Sunday, May 26, 2024

ad

Homeലെനിന്റെ 100‐ാം ചരമവാർഷികംപെറ്റി ബൂർഷ്വാ സോഷ്യലിസവും തൊഴിലാളിവർഗ സോഷ്യലിസവും വി ഐ ലെനിൻ

പെറ്റി ബൂർഷ്വാ സോഷ്യലിസവും തൊഴിലാളിവർഗ സോഷ്യലിസവും വി ഐ ലെനിൻ

വി ഐ ലെനിൻ

1905ൽ ലെനിൻ എഴുതിയ ലേഖനത്തിന്റെ പരിഭാഷയാണിത്. വിവിധ രൂപങ്ങളിലുള്ള പെറ്റി ബൂർഷ്വാ സോഷ്യലിസവും തൊഴിലാളിവർഗ സോഷ്യലിസവും തമ്മിലുള്ള വ്യത്യാസമാണ് ലെനിൻ ഈ ലേഖനത്തിൽ വിവരിക്കുന്നത്. മുതലാളിത്ത വികാസത്തിന്റെ ആദ്യ ദശയിലായിരുന്ന റഷ്യയിൽ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ സാധ്യതകളെക്കുറിച്ചാണ് ലെനിൻ ഈ ലേഖനത്തിൽ വിശദീകരിക്കുന്നത്. പെറ്റി ബൂർഷ്വാ സോഷ്യലിസത്തിന്റെ റഷ്യൻ പതിപ്പായ സോഷ്യലിസ്റ്റ് റവല്യൂഷണറികൾ എന്ന നരോദ്-നിക്കുകളെ അദ്ദേഹം ഈ ലേഖനത്തിൽ കീറിമുറിച്ച് പരിശോധിക്കുന്നു. നേരിട്ട് സോഷ്യലിസ്റ്റ് വിപ്ലവത്തിലേക്കെന്ന നരോദ്നിക്ക് നിലപാടിന്റെ സ്ഥാനത്ത് ബൂർഷ്വാസി അപൂർണമായി അവസാനിപ്പിച്ച ജനാധിപത്യവിപ്ലവത്തിന്റെ കടമകൾ തൊഴിലാളിവർഗം ഏറ്റെടുത്ത് പൂർത്തിയാക്കുകയും തുടർന്ന് സോഷ്യലിസ്റ്റ് വിപ്ലവം വിജയിപ്പിക്കുകയുമാണ് റഷ്യൻ വിപ്ലവത്തിന്റെ പരിപാടി എന്ന ശാസ്ത്രീയ കാഴ്ചപ്പാടാണ് ലെനിൻ ഈ ലേഖനത്തിൽ മുന്നോട്ടുവയ്ക്കുന്നത്.

– ചിന്ത പ്രവർത്തകർ

ല സോഷ്യലിസ്റ്റ് സിദ്ധാന്തങ്ങളുമുള്ളതിൽ യൂ റോപ്പിൽ ഇപ്പോൾ മുഖ്യമായിട്ടുള്ളത് മാർക്സിസമാ ണ്. സോഷ്യൽ ഡമോക്രാറ്റിക്ക് പാർട്ടികളുടെ നേതൃ ത്വത്തിലുള്ള തൊഴിലാളി വർഗ്ഗസമരങ്ങൾ ഏറെക്കുറെ ഒരു സോഷ്യലിസ്റ്റ് സാമൂഹ്യക്രമം നേടിയെടുക്കാനുള്ള സമരമാണ്. മാർക്സിസത്തിൽ അടിയുറച്ച തൊഴിലാളിവർഗ്ഗ സോഷ്യലിസത്തിനുള്ള തികഞ്ഞ പ്രാമുഖ്യം പെട്ടെന്ന് നേടിയിട്ടുള്ളതല്ല. അനാർക്കിസം, പെറ്റി ബൂർഷ്വാ സോഷ്യലിസം തുടങ്ങി എല്ലാത്തരം ജീർണ്ണിച്ച സിദ്ധാന്തങ്ങൾക്കുമെതിരെ നീണ്ട സമരം നടത്തി നേടിയതാണ് അത്. ഏതാണ്ട് 30 കൊല്ലങ്ങൾക്കുമുമ്പു ജർമ്മനിയിൽപ്പോലും മാർക്സിസത്തിനു പ്രാമുഖ്യമുണ്ടായിരുന്നില്ല. അവിടെ അക്കാലത്തു നിലവിലിരുന്ന അഭിപ്രായങ്ങൾ താൽക്കാലികവും സമ്മിശ്രവും ആദർശപരവുമായിരുന്നു. പെറ്റി ബൂർഷ്വാ സോഷ്യലിസത്തിനും തൊഴിലാളിവർഗ സോഷ്യലിസത്തിനുമിടയിൽ കിടക്കുന്നവായിരുന്നു. സ്പെയിൻ, ബെൽജിയം, ഫ്രാൻസ് എന്നീ രാജ്യങ്ങളിലും ലാറ്റിന്റെ ഉപഭാഷകൾ സാരിക്കുന്ന (Romance) രാജ്യങ്ങളിലുമുള്ള പുരോഗമിച്ച തൊഴിലാളികളുടെ ഇടയിൽ പരക്കെ പ്രൂധോണിസം, ബ്ളാങ്ക്വിസം, അനാർക്കിസം എന്നി പെറ്റിബൂർഷ്വാ സിദ്ധാന്തങ്ങളാണ് നിലവിലുണ്ടായിരുന്നത്. തൊഴിലാളിവർഗ്ഗ സിദ്ധാന്തമല്ല.

കഴിഞ്ഞ ദശകങ്ങളിൽ അതിവേഗം മാർക്സിസത്തിനുണ്ടായ സമ്പൂർണ്ണ വിജയത്തിനു കാരണമെന്താണ്? സമകാലിക സമൂഹത്തിന്റെ സാമ്പത്തികവും, രാഷ്ട്രീയവുമായ വികാസവും വിപ്ലവപ്രസ്ഥാനത്തിന്റെയും മർദ്ദിതവർഗ്ഗങ്ങളുടെ സമരത്തിന്റെയും അനുഭവവും മാർക്സിസ്റ്റ് വീക്ഷണഗതി ശരിയാണന്നു കൂടതൽ തെളിയിച്ചിരിക്കുന്നു.

പെറ്റിബൂർഷ്വാസിയുടെ അധഃപതനം പെട്ടെന്നല്ലെങ്കിലും പതുക്കെ എല്ലാത്തരം പെറ്റിബൂർഷ്വാ മുൻധാ രണകളും ഇല്ലാതാക്കി. അതേസമയം മുതലാളിത്തം വളർന്നു. മുതലാളിത്ത സമൂഹത്തിനകത്തും വർഗസ മരം മൂർഛിച്ചു, തൊഴിലാളിവർഗ്ഗ സോഷ്യലിസത്തിന്റെ ആശയങ്ങൾക്കു വളരാൻ ഏറ്റവും നല്ല അവസരം ലഭിച്ചു.

