Saturday, May 9, 2026

ad

Homeകവര്‍സ്റ്റോറിഗതാഗത മേഖല സർവ്വതല 
വികസനത്തിന്റെ പാതയിൽ

ഗതാഗത മേഖല സർവ്വതല 
വികസനത്തിന്റെ പാതയിൽ

താഗത വകുപ്പിൽ കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ വലിയ മുന്നേറ്റമാണ് നടന്നത്. ഒട്ടേറെ നൂതന പദ്ധതികളും ഈ കാലയളവിൽ നടപ്പാക്കപ്പെട്ടു.

സുരക്ഷിത കേരളം പദ്ധതി
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും റോഡപകടങ്ങൾ ഗണ്യമായി കുറയ്ക്കുന്നതിനുമായി സംസ്ഥാനത്ത് 85 എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ രൂപീകരിച്ച് സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുക, അപകടസാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തി പരിഹാരം നിർദേശിക്കുക, ട്രാഫിക് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുക, അപകടങ്ങൾ ഉണ്ടാകുമ്പോൾ അതിനുള്ള കാരണങ്ങൾ അന്വേഷിക്കുക എന്നിവയാണ് ഈ സ്ക്വാഡുകളുടെ ചുമതല.

മോട്ടോർ വാഹന വകുപ്പിലെ എല്ലാ സേവനങ്ങളും ഓൺലൈനാക്കി
ലൈസൻസ് സംബന്ധമായ സർവീസുകൾ പൂർണമായും ഫേസ് ലെസ്സും FCFS (ആദ്യം വരുന്നവർക്ക് ആദ്യം സേവനം നൽകുക) മാതൃകയിലും ആക്കിയിട്ടുണ്ട്. ആയതിനാൽ പൊതുജനങ്ങൾക്ക് ഓഫീസിൽ വരേണ്ട ആവശ്യമില്ല. രജിസ്ട്രേഷൻ സംബന്ധമായ സേവനങ്ങളും മേല്പറഞ്ഞ മാതൃകയിൽ ആക്കുന്നതിനായുള്ള നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. താമസംവിനാ ഈ സേവനം ലഭ്യമാകും.

RC, License തുടങ്ങിയവയുടെ പ്രിന്റ് അപേക്ഷകർക്കുതന്നെ എടുക്കാവുന്ന തരത്തിലും m-parivahan, digilocker തുടങ്ങിയ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് ലഭ്യമാകുന്ന രീതിയിലുമാക്കിയത് വഴി approval നൽകുന്ന സമയം തന്നെ അപേക്ഷകർക്ക് പ്രിന്റ് ഡിജിറ്റൽ ആയി ലഭിക്കുന്നതാണ്. ആയതിനാൽ അപേക്ഷകർക്ക് ആർടി ഓഫീസുകളിലേക്ക് വരുകയോ ബന്ധപ്പെടുകയോ ചെയ്യേണ്ട സാഹചര്യം പരമാവധി കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്.

മോട്ടോർ വാഹന വകുപ്പിലെ അതിർത്തി ചെക്ക് പോസ്റ്റുകളിലെ സേവനങ്ങളെല്ലാം ഓൺലൈനായി ലഭ്യമാക്കിയിരിക്കുന്നതിനാൽ നിലവിൽ പകൽ സമയങ്ങളിൽ മാത്രമാണ് ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നത്.

ഡ്രൈവിംഗ് ടെസ്റ്റ്, ഫിറ്റ്നസ്സ് ടെസ്റ്റ് തുടങ്ങിയവ കൂടുതൽ സുതാര്യമാക്കി Accredited Driving Testing Centre (ADTC), Automated Testing Station (ATS), നടപ്പിലാക്കാനുള്ള നടപടികൾ സ്വീകരിച്ച് വരുന്നു. ഇത് വഴി വാഹനങ്ങളുടെ ഫിറ്റ്നസ്സ് പരിശോധനയും ഡ്രൈവിംഗ് ടെസ്റ്റ് ഉം കൂടുതൽ ശാസ്ത്രീയമായും സുഗമമായും സുതാര്യമായും നടപ്പിലാക്കാൻ സാധിക്കുന്നു.

