Wednesday, January 8, 2025

ad

Homeരാജ്യങ്ങളിലൂടെഗാസയ്‌ക്കുവേണ്ടി അമേരിക്കയിൽ നിരാഹാരസമരം

ഗാസയ്‌ക്കുവേണ്ടി അമേരിക്കയിൽ നിരാഹാരസമരം

ടിനു ജോർജ്‌

ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയ്‌ക്ക്‌ ഒത്താശ ചെയ്യുന്ന അമേരിക്കൻ ഗവൺമെന്റിന്റെ നിഷ്‌ഠുരമായ നടപടിക്കെതിരെ ആക്ടിവിസ്റ്റായ ലെസ്‌ലി ഏഞ്ചലിൻ 31 ദിവസം നീണ്ട നിരാഹാരസമരം അനുഷ്‌ഠിച്ചു. അമേരിക്ക കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന ഇടതുപക്ഷ യുദ്ധവിരുദ്ധസംഘടനയായ CODE PINKലും പലസ്‌തീൻ സോളിഡാരിറ്റി നെറ്റ്‌വർക്കിലും ഗ്രീൻ പീസിലും സജീവമായി പ്രവർത്തനം നടത്തുന്ന ആക്ടിവിസ്റ്റാണ്‌ ലെസ്‌ലി ഏഞ്ചലിൻ. ഗാസയിൽ ഇസ്രയേൽ നടത്തുന്ന ബോംബാക്രമണത്തിൽ തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ശ്വാസംപോലും കിട്ടാതെയും പട്ടിണികിടന്നും വെടിയേറ്റും പിഞ്ചുകുഞ്ഞുങ്ങളടക്കം ക്രൂരമായി കൊല്ലപ്പെടുമ്പോൾ, കാര്യങ്ങൾ 30 ദിവസത്തിനുള്ളിൽ ശരിയാക്കിയില്ലെങ്കിൽ ഇസ്രയേലിന്‌ ആയുധങ്ങൾ നൽകുന്നത്‌ നിർത്തുമെന്ന്‌ പ്രഖ്യാപിച്ച ബൈഡൻ ഗവൺമെന്റിന്റെ പൊള്ളത്തരത്തിനെതിരെ, കാപട്യത്തിനെതിരെയാണ്‌ തന്റെ സമരമെന്ന്‌ ലെസ്‌ലി പറയുന്നു. ഇസ്രയേൽ ഈ വംശഹത്യ തുടങ്ങിയിട്ട്‌ ഒരുവർഷത്തിലേറെയായി. ഇത്രയൊക്കെ ചെയ്‌തുകൂട്ടിയിട്ട്‌ ഇനിയും 30 ദിവസം നൽകുന്ന ഏർപ്പാട്‌ ഒരു കാപട്യമാണെന്നും അത്‌ ഇസ്രയേലിന്‌ കൂടുതൽ സൗകര്യമൊരുക്കിക്കൊടുക്കലാണെന്നും അവർ പറയുന്നു.

‘‘ഗാസയ്‌ക്കുമേൽ എന്റെ ഗവൺമെന്റ്‌ നടത്തുന്ന അധിനിവേശം അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ ഞാൻ ഈ നിരാഹാരസമരം നടത്തുന്നത്‌. അമേരിക്കയുടെ പരിപൂർണമായ പിന്തുണയോടുകൂടിയാണ്‌ ഇസ്രയേൽ ഇതെല്ലാം ചെയ്യുന്നതെന്നും പലസ്‌തീനിൽ നടക്കുന്ന കൂട്ടക്കുരുതിക്കും മനുഷ്യർ അനുഭവിക്കുന്ന ദുരിതത്തിനും ഉത്തരവാദികൾ ഈ രണ്ട്‌ ഗവൺമെന്റുകളുമാണെന്നും ലോകത്താകെ വ്യക്തമായിട്ടുള്ള കാര്യമാണ്‌’’‐ ലെസ്‌ലി ഏഞ്ചലിൻ എഴുതുന്നു. അമേരിക്കൻ ഗവൺമെന്റിനെതിരെ ശക്തമായ പ്രതിഷേധമുയർത്തിയ 66 വയസ്സുകാരിയായ ലെസ്‌ലി ഏഞ്ചലിൻ മുമ്പും ഇത്തരത്തിൽ തന്റെ ഗവൺമെന്റിന്റെ സ്വേച്ഛാധിപത്യ‐സാമ്രാജ്യത്വ നടപടിക്കെതിരെ നിരാഹാരസമരം നടത്തിയിട്ടുണ്ട്‌. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

17 − twelve =

Most Popular