Monday, June 15, 2026

ad

Homeകവര്‍സ്റ്റോറിഏക സിവിൽകോഡും 
സ്ത്രീ തുല്യതയും

ഏക സിവിൽകോഡും 
സ്ത്രീ തുല്യതയും

വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പിന്തുടർച്ചാവകാശം എന്നിവയിൽ ഹിന്ദുക്കൾക്ക് ഏകവ്യക്തി നിയമങ്ങളുണ്ടോ? ചിന്തയിൽ ഒരു ലേഖനത്തിൽ ഹിന്ദുക്കൾക്ക് ഒന്നിലധികം വ്യക്തി നിയമങ്ങളുണ്ടെന്ന് കാണുന്നു. ഇത്തരം നിയമങ്ങളിലെ അനാചാരങ്ങൾ, സ്ത്രീപുരുഷ തുല്യതയില്ലായ്മ തുടങ്ങിയവയെക്കുറിച്ച് പ്രചരിപ്പിക്കേണ്ടത് ആവശ്യമല്ലേ ഇന്ന്?

സുഷമ, ശ്രീകൃഷ്ണപുരം

ഉപ്പ മരിച്ചാൽ എല്ലാ പെൺമക്കൾക്കും തുല്യ സ്വത്ത് നൽകണം എന്നത് എതിർക്കപ്പെടേണ്ട ഒന്നാണോ?

ഫാത്തിമ, കണ്ണൂർ സിറ്റി

ഏക സിവിൽ നിയമത്തെ ശക്തിയുക്തം എതിർത്ത പാരമ്പര്യമുള്ള സംഘപരിവാരം ആസൂത്രിതമായ നീക്കത്തിലൂടെ ഒരു തിരഞ്ഞെടുപ്പിന് മുൻപിൽ നിന്നുകൊണ്ട് ഈ ചർച്ച ഉയർത്തിക്കൊണ്ടുവരുന്നതിനു പിന്നിൽ കൃത്യമായ ദുഷ്ടലാക്കുണ്ട്.
എല്ലാ മത വ്യക്തി നിയമങ്ങളിലും, ഹിന്ദു നിയമങ്ങളിലടക്കം ഇപ്പോഴും പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്.

ഹിന്ദു നിയമമനുസരിച്ച് ഒരാൾ മരിച്ചാൽ അയാളുടെ സ്വത്തുക്കളിൽ അയാളുടെ ഭാര്യക്കും മക്കൾക്കും അവകാശമുണ്ട് എന്നാൽ അയാളുടെ അച്ഛന് അവകാശമില്ല. അച്ഛൻ നിയമപരമായ പിന്തുടർച്ചാവകാശി അല്ല. അതുപോലെ നായർ സ്ത്രീകൾ മരണപ്പെട്ടാൽ അവരുടെ മക്കൾക്ക് അവരുടെ സ്വത്തിൽ അവകാശമുണ്ട് എന്നാൽ അവരുടെ ഭർത്താവിന് അവകാശമില്ല.

ഇസ്ലാമിൽ മാത്രമല്ല, ഹിന്ദുക്കളുടെ ഇടയിലും ക്രിസ്താനികളുടെ ഇടയിലും പല ഇന്ത്യൻ ഗോത്ര ജനവിഭാഗങ്ങൾക്കിടയിലും അവരുടെ സവിശേഷമായ മത വിശ്വാസ പരിസരങ്ങളിൽ സിവിൽ നിയമങ്ങളുമായി ബന്ധപ്പെട്ട് സ്ത്രീകൾ അനീതിക്ക് ഇരകളാകുന്നുണ്ട്.

എന്നാൽ അതേ അവസരത്തിൽ തന്നെ ഇന്ത്യൻ ഭരണഘടന വാഗ്ദാനം ചെയ്യുന്ന തുല്യതയും നീതിയും ഇന്ത്യയിലെ സ്ത്രീകൾക്ക് നിഷേധിക്കപ്പെടാൻ ഏതെങ്കിലും മത വ്യക്തി നിയമം കാരണമാകുന്നുണ്ടെങ്കിൽ അതും ശക്തമായി എതിർക്കപ്പെടേണ്ടതുണ്ട്.

വ്യക്തിനിയമങ്ങളിലെ സ്ത്രീ വിരുദ്ധത ഉയർത്തിക്കാട്ടിയാണ് ബിജെപി ഏകീകൃത സിവിൽ കോഡ് മുന്നോട്ടുവെക്കുന്നത്. ഇത് ഏകീകൃത സിവിൽ കോഡിനെ എതിർക്കുന്നവർക്ക് വലിയ പ്രതിസന്ധി ഉണ്ടാക്കില്ലേ?

