സുഡാനിൽ 2023 ഏപ്രിലിൽ തുടക്കമിട്ട ആഭ്യന്തരയുദ്ധം ഇപ്പോഴും കൂടുതൽ നാശനഷ്ടങ്ങൾ വിതച്ചുകൊണ്ട് തുടരുകയാണ്. രണ്ട് സൈനികശക്തികൾ തമ്മിലുള്ള, സുഡാനിസ് ആർമ്ഡ് ഫോഴ്സും (SAF) റാപ്പിഡ് സപ്പോർട്ട് ഫോഴ്സും (RSF) തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഭാഗമായി തുടരുന്ന ആഭ്യന്തര യുദ്ധം രാജ്യത്തെയാകെ എല്ലാ രീതിയിലും നശിപ്പിച്ചിരിക്കുന്നു. ജനങ്ങളെയാകെ കൂട്ടത്തോടെ കൊന്നൊടുക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നതിൽ തുടങ്ങി രാജ്യത്തിന്റെ പ്രകൃതി വിഭവമടക്കമുള്ള എല്ലാ സമ്പത്തും കൊള്ളയടിക്കുന്നതുവരെ എത്തിനിൽക്കുന്ന, ഒരു വർഷത്തിലേറെയായി തുടർന്നുവരുന്ന ഈ ആഭ്യന്തരയുദ്ധം രാജ്യത്തിന്റെ ആവാസവ്യവസ്ഥിതിയെ തന്നെ തകർത്തിരിക്കുന്നു. ഈയൊരു ഘട്ടത്തിലാണ് സുഡാനിലെ ഏതാനും ട്രേഡ് യൂണിയനുകൾ ഒന്നിച്ചു ചേർന്നുകൊണ്ട് രംഗത്ത്വരികയും ഒരു പൊതു ചാർട്ടർ തയ്യാറാക്കുകയും ദേശീയ പ്രഖ്യാപനം നടത്തുകയും ചെയ്തിരിക്കുന്നത്. സുഡാനിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പത്രമായ അൽ-മെയ്ദാനിൽ പറയുന്നതനുസരിച്ച്, ജൂൺ 30ന് സുഡാനിലെ ട്രേഡ് യൂണിയനുകളുടെ മുന്നേറ്റം, സുഡാനിസ് ട്രേഡ് യൂണിയൻ ഫ്രണ്ട് (Sudanese Trade Union Front)ഈ ആഭ്യന്തരയുദ്ധത്തിന് അന്ത്യം കുറിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പത്രസമ്മേളനത്തിൽ ആഹ്വാനം നടത്തുകയും ചാർട്ടർ പ്രസിദ്ധീകരിക്കുകയും ചെയ്തിരിക്കുന്നു. ഈ വിനാശകരമായ ആഭ്യന്തര യുദ്ധം 14000ത്തിലേറെ മനുഷ്യരെ കൊന്നൊടുക്കുകയും 33000ത്തോളം പേർക്ക് പരിക്കേൽപ്പിക്കുകയും 11 ദശലക്ഷത്തോളം ജനങ്ങളെ രാജ്യത്തുനിന്നും കുടിയൊഴിപ്പിക്കുകയും ചെയ്തിരിക്കുന്നുവെന്ന് ട്രേഡ് യൂണിയൻ മുന്നണി ലോകത്തോട് വിളിച്ചുപറയുന്നു.
അധികവും കാർഷിക മേഖലയെ ആശ്രയിച്ച് നിൽക്കുന്ന സുഡാനിലെ കൃഷിയെയാകെ ആഭ്യന്തരയുദ്ധം നശിപ്പിക്കുകയും കൊയ്ത്തു തടയുകയും ചെയ്തിതിനാൽ രാജ്യം ഇപ്പോൾ വ്യാപകവും ഗുരുതരവുമായ ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ്. അതേസമയം ജനങ്ങളുടെ പട്ടിണിയും ക്ഷാമവും ദുരിതവും എല്ലാംതന്നെ ഇരു സൈനികവിഭാഗങ്ങളും‐ എസ്എഎഫും ആർഎസ്എഫും‐ ഒരുപോലെ പരസ്പരം പോരടിച്ചുകൊണ്ട് പൗരർക്കെതിരായ ആയുധമാക്കി മാറ്റുകയാണ് എന്ന് ഈ മുന്നണികൾ പറയുന്നു. മനുഷ്യത്വപരമായി അവർക്ക് ചെയ്യാനാവുന്ന സഹായം ചെയ്യുന്നതിനുപോലും ഈ സൈനിക വിഭാഗങ്ങൾ തടയിടുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈകമ്മീഷണറുടെ കാര്യാലയം പ്രസിദ്ധീകരിച്ചിട്ടുള്ള റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഇത്തരമൊരു സാഹചര്യത്തിൽ, സമൂഹമാകെ ഒന്നിച്ചുനിന്നുകൊണ്ട് ഈ സൈനികശക്തികളുടെ കടന്നാക്രമണത്തെ തടയുകയും സൈനിക വാഴ്ചക്കെതിരെ പൊരുതുകയുമാണ് വേണ്ടത് എന്ന് ട്രേഡ് യൂണിയൻ ഫ്രണ്ട് പറയുന്നു. അതിന് പൗരസമൂഹത്തെ ഏകോപിപ്പിക്കുന്നതിന് ആദ്യം വേണ്ടത് അവരെ ഓരോരുത്തരെയും പ്രതിനിധീകരിക്കുന്ന യൂണിയനുകളെ ആകെ ഒന്നിപ്പിക്കുകയാണ് എന്ന കാഴ്ചപ്പാടിനെ തുടർന്നാണ് രാജ്യത്തെ മുൻനിര ട്രേഡ് യൂണിയനുകൾ ഒന്നിച്ച് ഒരൊറ്റ പ്ലാറ്ഫോമായി നിന്നു പ്രവർത്തിക്കുവാൻ തയ്യാറായത്.