നമ്മുടെ രാജ്യത്തു പടർന്നുപിടിച്ച ചില പഴഞ്ചൻ സോഷ്യലിസ്റ്റുസിദ്ധാന്തങ്ങൾ സ്വാഭാവികമായും രൂഢമൂലമാകാൻ കാരണം റഷ്യയുടെ പിന്നാക്കാവസ്ഥയാണ്. കഴിഞ്ഞശതകത്തിന്റെ അവസാനത്തെ കാൽ നൂറ്റാണ്ടുകാലത്തുണ്ടായ റഷ്യൻ വിപ്ലവചിന്താഗതിയുടെ മുഴുവൻ ചരിത്രവും പെറ്റിബൂർഷ്വാ നരോദ്നിക്ക് സോഷ്യലിസത്തിനെതിരായി മാർക്സിസം നടത്തിയ സമരത്തിന്റെ ചരിത്രമാണ്. റഷ്യൻ തൊഴിലാളി വർഗ്ഗപ്രസ്ഥാനത്തിന്റെ പെട്ടെന്നുള്ള വളർച്ചയും ഗണ്യമായ വിജയങ്ങളും മാർക്സിസത്തിന് റഷ്യയിലും വിജയങ്ങൾ നേടിക്കൊടുത്തു. മറുവശത്ത് ഒരു കർഷക പ്രസ്ഥാനത്തിന്റെ വളർച്ച – – വിശേഷിച്ചും പ്രസിദ്ധമായ 1902ലെ ഉക്രെയിൻ കാർഷികവിപ്ലവങ്ങൾക്കു ശേഷം കർഷകപ്രസ്ഥാനത്തിന്റെ വളർച്ച കാരണം ജരാനരബാധിച്ച നരോദ്നിസത്തിന് ഒരു നവോത്ഥാനവുമുണ്ടായി. പുതിയ യൂറോപ്യൻ (റിവിഷനിസം, ബേൺസ്റ്റീനിസം, മാർക്സിസത്തി നെതിരായ വിമർശനം) അവസരവാദം കൊണ്ടു മോടിപിടിച്ച പഴഞ്ചൻ നാരോദ്നിക്ക് തത്വങ്ങൾ സോഷ്യലിസ്റ്റ് വിപ്ലവകാരികൾ എന്നു വിളിക്കപ്പെടുന്നവരുടെ വിനിമയ ചരക്കായിത്തീർന്നു. അതുകൊണ്ടാണ് കാർഷികപ്രശ്നം, ശുദ്ധ നരോദ്നിക്കുകളോടും സോഷ്യലിസ്റ്റ് വിപ്ലവകാരികളോടുമുള്ള മാർക്സിസ്റ്റുകാരുടെ വിവാദങ്ങളിൽ കേന്ദ്ര പ്രശ്നമായത്.

നരോദ്നിസത്തിന്നു കുറച്ചൊക്കെ യുക്തിയും, സ്ഥിരതയുമുണ്ട്. അത് റഷ്യയിൽ മുതലാളിത്തത്തിന്റെ ആധിപത്യത്തെ നിഷേധിച്ചു. തൊഴിലാളിവർഗ്ഗത്തിന്റെയാകെ മുന്നണിപ്പടയാളികളാണ് ഫാക്ടറി തൊഴിലാളികളെന്ന ആശയത്തേയും അതു നിഷേധിച്ചു. ഒരു രാഷ്ട്രീയവിപ്ലവത്തിന്റെയും, ബൂർഷ്വാ രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെയും പ്രാധാന്യത്തെ അതു നിഷേധിച്ചു. ചെറിയ തോതിൽ കൃഷിനടത്തുന്ന കാർഷിക കമ്യൂണുകളിൽ നിന്നും ആകസ്മികമായി വളർന്നുവരുന്ന ഒരു സോഷ്യലിസ്റ്റ് വിപ്ലവത്തെക്കുറിച്ചവർ പ്രസംഗിച്ചു. ആകെക്കൂടി ഈ സിദ്ധാന്തത്തിൽ ചെറിയ അവശിഷ്ടങ്ങൾ മാത്രമാണുള്ളത്. എന്നാൽ ഇന്നത്തെ വിവാദങ്ങൾ ബുദ്ധിപൂർവ്വം മനസ്സിലാക്കണമെങ്കിലും ഈ വിവാദങ്ങൾ കേവലം ശണ്ഠകളായി അധഃപതിക്കുന്നതിനെ തടയണമെങ്കിലും നമ്മുടെ സോഷ്യലിസ്റ്റ് വിപ്ലവകാരികളുടെ (നരോദ്നിസത്തിന്റെ) അടിസ്ഥാനപരമായ തെറ്റുകളെന്തെന്ന് ഒരാൾ അറിഞ്ഞിരിക്കണം.

നരോദ്നിക്കുകൾ കർഷകനെ റഷ്യയുടെ ഭാവി മനുഷ്യനായി കണക്കാക്കി. ഈ വീക്ഷണഗതി കാർഷികകമ്യൂണുകളുടെ സോഷ്യലിസ്റ്റ് സ്വഭാവ ത്തെപ്പറ്റി അവർക്കുള്ള വിശ്വാസത്തിൽ നിന്നും മുതലാളിത്തത്തിന്റെ ഭാവിയെപ്പറ്റിയുള്ള വിശ്വാസമി ല്ലായ്മയിൽനിന്നും അനിർവാര്യമായും ഉത്ഭവിച്ചതാണ്. തൊഴിലാളിയെ റഷ്യയുടെ ഭാവി മനുഷ്യനായി മാർക്സിസ്റ്റുകാരും കണക്കാക്കി. കൃഷിയിലും വ്യവ സായത്തിലുമുള്ള റഷ്യൻ മുതലാളിത്തത്തിന്റെ വളർച്ച അവരുടെ ഈ വീക്ഷണത്തിനു കൂടുതൽ സ്ഥിരീകരണം നൽകുന്നുണ്ട്. റഷ്യയിലെ തൊഴിലാളിവർഗ്ഗ പ്രസ്ഥാനം സ്വയമേവ അംഗീകാരം നേടിയിരിക്കുന്നു. പക്ഷേ കാർഷിക പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം നരോദിസത്തിനും, മാർക്സിസത്തിനുമിടയിലുള്ള വിടവ് അവരുടെ പല വ്യാഖ്യാനങ്ങളും വ്യക്തമാക്കുന്നു.

നരോദ്നിക്കുകളെ സംബന്ധിച്ച് കർഷക പ്രസ്ഥാനം മാർക്സിസത്തിന്റെ ഒരു നിഷേധമാണ്. നേരിട്ടുള്ള സോഷ്യലിസ്റ്റു വിപ്ലവത്തിനാണ് ഈ പ്രസ്ഥാനം നിലകൊള്ളുന്നത്. ഇത് ബൂർഷ്വാ രാഷ്ട്രീയ സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നതല്ല. ചെറുകിട ഉല്പാദനത്തിൽ നിന്നാണ് (വൻതോതിലുള്ളതിൽ നിന്നല്ല) ഇത് ഉയർന്നുവരുന്നത്. ഒറ്റവാക്കിൽ നരോദ്നിക്കുകൾക്ക് കർഷകപ്രസ്ഥാനമാണ് നിജവും യഥാർത്ഥ്യവുമായ സോഷ്യലിസ്റ്റ് പ്രസ്ഥാനം. കാർഷിക കമ്യൂണുകളിലുള്ള അനാർക്കിസവും ഇത്തരം നിഗമനങ്ങളിലല്ലാതെ എത്തിച്ചേരുകയില്ലല്ലോ.

