Sunday, July 26, 2026

ad

Homeകവര്‍സ്റ്റോറിഎങ്ങനെയാണ് 
ബലാത്സംഗ കേസുകൾ 
പരാജയപ്പെടുന്നത്?

എങ്ങനെയാണ് 
ബലാത്സംഗ കേസുകൾ 
പരാജയപ്പെടുന്നത്?

ന്ത്യയിലെ ഒട്ടുമിക്ക ബലാത്സംഗ കേസുകളും കുറ്റംസ്ഥാപിക്കലിൽ പര്യവസാനിക്കാത്തതെന്തുകൊണ്ടാണ് എന്നതിന്റെ ശക്തമായ ഓർമ്മപ്പെടുത്തലായി മാറുകയാണ് കേരളത്തിലെ പ്രമുഖ നടിയെ ബലാത്സംഗം ചെയ്ത കേസിലുണ്ടായിട്ടുള്ള വിധി. ഇന്ത്യയിൽ ബലാംത്സംഗ കേസുകളിലെ അങ്ങേയറ്റം ദയനീയമായ കുറ്റംസ്ഥാപിക്കൽ നിരക്ക് വെളിപ്പെടുത്തുന്നത് വ്യവസ്ഥാപിരമായ പരാജയങ്ങളാണ്: അതായത് മന്ദഗതിയിലുള്ള അനേ-്വഷണങ്ങൾ, ദുർബലമായ ഫോറൻസിക് പരിശോധനകൾ, സാക്ഷിയെ സ്വാധീനിക്കൽ, സാക്ഷികൾ കൂറുമാറുന്നതുമൂലം കേസുകളിലുണ്ടാകുന്ന നിരന്തരമായ പരാജയം എന്നിവയെല്ലാം അതിൽ ഉൾപ്പെടുന്നു.

എല്ലാ വർഷവും ഇന്ത്യയിൽ പതിനായിരക്കണക്കിന് ബലാത്സംഗ കേസുകളാണ് രേഖപ്പെടുത്തപ്പെടുന്നത്; എന്നാൽ, അതിൽ ഒരംശം കേസുകളിൽ മാത്രമാണ് കുറ്റവാളിക്കു ശിക്ഷ നൽകിക്കൊണ്ടുള്ള വിധിയുണ്ടാകുന്നത്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ഡാറ്റ ഈ വിരോധാഭാസത്തെ സ്ഥിരീകരിക്കുന്നതാണ്: വിദഗ്ധർ, കോടതിവിധികൾ, ഫോറൻസിക് പരിശോധനകൾ തുടങ്ങിയവയെല്ലാം വിരൽചൂണ്ടുന്നത് സ്ഥാപനപരമായ പരാജയങ്ങളുടെ ശൃംഖലയിലേക്കാണ‍്. എൻസിആർബിയുടെ ‘ഇന്ത്യയിലെ കുറ്റകൃത്യങ്ങൾ’ എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടുകളും തുടർന്നുവന്ന പട്ടികകളും ഇതിന്റെ തോത് വെളിപ്പെടുത്തുന്നു: എല്ലാ വർഷവും പതിനായിരക്കണക്കിന് ബലാത്സംഗ കേസുകൾ രേഖപ്പെടുത്തപ്പെടുകയും എന്നാൽ, കുറ്റം സ്ഥാപിക്കൽ നിരക്ക് 50 ശതമാനത്തിൽ താഴെ നിൽക്കുകയും ചെയ്യുന്നു – ചരിത്രപരമായി നോക്കിയാൽ, അടുത്തകാലത്തെ വാർഷിക കണക്കുകളിൽ ഇത് ഇരുപതു ശതമാനത്തിനു അൽപം മുകളിലായി ചുരുങ്ങിയിരിക്കുന്നു. ലളിതമായി പറഞ്ഞാൽ, റിപ്പോർട്ടു ചെയ്യപ്പെടുന്ന കേസുകളിൽ 10 എണ്ണത്തിൽ 3ൽ താഴെ മാത്രമേ കുറ്റം സ്ഥാപിക്കലിൽ പര്യവസാനിക്കുന്നുള്ളൂ.

