Monday, February 2, 2026

ad

Homeകവര്‍സ്റ്റോറിആരോഗ്യരംഗത്ത് അഴിമതി അടക്കിവാണ യുഡിഎഫ് കാലം

ആരോഗ്യരംഗത്ത് അഴിമതി അടക്കിവാണ യുഡിഎഫ് കാലം

ആരോഗ്യരംഗം
2011
മെയ് 18ന് ഉമ്മൻചാണ്ടി മന്ത്രിസഭയിൽ അടൂർ പ്രകാശ് ആരോഗ്യമന്ത്രിയായി ചുമതലയേറ്റയുടൻ നടത്തിയ പ്രഖ്യാപനമിതാണ് – ഗവൺമെന്റ് മെഡിക്കൽ കോളേജുകളിലെ അധ്യാപകർ സ്വകാര്യ പ്രാക്ടീസ് നടത്തുന്നത് എൽഡിഎഫ് സർക്കാർ നിർത്തലാക്കിയത് തിരികെക്കൊണ്ടുവരും. ആ പ്രഖ്യാപനത്തിനു പിന്നാലെ, സ്വകാര്യ പ്രാക്ടീസ് പുനഃസ്ഥാപിക്കാൻ മന്ത്രിക്ക് കോഴ നൽകാനായി ആയിരത്തോളം ഡോക്ടർമാരിൽനിന്ന് 10 കോടി രൂപ പിരിവെടുത്തതായ വാർത്തയും പുറത്തുവന്നു. 2011 ൽ യുഡിഎഫ് അധികാരത്തിൽ വന്നതോടെ, 2006–2011 കാലത്ത് ഇടതുമുന്നണി സർക്കാർ ആരോഗ്യമേഖലയിൽ നേടിയെടുത്ത നേട്ടങ്ങളോരോന്നായി ഇല്ലാതായിത്തുടങ്ങി.