പ്രീലീമിനറി കമ്മിറ്റി ഓഫ് സുഡാൻ ഡോക്ടർസ് യൂണിയൻ, സുഡാനിസ് ഡ്രാമ ആർട്ടിസ്റ്റ് യൂണിയൻ, Al-Zaim Al-Azhari സർവ്വകലാശാലയിലെ ലക്ചറർമാരുടെയും പ്രൊഫസർമാരുടെയും യൂണിയൻ, ന്യാല സർവ്വകലാശാലയിലെ പ്രൊഫസർമാരുടെയും ലക്ചറർമാരുടെയും യൂണിയൻ, ഖാർത്തും സർവ്വകലാശാലയിലെ ലക്ചർമാരുടെയും പ്രൊഫസർമാരുടെയും യൂണിയൻ, ഓംധുർമാൻ നാഷണൽ സർവ്വകലാശാലയിലെ ലക്ചറർമാരുടെയും പ്രൊഫസർമാരുടെയും പ്രിലിമിനറി കമ്മിറ്റി, സുഡാനിസ് ടീച്ചേഴ്സ് കമ്മിറ്റി, ജനറൽ യൂണിയൻ ഓഫ് സുഡാനി എൻജിനീയേഴ്‌സ്, ആറ്റോമിക് ഊർജ്ജ തൊഴിലാളികളുടെ പ്രിലിമിനറി കമ്മിറ്റി, ടാക്‌സ് ഓഫീസ് ജീവനക്കാരുടെ മാനേജ്മെന്റ് കമ്മിറ്റി എന്നീ ട്രേഡ് യൂണിയൻ വിഭാഗങ്ങളാണ് ഈ മുന്നണിയുടെ ഭാഗമായി ഒന്നിച്ചു നിൽക്കുന്നത്. പൗര സമൂഹത്തിന് ഏറ്റിട്ടുള്ള ശകലീകരണത്തിന്റെയും വിഭവങ്ങളുടെയും വിവരവിനിമയത്തിന്റെയും അപര്യാപ്തതയെയും പരിഹരിക്കുന്നതിന് മുന്നണിയിലൂടെ സാധിക്കുമെന്നാണ് ട്രേഡ് യൂണിയൻ മുന്നണി പറയുന്നത്. രാജ്യത്താകമാനം തകർന്നുതരിപ്പണമായി കിടക്കുന്ന അടിസ്ഥാനസൗകര്യ സംവിധാനങ്ങളെ വീണ്ടും കെട്ടിപ്പടുക്കുന്നതിന് മുൻഗണന കൊടുക്കാനും മുന്നണി തീരുമാനിച്ചിട്ടുണ്ട്. ജനാധിപത്യം കെട്ടിപ്പടുക്കുന്നതിന്, രാജ്യം നേരിടുന്ന വെല്ലുവിളികളെയെല്ലാം പരിഹരിക്കുന്നതിന്, അതിനുവേണ്ടി പൊരുതുന്നതിന്, അതിന് കാവലാകുന്നതിന് ട്രേഡ് യൂണിയൻ ഫ്രണ്ട് തയ്യാറാകുമെന്നും അവർ ആഹ്വാനം ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാൽ, ജനാധിപത്യത്തിന്റെ കാവലാളാകുവാൻ രാജ്യത്തെ ഡോക്ടർമാരും കർഷകരും എൻജിനീയർമാരും അധ്യാപകരും പ്രൊഫസർമാരും റെയിൽവേ തൊഴിലാളികളുമടക്കമുള്ള എല്ലാ വിഭാഗവും ഒന്നിച്ച് സംഘടിതമായി മുന്നോട്ടു വന്നിരിക്കുകയാണ്.
ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുമെന്നും രാജ്യത്തുടനീളം നീതിയിലധിഷ്ഠിതവും സമഗ്രവും ആയ സമാധാനം സ്ഥാപിക്കുമെന്നും, യുദ്ധത്താൽ ആഘാതമേൽപ്പിച്ച ജനതയ്ക്ക് സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും എത്തിച്ചു നൽകുമെന്നും, പൗരര്‍ക്കു നേരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനും അവരെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കുന്നതിനുള്ള എല്ലാവിധ പരിശ്രമങ്ങളെയും പിന്തുണയ്ക്കുമെന്നും മുന്നണി ശക്തമായി പ്രഖ്യാപിക്കുകയുണ്ടായി. അതുപോലെതന്നെ ഒരു ജനാധിപത്യ പൗര രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനുവേണ്ടി, അതുവഴി രാജ്യത്ത് ജനകീയ ജനാധിപത്യം സ്ഥാപിക്കുന്നതിനുവേണ്ടി തങ്ങൾ പ്രവർത്തിക്കുമെന്നും മുന്നണി പറയുന്നു. സൈനിക ശക്തികൾ രാജ്യത്തിന്റെ സാമ്പത്തിക രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഇടപെടുന്നതിനെ മുന്നണി ശക്തമായി അപലപിക്കുകയും അധികാര രംഗത്തുനിന്നും സൈനികശക്തികൾ മാറിനിൽക്കണമെന്നും ജനാധിപത്യപരമായ ഭരണക്രമം സ്ഥാപിക്കുകയും അത് നടപ്പാക്കുകയും ചെയ്യണമെന്നും മുന്നണി ആഹ്വാനം ചെയ്യുന്നു.
രാജ്യത്തിന്റെ രാഷ്ട്രീയ സാമ്പത്തിക പ്രവർത്തനങ്ങളിൽ നിന്നും സൈനികശക്തികൾ ഉടനടി തന്നെ പിൻവലിയണമെന്നും സമാധാനം പുനസ്ഥാപിക്കണമെന്നും മുന്നണി ശക്തമായി താക്കീത് ചെയ്യുന്നുണ്ട്. ബ്രിട്ടീഷുകാർ രാജ്യം ഭരിച്ചിരുന്ന കാലം മുതൽ ശക്തമായ ട്രേഡ് യൂണിയൻ സാന്നിധ്യമുള്ള, ട്രേഡ് യൂണിയൻ മുന്നേറ്റം നടന്നിട്ടുള്ള രാജ്യമാണ് സുഡാൻ. പിൽക്കാലത്ത് 1964ലെ
സുഡാനിൽ സൈനിക
വാഴ്ചക്കെതിരെ ട്രേഡ് യൂണിയനുകൾ
ആര്യ ജിനദേവൻ

രാജ്യത്തിന്റെ രാഷ്ട്രീയ സാമ്പത്തിക പ്രവർത്തനങ്ങളിൽ നിന്നും സൈനികശക്തികൾ ഉടനടി തന്നെ പിൻവലിയണമെന്നും സമാധാനം പുനസ്ഥാപിക്കണമെന്നും മുന്നണി ശക്തമായി താക്കീത് ചെയ്യുന്നുണ്ട്. ബ്രിട്ടീഷുകാർ രാജ്യം ഭരിച്ചിരുന്ന കാലം മുതൽ ശക്തമായ ട്രേഡ് യൂണിയൻ സാന്നിധ്യമുള്ള, ട്രേഡ് യൂണിയൻ മുന്നേറ്റം നടന്നിട്ടുള്ള രാജ്യമാണ് സുഡാൻ. പിൽക്കാലത്ത് 1964 ലെ ഒക്ടോബർ വിപ്ലവത്തിലും പിന്നീട് 1985 മാർച്ചിൽ ഉണ്ടായ ജനകീയ മുന്നേറ്റത്തിലും എല്ലാം ട്രേഡ് യൂണിയനുകൾ വഹിച്ച പങ്ക് അത്രമേൽ സുപ്രധാനമാണ്. 1989ലെ സൈനിക അട്ടിമറിയിലൂടെ അധികാരത്തിൽ വന്ന അൽ- ബഷീർ ജനങ്ങളെ അണിനിരത്തുന്നതിൽ ട്രേഡ് യൂണിയനകൾക്കുള്ള സ്വാധീനം കണ്ടു ഭയന്ന് ട്രേഡ് യൂണിയനുകളെയെല്ലാംതന്നെ പിരിച്ചുവിട്ടു. ഇപ്പോൾ ശക്തമായ ആഭ്യന്തര യുദ്ധം രാജ്യം നേരിടുന്ന ഘട്ടത്തിൽ ജനകീയ ജനാധിപത്യവും ജനകീയമായ അധികാരവും എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ട്രേഡ് യൂണിയൻ മുന്നണി വീണ്ടും മുന്നോട്ടുവരുമ്പോൾ അവർ ഏറ്റവും കൂടുതൽ ഊന്നൽ നൽകുന്നത് രാഷ്ട്രീയ രംഗത്തെ സൈനിക ഇടപെടലിന് അന്ത്യംകുറിക്കണമെന്നതിനാണ്. അതുതന്നെയാണ് സുഡാനിലെ പ്രശ്നത്തിനുള്ള അടിയന്തര പരിഹാരവും. ♦