Saturday, May 9, 2026

ad

Homeകവര്‍സ്റ്റോറികോഴിക്കോട് കോർപ്പറേഷൻ 
ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട 
5 വർഷങ്ങൾ

കോഴിക്കോട് കോർപ്പറേഷൻ 
ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട 
5 വർഷങ്ങൾ

രിത്ര പ്രാധാന്യമുള്ള ഈ സാംസ്കാരിക തുറമുഖ നഗരത്തിന്റെ പൗരാണികത ക്രിസ്തുവിനു മുന്നേ അറിഞ്ഞിരുന്നെങ്കിലും ആധുനിക കാലത്ത് ലോകമെമ്പാടും കോഴിക്കോട് എന്ന നഗരം ശ്രദ്ധേയമായത് 2023 ഒക്ടോബർ 31ന് യുനെസ്കോ സാഹിത്യ നഗരമായി പ്രഖ്യാപിച്ചപ്പോഴാണ്. ഒപ്പം “നവകേരളം’ ടൂറിസത്തെ പുതിയ മാനത്തിൽ ഉയർത്തിയപ്പോൾ കൂടിയാണ്. ഇന്ന് കോഴിക്കോടും കേരളവുമായി ചേർന്ന് പല പദ്ധതികൾക്കും ഫ്രാൻസും ജർമനിയിലെ ഹെെഡൽബർഗും റഷ്യയും പോർച്ചുഗലും വെമ്പുകയാണ്.

കോഴിക്കോട് എന്ന 3 Tier City ഇന്ത്യയിൽ തന്നെ ശ്രദ്ധേയമായി. അഖിലേന്ത്യാതലത്തിൽ നടക്കുന്ന നഗര പരിഷ്കരണ ചർച്ചകളിൽ ഈ നഗരം പ്രത്യേകം ക്ഷണിക്കപ്പെടുന്നത് അതിനു തെളിവാണ്. പ്രധാനമന്ത്രി പങ്കെടുക്കുന്ന അത്തരം മീറ്റിങ്ങുകളിൽ വരെ നമ്മുടെ ജനകീയാസൂത്രണവും അതിദാരിദ്ര്യ മുക്ത പദ്ധതികളും പ്രത്യേക പരാമർശിക്കപ്പെടുന്നു.

കോഴിക്കോട് നഗരസഭ 119 ചതുരശ്ര കിലോമീറ്റർ വ്യാപ്തിയിൽ ഏതാണ്ട് 7 ലക്ഷം ജനസംഖ്യയുള്ള (2011ലെ സെൻസസിൽ 6,06,000 ൽ അധികം) ‘അതിവേഗം വളരുന്ന’ നഗരമാണ്. ‘സമാധാനമുള്ള’ നഗരങ്ങളിലും ‘Liveable Cities’ ലും “സ്നേഹവും സമത്വവും’ ഉള്ള നഗരങ്ങളിലും വളരെ മുന്നിലാണ് കോഴിക്കോട്.

48 വർഷം തുടർച്ചയായി LDF ഭരിച്ച നഗരമാണ് ഇതെന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു. പോരായ്മകൾ തീർത്തും ഇല്ലെന്നല്ല. മികവിലും മനുഷ്യത്വത്തിലും ദാരിദ്ര്യ നിർമാർജനത്തിലും തൊഴിലിലും ഒക്കെ ഇടതുപക്ഷ സ്വാധീനം വ്യാപിച്ച ഈ നഗരത്തിലാണ് സംസ്ഥാനത്തിനും രാജ്യത്തിനും മാതൃകയായ പല പദ്ധതികളും തുടങ്ങിയത്. അത് ഇടതു ഭരണത്തിന്റെ ഫലമാണെന്നത് നിസ്തർക്കമാണ്.

