Friday, October 18, 2024

ad

Homeലേഖനങ്ങൾയുവാക്കളെയും വഞ്ചിച്ച ബിജെപി ഭരണം

യുവാക്കളെയും വഞ്ചിച്ച ബിജെപി ഭരണം

സുധാകരൻ കെ ജി

മ്മുടെ രാജ്യത്ത് തൊഴിലില്ലായ്മ പെരുകുകയാണ്.വർഷം തോറും രണ്ടു കോടി തൊഴിലുകൾ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയവർ സ്ഥിരം തൊഴിൽ ഇല്ലാതാക്കി.യുവജനങ്ങളെ ഇത്രയും ക്രൂരമായി ആക്രമിച്ച ഒരു ഭരണം ഇവിടെ ഉണ്ടായിട്ടില്ല. 2022‐-23 വർഷത്തെ സാമ്പത്തിക സർവ്വേ പറയുന്നത് ശ്രദ്ധിക്കുക
“Labour markets have recovered beyond pre-Covid levels, in both urban and rural areas, with unemployment rates falling from 5.8% in 2018–19 to 4.2% in 2020–21.”തന്റെ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി ഒരിക്കൽ പോലും unemployment എന്ന വാക്ക് ഉപയ ഗിച്ചിട്ടേ ഇല്ല. ബജറ്റിൽ പറഞ്ഞത്, the budget is taking the lead in ramping up job creation — without giving any numbers.

സാമ്പത്തിക സർവ്വേയിൽ പറയുന്ന കണക്കുക Periodic Labour Force Survey (PLFS)ളെ അടിസ്ഥാനപ്പെടുത്തിയാണ്. സർവ്വേ നടത്തുന്നത് National Sample Survey Office (NSSO) ആണ്.മോഡി സർക്കാർ NSSO പ്രവർത്തനങ്ങളിൽ അനധികൃതമായി ഇടപെടുകയും സർക്കാരിനെതിരായ സ്ഥിതിവിവരക്കണക്കുകൾ പൂഴ്ത്തിവെക്കാൻ ശ്രമിക്കുകയും ചെയ്തു . സർക്കാരിനെതിരായ സ്ഥിതിവിവരകണക്കുകൾ പുറത്തുവിടാതിരിക്കാൻ കേന്ദ്ര സർക്കാർ എല്ലാ ശ്രമങ്ങളും നടത്തി. ഇന്ന് ലഭ്യമായിട്ടിട്ടുള്ള കണക്കുകൾ എത്രത്തോളം വിശ്വസനീയമാണെന്ന് പറയാൻ സാധിക്കില്ല.തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ട കണക്കുകളിൽ കേന്ദ്ര സർക്കാർ ഇടപെടലുകൾ പരിശോധിക്കാം.

ഒന്നാം മോഡി സർക്കാരിന്റെ ഭരണകാലത്തു 2016 സെപ്‌തംബറിൽ data from the fifth round of the Annual Employment–Unemployment Survey പുറത്തുവിട്ടു. ഇന്ത്യയിലെ തൊഴിലില്ലായ്മ കഴിഞ്ഞ അഞ്ചു വർഷത്തെ ഏറ്റവും ഉയർന്നനിരക്കിൽ 5 % രേഖപ്പെടുത്തി.കേന്ദ്ര സർക്കാർ Annual Employment–Unemployment Survey തുടരേണ്ടതില്ലെന്നു തീരുമാനിച്ചു.1972‐-73 മുതൽ അഞ്ചുവർഷം കൂടുമ്പോൾ നടന്നിരുന്ന സർവ്വേ ഫലങ്ങളിലൂടെ ലഭിച്ച തൊഴിലും തൊഴിലില്ലായ്മയും സംബന്ധിച്ച കൃത്യമായ കണക്കുകൾ വികസന നയങ്ങൾ രൂപീകരിക്കാൻ വളരെ സഹായകമായിരുന്നു. കഴിഞ്ഞ മൂന്നുവർഷം തൊഴിലില്ലായ്മ സംബന്ധിച്ച ഒരു കണക്കും കേന്ദ്ര സർക്കാർ പുറത്തുവിട്ടില്ല.

