Saturday, November 9, 2024

ad

Homeപടനിലങ്ങളിൽ പൊരുതിവീണവർകൗമാരക്കാരനെ കൊലചെയ്ത ആർഎസ്എസ് പെെശാചികത്വം

കൗമാരക്കാരനെ കൊലചെയ്ത ആർഎസ്എസ് പെെശാചികത്വം

ജി വിജയകുമാർ

ആർഎസ്എസ് കാപാലികരുടെ രൗദ്രമുഖമായിരുന്നു, 1983 ഡിസംബർ 3ന് കേരളം കണ്ടത്‌. അവർ അരിഞ്ഞുവീഴ്ത്തിയത്‌ വയ്യാറ്റുപുഴ അനിൽ എന്നറിയപ്പെടുന്ന തോമസ് വർഗീസിനെയായിരുന്നു. വയ്യാറ്റുപുഴയിലെ വികെഎൻഎം ഹൈസ്കൂളിലെ വിദ്യാർഥിയായിരുന്നു അനിൽ, മനുഷ്യത്വം മരവിച്ച ആർഎസ്എസ് ക്രിമിനലുകളുടെ ആക്രമണം ഈ ഒമ്പതാം ക്ലാസ്കാരനോടായിരുന്നു. ഒരു വർഗീയവാദിക്ക് എത്രമാത്രം പൈശാചികമായി പ്രവർത്തിക്കാൻ കഴിയും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അനിലിനെതിരെ നടന്ന ആക്രമണം. പ്രകോപനപരമായ എന്തെങ്കിലും സംഭവമോ സംഘർഷാവസ്ഥയോ അന്നേദിവസമോ അതിനുമുമ്പുള്ള ദിവസങ്ങളിലോ അനിലിന്റെ പ്ര ദേശത്തോ സ്കൂളിലോ നിലനിന്നിരുന്നില്ല. 1983 ഡിസംബർ 3ന് പട്ടാ പ്പകൽ ആയുധധാരികളായി വീട്ടിന്റെ കതക് ചവിട്ടിപ്പൊളിച്ചു വീട്ടിലേക്ക് ഇരച്ചുകയറി സഹോദരിയുടെ കൺമുന്നിലിട്ടാണ് അനിലിനെ അവർ വെട്ടിവീഴ്ത്തിയത്. തടയാനെത്തിയ സഹോദരിയെ തൊഴിച്ചെറിഞ്ഞിട്ടാണ് അവർ ആ പെെശാചിക കൃത്യം നിർവഹിച്ചു മടങ്ങിയത്. അനിലിന്റെ പിതാവിനോടുള്ള വൈരാഗ്യത്തിന്റെ പേരിലാണ് സംഘികൾ ഈ അരുംകൊല നടത്തിയത്. നിലയ്ക്കൽ പള്ളി പണിയുന്നതുമായി ബന്ധപ്പെട്ട് ആ പ്രദേശത്ത് നിലനിന്നിരുന്ന സംഘർഷാവസ്ഥയെ വർഗീയവൽക്കരിക്കാൻ നടന്ന ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ അരുംകൊല. ആ കുട്ടി, ദേഹമാസകലം വെട്ടേറ്റ് തളംകെട്ടിയ ചോരയിൽകിടന്ന് പ്രാണനുവേണ്ടി പിടയുമ്പോഴും, അവന്റെ കണ്ഠനാളത്തിൽനിന്ന് അവസാനത്തെ ദീനരോദനം ഉയരുമ്പോഴും ആർത്തട്ടഹസിക്കാനും ഭദ്രകാളിക്ക് ജയ് വിളിക്കാനും ആർഎസ്എസുകാർക്കല്ലാതെ ആർക്കാണ് കഴിയുക?