മോട്ടോർ വാഹന വകുപ്പ്: 
പരിഷ്‌കാരങ്ങൾ / പദ്ധതികൾ
ട്രാൻസ്പോർട്ട് വാഹനങ്ങളുടെ നിരീക്ഷണത്തിനും നിയന്ത്രണത്തിനും ‘സുരക്ഷാമിത്ര’ പദ്ധതി നടപ്പിലാക്കി. സ്കൂൾ കുട്ടികളുടെ സുരക്ഷയ്ക്കായി സ്കൂൾ വാഹനങ്ങളെ നിരീക്ഷിക്കുന്നതിനായി ‘വിദ്യാവാഹൻ’ എന്ന ആപ്പ് നിർമ്മിക്കുകയും രക്ഷിതാക്കൾക്ക് ഉപയോഗിക്കാവുന്ന രീതിയിൽ നടപ്പിൽ വരുത്തുകയും ചെയ്തു. സോഷ്യൽ മീഡിയ വഴി ട്രാഫിക്ക് ബോധവൽക്കരണം നടത്തുന്നതിനായി മീഡിയ സെൽ രൂപീകരിച്ചു . പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെടുന്ന ട്രാഫിക്ക് നിയമലംഘനങ്ങൾ വകുപ്പിനെ അറിയിക്കുവാൻ വാട്ട്സ് ആപ്പ് നമ്പറുകൾ ലഭ്യമാക്കി. കൂടാതെ ഇതിനായി സിറ്റിസൺ സെന്റിനൽ ആപ്പ് വികസിപ്പിച്ചു നടപ്പിലാക്കിയിട്ടുണ്ട്. ഗുരുതരമായ നിയമലംഘനങ്ങൾ നടത്തുന്നതായി കണ്ടെത്തിയവരുടെ ലൈസൻസ് സസ്പെന്റ് ചെയ്യുകയും പരിഹാരമായി സാമൂഹ്യസേവനത്തിനോ ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കുന്നതിനോ നിർദ്ദേശിക്കുകയും ചെയ്യുന്നു. വാഹനങ്ങളുടെ അധിക വേഗത കണ്ടെത്തുവാൻ മൊബൈൽ സ്പീഡ് ഡിറ്റക്ഷൻ സംവിധാനം ഉപയോഗപ്പെടുത്തി വരുന്നു. റോഡുകളിലെ ട്രാഫിക്ക് സിഗ്നലുകളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ട്രാഫിക്ക് സിഗ്നൽ സംയോജനം സ്വീകരിച്ചിട്ടുണ്ട്. സ്പീഡ് ഗവേർണർ, വെഹിക്കിൾ ലൊക്കേഷൻ ട്രാഫിക്ക് സംവിധാനം എന്നിവ അഴിച്ചു മാറ്റിവച്ച് സർവീസ് നടത്തുന്ന ചരക്ക് വാഹനങ്ങൾ, അമിതഭാരം കയറ്റിക്കൊണ്ട് പോകുന്ന ചരക്ക് വാഹനങ്ങൾ എന്നിവയ്ക്കെതിരെ കർശന നടപടികൾ സ്വീകരിച്ചു വരുന്നു. അപകടങ്ങളിൽപ്പെടുന്ന വാഹനങ്ങൾക്ക് വേണ്ട സഹായങ്ങൾ ലഭ്യമാക്കുന്ന ‘ഗോൾഡൻ അവർ’ ചികിൽസാ സഹായത്തിനു വേണ്ടിയുള്ള നടപടികളും സ്വീകരിച്ചു വരുന്നു.

