കേരളത്തിന്റെ തനതായ സാംസ്‌കാരിക പാരമ്പര്യത്തെ പരിപോഷിപ്പിച്ചും നവോത്ഥാന ആശയങ്ങളുടെ തുടര്‍ച്ച ഉറപ്പുവരുത്തിയും സാംസ്കാരിക രംഗത്തും ഇടപെടലുകള്‍ നടത്തുകയാണ് എൽഡിഎഫ് സർക്കാർ. കലാപ്രവർത്തനങ്ങളെയും സാംസ്കാരിക സംഘടനകളെയും പ്രോത്സാഹിപ്പിക്കുകയും വിവിധ വിഭാഗങ്ങളിൽപ്പെടുന്ന പാവപ്പെട്ട കലാകാരരെ സംരക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ടുനീങ്ങുന്നത്. വളരുന്ന തലമുറയുടെയും മാറുന്ന കാലഘട്ടത്തിന്റെയും ആവശ്യങ്ങളും കാഴ്ചപ്പാടുകളും ഉള്‍ക്കൊണ്ടുകൊണ്ടാണ് നമ്മള്‍ നവകേരളം ലക്ഷ്യമിടുന്നത്.
മത്സ്യബന്ധന മേഖല
മത്സ്യമേഖലയിൽ നിന്നുള്ള ആഭ്യന്തരോല്പാദനം സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തരോല്പാദനത്തിന്റെ 1.76 ശതമാനവും പ്രാഥമികമേഖലയുടെ 15.19 ശതമാനവുമാണ്. എന്നാൽ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ വാർഷിക ആളോഹരി വരുമാനം പൊതുവിഭാഗത്തിന്റെ വാർഷിക ആളോഹരി വരു മാനത്തിന്റെ പകുതിയോടടുത്തു മാത്രമാണ്. ആയതിനാൽ മത്സ്യമേഖലയുടെ ആഭ്യന്തരോല്പാദന വളർച്ചാതോത് വർധിപ്പിക്കുന്നതിനും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സാമ്പത്തിക പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനും ഉതകുന്ന പദ്ധതികളാണ് കഴിഞ്ഞ ഒമ്പത് വർഷക്കാലമായി എൽഡിഎഫ് സർക്കാർ നടപ്പാക്കി വരു ന്നത്. കഴിഞ്ഞ ഒമ്പത് വർഷക്കാലയളവിലായി 3,212 കോടി രൂപ ബജറ്റിൽ വകയിരുത്തുകയും ആയത് മത്സ്യമേഖലയിൽ ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെല്ലാം പുറമേ വിവിധ പദ്ധതികളിലായി മത്സ്യമേഖലയിലെ വികസനത്തിനായി 11,000 കോടി രൂപ ചെലവഴിച്ചു വരുന്നു.
അപകട ഇൻഷുറൻസ് ആനുകൂല്യം നാലിരട്ടി
മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിനിടയിൽ അപകടത്തിൽപ്പെട്ട് മരണമടഞ്ഞാൽ ഇൻഷു റൻസ് ആനുകൂല്യം 2016 – ൽ 5 ലക്ഷം ആയിരുന്നത് 20 ലക്ഷം രൂപയായി ഉയർത്തി നടപ്പാക്കി വരുന്നു. മത്സ്യബോർഡ് വഴി 10 ലക്ഷം രൂപയുടെ പോളിസിയും മത്സ്യഫെഡ് വഴി 10 ലക്ഷം രൂപയുടെ പോളിസിയും ഉൾപ്പെടെയാണ് 20 ലക്ഷം. മത്സ്യബോർഡ് വഴി നടപ്പാക്കുന്ന ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം പൂർണമായും സർക്കാരാണ് വഹിക്കുന്നത്. മത്സ്യത്തൊഴിലാളി – അനുബന്ധ തൊഴിലാളി എന്ന വേർതിരിവ് ഇല്ലാതെയാണ് ഇൻഷുറൻസ് പദ്ധതി നടപ്പാക്കിവരുന്നത്.
