Saturday, January 11, 2025

ad

Homeലേഖനങ്ങൾവിപ്ലവ സ്മരണയ്ക്ക് എഴുപത്തഞ്ചാണ്ട്

വിപ്ലവ സ്മരണയ്ക്ക് എഴുപത്തഞ്ചാണ്ട്

ജാസ്‌മീർ ബി

ധ്യതിരുവിതാംകൂറിന്റെ രാഷ്ട്രീയ ചരിത്രത്തിൽ കാലം എഴുതിച്ചേർത്ത നിണമണിഞ്ഞ ഏടായിരുന്നു ശൂരനാട് കലാപം. മാത്രമല്ല കമ്മ്യൂണിസ്റ്റ്‌ പാർട്ടിയ്ക്ക് കേരള രാഷ്ട്രീയ ഭൂപടത്തിൽ അനിഷേധ്യമായ സ്ഥാനം കൈവന്ന-തും കേരളത്തിൽ ആദ്യമായി കമ്മ്യൂ-ണിസ്റ്റുകാരുടെ നേതൃത്വത്തിൽ ഒരു മന്ത്രിസഭ അധികാരത്തിൽ വന്നതുപോലും ആ ചരിത്ര വിപ്ലവം നൽകിയ വിത്തും വളവുമാണ്. ജന്മിത്വത്തിനെ-തിരായ പോരാട്ട ചരിത്രത്തിലെ ഉജ്വല ഏടായ ശൂരനാട് സംഭവത്തിന് ഏഴുപത്തഞ്ചാണ്ട് തികയുമ്പോൾ ജന്മി മാടമ്പിമാരും അവരുടെ പിണിയാളുകളായ പൊലീസുകാരും ഭരണകൂടവും ഒന്നുചേർന്നുകൊണ്ട് ഒരു നാടിനെ ചോരയിൽ മുക്കിയ സമാനതകളില്ലാത്ത ക്രൂരത ശൂരനാട്ടുകാരുടെ മാത്രമല്ല, കേരളീയരുടെയാകെ മനസ്സിൽ ഇന്നും മായാ-ത്ത മുറിവായി അവശേഷിക്കുന്നു.
1949 ഡിസംബർ 31നാണ് സംഭവങ്ങൾ തുടങ്ങുന്നത്. നാട്ടിലെ സാധാരണക്കാർ മീൻപിടിച്ച്‌ ഉപജീവനം നടത്തിയിരുന്ന പ്രദേശത്തെ ഉള്ളന്നൂർ കുളം ശൂരനാട്ടെ പ്രമാണിവർഗമായ തെന്നല ജന്മിമാർ ലേലത്തിൽ പിടിച്ചതാണ് കാരണം. ശൂരനാട്ടിലെ കൃഷിഭൂമിയുടെ സിംഹഭാഗവും കയ്യടക്കിവച്ചിരുന്നതും തെന്നലക്കാർ തന്നെ.