2017ൽ PLFS നടത്താൻ NSSO ക്ക് നിർദേശം നൽകി. 2017 ജൂലൈ‐-2018 ജൂൺ കാലയളവിലാണ് സർവ്വേ നടന്നത്.

2019ൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ സർവ്വേ ഫലം പുറത്തുവിടാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയില്ല. ഈ തീരുമാനത്തിൽ പ്രതിഷേധിച്ചു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ രാജിവെച്ചു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം സർവ്വേ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. 2017‐-18ൽ ഇന്ത്യയിലെ തൊഴിലില്ലായ്മ കഴിഞ്ഞ 45 വർഷത്തെ ഏറ്റവും ഉയർന്നതാണ്‌. 6.1 % തൊഴിലില്ലായ്മയാണ് സർവ്വേ ഫലം. പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ കേന്ദ്ര സർക്കാർ പൂർണ്ണ പരാജയം.ഉള്ള തൊഴിലുകൾ പോലും ഇല്ലാതാക്കുന്ന നയങ്ങളാണ് ബി ജെ പി സർക്കാർ തുടരുന്നത്. പട്ടിക 1 ശ്രദ്ധിക്കുക.

Table 1: Total Employment 2012- 2018

Year

2011-12

2017-18

Total employment in crore

47.42

46.50

പിന്നീട് പുറത്തുവന്ന കണക്കുകൾ സംശയം ജനിപ്പിക്കുന്നു.കേന്ദ്ര സർക്കാർ NSC യിൽ അനധികൃതമായി ഇടപെടുന്നു. 2017‐-18 നു ശേഷം ജി ഡി പി വളർച്ച കുറയുകയാണുണ്ടായത്. തൊഴിലില്ലായ്മാനിരക്ക് കുറഞ്ഞതായി കണക്കുകൾ പുറത്തുവന്നു. 2017‐-18 നും 2020‐-21 നും ഇടയിൽ LFPR വർധിച്ചതായാണ്‌ കണക്കുകൾ.

എന്താണ് LFPR ?
LFPR is the percentage of working‐-age population engaged in work or making tangible efforts to seek ‘work’.
2020‐-21ൽ മഹാമാരി ദുരിതങ്ങൾ നിറഞ്ഞ വർഷവും സർക്കാർ രേഖകളിൽ തൊഴിലില്ലായ്മാ നിരക്ക് കുറയുകയാണുണ്ടായത്.
പട്ടിക 2 ശ്രദ്ധിക്കുക

Table 2: LFPR, UR and GDP Growth Rate, 2017‐18 to 2020-21

2017-18 2018-19 2019-20 2020-21
Labour Force
Participation Rate (%)
36.9 37.5 40.1 41.6
Unemployment Rate (%) 6.1 5.8 4.8 4.2
GDP Growth Rate (%) 6.8 6.5 3.7 -6.6

 

റെയിൽവേ നിയമനവുമായി ബന്ധപ്പെട്ടു വിവിധ സംസ്ഥാനങ്ങളിൽ ഉണ്ടായ വമ്പിച്ച പ്രതിഷേധങ്ങൾ ഈ അവസരത്തിൽ ഓർക്കുക. ഇന്ത്യയിൽ സ്ഥിരം ജോലി വേണ്ടെന്ന് തീരുമാനിച്ച മോഡി സർക്കാർ പ്രതിരോധമേഖലയിലും താത്കാലിക നിയമനം നടത്താൻ തീരുമാനിച്ചപ്പോൾ രാജ്യവ്യാപക പ്രതിഷേധം പടർന്നു.