നവകേരളം ലക്ഷ്യമാക്കി തന്നെയാണ് നഗരസഭയും പദ്ധതികൾ ആവിഷ്കരിച്ചത്. അതിൽ പ്രധാനപ്പെട്ട പദ്ധതികളിലേക്ക് ഒന്നു കണ്ണോടിക്കാം:

1. അതിദാരിദ്ര്യ നിർമാർജനം: 814 പേർക്ക് എല്ലാ ക്ലേശ ഘടകങ്ങളിലും സഹായം എത്തിച്ചു. ഇന്ന് അതിദാരിദ്ര്യത്തിൽ നിന്നും മോചിതരായി 722 കുടുംബങ്ങൾ ജീവിക്കുന്നു.

2. ഡിജി കേരളം: 30,062 പേർ പരിശീലനം പൂർത്തിയാക്കി. 28,567 പേർ ഡിജിറ്റൽ സാക്ഷരത കൈവരിച്ചു.

3. പി.എം.എ.വൈ – ലൈഫിൽ – 4,029 വീടുകൾ പൂർത്തിയായി.

4. തൊഴിൽ ദാന പദ്ധതി ‘We lift’ ( 3000 പേർ ) വിജ്ഞാന കേരളം -We Lift ഈ വർഷം നടത്തിയ തൊഴിൽമേളയിൽ 1400 പേർക്ക് തൊഴിൽ നൽകാൻ സാധിച്ചു.

5. ‘സമന്വയ’: എല്ലാ വകുപ്പുകളും ഒരുമിച്ചു ചേർത്ത് കിടപ്പുരോഗികൾക്കായി തുടങ്ങിയ കേരള-കെയർ ഗ്രിഡിലേക്ക് ചേർക്കാൻ ആദ്യഘട്ടത്തിൽ 56,000 പേരെ കണ്ടെത്തി. Primary Palliative കെയർ ആരംഭിച്ചു. സ്വകാര്യ പാലിയേറ്റീവ് പ്രവർത്തനങ്ങളെപ്പോലെ ഊർജസ്വലമാണിത്.

6. വയോജന സൗഹൃദ നഗരം എന്ന് WHO പ്രഖ്യാപിച്ചതിനു പിന്നിൽ മൂന്നുവർഷത്തോളം കോർപ്പറേഷൻ നടത്തിയ പരിശ്രമങ്ങളാണുള്ളത്.

1. ആറു ദിവസം നീണ്ടുനിന്ന നഗരസഭാതല വയോജനോത്സവ ത്തിൽ രാവിലെ 10 മുതൽ രാത്രി 10 വരെ ഓരോ ദിവസവും ആയിരങ്ങൾ വേദിയിൽ. സമാന്തരമായി നടത്തിയ സെമിനാറുകൾ, ഓപ്പൺ ഫോറം, പാനൽ ചർച്ചകൾ, സംവാദങ്ങൾ എന്നിവ ഡോക്യുമെന്റ് ആക്കി വയോജന നയം ഉണ്ടാക്കാൻ കേന്ദ്ര-–സംസ്ഥാന സർക്കാരുകൾക്ക് അപേക്ഷ നൽകാൻ സാധിച്ചു. വയോജനങ്ങളുടെ ഫാഷൻ റാമ്പിലെ നടത്തം ലോകശ്രദ്ധ പിടിച്ചുപറ്റി.

2. ആനന്ദ വണ്ടി – കെ എസ് ആർ ടി സിയുടെ ലോ ഫ്ലോർ എസി ബസിൽ വയോജന സഞ്ചാരം.

3. പകൽ വീടുകൾക്ക് ചിട്ടയോടെ നടത്തിപ്പ് – ബൈലോ ഉണ്ടാക്കി. ജില്ലയിലെ ഏറ്റവും നല്ല സായം പ്രഭ ഹോം, സംസ്ഥാനത്തെ ഏറ്റവും നല്ല സായം പ്രഭ ഹോം എന്നീ അംഗീകാരങ്ങൾ ലഭിച്ചു.

4. വയോജനങ്ങളുടെ ഡാറ്റാബാങ്ക് ഉണ്ടാക്കി.