ജന്മിഭൂമിയിലെ കുടിയേറ്റക്കാർ അനുഭവിച്ചത് കൊടിയ പീഡനങ്ങളും മനുഷ്യാവകകാശ ലംഘനങ്ങളുമാണ്‌. കുളം ലേല-ത്തിൽ പിടിച്ചതോടെ കുടിയാൻന്മാരുടെ ഉപജീവനം മുടങ്ങി. വിലക്ക് ലംഘിച്ച് മീൻപിടിച്ച കർഷകരെ ജന്മിമാരുടെ ഗുണ്ടകൾ മൃഗീയമായി മർദിച്ചു.
ഒടുവിൽ പ്രദേശത്ത് സംഘർഷം പൊട്ടിപ്പുറപ്പെട്ടു. സംഘർഷം മൂർച്ചിച്ചതോടെ അടൂരിൽ നിന്നും പൊലീസ് സംഘമെത്തി. പൊലീസുകാർ കമ്മ്യൂണിസ്റ്റുകാരെ തിരഞ്ഞുപിടിച്ച് ക്രൂരമായി മർദിച്ചു. ജന്മിമാരുടെ മർദനോപകരണമായി പൊലീസ് പ്രവർത്തിച്ചു. പിന്നീട് നടന്നതാകട്ടെ സമാനതകളില്ലാത്ത നരനായാട്ട്. കലാപകാരികളെ തേടി സമീപ വീടുകളിൽ കയറിയ പൊലീസ് സ്ത്രീകളെയും കുട്ടികളെയും എന്തിന്, പ്രായമുള്ളവരെപ്പോലും അതിക്രൂരമായി മർദിച്ചു. തുടർന്ന് നടന്ന സംഘട്ടനത്തിൽ സബ് ഇൻസ്‌പെക്ടർ ഉൾപ്പെടെ അഞ്ചു പോലീസുകാർകൊല്ലപ്പെട്ടു. 1950 ജനുവരി 1, പുതുവർഷദിനത്തിൽ അന്നത്തെ തിരു‐-കൊച്ചി മുഖ്യമന്ത്രി പറവൂർ ടി. കെ. നാരായണ പിള്ള സംഭവസ്ഥലത്തെത്തി ‘ശൂരനാട് എന്നൊരു നാടിനി വേണ്ട’ എന്നു പ്രഖ്യാപിച്ചു. മാത്രമല്ല, കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെയും അതിന്റെ അറുപതോളം വർഗ ബഹുജന സംഘടനകളെയും സർക്കാർ നിരോധിച്ചു. കളയ്ക്കാട്ടുതറ പരമേശ്വരൻ നായർ, പായിക്കാലിൽ ഗോപാലപിള്ള, അമ്പിയിൽ ജനാർദ്ദനൻ നായർ, കാഞ്ഞിരപ്പള്ളി വടക്ക് പുരുഷോത്തമകുറുപ്പ്, തണ്ടാശ്ശേരി രാഘവൻ, അയണിവിള കുഞ്ഞുപിള്ള, മഠത്തിൽ ഭാസ്കരൻ നായർ തുടങ്ങിയ സഖാക്കളെ അറസ്റ്റ് ചെയ്തു ലോക്കപ്പിലിട്ടു അതി ക്രൂരമായി മർദിച്ചു. തോപ്പിൽ ഭാസി, ശങ്കരനാരായണ പിള്ള തുടങ്ങിയ നേതാക്കൾ അന്നുതന്നെ ഒളിവിൽ പോയി.പ്രതികാരദാഹികളായ പൊലീസുകാർ അന്നു രാത്രി ശൂരനാട്ടിലെ വീടുകളിൽ കയറിയിറങ്ങി. കുട്ടികളെയും വൃദ്ധരെയും മർദിച്ചു. സ്ത്രീകളെ മാനഭംഗത്തിനിരയാക്കി. എന്നിട്ടും അരിശം തീരാത്ത പൊലീസ് തോപ്പിൽ ഭാസിയുടെ വീട് കണ്ടുകെട്ടി കുടുംബത്തെ തെരുവിൽ ഇറക്കിവിടുകയും ചെയ്തു. ഒരു നാട് മുഴുവൻ പൊലീസ് തേർവാഴ്ചയിൽ ചവിട്ടിയരയ്ക്കപ്പെടുന്ന ദാരുണ ദൃശ്യങ്ങൾക്കു കേരളം സാക്ഷിയായി. 1950 ജനുവരി 18ന് ശൂരനാട് സംഭവത്തിൽ ആദ്യ രക്ത-സാക്ഷിയുണ്ടായി. സഖാവ് തണ്ടാശ്ശേരി രാഘവൻ. ലോക്കപ്പുകളും ജയിലറകളും കൊലക്കളമായി മാറി. തണ്ടാശ്ശേരി രാഘവനു പിന്നാലെ ധാരാളം സഖാക്കൾ ലോക്കപ്പ് മർദ്ദനത്തിൽ കൊല്ലപ്പെട്ടു. ജയിലിൽ നിന്നും പുറത്തുവന്ന് ഏതാനും ദിവസങ്ങൾക്കകം കുറേ സഖാക്കൾ മരണപ്പെട്ടു. അതിലൊരാളായ സഖാവ് അയണിവിള കുഞ്ഞുപിള്ളയെ ലോക്കപ്പിൽ വച്ചു മരിച്ചെന്നു കരുതി പഴമ്പായയിൽ പൊതിഞ്ഞു വഴിയരികിൽ തള്ളിയതാണ്. പായിക്കാലിൽ രാമൻനായർ, ചാലിത്തറ കുഞ്ഞച്ചൻ എന്നിവരെപ്പറ്റി ഇന്നോളം ആർക്കും ഒരറിവുമില്ല.
ഫ്യൂഡൽ ദുഷ്‌പ്രഭുത്വവും അവരെ പിന്തുണച്ച ഭരണകൂടവും ഒന്നുചേർന്ന് ഒരു നാടിനെ ഇല്ലായ്മ ചെയ്യാൻ ശ്രമി ച്ചപ്പോൾ ജീവനും ജീവിതവും കൊടുത്ത് കർഷക സഖാക്കൾ വീണ്ടെടുത്ത വീരചരിതം പുതുതലമുറ പാഠമാക്കേണ്ടതാണ്. ഫ്യുഡൽ പ്രഭുക്കൻമാരും അവരെ പിന്തുണയ്ക്കുന്ന അധികാരവർഗവും ഒരു നാടിനെ ഇല്ലായ്മ ചെയ്യാൻ സർവ്വസന്നാഹങ്ങളുമായി പുറപ്പെട്ടപ്പോൾ ജീവനും ജീവിതവും നൽകി നാടിനെ തിരിച്ചു പിടിച്ചത് ഇവിടുത്തെ സാധാരണക്കാരായ കർഷകരും കർഷകത്തൊഴിലാളികളുമായിരുന്നു.