സുരക്ഷിതയാനങ്ങളും ഇൻഷുറൻസ് പരിരക്ഷയും
പരമ്പരാഗതമത്സ്യത്തൊഴിലാളികൾ ഏറിയപങ്കും മത്സ്യബന്ധനത്തിനായി ഉപയോഗിച്ചിരുന്നത് സുരക്ഷിതമല്ലാത്ത പ്ലൈവുഡ് യാനങ്ങളായിരുന്നു. ഇതിന് പലപ്പോഴും ചെറിയ തരത്തിലുള്ള അപകടങ്ങളെ പോലും അതിജീവിക്കാൻ കഴിയാതെ വരുന്നതിനാൽ മത്സ്യബന്ധനത്തിനിടയിലെ അപകട സാധ്യത വര്‍ധിക്കുന്നു. ഈ സാഹചര്യത്തിലാണ് മത്സ്യബന്ധനത്തിന് സുരക്ഷിതയാനങ്ങൾ ഏർപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്ലൈവുഡ് യാനങ്ങൾക്കു പകരമായി കൂടുതൽ സുരക്ഷിതമായ എഫ്ആർപിയാനങ്ങൾ അനുവദിക്കുന്നതിന് പ്രത്യേക പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിയത്. ഇതിനകം വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി സബ്സിഡിയോടെ 520 FRP മത്സ്യബന്ധനയാന യൂണിറ്റുകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വിതരണം ചെയ്തു കഴിഞ്ഞു. കൂടാതെ മത്സ്യഫെഡ് വഴി കൂടുതൽ സുരക്ഷിതമായ എഫ്ആർപി യാനങ്ങൾ സ്വന്തമാക്കുന്നതിന് മത്സ്യത്തൊഴിലാളികൾക്ക് വായ്പയും അനുവദിച്ചു. പലപ്പോഴും അപകടത്തിൽപ്പെട്ട് യാനത്തിനും എഞ്ചിനും നാശം സംഭവിച്ചാൽ അവ പുതുക്കിപ്പണിയുന്നതിന് മത്സ്യത്തൊഴിലാളികൾ ഏറെ ബുദ്ധിമുട്ടുന്ന സാഹചര്യമാണ് മുൻപ് ഉണ്ടായിരുന്നത്. ഇത് പരിഹരിക്കുന്നതിനായി എല്ലാ പരമ്പരാഗത മത്സ്യബന്ധനയാനങ്ങൾക്കും ഇൻഷുറൻസ് ഏർപ്പെടുത്തുകയും പ്രീമിയം തുകയുടെ 90 ശതമാനവും സർക്കാർ വഹിക്കുകയുമുണ്ടായി.
വിദ്യാതീരം പദ്ധതിയിലൂടെ
തീരദേശത്തു നിന്നും ഡോക്ടർമാർ
മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പഠനത്തിനായി വിദ്യാഭ്യാസാനുകൂല്യങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുന്നതിന് ഇ – ഗ്രാന്റ്സ് പദ്ധതി നടപ്പിലാക്കുകയും ആനുകൂല്യങ്ങൾ DBT മുഖാന്തിരം ബാങ്ക് അക്കൗണ്ടിലേക്ക് അനുവദിക്കുകയും ചെയ്തുവരുന്നു. ഇതിനു പുറമേ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് യുപിഎസ്-സി, പിഎസ്-സി, ബാങ്ക് ടെസ്റ്റ് തുടങ്ങിയ മത്സരപരീക്ഷകൾക്ക് പരിശീലനം നൽകുകയും ചെയ്യുന്നുണ്ട്.
എല്ലാ നിയോജക മണ്ഡലങ്ങളിലും മത്സ്യഫെഡ് ഫിഷ് മാർട്ടുകൾ
മത്സ്യവിപണന ശൃംഖല ശക്തിപ്പെടുത്തി ഗുണനിലവാരം ഉറപ്പാക്കിയ മത്സ്യ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിലേയ്ക്കായി മത്സ്യഫെഡ് മുഖേന ഫിഷ് മാർട്ടുകളും, സഹകരണ ബാങ്കുകളുടെ കീഴിൽ ഫ്രാഞ്ചൈസി മാർട്ടുകളും പ്രവർത്തനം നടത്തി വരുന്നു. ഇതുവരെ 115 ഫിഷ് മാർട്ടുകൾ ആരംഭിച്ചിട്ടുണ്ട്. എല്ലാ നിയോജക മണ്ഡലങ്ങളിലും ഒരു മാർട്ടെങ്കിലും ആരംഭിക്കുകയാണ് ലക്ഷ്യം.