ഒപി ടിക്കറ്റിന് രോഗിതന്നെ 
കടലാസുതുണ്ട് കൊണ്ടുവരേണ്ട 
ഗതികെട്ട കാലം
ഒപി ടിക്കറ്റെഴുതാൻ കടലാസില്ലാതെ രോഗികൾ അതിനുവേണ്ട കടലാസും കൂടി കൊണ്ടുവരേണ്ട അവസ്ഥയിലായിരുന്നു യുഡിഎ-ഫ് കാലത്ത് ആശുപത്രികൾ. അടിസ്ഥാന സൗകര്യങ്ങൾപോലും ഒരുക്കാതെ പ്രഖ്യാപനം നടത്തി തട്ടിക്കൂട്ടിയ മെഡിക്കൽ കോളേജുകളിൽ പലതും ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം ലഭിക്കാതെ സ്തംഭനാവസ്ഥയിലായി. യുഡിഎ-ഫ് സർക്കാർ അധികാരത്തിൽനിന്നിറങ്ങി പോകുന്നപോക്കിൽ തിരുവനന്തപുരത്തെ ജനറൽ ആശുപത്രി മെഡിക്കൽ കോളേജ് ആക്കുമെന്ന് പ്രഖ്യാപിച്ചു.ഇതുപോലെ ജില്ലാ – ജനറൽ ആശുപത്രികളെയാണ് യുഡിഎ-ഫ് കാലത്ത് ‘മെഡി. കോളേജുകൾ’ ആക്കിയത്. ഇവിടെയൊന്നും വെറും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കുകളല്ലാതെ ഒരു പുതിയകെട്ടിടവും ഉണ്ടാക്കിയില്ല. മാത്രവുമല്ല, 2006–2011ലെ ഇടതുപക്ഷ മുന്നണി സർക്കാർ ത്രിതല സംവിധാനത്തിലൂടെ നടപ്പാക്കിയ മെഡിക്കൽ കോളേജുകളിലേക്കുള്ള റഫറൽ സംവിധാനം യുഡിഎഫ് സർക്കാർ പാടെ അട്ടിമറിച്ചു. സുതാര്യമായ മരുന്നുവിതരണത്തിനായി എൽഡിഎഫ് സർക്കാർ ആരംഭിച്ച കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിനെ കടുത്ത സാമ്പത്തിക ബാധ്യതയിലാക്കി. 250 കോടി രൂപയിലേറെ കുടിശ്ശികയാക്കിയതിനാൽ പല മരുന്നുവിതരണ കമ്പനികളും മരുന്നുവിതരണം നിർത്തിയത് രോഗികളെ ദുരിതത്തിലാക്കി; രോഗികൾ പുറത്തുനിന്നും മരുന്നു വാങ്ങേണ്ട ഗതികേടിലായി. മെഡിക്കൽ കോളേജുകൾ മുതൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വരെ എല്ലാ ആശുപത്രികളിലും എല്ലാ മരുന്നുകളും സൗജന്യമായി വിതരണം ചെയ്യുമെന്ന് യുഡിഎഫ് തിരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ മെഡിക്കൽ സർവീസസ് കോർപ്പറേഷനെ കടക്കെണിയിലാക്കുകയും മരുന്നുകളുടെ ഗുണനിലവാര സംവിധാനത്തെ പാടെ തകർക്കുകയും ചെയ്തുകൊണ്ട് ഗുണനിലവാരം കുറഞ്ഞ മരുന്നുകളും ഉപകരണങ്ങളും വിതരണം ചെയ്യുന്ന സ്ഥിതിയിലേക്കെത്തിക്കുകയാണ് യുഡിഎഫ് സർക്കാർ ചെയ്തത്. കേരള സാമൂഹ്യ സുരക്ഷാമിഷനുകീഴിലെ പട്ടിണിരഹിത നഗരം പദ്ധതിയുടെ ഭാഗമായി മെഡിക്കൽ കോളേജുകളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന, എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന പദ്ധതിയും യുഡിഎഫ് സർക്കാർ ഇല്ലാതാക്കി. വിവിധ ആശുപത്രികളെ തമ്മിൽ ബന്ധിപ്പിക്കുന്ന ടെലി മെഡിസിൻ സംവിധാനം നിലച്ചു.

അത്യാസന്ന നിലയിലായ 
108 ആംബുലൻസ് സംവിധാനം
ഗുരുതരാവസ്ഥയിലായ രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിന് പരിശീലനം സിദ്ധിച്ച ആതുരസേവകരുൾപ്പെടെയുള്ള ആധുനിക ജീവൻരക്ഷാ ഉപകരണങ്ങൾ ഘടിപ്പിച്ച 108 ആംബുലൻസ് സംവിധാനം കൂടുതൽ വ്യാപകമാക്കുന്നതിനായി പുതിയ ആംബുലൻസുകൾ വാങ്ങാതെ 60 കോടിയിൽപരം രൂപ ഉമ്മൻചാണ്ടി സർക്കാർ ലാപ്സാക്കി. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനുകീഴിൽ നടത്തിവന്ന ആംബുലൻസ് സേവനം കെൽട്രോൺ വഴി സ്വകാര്യ ഏജൻസിക്കു കെെമാറാനും ശ്രമം നടത്തി. കാരുണ്യ ബെനവലന്റ് ഫണ്ടിൽനിന്നും മെഡിക്കൽ കോളേജുകൾക്കു ലഭിക്കേണ്ട ഒരൊറ്റ തുക പോലും 2015നുശേഷം ഉമ്മൻചാണ്ടി സർക്കാർ നൽകിയില്ല. ജനസമ്പർക്ക പരിപാടി എന്ന പേരിൽ തട്ടിക്കൂട്ട് പരിപാടി സംഘടിപ്പിച്ച് പാവപ്പെട്ട കിടപ്പുരോഗികളെയുൾപ്പെടെ മുഖ്യമന്ത്രിയുടെ കസേരയ്ക്കു മുന്നിൽ കൊണ്ടെത്തിച്ച ഉമ്മൻചാണ്ടിക്കാലം കേരളത്തിനു മറക്കാൻ കഴിയില്ല.

