലന്നും സാമൂ ഹ്യ-സാമ്പത്തിക വികസനപ്രക്രിയയിൽ സംഭാവന നല്കാൻ ശേഷിയുള്ളവരുമാണെന്നുള്ള കാഴ്ചപ്പാട് ആരോഗ്യത്തടെയും പ്രവർത്തനനിരത മായും പ്രായമാകാനുള്ള (active ageing ) സാമൂഹ്യ അന്തരീക്ഷം സംജാതമാകണം. ശാരീരികപ്രവത്തനങ്ങൾ പ്രോത്സാഹിപ്പിക്കുവാ നുള്ള പശ്ചാത്തല സൗകര്യങ്ങൾ ഏർപ്പെടുത്തണം. റോഡുകളും യാത്രാ വാഹനങ്ങളും ഉൾപ്പെടെയുള്ള എല്ലാ പൊതു സൗകര്യങ്ങളും വയോജനസൗഹൃദ പരമായിരിക്കണം. ഈ മേഖലയിലെ പ്രവർത്തനങ്ങ ളുടെ ആകത്തുക വയോജനങ്ങളുടെ (1 ) ആരോഗ്യ സുരക്ഷ (2 ) സാമ്പത്തിക സുരക്ഷ (3 ) സ്വാസ്ഥ്യം എന്നിവയായിരിക്കും. വയോജനസുര ക്ഷയെന്നത് ധാർമികതയോ നൈതികതയോ അല്ലെ ന്നും അവകാശാധിഷ്ഠിതമായ പരിരക്ഷയാണന്നും നമ്മുടെ സമൂഹം തിരിച്ചറിയണം.

സ്ത്രീയും വികസനവും
കേരളം സ്ത്രീപുരുഷാനുപാതം, സ്ത്രീസാക്ഷരത, പ്രതീക്ഷിതായുസ്സ്, ശിശുമരണനിരക്ക്, മാതൃമരണ നിരക്ക് എന്നീ സൂചികകളിൽ മെച്ചപ്പെട്ട നേട്ടം കെ വരിച്ചിട്ടുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, സാമ്പത്തികം, രാഷ്ട്രീയം തുടങ്ങി സമസ്ത മേഖലക ളിലും സാന്നിധ്യം സൃഷ്ടിച്ച സ്ത്രീകൾ കേരളസമൂഹ ത്തിലുണ്ട്. പക്ഷേ ഈ നേട്ടങ്ങളൊന്നും കേരളത്തി ലെ സ്ത്രീകളുടെ ശാക്തീകരണത്തിലേക്ക് നയിച്ചില്ല; ശരാശരി കേരളസ്ത്രീയുടെ ജീവിതത്തിൽ പ്രതിഫ ലിക്കുന്നുമില്ല. സ്ത്രീശാക്തീകരണത്തെ അളക്കു വാനുള്ള സൂചകങ്ങൾ അനുസരിച്ച് കേരളത്തിലെ സ്ത്രീകൾ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ മെ ച്ചപ്പെട്ട നിലവാരം പുലർത്തുമ്പോഴും സാമ്പത്തിക മായി പിന്നാക്കമാണ്; രാഷ്ട്രീയമായി അശക്തരും. നമ്മുടെ പൊതുവികസന നയങ്ങളും പദ്ധതികളും അവയുടെ നടത്തിപ്പിൽ കൂടുതലും പുരുഷകേന്ദ്രീകൃ തമാണ്. തീരുമാനമെടുക്കുന്ന പ്രക്രയയിൽ സ്ത്രീക്ക് കാര്യമായ പങ്കാളിത്തമില്ലാത്തിടത്തോളം ഭരണസം വിധാനം പുരുഷകേന്ദ്രീകൃതമെന്ന് വിലയിരുത്തപ്പെടും. തദ്ദേശഭരണസംവിധാനത്തിൽ സ്ത്രീകൾക്ക് 50 % പ്രാതിനിധ്യമുണ്ടെങ്കിലും സംസ്ഥാന മന്ത്രിസഭ, നിയമസഭ, നീതിന്യായ കോടതികൾ അഖിലേന്ത്യ സർവീസ് തുടങ്ങിയവയിൽ സ്ത്രീപ്രാതിനിധ്യം പരിമിതമാണ്; രാഷ്ട്രീയ, സാംസ്കാരിക, സാമ്പത്തിക, സ്ഥാപനങ്ങളുടെ തലപ്പത്ത് സ്ത്രീസാന്നിധ്യം വിരളമാണ്.