തീരദേശ സ്ത്രീ കൂട്ടായ്മയുടെ
വിജയഗാഥയുമായി സാഫ്
സാഫ് മുഖേന 3000 ത്തോളം ചെറുകിട തൊഴിൽ സംരംഭം വഴി എണ്ണായിരത്തോളം മത്സ്യത്തൊഴിലാളി വനിതകൾക്കും അവരുടെ കുടുംബങ്ങൾക്കും സുസ്ഥിരമായ വരുമാനം ഉറപ്പുവരുത്തുവാനും അവരുടെ ജീവിതനിലവാരം ഉയർത്തുവാനും കഴിഞ്ഞു. സാഫിന്റെ വിറ്റു വരവ് 2022–-23 വർഷം 100 കോടിരൂപ കവിഞ്ഞു. 2023-–24 ല്‍ വിറ്റുവരവ് 136.5 കോടിരൂപയായും 2024-–25 ല്‍ 149 കോടിരൂപയായും വര്‍ധിച്ചു. മത്സ്യത്തൊഴിലാളി വനിതകളെ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകളാക്കി ഗ്രൂപ്പൊന്നിന് 50,000 രൂപ വരെ പലിശ രഹിതവായ്പ അനുവദിച്ചു വരുന്നു.
സമ്പാദ്യ സമാശ്വാസ പദ്ധതി സഹായം
മത്സ്യത്തൊഴിലാളികൾക്ക് ക്ഷാമം അനുഭവിക്കുന്ന മാസത്തിൽ അനുവദിച്ചിരുന്ന സമ്പാദ്യ സമാ ശ്വാസ പദ്ധതി ധനസഹായം 2700 രൂപയായിരുന്നത് 4500 രൂപയായി വർധിപ്പിക്കുകയും യഥാസമയം കേന്ദ്രവിഹിതം ലഭിക്കാതിരുന്നിട്ടും കൃത്യമായി വിതരണം നടത്തുകയും ചെയ്തു.
പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ആഴക്കടൽ മത്സ്യബന്ധനത്തിന്
ഒന്നരക്കോടിയുടെ ബോട്ട്
പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക പരിശീലനം നൽകി അവരെ ആഴക്കടൽ മത്സ്യബന്ധനത്തിന് പ്രാപ്തരാക്കുന്നതിന് പൈലറ്റ് അടിസ്ഥാനത്തിൽ ഒന്നര ക്കോടി രൂപ വീതം ചെലവ് വരുന്ന 10 ബോട്ടുകള്‍ 10 ഗ്രൂപ്പുകൾക്ക് നല്കാന്‍ പദ്ധതി ആവിഷ്കരിച്ചു. 156 ലക്ഷം രൂപയാണ് ഒരു യൂണിറ്റിന്റെ ചെലവ്. ഇതിൽ 48 ലക്ഷം രൂപ സബ്സിഡിയും 30.6 ലക്ഷം രൂപ സംസ്ഥാന സർക്കാരിന്റെ അധിക ധനസഹായവും 77.4 ലക്ഷം രൂപ ഗുണഭോക്തൃ വിഹിതവും ആണ്.
