ക്യൂബൻ വിപ്ലവത്തെ അട്ടിമറിക്കുന്നതിന് ഒരു കടന്നാക്രമണ യുദ്ധം അമേരിക്ക പ്രഖ്യാപിച്ചിരിക്കുകയാണ്. ആറര പതിറ്റാണ്ടിലേറെ നീളുന്ന ഉപരോധത്തിനും ഒളിയുദ്ധങ്ങൾക്കുംശേഷം പരസ്യമായ സെെനിക നീക്കത്തിനു തുടക്കംകുറിച്ചിരിക്കുകയാണ്.
ക്യൂബയ്ക്കു ചുറ്റും ഡ്രോണുകളും നിരീക്ഷണ വിമാനങ്ങളും പറത്തുന്നു. അമേരിക്കൻ യുദ്ധക്കപ്പൽ ‘നിമിറ്റ്സ്’ കരീബിയൻ കടലിലേക്കുള്ള യാത്രയിലാണ്. മുൻ പ്രസിഡന്റും വിപ്ലവ നേതാവുമായ റൗൾ കാസ്ട്രോയ്ക്കെതിരെ അമേരിക്കൻ കോടതി വ്യാജകുറ്റങ്ങൾ ചുമത്തിയിരിക്കുന്നു. വെനസേ-്വലയെ ആക്രമിക്കുന്നതിനും പ്രസിഡന്റ് മദുറോയെ തട്ടിക്കൊണ്ടുപോകുന്നതിനും തൊട്ടുമുമ്പ് അമേരിക്ക നടത്തിയ നീക്കങ്ങൾക്ക് സമാനമാണ് ഈ നടപടികൾ.
ക്യൂബയുടെമേലുള്ള ഉപരോധം കടുപ്പിച്ചിരിക്കുകയാണ് അമേരിക്ക. ക്യൂബയുമായി ഇടപാടുകൾ നടത്തുന്ന രാജ്യങ്ങൾക്കുമേൽ കൂടി ഉപരോധം ഏർപ്പെടുത്തി. ക്യൂബയാകട്ടെ ഗുരുതരമായ ഉൗർജ പ്രതിസന്ധിയിലാണ്. പ്രമുഖ ലോകരാഷ്ട്രങ്ങളെല്ലാം അപലപിച്ചിട്ടും ചെവിക്കൊള്ളാൻ അമേരിക്ക തയ്യാറല്ല.
ക്യൂബയിൽ എന്തു നടക്കുന്നു? ഓരോ ദിവസത്തെയും സംഭവവികാസങ്ങൾ അറിയണമെങ്കിൽ www.leftviews.in എന്ന പോർട്ടൽ സന്ദർശിക്കുക. ക്യൂബയെക്കുറിച്ചുള്ള വിശകലനങ്ങൾ, ദെെനംദിന വാർത്തകൾ, ഐക്യദാർഢ്യ പ്രവർത്തനങ്ങൾ ‘Let Cuba Live’ എന്ന ജാലകത്തിൽ ലഭിക്കും. ഇന്ത്യയിലെ വിവിധ സർവകലാശാലകളുമായി ബന്ധപ്പെട്ട ലാറ്റിനമേരിക്കൻ പഠനകേന്ദ്രങ്ങൾ, സ്പാനിഷ് പഠനകേന്ദ്രങ്ങൾ, അന്തർദേശീയ ബന്ധങ്ങളെക്കുറിച്ചുള്ള പഠന ഡിപ്പാർട്ടുമെന്റുകൾ എന്നിവയിലെ പ്രഗത്ഭരാണ് ഇവ തയ്യാറാക്കുന്നത്. ഇതിനുള്ള പാനൽ നയിക്കുന്നത് ജെഎൻയു ലാറ്റിൻ അമേരിക്കൻ പഠന കേന്ദ്രത്തിലെ പ്രൊഫസറായിരുന്ന സോണിയ ഗുപ്തയാണ്. വിദേശത്തുനിന്നു വിജയ് പ്രഷാദും റിപ്പോർട്ടിങ് ഏകോപിപ്പിക്കാൻ സഹായിക്കുന്നു. l