സ്ത്രീകളുടെ സ്വയം നിർണയാവകാശത്തിനും ശാ ക്തീകരണത്തിനും തടസ്സമായ ഒട്ടനവധി പ്രശ്നങ്ങൾ കേരളയെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. ഇന്ന് കുട്ടികളെയും പ്രായമായവരെയും കിടപ്പിലായവരെയും പരിചരിക്കേണ്ടതും വീട്ടുജോലികൾ ചെയ്യേണ്ടതും പ്രധാനമാ യും സ്ത്രീയുടെ ഉത്തരവാദിത്വമായിട്ടാണ് സമൂഹം കാണുന്നത്. ജോലിയുടെ അമിതഭാരം സ്ത്രീകൾക്ക് സാമൂഹ്യ പ്രക്രിയയിൽ പങ്കെടുക്കുന്നതിന് തടസ്സമായിത്തീരുന്നു. കുടുംബം മുതൽ സമൂഹത്തിന്റെ സമസ്ത മേഖലകളിലും അധികാരബന്ധങ്ങൾ സ്ത്രീയെ പാർ ശ്വവത്കരിക്കുന്നു. ലൈംഗിക ചൂഷണം, തൊഴിൽ രംഗത്തെ ചൂഷണം തുടങ്ങി പലതരം ചൂഷണങ്ങൾ ക്ക് സ്ത്രീകൾ വിധേയരാവുന്നു. സ്വന്തം ജീവിതത്തെ ബാധിക്കുന്ന തീരുമാനങ്ങളെടുക്കുവാനുള്ള സ്വയം നിർണയാധികാരം നല്ലൊരു വിഭാഗം സ്ത്രീകൾക്കു മില്ല. സാമൂഹ്യ, രാഷ്ട്രീയ പ്രക്രിയകളിൽ സ്ത്രീകളു ടെ തുല്യാവസരവും പങ്കാളിത്തവും പ്രാതിനിധ്യവും ഉറപ്പാക്കാനുള്ള സംവിധാനം നിലവിലില്ല. സ്ത്രീക ളുടെ തൊഴിൽ പങ്കാളിത്തത്തിലെ കുറവും ഗുരുതര മായ പ്രശ്നമാണ്. സ്ത്രീ സൗഹൃദമായ പശ്ചാത്തല സൗകര്യങ്ങൾ പരിമിതമായതുകൊണ്ട് സ്ത്രീകൾ ദൂരസ്ഥലങ്ങളിൽ പോയി തൊഴിലെടുക്കാൻ മടിക്കുന്നു. സ്ത്രീസൗഹൃദമായ പൊതുഗതാഗതസൗകര്യം, പൊതുശൗചാലയങ്ങൾ, സുരക്ഷിതമായ കാത്തിരിപ്പുകേന്ദ്രം, ഷോർട്ട് സ്റ്റേ ഹോമുകൾ ഒക്കെ ഉണ്ടാകേണ്ടിയിരിക്കുന്നു.

ഇന്ന് വേതനം കുറഞ്ഞ തൊഴിൽ മേഖലയിലും വൈദഗ്ധ്യം ആവശ്യമില്ലാത്ത തൊഴിൽ മേഖലയിലുമാണ് സ്ത്രീകൾ കൂടുതലായി പണിയെടുക്കുന്നത്. തൊഴിൽ വിപണിയിൽ പ്രവേ ശിക്കുന്നതിനുള്ള ശേഷി വർദ്ധിപ്പിക്കുകയും തടസ്സ ങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നതിലൂടെ സ്ത്രീകളു ടെ തൊഴിൽ പങ്കാളിത്തം ഉയർത്താനാവും. തൊഴിൽ വിപണിക്ക് പുറത്തുള്ള സാമ്പത്തിക വിഭവങ്ങൾക്ക് മുകളിലും സ്ത്രീകൾക്കുള്ള നിയന്ത്രണം പരിമി തമാണ്.. സ്ത്രീകൾ ഏകതാനമായ ഒരു വിഭാഗമല്ല. സ്ത്രീകളിൽതന്നെ പാർശ്വവത്കരിക്കപ്പെട്ട തീര ദേശ-ആദിവാസി–-ദളിത് സ്ത്രീകളുടെയും വയോജ നങ്ങളായ സ്ത്രീകളുടെയും പ്രശ്നങ്ങൾ സവിശേഷ മായ ശ്രദ്ധയും ഇടപെടലും ആവശ്യപ്പെടുന്നു.