സാംസ്‌കാരിക മേഖല
സാംസ്‌കാരിക വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന കലാപരിശീലന പദ്ധതിയാണ് വജ്രജൂബിലി ഫെലോഷിപ്പ്. കേരളീയ കലാരൂപങ്ങളായ ക്ലാസിക്കല്‍ കല, അഭിനയ കല, ചിത്രകല, ശില്പകല, ഫോക്‌ലോര്‍ കലാരൂപങ്ങള്‍ തുടങ്ങിയ കലകളിലാണ് പരിശീലനം നല്‍കുന്നത്. തികച്ചും സൗജന്യമായാണ് കലകള്‍ പഠിപ്പിക്കുന്നത്. ഈ ഗവണ്‍മെന്റിന്റെ കാലത്ത് യുവ കലാകാരര്‍ക്കുള്ള വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയില്‍ യുവ കലാകാരര്‍ക്ക് ഉണ്ടായിരുന്ന ഫെലോഷിപ്പ് തുക 15,000 രൂപ 17,500 രൂപയായി വര്‍ദ്ധിപ്പിച്ചു. പദ്ധതിയുടെ മികച്ച നടത്തിപ്പിനായി 14 ജില്ലാ കോര്‍ഡിനേറ്റര്‍മാരെയും ഏകോപനത്തിനായി ഒരു സംസ്ഥാന കോ-ഓര്‍ഡിനേറ്ററെയും നിയമിച്ചു. 2021-–22-ല്‍ വജ്ര ജൂബിലി പദ്ധതിയ്ക്ക് ബജറ്റ് വിഹിതം 12 കോടി രൂപ ആയിരുന്നത് 2022-–23 വര്‍ഷം മുതല്‍ 13 കോടി രൂപയാക്കി വര്‍ദ്ധിപ്പിച്ചു. ആയിരത്തോളം കലാകാരരാണ് നിലവില്‍ ഈ പദ്ധതിയുടെ ഗുണഭോക്താക്കളായിട്ടുള്ളത്.
തളിര്‍മിഴി എന്ന പേരില്‍ 5 ജില്ലകളില്‍ ഗോത്ര കലാസംഘങ്ങളുടേയും പ്രേക്ഷകരുടേയും വന്‍ ജനപങ്കാളിത്തത്തോടെ സംഘടിപ്പിച്ചു. വൈവിദ്ധ്യമാര്‍ന്ന 48 ഗോത്രകലകള്‍ അവതരിപ്പിച്ചു. 66 സംഘങ്ങളിലെ ആയിരം പ്രതിഭകള്‍ക്ക് 3000 രൂപ വച്ച് പ്രതിഫലം നല്‍കാന്‍ കഴിഞ്ഞു. അതിനുശേഷം 2024 ജനുവരി, ഫെബ്രുവരി മാസങ്ങളിലായി കേരളത്തിന്റെ മൂന്ന് മേഖലകളില്‍ 645 ഭിന്നശേഷി കലാപ്രതിഭകള്‍ പങ്കെടുത്ത മഴമിഴി കംപാഷന്‍ എന്ന പരിപാടി സംഘടിപ്പിക്കുകയും അവര്‍ക്ക് പ്രതിഫലം നല്‍കുകയും ചെയ്തു. ഇപ്പോള്‍ കടല്‍മിഴി- തീരദേശ സര്‍ഗ്ഗയാത്ര എന്ന പേരില്‍ 9 തീരദേശ ജില്ലകളിലായി തീരദേശത്തും പരിപാടികള്‍ സംഘടിപ്പിക്കുകയാണ്.
ലിംഗസമത്വത്തിനുവേണ്ടി നിലകൊള്ളുന്ന സര്‍ക്കാരാണ് ഇത്. ഈ ഗവണ്‍മെന്റിന്റെ ഏറ്റവും ശ്രദ്ധേയമായ, ലിംഗ പദവി സമത്വത്തിനായി ആവിഷ്കരിച്ച പദ്ധതിയാണ് ‘സമം’. കഴിഞ്ഞ മൂന്ന് വര്‍ഷമായി കേരളത്തിലെ എല്ലാ ജില്ലകളിലും ആയിരക്കണക്കിന് സ്ത്രീകളെ പങ്കെടുപ്പിച്ചുകൊണ്ട് സമം സാംസ്കാരിക ഉത്സവം സംഘടിപ്പിച്ചു. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആയിരക്കണക്കിന് സ്ത്രീകളെ ഈ കാലയളവില്‍ ആദരിക്കുകയുണ്ടായി. ഈ പദ്ധതിയുടെ തുടര്‍ച്ച എന്ന നിലയില്‍ ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളും ഇത് പിന്നീട് എറ്റെടുക്കുകയുണ്ടായി. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന കടന്നാക്രമണങ്ങള്‍ക്കെതിരെയുള്ള ജനകീയ ബോധവത്ക്കരണ പരിപാടിയായി ഇതിനെ മാറ്റാന്‍ കഴിഞ്ഞു. സമൂഹത്തിന്റെ എല്ലാ മേഖലകളില്‍ നിന്നും നല്ല പ്രതികരണമാണ് ഈ പരിപാടിക്ക്- ലഭിച്ചുകൊണ്ടിരിക്കുന്നത്.
