Friday, April 17, 2026

ad

Homeവിശകലനംഅമേരിക്കൻ ഭരണവർഗവും ട്രംപ് വാഴ്ചയും –2

അമേരിക്കൻ ഭരണവർഗവും ട്രംപ് വാഴ്ചയും –2

ജോൺ ബെല്ലമി ഫോസ്റ്റർ

രണവർഗവും ഭരണകൂടവും സംബന്ധിച്ച മാർക്സിസ്റ്റ് സമീപനത്തിലെ സങ്കീർണതകളുടെയും അവ്യക്തതകളുടെയും കാര്യത്തിൽ വ്യക്തത വരുത്തിയത് 1902ൽ കാറൽ കൗട്സ‍്കിയാണ്; അതായത്, ‘‘മുതലാളിത്ത വർഗം വാഴുകയേയുള്ളൂ, ഭരിക്കുകയില്ല’’ എന്ന പ്രഖ്യാപനം നടത്തിക്കൊണ്ടായിരുന്നു കൗട്സ‍്കി അതു ചെയ്തത്; അധികം വെെകാതെതന്നെ ‘‘ഗവൺമെന്റിനുമേൽ ആധിപത്യം ചെലുത്തുകയെന്നുള്ളത് മുതലാളിത്ത വർഗത്തിന്റെ സഹജ സ്വഭാവമാണ്’’ എന്നും കൗട്സ‍്കി കൂട്ടിച്ചേർത്തു. മുൻപു പറഞ്ഞതുപോലെ, തീർച്ചയായും മുതലാളിവർഗത്തിൽനിന്നുള്ള ഭരണകൂടത്തിന്റെ ആപേക്ഷികമായ സ്വയംഭരണാവകാശം എന്ന വിഷയമായിരുന്നു ഭരണകൂടം സംബന്ധിച്ച സിദ്ധാന്തങ്ങളുടെ കാര്യത്തിൽ ഇൻസ്ട്രുമെന്റലിസ്റ്റുകളും സ്ട്രക്ച്ചറലിസ്റ്റുകളും (ഘടനാവാദികൾ) തമ്മിലുള്ള പ്രധാന തർക്കവിഷയം; ബ്രിട്ടനിലെ മിലിബാൻഡും ഫ്രാൻസിലെ പൊളാൻസാസുമായിരുന്നു യഥാക്രമം ഈ രണ്ടു സെെദ്ധാന്തികധാരകളെയും പ്രതിനിധീകരിച്ചിരുന്നത്. മിലിബാൻഡിന്റെ ആശയങ്ങളെ അധികവും നിർണയിച്ചിരുന്നത്, പാർലമെന്ററി സോഷ്യലിസമെന്ന തന്റെ ഗ്രന്ഥത്തിൽ അദ്ദേഹം വ്യക്തമാക്കിയതുപോലെ, 1950കളുടെ ആദ്യം സംഭവിച്ച സത്യസന്ധമായൊരു സോഷ്യലിസ്റ്റ് പാർട്ടിഎന്ന നിലയിൽ നിന്നുള്ള ബ്രിട്ടീഷ് ലേബർ പാർട്ടിയുടെ അധഃപതനമായിരുന്നു. ഭരണവർഗമെന്ന നിലയിലുള്ള മുതലാളിവർഗത്തിന്റെ ഭീമമായ അധികാരത്തെ ചെറുക്കുവാൻ അത് മിലിബാൻഡിനെ നിർബന്ധിതനാക്കി. 1969ൽ പ്രസിദ്ധീകരിക്കപ്പെട്ട ദ സ്റ്റേറ്റ് ഇൻ ക്യാപിറ്റലിസ്റ്റ് സൊസെെറ്റി എന്ന ഗ്രന്ഥത്തിൽ അദ്ദേഹം ഇക്കാര്യം എടുത്തുപറയുന്നുണ്ട്; അദ്ദേഹം അതിൽ ഇങ്ങനെയെഴുതി, ‘‘ഈ പഠനത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് എപ്പോഴും ഒരു ഭരണവർഗത്തെക്കുറിച്ച് സംസാരിക്കുന്നത് ഉചിതമാകുമോ എന്നതാണ്’’. വാസ്തവത്തിൽ, ‘‘പ്രബലമായ ഈ വർഗത്തിന്റെ നിലനിൽപുയർത്തിയ ചോദ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്, അതിൽ ഒരു ‘ഭരണവർഗം’ ഉൾച്ചേർന്നിട്ടുണ്ടോ എന്നുള്ളതാണ്’’. മിലിബാൻഡ് സമർത്ഥിക്കാൻ ശ്രമിച്ചത് ഇതാണ്, നിശ്ശേഷമായും കുലീനാധിപത്യം ചെയ്തിരുന്ന അതേ അർത്ഥത്തിൽതന്നെ, മുതലാളിവർഗം ‘ഭരിക്കുന്ന വർഗ’മെന്ന് കൃത്യമായി പറയാതിരിക്കെത്തന്നെ’’ വാസ്തവത്തിൽ അത് മുതലാളിത്ത സമൂഹത്തിനുമേൽ പൂർണമായും പ്രത്യക്ഷമായ (അതുപോലെതന്നെ പരോക്ഷവുമായ) ആധിപത്യം ചെലുത്തുന്നു. തൊഴിലാളിവർഗത്തിന് ഫലപ്രദമായി ഭരണവർഗത്തെ വെല്ലുവിളിക്കണമെങ്കിൽ, അവർ മുതലാളിത്ത ഭരണകൂടത്തിന്റെ ഘടനയെത്തന്നെ എതിർക്കണമെന്ന നിലയിലേക്ക് മുതലാളിവർഗം വിവിധ രീതികളിൽ അതിന്റെ സാമ്പത്തികാധികാരത്തെ രാഷ്ട്രീയാധികാരത്തിലേക്ക് പരിവർത്തനം ചെയ്തു.

