Saturday, May 9, 2026

ad

Homeകവര്‍സ്റ്റോറിസമഗ്രവികസന പദ്ധതികളുമായി 
തൃശ്ശൂർ നഗരസഭ

സമഗ്രവികസന പദ്ധതികളുമായി 
തൃശ്ശൂർ നഗരസഭ

ൽഡിഎഫ് അധികാരത്തിൽ വന്നതിനുശേഷം 2015–2020 വരെ 1000 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളും 2020–-2025 വരെ 1200 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളും തൃശ്ശൂർ നഗരസഭയ്ക്കു കീഴിൽ നടന്നു. എന്നാൽ 2010-–2015 വരെയുള്ള കോൺഗ്രസ്സ് ഭരണകാലത്ത് വെറും 58 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ആകെ നടന്നിട്ടുള്ളത്.

പ്രധാന പദ്ധതികൾ
1. മാലിന്യസംസ്കരണരംഗത്ത് തൃശൂർ കോർപ്പറേഷൻ സംസ്ഥാനത്തിന് മാതൃകയായി. തൃശൂർ പട്ടണം ശുചിത്വ സുന്ദര സുരക്ഷിത നഗരമായി മാറി. 45 എം.സി.എഫ്-, 80 വാഹനങ്ങൾ, 400 ഹരിതകർമ്മസേനാംഗങ്ങൾ, 2 ഒ.ഡബ്ലിയു.സി. പ്ലാന്റ്, ഇൻസിനറേറ്റർ, അനിമൽ ക്രിമറ്റോറിയം തുടങ്ങിയവ പ്രവർത്തിക്കുന്നു. 2015 വരെ മാലിന്യം തെരുവിൽ കുമിഞ്ഞുകൂടി തൃശൂർ നഗരം നാറിയിരുന്നു.

2. മുൻപ് മാലിന്യക്കൂമ്പാരമായിരുന്ന ലാലൂരിൽ ഇന്ന് അന്താരാഷ്ട്രനിലവാരത്തിലുള്ള ഐ.എം. വിജയൻ സ്പോർട്‌സ് കോംപ്ലക്സ് നിർമാണം പൂർത്തിയാക്കി നാടിന് സമർപ്പിച്ചു.

3. കോർപ്പറേഷനിലെ മുഴുവൻ വീട്ടുകാർക്കും കുടിവെള്ളം എത്തിക്കുന്ന സമ്പൂർണ്ണ കുടിവെള്ള പദ്ധതി 80% പൂർത്തിയായി. ഇതുവരെ ആവശ്യപ്പെട്ട മുഴുവൻ പേർക്കും സൗജന്യമായി കുടിവെള്ള കണക്ഷൻ എത്തിച്ചു. ഇപ്പോൾ 70,000 പേർക്ക് കുടിവെള്ള കണക്ഷൻ കിട്ടിയിട്ടുണ്ട്. പീച്ചിയിൽ പുതിയ ഫ്ളോട്ടിംഗ് പമ്പിംഗ് സംവിധാനം ഏർപ്പെടുത്തി. പുതിയ 20 എം.എൽ.ഡി. ട്രീറ്റ്മെന്റ് പ്ലാന്റ് പണിതു. കറന്റ് പോകാതിരിക്കുവാൻ ഡെഡിക്കേറ്റഡ് ലൈൻ സ്ഥാപിച്ചു. ആവശ്യമായ എല്ലായിടത്തും പുതിയ പൈപ്പുകൾ സ്ഥാപിച്ചു. വിൽവട്ടത്ത് 10 ലക്ഷം ലിറ്ററിന്റെ ടാങ്ക്, ഒല്ലൂരിൽ 20 ലക്ഷം ലിറ്ററിന്റെ ടാങ്ക്, കുട്ടനെല്ലൂരിൽ 5 ലക്ഷം ലിറ്ററിന്റെ ടാങ്ക് എന്നിവ പുതുതായി സ്ഥാപിച്ചിട്ടുണ്ട്. വിയ്യൂരും പൂങ്കുന്നത്തും പുല്ലഴിയിലും പുതിയത് തുടങ്ങും. ഒല്ലൂക്കര മേഖലയിൽ മുല്ലക്കരയിൽ 10 ലക്ഷം ലിറ്ററിന്റെ ടാങ്ക്, ട്രീറ്റ്മെന്റ് പ്ലാന്റ്, പമ്പ് ഹൗസ് നിർമ്മാണം എന്നിവയെല്ലാം പൂർത്തിയാക്കി. കൂർക്കഞ്ചേരിക്കായി ചിയ്യാരത്ത് ടാങ്കിലേയ്ക്ക് 400 എം.എം.ന്റെ പുതിയ പൈപ്പ്ലൈൻ വലിച്ചു. കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് എല്ലാവർക്കും കുടിവെള്ളമെത്തിക്കാൻ സാധിച്ചു. കോൺഗ്രസ്സ് ഭരണകാലത്ത് ഇത്തരമൊരു പദ്ധതിയും ഏറ്റെടുത്തിരുന്നില്ല. അക്കാലത്ത് സ്കൂട്ടറിൽ 12,000 ലിറ്റർ വെള്ളം കൊണ്ടുപോയത് ഓർമ്മയുള്ളവരാണ് തൃശൂർ നിവാസികൾ.

