കേരള വികസനവുമായി ബന്ധപ്പെട്ട ഇടതുപക്ഷ ബദൽ നിർദ്ദേശങ്ങളെ കുറിച്ച് ചിന്തയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഒരു സംവാദത്തിന്റെ ലിഖിതരൂപമാണ് ഈ ലക്കം ചിന്താവാരികയിൽ പ്രസിദ്ധീകരിക്കുന്നത്. എം വി നികേഷ് കുമാർ, ഡോ. ടി എം തോമസ് ഐസക്, മുൻ പ്ലാനിങ് ബോർഡ് അംഗം ജി. വിജയരാഘവൻ, മാധ്യമപ്രവർത്തകനായ കെ ജെ ജേക്കബ് എന്നിവരാണ് ഈ സംവാദത്തിൽ പങ്കെടുത്തത്.
എം വി നികേഷ് കുമാർ: കേരളത്തിൽ മൂന്ന് മുന്നണികളും പ്രകടനപത്രിക തയ്യാറാക്കുന്ന തിരക്കിലാണ്. ഏതാനും മണിക്കൂറുകളിലോ ദിവസങ്ങളിലോ തന്നെ മൂന്ന് മുന്നണികളുടെയും പ്രകടനപത്രിക പുറത്തിറങ്ങും എന്നാണ് കരുതേണ്ടത്. നമ്മോടൊപ്പമുള്ള മുൻ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്, മുൻ പ്ലാനിങ് ബോർഡ് അംഗം ജി വിജയരാഘവൻ, Deccan Chronicle ന്റെ Executive Editor കെ ജെ ജേക്കബ് എന്നിവരാണുള്ളത്. ആദ്യം ഡോ. ടി എം തോമസ് ഐസക്, കേരളത്തിന് അങ്ങനെ ഒരു. പുതിയ ദിശയിലേക്ക്, പോകേണ്ടുന്നതിന്റെ ആവശ്യകത ഉണ്ടോ? അത് എങ്ങനെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി വിഭാവനം ചെയ്യുന്നത്? അടുത്ത അഞ്ചുവർഷത്തേക്ക് നിങ്ങൾക്ക് എന്താണ് കേരളത്തിനോട് പറയാനുള്ളത്?
ഡോ ടി എം തോമസ് ഐസക്: അടുത്ത അഞ്ചുവർഷത്തേക്ക് തുടർച്ചയാണ്. കഴിഞ്ഞ പത്തുവർഷം ചെയ്തതിന്റെ ഫലപ്രദമായ പൂർത്തീകരണമാണ്. അതിന് രണ്ട് വശങ്ങളുണ്ട്. ഒന്ന് ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തണം. എന്തു വളർച്ചയുണ്ടായാലും അത് inclusive ആയിരിക്കണം. ഇതിലായിരുന്നു നമ്മുടെ പരമ്പരാഗത ഊന്നൽ. ഇതിലാണ് ഒരു paradigm change വന്നിരിക്കുന്നത്. ഇത്തരത്തിൽ നല്ല വിദ്യാഭ്യാസം ഒക്കെ ആരോഗ്യമുള്ള പുതിയ തലമുറയ്-ക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ കേരളത്തിൽ സൃഷ്ടിക്കപ്പെടണം. അതിനു പറ്റുന്ന നൂതന വ്യവസായങ്ങൾ കേരളത്തിൽ വേണം. അങ്ങനെയുള്ള വ്യവസായങ്ങൾ വരണമെങ്കിൽ പശ്ചാത്തല സൗകര്യങ്ങളിൽ പിന്നോക്കാവസ്ഥ മാറണം. നമ്മുടെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയരണം. ഈ ഇടങ്ങളിലൊക്കെ ജോലിയ്ക്കുള്ള പ്രാപ്തി വേണം. so ഇതൊരു paradigm shift ആണ്. ഇതിലുള്ള വലിയ ഊന്നൽ; അപ്പോൾ ഇതാണ് കഴിഞ്ഞ പത്തു വർഷത്തിൽ ചെയ്യാൻ ശ്രമിച്ചത്. അതെനിക്ക് തോന്നുന്നു അടുത്ത അഞ്ചു വർഷത്തിനുള്ളിൽ പൂർത്തീകരിക്കാൻ പറ്റും. കേരളത്തെ നവകേരളം ആയിട്ട് മാറ്റാൻ കഴിയും.
നികേഷ് കുമാർ: ജി വിജയരാഘവൻ, നിയോ കേരളയെക്കുറിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറയുന്നുണ്ടായിരുന്നു. അഞ്ച് guarantee കളും യു ഡിഎഫിന്റെ വാഗ്ദാനങ്ങളായി നമ്മുടെ മുൻപിലുണ്ട്. താങ്കൾ ഒരു രാഷ്ട്രീയ നിലപാട് പറയുമെന്ന് ഞാൻ കരുതുന്നില്ല. പക്ഷേ എങ്കിൽപോലും ഇതിൽ നിന്ന് ഒരു മാറ്റം അനിവാര്യമാണെന്ന് തോന്നുന്ന ഒരു സാമ്പത്തിക നിരീക്ഷണമാണോ താങ്കർക്കുള്ളത്?
ജി വിജയരാഘവൻ: ഇല്ല. definite ആയിട്ട് നമുക്ക് major focus ഞാനിപ്പോൾ പലരുമായി സംസാരിക്കുമ്പോൾ പറയുന്നത് കേരള needs to become a great place to live in and work from. ഇവിടെ ഇപ്പോൾ പറ്റുന്നൊരിത് നമുക്ക് പലപ്പോഴും നല്ല തൊഴിൽ അവസരം കിട്ടില്ല. നമ്മൾ കഴിഞ്ഞ കുറെ വർഷമായിട്ട് നോക്കുകയാണെങ്കിൽ ആൾക്കാർ തൊഴിലിന് മാത്രമല്ല വിദ്യാഭ്യാസത്തിനും കേരളത്തിനു പുറത്ത് പോവുകയാണ്. പഠിക്കാൻ വേണ്ടി, degree program ന് കേരളം വിട്ട് പോവുക എന്നു പറഞ്ഞാൽ there is something wrong with our system. നമ്മുടെ higher education has to be complete just tinker ചെയ്തിട്ട് കാര്യമില്ല ഉടച്ചു വാർക്കണം. ശരിക്കും പറഞ്ഞാൽ എൽ ഡി എഫ് government ന്റെ ഒരു പ്രൊജക്ടായിട്ട് കൊണ്ടുവന്ന കുറെ recommendations ഉണ്ടായിരുന്നു. പക്ഷേ recommendations have not been implemented. അതിന്റെ problem എന്നു പറയുന്നത് government is.. നമ്മൾ പലപ്പോഴും പണ്ട് എല്ലാ പാർട്ടികളും left ആയിരുന്നാലും യുഡിഎഫ് ആയിരുന്നാലും പറഞ്ഞുകൊണ്ടിരുന്നത് you don’t want the minority to, minority എന്നു ഞാൻ പറയുന്നത് religious minority അല്ല പണ്ട് ഉണ്ടായിരുന്ന ഒരു rich group, ഇത് നേരെ മാറിയിട്ട് you have a unionised groups. ആ groups are not allowing change അപ്പോ നമ്മൾ ശരിക്ക് നോക്കുകയാണെങ്കിൽ ഇന്ന് ഡോ. ഐസക് Knowledge Vision ന്റെ കുറെ കാര്യങ്ങൾ ചെയ്തിരുന്നു. ഒരു നൂറ് പേരെ, കേരളത്തിലെ സർവകലാശാലകളിൽ നിന്നും pass ആയ നൂറ് പേരെ നമ്മൾ ഒരു test ന് വിളിക്കുകയാണ്. ഇന്ത്യക്ക് പുറത്തല്ല, കേരളത്തിന് പുറത്തുള്ള, അതായത് തമിഴ്നാട്ടിൽ നിന്നോ ആന്ധ്രയിൽനിന്നോ കർണാടകയിൽനിന്നോ ഉള്ള നൂറ് പേരെ നമ്മൾ വിളിക്കുകയാണ്. you will see the difference. നമ്മുടെ higher education ഉടച്ച് വാർത്തേ പറ്റൂ. Finker ചെയ്തിട്ട് കാര്യമില്ല. നമ്മുടെ higher education ഉടച്ചു വാർത്തില്ലെങ്കിൽ we are actually creating unemployable people. ഇന്ന് നമ്മുടെ സർവകലാശാലകളിൽ നിന്നും pass ആയി വരുന്ന ആൾക്കാർ employable അല്ല. അത് test ചെയ്യുമ്പോഴോ? HackerRank ചെയ്താൽ ഏത് ചെയ്താലും you find out they are not employable ആ change വരുത്താനുള്ള നിർദ്ദേശങ്ങളുണ്ട്. അത് സംസാരിച്ചിട്ടുണ്ട്. പ്രൈവറ്റ് യൂണിവേഴ്സിറ്റികളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. but nothing has happened. രണ്ടാമത് our focus ഞാൻ നേരത്തെ പറഞ്ഞു great place to live in and work from എന്നതാണ്. നമ്മുടെ focus should be on creating quality employment. മലയാളിക്ക് ഇപ്പോൾ വളരെ simple ആയിട്ട് പറയാം, കേരളത്തിന് പുറത്തുള്ളതിന്റെ അത്രയും ആൾക്കാർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നുമുണ്ട്. ആ നമ്പർ നമുക്ക് പറയാം. പക്ഷേ that is not the job Malayali is looking for കേരളത്തിലെ വിദ്യാഭ്യാസമുള്ള ഒരാൾ നോക്കുന്നത് ഒരു certain kind of jobs ആണ്. ആ job കൊടുക്കാനുള്ള വ്യവസായങ്ങളോ സ്ഥാപനങ്ങളോ ഇവിടെ വരണം. അത് വരണമെന്നുണ്ടെങ്കിൽ there has to be a mindset. വളരെ clear ആയിട്ട് government stand ഉണ്ട്. നോക്കുകൂലി ഇല്ല. labour issues ഉണ്ടെന്നു ഞാൻ പറയില്ല. പക്ഷേ there are irritants. ആ irritants are creating problems. ആ ഒരു feeling ഇന്നും ഉണ്ട്. ആ feeling നു പിന്നിൽ ചെറിയ ചെറിയ കാര്യങ്ങളാണ്. പക്ഷേ ചെറിയ കാര്യങ്ങളും പറ്റില്ല. we have to have. Technopark തുടങ്ങിയ സമയം നമ്മൾ ESMA പറഞ്ഞു, Technopark was made an essential service. ഒരിക്കലും അത് പ്രയോഗിച്ചിട്ടില്ല. പക്ഷേ that gave people a confidence that, അവിടെ സമരം നടക്കില്ല. ആദ്യത്തെ ഒരു മൂന്നാല് വർഷം കഴിഞ്ഞപ്പോൾ അത് തീർന്നു. പക്ഷേ ഇന്നും അവിടെ സമരങ്ങൾ ഇല്ല. നമ്മുടെ organized labour ന്റെ problem വരുന്നില്ല. പക്ഷേ ബാക്കിയുള്ള area യിലുള്ള problems നമ്മൾ ഇല്ല എന്നു പറഞ്ഞാലും nobody is talking about it. കാരണം, why create a problem. ഞാൻ ഇവിടെ ഒരു contract എടുക്കാൻ വന്നു അത് തീർത്തിട്ട് കൊടുക്കാനുള്ള കുറച്ച് പണം കൂടുതൽ പോകും. അത് We are just sweeping it under the carpet, sweeping under the carpet will not work for development.