ശ്രീനാരായണഗുരു 100 വര്‍ഷങ്ങള്‍ക്കുമുമ്പ് ആലുവ അദ്വൈതതാശ്രമത്തില്‍ സംഘടിപ്പിച്ച സര്‍വ്വമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിപുലമായിട്ടാണ് സംഘടിപ്പിച്ചത്. കൂടാതെ ശ്രീനാരായണ അന്തര്‍ദേശീയ പഠന തീര്‍ത്ഥാടന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഈ ആശയങ്ങള്‍ താഴെതലത്തില്‍ എത്തിക്കുന്നതിനുള്ള പഠനകളരികളും നടപ്പാക്കുന്നു. വര്‍ത്തമാനകാലത്ത് വളരെയേറെ രാഷ്ട്രീയ പ്രാധാന്യമുള്ള ഒരു പരിപാടിയായി ഇതിനെ ആവിഷ്കരിക്കുവാന്‍ നമുക്ക് കഴിഞ്ഞു.
നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ ഒട്ടേറെ കലാകാരരും കരകൗശല തൊഴിലാളികളുമുണ്ട്. ഇവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി റൂറല്‍ ആര്‍ട്ട് ഹബ് എന്ന പേരില്‍ സാംസ്കാരിക വകുപ്പിന്റെ മുന്‍കയ്യോടെ പദ്ധതി നടപ്പിലാക്കിവരികയാണ്. നാടന്‍ കലാകാരരുടെയും കൈത്തൊഴിലുകാരുടെയും കഴിവുകളിലൂടെ ഉത്പ്പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് വിപണി സൗകര്യം (ഓണ്‍ ലൈന്‍, ഓഫ് ലൈന്‍) ഒരുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. വാസ്തുവിദ്യാ ഗുരുകുലമാണ് ഈ പദ്ധതിയുടെ നിര്‍വ്വഹണ ഏജന്‍സി. പരമ്പരാഗത തൊഴില്‍മേഖലയില്‍ വലിയതരത്തിലുള്ള അംഗീകാരം ഈ പദ്ധതിയ്ക്ക് ഇതിനോടകം ലഭിച്ചു കഴിഞ്ഞു.
സിനിമാരംഗത്ത് വനിതകളെയും പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍ പെടുന്ന സംവിധായകരെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സാംസ്കാരിക വകുപ്പ് പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്. ഈ വിഭാഗങ്ങളില്‍പ്പെട്ട സംവിധായകര്‍ക്ക് സിനിമ നിര്‍മ്മിക്കുന്നതിനുള്ള ധനസഹായം നല്‍കിവരുന്നു. ഈ പദ്ധതി പ്രകാരം സിനിമ നിര്‍മ്മിക്കുന്നതിനായി 1.5 കോടി രൂപ വീതം 4 സിനിമകള്‍ക്ക് എല്ലാവര്‍ഷവും ധനസഹായം നല്‍കിവരുന്നു. നമ്മുടെ രാജ്യത്തു തന്നെ സമാനതകളില്ലാത്ത പദ്ധതിയാണിത്.