അങ്ങനെ യുഡിഎ-ഫ് 5 വർഷം ഭരിച്ച് അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റിയ കേരളത്തിലെ ആരോഗ്യരംഗത്തെ കെെപിടിച്ചുയർത്തിയത്, ജനങ്ങൾക്ക് ഒരു സർക്കാരുണ്ടെന്നു ബോധ്യപ്പെട്ടത് കഴിഞ്ഞ പത്തുവർഷത്തെ എൽഡിഎഫ് സർക്കാരിന്റെ കാലമാണ്. ഒപി ടിക്കറ്റെടുക്കാൻ രോഗി തന്നെ തുണ്ടുകടലാസ് കയ്യിൽ കരുതേണ്ട ഗതികെട്ട കാലത്തിൽനിന്ന് രണ്ട് എൽഡിഎഫ് സർക്കാരുകൾ കേരളത്തിന്റെ ആരോഗ്യരംഗത്തെ ലോക നിലവാരത്തിലേക്കെത്തിച്ചു.

വികസനം പ്രാദേശിക തലംമുതൽ
പ്രാഥമികാരോഗ്യതലം മുതൽ മെഡിക്കൽ കോളേജുതലം വരെ മാസ്റ്റർ പ്ലാനുകൾ തയ്യാറാക്കി എൽഡിഎഫ് സർക്കാർ വലിയ വികസനം കൊണ്ടുവന്നു. മികച്ച സംവിധാനങ്ങൾ ഒരുക്കിയതിന്റെ ഫലമായി സർക്കാർ ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം പല മടങ്ങ് വർദ്ധിച്ചു. 750 ലധികം ആശുപത്രികളിൽ ഇ – ഹെൽത്ത് പദ്ധതി നടപ്പിലാക്കി. ഇതുവഴി ക്യൂ നിൽക്കാതെ ഒ പി ടിക്കറ്റ് എടുക്കാൻ കഴിയുന്നു. സംസ്ഥാനത്തൊട്ടാകെ 5,415 ജനകീയാരോഗ്യ കേന്ദ്രങ്ങൾ യാഥാർഥ്യമാക്കി. എല്ലാ നിയോജക മണ്ഡലങ്ങളിലും മാതൃകാ ആരോഗ്യകേന്ദ്രങ്ങൾ ആരംഭിച്ചു. ഉമ്മൻചാണ്ടി സർക്കാർ പ്രഖ്യാപനത്തിലൊതുക്കിയ കോന്നി മെഡിക്കൽ കോളേജുൾപ്പെടെ, 14 ജില്ലകളിലും ഗവൺമെന്റ് മെഡിക്കൽ കോളേജുകൾ പ്രവർത്തനക്ഷമമായി. ഉമ്മൻചാണ്ടി സർക്കാർ അവസാനിപ്പിച്ച ടെലിമെഡിസിൻ സംവിധാനം ഇ – സഞ്ജീവനി ടെലി മെഡിസിൻ എന്ന പേരിൽ മികച്ച രീതിയിൽ ഇന്ന് നടപ്പാക്കിവരുന്നു. പ്രതിദിനം ശരാശരി 2,500 മുതൽ 3000 പേർ വരെ ഇതിന്റെ സേവനം പ്രയോജനപ്പെടുത്തുന്നു.