ഇവിടെയാണ് 1968ൽ പൊളിറ്റിക്കൽ പവർ ആന്റ് സോഷ്യൽ ക്ലാസസ് എന്ന പേരിൽ സ്വന്തം ഗ്രന്ഥം പ്രസിദ്ധീകരിച്ച പൊളാൻസാസ് മിലിബാൻഡുമായി ഏറ്റുമുട്ടുന്നത്. ഭരണകൂടത്തെ മുതലാളിത്ത വർഗത്തിന്റെ കൂടുതൽ പ്രത്യക്ഷമായ വാഴ്ചയായി വിവരിച്ച മിലിബാൻഡിന്റെ സമീപനം – ഈ വിഷയത്തിന്മേൽ മാർക്സ് നടത്തിയ മിക്ക പ്രവർത്തനങ്ങളോടും കൂടുതൽ അടുത്തുനിൽക്കുന്ന സമീപനമായിട്ടുപോലും – കണ്ട പൊളാൻസാസ്, ഭരണകൂടത്തിന്റെ ആപേക്ഷികമായ സ്വയംഭരണാധികാരത്തിൽ കൂടുതൽ ഊന്നൽ നൽകി. പ്രത്യക്ഷവും ഉപകരണാധിഷ്ഠിതവും (instrumental) എന്നതിനേക്കാളുപരി, ഭരണകൂടത്തിനുമേലുള്ള മുതലാളിത്ത വാഴ്ച എന്നത് കൂടുതൽ പരോക്ഷവും ഘടനാപരവുമാണെന്ന വാദം പൊളാൻസാസ് ഉയർത്തി; വർഗാടിസ്ഥാനത്തിൽ പറയുകയാണെങ്കിൽ, മുതലാളിവർഗത്തിലെ സവിശേഷ വിഭാഗങ്ങളെ മാത്രമല്ല, തൊഴിലാളിവർഗത്തിന്റെ തന്നെ പ്രതിനിധികളെയടക്കം ഉൾപ്പെടുത്തിക്കൊണ്ട് ഗവൺമെന്റുകളുടെ കാര്യത്തിൽ മുതലാളിത്ത വാഴ്ച കൂടുതൽ വ്യത്യസ്തതകൾക്ക് ഇടം നൽകുന്നുവെന്നും പൊളാൻസാസ് വാദിച്ചു. അദ്ദേഹം ഇങ്ങനെ എഴുതി, ‘‘ഭരണകൂട ഉപകരണത്തിലും ഗവൺമെന്റിലും മുതലാളിവർഗത്തിലുൾപ്പെട്ട അംഗങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തമെന്നത്, അത് നിലവിലുള്ളിടങ്ങളിൽപോലും, വിഷയത്തിന്റെ ഒരു പ്രധാന വശമല്ല. ബൂർഷ്വാ വർഗവും ഭരണകൂടവും തമ്മിലുള്ള ബന്ധമെന്നത് വസ്തുനിഷ്ഠമായ ഒന്നാണ്…. ഭരണകൂട ഉപകരണത്തിൽ ഭരണവർഗത്തിലെ അംഗങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തമെന്നത് ഉദ്ദേശ്യലക്ഷ്യമൊന്നുമല്ല, മറിച്ച് അത് വസ്തുനിഷ്ഠമായ ഈ യാദൃച്ഛികത്വത്തിന്റെ ഫലമാണ്’’. ഇത്തരമൊരു പ്രസ്താവന, അത് പ്രകടിപ്പിക്കപ്പെട്ടിട്ടുള്ള യോഗ്യമായ മാനങ്ങളിൽ നോക്കുമ്പോൾ, യുക്തിസഹമാണെന്നു തോന്നാം; എന്നാൽ വർഗബോധമുള്ളൊരു ആഖ്യാനം എന്ന നിലയ്ക്കുള്ള ഭരണവർഗത്തിന്റെ പങ്കിനെ വിഷയത്തിൽനിന്നും നീക്കം ചെയ്യാൻ അത് ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. യൂറോപ്യൻ ഭൂഖണ്ഡത്തിലെ യൂറോകമ്യൂണിസത്തിന്റെ ഉയർന്ന നിലയെക്കുറിച്ച് എഴുതുമ്പോഴും ഭരണകൂടത്തിന്റെ ആപേക്ഷികമായ സ്വയം ഭരണാധികാരത്തിന്റെ ഉയർന്ന തോതിലേക്ക് വിരൽചൂണ്ടുന്ന ബോണപാർട്ടിസത്തിൽ ഉൗന്നുന്ന പൊളാൻസാസിന്റെ ഘടനാവാദം, മുതലാളിവർഗം ഭരണം നടത്താത്ത ഒരു ഉണ്മയാണ് ഭരണകൂടമെന്ന സങ്കൽപനത്തിന് വഴിതുറക്കുന്നതായി കാണാം; മുതലാളിത്തത്തിൽനിന്നും ഉൽഭവിക്കുന്ന വസ്തുനിഷ്ഠ ശക്തികൾക്ക് ആത്യന്തികമായി ഭരണകൂടം വിധേയമായിട്ടുകൂടി മുതലാളിത്ത വർഗം ഭരണകൂടത്തെ വാഴുന്നില്ലായെന്ന് പൊളാൻസാസ് വാദിക്കുന്നു.