ചെലവ് ചുരുക്കല്‍പദ്ധതികള്‍
കോര്‍പ്പറേഷനില്‍ ഡീസലിന്റെയും സ്പെയര്‍പാര്‍ട്സിന്റെയും ചെലവുകള്‍പോലും ലഭ്യമാകാത്ത റൂട്ടുകളും ട്രിപ്പുകളും പരിശോധിച്ച് പുനഃക്രമീകരിച്ച് കിലോമീറ്റര്‍ ഓപ്പറേഷന് ആനുപാതികമായി വരുമാനം ലഭ്യമാകത്തക്കവിധം ഡെഡ് ട്രിപ്പുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കുകയോ, ജനോപകാരപ്രദമായി പുനഃക്രമീകരിക്കുകയോ സ്റ്റേ സര്‍വീസുകളാക്കി മാറ്റുകയോ, യൂണിറ്റ് മാറ്റി ഓപ്പറേറ്റ് ചെയ്യുകയോ ചെയ്ത് ചെലവ് ചുരുക്കുന്നതിന് നടപടികള്‍ സ്വീകരിക്കുകയുണ്ടായി. സ്റ്റുഡന്‍സ് കണ്‍സഷന്‍ നല്‍കിയിട്ടുള്ള ട്രിപ്പുകള്‍, ഒറ്റപ്പെട്ട മറ്റ് യാത്രാ സൗകര്യം ഇല്ലാത്ത റൂട്ടുകള്‍, ആദിവാസി മേഖലകള്‍, തോട്ടം തൊഴിലാളി മേഖലകള്‍, തീരദേശ മേഖലകള്‍തുടങ്ങിയ സാമൂഹ്യ പ്രതിബദ്ധതയുടെ പേരില്‍ ഒഴിവാക്കാന്‍പറ്റാത്ത 23,219 കിലോമീറ്റര്‍ ‘D’ Pool ട്രിപ്പുകളെ ഇത്തരം പുനക്രമീകരണത്തില്‍നിന്നും ഒഴിവാക്കി നിലനിര്‍ത്തിയിട്ടുണ്ട്. ദീര്‍ഘദൂര ബസ്സുകളിലെ ട്രിപ്പിലെ യാത്രക്കാരില്ലാത്ത ഭാഗം ഒഴിവാക്കുവാനായി അവയെ യാത്രക്കാര്‍ ലഭ്യമാകുന്ന ഏറ്റവും സമീപമുള്ള പ്രധാന യൂണിറ്റ് വരെയോ സ്ഥലം വരെയോ ആയി ക്രമീകരിച്ച് ഓപ്പറേറ്റ് ചെയ്യുവാനും ചില അവസാന ഭാഗങ്ങളില്‍ യാത്രക്കാരുണ്ടെങ്കില്‍ നഷ്ടം കുറച്ച് യാത്രക്കാര്‍ക്കായി ടി സ്ഥലങ്ങളില്‍മാത്രം ബദല്‍ട്രിപ്പുകള്‍ നല്‍കി ക്രമീകരിക്കുകയുമുണ്ടായി.

ഇലക്ട്രിക് ബസ്സുകളുടെ 
പുനഃക്രമീകരണം
യാത്രക്കാരില്ലാതെ നഷ്ടത്തില്‍ ഓടിയിരുന്ന ഇലക്ട്രിക് ബസ്സുകള്‍ പുനക്രമീകരിച്ച് പൊതുജനത്തിന് കൂടുതല്‍ ഉപകാരപ്രദമാക്കി മാറ്റുകയും പൊതുവെ യാത്രക്കാര്‍ കുറവുള്ള സിറ്റിയിലേയ്ക്ക് വരുന്ന വലിയ ഡീസല്‍ബസ്സുകള്‍ മാറ്റി ഇലക്ട്രിക് ബസ്സുകള്‍ നല്‍കിയും ചെലവ് കുറച്ച് വരുമാനം കൂട്ടി ജനോപകാരപ്രദമാക്കി മാറ്റിയിട്ടുണ്ട്. പൂര്‍ണ്ണമായും പരിസ്ഥിതി മലിനീകരണം ഒഴിവാക്കിയും ചെലവുകുറഞ്ഞ പൊതുഗതാഗത സംവിധാനം ഒരുക്കുന്നതിനും പ്രധാന റൂട്ടുകളിലെ ട്രിപ്പുകള്‍ പുനഃക്രമീകരിച്ചതിലൂടെ പ്രതിദിന യാത്രാക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇപ്രകാരം ശരാശരി ഇപികെഎം 36.57 രൂപ എന്നത് 50.25 രൂപയായി വര്‍ദ്ധിച്ചു.