ആരോഗ്യമേഖലയിലെ ജനകീയ ഇടപെടൽ
എൽഡിഎഫ് സർക്കാരിന്റെ ആരോഗ്യമേഖലയിലെ ജനകീയ ഇടപെടലിന്റെ മികച്ച ഉദാഹരണമാണ് പാലിയേറ്റീവ് നെറ്റ്-വർക്ക്. പരിഷ്കരിച്ച സാന്ത്വന നയത്തെ അടിസ്ഥാനമാക്കി സമഗ്രമായ പാലിയേറ്റീവ് ആക്ഷൻ പ്ലാൻ തയ്യാറാക്കി. 1,142 പ്രൈമറി പാലിയേറ്റീവ് കെയർ യൂണിറ്റുകളുടെ കീഴിലും സെക്കൻഡറി പാലിയേറ്റീവ് കെയർ യൂണിറ്റുകൾക്കു കീഴിലുമായി രണ്ടരലക്ഷത്തിലേറെ രോഗികൾക്ക് സാന്ത്വന പരിചരണം നൽകിവരുന്നു. 8 മെഡിക്കൽ കോളേജുകളിലും റീജിയണൽ കാൻസർ സെന്ററിലും മലബാർ കാൻസർ സെന്ററിലും പാലിയേറ്റീവ് കെയർ യൂണിറ്റുകൾ പ്രവർത്തിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ അഭിനന്ദനമേറ്റുവാങ്ങുംവിധം കേരളം പാലിയേറ്റീവ് പരിചരണരംഗത്ത് സുപ്രധാന ഇടപെടലുകളാണ് നടത്തുന്നത്.

എല്ലാ സർക്കാർ ആശുപത്രികളും കുടുംബാരോഗ്യകേന്ദ്രങ്ങളും വയോജന സൗഹൃദമാക്കി. അരികെ എന്ന പേരിൽ സമഗ്ര പാലിയേറ്റീവ് വയോജന പദ്ധതി നടപ്പിലാക്കി.

തകർന്ന മരുന്നുമേഖലയ്ക്ക്
 പുനർജീവനേകി
കേരളത്തിന്റെ സ്വന്തം മരുന്നുൽപാദന സ്ഥാപനമായ കെഎസ്ഡിപിയിൽ യുഡിഎ-ഫ് സർക്കാർ പടിയിറങ്ങുമ്പോൾ ഉൽപാദനം 20 കോടി രൂപ മാത്രമായിരുന്നു. ആ സ്ഥാനത്ത് പിണറായി സർക്കാരിന്റെ കാലത്ത് ഉൽപാദനം 2020–21ൽ 150 കോടി രൂപയായി, ആറിരട്ടിയിലേറെയായി വർധിച്ചു. 5 വർഷംകൊണ്ട് 500 കോടി രൂപയുടെ ഉൽപാദനമുള്ള മരുന്നു ഫാക്ടറിയായി കെഎസ്ഡിപിയെ മാറ്റുന്നതിന്റെ ഭാഗമായി നോൺബീറ്റാ ലാക്ടം മരുന്നുകളുടെ നിർമാണത്തിനുള്ള പ്ലാന്റ് പൂർത്തീകരിച്ച് വ്യാവസായികാടിസ്ഥാനത്തിൽ ഉൽപ്പാദനം ആരംഭിച്ചു. കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള മരുന്നുകൾ, സർജിക്കൽ ഉപകരണങ്ങൾ എന്നിവ ലഭ്യമാക്കുന്നതിന് മെഡി മാർട്ട് ആരംഭിച്ചു. കിഫ്ബിയിൽനിന്ന് 231 കോടി രൂപ ചെലവിട്ട് ഓങ്കോളജി ഫാർമ പാർക്കിന്റെ നിർമാണവും കെഎസ്ഡിപി ആരംഭിച്ചു. 2018 മുതൽ ലാഭത്തിൽ പ്രവർത്തിക്കുന്ന കെഎസ്ഡിപി 2024–25 വർഷവും ലാഭത്തിലാണ്. യുഡിഎ-ഫ് സർക്കാർ അടച്ചുപൂട്ടലിന്റെ വക്കോളമെത്തിച്ച കെഎസ്ഡിപിയ്ക്ക് പുനർജീവനേകിയത് എൽഡിഎഫ് സർക്കാരാണ്.