Number two, ആരു ഭരണത്തിൽ വന്നാലും the biggest challenge is going to be finding money for development. ഞാൻ ഒന്നു രണ്ട് example പറയാം. ഡോ. ഐസക്ക് knows probably better. നമ്മള് social security pensions എല്ലാം ഏകീകരിച്ചു. ഒരാളിന് രണ്ട് pension ഇല്ല. പക്ഷേ, ഇന്ന് retired government ജീവനക്കാർ if the spouse dies, രണ്ടുപേരും ജീവനക്കാരായിരുന്നു എങ്കിൽ you get two pensions. Why should somebody get two pensions? ഒന്ന്. രണ്ടാമത്തെ കാര്യം, these are all organized groups. അപ്പൊ ഒരാളിന്, അതിനു വേണമെങ്കിൽ the spouse can opt for the bigger pension. ഇപ്പൊ husband മരിക്കുകയോ wife മരിക്കുകയോ ചെയ്താൽ ആർക്കാണ് കൂടുതൽ pension അത് opt ചെയ്യാം. അത് ചെയ്യാതെ എന്തിനാ രണ്ട് pension കൊടുക്കുന്നത്? ആ കൊടുക്കുന്ന പൈസയൊന്നും is not coming back to society. നമ്മൾ ഇവിടെ ശമ്പളം കിട്ടുന്നത് ഇവിടെ spend ചെയ്യണം. അങ്ങനെ spend ചെയ്താൽ മാത്രമേ സർക്കാരിന് വരുമാനം വരൂ. പക്ഷേ ഇത് രണ്ട് pension, it goes into savings, it goes into mutual funds. ഒരു കാര്യം കൂടി പറയാനുണ്ട് അതിനകത്ത്. ഇപ്പൊ, നമ്മുടെ hospitals, government hospitals are of very good standards എന്നാ പറയുന്നത്. Why are we reimbursing hospital expenses for ministers, MLAs and government servants in private hospitals? നമുക്ക് എല്ലായിടത്തും ഉള്ള ഒരു കാര്യം നമ്മൾ നോക്കിയേ, യജമാനനും മുതലാളിയും. യജമാനനുണ്ട് തൊഴിലാളിയുണ്ട്. ഓക്കെ? യജമാനന് കിട്ടാത്ത ഒന്നും തൊഴിലാളിക്ക് കിട്ടൂല. ഇവിടെ എന്താ നടക്കുന്നത്? സാധാരണ government നോക്കുകയാണെങ്കിൽ യജമാനൻ എന്നു പറയുന്നത് സാധാരണ ജനമാണ്. അവരുടെ തൊഴിലാളിയാണ് ഭരണത്തിലിരിക്കുന്ന government servants. They are paid by the tax that the common man pays. അതില് ആ സാധാരണക്കാരന് private hospital ൽ പോകാൻ പറ്റുന്നില്ല. എന്തിനായി? നമുക്ക്, അല്ലെങ്കിൽ we could have said that government hospital ല് facilities ഇല്ല. Government hospital ൽ വളരെയേറെ facilities ഉണ്ട്. ഏറ്റവും qualified ആയിട്ടുള്ള doctors ഉണ്ട്. പിന്നെ എന്തിനാണ് government private sector hospital ന് reimbuse ചെയ്യുന്നത്? why are we reimbursing private sector hospitals? We are doing that; indirectly the message is clear; government hospitals are not okay. I don’t believe they are not okay. പക്ഷേ ആ കാര്യത്തിൽ ചില മാറ്റങ്ങൾ വേണം. ആ മാറ്റങ്ങൾ വേണമെന്നാണ് ഞാൻ നേരത്തെ പറഞ്ഞത് ആ ഒരു organized groups are not allowing that change. Politicians are following from that.
നികേഷ് കുമാർ: കെ ജെ ജേക്കബ്, ഇപ്പൊ irritants നെ കുറിച്ച് പറഞ്ഞു, ഫിനാൻസ് find ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞു. അതുപോലെതന്നെ പിന്നെ നമ്മൾ എങ്ങനെയാണ് ഇതിലൊരു ഒതുക്കം സൃഷ്ടിക്കേണ്ടത് എന്ന് പറഞ്ഞു. ആ നിലയിൽ കുറച്ചുകൂടി ഒന്ന് മുറുകെ പിടിക്കേണ്ട ആവശ്യം നമ്മളെ സംബന്ധിച്ചിടത്തോളം ഉണ്ട് എന്ന് തോന്നുന്നുണ്ടോ?
കെ ജെ ജേക്കബ്: മുറുകെ പിടിക്കേണ്ട, നമ്മൾ കുറച്ചുകൂടി liberal ആകണം എന്നുള്ളതാണ്. അദ്ദേഹം പറഞ്ഞത് വളരെ correct ആയിട്ടുള്ള ഒരു കാര്യമാണ്. കേരളത്തിൽ നിന്ന് കുട്ടികൾ പുറത്തേക്ക് പോകുന്നത്, പഠിക്കാൻ വേണ്ടി പോകുന്നത് best universities കളിലൊന്നും അല്ല. നമ്മളിപ്പോ ഈ കേരളത്തിൽ ജീവിക്കാൻ പറ്റത്തില്ല എന്നുള്ള ഒരു narrative ഉണ്ടാക്കിയിട്ട് കുട്ടികൾ സാധാരണ graduation ചെയ്യാൻ വേണ്ടിയിട്ടാണ് അവിടെ പോകുന്നത്. അവിടെ, ഇപ്പൊ എനിക്കറിയാം. ഈ പോകുന്ന ഒഴുക്ക് ഇനി അങ്ങോട്ട് sustainable ആയിരിക്കില്ല. പരമാവധി ഒരു, വർഷം കൂടി പോകും. കാരണം അവിടെ എന്തോ ഒരു വലിയ സ്വർഗ്ഗം ഉണ്ട് എന്ന് വിചാരിച്ചിട്ട് പോകുന്ന കുട്ടികളുണ്ട്. നമുക്ക് best universities കളിൽ admission കിട്ടി പോകുന്ന കുട്ടികളാണെങ്കിൽ they might even come back. ഈ കുട്ടികൾ അവിടെ പോയി അവരുടെ വലിയ പണം ചെലവാക്കി, അവിടെ ഇപ്പം എല്ലായിടത്തും നിയമങ്ങൾ tighten ചെയ്തുകൊണ്ടിരിക്കുകയാണ്. കുട്ടികൾ തിരിച്ചു വന്നേ പറ്റൂ. നമ്മൾ ഇപ്പൊ പറയുന്ന, ഇപ്പൊ പുറത്തേക്ക് പോകുന്ന ഒഴുക്ക് വച്ച് കേരളത്തിലെ system ത്തെ നമ്മൾ അളക്കരുത്. പക്ഷേ വളരെ serious ആയിട്ടുള്ള ഒരു പ്രശ്നം sir പറഞ്ഞതിനകത്ത് ഉണ്ട്. അതിനകത്ത് ഒരു social infrastructure എന്ന് പറയുന്നത് നമ്മൾ വളരെ ഇപ്പഴും primitive ആയിട്ടുള്ള ഒരു കാര്യാണ്. for example നിങ്ങൾ നോക്കൂ. technopark ൽ ഒരു bar അനുവദിക്കുന്നു എന്ന് പറയുന്നു. എത്ര ദിവസം നമ്മുടെ നാട്ടിലെ മാധ്യമങ്ങൾ അത് ചർച്ച ചെയ്തു. എന്തു വലിയ ബഹളമായിരുന്നു. കേരളത്തിൽ, അതാണ് ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം എന്നു തോന്നും. ഈ social, ഈ soft infrastructure എന്നുള്ളത്, ആ mindset മാറാതെ പറ്റില്ല. that’s going to be a huge task. കേരളത്തിൽ ഇടതുപക്ഷം അധികാരത്തിൽ വരുമ്പോൾ അതിന്റെ ഈ താഴത്തെ structure മാറ്റിയിട്ടില്ല. അതിന്റെ super structure മാറ്റി തന്നെയാണ് കേരളം അധികാരത്തിൽ വരുന്നത്. ഈ mindset കാര്യമായി മാറേണ്ടതുണ്ട്. അതുകൊണ്ടൊക്കെ തന്നെയാണ് ഈ കൊച്ചു കാര്യങ്ങളിലുള്ള പിടിവാശികൾ, മലയാളി mind.. ഇതൊക്കെ, പുറത്ത് ചെയ്യുന്നതിന് ആളുകൾക്ക് യാതൊരു