പുതിയ സര്‍വ്വീസുകള്‍/ ബസുകള്‍
വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ടും യാത്രാവശ്യം പരിഗണിച്ചും പൊതുജനങ്ങളില്‍നിന്നും വിവിധ ജനപ്രതിനിധികളില്‍നിന്നും ലഭ്യമായിട്ടുള്ള ആവശ്യങ്ങള്‍ പരിഗണിച്ച് ഇക്കാലയളവില്‍ ഇന്‍‍സ്റ്റേറ്റ് / ഇന്റര്‍‍സ്റ്റേറ്റ് സര്‍വ്വീസുകളുള്‍‍പ്പെടെ വിവിധ ക്ലാസ്സുകളിലായി 264 പുതിയ സര്‍വ്വീസുകള്‍ ആരംഭിച്ചു.

പൊതുഗതാഗതത്തിലേയ്ക്ക് കൂടുതല്‍യാത്രക്കാരെ ആകര്‍ഷിക്കുവാന്‍ വേണ്ടി 279 ഡീസല്‍ ബസ്സുകളും 52 ഇലക്-ട്രിക് ബസ്സുകളും (2 ഡബിള്‍ഡക്കര്‍ഉള്‍‍പ്പെടെ) വാങ്ങി കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ രജിസ്റ്റര്‍ ചെയ്ത് സര്‍വീസ് നടത്തി വരുന്നു. കൂടാതെ 113 ഇ-ബസ്സുകള്‍ തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി ലിമിറ്റഡ് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് വാങ്ങിയും കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ രജിസ്റ്റര്‍ ചെയ്ത് സര്‍വീസ് നടത്തി വരുന്നു. സര്‍ക്കാര്‍ സഹായത്തോടെ കൂടുതല്‍ ബസ്സുകള്‍ വാങ്ങി ഫ്ലീറ്റ് നവീകരിക്കുന്നതിനുള്ള പദ്ധതികള്‍ നടന്നുവരുന്നു.

പ്രോഫിറ്റബിലിറ്റി
പരമാവധി ചെലവ് കുറച്ച് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയില്‍ ബസ് സര്‍വ്വീസ് നടത്തുന്നതിന് നേരിട്ടുള്ള പ്രവര്‍ത്തന ചെലവുകളായ ഡീസല്‍, സ്പെയര്‍പാര്‍ട്സ്, ജീവനക്കാരുടെ ശമ്പളം, അലവന്‍സുകള്‍, ടോള്‍, ഇന്‍ഷുറന്‍സ് തുടങ്ങിയ ചെലവുകള്‍ടിക്കറ്റ് വരുമാനത്തില്‍നിന്നും തന്നെ കണ്ടെത്തി ഓരോ യൂണിറ്റിനേയും ലാഭകേന്ദ്രം ആക്കി മാറ്റുന്ന പ്രവര്‍ത്തനം നടന്നുവരുന്നു. 2024 ജൂലൈ മാസം ആകെ 93 യൂണിറ്റുകള്‍ മാത്രം ഇത്തരം പ്രവര്‍ത്തന ലാഭം ലഭ്യമാക്കുകയും 41 യൂണിറ്റുകള്‍ പ്രവര്‍ത്തനനഷ്ടം വരുത്തുകയും ചെയ്ത സ്ഥാനത്ത് യൂണിറ്റ് തല ഏകോപനത്തിലൂടെയും യൂണിറ്റുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തിയതിലൂടെയും കൃത്യമായ പ്ലാനിങ്ങോടു കൂടി സര്‍വീസ് പുനഃക്രമീകരണം നടപ്പിലാക്കിയതിന്റെ ഫലമായി കെഎസ്ആര്‍ടിസിയുടെ ആകെ പ്രവര്‍ത്തനലാഭം (ജീവനക്കാരുടെ ശമ്പളം, അലവന്‍സുകള്‍, ഡീസല്‍, സ്പെയര്‍‍പാട്സ്, ഇന്‍ഷ്വറന്‍സ്, ഫാസ്റ്റാഗ്, ഓണ്‍‍ലൈന്‍ സര്‍വ്വീസ്, സ്വിഫ്റ്റിനുള്ള ലീസ് തുക എന്നീ ചെലവുകള്‍ പരിഗണിച്ച്) 2024 ജൂലൈ മാസം 0.54 ശതമാനം ആയിരുന്നത് 2025 ഏപ്രിലില്‍മാത്രം 16.98 ശതമാനത്തിലേയ്ക്കും എത്തിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്.