കോവിഡ് കാലത്തെ 
അതിജീവിച്ച കേരളം
കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടപ്പോൾ ലോകം മുഴുവൻ വിറങ്ങലിച്ചു നിൽക്കവെ കേരളത്തിൽ എൽഡിഎഫ് സർക്കാർ ചിട്ടയായ പ്രവർത്തനങ്ങൾ നടത്തി ലോകത്തെവിടെയും സാധ്യമാകാത്ത തരത്തിൽ പ്രതിരോധ സംവിധാനങ്ങളൊരുക്കി. ആകെ 52,25,712 കേസുകൾ സ്ഥിരീകരിച്ചതിൽ 51,51,632 പേർക്കും രോഗം ഭേദമായി. 4,62,48,106 പേർക്ക് കോവിഡ് വാക്സിൻ നൽകി. തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി ചേർന്ന്, കുടുംബശ്രീ, ആശ പ്രവർത്തകർ മറ്റ് സന്നദ്ധ പ്രവർത്തകർ എന്നിവരെയെല്ലാം സംയോജിപ്പിച്ചുകൊണ്ട് ഓരോ വാർഡുതലത്തലിും കോവിഡ് പ്രതിരോധം ശക്തമാക്കി. സാമൂഹ്യ അടുക്കളകൾ പ്രവർത്തിപ്പിച്ചു. വാക്സിനേഷൻ സെന്ററുകൾ പ്രത്യേകം തയ്യാറാക്കി. കോവിഡ് കാലത്ത് എല്ലാവർക്കും ഭക്ഷ്യകിറ്റ്, സൗജന്യ ചികിത്സ, പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയെല്ലാം ലോകത്തിനുതന്നെ മാതൃകയായി.

ആർദ്രതയോടെ 
ആർദ്രം മിഷൻ
സർക്കാർ ആശുപത്രികളിൽ അടിസ്ഥാനസൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തി പൊതുജനങ്ങൾക്ക് മികച്ച ചികിത്സയും സേവനങ്ങളും നൽകുന്നതിനും ആശുപത്രികളെ രോഗീസൗഹൃദമാക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടുവന്ന ആർദ്രം മിഷൻ മൂന്ന് ഘട്ടങ്ങളിലൂടെയാണ് പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. ഒന്നാം ഘട്ടത്തിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനും രണ്ടാം ഘട്ടത്തിൽ കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളെ ബ്ലോക്ക് ഫാമിലി സെന്ററുകൾ ആക്കി മാറ്റുന്നതിനും മൂന്നാംഘട്ടത്തിൽ മതിയായ മരുന്നു വിതരണം, ഉറപ്പായ പ്രോട്ടോക്കോളുകൾ എന്നിവയിലൂടെ മെച്ചപ്പെട്ട ആരോഗ്യം ഉറപ്പുവരുത്തുന്നതിനും ലക്ഷ്യമിടുന്നു.

ആർദ്രം മിഷന്റെ കീഴിലുള്ള ആശുപത്രികളിലെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ സ്ഥിതി

ആശുപത്രികളുടെ തരം പദവി ഉയർത്തുന്നതിനായി തിരഞ്ഞെടുത്ത സ്ഥാപനങ്ങൾ പ്രവൃത്തി പൂർത്തിയായത്‌ പ്രവൃത്തി പുരോഗമിക്കുന്നത്
പി എച്ച് സി കൾ എഫ്എച്ച്സികളാക്കി
മാറ്റുന്നതിനായി (ഒന്നാം ഘട്ടം, രണ്ടാം
ഘട്ടം, മുന്നാം ഘട്ടം എന്നിവ ഉൾപ്പെടെ)
886 694 62
സി എച്ച് സികളെ ബ്ലോക്ക് ഫാമിലി
ഹെൽത്ത് സെന്റ്റ്റുകളാക്കി മാറ്റുന്നതിന്
(ഒന്ന്, രണ്ട് ഘട്ടങ്ങൾ )
152 75 34
ജില്ലാ / ജനറൽ ആശു പത്രികളുടെ
ഒ പികൾ (ഒന്നാം ഘട്ടം)
17 14 0
താലൂക്ക് ആശുപത്രികളിലെ
ഒ പികൾ (ഒന്ന്, രണ്ട്, മൂന്ന് ഘട്ടങ്ങൾ)
43 15 17
മെഡിക്കൽ കോളേജു കൾ (ഒന്നാം ഘട്ടം) 8 8 0