അത് കേവലമൊരു സംഖ്യയല്ല; ഒരു ദിശാസൂചികയാണ്; ക്രിമിനൽ നീതിയിലെ പെെപ്പ്ലെെൻ എങ്ങനെയാണ് അനേ-്വഷണത്തിലും തെളിവ് ശേഖരിക്കുന്നതിലും സാക്ഷികളെ സംരക്ഷിക്കുന്നതിലും കോടതിമുറിയിലെ വിധി പ്രഖ്യാപനത്തിലും അതിജീവിതകളെ പരാജയപ്പെടുത്തുന്നത് എന്നതിന്റെ ദിശാസൂചികയാണിത്.

വ്യവസ്ഥയുടെ മെല്ലെപ്പോക്ക‍്
അടിസ്ഥാനപരമായ, വ്യാപകമായി കണ്ടുവരുന്ന ഒരു ഡയഗ്നോസിസ് മുന്നോട്ടുവെയ്ക്കപ്പെടുന്നത് കേസ് തേച്ചുമായ്ച്ചുകളയൽ – എങ്ങനെയാണ് കേസുകൾ ഈ സംവിധാനത്തിലൂടെ മുന്നോട്ടുപോകാത്തത് അഥവാ പര്യവസാനിക്കാത്തത്’ –എന്ന വിഷയത്തിൽ നടത്തിയ അനുഭവാടിസ്ഥാനത്തിലുള്ള പഠനത്തിൽനിന്നാണ്. സാക്ഷിയെ സ്വാധീനിക്കുന്നതുമായി ബന്ധപ്പെട്ട് ഓക്സ്ഫോർഡ് ലോ നടത്തിയ പഠനം ഈ ആശയത്തെ സ്പഷ്ടമായി വിശദീകരിക്കുന്നു: ‘‘ക്രിമിനൽ നീതിന്യായ വ്യവസ്ഥയിലൂടെ ക്രിമിനൽ കേസുകൾ മുന്നോട്ടുപോകുന്നതിലോ പര്യവസാനിക്കുന്നതിലോ പരാജയപ്പെടുന്ന പ്രക്രിയയെയാണ് അപൂർണ്ണത (Attrition) എന്നു വിളിക്കുന്നത്’’. പരാതികൾ രജിസ്റ്റർ ചെയ്യാതിരിക്കൽ, ദുർബലമായ അനേ-്വഷണം, ചാർജ് ഷീറ്റുകൾ വെെകിപ്പിക്കൽ, സാക്ഷികൾ മൊഴിമാറ്റി പറയുകയോ പിൻവലിയുകയോ ചെയ്യുന്നത്, വിചാരണവേളയിലെ കുറ്റവിമുക്തമാക്കൽ എന്നിവയെല്ലാം ആ പ്രക്രിയയിൽ ഉൾപ്പെടുന്നു.

മറ്റു വാക്കുകളിൽ പറഞ്ഞാൽ, വിചരണാവിധികൾക്കുമുൻപിൽ പരാജയപ്പെടുന്ന അധികം കേസുകളിലും അത് എഴുതപ്പെടുന്നത്, തെളിവ് ശേഖരിക്കുന്ന ഘട്ടത്തിലും സാക്ഷിയെ സമ്മർദ്ദത്തിലാക്കുകയോ നിശബ്ദമാക്കുകയോ ചെയ്യുന്ന ഘട്ടത്തിലുമാണ്.