ഇത്തരമൊരു കാഴ്ചപ്പാട് ‘‘സൂപ്പർ – ഡിറ്റെർമിനിസ്റ്റിക്’’ ആശയത്തിലേക്കോ അല്ലെങ്കിൽ ഭരണകൂടം സവിശേഷവൽക്കരിച്ചിട്ടുള്ള ‘‘തീവ്ര – ഇടതുപക്ഷ വ്യതിയാനവാദ’’ത്തിലേക്കോ അതുമല്ലെങ്കിൽ, ഭരണവർഗമെന്ന യാഥാർഥ്യം നിലനിൽക്കുന്നു എന്നതിനെ സാമ്പ്രദായികമായി നിഷേധിക്കുന്ന സോഷ്യൽ ഡെമോക്രസിയുടെ രൂപത്തിലുള്ള ‘വലതുപക്ഷ വ്യതിയാന’ത്തിലേക്കോ വിരൽചൂണ്ടുമെന്ന് മിലിബാൻഡ് തിരിച്ചടിച്ചു. ഇതിലേതു കാര്യത്തിലായാലും മിലിബാൻഡിന്റെയും മറ്റുള്ളവരുടെയും പ്രായോഗിക ഗവേഷണം പൂർണമായും വിശദീകരിച്ചതുപോലെ മുതലാളിത്ത ഭരണവർഗമെന്ന യാഥാർഥ്യത്തെയും സ്വന്തം ആധിപത്യം ചെലുത്തുന്നതിന് അതുപയോഗിക്കുന്ന വിവിധ പ്രവർത്തനങ്ങളെയും വിട്ടുകളഞ്ഞതായി കാണുന്നു; കീഴ്തട്ടിൽനിന്നുള്ള വർഗസമരതന്ത്രത്തിന്റെ വികാസത്തിന്റെ ഭാഗമായി അതിനെ കാണുന്നേയില്ല. ഒരു ദശകത്തിനുശേഷം, 1978ൽ ‘സ്റ്റേറ്റ്, പവർ, സോഷ്യലിസം’ എന്ന തന്റെ പുസ്തകത്തിൽ, പാർലമെന്ററി സോഷ്യലിസത്തിനും സോഷ്യൽ ഡെമോക്രസിക്കുംവേണ്ടി (അഥവാ ഡെമോക്രാറ്റിക് സോഷ്യലിസം) വാദിക്കുന്നതിനായി പൊളാൻസാസ് തന്റെ ഊന്നലിൽ മാറ്റം വരുത്തി; സോഷ്യലിസത്തിലേക്കുള്ള ഏതൊരു പരിവർത്തനത്തിനും നിലവിലുള്ള ഭരണകൂട ഉപകരണങ്ങളെയത്രയും നിലനിർത്തേണ്ടതിന്റെ ആവശ്യകതയിൽ ഊന്നിക്കൊണ്ടായിരുന്നു അത്. താഴെനിന്നും ഉയർന്നുവരുന്ന പുതിയൊരു രാഷ്ട്രീയ ആജ്ഞാഘടന (Political Command Structure) കൊണ്ട് മുതലാളിത്ത ഭരണവർഗ ഭരണകൂടത്തെ പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയിലൂന്നിയ മാർക്സിന്റെ ഫ്രാൻസിലെ ആഭ്യന്തരയുദ്ധത്തിലും വി ഐ ലെനിന്റെ ഭരണകൂടവും വിപ്ലവവും എന്ന ഗ്രന്ഥത്തിലും ഉൗന്നിപ്പറയുന്ന കാര്യങ്ങളെ ഇത് പ്രത്യക്ഷമായി തള്ളിപ്പറഞ്ഞു.