ശൂരനാട് കലാപം ജന്മിത്വത്തിനെതിരായ പോരാട്ടം മാത്രമായിരുന്നില്ല, പൗരാവകാശങ്ങൾക്കുവേണ്ടി, പിറന്ന മണ്ണിൽ സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള അവകാശങ്ങൾക്കും കൂടിയായിരുന്നു.

ഈ സംഭവത്തിന്റെ ചൂടും ചൂരുമേറ്റ് കേരളത്തിൽ കമ്മ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിൽ ആദ്യ സർക്കാർ നിലവിൽ വന്നു. അതും ഏഷ്യയിൽ ആദ്യമായി ബാലറ്റിലൂടെ. 1957-ൽ ശൂരനാട് കലാപക്കേസിൽ ഉൾപ്പെട്ട ആർ. ശങ്കരനാരായണൻ തമ്പിയായിരുന്നു ആദ്യ സർക്കാരിലെ സ്പീക്കർ. ശൂരനാട് കലാപ-ത്തിലെ മുഴുവൻ പ്രതികളെയും വെറുതെവിട്ടുകൊണ്ടും ജന്മിയുടെ കൃഷിഭൂ മിയിൽ കർഷകർക്ക് കുടികിടപ്പവകാശം നൽകിക്കൊണ്ടുമുള്ള വിപ്ലവകരമായ തീരുമാനങ്ങൾ മുഖ്യമന്ത്രി ഇഎം എസ്‌ നമ്പൂതിരിപ്പാട് കൈക്കൊണ്ടത് ശൂരനാട് കലാപം കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാ നത്തിന്റെ ചരിത്രത്തിൽ അത്ര വില-പ്പെട്ടതായതു കൊണ്ടുമാത്രമാണ്.

ജന്മിത്വത്തിന്റെ കാൽക്കീഴിൽ കാല-ങ്ങളോളം ചവിട്ടിയരയ്ക്കപ്പെട്ടതിന്റെ തീരാവേദനകൾക്കറുതി വരുത്തി, ഇനിയും നിങ്ങൾക്കു ഞങ്ങളെ അടിമകളാക്കി കീഴടക്കി വയ്ക്കാൻ കഴിയില്ല എന്ന ശക്തമായ താക്കീതു നൽകി ശൂരനാട്ടെ കുടിയാന്മാരായ കർഷകർ ജന്മിത്വത്തിനെതിരെ പ്രതിഷേധക്കടലായി ആർത്തിരമ്പിയപ്പോൾ അത് കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പോരാട്ട ചരിത്രത്തിന്റെ ഏടുകളിൽ ചുവന്ന അക്ഷരങ്ങളിൽ ആലേഖനം ചെയ്യപ്പെട്ടു. അങ്ങനെ ശൂരനാട് എന്ന വിപ്ലവ ഭൂമികയും ചരിത്രത്തിലിടം നേടി. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

14 + 7 =

Most Popular