കൊറിയർ ആൻഡ് ലോജിസ്റ്റിക്സ്
കെഎസ്ആർടിസിയിൽ കൊറിയർ സംവിധാനം 15-–06-–2023തീയതി മുതൽ ആരംഭിച്ചു. കേരളത്തിനകത്ത് ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് 16 മണിക്കൂർ കൊണ്ട് സാധനങ്ങൾ എത്തിക്കുവാൻ സാധിക്കും. നിലവിൽ 47 ഡിപ്പോകളിൽ ഈ സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. മെച്ചപ്പെടുത്തിയ ട്രാക്കിങ്ങിനായി ഉപഭോക്തൃ ഐഡി പ്രൂഫ് ഇമേജുകൾ, ഒപ്പുകൾ, ലൊക്കേഷൻ മാപ്പിംഗ് എന്നിവയ്‌ക്കൊപ്പം തത്സമയ ഡെലിവറി അപ്‌ഡേറ്റുകളും ഫീച്ചറുകളിൽ ഉൾപ്പെടുന്നു.കൂടാതെ“Door to Door Pick Up & Delivery” (വാതിൽ പടി സേവനങ്ങൾ) നടപ്പിലാക്കുന്നതിനുള്ള പദ്ധതികളും ആവിഷ്കരിച്ചുവരുന്നു.

ഫ്യൂവല്‍‌സെല്‍‌
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ നാളിതുവരെ -2025 ടിക്കറ്റിതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മുതൽമുടക്കില്ലാതെ പൊതുമേഖലാ എണ്ണ കമ്പനികളുമായി ചേര്‍ന്ന് കെഎസ്ആര്‍ടിസിയുടെ നിലവിലെ കണ്‍സ്യൂമർ പമ്പുകളെ പൊതുജനങ്ങള്‍ക്കു കൂടി പ്രയോജനപ്പെടുന്ന രീതിയിൽ ഇന്ധന വിതരണ ഔട്ട്‍ലെറ്റുകൾ  സ്ഥാപിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുകയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതുവരെ 15 ഇന്ധന വിതരണ ഔട്ട്‌ലെറ്റുകൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്‌.  കൂടാതെ എറണാകുളം, ആലുവ റീജിയണൽ വർക്ക് ഷോപ്പ് എന്നിവിടങ്ങളിൽ പൊതുജനങ്ങൾക്കായി ലൂബ് ഷോപ്പുകളും ആരംഭിച്ചിട്ടുണ്ട്.

