പൊതുമേഖല
പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുകയും അവയെ ലാഭത്തിലാക്കുകയും ചെയ്യുക എന്നതാണ് എൽഡിഎഫിന്റെ എക്കാലത്തെയും സമീപനം. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ തൊഴിൽ സുരക്ഷ മാത്രമല്ല, സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള പുരോഗതിക്ക് ഈ സമീപനം വലിയ സംഭാവനയാണ് ചെയ്യുന്നത്. എന്നുമാത്രമല്ല ലാഭവിഹിതത്തിലൂടെ സംസ്ഥാന ഖജനാവിന് വലിയ മുതൽക്കൂട്ടാകുന്നുമുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളുടെ സാരഥികളായി പ്രഗത്ഭരെ നിയമിച്ചും ചിട്ടയായ മോണിറ്ററിങ്ങിലൂടെയുമാണ് എൽഡിഎഫ് സർക്കാർ ഈ നേട്ടം കെെവരിച്ചത്. സർവ്വോപരി തൊഴിലാളികളെയും ജീവനക്കാരെയും വിശ്വാസത്തിലെടുക്കാനും എൽഡിഎഫ് സർക്കാർ തയ്യാറാകുന്നു.
എന്നാൽ ഇതിനു കടകവിരുദ്ധമാണ് യുഡിഎഫ് സർക്കാരുകളുടെ സമീപനം. പൊതുമേഖലാ സ്ഥാപനങ്ങളെ ധൂർത്തിലൂടെയും അഴിമതിയിലൂടെയും കെടുകാര്യസ്ഥതയിലൂടെയും തൊഴിലാളി ദ്രോഹനയങ്ങളിലൂടെയും കൂത്തുപാളയെടുപ്പിക്കുക എന്നതാണ് അവരുടെ സമീപനം. ഈ സമീപനത്തിലൂടെ സംസ്ഥാന ഖജനാവിന് വൻ ബാധ്യതയാണ് അവർ സംസ്ഥാന ഖജനാവിന് വരുത്തിവച്ചത്. കഴിഞ്ഞ കാൽ നൂറ്റാണ്ടുകാലത്തെ കണക്കുകൾ താരതമ്യം ചെയ്താൽ ഇക്കാര്യം അക്ഷരംപ്രതി ശരിയാണെന്ന് ആർക്കും ബോധ്യപ്പെടും.
യുഡിഎഫ് സർക്കാർ (2001–2006)
| വർഷം | നഷ്ടം |
| 2001–02 | 218.07 കോടി രൂപ |
| 2002–03 | 221.22 കോടി രൂപ |
| 2003–04 | 223.24 കോടി രൂപ |
| 2004–05 | 208.02 കോടി രൂപ |
| 2005–06 | 198.15 കോടി രൂപ |
| ആകെ നഷ്ടം | 1068.63 കോടി രൂപ |
എൽഡിഎഫ് സർക്കാർ (2006–2011)
| വർഷം | ലാഭം |
| 2006–07 | 139.97 കോടി രൂപ |
| 2007–08 | 155.87 കോടി രൂപ |
| 2008–09 | 301.09 കോടി രൂപ |
| 2009–10 | 521.42 കോടി രൂപ |
| 2010–11 | 343.92 കോടി രൂപ |
| ആകെ ലാഭം | 1462.21 കോടി രൂപ |
യുഡിഎഫ് സർക്കാർ (2011–2016)
| വർഷം | നഷ്ടം /ലാഭം |
| 2011–12 | 370.61 കോടി രൂപ (ലാഭം) |
| 2012–13 | 207.39 കോടി രൂപ (നഷ്ടം) |
| 2013–14 | 717.03 കോടി രൂപ (നഷ്ടം) |
| 2014–15 | 2030.05 കോടി രൂപ (നഷ്ടം) |
| ആകെ നഷ്ടം (ലാഭം കിഴിച്ചുള്ളത്) | 2583.86 കോടി രൂപ |
മിന്നും പ്രകടനവുമായി
സംസ്ഥാന പൊതുമേഖല
27 പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിൽ
ആകെ വിറ്റുവരവ് 2440 കോടിരൂപയായി ഉയർന്നു
പ്രവർത്തന ലാഭം 27.30 കോടിരൂപയായി വർധിച്ചു
സംസ്ഥാന വ്യവസായ വകുപ്പിന് കീഴിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 27 ആയി ഉയർന്നു. 2025 ഒക്ടോബറിൽ 27 സ്ഥാപനങ്ങൾ ലാഭത്തിലായി. ഏപ്രിൽ–സെപ്തംബറിൽ 25 സ്ഥാപനങ്ങളാണ് ലാഭത്തിൽ പ്രവർത്തിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് പുതുതായി 14 പൊതുമേഖലാ സ്ഥാപനങ്ങൾ കൂടി ലാഭത്തിലായി. 7 പൊതുമേഖലാ സ്ഥാപനങ്ങൾ അവയുടെ ലാഭം വർദ്ധിപ്പിച്ചു. വിറ്റുവരവിൽ 9.07 ശതമാനം വർധനവുണ്ടായി. 32 പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റു വരവ് വർദ്ധിപ്പിച്ചു. ആകെ പ്രവർത്തന ലാഭം 27.30 കോടി രൂപയാണ്. പ്രവർത്തന ലാഭത്തിലും 82.09 കോടി രൂപയുടെ വർദ്ധനവുണ്ടായി. 2024ൽ ഇതേ കാലയളവിൽ 11 പൊതുമേഖലാ സ്ഥാപനങ്ങൾ ആയിരുന്നു ലാഭത്തിൽ ഉണ്ടായിരുന്നത്. അറ്റാദായം നേടുന്ന സ്ഥാപനങ്ങളുടെ എണ്ണം 17 ആയി ഉയർന്നു. കഴിഞ്ഞവർഷം ഇത് 9 ആയിരുന്നു. എൽഡിഎഫ് സർക്കാരിനുകീഴിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ വിറ്റുവരവ് 2440.14 കോടിരൂപ ആയി വർദ്ധിച്ചു. കഴിഞ്ഞവർഷം ഇത് 2299 കോടിരൂപയായിരുന്നു.
