Thursday, September 19, 2024

ad

Homeസംസ്ഥാനങ്ങളിലൂടെഹരിയാനയിൽ ശുചീകരണത്തൊഴിലാളികളുടെ പ്രക്ഷോഭം

ഹരിയാനയിൽ ശുചീകരണത്തൊഴിലാളികളുടെ പ്രക്ഷോഭം

കെ ആർ മായ

കാലങ്ങളായി അവഗണന നേരിടുന്ന തൊഴിൽവിഭാഗമാണ്‌ ശുചീകരണത്തൊഴിലാളികൾ. ഏറ്റവും ദുരിതപൂർണവും അപകടം നിറഞ്ഞതുമായ ഈ തൊഴിൽമേഖലയിൽ പണിയെടുക്കുന്നവർ തങ്ങളുടെ അവകാശങ്ങൾക്കായി നിരന്തര പോരാട്ടത്തിലാണ്‌. നാളിതുവരെയായി നേടിയെടുത്ത പരിമിതമായ അവകാശങ്ങൾപോലും കഴിഞ്ഞ 10 വർഷത്തെ മോഡിക്കാലത്തിനിടയിൽ കവർന്നെടുക്കപ്പെട്ടു. ശുചീകരണത്തൊഴിൽ ദൈവഹിതമെന്നുവരെ പറഞ്ഞ പ്രധാനമന്ത്രിയുടെ ഗുജറാത്തിൽ ഏറ്റവുമധികം മനുഷ്യാവകാശലംഘനങ്ങൾ നേരിടുന്നതും ഈ വിഭാഗമാണ്‌. ഗുജറാത്തിലെന്നപോലെ ബിജെപി ഭരിക്കുന്ന ഹരിയാനയിലും ഇവർ അങ്ങേയറ്റം അവഗണന നേരിടുകയാണ്‌. ദീർഘനാളായി ഇവർ പോരാട്ടത്തിലാണ്‌. പ്രത്യേകിച്ച്‌ ഗ്രാമങ്ങളിലെ ശുചീകരണത്തൊഴിലാളികൾ. ചൂഷണവും തൊഴിലില്ലായ്‌മയും രൂക്ഷമാണ്‌. 2023ൽ ശുചീകരണത്തൊഴിലാളികളുടെ 51 ദിവസം നീണ്ടുനിന്ന പണിമുടക്കു സമരത്തെത്തുടർന്ന്‌ ആ വർഷം നവംബറിൽ പഞ്ചായത്ത്‌ വികസനവകുപ്പ്‌ അഡീഷണൽ ചീഫ്‌ സെക്രട്ടറിയുടെ അധ്യക്ഷതയിൽ സിഐടിയുവിന്റെ നേതാക്കളുമായി ചർച്ച നടത്തി. തുടർന്ന്‌ ഗ്രാമീണ ശുചീകരണത്തൊഴിലാളികളെ സ്ഥിരപ്പെടുത്താനും നഗരശുചീകരണ തൊഴിലാളികൾക്കുള്ളതുപോലെ തുല്യവേതനം നൽകാനും വാർഷിക ഓണറേറിയം നിലവിലെ 3 ശതമാനത്തിൽനിന്ന്‌ വർധിപ്പിക്കാനും 60 വയസ്സിനുശേഷം റിട്ടയർമെന്റ്‌ ആനുകൂല്യമായി 2 ലക്ഷം രൂപ നൽകാനും തീരുമാനിച്ചിരുന്നു.

എന്നാൽ ഈ വാഗ്‌ദാനങ്ങളൊന്നും തന്നെ നാളിതുവരെയും പാലിക്കപ്പെട്ടിട്ടില്ല. ബിജെപി ഗവൺമെന്റ്‌ മുന്നോട്ടുവെച്ചതെല്ലാം വ്യാജ വാഗ്‌ദാനങ്ങളാണെന്നു തിരിച്ചറിഞ്ഞാണ്‌, തങ്ങൾ വഞ്ചിക്കപ്പെട്ടു എന്ന്‌ മനസ്സിലാക്കിയാണ്‌ തൊഴിലാളികൾ വീണ്ടും പ്രക്ഷോഭമാരംഭിച്ചത്‌. സിഐടിയുവിന്റെ നേതൃത്വത്തിൽ ആയിരക്കണക്കിന്‌ ഗ്രാമീണ ശുചീകരണത്തൊഴിലാളികൾ ചേർന്ന്‌ പഞ്ചായത്ത്‌ വകുപ്പ്‌ മന്ത്രി മഹിപാൽ ദണ്ഡയുടെ വസതിയുടെ മുന്നിൽ പ്രതിഷേധിക്കുകയും അവരുടെ ആവശ്യങ്ങളടങ്ങിയ കത്ത്‌ നൽകുകയും ചെയ്‌തു. അടുത്ത 15 ദിവസത്തിനുള്ളിൽ തങ്ങളുന്നയിക്കുന്ന ആവശ്യങ്ങൾ അംഗീകരിച്ച്‌ നടപടി കൈക്കൊണ്ടില്ലെങ്കിൽ സമരം ഇനിയും ശക്തമാക്കുമെന്ന്‌ തൊഴിലാളികൾ മുന്നറിയിപ്പ്‌ നൽകിയിരിക്കുകയാണ്‌. ജൂലൈ പത്തിന്‌ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വമ്പിച്ച പ്രകടനങ്ങൾ നടത്താനും തീരുമാനിച്ചിരിക്കുകയാണ്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × five =

Most Popular