സ്ത്രീശാക്തീകരണത്തിന് ഉപകരിക്കുന്ന നിരവധി സർക്കാർ പദ്ധതികൾ ഉണ്ട്. കുടുംബശ്രീ, മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി, സംരംഭക രംഗത്തെ സ്ത്രീസൗഹൃദ നയങ്ങൾ, സംരംഭകത്വ വികസനത്തി ലൂടെ സ്ത്രീകളുടെ സാമ്പത്തിക നിലവാരം മെച്ചപ്പെ ടുത്തുവാനുള്ള പരിപാടികൾ, തൊഴിൽ വൈദഗ്ധ്യ പരിശീലനം, അസംഘടിത മേഖലയിൽ തൊഴിലെ ടുക്കുന്നവർക്കായുള്ള സാമൂഹ്യ സുരക്ഷാ പദ്ധതി കൾ തുടങ്ങിയവ എടുത്തുപറയേണ്ടതാണ്. സ്ത്രീ പദവി പഠനത്തിന്റെ അടിസ്ഥാനത്തിൽ സ്ത്രീകളുടെ പ്രവർത്തനപരവും തന്ത്രപരവും ആയ ആവശ്യങ്ങൾ നിറവേറ്റുവാനുള്ള അടിസ്ഥാന വികസനസമീപനം രൂപപ്പെടുത്തണം. സ്ത്രീശാ ക്തീകരണത്തിന് ഇനിപറയുന്ന മൂന്ന് മേഖലകൾ കേന്ദ്രീകരിച്ചുകൊണ്ടുള്ള പദ്ധതികൾ രൂപീകരിക്കാ വുന്നതാണ്.

i. വീടിനുള്ളിലും പൊതുമണ്ഡലത്തി ലും സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾക്കെതിരെ യുള്ള സുരക്ഷ ഉറപ്പാക്കണം.

ii. വിഭവങ്ങളുടെ മേൽ നിയന്ത്രണം ഉറപ്പാക്കൽ. ഇത് ഉപജീവനത്തിനും മാന്യമായ തൊഴിലിൽ ഏർപ്പെടുന്നതിനും സാമൂ ഹ്യസുരക്ഷയ്ക്കും ആവശ്യമാണ്. ഇതിന്റെ ഭാഗമായി സ്ത്രീസൗഹൃദമായ പശ്ചാത്തല സൗകര്യം ഉണ്ടാകണം. സ്ത്രീയുടെ പ്രതിഫലരഹിതമായ ജോലി (കു ടുംബത്തിനുള്ളിലെ ജോലിഭാരം പോലെ) യെ പരി ഗണിക്കുന്ന നയങ്ങളും പദ്ധതികളും ഉണ്ടാകണം. സാമൂഹ്യ , രാഷ്ട്രീയ-, സാമ്പത്തിക കാര്യങ്ങളിൽ തീരുമാനങ്ങളെടുക്കുന്ന ഔപചാരികവും അല്ലാത്ത തുമായ എല്ലാ സ്ഥാപനങ്ങളിലും സ്ത്രീക്ക് പ്രാതിനി ധ്യവും അഭിപ്രായം പറയാനുള്ള ഇടവുമുണ്ടാകണം.