ഒരു മാർക്സിസ്റ്റിന് കർഷകപ്രസ്ഥാനം സോഷ്യലിസ്റ്റ് പ്രസ്ഥാനമല്ല; ജനാധിപത്യപ്രസ്ഥാനമാണ്. റഷ്യയിൽ ഇതരരാജ്യങ്ങളിലെപ്പോലെ ജനാധിപത്യ വിപ്ലവത്തിന്റെ ആവശ്യമായ ഒരു അനുബന്ധമാണിത്. സാമൂഹ്യവും സാമ്പത്തികവുമായ ഉള്ളടക്കത്തിൽ അത് ബൂർഷ്വാ സ്വഭാവമുള്ളതാണ്. ബൂർഷാവ്യവസ്ഥയുടെ അടിസ്ഥാനങ്ങൾക്കോ, ചരക്കുല്പാദനത്തിനോ, മൂലധനത്തിനോ ഒരു തരത്തിൽപോലും എതിരായിട്ടുള്ളതല്ല ഇത്. നേരേമറിച്ച് നാട്ടിൻപുറങ്ങളിലെ മുതലാളിത്തത്തിനു മുമ്പുള്ള പഴയ അടിയായ്മ ബന്ധങ്ങൾക്കും ഭൂപ്രഭുത്വത്തിനും എതിരായിട്ടുള്ളതാണിത്. അടിയായ്മയിലടിയുറച്ച സ്വത്തുടമാവകാശത്തിന്റെ എല്ലാ അവശിഷ്ടങ്ങളുടേയും പ്രധാന ഇരിപ്പിടമാണിത്. അതിനാൽ ഈ കർഷകപ്രസ്ഥാനത്തിന്റെ സമ്പൂർണ്ണ വിജയം മുതലാളിത്തത്തെ ഇല്ലാതാക്കുകയല്ല; നേരേമറിച്ച്, അതിന്റെ വികസനത്തിന് വിപുലമായൊരടിസ്ഥാനം സൃഷ്ടിക്കുകയും തനി മുതലാളിത്തപരമായ വികസനത്തിനു വേഗവും തീവ്രതയും കൂട്ടുകയുമാണു ചെയ്യുക. കർഷകവിപ്ലവത്തിന്റെ പരിപൂർണ്ണ വിജയത്തിന് ശക്തിയുള്ളൊരു ബൂർഷ്വാ ജനാധിപത്യ റിപ്പബ്ളിക്കി നെ മാത്രമേ സൃഷ്ടിക്കാൻ കഴിയൂ. ഇതിനെ തുടർന്നാണ് ബൂർഷ്വാസിക്കെതിരായി തനി തൊഴിലാളിവർഗ്ഗത്തിന്റേതായ സമരം സർഗ്ഗാത്മകരൂപത്തിൽ വികാസം കൊള്ളുന്നത്. അപ്പോൾ സോഷ്യലിസ്റ്റ് വിപ്ലവകാരികൾക്കും മാർക്സിസ്റ്റുകൾ ഇടയ്ക്കുള്ള താത്വികമായ അകൽച്ച പരിശോധിക്കാനാഗ്രഹിക്കുന്ന ഏതൊരാളും വ്യക്തമായി മനസ്സിലാക്കേണ്ട രണ്ടു വിരുദ്ധവീക്ഷണങ്ങൾ ഇവയാണ്. ഒരു വീക്ഷണമനുസരിച്ച് കർഷകപ്രസ്ഥാനം ഒരു സോഷ്യലിസ്റ്റ് പ്രസ്ഥാനമാണ്. എന്നാൽ മറ്റേ വീക്ഷണമനുസരിച്ച് അത് ബൂർഷ്വാ ജനാധിപത്യപരമാണ്. അതുകൊണ്ട് അടിയുറച്ച മാർക്സിസ്റ്റുകൾ കർഷക പ്രശ്നത്തെ അവഗണിച്ചു, അവഗണിച്ചുവെന്ന് സോഷ്യലിസ്റ്റുവിപ്ലവകാരികൾ നൂറുതവണ ആവർത്തിക്കുമ്പോൾ (ഉദാഹരണത്തിന് റല്യൂഷിയ റോസ്സിയാ നമ്പർ 75) അവർ എന്തുമാത്രം അജ്ഞതയാണ് പ്രകടമാക്കുന്നതെന്നും ആർക്കും കാണാം.

ഇത്തരം തികഞ്ഞ അജ്ഞതയെ നേരിടാനെന്താണു വഴി? നരോദ്നിസത്തിന്റെ ഹരിഃ ശ്രീഃ നമുക്ക് ആവർത്തിക്കാം. നാം തമ്മിലുള്ള യഥാർത്ഥ വ്യത്യാസം കിടക്കുന്നത് കർഷക പ്രശ്നത്തെ കണക്കിലെടുക്കുന്നതിനുള്ള ഇഷ്ടക്കേടിലോ, ഇഷ്ടത്തിലോ അല്ലെന്നു നൂറല്ല ഒരായിരം തവണ വേണമെങ്കിലും നമുക്ക് ആവർത്തിക്കാം. പക്ഷേ, പ്രശ്നമതല്ല. സമകാലിക റഷ്യയിലെ കർഷകപ്രശ്നത്തേയും പ്രസ്ഥാനത്തേയും കുറിച്ചുള്ള വ്യത്യസ്തങ്ങളായ വിലയിരുത്തലുകളാണ് ഇതിനു കാരണം. മാർക്സിസ്റ്റുകൾ റഷ്യയിലെ കർഷകപ്രശ്നത്തെ അവഗണിക്കുന്നു എന്നു പറയുന്നത് തികഞ്ഞ അജ്ഞതയാണ്.