എവിടെവെച്ചാണ് അനേ-്വഷണങ്ങൾ 
തെറ്റായ നിലയിലേക്ക് പോകുന്നത്: പൊലീസും വെെദ്യശാസ്ത്രവും ഫോറൻസിക്സും
ലെെംഗികാതിക്രമ കേസുകളിൽ കെെക്കൊള്ളേണ്ട വെെകാരികതയോടെയും വേഗതയോടെയും പരാതികൾ രേഖപ്പെടുത്തുന്നതിലോ അനേ-്വഷിക്കുന്നതിലോ നിരവധി കേസുകളിൽ, പൊലീസ് പരാജയപ്പെടുന്നു; പ്രാഥമികാനേ-്വഷണത്തിലെ വീഴ്ചകൾ പരിഹരിക്കാനാവാത്തവയാണ് എന്നോർക്കണം. അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന സങ്കുചിതവും സാങ്കേതികവുമായ സമീപനങ്ങൾ, അതിജീവിതകൾക്ക് നീതി ലഭ്യമാകുന്നത് തടയുകയും, ഇരകൾക്ക് ആശാസ്യകരമായ രീതിയിലുള്ള നടപടിക്രമങ്ങളെ സമ്മർദ്ദത്തിലാഴ്ത്തുകയും ചെയ്യുന്നു എന്ന് സാക്ഷി കേസിലെ വിധി (2004) താക്കീത് നൽകുന്നു. ബലപ്രയോഗത്തിലൂടെ ലിംഗം യോനിയിൽ കയറ്റുന്നതുവഴിയുള്ള ദുരുപയോഗം മാത്രം എന്ന നിലയ്ക്ക് ‘‘ബലാത്സംഗ’’ത്തിന്റെ അർത്ഥത്തെ പരിമിതപ്പെടുത്തുന്നത്, ലെെംഗികാതിക്രമ നിയമത്തിന്റെ സമകാലിക ധാരണയ്ക്കു കടകവിരുദ്ധമാണ് എന്ന് അക്കാലത്തെ ചീഫ് ജസ്റ്റിസായ രാജേന്ദ്ര ബാബുവും ജസ്റ്റിസ് സി പി മാത്തൂറും ചേർന്ന സുപ്രീം കോടതി ബെഞ്ച് നിരീക്ഷിച്ചിട്ടുണ്ട്.

എല്ലായ്-പ്പോഴും നിർണ്ണായകമെന്ന് കരുതപ്പെടുന്ന ഫോറൻസിക് തെളിവുകൾ അവ ശേഖരിക്കുന്നതിലെ കാലതാമസം, മോശമായ രീതിയിലുള്ള തെളിവ് ശേഖരണം, സുരക്ഷിതമല്ലാത്ത രീതിയിൽ തെളിവുകൾ കസ്റ്റഡിയിൽ വെയ്ക്കുന്നത് എന്നിവ വഴി അട്ടിമറിക്കപ്പെടുന്നു. ഫോറൻസിക് റിപ്പോർട്ടിങ്ങിലെ കാലതാമസം, അപര്യാപ്തമായ അടിസ്ഥാന സൗകര്യം, പരിശീലനം നേടിയ ഉദ്യോഗസ്ഥരുടെ കുറവ് എന്നിവയെല്ലാം ഈ പരിതാപാവസ്ഥയ്ക്ക് കാരണമാവുന്നു എന്നും അത് ഡിഎൻഎയുടെ പരിശോധനാമൂല്യത്തെ ഇല്ലാതാക്കുകയും ബന്ധപ്പെട്ട മറ്റു പരിശോധനകളെ ദുർബലപ്പെടുത്തുകയും ചെയ്യുന്നുവെന്നും അടുത്ത കാലത്ത് ഒരു ഫോറൻസിക് വിമർശകൻ അഭിപ്രായപ്പെട്ടിരുന്നു. ശാസ്ത്രീയമായി അവലംബിക്കുന്ന ഡിഎൻഎ തിട്ടപ്പെടുത്തലിനെ പക്ഷേ, അന്തിമ നിഗമനങ്ങളിലൊന്നായി കാണുന്നതിനുപകരം കുറ്റവാളിയാരെന്ന കാര്യത്തിൽ ഒരു ഉറപ്പാക്കൽ മാത്രമായാണ് കാണുന്നത്; സാമ്പിളിൽ മാറ്റം വരുത്തുന്നതും കാര്യബന്ധമില്ലാത്ത പ്രോട്ടോക്കോളുകളും ശേഖരിക്കുന്നതിലോ/ സൂക്ഷിക്കുന്നതിലോ ഉണ്ടാകുന്ന വ്യതിയാനങ്ങളുമാണ് അതിനു കാരണം.

പ്രോട്ടോക്കോളുകൾ എന്തായിരിക്കണമെന്ന വ്യവസ്ഥയുണ്ടാക്കുകയും പശ്ചാത്തല സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ഫോറൻസിക് രംഗത്തെ പുതിയ മാറ്റങ്ങളോട് ജഡ്ജിമാർ സംവേദനക്ഷമത പ്രകടിപ്പിക്കുകയും ചെയ്യാതെ ഡിഎൻഎയ്ക്കുപരി ദൃക്-സാക്ഷിയുടെ മൊഴിപോലെയുള്ള പരമ്പരാഗത തെളിവുകൾക്കാണ് കോടതികൾ മുൻഗണന നൽകുന്നത്.