പ്രശ്നവുമില്ല. ദുബായില് artificial intelligence camera വച്ച് traffic control ഉണ്ട്. അതൊരു ഗംഭീര scientific invention ആയിട്ട് നമ്മൾ പറയും. കേരളത്തില് AI camera വച്ചപ്പോൾ എന്തായിരുന്നു ? കേരളത്തിൽ മുമ്പ് നാലായിരം ആളുകൾ, നാലായിരത്തി ഒരുനൂറ് ആളുകളും മരിച്ചത് ഇപ്പൊ മൂവായിരത്തി തൊള്ളായിരം ആളുകളായി കുറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ. നമുക്ക് ഏകദേശം ഇരുന്നൂറ് ജീവനുകൾ രക്ഷപ്പെടുത്താൻ വേണ്ടി പറ്റി. എന്തായിരുന്നു ഇതിന് കേരളത്തിൽ ഉണ്ടായിരുന്ന ഒരു response? ഇത്തരം mindset മാറണമെങ്കിൽ വിജയരാഘവൻ സാർ പറഞ്ഞതുപോലെ എനിക്കും ഇതിൽ hundred percent യോജിപ്പാണ്. അത് നമ്മൾ ചെയ്തേ പറ്റൂ. അതല്ലാതെ വേറെ നമുക്ക് പണം കണ്ടെത്തുക എന്നുള്ളത് ഒരു പ്രശ്നമാണ്. അതെനിക്ക് തോന്നുന്നു if there is a will there will be a way. ഡോ. ഐസക്കിന് അറിയാം. എങ്ങനെയാണ് നമ്മുടെ infrastructure അദ്ദേഹം fund ചെയ്തത്. പണം അല്ല പ്രശ്നം. അത് ചെയ്യണമെന്നുള്ള mindset ആണ് പ്രശ്നം. എങ്ങനെയാണ് നമ്മൾ വയനാട്ടിൽ ഒരു പുതിയ concept കൊണ്ടുവന്നത്. കേരളത്തിൽ നിങ്ങൾ ഏതെങ്കിലും കാരണവശാൽ ഒരു സാമൂഹ്യ സാഹചര്യത്തിന്റെ ഭാഗമായി വീണുപോയാൽ നിങ്ങൾ ഒറ്റയ്-ക്കല്ല എന്നൊരു, strong message നമ്മൾ കണ്ടു. പണം നമ്മുടെ കയ്യിൽ ധാരാളം ഉണ്ടായിട്ടും, പണം വരുകയാണ്. ആ പണം ഉപയോഗിച്ച് ഒരു social message ഉണ്ടാക്കുക, അതിനൊരു structure ഉണ്ടാക്കുക, ഒരു thought process ഉണ്ടാക്കുക എന്നുള്ളതാണ്. അതാണ് ശരിക്കും നമ്മൾ ഇനിയും മുമ്പോട്ടുകൊണ്ടുപോകേണ്ടത്. അപ്പൊ ഈ പണം കൊടുക്കുക എന്നുള്ളത് മാത്രമല്ല, പണം വളരെ പ്രധാനപ്പെട്ടതുതന്നെ പക്ഷേ പണം ഉണ്ടാക്കാൻ പറ്റുന്ന ഒരു society ആണ് നമ്മൾ. നമ്മളിപ്പോ എനിക്ക് തോന്നുന്നത് വിജയരാഘവൻ സർ പറഞ്ഞതുപോലെ കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ നൂറ് ശതമാനം മാറി. ഇനി എന്തിനാണ് ഈ MLA മാർക്കും മന്ത്രിമാർക്കും ഒക്കെ private hospital ലിൽ പോകുന്നതിന് reimburse ചെയ്യുന്നത് എന്ന് നമ്മൾ serious ആയിട്ട് ആലോചിക്കണം. കാരണം അത്രയധികം investment കഴിഞ്ഞ നമ്മുടെ medical college കളിൽ നമ്മുടെ താലൂക്ക് ആശുപത്രികളിൽ നമ്മുടെ health infrastructure ൽ സർക്കാർ കഴിഞ്ഞ പത്തുവർഷം നടത്തിയിട്ടുണ്ട്. അതിഗംഭീരമായ ആശുപത്രികൾ നമ്മുടെ നാട്ടിലുണ്ട്. ഇനിയിപ്പം കുറച്ച് അതിന് commensurate ആയിട്ടുള്ള ഡോക്ടർമാരെയും staffനെയും കൂടി നിയമിച്ചാൽ കേരളത്തിലെ പൊതു ആരോഗ്യരംഗം എന്നുള്ളത് it can match with the private sector. ഇത് നമ്മൾ അത് പറയുമ്പഴേ എന്നിട്ടും പിന്നെ എന്തിന് reimbursment കൊടുക്കുന്നു എന്ന് ചോദിക്കുന്ന ഈ ചോദ്യം നാട്ടുമ്പുറത്തെ മനുഷ്യർ ചോദിക്കും.
നികേഷ് കുമാർ: അത് കേരളത്തിൽ സാധ്യമായിരിക്കും. പക്ഷേ ഇന്ത്യയിലെ മറ്റിടങ്ങളിൽ അത് സാധ്യമാവില്ല.
വിജയരാഘവൻ: നമ്മൾ ഇന്ത്യയുടെ ബാക്കി കാര്യം പറയണ്ട. let’s talk about Kerala. കേരള different ആണ്.
നികേഷ് കുമാർ: ഒരു MPയ്ക്ക് കിട്ടുന്ന ആനുകൂല്യം ഒരു MLA ക്ക് കേരളത്തിൽ ഇല്ല. നമുക്കറിയാം ഒരു UP കാരനോ ഒരു Bihar കാരനോ…
വിജയരാഘവൻ: നമ്മൾ അതിലേക്ക് പോണ്ട. ഇല്ല നികേഷ്. ഒരു നല്ല പൈസയുള്ള ഒരു MLA. അയാള് വിദേശത്ത് പോയി എത്രയോ കോടി രൂപ charge ചെയ്തു. നമ്മൾ ഒന്നും മിണ്ടാതെ അങ്ങ് ഇരുന്നല്ലോ. The fact is that it is people’s money. ഇത് ചെലവാക്കുമ്പോൾ സർക്കാരിന്റെ പൈസ പെെസ എന്നുപറയുന്നത് സർക്കാരിന്റെ പൈസയല്ല. പാവപ്പെട്ടവൻ soap വാങ്ങുമ്പോഴും ചീപ്പ് വാങ്ങുമ്പോഴും കൊടുക്കുന്ന ചെറിയ GSTയിൽനിന്ന് കിട്ടുന്ന പൈസയാ. അത് ഉത്തരവാദിത്തമായിട്ട് spend ചെയ്യേണ്ടതാണ്.
നികേഷ് കുമാർ: അതിനോട് എനിക്ക് നയപരമായ വിയോജിപ്പില്ല.
ജേക്കബ്: അല്ലല്ല, എനിക്ക് നയപരമായ വിയോജിപ്പുണ്ട് അതിനകത്ത്. സർ ആ പറഞ്ഞതിനോട് എനിക്ക് ഭയങ്കരമായ എതിർപ്പാണ്. അതായത് മന്ത്രിമാരും MLAമാരും നമ്മുടെ തൊഴിലാളികളാണ്. അതിലൊക്കെ എനിക്ക് യോജിപ്പുണ്ട്. അത് നമ്മൾ അവരെ ഒരു particular job ന് വേണ്ടി തിരഞ്ഞെടുത്തിരിക്കുന്നതാ. ആ തിരഞ്ഞെടുത്തിരിക്കുന്നത് ലോകത്ത് എല്ലായിടത്തും അങ്ങനെയാ. ഭരണാധികാരികൾ അവിടുത്തെ ഏറ്റവും അവസാനത്തെ മനുഷ്യൻ ജീവിക്കുന്ന പോലെയല്ല ജീവിക്കുന്നത്. അവർക്ക് അവരവരുടെ പണി ഭംഗിയായിട്ട് കൊണ്ട് നടക്കണമെങ്കിൽ അതിനുള്ള infrastructure ഉണ്ടായേ പറ്റൂ.
നികേഷ്: പക്ഷേ Jacob അതൊന്നുമല്ല നമ്മുടെ കേന്ദ്രവിഷയം.
ജേക്കബ്: Exactly.
തോമസ് ഐസക്: No, see ഒരു കാര്യത്തിൽ യോജിപ്പുണ്ട്. that is very good. കേരളത്തിൽ ഇനി വരേണ്ട paradigm change എന്ന് പറഞ്ഞാൽ വളരെ ഉയർന്ന തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന രീതിയിലുള്ള വ്യവസായങ്ങളും മറ്റും കേരളത്തിൽ വരണമെന്നാണ്. Now അതിലേക്ക് പശ്ചാത്തലസൗകര്യങ്ങൾ വേണം. വിദ്യാഭ്യാസത്തിൽ അടിമുടി മാറ്റം വേണം. നൈപുണി വികസനം വേണം. അപ്പോ ഈ paradigm change നെ കുറിച്ച് ഒരു അഭിപ്രായവ്യത്യാസവും ഇല്ല. പിന്നെ എവിടെയാ അഭിപ്രായ വ്യത്യാസം വരണേ? രണ്ട് കാര്യങ്ങളിലാണ്. ഒന്ന്, how to finance it. അത് നിങ്ങൾ touch ചെയ്തു. The key question ഇതാണ്. കാരണം ഈ ഒരു transition നടക്കുമ്പോൾ ഒരു ശാഠ്യം എനിക്കുണ്ട്. കേരളത്തിലെ പാവങ്ങളെ പൂർണ്ണമായും സംരക്ഷിക്കണം.
ജേക്കബ്: Okay I am clear on that.
