Wednesday, March 4, 2026

ad

Homeനിരീക്ഷണംഇന്ത്യയിൽ ദാരിദ്ര്യം കുറഞ്ഞു എന്ന അവകാശവാദം ക്രൂരമായ ഫലിതം

ഇന്ത്യയിൽ ദാരിദ്ര്യം കുറഞ്ഞു എന്ന അവകാശവാദം ക്രൂരമായ ഫലിതം

റിമിൽ താര

2022–2023ലെ ഗാർഹിക ഉപഭോഗച്ചെലവ് സർവ്വേയെ അടിസ്ഥാനമാക്കി ലോകബാങ്ക് ഒരു റിപ്പോർട്ട് പുറത്തിറക്കുകയുണ്ടായി. ഇന്ത്യയിൽ അതീവദാരിദ്ര്യം അവസാനിച്ചുവെന്നും ജനസംഖ്യയിൽ വെറും 2.3 ശതമാനം മാത്രമേ അതീവ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളൂവെന്നുമാണ് ആ റിപ്പോർട്ട് അവകാശപ്പെടുന്നത്. 2011–12 നും 2022–23നും ഇടയ്ക്കുള്ള കാലയളവിൽ 17.1 കോടി ആളുകളെ അതീവദാരിദ്ര്യരേഖയ്ക്കു മുകളിലേക്ക് പ്രതിദിനം 2.15 ഡോളറാണ് പ്രതിദിന ദാരിദ്ര്യ രേഖയായി നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. ഉയർത്തി എന്നും ഈ സർവ്വേ അവകാശപ്പെടുന്നു. എന്നാൽ ഇൗ അവകാശവാദം കല്ലുവച്ച നുണയാണ്. എന്നു മാത്രമല്ല ഇന്ത്യയിലെ ദശലക്ഷക്കണക്കിനാളുകളുടെ ജീവിതയാഥാർഥ്യവുമായി തീരെ പൊരുത്തപ്പെടുന്നതല്ല ഈ കണക്ക്.

കഴിഞ്ഞ 11 വർഷത്തിനിടയിൽ ഇന്ത്യയിലെ ജനങ്ങളുടെ ഉപജീവനമാർഗങ്ങൾക്കു നേരെ ഒന്നിനുപുറകെ ഒന്നായി കനത്ത ആഘാതമാണ് മോദി സർക്കാർ ഏൽപ്പിച്ചത്. 2016ൽ നോട്ട് നിരോധനം, 2017ൽ ജിഎസ്ടി ഏർപ്പെടുത്തൽ, 2020ൽ ആസൂത്രണം തീരെയില്ലാത്തതും കഠിനവുമായ ലോക്ഡൗൺ, 2019ലും 2020ലും പുതിയ ലേബർ കോഡുകൾ 2020 ൽ മൂന്ന് കാർഷിക നിയമങ്ങൾ കൊണ്ടുവന്നത്. എന്നിവ ഇതിൽ ഉൾപ്പെടുന്നു. എൻആർഇജിഎ പോലെയുള്ള ക്ഷേമപദ്ധതിക്കുള്ള ഗവൺമെന്റ് ചെലവ് സ്തംഭിപ്പിച്ചു. വേഗത്തിലാക്കിയ സ്വകാര്യവത്കരണവും കരാർവത്കരണവും സർക്കാർ ജോലികൾ ഗണ്യമായി കുറയ്ക്കുക മാത്രമല്ല, ഉള്ള തസ്തികകൾ കൂടി ഒഴിഞ്ഞുകിടക്കാൻ ഇടയാക്കുകയും ചെയ്തു. കൃഷിക്കും ചെറുകിട വ്യവസായങ്ങൾക്കും ബാങ്ക് വായ്പയുടെ ലഭ്യത വളരെ കുറഞ്ഞപ്പോൾ വൻകിട ബിസിനസിന് ഭീമമായ തോതിൽ വായ്പ ലഭ്യമാക്കി.

