തലയിൽനിന്നോ, ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗങ്ങളിൽനിന്നോരോമം (മുടി) നഷ്ടപ്പെടുന്നഅവസ്ഥ ക്ലിനിക്കലി “അലോപീസിയ ” (മുടികൊഴിച്ചിൽ) എന്നപേരിൽ അറിയപ്പെടുന്നു. ജനിതകഘടകങ്ങൾ, ഹോർമോണുകളിലുണ്ടാകുന്ന വ്യതിയാനങ്ങൾ, ശാരീരികഅസുഖങ്ങൾ, അണുബാധ, പോഷകാഹാരക്കുറവ്, സ്വയംപ്രതിരോധ തകരാറുകൾ, മുടിനാരിനുണ്ടാകുന്ന കേടുപാടുകൾ, വൈറ്റമിൻ അഭാവം തുടങ്ങി നിരവധി ഘടകങ്ങളാണ് മുടികൊഴിച്ചിലിന് കാരണമാകുന്നത്. അലോപീസിയ രണ്ട്തരത്തിലുണ്ട്‐ സികാട്രിഷ്യൽഅലോപ്പീസിയ (സ്കാറിങ്), നോൺ സ്കാറിംങ് അലോപ്പീസിയ. പ്രൈമറി സികാട്രിഷ്യൽ അലോപ്പീസിയ (പിസിഎ) എന്നത് ഹെയർ ഫോളിക്കിളുകളിൽ ഇൻഫ്‌ളമേഷന്റെഭാഗമായി ഉണ്ടാകുന്ന മുടികൊഴിച്ചിൽ രോഗമാണ്. പിസിഎ ഉളള രോഗികളിൽ ഫൈബ്രോസിസ് (പാട് രൂപ്പെടുന്നഅവസ്ഥ) രൂപപ്പെടുകയും സ്ഥിരമായി തന്നെ ഹെയർഫൊളിക്കിളിൾ നഷ്ടപ്പെടുന്ന അവസ്ഥ സംജാതമാകുകയുംചെയ്യുന്നു.
ആന്തരികവും (ശാരീരികം), പാരിസ്ഥിതികവുമായവിവിധ ഉത്തേജനങ്ങൾ രോമകൂപകോശങ്ങളുടെ തകർച്ചയ്ക്ക് കാരണമാകുന്നുണ്ട്. രോമകൂപങ്ങളുടെ രൂപീകരണത്തിലും, വളർച്ചയിലും ത്വക്കിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിലും കൊളസ്ട്രോൾ ഒരു നിർണായകഘടകമാണ്.
കൊളസ്ട്രോൾ ബയോസിന്തറ്റിക് പ്രക്രിയ (കൊളസ്ട്രോൾ നിർമിക്കപ്പെടുന്ന പ്രക്രിയ) തടയുകയോ, തടസ്സപ്പെടുത്തുകയോ ചെയ്യുന്ന ത്വക്കിന്റെ സ്വഭാവിക സമസ്ഥിതി തകരാറിലാക്കുകയും മുടിവളർച്ചയെ ബാധിക്കുകയും ചെയ്യുന്നു. ഹെയർ ഫോളിക്കിളിൽ (HF) ലിപിഡ്ഹോമിയോസ്റ്റാസിസിന്(ആന്തരസമസ്ഥിതി) ശ്രദ്ധേയമായ പങ്കുണ്ട് എന്നാണ് നിലവിലെ തെളിവുകൾ സൂചിപ്പിക്കുന്നത്. ഇങ്ങന െകൊളസ്‌ട്രോളിലുണ്ടാകുന്ന വ്യതിയാനം ഹെയർ ഫോളിക്കിളുകൾ സ്ഥിരമായിതന്നെ നഷ്ടപ്പെടുന്നെന്നും, ത്വക്കിൽപാട് (ഫൈബ്രോസിസ്) രൂപപ്പെടുന്നെന്നും ഈ ഗവേഷണ പഠനത്തിലൂടെ മനസ്സിലാക്കുന്നു. ഫൈബ്രോസിസ് പ്രക്രിയയുമായി ബന്ധപ്പെട്ട TGF -SMAD ബയോസിന്തറ്റിക് പാതകൾക്ക് പരീക്ഷണാത്മക അവസ്ഥയിൽ വ്യതിയാനം സംഭവിക്കുന്നതായികാണാൻ കഴിഞ്ഞു.
