Thursday, November 21, 2024

ad

Homeസംസ്ഥാനങ്ങളിലൂടെനീറ്റ്‌ അഴിമതിക്കെതിരെ വിദ്യാർഥിപ്രക്ഷോഭം

നീറ്റ്‌ അഴിമതിക്കെതിരെ വിദ്യാർഥിപ്രക്ഷോഭം

നിരഞ്ജന ദാസ്‌

ർഹരായവരെ പരാജയപ്പെടുത്തുകയും അനർഹരെ വിജയിപ്പിക്കുകയും ചെയ്‌ത, രാജ്യം കണ്ട ഏറ്റവും വലിയ വിദ്യാഭ്യാസ അഴിമതിക്കെതിരെ വലിയ പ്രക്ഷോഭങ്ങൾ നടക്കുകയാണ്‌. 23 ലക്ഷത്തിലേറെ വിദ്യാർഥികളുടെയും അത്രതന്നെ കുടുംബങ്ങളുടെയും പ്രതീക്ഷയെ കെടുത്തിക്കളഞ്ഞ മോദി സർക്കാരിനെതിരെ വിദ്യാർഥിസമൂഹത്തിനൊപ്പം ബഹുജനങ്ങളൊന്നാകെയും പ്രതിഷേധങ്ങളിൽ അണിനിരക്കുകയാണ്‌. ഇതിന്റെ ഭാഗമായി ജൂൺ 15ന്‌ ഓൾ സ്റ്റുഡന്റ്‌സ്‌ അസോസിയേഷന്റെ (ഐസ) നേതൃത്വത്തിൽ നീറ്റ്‌ അപേക്ഷകരും ഒപ്പം അവരുടെ രക്ഷിതാക്കളും ഡൽഹി പ്രസ്‌ ക്ലബിൽ പത്രസമ്മേളനം നടത്തി. ജൂൺ 19, 20 തീയതികളിലായി വിദ്യാർഥികൾ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു.

മോദി സർക്കാർ കൊണ്ടുവന്ന ‘‘ഒരു രാഷ്‌ട്രം ഒരു പരീക്ഷ’’ എന്ന മുദ്രാവാക്യം നടപ്പാക്കുന്നതിന്റെ ഭാഗമായാണ്‌ ഒരൊറ്റ പൊതുപ്രവേശന പരീക്ഷ എന്ന നിലയിൽ നീറ്റ്‌ നടപ്പാക്കിയത്‌. രാജ്യത്തെ പ്രധാനപ്പെട്ട 25 പരീക്ഷകൾ കൈകാര്യം ചെയ്യാൻ മോദി സർക്കാർ രൂപംനൽകിയ നാഷണൽ ടെസ്റ്റിങ്‌ ഏജൻസി (എൻടിഎ)ക്കാണ്‌ നീറ്റ്‌ പരീക്ഷാ നടത്തിപ്പിന്റെ ചുമതലയും. നാഷണൽ ടെസ്റ്റിങ്‌ ഏജൻസിയുടെ രൂപീകരണം കേന്ദ്ര പരീക്ഷകളിൽ ചുതാട്ടത്തിനുള്ള വഴിതുറന്നുകൊടുക്കലായിരുന്നു. അതിനുള്ള കാരണം വിദ്യാഭ്യാസ മന്ത്രാലയത്തിനെന്നപോലെ എൻടിഎയിലും കാവിവൽക്കരണത്തിനായി ആർഎസ്‌എസുകാരെ കുത്തിനിറച്ചതാണ്‌. യോഗ്യത നേടാൻ ഒരൊറ്റ പരീക്ഷ മാത്രമായപ്പോൾ അതിനായുള്ള മത്സരവും കടുത്തു. കൂണുപോലെ മുളച്ച കോച്ചിങ്‌ സെന്ററുകൾ മാഫിയസംഘങ്ങളായി. അതിന്റെ ഫലമാണ്‌ നീറ്റ്‌ അഴിമതിയിലും നെറ്റ്‌ പരീക്ഷ റദ്ദാക്കലിലുംവരെയെത്തിയത്‌.

ഉന്നതവിദ്യാഭ്യാസരംഗം മാത്രമല്ല, സ്‌കൂൾ വിദ്യാഭ്യാസരംഗവും തകർച്ചയിലാണ്‌. ബിജെപി ഭരണത്തിൽ കഴിഞ്ഞ 10 വർഷത്തിനിടെ സർക്കാർ സ്‌കൂൾ പ്രവേശനത്തിൽ വലിയ ഇടിവാണുണ്ടായത്‌. 2018‐2022 കാലത്ത്‌ 61,361 സ്‌കൂളുകൾ പൂട്ടി. ബജറ്റ്‌ വിഹിതത്തിൽ വിദ്യാഭ്യാസമേഖലയിൽ വൻ വിലക്കുറവു വരുത്തി. ഈ സാഹചര്യത്തിലാണ്‌ എൻടിഎ സംവിധാനം നിർത്തലാക്കുക, കേന്ദ്ര വിദ്യാഭ്യാസമന്ത്രി രാജിവെക്കുക, കേന്ദ്രീകൃത പ്രവേശനപരീക്ഷകൾ അവസാനിപ്പിക്കുക, സർക്കാർ സ്‌കൂളുകൾ അടച്ചുപൂട്ടുന്നത്‌ അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി എസ്‌എഫ്‌ഐ ജൂലൈ നാലിന്‌ രാജ്യവ്യാപക പഠിപ്പുമുടക്കിന്‌ ആഹ്വാനംചെയ്‌തത്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × 4 =

Most Popular