2022 ജൂലൈ 27ന് പാർലമെന്റിൽ minister of state in the Ministry of Personnel, Public Grievances and Pensions നൽകിയ മറുപടി ശ്രദ്ധേയമാണ്. 2014നും 2022നും ഇടയിൽ കേന്ദ്ര സർവ്വീസിൽ ജോലി ലഭിക്കാൻ അപേക്ഷ സമർപ്പിച്ചവർ 22.06 കോടി. അതിൽ നിയമനം ലഭിച്ചവർ 7 .22 ലക്ഷം മാത്രം. മന്ത്രി നൽകിയ വിവരങ്ങൾ അനുസരിച്ച്‌ 2020‐-21ൽ കേന്ദ്ര സർവ്വീസിൽ അപേക്ഷിച്ചവരുടെ എണ്ണം 1.8 കോടി. അതിൽ നിയമനം ലഭിച്ചവർ 78000.

PLFS സർവേകൾ യഥാർത്ഥ ചിത്രം നൽകുന്നില്ല.
തൊഴിലില്ലായ്മ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്ന മറ്റൊരു മാർഗം CMIE (Centre for Monitoring Indian Economy, a leading private business information company) നടത്തുന്ന household survey data ആണ്.CMIE നൽകുന്ന തൊഴിലില്ലായ്മ സംബന്ധിച്ച കണക്കുകൾ താഴെ.

Table 3: Unemployment Rate (CMIE data), 2017‐18 to 2021-22

2017-18 2018-19 2019-20 2020-21 2021-22
Unemployment Rate (%) 4.6% 6.4% 7.6% 10% 8%

യഥാർത്ഥത്തിൽ നമ്മുടെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഇതിലും കൂടുതൽ ആയിരിക്കും.CMIE നൽകുന്ന കണക്കുകൾ അല്പം ആഴത്തിൽ പരിശോധിക്കാം.

Table 4:Total Employed in Economy, 2016 to 2022 (in ‘000)

Period       Population                   >=15 yrs, <=65 yrs Employed
Sept-Dec 2016 899,051 396,703
Sept-Dec 2019 960,051 398,438
Sept-Dec 2022 1,036,699 398,810

 

2016, 2019, 2022 വർഷങ്ങളിലെ ത്രൈമാസ കണക്കുകൾ (സെപ്‌തംബർ‐-ഡിസംബർ) പരിശോധിക്കാം. 2016 മുതൽ 2022 വരെ തൊഴിൽ ചെയ്യാൻ സാധിക്കുന്നവരുടെ എണ്ണം total working-‐age population (defined as between age 15 and 65 years) 15% വർധിച്ചു.89 .93 കോടിയിൽ നിന്നും 103.67 കോടിയായി അത്‌ വർധിച്ചു. ഈ കാലയളവിൽ തൊഴിൽ ചെയ്യുന്നവരുടെ എണ്ണത്തിൽ പ്രകടമായ വർധന ഉണ്ടായില്ല എന്ന് മേൽപട്ടിക വ്യക്തമാക്കുന്നു. 39.67 കോടിയിൽ നിന്നും 39.88 കോടി ആയി മാത്രമാണ് വർധിച്ചത്.

The employment rate (Total number of people employed / Total working age population) is at a lowly 38.5%, amongst the lowest in the world. It is even lower than our neighbours Pakistan (48%) and Bangladesh (53%).The global employment rate is 56%, and it goes up to a huge 70+% in the developed countries.

നമ്മുടെ രാജ്യത്തെ അവസ്ഥ അയൽരാജ്യങ്ങളേക്കാൾ പരിതാപകരം.
ലോകനിലവാരത്തിലേക്ക് നമ്മുടെ രാജ്യം എത്തണമെങ്കിൽ

103.67x (56-38.5)/100= 18.18 കോടി തൊഴിലുകൾ എങ്കിലും നൽകണം.