5. കുറച്ചു പേർക്ക് സ്വയം തൊഴിൽ കണ്ടത്താൻ സഹായം നൽകി.

6. “ഭയപ്പെടേണ്ട, ഞങ്ങൾ കൂടെയുണ്ട്’ എന്ന പ്രതീതി വയോജനങ്ങളിൽ ഉണ്ടാക്കാൻ സാധിച്ചത് ഇത്തരം പ്രവർത്തനങ്ങളിലൂടെയും ബോധവൽക്കരണ പ്രവർത്തനങ്ങളിലൂടെയും അനവധി റീലുകളിലൂടെയുമാണ്.

7. ആരോഗ്യരംഗം: കോർപ്പറേഷൻ സ്വന്തമായി നടത്തുന്ന 8 ഹെൽത്ത് സെന്ററുകൾ (6 അലോപ്പതി, 2 ആയുർവേദം) 1 ടി ബി ക്ലിനിക്, നാല് പാലിയേറ്റീവ് കെയർ യൂണിറ്റുകൾ എന്നിവ പ്രശംസാർഹമായി പ്രവർത്തിക്കുന്നു. കൂടാതെ, 24 ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററുകൾ, ആരോഗ്യ വകുപ്പിൽ നിന്ന് വിട്ടു കിട്ടിയ അഞ്ച് സ്ഥാപനങ്ങൾ എന്നിവയും നന്നായി പ്രവർത്തിക്കുന്നു. പലയിടത്തും സായാഹ്ന ഒ.പി കൾ തുടങ്ങാനായി. ഇ- ഹെൽത്ത് നടപ്പിലായി. പോളി ക്ലിനിക്കുകളും മൂന്ന് De-addiction സെന്ററുകളും തുടങ്ങി.

8. ശുചിത്വം: ആയിരത്തോളം കണ്ടിജൻസി ജീവനക്കാരും 800 ഓളം ഹരിത കർമ്മ സേനാംഗങ്ങളും ഫ്രഷ് കട്ട് എന്ന കോഴി അറവ് മാലിന്യ സംസ്കരണ സംവിധാനവും 4 സ്വകാര്യ ഏജൻസികൾ ഖരമാലിന്യം കൊണ്ടുപോകാനും മാലിന്യം വലിച്ചെറിയുന്നത് തടയാൻ മൂന്ന് ‘cheeta ‘ വാഹനങ്ങളും റോഡ് സ്വീപ്പിംഗ് മെഷീൻ, sucker cum jetting cum treatment എന്നിവയടങ്ങിയ വാഹനങ്ങളും ഇലക്ട്രിക് വണ്ടികളും ടിപ്പറുകളും അടക്കം 200ലേറെ വാഹനങ്ങളും നഗരസഭയ്ക്കുണ്ട്. ഇവയുടെ എല്ലാം പ്രവൃത്തികൾ ഏകോപിപ്പിച്ച് വൃത്തിയുടെ കാര്യത്തിൽ ഏറ്റവും നല്ല കോർപ്പറേഷൻ ആയി മാറാൻ മുന്നിട്ടിറങ്ങിയ കോർപ്പറേഷൻ ആരോഗ്യവിഭാഗം വലിയ അഭിനന്ദനം അർഹിക്കുന്നു.

2020-ൽ തുടങ്ങി 2021-ൽ നടത്തിയ “Hygea’ എന്ന സെമിനാർ, ശുചിത്വ പ്രോട്ടോക്കോളുകൾ, 52 മേഖലകളാക്കി തിരിച്ച് തയ്യാറാക്കിയ കൈപ്പുസ്തകം, അഴക് ‘AZHAK’ എന്ന പേരിൽ ശുചിത്വത്തെ മൊത്തമായി പേരിട്ടു വിളിച്ച് അസൂയാർഹമായി കോഴിക്കോട് നഗരം മുന്നേറുന്നു. ഞങ്ങൾ തുടങ്ങിയ ഹൈജീൻ പ്രോട്ടോകോൾ സംസ്ഥാനത്തിനുതന്നെ മാതൃകയാവുകയും അതുവഴി ശുചിത്വത്തിനും മാലിന്യ സംസ്കരണത്തിനും വളരെ കൃത്യമായും കർശനമായും നിയമം നിർമ്മിച്ച് നടപ്പാക്കുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി നടത്തുന്ന പ്രവർത്തനങ്ങൾ ഇന്ന് എല്ലാവർക്കും മാതൃകയാണ്.