തോമസ് ഐസക്: Fine very good. അപ്പോ അതിന്റെ അർത്ഥം എന്താണ്? അതിന്റെ implication എന്താ? financial implication എന്താണ്? budget ലെ revenue expenditure കൂടും. കുറയുകയല്ല ചെയ്യുന്നത് കൂടുകയാണ്. അതിന് നമ്മൾ revenue വർദ്ധിപ്പിച്ചാലും revenue deficit എന്നു പറയുന്നത് പൂർണ്ണമായിട്ടും ഇല്ലാതാക്കാൻ പറ്റില്ല. But we cannot delay the transition. അത് നമ്മുടെ കാര്യം. So the financial strategy would involve. നമ്മുടെ ഈ financial strategy വായ്പയുടെ അടിസ്ഥാനത്തിലേ മുന്നോട്ട് കൊണ്ടു പോകാൻ പറ്റത്തുള്ളൂ. ഈ വലിയ investment, for example, take ഉന്നത വിദ്യാഭ്യാസം, skilling നമ്മുടെ polytechnic ല് CAD ന് എന്തെങ്കിലും സൗകര്യമുണ്ടോ? 3D printing ന്റെ എന്തെങ്കിലും സൗകര്യമുണ്ടോ? mechatronics ഉണ്ട് . എല്ലാം പഴഞ്ചൻ കോഴ്സുകളാണ്. ഇനി ഈ പഴഞ്ചൻ course ന്ന് പുതിയ course ൽ പോകണമെങ്കിൽ every polytechnic ല് ഒരു ഇരുപത് കോടി മുപ്പത് കോടി invest ചെയ്യാൻ തയ്യാറാകണം. See, ഇതു തന്നെയാണ് നമ്മുടെ colleges കളിലെ incubators സൗകര്യങ്ങള്. It’s something indispensable ആയി തീരും. Now ഇതിന് അത് അനിവാര്യമാണ്. for that ഈ intervening period ല് ചെയ്യാവുന്നത് നിങ്ങള് വായ്പയെ ആശ്രയിക്കുക എന്നുള്ളതാണ്. അതങ്ങ് തള്ളിക്കളഞ്ഞു കഴിഞ്ഞാൽ ഇത് കടപ്പേടിയാണ്, കടം കേരളത്തിൽ കൂടിയിരിക്കുകയാണ്, ജനിക്കുന്ന കുഞ്ഞിന്റെ മേൽ ഇത്രയാണ് എന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ you are destroying this strategy. വാചകമടിയിൽ നിൽക്കും. രണ്ടാമത്തെ അഭിപ്രായവ്യത്യാസം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ there are small small lot of things. But don’t make a mountain out of no hill. let’s see ഇപ്പോ hospital ന്റെ കാര്യമാണ് നിങ്ങൾ രണ്ടുപേരും എടുത്തത്. യുഡിഎഫ് ഇപ്പോ മുന്നോട്ടു വച്ചിരിക്കുന്ന program എന്താണ്? ഇരുപത്തഞ്ച് ലക്ഷം രൂപയുടെ insurance program ആണ്. എന്താ ഇപ്പോ ഉള്ളത്? ഇപ്പോ ഉള്ളത് insurance program അല്ല. നാല്പത്തിരണ്ട് ലക്ഷം പേർക്ക് assurance program ആണ്. You go to the government hospital, you are reimbursed. അല്ലെങ്കിൽ government hospital ലെ rate വച്ച് ഈ service തരാൻ പറ്റുന്ന സ്വകാര്യ hospital ആണെങ്കിൽ they are reimbursed. അല്ലാതെ വരുന്ന ജീവനക്കാർ തുടങ്ങിയവർക്കാണ് Medisep ഉം insurance program ഉം വരുന്നത്. Now the moment നിങ്ങൾ ഇരുപത്തഞ്ച് ലക്ഷത്തിന്റെ insurance program ലേക്ക് പോകുമ്പോൾ You are going to bypass all these public sector hospital system into big corporate hospitals; അവിടുത്തെ rate വെച്ചുള്ള സംവിധാനത്തിലേക്ക് പോവുകയാണ്. You are going to destroy what you have done. See, ഞാൻ അതുകൊണ്ട് പറയുന്നത് ഇങ്ങനെയുള്ള ചെറിയ കാര്യങ്ങൾ, അതായത് ഇപ്പോൾ പറഞ്ഞ pension ന്റെ കാര്യം, ഇവിടെ കിടന്നല്ല നമ്മള് തപ്പിത്തടയേണ്ടത്. ശരി, വയോജന pension ഒരാൾക്ക് രണ്ടെണ്ണം പാടില്ല. രണ്ടാമത്തേത് നമ്മള് straight stop ചെയ്തു. ഉള്ളിടത്ത് നിർത്തി. Now എന്തിനാ രണ്ട് pension ഒരു കുടുംബത്തിന്? ഒരു കുടുംബത്തിനല്ല രണ്ടു വ്യക്തികൾക്കാണ് അതു നൽകുന്നത്. രണ്ടുപേർക്കും ശമ്പളം വേറെ വേറെ ഉണ്ടായിരുന്നു. They are entitled to it. അപ്പോ അത്രയും വേണോ?
വിജയരാഘവൻ: see, സാർ ഞാൻ പറഞ്ഞത് ഒരാൾ മരിച്ചു പോയാൽ, അല്ലാതെ ഞാൻ പറയുന്നില്ല, ഒരാൾ മരിച്ചു പോയാൽ ആ ആളുടെ പെൻഷൻ കൂടെ മറ്റേയാൾക്ക് കൊടുക്കേണ്ട കാര്യം ഇല്ലല്ലോ. I am not talking അയ്യോ രണ്ടുപേരും ജീവിച്ചിരിക്കുമ്പോൾ ഒരാൾക്ക് എന്നില്ല. നമ്മുടെ problem എന്നുപറഞ്ഞാൽ Anything which affect that small group of government servants, you don’t want to touch. why? Because they are unionized. That is not right. You must look at the people.
തോമസ് ഐസക്: വിജയരാഘവൻ, അവിടെ വ്യത്യാസം എന്താണെന്ന് വെച്ചാൽ, നാട്ടിൽ ഈ മാറ്റങ്ങളൊക്കെ വന്നത് ആളുകൾ സംഘടിച്ചും സമരം ചെയ്തുമാണ്. അതിൽ ചിലർക്ക് കുറച്ച് കൂടുതൽ കിട്ടിയിട്ടുണ്ട്, വേറെ ചിലർക്ക് അത്രയും കിട്ടിയിട്ടില്ല. So അവരെ ഇപ്പൊ, ഒക്കെ വെട്ടിനിരത്തി ഒപ്പം എത്തിക്കുന്ന പരിപാടിക്ക് അല്ല പോകേണ്ടത്. Government as a model employer, നല്ല രീതിയിൽ കൊടുക്കണം. അല്ലാതെ വല്ല മാറ്റം വേണമെങ്കിൽ അവരോട് negotiate ചെയ്ത് നമുക്ക് ദേ ഇത് ഇത്രയുമായി, ഇത് നമുക്ക് ഇങ്ങനെ മാറ്റാൻ പറ്റില്ല. അപ്പൊ assured pension എല്ലാം നിർത്തലാക്കി. ഈ assured pension എന്തിനാ നിർത്തുന്നത്, നമ്മള് പഴയ statutory pension ൽ നിന്ന് മാറി ആ assured pension ൽ എത്തിയത് എങ്ങനെയാ, ഒരു negotiation ന്റെ ഫലമായിട്ടാണ്. ഈ പ്രശ്നങ്ങളൊക്കെ നമുക്ക് ഈ രീതിയിൽ ഒരു സമവായത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടു പോകാൻ പറ്റും. കേരളത്തിൽ ഇന്ന് വന്നിട്ടുണ്ട് ആ മാറ്റം.
വിജയരാഘവൻ: ആ സമവായം is only for a minority which is part of government. You are not looking at it for the public at large. Public, ഞാൻ ചോദിക്കുന്നത് public at large. If you had a standard social security scheme across the population, no problems. ഇത് അതല്ലല്ലോ, you have one group which is taking care of everything. I am not getting into the smaller detail there. പക്ഷേ ഞാൻ പറയുന്നത് ഇത്രയേ ഉള്ളൂ. നമ്മുടെ government hospitals if they are of the standards we are talking about, why should we reimburse.
തോമസ് ഐസക്: See, ഇന്ന് കേരളത്തിൽ നിലവിലുള്ള 42 ലക്ഷം കുടുംബത്തിന് reimbursement ആണ്. actually; assurance program ആണ്. What I am saying is വിജയരാഘവന്റെ position നിക്കട്ടെ. UDF ഇന്ന് put forward ചെയ്യുന്ന insurance program 25 lakh ന്റെത്. ഇത് കേരളത്തിലെ ആരോഗ്യസംവിധാനത്തെ ഒന്നടങ്കം തകർക്കാനാണ് പോകുന്നത്. you see. ഞങ്ങൾക്ക് ആസ്റ്ററിൽ പോയിട്ട്, KIMS പോയിട്ട് ചികിത്സിച്ചാലും 25 lakh ആണെങ്കിൽ അവിടെ reimbursement പറ്റുമല്ലോ.
വിജയരാഘവൻ: ഇന്ന് മന്ത്രിമാർക്കും government ജീവനക്കാർക്കും അവിടെ പോകാല്ലോ.
തോമസ് ഐസക്: ഇല്ലില്ല.
വിജയരാഘവൻ: ഇന്ന് പോകുന്നുണ്ടല്ലോ. Why you had a minister who went to the government hospital then went to a private hospital and said private hospital ആണ് എന്നെ രക്ഷിച്ചത്. ഞാൻ പറയുന്നത് I am not talking anecdote you can cut that part portion of when recording all this. But the problem is that we cannot be looking at the organized minority alone. we have to look at the public at large.
തോമസ് ഐസക്: ഈ organized minority ഒന്നുമല്ല കേരളത്തിന്റെ പ്രശ്നം. that is what I am saying. കേരളത്തിന്റെ പ്രശ്നം യഥാർഥത്തിൽ ഇതൊന്നുമല്ല.
വിജയരാഘവൻ: നമ്മൾ അവരുടെ കാര്യം മാത്രമേ നോക്കുന്നുള്ളൂ, മറ്റവരുടെ കാര്യം നോക്കുന്നില്ല എന്നാണ് ഞാൻ പറയുന്നത്.
തോമസ് ഐസക്: ഈ organized minority ഉണ്ടായതുകൊണ്ടാണ് കേരളത്തിലെ കർഷക തൊഴിലാളിക്ക് ഇത്രയും കൂലി കൂടുതൽ മറ്റു സംസ്ഥാനങ്ങളിലുള്ളതിൽ കൂടുതൽ കൂലി കിട്ടുന്നത്. Definitely you created that environment.
വിജയരാഘവൻ: ഞാൻ പറഞ്ഞത് higher education ന്റെ costനെപ്പറ്റി ഒരു engineering college ലോ medical college ലോ ഇന്ന് admission കിട്ടുന്ന ഒരു കുട്ടി, okay, ആ കുട്ടി കൊടുക്കുന്ന fees is less than what that person paid one year for their entrance coaching. Why can’t you look at a model where by which you give admission which is income blind. Income blind ആയിട്ടുള്ള admission കൊടുക്കുക. എന്നിട്ട് then you talk if they have an income they pay a fee; if they don’t have an income, you subsidize them completely. പലേടത്തും അതാണ്; വെളിയിൽ scholarships ഉണ്ട്. Subsidize ചെയ്യാനല്ല ഞാൻ പറഞ്ഞത്.
നികേഷ് കുമാർ: ഞാൻ ഒന്ന് ഇടപെട്ടോട്ടെ. അതായത്, ഇവിടെ രണ്ടുപേരും ഏതാണ്ട് യോജിക്കുന്ന ചില common grounds എന്നുപറയുന്നത് നമുക്ക് quality job വേണം, higher education വലിയ തോതിൽ നമ്മൾ പരിഷ്കരിക്കേണ്ടതുണ്ട്, deep technology മേഖലയിൽ നമ്മുടെ ജോലി സാധ്യതകൾ ഉയർത്തേണ്ടതുണ്ട് എന്നുള്ളതാണ്. അപ്പൊ അതിന് ഡോ. ഐസക് പറയുന്നത്, നമുക്ക് ഈ ഒരു finance strategy ഒന്നുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ട് എന്നുള്ളതാണ്. അത് നമുക്കിപ്പോ കടത്തിലൂടെ മാത്രമേ സാധ്യമാവുള്ളൂ. അപ്പൊ ജനിക്കുന്ന കുഞ്ഞിന്റെ മേൽ ഇത്രയധികം സാമ്പത്തിക ബാധ്യത എടുക്കരുത് എന്നുപറയുന്ന ഒരു narrative യഥാർത്ഥത്തിൽ കേരളം പോലെ ഒരു സംസ്ഥാനത്തിന് മുന്നോട്ടുപോകാൻ തടസ്സമാണ് എന്നുള്ളതാണ്. ഇപ്പോ ഈ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കുറേക്കൂടി ശക്തിപ്പെടുത്തൽ കൂടി, നമുക്ക് നൈപുണ്യ വികസനത്തിൽ ശ്രദ്ധയൂന്നി, നല്ലൊരു work force നെ ഉണ്ടാക്കിയെടുത്ത്, താങ്കൾ നേരത്തെ ചൂണ്ടിക്കാണിച്ചതുപോലെ work from home എന്ന് പറയുന്ന ഒരു സ്ഥലമാക്കി കേരളത്തെ.