 

12ൽനിന്ന് 125 ലേക്ക്
യുഡിഎഫ് ഭരിക്കുമ്പോൾ കേരളത്തിൽ 12 സർക്കാർ ആശുപത്രികളിലായിരുന്നു ഡയാലിസിസ് സൗകര്യമുണ്ടായിരുന്നത്. ഇന്ന് 125 സർക്കാർ ആശുപത്രികളിൽ ഡയാലിസിസ് സൗകര്യമുണ്ട്. ദിവസേന 3000 രോഗികളാണ് ഈ സർക്കാർ ആശുപത്രികളിൽ നിന്ന് സൗജന്യമായി ഡയാലിസിസ് ചെയ്യുന്നത്. ഈ ആശുപത്രികളിലായി 1289 ഡയാലിസിസ് മെഷീനുകൾ പ്രവർത്തിച്ചുവരുന്നു. പ്രതിമാസം 55,000 ഡയാലിസിസ് സെഷനുകൾ നടത്തിവരുന്നു. വീട്ടിൽ സൗജന്യമായി ഡയാലിസിസ് ചെയ്യാൻ സാധിക്കുന്ന പെരിട്ടോണിയൽ ഡയാലിസിസ് പദ്ധതി എല്ലാ ജില്ലകളിലും ആരംഭിച്ചു.

 

ആരോഗ്യരംഗം 
തകർത്ത 
യുഡിഎഫ് കാലം
2016നു മുമ്പ് കേരളത്തിന്റെ ആരോഗ്യരംഗം എങ്ങനെയായിരുന്നു? പൊട്ടിപ്പൊളിഞ്ഞ ആശുപത്രികൾ, ഡോക്ടർമാരും മരുന്നുമില്ല, കിടക്കകളില്ല… അങ്ങനെ രോഗാതുരമായിരുന്ന ആരോഗ്യരംഗം. ലോകോത്തര നിലവാരത്തിലേക്കു മാറ്റിയത് ഈ പത്തുവർഷം കൊണ്ടാണ്. യുഡിഎ-ഫ് കാലത്ത് കല്ലിട്ടുപോയ സ്ഥാനത്ത് ഇന്ന് കുട്ടികൾ പഠിക്കുന്ന മെഡിക്കൽ കോളേജുകളാണ്. മെഡിക്കൽ വിദ്യാഭ്യാസ റാങ്കിങ്ങിൽ ആദ്യമായി കേരളവും ഉൾപ്പെട്ടത് ഈ എൽഡിഎഫ് ഭരണകാലത്താണ്. 2015ൽ സർക്കാരാശുപത്രിയിൽ ചികിത്സയ്ക്കെത്തിയത് 8 കോടി പേരായിരുന്നെങ്കിൽ ഇന്നത് 14.5 ലക്ഷത്തിലേറെയായിരിക്കുന്നു. ഹൃദയ ചികിത്സയ്ക്കുവേണ്ട കാത്ത് ലാബുകൾ എല്ലാ ജില്ലയിലും ഇന്നുണ്ട്. യുഡിഎഫിന്റെ കാലത്ത് ശിശുമരണ നിരക്ക് 12 ആയിരുന്നത് ഇന്ന് 6 ആയി കുറഞ്ഞു.

