Friday, September 20, 2024

ad

Homeഇലക്‌ഷൻ കാമ്പയിൻസൊഹ്റാബുദ്ദീൻ 
കേസു മുതൽ 
ലോയ വരെ
ഒരു സിബിഐ 
ഡയറിക്കുറിപ്പ്

സൊഹ്റാബുദ്ദീൻ 
കേസു മുതൽ 
ലോയ വരെ
ഒരു സിബിഐ 
ഡയറിക്കുറിപ്പ്

ബിജെപി സേവയുടെ കാര്യത്തിൽ എൻഐഎയെക്കാൾ ഒരു പടികൂടി മുന്നിലാണ് സിബിഐ. ആസന്നമായ തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്ന് വ്യക്തമായതോടെ, 2014ലെ തിരഞ്ഞെടുപ്പിനുമുൻപുതന്നെ, സിബിഐ അതിന്റെ പ്രവർത്തനശെെലിയിൽ മാറ്റം വരുത്തി. 2014ലെ തിരഞ്ഞെടുപ്പിന് ഒരു മാസം മുൻപെ, ഏപ്രിൽ മാസത്തിൽ, പ്രഗത്ഭനുമായ സിബിഐ ഉദ്യാഗസ്ഥൻ സന്ദീപ് താംഗഡ്-ജെയെ 2005ൽ നടന്ന സൊഹ്റാബുദീൻ കേസിന്റെ അനേ-്വഷണ ചുമതലയിൽനിന്നും സർക്കാർ നീക്കം ചെയ്തു. ഈ കേസിൽ 2012ലും 2013ലുമായി രണ്ടുതവണ അമിത്ഷായെ ചോദ്യം സന്ദീപ് ചെയ്തിരുന്നു. അമിത്ഷാ മുഖ്യപ്രതിയായ, 2005 നവംബർ 22ന് ഗുജറാത്തിൽ നടന്ന സൊഹ‍്റാബുദീൻ കേസിന്റെ നാൾവഴികളും അനുബന്ധമായി കാണേണ്ട ജസ്റ്റിസ് ലോയയുടെ ദുരൂഹമരണവും പരിശോധിച്ചാൽ സിബിഐയുടെ ഈ ചുവടുമാറ്റം വ്യക്തമാകും.

2005 നവംബർ 23, 24 എന്നീ തീയതികളിലാണ് സംഭവങ്ങളുടെ തുടക്കം; ഗുജറാത്ത് ഡിഐജിയായ ഡി ജി വൻസാരയുടെ നേതൃത്വത്തിൽ യാത്ര ചെയ്യുകയായിരുന്ന സൊഹ്റാബുദീൻ ഷേഖിനെയും ഭാര്യയെയും അവരുടെ സഹായിയായ തുളസിറാം പ്രജാപതിയെയും അറസ്റ്റു ചെയ്യു. തുളസിറാമിനെ രാജസ്താൻ പൊലീസിന്റെ കസ്റ്റഡിയിലേക്ക് വിട്ടുകൊടുത്തതിനുശേഷം മറ്റു രണ്ടുപേരെ ഗുജറാത്ത് പൊലീസ് കൊണ്ടുപോയി. നവംബർ 26ന് സൊഹ‍്റാബുദീനെ പൊലീസ് വെടിവെച്ചുകൊന്നു. അദ്ദേഹത്തിന്റെ ഭാര്യ കൗസർബിയുടെ ശരീരം നവംബർ 28ന് ഒരു ഉൾഗ്രാമത്തിൽ കത്തിച്ച നിലയിൽ കണ്ടെത്തി. ഒരു വർഷത്തിനുശേഷം 2006 ഡിസംബർ 28ന് ഏറ്റുമുട്ടലിന്റെ മറവിൽ പ്രജാപതിയെയും പൊലീസ് വെടിവെച്ചുകൊന്നു. ഈ മൂന്നു കൊലപാതകങ്ങളും അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്കുവേണ്ടിയായിരുന്നു എന്നും അമിത്ഷായാണ് അതിന് ചുക്കാൻ പിടിച്ചതെന്നും പിന്നീട് വ്യക്തമാക്കപ്പെട്ടു. പൊലീസിന്റെ അനേ-്വഷണം എവിടെയും എത്താത്തതിനെത്തുടർന്ന് 2010 ൽ സുപ്രീംകോടതി അനേ-്വഷണ ചുമതല സിബിഐയ്ക്കു നൽകുകയും സിബിഐ അനേ-്വഷണത്തിൽ പൊലീസുകാർക്കൊപ്പം അമിത്ഷായെയും ഡിഐജി വൻസാരയെയും അറസ്റ്റു ചെയ്തു. എന്നാൽ മോദി – അമിത്ഷാ ദ്വന്ദ്വം കേന്ദ്രത്തിൽ അധികാരത്തിൽ വരുമെന്ന് കണ്ടതോടെ സിബിഐ ഉന്നതർ നിലപാട് മാറ്റി.