കെഎസ്ആർടിസി ഗ്രാമവണ്ടി
കേരള സ്‌റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുമായി ചേർന്ന് ഗ്രാമീണ മേഖലയിലേക്ക് ആരംഭിക്കുന്ന പ്രത്യേക കെ എസ് ആർ ടി സി ബസ് സർവ്വീസ് ആണ് ‘ഗ്രാമവണ്ടി’ പദ്ധതി. നിലവിൽ ഒറ്റപ്പെട്ട മേഖലകൾ , തോട്ടം മേഖലകൾ, തുടങ്ങിയ പിന്നോക്ക മേഖലകളിലേക്ക് വരുമാനം പരിഗണിക്കാതെ സാമൂഹിക പ്രതിബദ്ധതയുടെ പേരിൽ കെ എസ് ആർ ടി സി സർവ്വീസുകൾ നടത്തിവരുന്നുണ്ട്. ഇത്തരം മേഖലകളിലേയ്ക്ക് കൂടുതൽ കെഎസ്ആർടിസി സർവ്വീസ് ആരംഭിക്കണമെന്ന ആവശ്യം നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ കെഎസ്ആർടിസിയ്ക്ക് മാത്രമായി നിറവേറ്റുവാൻ സാധിക്കുകയില്ല. ഈ സാഹചര്യത്തിൽ ഇപ്പറഞ്ഞ സ്‌ഥലങ്ങളിലേയ്ക്ക് തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുമായി ചേർന്നു പൊതുഗതാഗതം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഡീസൽ ചെലവ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഹിക്കണമെന്നും, വാഹനം, ജീവനക്കാരുടെ ശമ്പളം, മെയിന്റനൻസ്, സ്പെയർ പാർട്സുകൾ, ഇൻഷുറൻസ് തുടങ്ങിയ മറ്റ് ചെലവുകൾ കെഎസ്ആർടിസി വഹിക്കും എന്നുമുള്ള നിബന്ധനയോടെ ‘ഗ്രാമവണ്ടി’ പദ്ധതി നടപ്പിലാക്കിയത്.

കെ.എസ്.ആര്‍.ടി.സി. 
ജീവനക്കാരുടെ ശമ്പള വിതരണം
ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കെഎസ്ആര്‍ടിസി കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ സഹായം ഒന്നുകൊണ്ടു മാത്രമാണ് കോര്‍പ്പറേഷന്‍ നിലനിന്നുപോരുന്നത്. ജീവനക്കാരുടെ ശമ്പളം സര്‍ക്കാര്‍ സഹായത്തോടെ 2023 ഫെബ്രുവരി മാസം മുതല്‍ രണ്ട് ഗഡുക്കളായാണ് വിതരണം ചെയ്തിരുന്നത്. ഇൗ വിഷയത്തില്‍ വകുപ്പ് മന്ത്രി നേരിട്ട് ഇടപെടുകയും മേല്‍-നോട്ടം വഹിക്കുകയും ചെയ്തതിന്റെ ഫലമായി 2024 ആഗസ്റ്റ് മാസം മുതല്‍ ജീവനക്കാരുടെ ശമ്പളം ഒറ്റത്തവണയായി നല്‍കാന്‍ കഴിഞ്ഞു. തുടര്‍ന്ന്‌ എല്ലാ മാസവും കൃത്യമായി ഒന്നാം തീയതി തന്നെ ശന്പളം നല്‍കുന്നതിനായി വകുപ്പ് മന്ത്രിയുടെ മേല്‍-നോട്ടത്തില്‍ നടത്തിയ ചര്‍ച്ചകളുടെയും, ശ്രമങ്ങളുടെയും ഫലമായി സ്റ്റേറ്റ്‌ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും ഓവര്‍ഡ്രാഫ്റ്റ് ലഭ്യമാക്കി. ഇതുവഴി 2025 ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ ജീവനക്കാരുടെ ശമ്പളം യഥാക്രമം 04/03/2025, 01/04/2025, 30/04/2025 തീയതികളില്‍ വിതരണം ചെയ്യാന്‍ സാധിച്ചു. തുടര്‍ന്നുളള മാസങ്ങളിലും ഇപ്രകാരം ഒന്നാം തീയതി തന്നെ ശമ്പളം നല്‍കുവാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രതിമാസ പെന്‍ഷന്‍ വിതരണം
കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം തനത് ഫണ്ട് ഉപയോഗിച്ച് പെന്‍ഷന്‍ തുക കണ്ടെത്തുവാന്‍ കോര്‍പ്പറേഷന് കഴിയാത്ത സാഹചര്യമാണ് നിലവിലുളളത്. തന്മൂലം പെന്‍ഷന്‍ മുടങ്ങുന്ന സാഹചര്യമുണ്ടാവുകയും ഇൗ പ്രതിസന്ധി ഒഴിവാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ മുന്‍-കൈയടുത്ത് 2018 ഫെബ്രുവരി മാസം മുതല്‍ പ്രാഥമിക കാര്‍ഷിക സഹകരണ സംഘം മുഖേന പെന്‍ഷന്‍ വിതരണം ചെയ്യുന്നതിന് കണ്‍-സോര്‍ഷ്യം രൂപീകരിക്കുകയും ഈ സഹകരണ സംഘങ്ങള്‍ വഴി പെന്‍ഷന്‍ മുടക്കമില്ലാതെ വിതരണം ചെയ്തുവരികയുമാണ്. 2024 നവംബര്‍ മാസം വരെ കാലാവധിയുണ്ടായിരുന്ന ത്രികക്ഷി കരാര്‍ നിലവില്‍ 2024 ഡിസംബര്‍ മാസം മുതല്‍ ഒരു വര്‍ഷക്കാലത്തേക്ക് പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍വഴി പെന്‍ഷന്‍ വിതരണം ചെയ്യുന്നതിന് സര്‍ക്കാരും, കെഎസ്ആര്‍ടിസിയും കേരള ബാങ്കുമായി ചേര്‍ന്ന് ഒപ്പുവെച്ചിട്ടുണ്ട്. ഇതുപ്രകാരം 2025 ഏപ്രില്‍ മാസം വരെയുളള പെന്‍ഷന്‍ വിതരണം ചെയ്തിട്ടുണ്ട്‌.