4. ആരോഗ്യരംഗം/ചികിത്സാരംഗം:- ജനറൽ ആശുപത്രിയിൽ ആധുനിക ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തി. ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് പുതിയ കാത്ത് ലാബ് സ്പെഷ്യൽ ബ്ലോക്ക് ആരംഭിച്ചു. ഇതിനകം 4000 ഹൃദയശസ്ത്രക്രിയകൾ തികച്ചും സൗജന്യമായി നടത്തി. അയ്യന്തോൾ, ഒല്ലൂർ, കൂർക്കഞ്ചേരി പി.എച്ച്.സി.കൾക്ക് പുതിയ ബിൽഡിംഗ് നിർമ്മിച്ചു. ഒല്ലൂക്കര, വിൽവട്ടം ബിൽഡിംഗുകൾ പുനരുദ്ധരിച്ചു. പശ്ചാത്തലസൗകര്യം വികസിപ്പിച്ചു. കിഴക്കുംപാട്ടുകര, ഗോസായിക്കുന്ന്, കാച്ചേരി എന്നിവിടങ്ങളിലെ അർബൻ ഹെൽത്ത് സെന്ററുകൾ പുതുക്കിപ്പണിതു, ഉപകരണങ്ങൾ നവീകരിച്ചു. പുതുതായി 9 വെൽനസ്സ് സെന്ററുകൾ (ജൂനിയർ ഹെൽത്ത് സെന്ററുകൾ)ആരംഭിച്ചു.

5. പെയിൻ & പാലിയേറ്റീവ് കെയർ സംവിധാനം ജില്ലാശുപത്രിയിലും ഒല്ലൂർ പി.എച്ച്.സി. ഉൾപ്പെടെയുള്ളിടങ്ങളിലും വിപുലീകരിച്ചു. ദിനംപ്രതി 6000 പേരെ ഈ രംഗത്ത് പരിപാലിക്കുന്നുണ്ട്. എല്ലാ ആയുർവ്വേദാശുപത്രികളും നവീകരിച്ചു. ഹോമിയോ ആശുപത്രിക്ക് പുതിയ ബിൽഡിംഗ് പണിതു.

6. വിദ്യാഭ്യാസം: – മോഡൽ ബോയ്‌സ്, മോഡൽ ഗേൾസ്, പൂങ്കുന്നം, അയ്യന്തോൾ, വില്ലടം, ഒല്ലൂർ, അഞ്ചേരി ഉൾപ്പെടെ കോർപ്പറേഷന് വിട്ടുകിട്ടിയ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പുതിയ ബിൽഡിംഗും പശ്ചാത്തല സൗകര്യവുമൊരുക്കി ഡിജിറ്റൽ ആക്കി. സ്മാർട്ടാക്കി.