വിദ്യാർഥികളുടെയും സ്കൂളിന്റെയും അഭിമാനമായിരുന്നു അനിൽ. അതിന് ഉദാഹരണമാണ് 1983ൽ രക്തസാക്ഷിയായ സഖാവിനെക്കുറിച്ച് സഖാവിന്റെ പ്രധാന അധ്യാപകനായ പി കെ സദാനന്ദൻ മാസ്റ്റർ ഇപ്പോഴും അനുസ്മരിക്കുന്നത്. പാഠ്യ-കലാരംഗത്തും, സംഘടനാരംഗത്തും നിറസാന്നിധ്യമായിരുന്നു അനിൽ. എസ്എഫ്ഐയുടെ സ്കൂൾ യൂണിറ്റ് അംഗമായ സഖാവ് വിദ്യാർഥികളുടെ അവകാശത്തിനുവേണ്ടി, നിരന്തരം സമരമുഖത്ത് മുൻപന്തിയിൽനിന്ന് പോരാടുന്ന കുരുന്നുപോരാളിയായിരുന്നു. വിദ്യാർഥി കൾക്ക് സഖാവിനോടുള്ള അനുഭാവത്തിലും, വളർന്നുവരുമ്പോൾ ഇവൻ എസ്എഫ്ഐയുടെ കരുത്തനായ പ്രവർത്തകനും കമ്യൂണിസ്റ്റുമാകും എന്നതിൽ വിറളിപൂണ്ട ആർഎസ്എസ് അവരുടെ കൊലക്കത്തിക്ക് അവനെ ഇരയാക്കുകയായിരുന്നു. എസ്എഫ്ഐ എന്ന പ്രസ്ഥാനത്തിന്റെ പ്രവർത്തകനാണ് എന്ന ഒറ്റക്കാരണത്താൽ ആർഎസ്എസിന്റെ ആയുധങ്ങൾക്കുമുന്നിൽ ജീവിതം അവസാനിപ്പിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും, ഒട്ടനവധി കുരുന്നു കൈകൾക്ക് നക്ഷത്രാങ്കിത ശുഭ്രപതാക ഉയരങ്ങളിലേക്ക് പറത്തുവാൻ ആവേശം നൽകിയ രക്തസാക്ഷിത്വമായിരുന്നു സഖാവിന്റേത്.

അനീതികളോടു സന്ധിചെയ്യാൻ കഴിയാത്തവരുടെ മനസ്സിൽ നൊമ്പരമുണർത്തുന്ന ഒരോർമയായി, ആവേശമായി സഖാവ് അനിൽ എന്നും ജീവിക്കുന്നു. മലയാളത്തിലെ പ്രമുഖനായ കവി പ്രസ്താവിച്ചതുപോലെ “ഈ ശതകത്തിന്റെ മുറ്റത്ത് ചോരപുരണ്ട ബലിച്ചോറു കൊത്തുവാൻ ചാഞ്ഞും ചരിഞ്ഞും പറന്നടുത്തിടുന്ന ചോരക്കണ്ണുള്ളോരു കാട്ടാളന്മാരേ, ഞങ്ങളെ കൊന്നു കുഴിച്ചിട്ടാൽ ആയിരംമായിരമായി ഞങ്ങൾ മുളച്ചു പൊന്തും.’’

മാതാവിന്റെ ദീനരോദനത്തിനു മുന്നിലും അലിയാത്ത സംഘി കാട്ടാളന്മാർ
1996 ഡിസംബർ 6. ഡിവൈഎഫ്ഐയുടെ കരുത്തനായ മറ്റൊരു പോരാളിയെക്കൂടി സംഘിക്കൊലയാളികൾ കൊന്ന് പകതീർത്ത ദിനം. കൊല്ലം അയത്തിൽ ഡിവൈഎഫ്ഐ അപ്സരമുക്ക് യൂണിറ്റ് പ്രസിഡന്റായ സുനിൽകുമാറായിരുന്നു സംഘികളുടെ കൊലക്കത്തിക്കിരയായ ആ പോരാളി. പ്രാദേശികമായി എടുത്തുപറയത്തക്ക പ്രശ്നങ്ങളൊന്നുമില്ലാതിരുന്ന അവിടെ ഡിവൈഎഫ്ഐയെ ശക്തിപ്പെടുത്തുകയും കൂടുതൽ യുവാക്കളെ അതിലേക്കടുപ്പിക്കുകയും ചെയ്തതാണ് സംഘികളെ പ്രകോപിപ്പിച്ചത്. ദുർബലമായിക്കൊണ്ടിരുന്ന അവിടത്തെ ആർഎസ്എസ് സംഘം മറുപക്ഷത്തെ ശാരീരികമായി ആക്രമിച്ച് അതിന്റെ സംഘടിതശക്തിയെ ഇല്ലാതാക്കാനാണ് ശ്രമിച്ചത്. അതിന്റെ ഭാഗമായാണ് അവർ ആസൂത്രിതമായി ഗൂഢാലോചന നടത്തി സുനിൽകുമാറിനെ വധിച്ചത്. ഉത്തമൻ എന്ന ക്രിമിനലിന്റെ നേതൃത്വത്തിലായിരുന്നു ആർഎസ്എസ്, സുനിൽകുമാറിനെ കൊന്നത്.
സംഭവദിവസം രാവിലെ 5.30ന് കൊലവിളിച്ചെത്തിയ ആർഎസ്എസ് സംഘം സുനിൽകുമാർ കിടന്ന മുറി കമ്പികൊണ്ട് അടിച്ചു തകർത്ത് അകത്തുകടന്നു. ബോംബിടാനാണ് ഒന്നാം പ്രതിയായ ഉത്തമൻ സംഘിപ്പടയോട് ആജ്ഞാപിച്ചത്. വീട്ടിലുള്ള അമ്മയെയും സഹോദരങ്ങളെയും ഒന്നും ചെയ്യരുതെന്ന് സുനിൽ തൊഴുത് കേണപേക്ഷിച്ചു. അക്രമികൾ സുനിലിനെ വലിച്ചിഴച്ച് മുൻവശത്തെ മുറിയിൽ കൊണ്ടുവന്നു. പിന്നീട് വാളുകൊണ്ട് തുരുതുരാ വെട്ടുകയായിരുന്നു. തല പൊക്കാനാഞ്ഞപ്പോൾ കമ്പിപ്പാര കൊണ്ടടിച്ചു. സുനിലിന്റെ വിളികേട്ട് നിലവിളിച്ചെത്തിയ അമ്മ മൃദുലയുടെ കഴുത്തിനുനേരെ വാളുവീശി. തടഞ്ഞപ്പോൾ രണ്ടുവിരലറ്റു. മാതാവിന്റെ ദീനരോദനത്തിനു പോലും വിലകൽപിക്കാത്ത ദുഷ്ടതയുടെ ആൾരൂപങ്ങളാണ് സംഘികൾ എന്ന് ഈ അരുംകൊല ഒരിക്കൽകൂടി നമ്മെ ഓർമിപ്പിക്കുന്നു. പ്രാദേശികമായി എല്ലാ വിഭാഗത്തിലുംപെട്ട ആളുകളുടെ അംഗീകാരം ആർജിച്ച സമർഥനായ ഒരു പ്രവർത്തകനായിരുന്നു സുനിൽ കുമാർ.