പ്ലഖനോവിന്റെ “ഞങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ” (20 വർഷങ്ങൾക്കുമുമ്പ് അതു പുറത്തുവന്നു) എന്നതു തുടങ്ങി എല്ലാ പ്രധാനമായ മാർക്സിസ്റ്റ് പ്രസിദ്ധീകരണങ്ങളിലും റഷ്യൻ കാർഷികപ്രശ്നത്തെപ്പറ്റിയുള്ള നരോദ്നിക്കു വീക്ഷണങ്ങളുടെ തെറ്റിനെ മുഖ്യമായും വിശദീകരിച്ചിട്ടുണ്ട്. രണ്ടാമതായി, മാർക്സിസ്റ്റുകൾ കാർഷികപ്രശ്നത്തെ അവഗണിക്കുന്നു എന്നു പറയുന്ന ഒരാൾ… ഇന്നത്തെ കാർഷികപ്രസ്ഥാനം ബൂർഷ്വാജനാധിപത്യപരമാണോ, അല്ലയോ, വസ്തുനിഷ്ഠമായി അതു അടിയായ്മയുടെ അവശിഷ്ടങ്ങൾക്കെതിരായിട്ടുള്ളതാണോ? അല്ലയോ എന്നുമുള്ള ചോദ്യങ്ങൾക്കു ശരിക്കും ഉത്തരം നൽകുന്നതിൽനിന്നും ഒഴിഞ്ഞുനില്ക്കാനാഗ്രഹിക്കുന്നു എന്നും തെളിയിക്കുന്നു. ഈ പ്രശ്നങ്ങൾക്കു സോഷ്യലിസ്റ്റുവിപ്ലവകാരികൾ ഒരിക്കലും വ്യക്തവും കൃത്യവുമായ ഉത്തരം പറഞ്ഞിട്ടില്ല; ഒട്ടു പറയുകയുമില്ല. കാരണം, റഷ്യയിലെ കർഷകപ്രശ്നത്തെക്കുറിച്ചുള്ള പഴയ നാരോദ്നിക്ക് വീക്ഷണത്തിനും നവീനമാർക്സിസ്റ്റുവീക്ഷണത്തിനും ഇടയ്ക്ക് ഗതികിട്ടാതെ തപ്പിത്തടയുകയാണ് അവർ ചെയ്യുന്നത്. പെറ്റിബൂർഷ്വാസിയുടെ നിലപാടിനെയാണ് (പെറ്റിബൂർഷ്വാസിയുടെ ആശയവാദികളാണവർ) സോഷ്യലിസ്റ്റ് വിപ്ലവകാരികൾ പ്രതിനിധീകരിക്കുന്നതെന്ന് മാർക്സിസ്റ്റുകാരായ ഞങ്ങൾ പറയുന്നു. അവർക്ക് പെറ്റി ബൂർഷ്വാ വ്യാമോഹങ്ങളാണുള്ളത്. കർഷകപ്രസ്ഥാനത്തെ വിലയിരുത്തുന്നതിനുള്ള നാരോദ്നിക്കു സങ്കല്പങ്ങൾക്കിതാണു കാരണം. അവർക്കിതിൽനിന്നു രക്ഷപ്പെടാൻ പറ്റില്ല. അതുകൊണ്ട് നരോദ്നിസി സത്തിന്റെ ഹരീഃശ്രീയിലേക്ക് നമുക്കു തിരിച്ചുപോവാം.

റഷ്യയിൽ ഇന്നുള്ള കർഷക പ്രസ്ഥാനം എന്തിനുവേണ്ടി പ്രയത്നിക്കുന്നു? ഭൂമിക്കും, സ്വാതന്ത്ര്യത്തിനും വേണ്ടി. ഈ പ്രസ്ഥാനത്തിന്റെ പരിപൂർണ്ണ വിജയത്തിനു വല്ല പ്രാധാന്യവുമുണ്ടോ?