എ കെ ബീനടീച്ചർ, പഴശ്ശി

ഏത്‌ മതത്തിലായാലും രക്ഷാകർത്താക്കളുടെ മക്കൾ ആണായാലും പെണ്ണായാലും തുല്യമായ സ്വത്തവകാശം ലഭിക്കുക എന്നതാണു നീതി. എന്നാൽ ഇപ്പോഴും അത്‌ വേണ്ടത്ര പ്രായോഗിക പഥത്തിൽ എത്തിക്കാൻ കഴിഞ്ഞിട്ടില്ല?

വ്യക്തിനിയമങ്ങളടക്കം എല്ലാ നിയമങ്ങളും സാമൂഹ്യമായ ആവശ്യകതയെ മുൻനിർത്തിയാണ് അത് കാലാകാലങ്ങളിൽ ഉണ്ടായിട്ടുള്ളത്. ഒരു നിയമവും എല്ലാകാലത്തേക്കുമായി മനുഷ്യർക്കിടയിൽ നിലനിൽക്കുന്നില്ല. അതുകൊണ്ട് എല്ലാ നിയമങ്ങളിലും കാലികമായ പരിഷ്‌കാരങ്ങൾ ആവശ്യമുണ്ട്. അങ്ങനെ ഉണ്ടാകാറുണ്ട്.

പിതൃ അധികാരപരമായ ആശയങ്ങളും സമീപനങ്ങളും എല്ലാ മതങ്ങളിലും ധാരാളമായുണ്ട്.മനുഷ്യൻ സമം പുരുഷൻ എന്ന കാഴ്ചപ്പാടും സ്ത്രീക്കുമേൽ പുരുഷന് അധീശത്വമുണ്ട് എന്ന കാഴ്ചപ്പാടും ധാരാളമായി വിവിധ മത ദർശനങ്ങളിൽ കാണാം.

പുരുഷ മത പൗരോഹിത്യം നടത്തുന്ന വ്യാഖ്യാനങ്ങളിൽ സ്വാഭാവികമായും അവരുടെ കാഴ്ചപ്പാടിലൂടെസ്ത്രീകളെയും അവരുടെ അവകാശങ്ങളെയും നോക്കിക്കാണുന്നതുമൂലമുള്ള പരിമിതികൾ കടന്നുവരിക സ്വാഭാവികമാണ്.. ഇതിനെതിരായി സ്ത്രീകളുടെ തന്നെ നേതൃത്വത്തിലുള്ള പുനർ വായനകൾ വ്യക്തി നിയമങ്ങളെക്കുറിച്ചും മത ഗ്രന്ഥങ്ങളെ കുറിച്ച് തന്നെയും ഉണ്ടാകുന്നുണ്ട്.

ഇറാനിയൻ പ്രസിഡന്റായിരുന്ന റഫ് സഞ്ചാനിയുടെ മകളും നിയമ വിശാരദയുമായ ഫെയ്‌സെ ഹാഷ്മി ഇങ്ങിനെ എഴുതുന്നുണ്ട്: ” ഇസ്ലാമിക നിയമങ്ങൾ വ്യാഖ്യാനിക്കുകയും പ്രസ്തുത വ്യാഖ്യാനങ്ങൾ നടപ്പിൽ വരുത്തുകയും ചെയ്തത് എക്കാലത്തും പുരുഷൻമാരായ മതപണ്ഡിതന്മാരാണ്. തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ ഉതകും വിധം ഇസ്ലാമിക നിയമങ്ങളെ അവർ വളച്ചൊടിച്ചിട്ടുണ്ട്.”

സ്ത്രീവിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവും മനുഷ്യവിരുദ്ധവുമായ ഹിന്ദുത്വ ആശയങ്ങളെ മുൻനിർത്തി പ്രവർത്തിക്കുന്ന സംഘപരിവാരം ലക്ഷ്യമിടുന്ന ഏക സിവിൽ നിയമം തികഞ്ഞ ദുഷ്ടലാക്കോടെ ഉള്ളതാണ് എന്നത് കൊണ്ട് അതിനെ ശക്തിയുക്തം നാം എതിർക്കുക തന്നെ ചെയ്യും.

അതേസമയം തന്നെ മത നിയമങ്ങളിലെ പുരുഷാധികാര ഉള്ളടക്കത്തെ മാറ്റി അതിനെ ജനാധിപത്യവൽക്കരിക്കാനുള്ള മതങ്ങൾക്കകത്തെ സ്ത്രീപക്ഷ നീക്കങ്ങളെ സർവ്വാത്മനാ പിന്തുണക്കുകയും ചെയ്യണം. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

14 − eleven =

Most Popular