സര്‍ക്കാര്‍ സംവിധാനത്തില്‍ ഒടിടി പ്ലാറ്റ്ഫോം ഒരുക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ മുഖേന അവതരിപ്പിക്കുന്ന “സി സ്പേസ്” ഒടിടി പ്ലാറ്റ്ഫോം മുഖ്യമന്ത്രി ലോഞ്ച് ചെയ്തു . പ്രേക്ഷകന്റെ ഇഷ്‌ടപ്രകാരം തെരഞ്ഞെടുക്കുന്ന ചിത്രങ്ങൾക്ക് മാത്രം തുക നൽകുന്ന ‘പേ പെര്‍ വ്യൂ’ സൗകര്യമായതിനാൽ ഇതിലേക്ക് സിനിമ നൽകുന്ന ഓരോ നിർമാതാവിനും പിന്നീടുള്ള വർഷങ്ങളിൽ ഇതിന്മേലുള്ള വരുമാനത്തിന്റെ ഒരു ഭാഗം ലഭിക്കും.
നമ്മുടെ സാംസ്‌കാരിക രംഗത്തെ ഏറ്റവും പ്രധാന സ്ഥാപനങ്ങളില്‍ ഒന്നാണ് കലാമണ്ഡലം. 11.5 കോടി രൂപ ചെലവഴിച്ച് കലാമണ്ഡലത്തിന്റെ അക്കാദമിക്ക് ബ്ലോക്ക് നിര്‍മ്മാണം പൂര്‍ത്തിയാക്കി പ്രവർത്തനം ആരംഭിച്ചു. വള്ളത്തോള്‍ സ്മൃതി ഉദ്യാനം -ഒന്നാംഘട്ടം പ്രവൃത്തി പൂര്‍ത്തീകരിച്ച് 2023 സെപ്തംബറില്‍ ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര നിലവാരത്തില്‍ വിസിറ്റേഴ്സ് ലോഞ്ച് 1.26 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ചു. 2024 ഒക്ടോബറില്‍ ഉദ്ഘാടനം ചെയ്തു. കലാമണ്ഡലത്തില്‍ കഥകളി പഠനത്തിന് ആണ്‍കുട്ടികള്‍ക്ക് മാത്രമായിരുന്നു പ്രവേശനം നല്‍കിയിരുന്നത്. അതില്‍ മാറ്റം വരുത്തി പെണ്‍കുട്ടികള്‍ക്ക് കൂടി കഥകളിക്ക് പ്രവേശനം അനുവദിച്ചു.
സാംസ്കാരിക രംഗത്ത് കേരള സംഗീത നാടക അക്കാദമി മുഖേന നടത്തുന്ന അന്താരാഷ്ട്ര നാടകോത്സവം രാജ്യാന്തര തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കപ്പെട്ട ഒന്നാണ്. അക്കാദമിയുടെ പരിധിയില്‍ വരുന്ന വിവിധ കലാമേളകളില്‍ പ്രശംസനീയമായ സംഭാവനകള്‍ നല്‍കിയ കലാകാരരെ കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുന്ന ‘കേരള ആര്‍ട്ടിസ്റ്റ് ഡേറ്റ ബാങ്ക്’ ആവിഷ്കരിച്ചു. ഇത്തരത്തിലൊരു പദ്ധതി ഇന്ത്യയിലാദ്യമാണ്.
നാലിനും 18നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ പാഠ്യേതര കലാ,സാംസ്‌കാരിക,ശാസ്ത്ര സാമൂഹ്യ മേഖലകളിൽ താത്പര്യം വളർത്തുന്നതിന് ബാലകേരളം പദ്ധതി നടപ്പാക്കുന്നതിന്റെ അവസാനഘട്ടത്തിലാണ് സാംസ്‌കാരിക വകുപ്പ്. കുട്ടികളിൽ പൗരബോധം വളർത്തിയെടുക്കാൻ ഈ പദ്ധതി സഹായിക്കും. ഇന്നത്തെ കാലത്ത് യുവതലമുറയില്‍ വര്‍ധിച്ചുവരുന്ന ലഹരിക്കെതിരെ ബോധവല്‍ക്കരണത്തിന് കൂടെ പദ്ധതി ലക്ഷ്യമിടുന്നുണ്ട്.
അതിഥിത്തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്നതിന് അതിഥി മലയാളം പദ്ധതി ആവിഷ്കരിച്ചു. മലയാള പഠനത്തിനായി സംസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയങ്ങളിൽ കെ വി മലയാളം എന്ന പദ്ധതി ആരംഭിച്ചു.