നിരാശകൊണ്ട് ജോലിക്കുള്ള ശ്രമം ഉപേക്ഷിച്ചവർ 17 .5 %.
നമ്മുടെ രാജ്യത്തെ തൊഴിൽ മേഖലയിൽ 9 % മാത്രമാണ് സംഘടിത മേഖലയിൽ ( organised sector ) ഉള്ളത്‌. അതായത്, decent jobs with job security and living wages 9 % മാത്രം.ബാക്കി 91 % തൊഴിലാളികൾക്കും ജോലിസ്ഥിരതയോ സാമൂഹ്യസുരക്ഷയോ ഇല്ല.അതിൽ സ്വയം തൊഴിൽ ചെയ്യുന്നവരും റോഡരുകിൽ കച്ചവടം ചെയ്യുന്നവരും ഉൾപ്പെടും. ഓൺലൈൻ ഓർഡറുകൾ ലക്ഷ്യസ്ഥാനത്തു എത്തിക്കുന്ന ഗിഗ് വർക്കേഴ്സ് പുതിയ ചൂഷണത്തിന് ഇരകളാണ്. അവധിയോ കൃത്യമായ കൂലിയോ ഇല്ലാതെ രാപ്പകൽ പണിയെടുപ്പിക്കുന്നു.ക്രൂരമായ ചൂഷണം.

nsso സർവ്വേ ആയാലും cmie ആയാലും ഈ തൊഴിലാളികളെ ‘gainfully employed എന്നാണ് വിശേഷിപ്പിക്കുന്നത് .അതുകൊണ്ട് സർവേകൾ നൽകുന്നത് രാജ്യത്തെ തൊഴിലില്ലായ്മയുടെ യഥാർത്ഥ ചിത്രമല്ല.

തൊഴിലില്ലായ്മ സംബന്ധിച്ച യഥാർത്ഥ ചിത്രം ലഭ്യമല്ല. കൂലി സംബന്ധിച്ച് ലഭിക്കുന്ന വിവരങ്ങൾ നമ്മെ ഞെട്ടിക്കുകയാണ്. തൊഴിലില്ലായ്മ പരമാവധി ചൂഷണം ചെയ്തു തുച്ഛമായ കൂലി നൽകി കഠിനാധ്വാനം ചെയ്യിക്കുന്ന ഉടമവർഗം.കൂലിയിലെ യഥാർത്ഥ വർദ്ധനവ് താഴെ (real wage growth).

Table 5: Average Annual Growth in Real wages 2014-15 to 2021‐22 (in %)

Real Wage Growth
Agricultural Workers 0.9
Construction Workers 0.2
Non-Agricultural Workers 0.3

ഇന്ത്യയിലെ ജനങ്ങൾ എങ്ങനെ ജീവിക്കുന്നു? 2016 സെപ്‌തംബറിൽ പ്രസിദ്ധീകരിച്ച Labour Bureau’s Fifth Annual Employment–Unemployment Survey അനുസരിച്ച്‌ 43.4 % ജനങ്ങളുടെ മാസവരുമാനം 5000 രൂപയിൽ താഴെയാണ്.

84.1% ജനങ്ങളുടെ മാസവരുമാനം 10000 രൂപയിൽ താഴെ

പട്ടിക 6 ശ്രദ്ധിക്കുക

Table 6: Types of Employment and monthly Earnings, 2015-16 (in %)

Self-employed Wage/Salary Earners Contract Workers Casual Labourers Total
% of Workforce 46.6 17.0 3.7 32.8 100
Monthly Earnings As % of total employment
Less than Rs 5,000 41.3 18.7 38.5 59.3 43.4
Less than Rs 10,000 84.9 57.2 86.7 96.3 84.1

തങ്ങളെ വോട്ട് ചെയ്ത് അധികാരത്തിലെത്തിച്ച ജനങ്ങൾ എങ്ങനെ ജീവിക്കുന്നു എന്നത് ബി ജെ പി സർക്കാരിന് ഒരു വിഷയമേ അല്ല. അവരുടെ ലക്ഷ്യം കോർപ്പറേറ്റ് പെട്ടികൾ നിറക്കുക മാത്രമാണ്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four × 1 =

Most Popular