 

ലോകത്തെ 
അൽഭുതപ്പെടുത്തുന്ന 
ആരോഗ്യമേഖല♦ ഐക്യരാഷ്ട്രസഭയുടെ ആരോഗ്യമേഖലയിലെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിൽ കേരളം ഏറ്റവും മുന്നിൽ.
♦ നിതി ആയോഗിന്റെ ആരോഗ്യ സൂചകങ്ങളിൽ തുടർച്ചയായി ഒന്നാം സ്ഥാനം.
 ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനം.
♦ കാഴ്ച പരിമിതർക്ക് സജ്ജമാക്കിയ സേവനത്തിന് പ്രത്യേക പുരസ്കാരം.
♦ ഓരോ 1000 കുടുംബത്തിനും ഏറ്റവും കൂടുതൽ ആശുപത്രി കിടക്കകൾ എംപാനൽ ചെയ്ത സംസ്ഥാനം.
♦ ഗുണഭോക്തൃ പരിധിയിൽപെട്ട 90% കുടുംബങ്ങൾക്കും ഒരു ആയുഷ്മാൻ കാർഡെങ്കിലും ഉറപ്പാക്കിയ സംസ്ഥാനം.
♦ ആരോഗ്യകിരണം പദ്ധതിയുടെ ഡിജിറ്റലെെസേഷൻ വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന് ‘അധികാരി ബ്രദേഴ്സ് ഗവേണൻസ് നൗ 2023’ പുരസ്കാരം.
♦ ആയുർദെെർഘ്യത്തിൽ കേരളം ഒന്നാം സ്ഥാനത്ത് (പുരുഷൻ – 71.9, സ്ത്രീ – 78.0).
♦ ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനം (6).
♦ ഏറ്റവും കുറഞ്ഞ മാതൃമരണനിരക്കുള്ള സംസ്ഥാനം.
♦ അനീമിയയുടെ തോത് ഏറ്റവും കുറഞ്ഞ സംസ്ഥാനം.

 

തൊഴിൽരഹിതരെ 
വഞ്ചിച്ച 
യുഡിഎഫ് ഭരണംഅഞ്ചുവർഷംകൊണ്ട് 36 ലക്ഷം പുതിയ തൊഴിലുകൾ സൃഷ്ടിക്കുമെന്ന് വാഗ്ദാനം നൽകിയാണ് 2011ൽ ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിലെത്തിയത്. അന്ന് 30 ലക്ഷം പേരായിരുന്നു തൊഴിലിനായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ 5 വർഷം കഴിഞ്ഞ് യുഡിഎഫ് അധികാരത്തിൽനിന്ന് ഇറങ്ങുമ്പോൾ എംപ്ലോയ്മെന്റിൽ രജിസ്റ്റർ ചെയ്ത് ജോലി കാത്ത് കഴിയുന്നവരുടെ സംഖ്യ 37.70 ലക്ഷമായി. യുഡിഎ-ഫ് വാഗ്ദാനം ചെയ്ത 36 ലക്ഷം തൊഴിലും നൽകിയില്ലെന്നു മാത്രമല്ല, അവർ അധികാരത്തിലേറുമ്പോൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിരുന്ന 30 ലക്ഷം പേരുടെ കൂടെ ഒരു 7.70 ലക്ഷം പേർ കൂടി അധികമാകുകയും ചെയ്തു. ഇതിനെല്ലാം പുറമെ ഐടി ബിരുദധാരികളായ ഒന്നരലക്ഷം ചെറുപ്പക്കാർ തൊഴിലില്ലാതെ അലയുകയുമായിരുന്നു.