ഇന്ത്യയിലെ ജനങ്ങൾ അഭൂതപൂർവമായ സാമ്പത്തികപ്രതിസന്ധിയിൽപ്പെട്ട് നട്ടംതിരിയുമ്പോൾ സ്ഥിതിവിവര കണക്കുകളും വാർത്താ തലക്കെട്ടുകളും കെെകാര്യം ചെയ്യുന്നതിനാണ് സർക്കാർ രാപകലില്ലാതെ പണിയെടുക്കുന്നത്. 2019ൽ ദാരിദ്ര്യത്തിൽ കുത്തനെ വർധനവ് രേഖപ്പെടുത്തുന്ന ഒരു ഉപഭോഗ സർവ്വേയുടെ ഡേറ്റ പുറത്തുവിടാൻ മോദി സർക്കാർ വിസമ്മതിച്ചു. ഗവൺമെന്റിന്റെ ഈ നടപടി മുൻകാല കീഴ്-വഴക്കങ്ങൾക്ക് വിരുദ്ധമാണ്. ദാരിദ്ര്യത്തിൽ കാര്യമായ കുറവുവന്നു എന്നവകാശപ്പെടാൻ, തെരഞ്ഞെടുത്ത സൂചകങ്ങൾ ഉപയോഗിച്ച് ബഹുമുഖമായ ദാരിദ്ര്യരേഖ നിർമിക്കാനാണ് സർക്കാർ തയ്യാറായത്. ഇതോടൊപ്പം ദേശീയ സാമ്പിൾ സർവ്വേ ഓഫീസ് ഉപഭോഗ സർവ്വേകളുടെ രീതിശാസ്ത്രം പരിഷ്കരിക്കുകയും ദാരിദ്ര്യം കുറഞ്ഞു എന്നവകാശപ്പെടാൻ പര്യാപ്തമായ രീതിയിൽ ഉപഭോഗത്തിന്റെ ഏറ്റവും ഉയർന്ന എസ്റ്റിമേറ്റ് നൽകുകയും ചെയ്തു. ഉപഭോഗ സർവ്വേകൾ നടത്തുന്നതിനുള്ള സുസ്ഥിരമായ രീതിശാസ്ത്രം നിരാകരിക്കപ്പെട്ടു; പകരം പുതിയ രീതിശാസ്ത്രം ഉപയോഗിച്ചു. അതനുസരിച്ച് സർവ്വേക്കായി തിരഞ്ഞെടുത്ത ഓരോ വീട്ടിലും മൂന്നുതവണ വീതം സർവ്വേ നടത്തി ഉപഭോഗത്തിന്റെ വിവിധ ഇനങ്ങളെക്കുറിച്ചുള്ള ഡേറ്റ ശേഖരിച്ച് ഓരോ വീട്ടിലും കൂടുതൽ സാധനങ്ങളുടെ ഉപഭോഗമുള്ളതായി റിപ്പോർട്ട് ചെയ്തു. ഉപഭോഗച്ചെലവിന്റെ മൊത്തത്തിലുള്ള എസ്റ്റിമേറ്റ് ഉയർത്തിക്കാണിക്കാൻ രീതിശാസ്ത്രത്തിൽ വരുത്തിയ ഈ മാറ്റം ഗവൺമെന്റിന് സഹായകമായി.

ഈ രണ്ട് സർവ്വേകളും വളരെ വ്യത്യസ്തങ്ങളായ രീതിശാസ്ത്രങ്ങളാണ് ഉപയോഗിച്ചിരിക്കുന്നതെന്നും അവയുടെ എസ്റ്റിമേറ്റുകൾ താരതമ്യപ്പെടുത്താവുന്നവയല്ലെന്നുമുള്ള വസ്തുത, ലോകബാങ്ക് റിപ്പോർട്ട് പൂർണമായും അവഗണിക്കുന്നു. ഈ രണ്ട് സർവ്വേകളിലെയും കണക്കുകൾ താരതമ്യം ചെയ്തുകൊണ്ട് ദാരിദ്ര്യത്തിൽ കുറവുണ്ടായതായി ലോകബാങ്ക് റിപ്പോർട്ട് അവകാശപ്പെടുന്നു. ‘‘ഡാറ്റ പരിമിതിമൂലം അസമത്വത്തെ യഥാർഥത്തിലുള്ളതിൽനിന്ന് കുറച്ചുകാണിച്ചതാകാം’’ എന്നു മാത്രം അതിൽ പരാമർശിക്കുന്നു. രീതിശാസ്ത്രത്തിൽ മോദി സർക്കാർ നടത്തിയ ഈ മാറ്റം ഉയർന്ന തോതിലുള്ള ഉപഭോഗച്ചെലവുകൾ കാണിക്കുമെന്നും അതുവഴി ദാരിദ്ര്യം കുറച്ചുകാണിക്കുമെന്നുമുള്ള വസ്തുതയെ കുറിച്ച് ഒരു പരാമർശവുമതിലില്ല.