ഭരണനിർവ്വഹണത്തിലുള്ള ഭൂപ്രഭുക്കന്മാരുടെയും സ്വേഛാധിപതികളുടെയും വാഴ്ച ഇല്ലാതാക്കും. ഭൂമി നേടിക്കഴിഞ്ഞാൽ ഭൂപ്രഭുക്കന്മാരുടെ തോട്ടങ്ങളെ കൃഷിക്കാർക്ക് അവർ വീതിച്ചു കൊടുക്കും. അങ്ങനെ പരിപൂർണ സ്വാതന്ത്ര്യം ലഭിക്കുകയും ഭൂപ്രഭുക്കന്മാരെ ഭൂപ്രഭുക്കരല്ലാതാക്കുകയും ചെയ്താൽ ചരക്കുല്പാദനം ഇല്ലാതാക്കപ്പെടുമോ? ഇല്ലേ ഇല്ല. പരിപൂർണ്ണ സ്വാതന്ത്ര്യം നേടുകയും ഭൂപ്രഭുക്കളുടെ ഭൂമി പിടിച്ചെടുക്കുകയും ചെയ്തതുകൊണ്ട് “സാമൂഹ്യവത്കരിക്കപ്പെട്ട സമൂഹത്തിന്റെ ഭൂമിയിൽ കർഷകകുടുംബങ്ങളുടെ ഒറ്റയ്ക്കൊറ്റയ്ക്കൊക്കുള്ള കൃഷി ഇല്ലാതാക്കപ്പെടുമോ? ഇല്ലേയില്ല. പരിപൂർണ സ്വാതന്ത്ര്യവും ഭൂപ്രഭുക്കന്മാരിൽനിന്നും ഭൂമിപിടിച്ചെടുത്തതുകൊണ്ടും നിരവധി കുതിരകളും, പശുക്കളുമുള്ള ധനികകൃഷിക്കാരനേയും, ദിവസക്കൂലിക്കാരനായ കർഷകത്തൊഴിലാളിയേയും തമ്മിൽ വേർതിരിക്കുന്ന ആഴമുള്ള വിടവ്. അതായത് കാർഷിക മുതലാളിയേയും, നാട്ടിൻപുറത്തെ തൊഴിലാളിയേ യും വേർതിരിക്കുന്ന വിടവ് നികത്തപ്പെടുമോ? ഇല്ല. അതും സംഭവിക്കുകയില്ല. നേരേമറിച്ച് എത്രയധികം പൂർണ്ണമായാണോ ഈ സാമൂഹ്യസ്ഥാപനത്തെ (ഭൂപ്രഭുക്കന്മാരെ) പിഴുതെറിയുകയും നശിപ്പിക്കുകയും ചെയ്യുന്നത് അത്രയധികം ബൂർഷ്വാസിയും, തൊഴിലാളിയും തമ്മിലുള്ള വർഗ്ഗവ്യത്യാസം മൂർച്ഛിപ്പിക്കും. കർഷക മുന്നേറ്റത്തിന്റെ സമ്പൂർണ്ണ വിജയത്തിന്റെ വസ്തുനിഷ്ഠമായ പ്രാധാന്യമെന്തായിരിക്കും? ഈ വിജയം അടിയായ്മയുടെ എല്ലാ അവശിഷ്ടങ്ങളേയും നശിപ്പിക്കും. എന്നാൽ ബൂർഷ്വാ സാ മ്പത്തികവ്യവസ്ഥയേയോ, മുതലാളിത്തത്തേയോ, വർഗ്ഗങ്ങളായുള്ള – ധനികനും ദരിദ്രനും ബൂർഷ്വാസിയും, തൊഴിലാളിയും- സമൂഹത്തിന്റെ വി ഭജനത്തേയോ ഒരിക്കലും നശിപ്പിക്കുകയില്ല. എന്തുകൊണ്ട് ഇന്നത്തെ കർഷകപ്രസ്ഥാനം ഒരു ബൂർഷ്വാജനാധിപത്യപ്രസ്ഥാനമാണെന്നു പറയു ന്നു? സ്വേച്ഛാപ്രഭുത്വത്തിന്റേയും ഭൂപ്രഭുത്വത്തിന്റേയും അധികാരം നശിപ്പിക്കുമെങ്കിലും അത് ജനാധിപത്യസമൂഹത്തിന്റെ ബൂർഷ്വാ അടിസ്ഥാനങ്ങളെ മാറ്റിമറിക്കുന്നില്ല. അത് മൂലധനവാഴ്ചയെ നശിപ്പിക്കുന്നില്ല. അതുകൊണ്ടുതന്നെ ഈ പ്രസ്ഥാനം ജനാധിപത്യവ്യവസ്ഥയുടേതായ ഒരു സമൂഹം കെട്ടിപ്പടുക്കും. വർഗബോധമുള്ള തൊഴിലാളി സോഷ്യലിസ്റ്റുകാർ ഇന്നത്തെ കർഷകപ്രസ്ഥാനത്തെ എങ്ങനെ കാണണം? അയാൾ ഈ പ്രസ്ഥാനത്തെ പിന്താങ്ങുകതന്നെവേണം. ഉൗർജ്ജസ്വലമായി കൃഷിക്കാരെ സഹായിക്കണം. ബ്യൂറോക്രസിയുടേയും ഭൂപ്രഭുത്വത്തിന്റേയും വാഴ്ചയെ വലിച്ചെറിഞ്ഞതുകൊണ്ടുമാത്രം തൃപ്തരാകരുതെന്നും അയാൾ കൃഷിക്കാർക്ക് വിശദീകരിച്ചുകൊടുക്കണം. ആ വാഴ്ചയെ വലിച്ചെറിയുമ്പോൾ തന്നെ ബൂർഷ്വാ ഭരണത്തെ, മൂലധനവാഴ്ചയെ ഇല്ലാതാക്കുന്നതിനും അ വർ തയ്യാറാവേണ്ടതാണ്. ആ ഉപദേശ ത്തിനുവേണ്ടി തികച്ചും സോഷ്യലിസ്റ്റായ, അതായത്, മാർക്സിസ്റ്റായ ഒരു സിദ്ധാന്തത്തെ ഉടനെതന്നെ പ്രചരിപ്പിക്കണം. നാട്ടിൻപുറത്തെ തൊഴിലാളികളെ ഏകീകരിക്കുകയും, ഒറ്റക്കെട്ടായി നിറുത്തുകയും വേണം. കാർഷിക മുതലാളിമാർക്കും റഷ്യൻ ബൂർഷ്വാസിക്കാകെയും എതിരായുള്ള സമരത്തിന് അവരെ സംഘടിപ്പിക്കുകയും വേണം. വർഗ്ഗബോധമുള്ള ഒരു തൊഴിലാളിക്ക് സോഷ്യലിസ്റ്റ് സമരത്തിന്റെ പേരിൽ ജനാധിപത്യസമരത്തെ മറക്കാനോ അല്ലെങ്കിൽ ജനാധിപത്യസമരത്തിന്റെ പേരിൽ സോഷ്യലിസ്റ്റുസമരത്തെ മറക്കാനോ കഴിയുമോ? സാദ്ധ്യമല്ല; വർഗ്ഗബോധമുള്ള തൊഴിലാളി ഈ രണ്ടു സമരങ്ങളും തമ്മിലുള്ള ബന്ധമെന്തെന്നു മനസ്സിലാക്കുന്നതുകൊണ്ടാണ് സ്വയം സോഷ്യൽ ഡമോക്രാറ്റ് എന്നുവിളിക്കുന്നത്. ജനാധിപത്യത്തിന്റെയും രാഷ്ട്രീയസ്വാതന്ത്ര്യത്തിന്റെയും വഴിയല്ലാതെ സോഷ്യലിസത്തിലേക്ക് മറ്റു മാർഗ്ഗമൊന്നുമില്ലെന്നും അയാളറിയണം. അതുകൊണ്ട് അന്തിമലക്ഷ്യമായ സോഷ്യലിസം നേടുന്നതിനുവേണ്ടി ജനാധിപത്യം പൂണ്ണമായും സ്ഥായിയായും സ്ഥാപിക്കുന്നതിന് അയാൾ യത്നിക്കുന്നു. ജനാധിപത്യസമരത്തിനു വേണ്ടിയുള്ള സാഹചര്യങ്ങൾ സോഷ്യലിസ്റ്റ് സമരത്തിനു വേണ്ടിയുള്ളവയെപ്പോലെതന്നെയല്ലേ? എന്തെന്നാൽ ഈ രണ്ടു സമരങ്ങളിൽ ഓരോന്നിനും തൊഴിലാളികൾക്കു വ്യത്യസ്ത മിത്രങ്ങളാണുള്ളത്. ബൂർഷ്വാസിയുടെ ഒരു വിഭാഗവുമായി, വിശേഷിച്ചും പെറ്റി ബൂർഷ്വാസിയുമായിച്ചേർന്നാണ് തൊഴിലാളികൾ ജനാധിപത്യസമരം നടത്തുന്നത്. നേരേമറിച്ച് തൊഴിലാളികൾ സോഷ്യലിസ്റ്റ് സമരം നടത്തുന്നത് മുഴുവൻ ബൂർഷ്വാസിക്കുമെതിരായിട്ടാണ്. ധനികകൃഷിക്കാരും, ഇടത്തരം കൃഷി ക്കാരുമായ എല്ലാ കൃഷിക്കാരുമായി ചേർന്നാണ് ബ്യൂറോക്രസിക്കും, ഭൂപ്രഭുവിനും എതിരായ സമരം നടത്തേണ്ടത്. അങ്ങനെ നടത്താൻ കഴിയുക യും ചെയ്യും. മറുവശത്ത് ബൂർഷ്വാസിക്കെതിരായ, ധനികകൃഷിക്കാർക്കെതിരായ സമരം നാട്ടിൻപുറത്തെ തൊഴിലാളികളുമായി ചേർന്നു മാത്രമേ വേണ്ടവിധം നടത്താൻ കഴിയുകയുള്ളൂ.

സോഷ്യലിസ്റ്റ് വിപ്ലവകാരികൾ എല്ലായ്പോഴും ഒഴിവാക്കാൻ താല്പപ്പെടുന്ന, ഈ പ്രാഥമിക മാർക്സിസ്റ്റ് തത്വങ്ങൾ നാം മനസ്സിൽ വക്കുകയാണെ ങ്കിൽ സോഷ്യലിസ്റ്റ് വിപ്ലവകാരികൾക്കു മാർക്സിസത്തോടുള്ള ഏറ്റവും ഒടുവിലത്തെ എതിർപ്പുകളെ വിലയിരുത്തുന്നതിൽ നമുക്ക് യാതൊരു പ്രയാസവും ഉണ്ടാവുകയില്ല. ഉദാഹരണത്തിന് റവല്യൂഷനേച്ചറോസ്സിയ (നമ്പർ 75) ചോദിക്കുന്നു “എന്താണതിന്റെ ആവശ്യം? ആദ്യം ഭൂപ്രഭുവിനെതിരെ, പൊതുവിൽ കർഷകനെ പിന്താങ്ങുക; പിന്നീട് (അതായത് അതേസമയംതന്നെ) ഭൂപ്രഭുവിനെതിരായി തൊഴിലാളിയെ പിന്താങ്ങുന്നതിനുപകരം പൊതുവിൽ കർഷകനെതിരായി തൊഴിലാളിയെ പിന്താങ്ങുക; മാർക്സിസത്തിന് ഇതെല്ലാമായി എന്താണ് ബന്ധമുള്ളതെന്നു ദൈവത്തിനു മാത്രമേ അറിയൂ.