ആൻജിയോടെൻസിൻ II റിസപ്റ്റർ, AGTR1, എന്ന ജീനും രോമകൂപകോശങ്ങളിൽ വലിയ രീതീയിൽ സ്വാധീനിക്കുന്നുണ്ട്. വ്യത്യസ്തതരം പിസിഎ രോഗികളുടെ തലയോട്ടിയിലെബയോപ്സി, HHFORS കോശങ്ങൾ (ഇൻവിട്രോ, ഹെയർഫോളിക്കിൾ കോശങ്ങൾ), എലികളുടെ ടിഷ്യുസാമ്പിൾ (ഇൻവിവോ) എന്നിവ പരീക്ഷണത്തിന് വിധേയമാക്കിയാണ് ഈ പഠനം നടത്തിയത്. ഇൻവിട്രോ, ഇൻവിവോ പരീക്ഷണത്തിൽകൊളസ്ട്രോൾ ബയോസിന്തറ്റിക് പ്രക്രിയ തടസപ്പെടുത്തുന്നതിനു വേണ്ടി കൊളസ്ട്രോൾ ഇൻഹിബിറ്ററായി BM15766ഉം സ്റ്റിറോൾപ്രീകഴ്സറായി, 7- DHC യുംഉപയോഗപ്പെടുത്തി. RTPCR, ഇമ്മ്യൂണോ ഹിസ്റ്റോ കെമിസ്ട്രി തുടങ്ങിയ പരീക്ഷണ രീതീയിലൂടെ ഫൈബ്രോട്ടിക് ജീനുകളുടെയും, അനുബന്ധ ജീനുകളുടെയും പ്രകടനം (എക്സ്പ്രക്ഷൻ) വിലയിരുത്തിയാണ് നിഗമനങ്ങളിലെത്തിച്ചേർന്നിരിക്കുന്നത്. ഫൈബ്രോട്ടിക് ജീനുകളുടെ എക്സ്പ്രക്ഷൻ ഗണ്യമായി വർധിക്കുന്നതായും, കൊളസ്ട്രോൾ സംബന്ധമായ ജീനുകളുടെ എക്സ്പ്രക്ഷൻ കുറയുന്നതായും കാണപ്പെട്ടു. TGF -SMAD സിഗ്നലിംഗ് ജീനുകളുടെയും Col1A1 ജീനുകളുടെയും പ്രകടനങ്ങൾ ഗണ്യമായി വർദ്ധിച്ചു. ഹെയർ ഫോളിക്കിൾ സെല്ലുകളിൽ AGTR1 ജീൻവലിയ രീതിയിൽ പ്രകടമായതായി കാണിച്ചു.
ലിപിഡ് മെറ്റബോളിസത ്തെ നിയന്ത്രിക്കുന്ന PPAR, കൊളസ്ട്രോൾ ഉൽപ്പാദനം നിയന്ത്രിക്കുന്ന DHCR7, EBP എന്നിവ ഗണ്യമായി കുറഞ്ഞു.
കൊളസ്‌ട്രോൾ ബയോ സിന്തസിസ് ഇൻഹിബിഷൻ എങ്ങനെയാണ് ഫൈബ്രോസിലേക്ക് എത്തിക്കുകയും, സ്ഥിരമായ മുടികൊഴിച്ചിലിലേക്ക് നയിക്കുകയുംചെയ്യുന്നത് എന്നതാണ് ഞങ്ങളുടെ ഗവേഷണത്തിലെ ഏറ്റവും പ്രധാനപ്പെട്ടകണ്ടെത്തൽ. അമിതമായ ഫൈബ്രോജനിക് പ്രതികരണങ്ങളുള്ളരോമകൂപങ്ങൾ ടിഷ്യുനശീകരണത്തിന് കാരണമാകുകയും രോമകൂപങ്ങളുട െഹോമിയോ സ്റ്റാസിസിനെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. പിസിഎ രോഗികളുട ഹെയർ ഫോളിക്കിളിലെ കൊളസ്ട്രോൾ നിലയും ഫൈബ്രോസിസും തമ്മിൽ ശക്തമായ ബന്ധമുണ്ടെന്ന് കണ്ടെത്തി.
മുടികൊഴിച്ചിൽ ചികിത്സാ രീതികളിൽ നിലവിലെ കാരണംകൂടി ഉൾപ്പെടുത്തിനിഗമനത്തിലെത്താൻ, കൂടുതൽ പഠനങ്ങളും, ഗവേഷണങ്ങളും ആവശ്യമാണ്. ♦
ലേഖകർ:
നജീബ്എസ്, ഗവേഷകൻ, ജന്തുശാസ്ത്രവിഭാഗം, കേരളസർവകലാശാല
ഡോ.പി. ശ്രീജിത്ത്, അസിസ്റ്റന്റ്പ്രൊഫസർ, ജന്തുശാസ്ത്രവിഭാഗം, കേരളസർവകലാശാല