സംഘികൾ നടത്തിയ അകാരണമായ മറ്റൊരു കൊലപാതകം
ചേർത്തല തെക്ക് മടവന ഭാഗത്തെ ഡിവൈഎഫ്ഐ പ്രവർത്തകനായ ഉണ്ണപ്പനെ ആർഎസ്എസുകാർ എന്തിനു കൊലപ്പെടുത്തി എന്നത് നാട്ടുകാർക്ക് ഇന്നും അജ്ഞാതമാണ്.

1981 ഒക്ടോബർ 30ന് ഉച്ചയ്ക്ക് ശേഷം രണ്ടുമണിയോടെ തന്റെ വീടിനടുത്ത് ഒരു പെട്ടിക്കടയിൽ സംസാരിച്ചിരിക്കുകയായിരുന്നു 23കാരനായ ഉണ്ണപ്പൻ. പെട്ടെന്നാണ് ആ ചെറുപ്പക്കാരനുനേരെ വടിവാളും കഠാരയുമായി നാലംഗ ആർഎസ്എസ് സംഘം പാഞ്ഞടുത്തത്. പാഞ്ഞടുത്ത ആർഎസ്എസുകാർ ആ ചെറുപ്പക്കാരനെ തിരിച്ചൊന്ന് പ്രതികരിക്കാൻപോലും അവസരം നൽകാതെ, താനെന്തിന് ആക്രമിക്കപ്പെടുന്നുവെന്നുപോലും അറിയുന്നതിനുമു ൻപ്, വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയാണുണ്ടായത്. ആ കടയുടമ അന്ധാളിച്ച്, എന്താണ് തനിക്കുമുന്നിൽ നടന്നതെന്ന് തിരിച്ചറിയുംമുൻപ് ആ കൊലയാളികൾ ഓടി രക്ഷപ്പെട്ടു കഴിഞ്ഞിരുന്നു.

കടയുടമയുടെ നിലവിളികേട്ട് ഓടിയടുത്ത നാട്ടുകാർ ഉണ്ണപ്പനെ ചേർത്തല ആശുപത്രിയിൽ എത്തിച്ചു. അവിടന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി കഞ്ഞിക്കുഴിക്കടുത്തുവെച്ച് ഉണ്ണപ്പൻ അന്ത്യശ്വാസം വലിച്ചു.

ചേർത്തല 18–ാം വാർഡിൽ താമസിച്ചിരുന്ന ഉണ്ണപ്പൻ ചെത്തു തൊഴിലാളിയായിരുന്നു. മുത്തശ്ശിയോടൊ-പ്പം താമസിക്കുകയായിരുന്ന ആ ചെറുപ്പക്കാരൻ കൊല്ലപ്പെട്ടതോടെ, ആ വൃദ്ധയുടെ ആശ്രയമറ്റുപോയി.

 

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four × one =

Most Popular