ഏറ്റവും പ്രാകൃതവും ബാലിശമാംവിധം നിരർത്ഥകവുമായ അനാർക്കിസത്തിന്റെ നിലപാടാണിത്. അനേകം നൂറ്റാണ്ടുകളായി ആയിരമായിരം വർഷങ്ങളായിപ്പോലും മനുഷ്യരാശി ഓരോതരത്തിലുമുള്ള എല്ലാ ചൂഷണത്തേയും “ഉടനടി” അവസാനിപ്പിക്കണമെന്നു സ്വപ്നം കണ്ടിരുന്നു. മു തലാളിത്ത സമൂഹം സ്വാഭാവികമായും പരിണാമപ്പെട്ടുകൊണ്ടിരുന്ന മാർഗ്ഗത്തിൽക്കൂടി ആ സമൂഹത്തെ മാറ്റുന്നതിനുള്ള ബൃഹത്തും, ഉറച്ചതും, അനുസ്യൂതവുമായ ഒരു സമരത്തിനു വേണ്ടി ലോകമെങ്ങുമുള്ള മർദ്ദിതജനലക്ഷങ്ങൾ സംഘടിച്ച് തുടങ്ങുന്നതുവരെയും സ്വപ്നങ്ങളായിമാത്രം അവ ശേഷിച്ചിരുന്നു. മാറ്റത്തിനുവേണ്ടിയുള്ള അഭിനിവേശത്തെ തൊഴിലാളിവർഗ്ഗത്തിന്റെ സമരവുമാ യി മാർക്സിന്റെ ശാസ്ത്രീയ സോഷ്യലിസം ബന്ധിപ്പിച്ചപ്പോൾ മാത്രമാണ് സോഷ്യലിസ്റ്റ് സ്വപ്നങ്ങൾ ജനലക്ഷങ്ങളുടെ സോഷ്യലിസ്റ്റ് സമരമായി രൂപാന്തരപ്പെട്ടത്. വർഗ്ഗസമരത്തിനു വെളിയിൽ സോഷ്യലിസം ഒന്നുകിൽ ഒരു പൊള്ളയായ വാക്കാണ് അല്ലെങ്കിൽ അത്ഥമില്ലാത്ത ഒരു സ്വപ്നമാണ്. എന്തായാലും റഷ്യയിൽ വ്യത്യസ്ത സാമൂഹ്യശക്തികളുടെ രണ്ടു വ്യത്യസ്ത സമരങ്ങൾ നമ്മുടെ സ്വന്തംകണ്ണുകൾക്കു മുന്നിൽ നടന്നുകൊണ്ടിരിക്കുകയാണ്. എവിടെയൊക്കെ മുതലാളിത്ത ഉല്പാദനബന്ധങ്ങൾ നിലവിലുണ്ടോ അവിടെയെല്ലാം ബൂർഷ്വാസിക്കെതിരായി തൊഴിലാളിവർഗ്ഗം സമരം ചെയ്യുന്നുമുണ്ട്. നമ്മുടെ സോഷ്യലിസ്റ്റ് വിപ്ലവകാരികൾ അറിയേണ്ട ഒരു കാര്യമുണ്ട്. കർഷക കമ്യൂണിൽ പോലും, അതായത്, അവരുടെ നിലപാടനുസരിച്ച് നൂറുശതമാനവും “സാമൂഹ്യവത്കരിക്കപ്പെട്ട’’ ഭൂമിയിൽപ്പോലും മുതലാളിത്ത ബന്ധങ്ങൾ നിലവിലുണ്ട്. ചെറുകിട ഭൂവുടമകളുടേയും, പെറ്റി ബൂർഷ്വാസിയുടേയും ഒരു വിഭാഗമെന്ന നിലയ്ക്ക് കർഷകർ അടിയായ്മയുടെ എല്ലാ അവശിഷ്ടങ്ങൾക്കും ബ്യൂറോക്രസിക്കും ഭൂപ്രഭുക്കൾക്കും എതിരായി സമരം ചെയ്യുന്നു. അർത്ഥശാസ്ത്രത്തെക്കുറിച്ചും ലോകമാസകലമുള്ള വിപ്ലവങ്ങളുടെ ചരിത്രത്തെക്കുറിച്ചും തികച്ചും അറിവില്ലാത്തവർക്കു മാത്രമേ ഇവ രണ്ടും രണ്ടു സാമൂഹ്യ യുദ്ധങ്ങളാണെന്നു കാണാൻ കഴിയാതെയാവുകയുള്ളു. “ഉടനടി” എന്നാവശ്യപ്പെട്ടുകൊണ്ട് ഈ സമരങ്ങളുടെ വൈവിദ്ധ്യങ്ങളുടെ നേരെ ഒരാൾ കണ്ണടയ്ക്കുന്നത് യാഥാർത്ഥ്യങ്ങളെ അപഗ്രഥനം ചെയ്തു നോക്കാതെ ചിറകുകൾക്കിടയിൽ സ്വന്തം ശിരസ്സിനെ മറച്ചുവയ്ക്കുന്നതുപോലെയാണ്.

പഴയ നരോദ്നിക്ക് വീക്ഷണത്തിന്റെ ആത്മാർത്ഥത കളഞ്ഞുകുളിച്ച സോഷ്യലിസ്റ്റു വിപ്ലവകാരികൾ നാരോദ്നിക്കുകളുടെ തന്നെ പല പ്രമാണങ്ങളേയും വിസ്മരിക്കുന്നു. “റവല്യൂഷനേയച്ചറോസ്സിയ” അതേ ലേഖനത്തിൽ തന്നെ പ്രസ്താവിക്കുന്നു: ഭൂപ്രഭുക്കളുടെ ഭൂമി പിടിച്ചെടുക്കുന്നതിനും കൃഷിക്കാരെ സഹായിക്കുന്നതിൽ കൂടി. മി. ലെനിൻ, മുതലാളിത്തപരമായ കൃഷിയുടെ ഏറെക്കുറെ വികസിച്ച രൂപങ്ങളുടെ അവശിഷ്ടങ്ങളുടെ മേൽ പെറ്റി ബൂർഷ്വാ സാമ്പത്തിക വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് താനറിയാതെ സഹായിക്കുകയാണു ചെയ്യുന്നത്. ഇത് ശുദ്ധ മാർക്സിസത്തിൽ നിന്നും പിന്നോട്ടുള്ള ഒരു കാൽവെയ്പല്ലേ?’’