പെന്‍ഷന്‍ ആനുകൂല്യങ്ങള്‍
കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ യഥാസമയം നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ഇത്തരത്തില്‍ 2022 ജനുവരി മാസം മുതല്‍ വിരമിച്ച ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് ക്ലോഷര്‍, ഡിസിആര്‍ജി, സിവിപി നല്‍കുന്നതിന് കുടിശ്ശികയുണ്ടായിരുന്നു. തുടര്‍ന്ന് കോര്‍പ്പറേഷന് ലഭ്യമാകുന്ന വരുമാനത്തില്‍ നിന്നും 5% തുക പ്രത്യേക കോര്‍പ്പസ് ഫണ്ടില്‍ നിക്ഷേപിച്ച് പെന്‍ഷന്‍ ആനുകൂല്യങ്ങളുടെ വിതരണത്തിനായി ഒരു സ്‌കീം തയ്യാറാക്കുകയും ഹൈക്കോടതിയുടെ അംഗീകാരത്തോടുകൂടി 2024 ജനുവരി മാസം മുതല്‍ പെന്‍ഷന്‍ ആനുകൂല്യ വിതരണം പുനഃസ്ഥാപിക്കുകയും ചെയ്തു. പ്രസ്തുത സ്‌കീം പ്രകാരം 2023 മാര്‍ച്ച് മാസം വരെ വിരമിച്ച ജീവനക്കാരുടെ ഡിസിആര്‍ജിയും സിവിപിയും 2023 ഏപ്രില്‍ മാസം വരെ വിരമിച്ച ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് ക്ലോഷറും പൂര്‍ണ്ണമായും വിതരണം ചെയ്തുകഴിഞ്ഞു. 2023 ഏപ്രില്‍ മാസത്തില്‍ വിരമിച്ച ജീവനക്കാരുടെ ഡിസിആര്‍ജിയും, സിവിപിയും, 2023 മെയ് മാസത്തില്‍ വിരമിച്ച ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് ക്ലോഷർ വിതരണവും നടത്തിവരുന്നു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

thirteen − 3 =

Most Popular