വിജയരാഘവൻ: work from home അല്ല, work from Kerala
നികേഷ് കുമാർ: Okay work from kerala; രണ്ടിലേതുമാകട്ടെ, work from home നും ആൾക്കാരുണ്ടാവുമല്ലോ, work from Kerala യോടൊപ്പം തന്നെ. അപ്പൊ ആ നിലയിൽ നമുക്ക് IT മേഖലയിലും അതുപോലെതന്നെ നമ്മുടെ ഒരു സാങ്കേതിക മേഖലയിലും ഒക്കെ മെച്ചപ്പെട്ട രീതിയിലുള്ള ഒരു തൊഴിൽ സാധ്യത ഉണ്ടാക്കിയെടുക്കാൻ എന്താ ചെയ്യേണ്ടത്? ആ നിലയിലുള്ള ഒരു ഒരു community ആക്കി കേരളത്തെ ഉയർത്തിക്കൊണ്ടുവരുന്നതിനെ കുറിച്ചാണ് ഐസക് പറഞ്ഞത്.
വിജയരാഘവൻ: ഇല്ല. ഇതിൽ definitely ആയിട്ടും opportunities are there. IT as such will not create jobs. വലിയ jobs വരില്ല. കഴിഞ്ഞ തവണ total Indian IT industry നോക്കിയാൽ പ്രധാനപ്പെട്ട കുറെ companies വെച്ച് നോക്കിയാൽ additional jobs is only seventeen, പതിനേഴായിരം അല്ല, പതിനേഴ് ആണ്. One company has reduced their staffing by twenty five thousand. okay പക്ഷേ നമ്മുടെ numbers are not very large peoplewise. നമ്മുടെ ഇവിടുന്ന് pass ആയി വരുന്നവർക്ക് ഇവിടെ അവർക്കിവിടെ ജോലി കൊടുക്കാൻ വേണ്ടിയിട്ട്, ഇപ്പൊ ഇവിടെ jobs ഇല്ല എന്നുള്ളതല്ല. jobs are coming and people are losing jobs also outside. നമുക്ക് ഇവിടെ ഈ വരുന്ന jobs ആൾക്കാർക്ക് കൊടുക്കണം. ഇതിൽ skilling ന്റെ കാര്യം പറഞ്ഞു. UPA government ന്റെ കാലത്ത് തുടങ്ങിയ skilling mission ഒക്കെയാണ്. പക്ഷേ skilling ലും that whole thing the model has to change. It has to become outcome based. Today എത്ര പേരെ train ചെയ്തു എന്നാണ് നോക്കുന്നത്. നമ്മൾ train ചെയ്തുവിട്ട് അതിന് ചെലവാക്കിയ പൈസ നോക്കുക, കഴിഞ്ഞ പതിനഞ്ച് വർഷം ഇരുപത് വർഷം. നമ്മുടെ പല ASAP ഉം ഉം case ഉം എല്ലാം ഉണ്ട്. ആ train ചെയ്തുവിട്ട ആൾക്കാർക്ക് എത്ര പേർക്കാ training കാരണം ജോലി കിട്ടിയെന്ന് നോക്കുക. it has changed completely. Training has become the business. Not creating employable people. training has become a business. അത് നമ്മൾ stop ചെയ്തിട്ടില്ല. അപ്പൊ training has become a business എന്നുപറഞ്ഞ് കുറേ പേർ train ചെയ്യുന്നു; അവർ പൈസ ഉണ്ടാക്കുന്നു. കുറെ public sector organizations which are set up for completely different things are training people. അവർ training ചെയ്യുന്നതിന് government ന്റെ പൈസ വാങ്ങുന്നു. എന്നാൽ അവർക്ക് ജോലി കിട്ടുന്നില്ല.
തോമസ് ഐസക്: I fully agree with you. എന്തെങ്കിലും train ചെയ്യലല്ല,കേരളത്തിൽ ഒരു college ൽ ചേരുന്ന കുട്ടിയ്ക്ക് ഇത് curriculum ന്റെ ഭാഗമായിട്ട് മാറിയിട്ടുണ്ട്. അവരുടെ aptitude നമുക്കും അവർക്കും assess ചെയ്യാൻ സഹായിക്കണം. അതിന്റെ അടിസ്ഥാനത്തിൽ എന്താണ് career path, എന്ത് തൊഴിൽ സാധ്യതയാ ഉള്ളത്, ആ തൊഴിലുമായിട്ടുതന്നെ, അതിന് ഇന്നത് വേണം അതാണ് ചെയ്യേണ്ടത്. അത്തരത്തിൽ ജോലിയുമായിട്ടുള്ള direct linkage,അത് കൊണ്ടുവരണം. അതുകൊണ്ടുവരുന്നതിന് എന്താ മാർഗ്ഗം? industry യുമായിട്ടുള്ള colleges കളുടെ, സ്ഥാപനങ്ങളുടെ interaction കൊണ്ടുവരണം. രണ്ട്, ഈ industry യിൽ ജോലി ചെയ്യുന്ന പൂർവ്വ വിദ്യാർത്ഥികളുണ്ട്. see, they can support. ഇത്തരത്തിലുള്ള ഒരു mass movement ആയി skilling program നടക്കണം. സർക്കാർ വരുന്നത് ഇതിൽ എവിടെയെന്നറിയോ ഇതിന് എന്ത് സൗകര്യം വേണമെങ്കിലും ആ college ൽ നിന്ന് കൊടുക്കാൻ പറ്റണം.
വിജയരാഘവൻ: facilitate ചെയ്യുക. Government become the facilitator.
തോമസ് ഐസക്: Absolutely
വിജയരാഘവൻ: The colleges take care of it, people pay for their training. anything given free is not valuable. പക്ഷേ ഞാൻ നേരത്തെ പറഞ്ഞതുപോലെ somebody who can’t afford has to be sponsored. അല്ലാതെ നല്ല ശമ്പളം കിട്ടുന്ന ആൾക്കാരുടെ മക്കളെ sponsor ചെയ്യേണ്ട ആവശ്യമില്ല. അതുപോലെ there is one more thing which came in my mind while you were talking. ഒന്ന് ഈ jobs..
തോമസ് ഐസക്: നിങ്ങൾ ഇങ്ങനെ പറയുമ്പോൾ എന്താണ് is UDF ന്റെ proposal? കോളേജിൽ പഠിക്കുന്ന മുഴുവൻ പെൺകുട്ടികൾക്കും ആയിരം രൂപവെച്ച് മാസം നൽകുമെന്ന് ഇന്ന് വടക്കേ ഇന്ത്യയിലും മറ്റും പെൺകുട്ടികൾ സ്കൂളിലോ കോളേജിലോ പോകുന്നില്ല, അതുകൊണ്ട് അവർക്ക് പ്രോത്സാഹനമായി പണം കൊടുക്കുന്നു. കേരളത്തിൽ ഭൂരിപക്ഷം കുട്ടികളും പെൺകുട്ടികൾ ആയിരിക്കേ അവർക്കൊക്കെ ആയിരം വച്ച് കൊടുക്കും എന്നല്ലേ, guarantee ചെയ്യുന്നത്. യഥാർത്ഥത്തിൽ വേണ്ടത് എന്താണ്?
വിജയരാഘവൻ: അത് UDF നോട് ചോദിക്കണം (ചിരി).
തോമസ് ഐസക്: ആൺകുട്ടിയാണെങ്കിലും പെൺകുട്ടിയാണെങ്കിലും ഇത്തരത്തിൽ skilling ന് പോകുമ്പോൾ ഞങ്ങൾ financially support ചെയ്യും. ഇപ്പോ ഞാൻ ഇത് പറയാൻ കാരണം എന്താണെന്നറിയാമോ. നിങ്ങൾ പറയുന്നു അങ്ങനെ എല്ലാർക്കും കൊടുക്കരുത് fees വാങ്ങണം എന്ന്. but then on the other hand മുന്നോട്ടു വയ്ക്കുന്ന മുദ്രാവാക്യം എല്ലാ പെൺകുട്ടികൾക്കും ആയിരം രൂപ വച്ച് കൊടുക്കണമെന്നാണ്.
വിജയരാഘവൻ: that should ask you to UDF, okay (ചിരി)
ജേക്കബ്: ഡോ. ഐസക്കെ, ഈ ഉന്നത വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തിയാൽതന്നെ തനിയെ ഒരു പുതിയ economy രൂപപ്പെടില്ലേ കേരളത്തിൽ.