ഭിന്നശേഷിക്കാർ
ഭിന്നശേഷിക്കാർ സമൂഹത്തിന്റെ മനുഷ്യ വിഭവശേഷിയുടെ ഭാഗമാണ്.അവർക്കു തുല്യ പ്രാതിനിധ്യം ഉറപ്പാക്കുന്ന സാമൂഹ്യ അന്തരീക്ഷം സംജാതമാകണം. അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലൂടെയും ആവശ്യമായ പുനരധിവാസ പ്രവർത്തനങ്ങൾ-ഭൗതികമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും ലഭ്യമാക്കുന്നതിലൂടെയും അവരെ സാമൂഹ്യപ്രക്രിയയിൽ പങ്കാളികളാക്കാൻ സാധിക്കും. താഴെ പറയുന്ന മാർഗനിർദേശക തത്വങ്ങൾ അതിനു സഹായകരമാകും.

1. സാമൂഹ്യ-–സാമ്പത്തിക–-സാംസ്കാരിക–-രാഷ്ട്രീയ പ്രക്രിയകളിൽ ഏർപ്പെടുന്നതിനു യാതൊരു വി വേചനവും ഉണ്ടാകാൻ പാടില്ല.
2. സ്വന്തം ജീവിതത്തെ ബാധിക്കുന്ന തീരുമാനങ്ങൾ എടുക്കുന്ന പ്രകൃയകളിൽ പങ്കാളികളാകണം.
3. ഭിന്നശേഷിക്കാരായ സ്ത്രീകളുടെ സവിശേഷ മായ പ്രശ്നങ്ങളിൽ പ്രത്യേക പരിഗണന വേണം.
4. മുഖ്യധാരാ വിദ്യാഭ്യാസത്തിൽ ഭിന്നശേഷിയുള്ള വരെ ഉൾച്ചേർക്കാനുള്ള നടപടികൾ
5. പശ്ചാത്തല സൗകര്യങ്ങളും പൊതുസൗകര്യങ്ങ ളും ഭിന്നശേഷിക്കാർക്ക് തടസങ്ങളില്ലാതെ പ്രാപ്യമാകുന്ന തരത്തിലാക്കുക
6. വിവര സാങ്കേതിക വിദ്യയുൾപ്പെടെ സാങ്കേതിക വിദ്യയുടെ പ്രയോജനം ലഭ്യമാക്കുക
7 . പ്രത്യേക സാമൂഹ്യ സുരക്ഷാ പദ്ധതികൾ നടപ്പാ ക്കുക.
8. തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക, തൊഴിൽ നൈപുണ്യ പരിശീലനങ്ങൾ ലഭ്യമാക്കുക
9. കലാ കായിക രംഗത്ത് പങ്കെടുക്കുവാനുള്ള അവസരം സൃഷ്ടിക്കുക
10. അനുയോജ്യമായ സഹായ ഉപകരണങ്ങൾ ലഭ്യ മാക്കുക

ഭിന്നശേഷിക്കാരോട് ഒരു തരത്തിലുമുള്ള വിവേച നവും ഉണ്ടാകുന്നില്ല എന്ന് സമൂഹം ഉറപ്പാക്കണം. അവർക്കു സാമൂഹ്യ പ്രക്രിയയിൽ പങ്കാളികളാകാ നുള്ള തുല്യ അവസരം ലഭ്യമാക്കണം. തൊഴിൽ നൈപുണ്യ വികസനവും വരുമാനം കിട്ടുന്ന തൊഴിലും വിവേചന രഹിതമായ തൊഴിൽ രംഗവും അവരുടെ അവകാശമാണ്. പൊതുസമൂഹം അംഗപ രിമിതിയെയും വ്യത്യാസങ്ങളെയും മനുഷ്യവൈവിധ്യ ത്തിന്റെ ഭാഗമായി കാണുകായും ബഹുമാനിക്കുക യും ചെയ്യുന്ന അവസ്ഥ ഉണ്ടാകണം. അംഗപരിമിതി കാലേകൂട്ടി കണ്ടെത്തുകയും എത്രയും നേരത്തെതന്നെ ഇടപെടലുകൾ നടത്തുകയും വിദ്യാഭ്യാസം, തൊഴിൽ, പുനരധിവാസം എന്നിവ ഭിന്നശേഷിക്കാർക്ക് ലഭ്യമാക്കുകയും ചെയ്യണം എന്നതായിരുന്നതായിരിക്കണം ഈ രംഗത്തെ സമീപനം. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

12 + fifteen =

Most Popular