2014 ജൂൺ 6ന് കോടതിയിൽ ഹാജരാകാത്തതിന് ജസ്റ്റിസ് ഉത്പത് അമിത്ഷായെ താക്കീതു ചെയ്യുകയും മറ്റൊരു തീയതിയിൽ ഹാജരാകാൻ ഉത്തരവിടുകയും ചെയ്തു. എന്നാൽ ആ തീയതിക്ക് തലേദിവസം ജസ്റ്റിസ് ഉത്പത് നിർദ്ദിഷ്ട കോടതിയിൽനിന്ന് നീക്കം ചെയ്യപ്പെട്ടു. പകരംവന്ന ജസ്റ്റിസ് ലോയ ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞു. അദ്ദേഹത്തിന്റെ പോസ്റ്റുമോർട്ടം നടപടികൾ കൃത്യമായല്ല ചെയ്തതെന്ന് കാരവൻ റിപ്പോർട്ടു ചെയ്യുകയുണ്ടായി. എന്നു മാത്രമല്ല ആർഎസ്എസിന് അനുകൂലമായ വിധി പ്രഖ്യാപിക്കുന്നതിന് 100 കോടി രൂപ അദ്ദേഹത്തിന് അന്ന് ബോംബെ ഹെെക്കോടതി ചീഫ് ജസ്റ്റിസായിരുന്ന മോഹിത്ഷാ വാഗ്ദാനം ചെയ്തിരുന്നുവെന്ന് ലോയ തന്നോടു പറഞ്ഞുവെന്നും അദ്ദേഹം അതിനു വഴങ്ങിയില്ലെന്നും ലോയയുടെ സഹോദരി വെളിപ്പെടുത്തി. അങ്ങനെ ലോയയുടെ ദുരൂഹമരണത്തിൽ ഭരണകൂടത്തിന്റെയും ഭരണകർത്താക്കളുടെയും പങ്ക് വ്യക്തമാക്കപ്പെട്ടെങ്കിലും സംഭവത്തിൽ പിന്നീട് അനേ-്വഷണമൊന്നുമുണ്ടായില്ല.

ജസ്റ്റിസ് ലോയയുടെ മരണത്തെ തുടർന്ന് സിബിഐ പ്രത്യേക ജഡ്ജിയായി നിയമിക്കപ്പെട്ട ജസ്റ്റിസ് എം വി ഗോസ്വാമി 2014 ഡിസംബർ 30ന് തെളിവുകളുടെ അഭാവത്തിൽ അമിത്ഷായെ കേസിൽനിന്ന് കുറ്റവിമുക്തനാക്കി. 2015–2016ൽ വൻസാരയടക്കം 6 പൊലീസുകാരുൾപ്പെടെ മറ്റ് 11 പേർകൂടി കുറ്റവിമുക്തരാക്കപ്പെട്ടു. ഇവയിലൊന്നുംതന്നെ സിബിഐ അപ്പീൽ പോയില്ലായെന്നതാണ് വിചിത്രമായ കാര്യം. സാക്ഷികളെ പ്രതിഭാഗം സ്വാധീനിക്കുന്നത് തടയുന്നതിലും സിബിഐ അമാന്തം കാണിച്ചു. അതിനെ തുടർന്ന് ആകെ 210 സാക്ഷികളിൽ 92 പേരും കൂറുമാറി; കൂറുമാറാതെ നിന്ന ബാക്കിയുള്ളവർ പ്രോസിക്യൂഷന്റെ വാദം ഭാഗികമായി മാത്രമേ ശരിവെച്ചുള്ളൂ. ആദ്യം കേസനേ-്വഷിച്ച രജനീഷ് റായിയെയോ, പിന്നീടനേ-്വഷിച്ച സിബിഐ ഉദ്യോഗസ്ഥരായ സന്ദീപ് താംഗഡ്ജെയെയോ വി എൽ സോളങ്കിയെയോ വിസ്തരിക്കാനും കോടതി തയ്യാറായില്ല. ഒടുവിൽ 2018 ഡിസംബറിൽ എല്ലാ പ്രതികളെയും സിബിഐ പ്രത്യേക കോടതി കുറ്റവിമുക്തരാക്കുകയും സിബിഐയുടെ അനേ-്വഷണം രാഷ്ട്രീയപ്രേരിതമാണെന്ന് പ്രസ്താവിക്കുകയും ചെയ്തു. അങ്ങനെ സൊഹ്റാബുദീൻ കേസും അനേ-്വഷണവുമെല്ലാം വെള്ളത്തിൽ വരച്ച വരയായി; ഒപ്പം ജസ്റ്റിസ് ലോയയുടെ ജീവനും. സിബിഐ എന്ന ഏറെ ഉദ്ഘോഷിക്കപ്പെട്ട കേന്ദ്ര അനേ-്വഷണ ഏജൻസിയുടെ പുതിയകാല ‘ഡയറിക്കുറിപ്പുകളിൽ’ ഒന്നു മാത്രമാണിത്.