നിങ്ങൾക്കു നാണമില്ലേ, മാന്യന്മാരെ! എന്തുകൊണ്ട് നിങ്ങളുടെ സ്വന്തം മി: വി.വിയെ നിങ്ങൾ മറന്നുപോയി. അദ്ദേഹത്തിന്റെ “മുതലാളിത്തത്തിന്റെ വിധി, മി. നിക്കോളയുടെ രൂപരേഖകൾ തുടങ്ങിയവയേയും, നിങ്ങളുടെ ബുദ്ധിയുടെ മറ്റ് ഉറവിടങ്ങളേയും മറക്കാതിരിക്കുക. റഷ്യയിലെ ഭൂപ്രഭുക്കന്മാരുടെ കൃഷിയിൽ മുതലാളിത്ത ത്തിന്റെയും അടിയായ്മ ഉടമയുടേയും ലക്ഷണ ങ്ങൾ സമ്മേളിച്ചിട്ടുണ്ടെന്ന് നിങ്ങൾ അപ്പോൾ ഓർമ്മിക്കും. ജന്മിമാർ നിർബന്ധിച്ചു പണിചെയ്യിക്കുന്ന വ്യവസ്ഥയുടെ നേരിട്ടുള്ള അവശിഷ്ടമായ അദ്ധ്വാനപ്പാട്ടത്തിൽ അധിഷ്ഠിതമായ ഒരു സാമ്പത്തികവ്യവസ്ഥയുണ്ടെന്നും നിങ്ങൾക്കു കാണാം. മാർക്സിന്റെ “മൂലധനത്തിന്റെ”മൂന്നാം വാല്യം എന്ന ഒരു യാഥാസ്ഥിതികമാർക്സിസ്റ്റ് പുസ്തകത്തെ പഠിക്കാൻ നിങ്ങൾ ബുദ്ധിമുട്ടുകയാണെങ്കിൽ ജന്മിമാർ നിർ ബന്ധിച്ചു പണിയെടുപ്പിക്കുന്ന വ്യവസ്ഥയ്ക്ക് ഒരിടത്തും വികസിക്കാൻ കഴിഞ്ഞിട്ടില്ലെന്നും, ഒരിടത്തും വികസിച്ചിട്ടില്ലെന്നും, പെറ്റി ബൂർഷ്വാ കാർഷിക മാർഗ്ഗത്തിൽക്കൂടിയല്ലാതെ മുതലാളിത്ത കൃഷിയായി മാറിയിട്ടില്ലെന്നും നിങ്ങൾക്കു കാണാം. മാർക്സിസത്തെ കാറ്റിൽ വിതറാനുള്ള നിങ്ങളുടെ ശ്രമത്തിൽ, വളരെ പഴഞ്ചനും വളരെക്കാലം മുമ്പ് തൊലിയുരിക്കപ്പെട്ടതുമായ രീതികളെയാണ് നിങ്ങൾ ആശ്രയിക്കുന്നത്. ജന്മി മാർ നിർബന്ധിച്ചു പണിയെടുപ്പിക്കുന്ന വ്യവസ്ഥയിൽ അധിഷ്ഠിതമായ വൻകിട കൃഷിയാണ് വൻകിട മുതലാളിത്ത കൃഷിയായി മാറുക എന്ന വികൃതവും, ലഘുവുമായ ഒരു ധാരണയെയാണ് നിങ്ങൾ മാർക്സിസമായി കൽപ്പിക്കുന്നത്. കൃഷിക്കാരുടെ നിലങ്ങളിൽ ഉള്ളതിനേക്കാൾ ഭൂപ്രഭുക്കന്മാരുടെ തോട്ടങ്ങളിൽ ആദായമുള്ളതുകൊണ്ട് ഭൂപ്രഭുക്കന്മാരെ ഇല്ലായ്മ ചെയ്യുന്നതു ഒരു പിന്നോട്ടുള്ള ചുവടുവയ്പായിട്ടാണ് നിങ്ങൾ വാദിക്കു ന്നത് അല്ലേ? ഈ വാദം ഒരു ഫോർത്ത് ഫാറം സ്കൂൾ കുട്ടിക്കുമാത്രം ചേർന്നതാണ്. ഒന്നു ശ്രദ്ധിക്കുക. മാന്യന്മാരെ! അടിയായ്മ അവസാനിപ്പിച്ചപ്പോൾ താഴ്ന്ന ആദായമുള്ള കർഷക ഭൂമികളെ ഉയർന്ന ആദായമുള്ള ഭൂപ്രക്കളുടെ തോട്ടങ്ങളിൽനിന്നും വേർതിരിച്ചത് “പിന്നോട്ടുള്ള ചുവടുവെയ്പ് ആയിരുന്നില്ലേ?”

റഷ്യയിലെ ഇന്നത്തെ ഭൂപ്രഭുത്വ സാമ്പത്തിക വ്യവസ്ഥ, അടിയായ്മ ഉടമ, മുതലാളിത്തം, ഈ രണ്ടിന്റെയും ലക്ഷണങ്ങൾ ചേർന്നതാണ്. വസ്തുനിഷ്ടമായി ഭൂപ്രഭുക്കന്മാർകക്കെതിരായ കർഷകരുടെ സമരം അടിയായ്മയുടെ അവശിഷ്ടങ്ങൾക്കെതിരായ സമരമാണ്. എന്തായാലും ഓരോ പ്രത്യേക സംഗതിയും തിട്ടപ്പെടുത്താൻ ശ്രമിക്കുന്നത്, ഓരോ പ്രത്യേകസംഗതിയും തൂക്കിനോക്കുന്നത് അടിയായ്മ ഉടമത്വം എവിടെ അവസാനിക്കുന്നു എന്നും ശുദ്ധമുതലാളിത്തം എവിടെ തുടങ്ങുന്നു എന്നും ഒരു മരുന്നു വില്പനക്കാരന്റെ ത്രാസിന്റെ സൂക്ഷ്മതയോടുകൂടി നിർണ്ണയിക്കുന്നത് ഒരാളിന്റെ പാണ്ഡിത്യാഭാസം മാർക്സിസ്റ്റ്കാർക്കും ഉണ്ടാകണം എന്നു ധരിക്കലാണ്.

……………………………………….‍

ഒരു ചെറിയ പീടികക്കാരന്റെ പക്കൽ നിന്നും വാങ്ങിച്ച സാധനങ്ങളുടെ ഏതുഭാഗമാണ് അദ്ധ്വാന മൂല്യത്തെ പ്രതിനിധീകരിക്കുന്നതെന്നും മറ്റും നമുക്കു കണക്കാക്കാൻ സാധ്യമല്ല. ഇക്കാരണം കൊണ്ട് അദ്ധാനമൂല്യമെന്ന തത്വം നാം നിരാകരിക്കണമെന്ന് ഇതിനർത്ഥമുണ്ടോ മാന്യന്മാരേ?

