Friday, March 29, 2024

ad

Homeഗവേഷണംകാലാവസ്ഥവ്യതിയാനം ചെറുക്കാന്‍ കണ്ടല്‍ക്കാടുകള്‍ സഹായകം: കേരളം ബെല്‍ജിയം സംയുക്ത പഠനകണ്ടെത്തല്‍

കാലാവസ്ഥവ്യതിയാനം ചെറുക്കാന്‍ കണ്ടല്‍ക്കാടുകള്‍ സഹായകം: കേരളം ബെല്‍ജിയം സംയുക്ത പഠനകണ്ടെത്തല്‍

നസീഫ് എസ്, ഡോ: ശ്രീജിത്ത് കല്‍പുഴ

ഷ്ണമേഖലാ പ്രദേശവും അതില്‍തന്നെ മുഴുനീള തീരത്തിനും പശ്ചിമഘട്ട മലനിരകളും ഉള്‍പ്പെടെ താരതമ്യേന വീതിയും പരപ്പും കുറഞ്ഞതുമായ പ്രത്യേക ഭൂമിശാസ്ത്രമുള്ള പ്രദേശമാണ് കേരളം. ഈ പ്രത്യേകതകള്‍ കൊണ്ട് തന്നെ കാലാവസ്ഥാ വ്യതിയാനവും അനുബന്ധ പ്രതിഭാസങ്ങളും എത്ര ഭീകരമായാണ് നമ്മുടെ പ്രദേശത്തെ ബാധിക്കുന്നതെന്നു കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലമായി കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നു. ആഗോളാടിസ്ഥാനത്തില്‍ തന്നെ കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനും അതിന്‍റെ പ്രഹരതീവ്രത കുറച്ചുകൊണ്ടുവരുന്നതിനുമായി വലിയ ഇടപെടലുകള്‍ നടന്നുകൊണ്ടേയിരിക്കുന്നു. അതുകൊണ്ടുതന്നെ കാലാവസ്ഥാ വ്യതിയാനവും, അനുബന്ധ പ്രതിഭാസങ്ങളും, അവ ആവാസവ്യ വസ്ഥയിലുണ്ടാക്കുന്ന മാറ്റങ്ങളും, അവക്കുള്ള പരിഹാരം കണ്ടെത്തലും ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ ശാസ്ത്ര ഗവേഷണമേഖലകളി ലൊന്നാണ്. ഈ സാഹചര്യത്തിലാണ് കേരള സര്‍ക്കാരിന്‍റെ കീഴിലുള്ള കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ബെല്‍ജിയത്തിലെ ഗണ്ട് യൂണിവേഴ്സിറ്റിയും സംയുക്തമായി നടത്തിയ ഗവേഷണത്തിലെ കണ്ടെത്തലുകള്‍ ലോകശ്രദ്ധയാകര്‍ഷിക്കുന്നത്.

2019ല്‍ ആരംഭിച്ച ഈ സംയുക്ത കണ്ടല്‍ ഗവേഷണം പ്രധാനമായും ശ്രദ്ധയൂന്നിയത് കാലാവസ്ഥാ വ്യതിയാനം കണ്ടല്‍ക്കാടുകളില്‍ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് പഠിക്കുന്നതിലാണ്. വലിയൊരു ഒരു വിഭാഗം കടല്‍ മല്‍സ്യങ്ങളടക്കം നൂറിലധികം ഇനം മല്‍സ്യങ്ങളുടെ പ്രജനനകേന്ദ്രവും, അതി ലധികം ജീവിവര്‍ഗങ്ങളുടെ പാര്‍പ്പിടവും, പ്രകൃതിരമണീയമായതും, അഴിമുഖത്തെ മണ്ണൊലിപ്പ് തടയലുമടക്കം അതീവ പ്രാധാന്യമുള്ള ആവാസ വ്യവസ്ഥയാണ് കണ്ടല്‍ക്കാടുകള്‍, വരള്‍ച്ചയും പ്രളയവും തുടര്‍ച്ചയാവുകയെന്നതും അത്യുഷ്ണവും, കൂടിയ ശൈത്യവുമടക്കം വിരുദ്ധ ധ്രുവങ്ങളിലേക്കു കാലാവസ്ഥ മാറിക്കൊണ്ടേയിരിക്കുക എന്നതാണ് കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പ്രത്യേകത തന്നെ. ഈ പ്രതിഭാസങ്ങളെല്ലാം തന്നെ കണ്ടല്‍ക്കാടൂകളെ എങ്ങനെ ബാധിക്കുന്നു എന്നത് പഠനവി ധേയമാകേണ്ടത് അത്യന്താപേക്ഷിതമാണ്.