‘‘അമേരിക്കൻ ഭരണവർഗം’’, ‘‘പവർ എലെെറ്റ് ഓർ റൂളിങ് ക്ലാസ്?’’ എന്നീ തലക്കെട്ടുകളോടെ മന്ത്ലി റിവ്യൂവിൽ പോൾ എം സ്വീസി എഴുതിയ ലേഖനങ്ങളിലും മിൽസിന്റെ പോൾ എം. ദ പവർ എലെെറ്റിലും ആകൃഷ്ടനായ ഡോംഹോഫ് ഹൂ റുൾസ് അമേരിക്ക’’? (ആരാണ് അമേരിക്ക ഭരിക്കുന്നത്?) എന്ന പേരിൽ 1967ൽ പ്രസിദ്ധീകരിച്ച തന്റെ പുസ്തകത്തിന്റെ ആദ്യ പതിപ്പിൽ വ്യക്തമായും വർഗാടിസ്ഥാനത്തിലുള്ള വിശകലനം നടത്തിയെങ്കിലും, ഭരണവർഗമെന്ന ചിന്ത മാർക്സിസ്റ്റ് ചരിത്ര വീക്ഷണത്തെ മുന്നോട്ടുവയ്ക്കുമെന്നുപറഞ്ഞ് ‘‘ഭരണവർഗ’’ത്തിനുപകരം കൂടുതലും ‘‘ഗവേണിങ് ക്ലാസ്’’ എന്ന പദമുപയോഗിക്കാനാണ് താൽപ്പര്യപ്പെട്ടത്. എന്നിരുന്നാലും, 1978ൽ The Powers That Be: Processess of Ruling Class Domination in America എന്ന കൃതി എഴുതുന്നിടംവരെ അക്കാലത്തെ റാഡിക്കൽ അന്തരീക്ഷത്താൽ സ്വാധീനിക്കപ്പെട്ട ഡോംഹോഫ്, ‘‘ഭരണവർഗമെന്നത് സാമൂഹികഘടനയിൽ അതിന്റെ ഉന്നതമായ നിലപാട് നിലനിർത്തിപ്പോകുവാൻ കെൽപുള്ള വിശേഷാധികാരം പേറുന്ന സാമൂഹികവർഗമാണ്’’ എന്ന്- വാദിക്കുന്ന നിലയിലേക്ക് മാറിയിരുന്നു. പവർ എലെെറ്റിനെ ഭരണവർഗത്തിന്റെ ‘‘നേതൃത്വ ആയുധ’’മായി പുനർനിർവചിച്ചു. എന്നിട്ടും, ഡോംഹോഫിന്റെ വിശകലനത്തിലുള്ള ഭരണവർഗത്തിന്റെ വ്യക്തമായ സമന്വയം, ഹ്രസ്വകാലത്തേക്കു മാത്രമേ നിലനിന്നുള്ളൂ; ‘‘ഹൂ റൂൾസ് അമേരിക്ക’’യുടെ പിന്നീടിങ്ങോട്ടുള്ള എല്ലാ പതിപ്പുകളിലും, 2022ൽ ഇറങ്ങിയ എട്ടാം പതിപ്പിലടക്കം, ലിബറൽ പ്രായോഗികതയ്ക്ക് മുന്നിൽ ഡോംഹോഫ് മുട്ടുമടക്കുകയും ഭരണവർഗമെന്ന ആശയത്തെ മൊത്തത്തിൽ കെെവെടിയുകയും ചെയ്തു. പകരം, ‘‘കോർപറേറ്റ് സമ്പന്നർ’’ എന്ന വിഭാഗത്തിൽ ഉടമസ്ഥരെയും (‘‘ഉന്നത സാമൂഹികവർഗം’’) മാനേജർമാരെയും ഒന്നിച്ചുകാണുന്ന മിൽസിന്റെ രീതിയെ അദ്ദേഹം അനുഗമിച്ചു. പവർ എലെെറ്റ് എന്നാൽ സിഇഒമാരും ബോർഡ് ഓഫ് ഡയറക്ടേഴ്സും ബോർഡ് ഓഫ് ട്രസ്റ്റീസുമൊക്കെയാണെന്ന നിലയിൽ കണ്ടു; അതായത് ഉന്നത സാമൂഹ്യവിഭാഗവും കോർപറേറ്റ് കമ്യൂണിറ്റിയും നയ–ആസൂത്രണശൃംഖലയും ചേർന്ന് ഒരു വെൻ ഡയഗ്രമിൽ (Venn Diagram) നിറഞ്ഞു കവിഞ്ഞുകിടക്കുന്ന ഒന്നായി പവർ എലെെറ്റിനെ കണ്ടു. ഇത് അധികാര–ഘടനാ ഗവേഷണം എന്നറിയപ്പെടുന്ന ഒരു പരിപ്രേക്ഷ്യത്തിന് രൂപം നൽകി. മുതലാളിത്തവർഗവും ഭരണവർഗവും സംബന്ധിച്ച ആശയങ്ങൾ ഇവിടെ കാണുവാനേയില്ല.

