Friday, November 22, 2024

ad

Homeരാജ്യങ്ങളിലൂടെക്രൊയേഷ്യയിൽ കിൻഡർഗാർഡൻ സമരം മൂർച്ഛിക്കുന്നു

ക്രൊയേഷ്യയിൽ കിൻഡർഗാർഡൻ സമരം മൂർച്ഛിക്കുന്നു

ഷിഫ്‌ന ശരത്ത്‌

ക്രൊയേഷ്യയുടെ പൊതു ഉടമസ്ഥതയിലുള്ള കിൻഡർ ഗാർട്ടനിലെ ജീവനക്കാർ നടത്തുന്ന പണിമുടക്ക് രണ്ടുമാസം പിന്നിട്ടിരിക്കുകയാണ്. ഇത് ഈ മേഖലയിലെ റെക്കോർഡ് സമരമാണെന്ന് മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ബയോഗ്രാഡ് നാ മോറുവിലെ പൊതു ഉടമസ്ഥതയിലുള്ള കിൻഡർ ഗാർട്ടനിൽ ട്രേഡ് യൂണിയൻ ഓഫ് എജുക്കേഷൻ മീഡിയ ആൻഡ് കൾച്ചർ (എസ്ഒഎംകെ) അംഗങ്ങൾ നടത്തുന്ന പണിമുടക്കാണ് ആഴ്ചകൾ പിന്നിട്ടിട്ടും പരിഹാരമാകാതെ നീളുന്നത്. കൂട്ടായ വിലപേശലിനുള്ള അവകാശവും പ്രാഥമിക വിദ്യാഭ്യാസ മേഖലയിലെ ശമ്പളത്തിന് തുല്യമായി തങ്ങളുടെ ശമ്പളം ഉയർത്തണമെന്നും അവിടുത്തെ തദ്ദേശഭരണസംവിധാനത്തോട് ആവശ്യപ്പെട്ടുകൊണ്ടാണ് അവർ സമരം ചെയ്യുന്നത്. എന്നാൽ തദ്ദേശഭരണാധികാരിയായ മേയർ ഇവാനും കിൻഡർ ഗാർട്ടൻ തലവനും ഈ ഡിമാന്റുകൾ അംഗീകരിക്കുവാൻ തയ്യാറല്ലെന്നു ആവർത്തിച്ച് വ്യക്തമാക്കുകയുണ്ടായി. പാർലമെന്റിൽ പോലും വിഷയം ചർച്ചയായിട്ടും ജീവനക്കാരുടെ ആവശ്യം അംഗീകരിക്കാൻ അവർ തയ്യാറല്ല.

ആദ്യഘട്ടത്തിൽ പണിമുടക്കുന്ന തൊഴിലാളികളെ ഒരൊറ്റ മുറിയിൽ തടഞ്ഞുവയ്ക്കുകയും സഹപ്രവർത്തകരുമായോ രക്ഷിതാക്കളുമായോ ഇടപെടുകയും സംസാരിക്കുകയും ചെയ്യുന്നത് തടയുകയും ചെയ്തിരുന്നു സുരക്ഷാ ഉദ്യോഗസ്ഥർ. എസ് എം കെ യുടെ പ്രസിഡന്റ് ബോസീക്കാൻ യൂണിയനിലെ മറ്റു അംഗങ്ങളുമായി ഇടപെടുന്നതിൽ നിന്ന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. യൂണിയൻ പ്രതിഷേധം സംഘടിപ്പിച്ചപ്പോൾ തദ്ദേശഭരണസംവിധാനം അതിശക്തമായ അടിച്ചമർത്തൽ നടപടികളാണ് കൈക്കൊണ്ടത്. ഇത്തരം വെല്ലുവിളികളെയെല്ലാം നേരിട്ടുകൊണ്ടാണ് കിൻഡർ ഗാർട്ടൻ തൊഴിലാളികൾ തങ്ങളുടെ അവകാശസമരം വ്യക്തമായും ധീരമായും തുടരുന്നത്.

പണിമുടക്കുന്ന കിൻഡർ ഗാർട്ടൻ ജീവനക്കാരെയും കുട്ടികളുടെ രക്ഷിതാക്കളെയും തമ്മിൽ തെറ്റിക്കാനുള്ള പ്രചാരണം ഭരണാധികാരികൾ നടത്തിയെങ്കിലും അത്‌ വിജയിച്ചില്ല. ഇതേതോലത്ത്‌ അവിടെ നടന്ന മറ്റു രണ്ട്‌ പണിമുടക്കുകളിൽ തൊഴിലാളികൾ വിജയിച്ചത്‌ കിൻഡർ ഗാർട്ടൻ ജീവനക്കാരിൽ പ്രത്യാശ പകരുന്നു. ഭാവിയിൽ അനുകൂലമായ തീരുമാനങ്ങളിൽ എത്തിച്ചേരാൻ പറ്റുന്ന കൂടിയാലോചനകൾക്ക്‌ വേണ്ടിയുള്ള അരങ്ങൊരുക്കമാണ്‌ ഇപ്പോൾ നടക്കുന്നത്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seven + 13 =

Most Popular