കോടതിമുറിയിലെ കല്ലുകടി: വിശ്വാസ്യത, 
പൊരുത്തപ്പെടൽ, ഉന്നത നീതിപീഠം
കോടതികൾക്ക് വേണ്ടത് സംശയാതീതമായ തെളിവാണ്. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് വിശ്വസനീയമായ ഒരേയൊരു സാക്ഷിയാണെങ്കിൽ പോലും അവൾക്ക് / അയാൾക്ക് കുറ്റം സ്ഥാപിക്കുന്നതിന് കഴിയും എന്ന് സുപ്രീംകോടതി തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. പ്രയോഗത്തിലാകട്ടെ, നിസ്സാരമായ ചില അനൗചിത്യങ്ങളിലും പരാതി നൽകുന്നതിലെ കാലതാമസത്തിലും ഫോറൻസിക് തെളിവുകളുടെ അഭാവത്തിലും ഉൗന്നൽ നൽകുന്ന പ്രതിഭാഗ തന്ത്രം കുറ്റാരോപിതരെ കുറ്റവിമുക്തരാക്കാൻ ജഡ്ജിമാരെ നിർബന്ധിതരാക്കാറുണ്ട്. നിർഭയ കേസ് (അഥവാ മുകേഷ് കേസ്) ഫോറൻസിക് തെളിവുകൾക്കൊപ്പം ചാഞ്ചാട്ടമില്ലാത്ത സാക്ഷിമൊഴികളുണ്ടെങ്കിൽ ശിക്ഷയുറപ്പാക്കാൻ കഴിയുമെന്ന് തെളിയിച്ചു – എന്നാൽ കുറ്റാനേ-്വഷണവും വിചാരണയും അസാധാരണമായ വിധം കർക്കശവും ശക്തവും തീവ്രവുമായിരുന്നതിനാൽ മാത്രം വേറിട്ടു കാണാവുന്ന ഒരു കേസാണിത്.

പൊലീസിനും സയൻസിനുമപ്പുറം കാണേണ്ടത് സാമൂഹ്യ യാഥാർഥ്യത്തെയാണ്: ഇരകളും സാക്ഷികളും അപമാനവും ഭീഷണികളും ‘‘ഒത്തുതീർപ്പിന് തയ്യാറാകാനുള്ള പ്രേരണകളും കുടുംബത്തിൽ കടുത്ത സമ്മർദ്ദങ്ങളും നേരിടുന്നുണ്ട്. കേസ് പൂർണതയിലെത്താത്തത് (attrition) സംബന്ധിച്ച ഓക്സ് ഫോർഡ് വിശകലനം ഈ സാമൂഹ്യഗതിയെയാണ് അടിവരയിട്ട് സ്ഥാപിക്കുന്നത്. പൂർണതയിലെത്താതിരിക്കുന്നത് നടപടിക്രമങ്ങളുടെ മാത്രം കുഴപ്പമല്ല, മറിച്ച് കടുത്ത സാമൂഹ്യസമ്മർദം കൊണ്ടുകൂടിയാണ് – റിപ്പോർട്ടിങ്ങിന്റെയും വിചാരണയുടെയും പരിതഃസ്ഥിതിയിൽ പല കേസുകളും ഫലപ്രദമായി തകിടംമറിക്കപ്പെടാറുണ്ട്.

