ഒഡിഷയിൽ ആയിരക്കണക്കിന് ആശ വർക്കർമാർ സമരരംഗത്ത്. 13 ഇന അവകാശ പത്രിക അംഗീകരിക്കണം എന്നാണ് ഇവരുടെ ആവശ്യം. പ തവണ നിവേദനം നൽകുകയും സമരം ചെയ്യുകയും ചെയ്തിട്ടും അധികൃതർ അവഗണിക്കുന്നുവെന്ന് ആശ കർമി യൂണിയൻ സംയുക്ത മോർച്ച ആരോപിച്ചു.
തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ 2024 ലെ പൊതു തെരെഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകി.
“2006 മുതൽ ഞങ്ങൾ പണിയെടുക്കുന്നു. മാതൃമരണ നിരക്ക് കുറയ്‌ക്കാനും കോവിഡ് കാലത്ത് സന്നദ്ധസേവനം ചെയ്യാനും ഞങ്ങളാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ പട്ടിണി മാറ്റാൻ ഞങ്ങൾ കഷ്ടപ്പെടുന്ന സ്ഥിതിയാണെണെന്ന്” ആശ വർക്കർമാർ പറയുന്നു.
ജോലിസ്ഥിരത വേണം എന്നതാണ് ഇവർ ഉയർത്തുന്ന പ്രധാന ആവശ്യം. മാസ ശമ്പളം 26000 രൂപയായി നിജപ്പെടുത്തണമെന്നും ഇവർ ആവശ്യപെടുന്നു. ഫെബ്രുവരിയിൽ ഇവർ സമരം നടത്തുകയും സർക്കാരിന്റെ ഉറപ്പിന്മേൽ സമരം നിർത്തി വയ്‌ക്കുകയും ചെയ്തിരുന്നു. എന്നാൽ സർക്കാർ വാക്ക് പാലിക്കാതെ വഞ്ചിച്ചതിനാലാണ് സമരം പുനഃരാരംഭിച്ചതെന്ന് ആശ കർമി യൂണിയൻ നേതാക്കൾ അറിയിച്ചു. ♦