തോമസ് ഐസക്: തനിയെ പറ്റില്ല. പക്ഷേ പുതിയ transformation economy ഉണ്ടാകുന്നതിന് the prime driver is going to be higher education. നമ്മുടെ വികസനത്തിന്റെ ആദ്യഘട്ടത്തിൽ school വിദ്യാഭ്യാസം ആയിരുന്നു ചാലകശക്തി. ഇനിയുള്ള വളർച്ചയിൽ ഉന്നത വിദ്യാഭ്യാസം ആയിരിക്കും. അപ്പൊ അതില് വരുത്തേണ്ട മാറ്റങ്ങൾ: ഒന്ന്, ഗുണമേന്മയിൽ വലിയ വർധന ഉണ്ടാകണം. രണ്ട്, ഗവേഷണത്തിനും ജ്ഞാനോത്പാദനത്തിനുമുള്ള പ്രാധാന്യം വർദ്ധിക്കണം. ഇന്ന് അതിന് പ്രാധാന്യമില്ല. അതായിരിക്കണം അതിൽ പ്രധാനപ്പെട്ടത്. മൂന്ന്, മുന്നോട്ട് പഠിക്കേണ്ടവർക്ക് അതിനുള്ള സൗകര്യം ഉണ്ടാവണം. അല്ലാത്തവർക്ക് employability ഉണ്ടാവണം. അവർക്ക് ജോലി ചെയ്യാനുള്ള പ്രാപ്തി, നൈപുണി ഉണ്ടാവണം. ഇത് മൂന്നുമാണ് ഇതിന്റെ ഒരു ലക്ഷ്യം ആയിട്ട് വരുന്നത്. ഇത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം ഒരു vicious circle, ദൂഷിത വലയം ആണ്. അത് break out ചെയ്യാന്ന് വെച്ച്കഴിഞ്ഞാൽ സ്വല്പം പ്രയാസമാണ്. ഞാൻ ഒരുദാഹരണം പറയാം. one lakh rupees scholarship post doctor ന് അഞ്ഞൂറ് എണ്ണമാണ് offer ചെയ്തത്. doctor, post doctor ഇത്രയും ഉയർന്ന എണ്ണം കൊടുക്കുമ്പോൾ എന്റെ ഒരു തെറ്റിദ്ധാരണ ഇവിടെ അപേക്ഷകളുടെ ഒരു മലവെള്ളപ്പാച്ചിൽ ഉണ്ടാകുമെന്നാണ്. എന്നാൽ അതുണ്ടായില്ല. നമുക്ക് നൂറ്റിചില്വാനം പേർക്കേ കൊടുക്കാൻ കഴിഞ്ഞിട്ടുള്ളൂ. നമ്മുടെ ഒരു നിലവാരം fix ചെയ്തിട്ടുണ്ടെങ്കില്. അപ്പൊ വേറെ ഒരുപാട് കാര്യങ്ങൾ അനുബന്ധമായിട്ട് വേണ്ടതുണ്ട്. പക്ഷേ one thing I can say, കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ നമ്മൾ National ranking ലെല്ലാം വരുന്ന University കൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഇവയുടെ എണ്ണത്തിലൊക്കെ ഗണ്യമായ പുരോഗതിയുണ്ട്. പക്ഷേ നമുക്ക് ഇനിയും ഒത്തിരി മുന്നോട്ടു പോകേണ്ടതുണ്ട്.
നികേഷ് കുമാർ: താങ്കൾ അതിനെ എങ്ങനെ കാണുന്നു? നമുക്ക് ആ നിലയിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ research oriented ആയിട്ടുള്ള കാര്യങ്ങളിൽ ഒക്കെത്തന്നെയും നമ്മൾ invest ചെയ്യുകയാണ് എങ്കിൽ quality job കേരളത്തിൽ സൃഷ്ടിക്കാൻ കഴിയുന്ന industry ക്കുള്ള scope എത്രയാണ്?
വിജയരാഘവൻ: ഇല്ല ഒരു കാര്യം മനസ്സിലാക്കാനുള്ളത് it’s not about investment alone. you can throw a lot of money into something. But it will not deliver what you want. വളരെ clear ആയിട്ട് ഇതിന്റെ outcome എന്തായിരിക്കണം എന്നുള്ളത് ഞാൻ പറഞ്ഞു You need to have a completely new vision on what higher education for Kerala should be എന്ന്. നേരത്തെ ഡോ. ഐസക് പറഞ്ഞ ഒരു കാര്യം, ഒന്ന്, ജോലി കിട്ടുമ്പോഴേക്കും മാറിപ്പോകണം. ഇന്ന് പറ്റുന്നത് SSLC കഴിഞ്ഞ് ജോലി കിട്ടിയില്ലെങ്കിൽ plus two ന് പോകും; plus two കഴിഞ്ഞ് ജോലി കിട്ടിയില്ലെങ്കിൽ degree ക്ക് പോകും. that is not what it. അത് നമ്മൾ പുറംരാജ്യങ്ങളിൽ നോക്കുകയാണെങ്കിൽ ചിലപ്പോ twelfth കഴിഞ്ഞാൽ അയാൾ ജോലിക്ക് പോകും. അത് കഴിഞ്ഞാലും ഇയാള് degree ക്കും പഠിക്കാൻ പോകും. then he goes for another job after that. അപ്പൊ ആ ഒരു cultural difference ആണ്. പക്ഷേ ഇവിടുത്തെ problem എന്ന് പറയുന്നത് unemployment ആണ് അപ്പൊ twelfth കഴിഞ്ഞിട്ട് ഒരാൾ ഒരു ജോലിക്ക് പോകുമ്പോൾ നമുക്ക് പണ്ട് വലിയ ബുദ്ധിമുട്ടായിരുന്നു. restaurant ലൊക്കെ work ചെയ്യുകയാ ഇന്ന് നമ്മുടെ കുട്ടികൾ. എത്ര പേര് swiggy യും മറ്റും ആയിട്ട് കൊണ്ടുപോകുന്നു. because they know that it is giving them an income. അപ്പൊ ആ ഒരു dignity of labor ഒരു mindset ല് ഒരു മാറ്റം; അത് parents ന്റെ mind set ലും വരേണ്ട മാറ്റമാണ്. രണ്ടാമത്തെ കാര്യം നേരത്തെ നമ്മൾ discuss ചെയ്തതതാണ്. Nobody should be denied a quality education in the state because they can’t afford it . പക്ഷേ we should not be subsidizing those who can afford it. ആ ഒരു model discuss ചെയ്ത് ഒരു political consensus വന്ന് ചെയ്യേണ്ടതാണ്. പക്ഷേ people should pay if they can afford it.
നികേഷ് കുമാർ: ഇവിടെ നേരത്തെ doctor ഐസക് പറഞ്ഞ ഒരു കാര്യം, അതായത്, നമ്മളിപ്പോ infrastructure മേഖലയിൽ നമുക്ക് ഒരു ഇരുപത്തിയഞ്ച് വർഷം കൊണ്ട് സാധിക്കുമാകുമായിരുന്നത് കിഫ്ബി മുഖാന്തരം വായ്പയെടുത്ത് നമ്മൾ സാധ്യമാക്കി എന്നുള്ളതാണ്. ഇനിയിപ്പോ മറ്റു മേഖലകൾ എടുത്തു കഴിഞ്ഞു കഴിഞ്ഞാൽ ആ നിലയിൽ നമ്മൾ വായ്പയിലൂടെ തന്നെ സാധ്യമാക്കുക എന്നല്ലാതെ വേറെ നിവൃത്തിയില്ല എന്ന് പറയുന്ന ഒരു സാഹചര്യത്തിൽ..
തോമസ് ഐസക്: വിജയരാഘവൻ പറയുന്നതിനു മുമ്പ്, I will not enter into the question that you raised, പക്ഷേ നമുക്ക് outcome ആണ് very important. but ആ outcome വരണമെങ്കിൽ investment വേണ്ടി വരും. For example, digitalization of school classrooms. അത് വലിയൊരു revolution ആണ്. അത് തുടങ്ങിയപ്പോഴാ മനസ്സിലായത് ഇന്നുള്ള കെട്ടിടങ്ങളിൽ വെച്ച് അതുചെയ്യാൻ പറ്റത്തില്ല. അടച്ചുറപ്പില്ല. see അല്ല കെട്ടിടം പണിയാനല്ല; ആദ്യം തീരുമാനിച്ചത്; computer വയ്ക്കാനാണ്. It was very evident, നമ്മൾ ഈ കെട്ടിടങ്ങൾ പുതുക്കിപ്പണിതേ പറ്റൂ. So now the total investment is something like five thousand crores in the school sector. പക്ഷേ അതിന്റെ ഫലമായിട്ട് രാജ്യത്തെ ഏറ്റവും നല്ല infrastructure ഉള്ളതും computer ഉള്ളതുമായി സ്കൂളുകൾ മാറി. college കളിലും നമ്മളിത് വേണ്ടിവരും.
വിജയരാഘവൻ: ഇതിലൊരു കാര്യമുള്ളത് school ന്റെ infrastructure. ഇതിലൊരു problem വരുന്നത് എന്താന്ന് വെച്ചാൽ infrastructure, പ്രത്യേകിച്ച് ഇപ്പോഴുള്ള you have gone in for the latest within one year it is obsolete. നമ്മൾ ഏത് model ൽ ചെയ്താലും you have to be current. അപ്പൊ വേണ്ടത് അഞ്ചാം class ല് കുട്ടി പഠിച്ച് തുടങ്ങുമ്പോഴേക്ക് പക്കാ സാധനമാണ്. കുട്ടി എട്ടാം class ഒമ്പതാം class ആകുമ്പോ അത് പഴഞ്ചൻ ആകുകയാണ്. അതിനുള്ള change വേണം. കോളേജുടെ കാര്യം അതിനേക്കാളും കഷ്ടമാണ്. അപ്പോഴാണ് college ന്റെ autonomy. I think there is some colleges who have been given autonomy now. അപ്പൊ നമ്മൾ ശരിക്കും നോക്കിയാൽ higher education ആർക്കു വേണ്ടി എന്നുള്ളതാണ്; ഒരു clear statement വേണം. Higher education and universities are not for the professors and the administrative staff, it is for the students. ആ ഒരു രീതിയിൽ കണ്ട് മുന്നോട്ടു പോയാൽ മാത്രമേ higher education improvement വരികയുള്ളൂ. നമ്മൾ private universities നോക്കൂ Private universities maybe they are making money; but അവിടെയും what are they doing; they will not get a good student if they don’t the student doesn’t find a benefit at the end of the day. അപ്പൊ ആ ഒരു രീതിയിലുള്ള higher education is for the student not for the others. നമ്മുടെ യൂണിവേഴ്സിറ്റികളുടെ ഇന്നത്തെ university syndicate meeting മിനിറ്റ്സ് എടുത്തു നോക്കുക. what percentage of time is spent on academics. അപ്പൊ ഇത് ഞാൻ പലപ്പോഴും നോക്കിയിട്ടുള്ളതാണ്. so the fact അതാ ഞാൻ നേരത്തെ പറഞ്ഞത് ഉന്നത വിദ്യാഭ്യാസം ഉടച്ചുവാർക്കണമെന്ന്.
നികേഷ് കുമാർ: ഈ ഉടച്ചുവാർക്കൽ എങ്ങനെയാണ്? ജേക്കബ്, എങ്ങനെയാണ് എവിടെയൊക്കെയാണ് ഉടച്ചുവാർക്കേണ്ടത്?
വിജയരാഘവൻ: ഉടച്ചുവാർക്കുന്നത് top to bottom. number one.
നികേഷ് കുമാർ: top to bottom എന്നു പറയാൻ എളുപ്പമാണ്.
