Thursday, May 2, 2024

ad

Homeആമുഖംജനക്ഷേമത്തിന്റെയും 
വികസനത്തിന്റെയും കേരള മാതൃക

ജനക്ഷേമത്തിന്റെയും 
വികസനത്തിന്റെയും കേരള മാതൃക

ന്ത്യയിൽ പല രംഗങ്ങളിലും – വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, ക്രമസമാധാനം, ക്ഷേമം, വികസനം, മതസൗഹാർദ്ദം തുടങ്ങിയ ഏതു മേഖലയെടുത്താലും കേരളം ഒന്നാമതാണ്. നിതി ആയോഗ് ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാർ സംവിധാനങ്ങൾക്കുതന്നെ ഇത് സമ്മതിക്കേണ്ടതായി വരുന്നു. എന്നാൽ ഇതേ കേരളത്തെയാണ് ഈ മണ്ണിൽ വന്നുനിന്ന് നരേന്ദ്രമോദി സോമാലിയയോട് ഉപമിച്ചത്. അതുകേട്ട് ആഹ്ലാദത്തോടെ കെെയടിക്കാനും അതിനെ ന്യായീകരിക്കാനും ചെറിയൊരു കൂട്ടം മോദി ഭക്തർ ഇവിടെ തയ്യാറായത് ലജ്ജാകരമായ കാര്യമാണ്. കേരളത്തിന്റെ ഈ നേട്ടങ്ങൾ അനുഭവിക്കുന്നവരാണിവർ എന്നോർക്കണം.

എങ്ങനെയാണ് കേരളം ഈ നേട്ടങ്ങൾ കെെവരിച്ചത്? എങ്ങനെയാണ് കേരളം വേറിട്ടതായത്? 1957 മുതൽ കേരളത്തിൽ ഇടയ്ക്കിടെ അധികാരത്തിൽ വന്ന കമ്യൂണിസ്റ്റു നേതൃത്വത്തിലുള്ള ഗവൺമെന്റുകൾ അവതരിപ്പിച്ച നയങ്ങളും നടപ്പാക്കിയ പരിപാടികളുമാണ് അതിൽ വലിയൊരു പങ്കു വഹിച്ചത്. അതോടൊപ്പം തന്നെ 1957നു മുൻപും പിന്നീടും കമ്യൂണിസ്റ്റുകാരും അവരുടെ നേതൃത്വത്തിൽ വർഗ ബഹുജന സംഘടനകളും നടത്തിയ ജനകീയ പോരാട്ടങ്ങളും കേരളത്തെ ഇന്നത്തെ നിലയിൽ എത്തിച്ചതിൽ നിർണായകമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതുകൊണ്ടാണ് കേരളത്തിൽ ഇടതുപക്ഷത്തെ എതിർക്കുന്നവർക്കുപോലും ഇടതുപക്ഷ സമീപനവും മുദ്രാവാക്യങ്ങളും ഏറ്റുപിടിക്കേണ്ടതായി വരുന്നത്. ഇടതുപക്ഷത്തെ തകർക്കുക, കമ്യൂണിസ്റ്റുകാരെ ദുർബലപ്പെടുത്തുക എന്നാൽ ഈ നന്മകളെയാകെ കവർന്നെടുക്കുക എന്നാണ് പരോക്ഷമായി പ്രതിലോമ ശക്തികൾ ലക്ഷ്യമിടുന്നത്.

കേരളത്തിന്റെ ഈ മുന്നേറ്റത്തെ തകർക്കാനാണ് ഇപ്പോൾ കേന്ദ്രം വാഴുന്ന സംഘപരിവാർ ശക്തികൾ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായാണ് നിയമാനുസരണം സംസ്ഥാനത്തിനു ലഭിക്കേണ്ട നികുതി വിഹിതം ഉൾപ്പെടെയുള്ള സാമ്പത്തിക വിഹിതങ്ങൾ നിഷേധിക്കുന്നതും, മാത്രമല്ല, ഭരണഘടനാപരമായി സംസ്ഥാന സർക്കാരിന് വായ്പകൾ വാങ്ങുന്നതിനുള്ള അവകാശത്തെപ്പോലും പരിമിതപ്പെടുത്താനും ബജറ്റിതര വായ്പാ സ്രോതസ്സുകൾ പ്രയോജനപ്പെടുത്തി മുന്നോട്ടുപോകാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തെ തടയാനുമാണ് മോദി സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മോദി സർക്കാരിന്റെ ഇൗ നീക്കങ്ങളെ എൽഡിഎഫ് സർക്കാർ രാഷ്ട്രീയമായും നിയമപരമായും ചെറുക്കാൻ ശ്രമിക്കുമ്പോൾ കേരളത്തിലെ കോൺഗ്രസുകാർ അതിനെതിരെ ബിജെപിക്കൊപ്പം അണിനിരക്കുന്ന നാണംകെട്ട നിലപാടാണ്, സംസ്ഥാന താൽപര്യങ്ങൾക്കെതിരായ നിലപാടാണ് സ്വീകരിക്കുന്നത്.