സമകാലിക ഭൂപ്രഭുത്വ സാമ്പത്തികവ്യവസ്ഥ മുതലാളിത്തം, അടിയായ്മ ഇവ രണ്ടിന്റെയും ലക്ഷണങ്ങൾ അടങ്ങിയതാണ്. എന്നാൽ ഓരോ പ്രത്യേക സംഭവത്തിലുമുള്ള സൂക്ഷ്മമായ ലക്ഷണങ്ങളെ തൂക്കിനോക്കുകയും എണ്ണുകയും പകർത്തുകയും ചെയ്യുന്നതും ഏതെങ്കിലും സാമൂഹ്യവിഭാഗത്തിന്റെ ഉള്ളറകളിൽ തിരുകിവയ്ക്കുന്നതും നമ്മുടെ കടമയാണെന്ന് പണ്ഡിതാഭാസന്മാർക്ക് മാത്രമേ തീരുമാനിക്കാൻ കഴിയൂ. അതുകൊണ്ട് രണ്ടു വ്യത്യസ്ത സാമൂഹ്യ സമരങ്ങളും തമ്മിൽ വിവേചനം ചെയ്യേണ്ട “ആവശ്യമൊന്നുമില്ലെന്ന” നിഗമനത്തിലെത്താൻ സ്വപ്നജീവികൾക്കു മാത്രമേ കഴിയൂ. തീർച്ചയായും നമ്മുടെ പരിപാടി, നമ്മുടെ അടവുകൾ ഇവ രണ്ടിലും മുതലാളിത്തത്തിനെതിരായുള്ള തനി തൊഴിലാളി സമരത്തെ അടിയായ്മയ്ക്കെതിരായ പൊതു ജനാധിപത്യസമര (പൊതു കർഷകരുടെ) വുമായി ബന്ധപ്പെടുത്തേണ്ടതാണെന്നുള്ള യഥാർത്ഥ നിഗമനത്തിൽ മാത്രമേ നാം എത്തുകയുള്ളു.

ഇന്നത്തെ അർധ നാടുവാഴിത്ത ഭൂവുടമ സാമ്പത്തികവ്യവസ്ഥയിൽ മുതലാളിത്തത്തിന്റെ ലക്ഷണങ്ങൾ കൂടുതൽ വ്യക്തമാവുന്തോറും നാട്ടിൻപുറത്തെ തൊഴിലാളികളെ വേറിട്ടു സംഘടിപ്പിക്കാൻ നേരിട്ടിറങ്ങേണ്ടതും കൂടുതൽ ആവശ്യമാണ്. എന്തെന്നാൽ ഭൂമി പിടിച്ചെടുക്കൽ നടക്കുമ്പോഴേക്കും തനി മുതലാളിത്തപരമോ അല്ലെങ്കിൽ തനി തൊഴിലാളിവർഗ്ഗപരമോ ആയ വൈരുദ്ധ്യങ്ങൾ വളരെ വേഗം വളർന്നുവരാൻ ഇതു സഹായിക്കും…. ഭൂപ്രഭുത്വ സാമ്പത്തിക വ്യവസ്ഥയിൽ മുതലാളിത്തത്തിന്റെ ലക്ഷണങ്ങൾ കൂടുതൽ പ്രകടമാവുന്തോറും ജനാധിപത്യപരമായ പിടിച്ചെടുക്കൽ –- സോഷ്യലിസത്തിനു വേണ്ടിയുള്ള യഥാർത്ഥ സമരത്തിന് –- ഉടനെതന്നെ ആക്കം കൂട്ടും. തൽഫലമായി “സാമൂഹ്യവത്കരണം” എന്ന ഭംഗി മുദ്രാവാക്യം ഉപയോഗിച്ച് ജനാധിപത്യവിപ്ലവത്തെ തെറ്റായി ആദർശവൽക്കരിക്കുന്നതു കൂടുതൽ ആപല്ക്കരമാണ്. ഭൂപ്രഭുത്വ സാമ്പത്തികവ്യവസ്ഥ മുതലാളിത്തത്തിന്റേയും, അടിയായ്മ ഉടമയുടേയും ബന്ധങ്ങളുടെ സമ്മിശ്രമാണെന്നുള്ള വസ്തുതയിൽ നിന്നും ഇത്തരമൊരു നിഗമനമേ രൂപീകരിക്കാവൂ.

അങ്ങനെ തനി തൊഴിലാളി വർഗ്ഗസമരത്തെ പൊതു കർഷക സമരവുമായി നാം യോജിപ്പിക്കണം. എന്നാൽ രണ്ടിനേയും കൂട്ടിക്കുഴയ്ക്കരുത്. പൊതുജനാധിപത്യസമരത്തെയും, പൊതു കർഷകസമരത്തേയും നാം പിന്താങ്ങണം. എന്നാൽ വർഗ്ഗാടിസ്ഥാനത്തിലല്ലാത്ത ഈ സമരത്തിൽ നാം മുങ്ങിപ്പോകരുത്. “സാമൂഹ്യവത്കരണം പോലുള്ള തെറ്റായ മുദ്രാവാക്യങ്ങൾകൊണ്ടും നാമൊരിക്ക ലും അതിനെ ആദർശവത്കരിക്കരുത്. തികച്ചും സ്വതന്ത്രമായ തൊഴിലാളിവർഗ്ഗ പാർട്ടിയിൽ പട്ടണത്തിലേയും, നാട്ടിൻപുറത്തേയും തൊഴിലാളികളെ സംഘടിപ്പിക്കേണ്ട ആവശ്യകത ഒരിക്കലും നാം വിസ്മരിക്കരുത്. ഏറ്റവും നിണ്ണായകമായ ജനാധിപത്യതത്വത്തിനും പരമാവധി പിന്തുണ നൽകുമ്പോൾത്തന്നെ ചരക്കുല്പാദനവ്യവസ്ഥയുടെ കീഴിൽ “സമീകരണത്തിനു ള്ള പരീക്ഷണങ്ങളോ, പിന്തിരിപ്പൻ സ്വപ്നങ്ങളോ മൂലം വിപ്ലവകരമായ പാതയിൽനിന്നും തിരിഞ്ഞുപോരാൻ അത്തരമൊരു പാർട്ടി ഒരുങ്ങുകയില്ല. ഭൂപ്രഭുക്കൾക്കെതിരായ കൃഷിക്കാരുടെ സമരമാണ്. സാമ്പത്തികവും രാഷ്ട്രീയവുമായ പരിണാമത്തിന്റെ ഇപ്പോഴത്തെ ഘട്ടത്തിൽ ഭൂപ്രഭുക്കന്മാരുടെ തോട്ടങ്ങൾ പിടിച്ചെടുക്കുന്നതും സർവ്വവിധത്തിലും വിപ്ലവമാണ്. വിപ്ലവപരവും, ജനാധിപത്യപരവുമായ ഈ നടപടിയെ നാം പിന്താങ്ങുന്നു. എങ്ങനെ ആയാലും ഈ നടപടിയെ ‘‘സാമൂഹ്യവത്കരണം” എന്നു വിളിക്കുന്നതും, ചരക്കുല്പാദന വ്യവസ്ഥയിൻകീഴിൽ ഭൂവുടമയിലുള്ള സമത്വത്തിന്റെ സാദ്ധ്യതയെപ്പറ്റി സ്വയം വഞ്ചിക്കുകയും, ജനങ്ങളെ വഞ്ചിക്കുകയും ചെയ്യുന്നത് പ്രതിലോമപരമായ പെറ്റി ബൂർഷ്വാ സ്വപ്നം മാത്രമാണ്. സോഷ്യലിസ്റ്റ് പിന്തിരിപ്പന്മാർക്കു പറ്റിയ പരിപാടിയാണത്.

പ്രോലിറ്ററി. നമ്പർ 24 നവംബർ 7 
(1905 ഒക്ടോബർ 25)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twenty + 2 =

Most Popular