വിജയരാഘവൻ: അല്ലല്ല, ഞാൻ അതാണ് പറയാൻ പോകുന്നത്. ആദ്യം ആർക്കാണ് ഉന്നത വിദ്യാഭ്യാസം? who is the beneficiary of that? അത് student ആണ്. അത് മനസ്സിലാക്കണം. studentനുവേണ്ടി എന്ത് ചെയ്യും. നമ്മൾ വിദേശത്ത് ഒരു university യിൽ പോയാൽ There is something called, you must you know about class audit എന്നത്. class audit എന്ന് പറഞ്ഞാൽ ഒരു അധ്യാപകൻ, കുട്ടി ആദ്യത്തെ രണ്ടാഴ്ച നമ്മൾ എന്തൊക്കെ subject പഠിക്കണമെന്ന് തീരുമാനിക്കും. University has set the time table. ഇന്ന professor ഇന്ന subject പഠിപ്പിക്കും. കുട്ടികൾ പോയി ആ classകളിൽ ഇരിക്കും. ഈ സാർ പഠിപ്പിക്കുന്ന കാര്യമുണ്ടോ ഇല്ലയോ. ഞാൻ ആ professorന്റെ classൽ പോകും മറ്റേ professorന്റെ classൽ പോകുന്നില്ല. ഒരു രണ്ട് session രണ്ട് semester ആ professorന്റെ classൽ students വന്നില്ലെങ്കിൽ ആ professorന്റെ ജോലി പോയി. Unless he is a പക്കാ ആണ്. നമ്മൾ ഇവിടെ എന്താ ചെയ്യുന്നത്. ഞാൻ പഠിപ്പിക്കും നിങ്ങൾ വേണമെങ്കിൽ പഠിച്ചോ. ഇന്നതാണ് ഞാൻ പഠിപ്പിക്കുന്നത്. The student has no say.
തോമസ് ഐസക്: ഇപ്പൊ നമ്മൾ മാറിക്കഴിഞ്ഞു ട്ടോ. നമുക്ക് ഇലക്ടീവ്സ് ഉണ്ട്.
വിജയരാഘവൻ: മാറിക്കൊണ്ടിരിക്കുകയാണ്; എന്തുമാത്രം difficult ആണ്. പക്ഷേ electives ഉണ്ട് But the fact is that once I get into the university , രാഷ്ട്രീയക്കാർക്ക് അഞ്ചുവർഷത്തിലൊരിക്കൽ പരീക്ഷയുണ്ട്, ഉദ്യോഗസ്ഥമാർക്കും സർക്കാർ ജീവനക്കാർക്കും college അധ്യാപകർക്കും അതില്ല, പിന്നെ പരീക്ഷയില്ല.
നികേഷ് കുമാർ: അങ്ങനെയാണോ ? ഇപ്പൊ അതിനകത്തൊക്കെ മാറ്റം വന്നില്ലേ.
തോമസ് ഐസക്: ഇപ്പൊൾ ഒരുപാട് മാറ്റങ്ങൾ വന്നുതുടങ്ങിയിട്ടാ.
വിജയരാഘവൻ: They will continue. ശരിക്കും മാറ്റം വന്നു തുടങ്ങിയിട്ടില്ല.
തോമസ് ഐസക്: See നിങ്ങൾക്ക് ഈ collegeൽ പഠിച്ചാലും വേറൊരു collegeലെയോ സ്ഥാപനത്തിലെയോ course എടുക്കാം എന്നൊക്കെ വന്നതോടുകൂടി Students will be voting with their feet. നല്ലതല്ലെങ്കിൽ ആ classൽ ആളു കുറയും.
നികേഷ് കുമാർ: മാത്രമല്ല, ഈ ടീച്ചർമാർക്കൊക്കെ നിരന്തര പരിശീലനം ഇപ്പൊ ഉണ്ട്. പഴയപോലെയല്ല നമ്മൾ.
വിജയരാഘവൻ: അല്ല substantially മാറണം. ഞാൻ പറയുന്നത് ഇപ്പൊ ഈയിടെയ്ക്ക് ഇല്ലെങ്കിൽ ഞാൻ I have gone for sessions. അവര് കാരണം. UGCയുടെ. ഇതിനകത്ത് എവിടെയോ ഒരു ഇതുണ്ട്. ഇത്ര continuing education session attend ചെയ്യണം. അതിന് വരുന്നു. അതിന് വന്നാൽ മിക്കവാറും തിരുവനന്തപുരത്ത് വരാൻ തൃശൂര് വരെ കാണാൻ വരുന്നു അവിടെ പോയി attendance കാണിക്കുന്നു പോകുന്നു. ഞാൻ പറയുന്നത് It has to change.
നികേഷ് കുമാർ: yes. അതിൽ സംശയമില്ല.
വിജയരാഘവൻ: Higher education വിദ്യാർത്ഥികൾക്കു വേണ്ടിയാണെങ്കിൽ മാത്രമേ higher educationൽ മാറ്റം വരൂ.
ജേക്കബ്: രണ്ട് കാര്യങ്ങൾ നമ്മൾ പരിഗണിക്കണം. ഒന്ന് ആറ് ലക്ഷം കുഞ്ഞുങ്ങൾ ജനിച്ചുകൊണ്ടിരുന്ന കേരളത്തിൽ ഇപ്പൊ മൂന്ന് ലക്ഷം കുഞ്ഞുങ്ങളാണ് ജനിക്കുന്നത്. നമ്മുടെ കുഞ്ഞുങ്ങളുടെ എണ്ണം നേരെ പകുതിയായി. ഇനി നമ്മൾ qualityയിലേക്ക് പോകാതെ ഒരു നിവൃത്തിയില്ല. ഈ ഉടച്ചുവാർക്കൽ എന്നു പറയുന്നത്, ഇതിൽ പക്ഷേ ഇപ്പൊ ഡോ.ഐസക് തന്നെ മുന്നിട്ടിറങ്ങി നിൽക്കുന്നത് നൈപുണ്യ വികസനമാണ്. ഈ നൈപുണ്യ വികസനം എന്നുള്ളത് വേറെ ഏതോ graduation കഴിഞ്ഞിട്ടുള്ള കുട്ടികൾക്കാണ് സാർ ഇപ്പൊ കൊടുത്തുകൊണ്ടിരിക്കുന്നത്. അത് ശരിയായ ഒരു കാര്യമല്ല. സാർ NTTF പോയിട്ടുണ്ടായിരുന്നല്ലേ. Netur Technical Training Foundation തലശ്ശേരിയിലുള്ള സായിപ്പുമാർ തുടങ്ങിയ ഒരു ഒരു Technical Training Foundation ഉണ്ട്. എനിക്ക് തോന്നുന്നു അതൊരു പത്തമ്പത് വർഷമായി തുടങ്ങിയിട്ട്.
വിജയരാഘവൻ: Swiss Sisters തുടങ്ങിയതാ. ജേക്കബ്: ആ അത് അവിടുന്ന് പഠിച്ചു വരുന്ന കുട്ടി readily employable ആണ്. എനിക്ക് തോന്നുന്നു നമ്മൾ അമ്പതുകളിലും അറുപതുകളിലും ഇങ്ങനത്തെ employability ഉണ്ടായിരുന്നു എന്നതാണ്.
വിജയരാഘവൻ: ഞാൻ ഒരു minute അതിലൊന്ന് ഇടപെട്ടോട്ടെ. ലോകത്ത് ഏറ്റവും നല്ല tool and die makers മലയാളികളാണ്. ഓക്കെ അതുകൊണ്ടാണ് Javed Hasan ആ Ampന്റെ number two ആയിരുന്ന സമയത്ത് Ampന്റെ ഒരു factory Cochin Export Processing Zoneൽ start ചെയ്തു. now the company is called Taico. എന്തുകൊണ്ടെന്നറിയോ because they were trained at NTTF.
ജേക്കബ്: അത് NTTFന്റെ ഒരു quality ആണ്.
തോമസ് ഐസക്: NTTF ൽ ഞാൻ ആദ്യമായിട്ടാ ണ് പോയത്. I regret, നേരത്തെ പോയില്ല എന്നുള്ളതിന്. കാരണം നേരത്തെ ഞാൻ പോയിരുന്നെങ്കിൽ polytechnicalലും മറ്റും ഇങ്ങനെയായിരിക്കുമായിരുന്നില്ല കാര്യങ്ങൾ. (ചിരി)
ജേക്കബ്: അതാണ് അതിന്റെ പ്രശ്നം.ഇനി ഞാൻ പറയുന്നത്.
വിജയരാഘവൻ: NTTF expansion എവിടെയാണ് നടന്നതെന്നറിയാമോ. Not here, it is in കർണാടക. They moved from here.