കണ്ടല്‍ ചെടികള്‍ക്ക് ഇലകള്‍ വഴി അന്തരീക്ഷത്തില്‍ നിന്ന് വെള്ളം ശേഖരിക്കാന്‍ സഹായിക്കുന്ന ഒരു സംവിധാനമായ ഫോളിയര്‍ വാട്ടര്‍ അപ്ടേക്ക് (എണഡ) എന്ന പ്രത്യേക പ്രതിഭാസം ഉണ്ടെന്ന് സംഘം കണ്ടെത്തി. ‘ഫോറസ്റ്റ്സ്’ എന്ന പ്രശസ്ത ജീവശാസ്ത്ര ഗവേഷണ ജേണലിന്‍റെ സ മീപകാല പതിപ്പിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ഒരു യൂണിറ്റ് ഇലയുടെ വിസ്തീര്‍ണ്ണം അളക്കുകയും, പ്രത്യേക സമയദൈര്‍ഘ്യം ഇലകള്‍ നേരിട്ട് വലിച്ചെടുക്കുന്ന ജലത്തിന്‍റെ അളവ് രേഖപ്പെടുത്തുകയും ചെയ്യുക എന്നതാണ് പരീക്ഷണത്തിന്‍റെ ഒരു ഘട്ടം. അടുത്തഘട്ടം കണ്ടല്‍ക്കാാട്ടില്‍ തന്നെ തിരഞ്ഞെടുത്ത മരങ്ങളില്‍ ഘടിപ്പിച്ച സെന്‍സറുകള്‍ ഉപയോഗപ്പെടുത്തി ഉപഗ്രഹ സഹായത്താല്‍ വൃക്ഷത്തിനകത്തു നടക്കുന്ന നീര്‍ച്ചലനം രേഖപ്പെ ടുത്തുകയെന്നതാണ്. ഇതുവഴി ഇലയില്‍ നടത്തിയ പരീക്ഷണം സാധൂകരിക്കാന്‍ കഴിയുകയും ചെയ്തു. നാല് ജനുസ്സുകളില്‍പെട്ട ആറ് വ്യത്യസ്ത കണ്ടല്‍ ഇനങ്ങളുടെ എണ ശേഷി ഈ പഠനത്തിന്‍റെ ഭാഗമായി വിലയിരുത്തി. കണ്ടല്‍ക്കാടുകള്‍ ഉപ്പുരസമുള്ള ജലപരിതസ്ഥിതിയില്‍ ജീവി ക്കുന്നതിനാല്‍, ശുദ്ധജലലഭ്യത ഉറപ്പാക്കുന്നതിനും, വരള്‍ച്ച നേടുന്നതിനും എഡിയുടെ സംവിധാനം സുപ്രധാനമായിരിക്കുമെന്ന് പഠനം പറയുന്നു.

മഴയില്‍നിന്നും, അന്തരീക്ഷ ജലത്തില്‍നിന്നും വെള്ളം എടുക്കാനുള്ള കണ്ടല്‍ ചെടികളുടെ അത്ഭുതകരമായ കഴിവ് ഭൂജലലഭ്യത കുറയുന്ന ഘട്ടത്തിലും ആരോഗ്യകരമായി വളരാന്‍ കണ്ടലുകളെ പര്യാപ്തമാക്കുന്നു. ലോകമെമ്പാടുമുള്ള കാലാവസ്ഥാ വ്യതിയാന ഭീഷണികള്‍ക്കുള്ള ഉത്തരങ്ങളിലൊന്നാണ് കണ്ടല്‍ക്കാടുകള്‍ എന്ന വസ്തുതയ്ക്ക് ഈ കണ്ടെത്തലുകള്‍ വാഗ്ദാനവും അടി വരയിടുന്നതുമാണെന്നും ഈ പഠനം പറഞ്ഞുവയ്ക്കുന്നു. തീര സംരക്ഷണത്തിന് കണ്ടലുകള്‍ ഏറെ പ്രയോജനകരമാണെന്ന് നേരത്തെ തന്നെ ശാസ്ത്ര് സമൂഹം കണ്ടെത്തിയതും, പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തെളിയിച്ചതുമാണ്.

കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫോറസ്റ്റ് ഇക്കോളജി വിഭാഗം തലവനും പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റുമായ ശ്രീജിത്ത് കല്‍പ്പുഴ, ബെല്‍ ജിയത്തിലെ ഗെന്‍റ് യൂണിവേഴ്സിറ്റിയിലെ പ്ലാന്‍റ് ഇക്കോളജി വിഭാഗത്തിലെ കേത്തി സ്റ്റെപ്പി എന്നിവരുടെ നേതൃത്വത്തിലുള്ള ആറംഗ സംഘത്തില്‍ ഗവേഷകരായ അബ്ദുല്ല നസീഫ്, കാട്രിന്‍ സ്കൈപ്ഡ്രൈവര്‍, വില്ലെം ഗുസെന്‍സ് എന്നിവരാണ് മറ്റ് അംഗങ്ങള്‍.

ലേഖകര്‍
നസീഫ് എസ്, ഗവേഷക വിദ്യാര്‍ത്ഥി, കേരള വനഗവേഷണ സ്ഥാപനം,പീച്ചി,
ഡോ: ശ്രീജിത്ത് കല്‍പുഴ, പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റ്, കേരള വനഗവേഷണ സ്ഥാപനം, പിച്ചി.

References:
Foliar water uptake capactiy in six mangrove species, Forests, June 2022
Ktarien H. D. Schaepdryver, Willem Goossens, Abdulla Naseef, Sreejith Kalpuzha Ashtamoorthy, Kathy Steppe
We will get together if we are forced to: a Mangrove-story from the Southwest coast of In- dia. Ecological Scoitey of America Annual meet- ing 2020, Salt lake Ctiy, Utah, USA. Abdulla Naseef, Steven Catny, Sreejith KA & Kathy Steppe.
Kathiresan, K., & Rajendran, N. (2005). Coastal mangrove forests mitigated tsunami. Es- tuarine, Coastal and Shelf Science, 65(3), 601 606. doi:10.1016/j.ecss.2005.06.022
Rasquinha, D.N., Mishra, D.R. Tropical cy- clones shape mangrove productivtiy gradients in the Indian subcontinent. Sci Rep 11, 17355 (2021). https://doi.org/10.1038/s41598-021-96752-3
Mangrove forest ditsributions and dynamics

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eighteen − 1 =

Most Popular