ഡോംഹോഫ് മുന്നോട്ടുവച്ചതിനേക്കാൾ കൂടുതൽ പ്രധാനപ്പെട്ട, ഒട്ടേറെ രീതികളിൽ ഇക്കാലത്ത് കൂടുതൽ പ്രസക്തമായ, പ്രായോഗികവും സെെദ്ധാന്തികവുമായ എഴുത്ത് നടത്തിയത് 1962–1963 കാലത്ത് സോവിയറ്റ് സാമ്പത്തികശാസ്ത്രജ്ഞനായ സ്റ്റാനിസ്ലാവ് മെൻഷിക്കോവ് ആണ്; മില്ല്യണെയേഴ്സ് ആൻഡ് മാനേജേർസ് എന്ന പേരിൽ അദ്ദേഹത്തിന്റെ ഈ പുസ്തകം 1969ൽ വിവർത്തനം ചെയ്യപ്പെട്ടു. 1962ൽ സോവിയറ്റ് യൂണിയനും അമേരിക്കയും തമ്മിൽ നടന്ന ശാസ്ത്രജ്ഞരുടെ വിദ്യാഭ്യാസപരമായ കെെമാറ്റത്തിന്റെ ഭാഗമായിരുന്നു മെൻഷിക്കോവ്. ഡസൻക്കണക്കിന് കോർപ്പറേഷനുകളുടെ ബോർഡ് ചെയർമാനെയും പ്രസിഡന്റിനെയും വെെസ് പ്രസിഡന്റുമാരെയും സന്ദർശിക്കുന്നതിനൊപ്പം അദ്ദേഹം ആയിരം കോടി ഡോളറും അതിനേക്കാൾ കൂടുതലും ആസ്തിയുള്ള 25 വാണിജ്യബാങ്കുകളിൽ 13 എണ്ണത്തിലും സന്ദർശനം നടത്തി. ഹെൻറി ഫോർഡ് രണ്ടാമനുമായും ഹെൻറി എസ് മോർഗനുമായും ഡേവിഡ് റോക്ക്ഫെല്ലറുമായുമടക്കം കൂടിക്കാഴ്ച നടത്തി. അമേരിക്കയിലെ കോർപ്പറേഷനുകളുടെയും ഭരണവിഭാഗം അഥവാ വർഗത്തിന്റെയും ഫിനാഷ്യൽ നിയന്ത്രണവുമായി ബന്ധപ്പെട്ട് മെൻഷിക്കോവ് നടത്തിയ വിശദമായ പ്രായോഗികപഠനം, അതിസമ്പന്നർക്കകത്തെ ഫിനാൻഷ്യൽ മുതലാളിമാരുടെ തുടരുന്ന ആധിപത്യം സംബന്ധിച്ച സുദൃ-ഢമായൊരു വിശകലനം ലഭ്യമാക്കി. വിവിധ ഫിനാൻഷ്യൽ ഗ്രൂപ്പുകൾക്കു മേലുള്ള അവരുടെ അധീശാധിപത്യത്തിലൂടെ കോർപറേറ്റ് ഫിനാൻഷ്യൽ ബ്യൂറോക്രസിയുടെ ഉന്നതതല മാനേജർമാരിൽനിന്നും (ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാർ) ഫിനാൻഷ്യൽ പ്രഭുവാഴ്ച വേർപെടുത്തപ്പെട്ടു. മിൽസിന്റെ ‘‘കോർപ്പറേറ്റ് സമ്പന്ന’’രുടെ കാഴ്ചപ്പാടിൽ നോക്കിയാൽ ‘‘മില്ല്യണെയർ–മാനേജർ കൂട്ടായ്മ’’ എന്നു വിളിക്കാവുന്ന ഒന്നും അതിനോടൊപ്പം ‘‘ഭരണവർഗത്തിനകത്തുതന്നെ’’ തൊഴിലിന്റെ വിഭജനവും ഉണ്ടായിരുന്നെങ്കിലും, ‘‘ഫിനാൻഷ്യൽ പ്രഭുവാഴ്ച’’ അരങ്ങുവാഴുകയായിരുന്നു; ‘‘ഫിനാൻഷ്യൽ പ്രഭുവാഴ്ച’’ എന്നുപറഞ്ഞാൽ, ഇപ്പറഞ്ഞ കോർപ്പറേറ്റ് എക്സിക്യൂട്ടീവുകളല്ലാത്ത, ‘‘പ്രധാനപ്പെട്ട എല്ലാ ഫിനാൻഷ്യൽ ഗ്രൂപ്പുകളുടെയും അടിത്തറയായ ഭീമമായ തോതിലുള്ള വ്യാജ മൂലധനത്തിന്റെ വിക്രയത്തെ അധിഷ്ഠിതമാക്കിയുള്ള സാമ്പത്തികാധികാരമുള്ള ഒരു വിഭാഗം ജനങ്ങളാണ്.’’ പിന്നീട് ഫിനാൻഷ്യൽ പ്രഭുവാഴ്ചയുടെ ആപേക്ഷികമായ അധികാരം കുറയുന്നതിനുപകരം കൂടുവാൻ തുടങ്ങി. ന്യൂ ഡീൽ കാലത്തെ അമേരിക്കൻ സമ്പദ്-വ്യവസ്ഥയുടെ ഘടനയുമായി ബന്ധപ്പെട്ട പഠനത്തിന് നാഷണൽ റിസോഴ്സ് കമ്മിറ്റിക്കുവേണ്ടി എഴുതിയ “Interest Groups in the American Economy” എന്ന ലേഖനത്തിൽ സ്വീസി നടത്തിയ വിലയിരുത്തലിലെന്നപോലെ, അമേരിക്കൻ സമ്പദ്-ഘടനയിലെ കോർപ്പറേറ്റ് ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് മെൻഷിക്കോവ് നടത്തിയ വിശദമായ പഠനം, അമേരിക്കൻ സമ്പത്തിനുമേൽ തുടർന്നുപോരുന്ന കുടുംബ–വംശപരമ്പര അടിത്തറയെ തുറന്നുകാണിച്ചു. l
(തുടരും)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

18 − 12 =

Most Popular