പരിഷ്കരിച്ച ഉപഭോഗസർവ്വേയ്ക്കൊപ്പം ആനുകാലിക ലേബർ സർവ്വേ (പിഎൽഎഫ്എസ്) എന്ന പേരിൽ തൊഴിൽ– തൊഴിൽരഹിത സർവ്വേകളുടെ പുതിയ അവതാരം സൃഷ്ടിച്ച് അതിൽ സാമ്പത്തിക ദുരിതത്തിൽനിന്ന് കരകയറ്റുന്ന കന്നുകാലി വളർത്തൽ പോലെയുള്ള നാമമാത്രമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന ഗ്രാമീണ സ്ത്രീകളെ തൊഴിലാളികളായി കണക്കാക്കുന്നു. മെച്ചപ്പെട്ട പ്രതിഫലം ലഭിക്കുന്ന തൊഴിലവസരങ്ങളുടെ അഭാവത്തിൽ ഒരു വനിത ഒരു ആടിനെയോ പശുവിനെയോ വീട്ടിൽ വളർത്തുകയും പരിപാലിക്കുകയും ചെയ്യുകയാണെങ്കിൽ ആ വനിതയെ തൊഴിലുള്ള വനിതയായാണ് പിഎൻഎഫ്എസ് പരിഗണിക്കുന്നത്. ‘‘തൊഴിൽനിരക്ക് പ്രത്യേകിച്ച് സ്ത്രീകളുടെ തൊഴിൽ നിരക്ക് വർദ്ധിക്കുന്നു’’ എന്ന ലോകബാങ്ക് റിപ്പോർട്ടിന്റെ വിലയിരുത്തലിനുപിന്നിലുള്ളത് ഗ്രാമീണ വനിതകൾക്കിടയിലെ ഇത്തരത്തിലുള്ള ‘സ്വയംതൊഴിൽ’ തന്നെയാണ്. മറുവശത്ത്, ഏറ്റവും അപകടകരമായ തൊഴിൽരൂപങ്ങൾ – എവിടെയും ജോലി ചെയ്യാൻ നിർബന്ധിതരാകുന്ന നിർമാണ തൊഴിലാളികൾ, കൊടും വേനൽചൂടിൽ മണിക്കൂറുകളോളം സെെക്കിൾ ചവിട്ടുന്ന ഭക്ഷണവിതരണ തൊഴിലാളികൾ, കൊടും ശെെത്യത്തിൽ മണിക്കൂറുകളോളം സെെക്കിൾ ചവിട്ടുന്നവർ, ഉറക്കമില്ലാതെ ദിവസങ്ങളോളം കാർ ഓടിക്കുന്ന ഡ്രൈവർമാർ – മാത്രമാണ് ഭൂരിഭാഗം അർബൻ തൊഴിലാളികൾക്കും ലഭ്യമായ തൊഴിലുകൾ.

ഒരു കാലത്ത് രാജ്യത്തിന്റെ അഭിമാനമായിരുന്ന ഇന്ത്യയിലെ സ്ഥിതിവിവരക്കണക്ക് സംവിധാന (Statitical System) ത്തെ മോദി സർക്കാർ തകർത്തു. രാജ്യത്തെ സാമൂഹിക – സാമ്പത്തിക സാഹചര്യങ്ങളെ ഫലപ്രദമായും കൃത്യമായും മനസ്സിലാക്കാൻ സാധ്യമായ സ്ഥിതിവിവരക്കണക്ക് രീതികൾ ഉപയോഗിക്കുന്നതിനുപകരം, സർക്കാരിന്റെ വ്യാജ പ്രചരണങ്ങൾ ശക്തിപ്പെടുത്തുന്നതിനും രാജ്യം നേരിടുന്ന ആഴത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയോടുള്ള മോദി സർക്കാരിന്റെ നിസ്സംഗത മറച്ചുവെയ്ക്കാനും അശ്ലീലമായ സ്ഥിതിവിവരക്കണക്കുകൾ നിർമിക്കുന്നതിലേക്ക് സ്ഥിതിവിവരക്കണക്ക് സംവിധാനത്തെ മോദി സർക്കാർ തരംതാഴ്ത്തിയിരിക്കുകയാണ്. തികച്ചും വ്യത്യസ്തമായ യാഥാർത്ഥ്യങ്ങളെ നേരിടുന്ന ജനങ്ങളെ ഒരിക്കലും ഗവൺമെന്റിന്റെ ഈ വ്യാജ സ്ഥിതിവിവരക്കണക്കുമായി ബന്ധപ്പെടുത്താനാവില്ല. യഥാർത്ഥ വസ്തുതകളും ഗവൺമെന്റിന്റെ വ്യാജസ്ഥിതി വിവരക്കണക്കുകളും തമ്മിലുള്ള അന്തരം നാം തുറന്നുകാട്ടുകയും ഇൗ ജനവിരുദ്ധ സർക്കാരിനെതിരെ തങ്ങളുടെ ജീവിതാനുഭവങ്ങളെ അടിസ്ഥാനമാക്കി ജനങ്ങളെ അണിനിരത്തുകയും വേണം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 + eight =

Most Popular