ഐടി മേഖലയിലെ 
കിതപ്പും കുതിപ്പും
യുഡിഎഫ് – എൽഡിഎഫ് കാലം

വ്യവസായസംരംഭങ്ങളും ഐടി കമ്പനികളും വരുമെന്നു പറഞ്ഞ് പതിനായിരക്കണക്കിനു കോടി രൂപ പൊടിച്ച് യുഡിഎഫ് സർക്കാർ നടത്തിയ ‘എമെർജിങ് കേരള’ പരിപാടി നാടിന് ഒന്നും കൊണ്ടുവന്നില്ല. വിദേശത്തുനിന്നെല്ലാം ബഹുരാഷ്ട്ര കമ്പനികൾ വരുമെന്ന് പ്രഖ്യാപനം നടത്തി കബളിപ്പിച്ചു. 5 വർഷം ഭരിച്ചിട്ടും കോഴിക്കോട് ഐടി പാർക്ക് പൂർത്തിയാക്കാനായില്ല. ടെക്നോസിറ്റിയ്ക്കായി എൽഡിഎ-ഫ് ഗവൺമെന്റ് ഏറ്റെടുത്ത 450 ഏക്കർ ഭൂമി ഉമ്മൻചാണ്ടിക്കാലത്തെ ആ അഞ്ചുവർഷവും കാടുപിടിച്ചുകിടന്നു. ഇടതുപക്ഷമുന്നണി ഐടി വിരുദ്ധരും വികസന വിരുദ്ധരുമാണെന്നൊക്കെ പ്രചരിപ്പിക്കുന്നവർ 1990ൽ ഇ കെ നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഇന്ന് ലക്ഷക്കണക്കിനു ചെറുപ്പക്കാർക്ക് തൊഴിലേകുന്ന ടെക്നോപാർക്ക് ആരംഭിച്ചതെന്നോർക്കണം.
2016ൽ ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വരുമ്പോൾ സംസ്ഥാനത്തെ ടെക്നോപാർക്ക്, ഇൻഫ്രാ പാർക്ക്, സെെബർ പാർക്ക് എന്നീ മൂന്ന് ഐടി പാർക്കുകളിലായി ആകെ 676 കമ്പനികളാണ് ഉണ്ടായിരുന്നത്. മൊത്തം 84,720 ജീവനക്കാരും 2023–24 സാമ്പത്തികവർഷത്തെ കണക്കനുസരിച്ച് ഈ മൂന്ന് ഐടി കമ്പനികളിലുമായി 1153 കമ്പനികൾ പ്രവർത്തിക്കുന്നു. 1,47,200 പേർ ഈ കമ്പനികളിലായി ജോലി ചെയ്യുന്നു. ആദ്യത്തെ ഏഴ് വർഷത്തിനുള്ളിൽത്തന്നെ 477 കമ്പനികളും 62480 ജീവനക്കാരും അധികമായി ഉണ്ടായിട്ടുണ്ട്.
2016ൽ 300 സ്റ്റാർട്ടപ്പുകളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തതെങ്കിൽ ഇപ്പോഴത് 6400 ആയി ഉയർന്നു. 64000 തൊഴിലവസരങ്ങൾ ഇതുവഴി ലഭിച്ചു. 5,983 കോടി രൂപയുടെ നിക്ഷേപമുണ്ടായി. 2026 ആകുമ്പോഴേക്കും 15000 സ്റ്റാർട്ടപ്പുകളും ഒരുലക്ഷം തൊഴിലുമാണ് ലക്ഷ്യമിടുന്നത്. കേരള നോളജ് ഇക്കണോമി മിഷനിൽ 2025 ഫെബ്രുവരി വരെ 18.43 ലക്ഷം ഉദേ-്യാഗാർഥികൾ രജിസ്റ്റർ ചെയ്തതിൽ 1.29 ലക്ഷം ഉദേ-്യാഗാർഥികൾക്ക് തൊഴിൽ നൽകി.
സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതേ-്യക മിഷനായ സ്റ്റാർട്ടപ്പ് മിഷന്റെ പ്രവർത്തനം കൂടുതൽ ശക്തിപ്പെട്ടുവെന്നതിന്റെ ദൃഷ്ടാന്തമാണ് 2021 കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ 2021–23 കാലയളവിൽ കേരളത്തിന് സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥാ മൂല്യത്തിൽ 254% വർദ്ധന കെെവരിക്കാനായത്. സ്റ്റാർട്ടപ്പ് മിഷന്റെ കണക്കുപ്രകാരം 2019–2020 കാലയളവിൽ കേരളത്തിലെ സ്റ്റാർട്ടപ്പുകൾ ഏകദേശം 826 കോടി രൂപ ഫണ്ടിങ് നേടിയപ്പോൾ 2021 – 22ൽ അത് ഏകദേശം 3880 കോടി രൂപയായി ഉയർന്നു. l
തയ്യാറാക്കിയത്: കെ ആർ മായ

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × three =

Most Popular