പരിഷ്കർത്താക്കൾ പറയുന്നത് 
കുറ്റംസ്ഥാപിക്കലിന്റെ കണക്ക് മാറ്റുമെന്നാണ്
നയങ്ങൾ സംബന്ധിച്ച ഗവേഷകരും എൻജിഒകളും ജഡ്ജിമാരും ചേർന്ന് ഇത്തരം സന്ദർഭങ്ങളിൽ എങ്ങനെയായിരിക്കണം എന്നതുമായി ബന്ധപ്പെട്ട സമീപനം ഒരു പാക്കേജ് ശുപാർശ ചെയ്യുന്നു. ദ്രുത പ്രതികരണ ഫോറൻസിക് ടീമുകൾ, പൊലീസിൽ പ്രത്യേക പരിശീലനം ലഭിച്ച ലെെംഗിക കുറ്റകൃത്യ യൂണിറ്റുകൾ, ലെെംഗിക കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യാൻ കൂടുതൽ ഫാസ്റ്റ്ട്രാക്ക് കോടതികൾ, സാക്ഷികൾക്ക് ശക്തമായ സംരക്ഷണം, പരാതിക്കാർക്ക് മാനസികമായ പിന്തുണ, കുറ്റാനേ-്വഷണ ഗുണനിലവാരം സംബന്ധിച്ച സ്ഥാപനപരമായ ഓഡിറ്റ് എന്നിവയാണ് ഈ പാക്കേജിൽ ഉൾപ്പെടുന്നത്. തെളിവുകൾ വ്യക്തമാക്കുന്നത് കുറ്റം സ്ഥാപിക്കൽ നിരക്ക് വർധിപ്പിക്കുന്നതിന് പെട്ടെന്നു തന്നെ ബഹുവിധ ലിങ്കുകൾ ബന്ധിപ്പിക്കേണ്ടതുണ്ടെന്നാണ് – പൊലീസ് ഫോറൻസിക്കിന്റെ ശാക്തീകരണവും സാക്ഷികൾക്ക് സംരക്ഷണം ഉറപ്പാക്കലും ചെയ്യാതെ ഏതെങ്കിലും ഒന്നിനെ മാത്രം മെച്ചപ്പെടുത്തുന്നത് (ഉദാ: കൂടുതൽ കോടതികൾ ഒരുക്കുന്നത്, പരിമിതമായ ഫലം മാത്രമേ ഉണ്ടാക്കൂ.

നാഴികക്കല്ലുകളായ രണ്ട് വിധിന്യായങ്ങൾ – സാക്ഷി v/s യൂണിയൻ ഓഫ് ഇന്ത്യയും (2004) മുകേഷും മറ്റുള്ളവരും v/s സ്റ്റേറ്റും (നാഷണൽ കാപ്പിറ്റൽ സിറ്റി ഓഫ് ഡൽഹി) – പരമപ്രധാനമാകുന്നത് അവ രൂപംനൽകിയ സിദ്ധാന്തങ്ങളുടെ കാര്യത്തിൽ മാത്രമല്ല, മറിച്ച് പരാതികളെ പ്രോസിക്യൂട്ട് ചെയ്യാനാവുന്ന കേസുകളാക്കി മാറ്റുന്നതിന് നിലവിലുള്ള സംവിധാനത്തിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് അവ വെളിപ്പെടുത്തിയതുകൊണ്ടു കൂടിയാണ്. ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ അതിജീവിതപക്ഷത്തേക്ക് കൂടുതൽ മാറ്റിയതായിരുന്നു സാക്ഷി കേസിലെ വിധിന്യായം. ഇരയോട് സൗമ്യ സമീപനം പുലർത്തി കുറ്റാനേ-്വഷണം നടത്തണമെന്നും ഇരയ്ക്ക് വീണ്ടും ആഘാതമേൽപ്പിക്കുന്ന തെളിവ് ശേഖരണ നടപടികൾ ഒഴിവാക്കണമെന്നും അതിക്രമത്തിന്റെ (abuse) ശരിക്കുമുള്ള യാഥാർഥ്യങ്ങൾ പ്രതിഫലിപ്പിക്കുന്ന വിധത്തിൽ ലെെംഗികാക്രമണം സംബന്ധിച്ച വ്യവസ്ഥകളെ വ്യാഖ്യാനിക്കണമെന്നും കോടതികളോടും പ്രോസിക്യൂട്ടർമാരോടും നിർദ്ദേശിക്കുകയായിരുന്നു ആ വിധിന്യായം ചെയ്തത്. ഒരു പതിറ്റാണ്ടിനുശേഷം നിർഭയ കേസിൽ ഈ സമീപനത്തിന്റെ മറുവശമാണ് കണ്ടത് – ദ്രുതഗതിയിലുള്ള നടപടികളും അതീവ ശ്രദ്ധയോടെയുള്ള തെളിവ് ശേഖരണവും ശരിയായവിധത്തിലുള്ള കസ്റ്റഡി നടപടിക്രമങ്ങളും ശക്തമായ ഫോറൻസിക് സാക്ഷ്യപ്പെടുത്തലുംകൊണ്ട് എങ്ങനെയാണ് നിയമപരമായ പഴുതുകളില്ലാത്ത പ്രോസിക്യൂഷൻ നടപടികൾ സാധ്യമാക്കുന്നത് എന്നാണ് ഈ കേസ് വ്യക്തമാക്കിയത്. ഈ രണ്ട് വിധി ന്യായങ്ങളും ഒന്നിച്ച് വായിച്ചാൽ സംവിധാനത്തിൽ പരിഷ്കരണം വരുത്തുന്നതിനുള്ള കൃത്യമായ രൂപരേഖ തയ്യാറാക്കാൻ കഴിയും. ലെെംഗികാക്രമണ കേസുകളിൽ നിയമനിർമാണം കൊണ്ടുമാത്രം നീതി ഉറപ്പാക്കാൻ കഴിയില്ലെന്നും മറിച്ച് സംവിധാനത്തിന്റെ ദെെനംദിന പെരുമാറ്റച്ചട്ടം കൂടി ആവശ്യമാണെന്നും വ്യക്തമാക്കുന്നുണ്ട് – എഫ്ഐആർ ഘട്ടത്തിൽ തന്നെ ദ്രുതഗതിയിൽ നടപടികൾ സ്വീകരിക്കൽ, അൽപവും വെെകാതെ മെഡിക്കൽ തെളിവുകളും ഡിജിറ്റൽ തെളിവുകളും സംരക്ഷിക്കൽ, വിചാരണയുടെ സമ്മർദങ്ങളെ അതിജീവിച്ച് സത്യത്തിനൊപ്പം ഉറച്ചുനിൽക്കാൻ വേണ്ട കരുത്തുറ്റ സംരക്ഷണം സാക്ഷികൾക്ക് ഉറപ്പാക്കൽ എന്നിവയാണ് ആവശ്യമായത്.