ഇന്ത്യയിൽ ഏറ്റവും അധികം കണ്ടെയ്നർ എം സി എഫു കൾ, എസ് ടി പി കൾ, എഫ് എസ് ടി പി കൾ എന്നിവയിലെല്ലാം കോഴിക്കോട് കോർപ്പറേഷന് ആണുള്ളത്. നടക്കാതെ പോയ രണ്ട് എസ് ടി പി കൾക്ക് പകരം വലിയ ഒന്ന് വെസ്റ്റ് ഹില്ലിൽ വരുന്നതിന്റെ ടെൻഡർ നടപടികൾ പുരോഗമിക്കുന്നു. കൂടാതെ കേരള വാട്ടർ അതോറിറ്റിയിൽ നിക്ഷേപിച്ച പണം ഉപയോഗിച്ച് സരോവരത്ത് 27 എം എൽ ഡി എസ് ടി പി യും co- treatment plant ഉം സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടികൾ പുരോഗമിക്കുന്നു.

9. സ്മൃതിപഥം: ഈ പദ്ധതി സംസ്ഥാനത്തിന് തന്നെ മാതൃകയായി. (ഒരു വൈദ്യുതി ചൂള, നാല് വാതക ചൂള, രണ്ട് സാധാരണ ചൂള). ശ്മശാനത്തിലെ ഹാളിൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ നോവലിസ്റ്റിന്റെ പുതിയ നോവൽ പ്രകാശിപ്പിച്ചു; നിരവധി അനുശോചന യോഗങ്ങൾ നടന്നു. ഇന്നത് സന്ദർശിക്കാൻ മാത്രം പലരും വന്നു പോകുന്നു. (മറ്റ് ശ്മശാനങ്ങളെയും സ്മൃതി പഥം പോലെയാക്കാൻ അടുത്ത കൗൺസിലിന് കഴിയണം)

10. അംഗീകാരങ്ങൾ
1. യുനെസ്കോ സാഹിത്യ നഗര പട്ടികയിൽ കോഴിക്കോട് ഇടംനേടി. ഇത് എല്ലാ പൗരർക്കും അഭിമാനവും ആഹ്ലാദവും നൽകുന്നു.

2. ദേശീയ പുരസ്കാരങ്ങൾ IS0 , NQAS Award, സ്വച്ച് സർവേക്ഷനിൽ 70-ാം സ്ഥാനം.

3. കേരള പൊലൂഷൻ കൺട്രോൾ ബോർഡിന്റെ മലിനീകരണം ഏറ്റവും കുറഞ്ഞ നഗരങ്ങളുടെ പട്ടികയിൽ ഒന്നാംസ്ഥാനം കോഴിക്കോടിനാണ്.

4. ശുചിത്വ സാഗരം – സുന്ദര തീരം, കുടുംബശ്രീ തലം, വൃത്തി എന്നിവയിൽ ഒന്നാം സ്ഥാനം. വയോജന സേവാ അവാർഡ്, പച്ചത്തുരുത്ത്, ഏറ്റവും മികച്ച സ്വയം പ്രഭ ഹോം. മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് 2023 KPCB അംഗീകാരം.

11. സേവനമേഖല: സ്മാർട്ട് അംഗൻവാടികൾ, അംഗൻവാടികൾ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. മുന്നൂറിലധികം വഴിയോരക്കച്ചവടക്കാർക്ക് വെൻഡിങ് ഏരിയ. (5 കോടി), അമൃത് മിത്ര, ക്വിക് സെർവ്വ് – (എല്ലാ തൊഴിലിനും പ്രാപ്തരാക്കിയ വനിതാ സംരംഭകർ). WHO യുടെ Global network of Age -friendly Cities and Communities അംഗീകാരം.