ക്ഷേമ പദ്ധതികളും വികസന പ്രവർത്തനങ്ങളുമായി പിണറായി സർക്കാർ മുന്നോട്ടു പോകുമ്പോൾ അതിനെ ഇടങ്കോലിട്ട് തടയുന്നതിനായി സംസ്ഥാനത്തിന്റെ സാമ്പത്തികമായ അവകാശങ്ങൾ ഹനിക്കുകയും അതിനെ അനുകൂലിക്കുകയും ചെയ്യുന്നവർ തന്നെ – കോൺഗ്രസും ബിജെപിയും – നുണപ്രചരണങ്ങളിലൂടെ ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്.

കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് ഭരണഘടനാപരമായി ലഭിക്കേണ്ട, ഇവിടെ ക്ഷേമപ്രവർത്തനങ്ങൾക്കും വികസനത്തിനുമായി ചെലവഴിക്കേണ്ട ഫണ്ടുകൾ നിഷേധിച്ചുകൊണ്ട് അതുപയാഗിച്ച് എന്താണ് ചെയ്യുന്നത്? അതിസമ്പന്നർക്കും കോർപ്പറേറ്റുകൾക്കും വാരിക്കോരി നൽകാനാണ് കേന്ദ്ര സർക്കാരിന്റെ കെെവശമുള്ള ധനവിഭവമാകെ ചെലവഴിക്കപ്പെടുന്നത്. സാധാരണ ജനങ്ങളെ ഞെക്കിപ്പിഴിഞ്ഞെടുക്കുന്ന പരോക്ഷ നികുതികൾ കുത്തനെ കൂട്ടുമ്പോൾ തന്നെ സമ്പന്നരിൽനിന്ന് ഈടാക്കേണ്ട പരോക്ഷനികുതികൾ അതേപോല തന്നെ കുറയ്ക്കുകയും ചെയ്യുന്നു. കോർപ്പറേറ്റുകൾക്ക് വൻതോതിൽ നികുതി ഇളവ് നൽകുന്നതിനൊപ്പം ബജറ്റിൽ അംഗീകരിച്ച നികുതിപോലും പിരിച്ചെടുക്കാതെ ഓരോ വർഷവും എഴുതിത്തള്ളുന്നതാണ് നാം കാണുന്നത്. ഇതിനുപുറമേയാണ് പൊതുമേഖല ബാങ്കുകളിലെ സാധാരണക്കാരന്റെ നിക്ഷേപത്തിൽനിന്ന് സമാഹരിച്ച തുക കോർപ്പറേറ്റുകൾക്ക് സഹസ്ര കോടിക്കണക്കിന് രൂപയുടെ വായ്പകൾ നൽകുകയും അവരത് മനഃപൂർവം തിരിച്ചടയ്ക്കാതിരിക്കുമ്പോൾ ആ കുടിശ്ശികയാകെ എഴുതിത്തള്ളുകയും ചെയ്യുന്നത്. നമ്മുടെ ബാങ്കുകളെ കൊള്ളയടിച്ചാണ് പല കോർപ്പറേറ്റ് കുത്തകകളും തടിച്ചുകൊഴുക്കുന്നത്. അതുമൂലം ബാങ്കുകൾ തകരാതിരിക്കാൻ ജനങ്ങളുടെ നികുതിപ്പണമാണ് ഉപയോഗിക്കുന്നത്. സംസ്ഥാനത്തെ ക്ഷേമ – വികസനാവശ്യങ്ങൾക്കു നൽകേണ്ട ധനവിഭവങ്ങൾപോലും ഇങ്ങനെ വഴിമാറ്റി ചെലവഴിക്കുകയാണ്, തങ്ങളുടെ ശിങ്കിടികളായ കോർപ്പറേറ്റുകൾക്ക് നൽകുകയാണ് മോദി സർക്കാർ.
ഈ വിഷയങ്ങളാണ് ലേഖനങ്ങളായും കുറിപ്പുകളായും തിരഞ്ഞെടുപ്പ് കാംപെയ്ന്റെ ഭാഗമായി ഈ ലക്കത്തിൽ കെെകാര്യം ചെയ്തിട്ടുള്ളത്.

– ചിന്ത പ്രവർത്തകർ

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × 1 =

Most Popular