യുവജനകാര്യം
യുവതീയുവാക്കള്‍ക്കിടയില്‍ വൈവിധ്യമാര്‍ന്ന മത്സരപരിപാടികളും സന്നദ്ധപ്രവര്‍ത്തനങ്ങളും പരിശീലനപരിപാടികളുമായി സജീവ ഇടപെടലുകള്‍ നടത്തുവാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. എടുത്തുപറയേണ്ട സംരംഭമാണ് ടീം കേരള – കേരള യൂത്ത് ഫോഴ്സ്. ദുരന്തങ്ങളെ നേരിടുവാന്‍ യുവജനക്ഷേമ ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ പഞ്ചായത്ത് തലത്തിലുള്ള സന്നദ്ധ സേനയാണ് ടീം കേരള. സംസ്ഥാനത്തെ 17500 ലധികം യുവതീയുവാക്കള്‍ ഇതില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
‘അവളിടം’ എന്ന പേരില്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമായി 1040 യുവതീ ക്ലബ്ബുകള്‍ രൂപീകരിച്ചു. കൂടാതെ ‘കതിര്‍’ എന്ന പേരില്‍ 140 കാര്‍ഷിക ക്ലബ്ബുകളും, ഭിന്നശേഷി വിഭാഗത്തിലുള്ളവര്‍ക്കായി യെസ് എന്ന പേരില്‍ 14 ക്ലബ്ബുകളും ട്രാന്‍സ്ജൻഡര്‍ വിഭാഗത്തിനായി മാരിവില്ല് എന്ന പേരില്‍ 14 ക്ലബ്ബുകളും രൂപീകരിച്ചു.
No to Drugs എന്ന മുദ്രാവാക്യം ഉയര്‍ത്തി ഒട്ടേറെ ബോധവല്‍ക്കരണ പരിപാടികളാണ് നടത്തി വരുന്നത്. കൂട്ടയോട്ടം, സൈക്കിള്‍ / ബൈക്ക് റാലി, ഐ ടി പ്രോഫഷണലുകളുടെ ക്യാമ്പയിന്‍, ലഹരിവിരുദ്ധ കലാജാഥ, സിനിമാ നിര്‍മ്മാണ ശില്പശാല എന്നിവ സംഘടിപ്പിച്ചു.
ഇടുക്കി ദേവികുളത്ത് സ്ഥിതി ചെയ്യുന്ന ദേശീയ സാഹസിക അക്കാദമി യുവജനക്ഷേമ ബോര്‍ഡിനു കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു. അക്കാദമിയുടെ നേതൃത്വത്തില്‍ നിരവധി ട്രക്കിംഗ് പരിപാടികള്‍. പരിശീലന പദ്ധതികള്‍, അഡ്വഞ്ചര്‍ കാര്‍ണിവലുകള്‍ മുതലായവ സംഘടിപ്പിക്കുന്നുണ്ട്.
മദ്യം, മയക്കുമരുന്ന്, റാഗിങ്, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവക്കെതിരെ റോഡ് സുരക്ഷ, മാനസികാരോഗ്യം എന്നിവ സംബന്ധിച്ചും കോളേജുകളിലും പട്ടികജാതി, പട്ടികവര്‍ഗ കോളനികളിലും ബോധവല്‍ക്കരണ ക്യാമ്പയിനുകള്‍ സംസ്ഥാന യുവജന കമ്മീഷന്‍ നടത്തുന്നുണ്ട്. യുവജനങ്ങള്‍ക്കായുള്ള സൗജന്യ നിയമസഹായം, യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിനായി ഗ്രീന്‍ യൂത്ത് പദ്ധതി, വിര്‍ച്വല്‍ എംപ്ലോയ്-മെന്റ് എക്സ്ചേഞ്ച്, പ്രഗല്‍ഭരായ യുവതീയുവാക്കളെ ആദരിക്കുന്നതിനായുള്ള യൂത്ത് ഐക്കണ്‍ പദ്ധതി എന്നിവയും നടത്തി വരുന്നു. l