സാമൂഹ്യ സുരക്ഷാ പെൻഷന് നാലുവർഷംകൊണ്ട് 118 കോടി രൂപ ചെലവഴിച്ചു.

ലൈഫിൽ 1200 വീടുകൾ പൂർത്തീകരിച്ചു. 598 എണ്ണത്തിന്റെ പണി നടക്കുന്നു.

12. വികസന നേട്ടം: 2002ൽ തറക്കല്ലിട്ട ചേരി നിർമാർജന പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായി. 2019 ൽ അതിന്റെ രണ്ടാം ഘട്ടവും പൂർത്തിയായി. കേരളത്തിലെ ഏറ്റവും വലിയ പച്ചക്കറി മാർക്കറ്റ് 2025 ൽ പൂർത്തിയാക്കി.

കല്ലായിപ്പുഴ നവീകരണം ആരംഭിച്ചു. സെൻട്രൽ മാർക്കറ്റ് (55 കോടി രൂപ) തറക്കല്ലിട്ടു. രണ്ട് ഏക്കർ സ്ഥലത്ത് ലയൺസ് പാർക്ക് പുനർ നിർമിച്ചു. PPP മാതൃകയിൽ ആരംഭിച്ച മെഡിക്കൽ കോളേജ് ബസ് ടെർമിനൽ കേസ് ജയിച്ച് സർക്കാർ അനുമതിയോടെ മുന്നോട്ട്.

മുതലക്കുളം, പുതിയ ബസ്റ്റാൻഡ് പദ്ധതികൾ തീരുമാനമായി.

വൈക്കം മുഹമ്മദ് ബഷീർ സ്മാരകം ഒന്നാം ഘട്ടം പൂർത്തിയായി. പുതിയ രണ്ടു കളിസ്ഥലങ്ങൾ അക്വയർ ചെയ്തു, 30 വർഷം കേസിലായിരുന്ന പൊറ്റമ്മൽ കളിസ്ഥലത്തിന്റെ ആദ്യഘട്ടം ലെവലിംഗ് പൂർത്തിയായി.

ഗാർഹിക കുടിവെള്ള പദ്ധതി, എല്ലായിടവും എൽഇഡി തെരുവു വിളക്കുകൾ, നടപ്പാതകൾ, റോഡുകൾ, കൾവെർട്ടുകൾ, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് തുടങ്ങി നിരവധി പദ്ധതികൾ നടപ്പിലാക്കി.

ഇത്രയുമൊക്കെ ചെയ്തെങ്കിലും ഇനിയുമേറെ ദൂരം പോകേണ്ടതുണ്ട്. തുടങ്ങിവെച് ജനോപകാരപ്രദമായ പദ്ധതികൾ അടുത്ത കൗൺസിലിൽ നടപ്പാക്കേണ്ടതുണ്ട്. അതോടൊപ്പം മാറിമാറി വരുന്ന വെല്ലുവിളികളെ നേരിടാനുള്ള കഴിവും ആർജിക്കേണ്ടതുണ്ട്. ഈ 48 വർഷം എൽഡിഎഫ് ഭരിച്ചതുകൊണ്ടുതന്നെ കോഴിക്കോട് നഗരത്തിലുണ്ടായിട്ടുള്ള എല്ലാ വികസന പ്രവർത്തനങ്ങളും സമാധാനപൂർണവും ജനങ്ങൾക്ക് സംതൃപ്തി നൽകുന്നതുമായിരുന്നു. അതുകൊണ്ടുതന്നെ ഈ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ തന്നെ ജനങ്ങൾ അധികാരത്തിലേറ്റുമെന്ന കാര്യത്തിൽ സംശയമില്ല. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 × three =

Most Popular