48 പൊതുമേഖലാ സ്ഥാപനങ്ങളിൽ ചവറ കെ എം എം എൽ ആണ് ഏറ്റവും അധികം പ്രവർത്തന ലാഭം ഉണ്ടാക്കിയത്; 4548.64 ലക്ഷം രൂപ. 2025 ഒക്ടോബർ മാസത്തിലെ മാത്രം പ്രവർത്തന ലാഭം 1461.24 ലക്ഷം രൂപയുടേതാണ്. കെൽട്രോൺ 1268.20 ലക്ഷം രൂപ പ്രവർത്തന ലാഭം നേടി. കഴിഞ്ഞവർഷം നേരിട്ട നഷ്ടത്തെ മറികടന്നാണിത്. കെൽട്രോൺ ഇ.സി.എൽ 1184 . 59 ലക്ഷംരൂപയുടെ പ്രവർത്തന ലാഭം കൈവരിച്ചു. കെ എം എം എൽ, കെൽട്രോൺ, കെൽട്രോൺ ഇ സി എൽ, കെൽട്രോൺ കംപോണന്റ്സ്, ടി സി സി, കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി, കയർ കോർപ്പറേഷൻ, കെ എസ് ഐ ഇ, ടെൽക്ക്, എസ് ഐ എഫ് എൽ, മിനറൽ ഡെവലപ്മെന്റ് കോർപ്പറേഷൻ, കെ സി സി പി എൽ, കയർഫെഡ്, സിൽക്ക്, ആർട്ടിസാൻസ് ഡെവലപ്മെന്റ് കോർപ്പറേഷൻ, എഫ് ഐ ടി, മലപ്പുറം സഹകരണ സ്പിന്നിംഗ് മിൽ, കെ കരുണാകരൻ സ്മാരക സഹകരണ സ്പിന്നിംഗ് മിൽ, ഫോം മാറ്റിംഗ്സ്, ആലപ്പി സഹകരണ സ്പിന്നിംഗ് മിൽ, സ്മാൾ ഇൻഡസ്ട്രീസ് ഡവലപ്മെന്റ് കോർപ്പറേഷൻ, പ്രിയദർശിനി സഹകരണ സ്പിന്നിങ് മിൽ, ട്രിവാൻഡ്രം സ്പിന്നിംഗ് മിൽ, കയർ മെഷിനറി മാനുഫാക്ചറിംഗ് കമ്പനി എന്നീ പൊതുമേഖലാ സ്ഥാപനങ്ങളാണ് നേരത്തെപറഞ്ഞതുപോലെ ലാഭത്തിൽ പ്രവർത്തിക്കുന്നത്.
പ്രവർത്തന മികവിലൂടെ രാജ്യത്തിനു തന്നെ മാതൃകയായ പ്രകടനമാണ് പിണറായി സർക്കാരിന്റെ കാലത്ത് പൊതുമേഖലാ സ്ഥാപനങ്ങൾ കാഴ്ചവെച്ചത്. പ്രതിരോധ മേഖല, എയ്റോസ്പേസ്, ഇലക്ട്രോണിക്സ്, നിർമ്മിത ബുദ്ധി അധിഷ്ഠിത സാങ്കേതികവിദ്യ എന്നിവയിൽ രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച പൊതുമേഖലാസ്ഥാപനമായി കെൽട്രോൺ മാറി. ഐ എൻ എസ് തമാൽ യുദ്ധക്കപ്പൽ നിർമ്മാണത്തിൽ വലിയ പങ്ക് കെൽട്രോൺ വഹിക്കുന്നുണ്ട്. ആയിരം കോടിരൂപയിലേറെ വിറ്റുവരവ് നേടാനും കെൽട്രോണിന് കഴിഞ്ഞു. ഇലക്ട്രിക് സ്കൂട്ടർ വിപണിയിലേക്ക് സംയുക്ത സംരംഭവുമായി കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് പ്രവേശിച്ചു. ഗുണനിലവാരമുള്ള മരുന്നുകൾ ഉറപ്പുവരുത്തുന്നതിനായി കെ എസ് ഡി പി വിപണന കേന്ദ്രം തുറന്നു. കെ ഇ എല്ലിന് കർണാടക സർക്കാരിൽ നിന്ന് ലഭിച്ച ഓർഡറുകൾ ഉൾപ്പെടെ ബിസിനസ് വിപുലപ്പെടുത്താനായി. കെ സി സി പി എൽ ഉൽപന്ന വൈവിധ്യവൽക്കരണത്തിലേക്ക് കടന്നു. ലുലു മാൾ ഉൾപ്പെടെ വിവിധ പ്രീമിയം കേന്ദ്രങ്ങളിൽ വിപണനശാലകൾ തുറന്ന് കയർ കോർപ്പറേഷൻ ലാഭം വർദ്ധിപ്പിച്ചു. 60 ലക്ഷം രൂപയുടെ വിറ്റുവരവും നേടി. l
തയ്യാറാക്കിയത്:
ഗിരീഷ് ചേനപ്പാടി, ആര്യ ജിനദേവൻ