എന്താണ് വി വി പാറ്റ്?

വോട്ടർ വെരിഫെെഡ് പേപ്പർ ഓഡിറ്റ് ട്രയൽ എന്നാണ് അതിന്റെ പൂർണനാമം. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾക്കൊപ്പം ഘടിപ്പിക്കുന്ന പ്രിന്ററാണ് വി വി പാറ്റ്. പ്രിന്ററും പ്രിന്റുചെയ്ത സ്ലിപ്പുകൾ സൂക്ഷിക്കുന്ന ചെറിയ ബോക്സും ഡിസ്-പ്ലെയും ഉൾപ്പെടെ രണ്ടു ഘടകങ്ങളാണ് ഇതിനുള്ളത്. ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ ഒരാൾ വോട്ടുചെയ്തു കഴിഞ്ഞാൽ വി വി പാറ്റിൽനിന്ന് ഒരു പേപ്പർ അച്ചടിച്ചുവരും. ഈ പേപ്പർ രസീതുകളിൽ വോട്ടർ വോട്ടുചെയ്ത സ്ഥാനാർഥിയുടെ പേരും അദ്ദേഹത്തിന്റെ /അവരുടെ തിരഞ്ഞെടുപ്പ് ചിഹ്നവും രേഖപ്പെടുത്തിയിട്ടുണ്ടാകും. വോട്ടർമാർക്ക് ആ പേപ്പർ രസീതുകൾ പരിശോധിച്ച് തങ്ങൾ ഉദ്ദേശിച്ച സ്ഥാനാർഥിക്കുതന്നെയാണോ വോട്ട് രേഖപ്പെടുത്തപ്പെട്ടത് എന്ന് ഉറപ്പുവരുത്താം. അതിന് ഏഴ് സെക്കന്റ് സമയമാണ് ലഭിക്കുക. ഈ രസീതുകൾ പോളിങ് ബൂത്തുകളിൽനിന്ന് പുറത്തേക്ക് കൊണ്ടുപോകാനാവില്ല. ഏഴു സെക്കന്റിനുശേഷം വോട്ടു രേഖപ്പെടുത്തപ്പെട്ട രസീതുകൾ വി വി പാറ്റ് മെഷീനുകളുടെ അടിഭാഗത്തെ ബോക്സുകളിലേക്ക് മുറിഞ്ഞുവീഴും.

വി വി പാറ്റുകൊണ്ടുള്ള 
പ്രയോജനമെന്ത്?

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ കൃത്രിമം നടക്കുന്നതായി വ്യാപകമായ ആരോപണവും ആശങ്കയും ഉണ്ടായി. അതേതുടർന്ന് പഴയ ബാലറ്റ് സമ്പ്രദായത്തിലേക്ക് തിരിച്ചുപോകണമെന്ന ആവശ്യവും ശക്തമായി. എന്നാൽ അതിലും കൃത്രിമം കാണിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഈ പശ്ചാത്തലത്തിലാണ് വി വി പാറ്റ് സമ്പ്രദായം എന്ന നിർദേശം തിരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ടുവച്ചത്. എന്നാൽ മെഷീനിൽ ചെയ്യുന്ന വോട്ടുകളും വി വി പാറ്റുകളിൽ സൂക്ഷിക്കപ്പെടുന്ന രസീതുകളും പൂർണമായി എണ്ണണം എന്ന ആവശ്യമാണ് ഇടതുപക്ഷ പാർട്ടികൾ മുന്നോട്ടുവച്ചത്. രണ്ടും എണ്ണുന്ന രീതിയാണ് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലുള്ളത്. തിരഞ്ഞെടുപ്പ് പൂർണമായും സുതാര്യമാകണമെങ്കിൽ രണ്ടും എണ്ണുക തന്നെ വേണം. എന്നാൽ ഈ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷൻ ഇനിയും അംഗീകരിച്ചിട്ടില്ല. ആ രസീതുകൾ കൂടി പൂർണമായും എണ്ണിയാൽ മാത്രമേ സുതാര്യത ഉറപ്പുവരുത്താനാവൂ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four × two =

Most Popular