7. പാർപ്പിടം: വീടില്ലാത്ത അർഹതപ്പെട്ട 3000 പേർക്ക് വീട് നിർമ്മിക്കാൻ 4 ലക്ഷം രൂപ വീതം സഹായധനം നൽകി. ഭൂമി ഇല്ലാത്ത 200 പട്ടികജാതി വിഭാഗക്കാർക്ക് ഭൂമി വാങ്ങുന്നതിനുള്ള ധനസഹായം നൽകി. ഭൂമിയില്ലാത്ത 231 പേർക്ക് മാറ്റാംപുറത്ത് വീട് നിർമ്മിക്കാൻ 3 സെന്റ് ഭൂമി വീതം കൈവശാവകാശ രേഖ നൽകി. 10,000 പേർക്ക് വീട് പുനരുദ്ധാരണത്തിനായി ധനസഹായം നൽകിയിട്ടുണ്ട്.

8. വൈദ്യുതി മേഖല: കോർപ്പറേഷൻ വൈദ്യുതി വിതരണം നടത്തുന്ന മേഖല നവീകരിച്ചു. ആവശ്യപ്പെടുന്ന എല്ലാവർക്കും ഉടനടി കണക്ഷൻ നൽകിവരുന്നു. സോളാർ വൈദ്യുതിപ്രകാരം 10,000 കിലോ വാട്ട് (10 മെഗാ വാട്ട്) വൈദ്യുതി ഉദ്പാദിപ്പിച്ചു തുടങ്ങി. പുതിയതായി 110 കെ.വി. സബ് സ്റ്റേഷൻ നിർമ്മാണം ആരംഭിച്ചു. വൈദ്യുതി ലൈനുകൾ യു.ജി. കേബിൾ ആക്കുന്ന പ്രവൃത്തികൾ ദ്രുതഗതിയിൽ നടന്നുവരുന്നു.

9. സ്ട്രീറ്റ് ലൈറ്റ് : ഇപ്പോൾ 42,000 സ്ട്രീറ്റ് ലൈറ്റുകൾ കത്തുന്നുണ്ട്. എല്ലാം എൽ.ഇ.ഡി. ആക്കുന്ന പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഡിസംബർ മാസം അവസാനത്തോടെ 50,000 എൽ.ഇ.ഡി. ലൈറ്റുകൾ പ്രകാശിക്കുന്ന എൽ.ഇ.ഡി. നഗരമായി തൃശൂർ കോർപ്പറേഷൻ മാറുന്നതാണ്. ഇപ്പോൾ 500 ഹൈമാസ്റ്റ്, മിനിമാസ്റ്റ് ലൈറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. പുതിയതായി 250 ഹൈമാസ്റ്റും 500 മിനിമാസ്റ്റ് ലൈറ്റുകളും ഡിസംബർ മാസം അവസാനത്തോടെ പ്രാവർത്തികമാകുന്നതാണ്. അങ്ങനെ തൃശൂർ കോർപ്പറേഷൻ നഗരം 50,000 എൽ.ഇ.ഡി. ലൈറ്റുകളും 1250 ഹൈമാസ്റ്റ്, മിനിമാസ്റ്റ് ലൈറ്റുകളുംകൊണ്ട് നിറഞ്ഞ് ലൈറ്റ് ഫോർ നൈറ്റ് ലൈഫ് ആയി മാറുന്നതാണ്.

വടക്കെ സ്റ്റാന്റ് ആധുനികവൽക്കരണവും ശക്തൻ സ്റ്റാന്റ് നവീകരണവുമുൾപ്പെടെ 59 പ്രധാനപ്പെട്ട പ്രവൃത്തികൾ പൂർത്തീകരിച്ചു.

മാസ്റ്റർ പ്ലാൻ
തൃശ്ശൂർ നഗരവികസനത്തിനുവേണ്ടി യുഡിഎഫ് അവതരിപ്പിച്ച മാസ്റ്റർ പ്ലാൻ, നിരവധി പള്ളികളും അമ്പലങ്ങളും 25,000 വീടുകളും പൊളിച്ചുകളയുന്ന വിധത്തിലുള്ള ജനവിരുദ്ധമായിട്ടുള്ള മാസ്റ്റർ പ്ലാനായിരുന്നു. എന്നാൽ, എൽ.ഡി.എഫ് അത് ജനോപകാരപ്രദമാക്കി, 5 വർഷക്കാലത്തേയ്ക്കുള്ള ദീർഘവീക്ഷണത്തോടെയുള്ള മാസ്റ്റർ പ്ലാൻ ആക്കി മാറ്റി നടപ്പാക്കി വരുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

15 + ten =

Most Popular