സംഖ്യകളും അവയുടെ അർഥവും
സ്ഥിതിവിവര കണക്കുകൾ – എൻസിആർബി പട്ടികകൾ, കുറ്റം സ്ഥാപിക്കൽ ശതമാനം എന്നിവ – പ്രസക്തമാകുന്നത് അവ സംവിധാനത്തിന്റെ പെർഫോമൻസ് കാണിക്കുന്നതിനാലാണ്. എന്നാൽ ഈ ശതമാനത്തിനെല്ലാമപ്പുറം മനുഷ്യന്റെ വിവേചന ശേഷിയും സ്ഥാപനപരമായ പദ്ധതി (design) യുമുണ്ട്. ഒരു പൊലീസ് സ്റ്റേഷനിൽ അതിജീവിതയ്ക്ക് അന്തസ്സോടെയള്ള പരിഗണന ലഭിക്കുന്നുണ്ടോ; ഒരു മെഡിക്കൽ ഒാഫീസർ സമയബന്ധിതമായി എംഎൽസി (മെഡിക്കോ ലീഗൽ കേസ്) ചെയ്യുകയും സാമ്പിളുകൾ സൂക്ഷിക്കുകയും ചെയ്യുന്നുണ്ടോ, വെെഷമ്യത്തിലാക്കപ്പെട്ട സാക്ഷിയെ കൂടുതൽ സമ്മർദ്ദത്തിൽപെടുത്താതെ സംരക്ഷിക്കുന്ന സമയപട്ടിക കോടതി തയ്യാറാക്കുമോ എന്നിവ. കേസുകൾ എവിടെയാണ് ചത്തൊടുങ്ങുന്നത് എന്ന് നിർണയിക്കുന്നതിനർഥം നടപടിക്രമങ്ങളെയും പരിശീലനത്തെയും പശ്ചാത്തല സൗകര്യങ്ങളെയും സാമൂഹ്യ പിന്തുണകളെയും ഒരേസമയം പുനരാവിഷ്കരിക്കണമെന്നാണ്. കേസുകൾ പൂർണതയിലെത്തുക എന്നതു സംബന്ധിച്ച ഓക്സ്ഫോർഡ് പഠനത്തിലെ ആശയം ഒരേപോലെ രോഗനിർണയവും കുറ്റവാളികളെ കണ്ടെത്തലും മുന്നോട്ടുള്ള നടപടിക്രമങ്ങളുമുണ്ടാകണമെന്നാണ് വ്യക്തമാക്കുന്നത്. ഓരോ ഘട്ടത്തിലും മെല്ലെപ്പോക്ക് അവസാനിപ്പിക്കുക; കൂടുതൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നതിന് വഴിയൊരുങ്ങും. l
(കടപ്പാട്: offbeatconcerns)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twenty + seven =

Most Popular