ജേക്കബ്: അല്ലല്ല അവരുടെ tool and die മിക്കവാറും ഇവിടെ തന്നെയാണ്. നമ്മൾ ചെയ്യേണ്ടത് എനിക്ക് serious ആയിട്ട് തോന്നുന്നത് academic purposeന് വേണ്ടിയിട്ടുള്ള education ഉണ്ട്. employability ഉള്ള education ഉണ്ട്.. employment education നമ്മൾ focus ചെയ്യേണ്ട ഒരു കാര്യമാണ്. അപ്പൊ ഇത് ഈ നൈപുണ്യ വികസനം അല്ലെങ്കിൽ skilling എന്നുള്ളത് course കഴിഞ്ഞിട്ട് ചെയ്യേണ്ട ഒരു കാര്യമല്ല. അതിന്റെ integrated part ആയിട്ട് വരുന്ന ഒരു സംഭവം ആയേ പറ്റൂ. നമ്മൾ ഇനിയും മുമ്പോട്ട് പോകണം. അതാണ് ഈ ഉടച്ചുവാർക്കൽ എന്ന് സാർ പറയുമ്പോൾ അതിന്റെ curriculumത്തിന്റെ ആദ്യത്തെ class തുടങ്ങി ഈ കുട്ടികൾ എന്തായിരിക്കും ചെയ്യാൻ വേണ്ടി പോകുന്നു എന്നുള്ളത് reverse engineering modelൽ കാര്യങ്ങൾ ചെയ്തെങ്കിലെ പറ്റൂ. ഞാൻ journalism പഠിക്കുമ്പോൾ നമ്മളെ സംബന്ധിച്ച്, almost semi professional ആയിട്ടാണ് നമ്മൾ പുറത്തുവരുന്നത്. ഒരു പത്രം എങ്ങനെയാ ഇറക്കേണ്ടത് എന്നുള്ളതിനെക്കുറിച്ച് നമുക്കൊരു ധാരണയുണ്ട്. നമ്മളവിടെ ചെന്നുകഴിയുമ്പോൾ practical employment ൽ വലിയ വ്യത്യാസമുണ്ട്. But we can we can graduate fast. വളരെ പെട്ടെന്ന് ഇതിലേക്ക് പോകാൻ വേണ്ടി പറ്റും. അപ്പൊ നമ്മൾ ഈ രീതി ഇതിനകത്തേക്ക് കൊണ്ടുവരണം. നിങ്ങൾ employable ആകാൻ വേണ്ടിയിട്ടുള്ള academic research ആയാലും ശരി, education ആയാലും ശരി നിങ്ങൾക്ക് employable ആകണമെന്നുള്ളത് അതിന്റെ DNAയിലേക്ക് വരണം. ഇത് open ended ആയിട്ട് നമ്മൾ graduatesനെ പുറത്തോട്ട് പറഞ്ഞുവിട്ടിട്ട് കാര്യമില്ല. They must be employable. രണ്ടാമത്തെ കാര്യം നമുക്കിനി അത് ചെയ്തേ പറ്റൂ. നമ്മുടെ All resource allocation പോലും നമ്മൾ സൂക്ഷിച്ചു മാത്രമേ ചെയ്യാൻ പാടുള്ളൂ. കാരണം നമുക്കിനി ഇത്രയും സ്കൂളുകൾ വേണ്ടിവരും നമുക്ക് ഇത്രയും കോളേജുകൾ വേണ്ടിവരുമോ? കുട്ടികളുടെ എണ്ണം നേരെ പകുതിയാകുകയാണ്. അതിനുപുറമെ കുട്ടികൾ പുറത്തുപോയി പഠിക്കുന്നു. അപ്പൊ നമ്മൾ ഒരു കാര്യം നിർബന്ധമായിട്ടും ചെയ്യേണ്ടത് നമ്മുടെ quality നമ്മൾ കൂട്ടണം. രണ്ട് നമുക്ക് huge infrastructure ഉണ്ട്. ഇപ്പൊ കേരളത്തിലെ സ്വാശ്രയ engineering college പലതും പൂട്ടാൻ പോകുകയാണ്. നമ്മൾ ശരിക്കും ആലോചിക്കേണ്ടത്, കേരളത്തെ വിദ്യാഭ്യാസം ഹബ്ബാക്കാൻ വേണ്ടി പറ്റുമോ എന്നാണ്. ശരിക്കും നമ്മൾ പണ്ട് tourism മാ ർക്കറ്റ് ചെയ്തപോലെ, കേരളത്തിലെ കൊള്ളാവുന്ന engineering college ലോകത്തിലെ കുട്ടികൾക്ക് മാർക്കറ്റ് ചെയ്യാൻ പറ്റുമോ എന്നുള്ളത് നമ്മൾ serious ആയിട്ട് ആലോചിക്കണം.
തോമസ് ഐസക്: absolutely, അല്ല ഇതില് ഈ transformation എത്ര വേഗത്തിൽ കൊണ്ടുവരാൻ പറ്റുമോ അത്രയും മാറ്റങ്ങൾ കേരള economy ൽ ഉണ്ടാവും. അപ്പോ അതിനുള്ള മാർഗങ്ങൾ ഒന്ന്, എത്രയും പെട്ടെന്ന് curriculum change കൊണ്ടുവരണം. അത് നടപ്പായിട്ടുണ്ട്. രണ്ടാമത്തത് ഇതിന്റെയുള്ളിൽ university system ത്തിനുള്ളിൽ centers of excellence. അതായിരിക്കും catalyst. എഴുപതുകളിൽ നമ്മൾ ഉണ്ടാക്കിയ centers of excellence ഒക്കെ university ക്ക് പുറത്താണ്. അതുകൊണ്ട് അതിന് university ആയിട്ടു ബന്ധമില്ല. അത് മാറണം. മൂന്ന്, എന്റെ മനസ്സിലുള്ളത് വെച്ചു എന്നെന്നാൽ, ഒരു knowledge company incubators, അതുപോലെ കുട്ടികൾക്ക് apprenticeship, അവർ project എടുത്ത് കുട്ടികളെ പങ്കാളികളാക്കണം. its run private public partnership, അപ്പോ ഈ college കളിൽ technical skill മാത്രമല്ല, art, science നും ബാക്കിയുള്ള എല്ലാത്തിനും കുട്ടികൾക്ക് ഇത്തരത്തിൽ തൊഴിലുകൾ ലഭ്യമാക്കി train ചെയ്ത് placement ലേക്ക് കൊണ്ടുപോകുന്നതിനുവേണ്ടിയിട്ടുള്ള ഒരു company യെ കുറിച്ചുതന്നെ ആലോചിക്കാവുന്നതാണ്.
വിജയരാഘവൻ: ഇതിലൊരു കാര്യമുള്ളത് I fully agree with you that. നമ്മൾ ഇന്ന് ചെയ്യുന്ന Skilling program is outside of the university system. that will not work. It has to be part of the system.
തോമസ് ഐസക്: yes , yes
വിജയരാഘവൻ: അയാൾക്ക് വേറെ English class ചെയ്യേണ്ട കാര്യമില്ല. English subject ആക്കിയിട്ട് അവിടെ പഠിപ്പിക്കാം അല്ലാതെ വെളിയിൽ കൊണ്ടുവന്ന് spoken English പഠിപ്പിക്കേണ്ട കാര്യമില്ല. അതുപോലെതന്നെയാണ് നമ്മൾ നേരത്തെ പറഞ്ഞ കാര്യം ഇത് ഇപ്പോ നമ്മൾ university കൾ പുറത്തുള്ള university കൾ including universities in India നോക്കുകയാണെങ്കിൽ എങ്ങനെയാ കുട്ടികൾക്ക് ഈ work കിട്ടുന്നത്? professors take projects. ഓക്കെ. professors take projects ആ projects ൽ work ചെയ്യുന്ന students.
തോമസ് ഐസക്: ആ project ൽ കുട്ടികൾ work ചെയ്യുന്നു.
വിജയരാഘവൻ: ആ project എടുക്കുന്നതിന് professor ക്ക് പൈസ കിട്ടും. ആ professor ക്ക് പൈസ കിട്ടുന്നതിൽ 25% percent university ക്ക് പോകും. ബാക്കി ആ professor ന്റെ കൈയിൽ വെച്ചേക്കുകയാണ്. എന്നിട്ട് He pays the students for it or he may not pay the students for it. അപ്പോ ആ ഒരു രീതിയിലുള്ള thought process has to change.
ജേക്കബ്: ഞാനൊന്നു പറയട്ടെ, സർ curriculum change ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെങ്കിൽ അതൊരു inside job ആയി നടക്കില്ല. കാരണം അത്രയധികം change resistant ആണ് നമ്മുടെ teaching faculty. അത് പുറത്തുനിന്ന് വന്നേ പറ്റൂ. രണ്ടാമത്തെ ഒരു കാര്യം, എനിക്ക് തോന്നുന്നത്, കേരളത്തിൽ ഇപ്പോൾ നമ്മുടെ യൂണിവേഴ്സിറ്റികൾക്ക് കൊള്ളാവുന്ന ranking കിട്ടിത്തടങ്ങിയിട്ടുണ്ട്. ഞാൻ ഇതുമായി ബന്ധപ്പെട്ട ആളുകളോട് സംസാരിക്കുമ്പോൾ അവർ പറയുന്നത് നൂറിലധികം professor മാർ കേരളത്തിൽ PhD holders ആണ്. Nobel laureates ന്റെ ഒപ്പമോ അവരുടെ lab ലോ ഒക്കെ work ചെയ്യുന്ന നൂറിലധികം science, basic science work ചെയ്ത ആൾക്കാർ കേരളത്തിൽ നമുക്ക് കിട്ടാനുണ്ട്. I have been discussing it with you also നമുക്ക് ഇനി ഒരു ഒരു global level research university കേരളത്തിൽ സ്ഥാപിക്കണം.
എന്ന് ഞാൻ പറയുന്നു. എന്നു വെച്ചാൽ fundamental research focus ചെയ്യാതെ ഇനി നമുക്കു മുന്നോട്ടു പോകാൻ കഴിയില്ല. skilling വേണം, engineering sciences വേണം, technology വേണം, പക്ഷേ basic sciences പോലും ഈ നിലവാരത്തിൽ കൊണ്ടുവരാൻ നമ്മൾ ആലോചിക്കണം. വലിയ യൂണിവേഴ്സിറ്റികളെ കുറിച്ച് സങ്കൽപ്പിക്കാൻ പറ്റുന്ന ആളുകളാണ് നമ്മൾ. ഇന്ത്യയിൽ for example ഇപ്പൊ നമ്മുടെ മലയാളി ആയിട്ടുള്ള ഒരു സുഹൃത്ത് quantum mechanics ൽ നമ്മുടെ Indian institute of science ൽ നിന്ന് Phd കഴിഞ്ഞ ഒരാളാണ് ലോഹിത് രാമകൃഷ്ണൻ. അയാളിപ്പൊ ഒരു company നടത്തുന്നു. അയാളെന്നോട് പറഞ്ഞത് നമുക്ക് ആകെകൂടി ഒരു Indian institute of science ഉള്ളപ്പോ ചൈനക്ക് നാനൂറ് എണ്ണമാണ് ആ മാതിരി ഉള്ളത്. We should be looking at it. Kerala is the best place and kerala is a state which can think about it.
തോമസ് ഐസക്: same, ഇങ്ങനെ പുറത്ത് നമ്മുടെ വലിയ strength നമ്മൾ realize ചെയ്യാത്ത ഒരു കാര്യം, കേരളത്തിന്റെ diaspora യിൽ technically professionally competent ആയിട്ടുള്ള ആളുകളുടെ എണ്ണം വളരെ വലുതാണ് so, ഇവരെ എങ്ങനെ നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയുമായിട്ട് ബന്ധപ്പെടുത്താം. ഇപ്പൊ പറഞ്ഞ ഉദ്ദേശം ഒരു university highly specialized. അങ്ങനെയല്ലെങ്കിലും നിലവിലുള്ള college കൾ school കൾ അല്ല യൂണിവേഴ്സിറ്റികൾ, systems. അവിടെയെല്ലാം പൂർവ്വ വിദ്യാർത്ഥികൾ ഈ transformation ൽ ഒരു പ്രധാനപ്പെട്ട ഘടകമാണ്. so ഇതാണ് making of the new കേരള എന്നു പറയുന്നത്. ഇത് നമ്മുടെ പഴയ സാക്ഷരതയുടെ വളരെ ഉയർന്ന രൂപം. ഇത് one lakh mentors and supporters and well wishers of Kerala
വിജയരാഘവൻ: പക്ഷേ ഒരു കാര്യം അവിടെ എനിക്ക് പറയാനുണ്ട്. ഞാൻ വളരെ interesting ആയ ഒരു കാര്യം പറയാം. NISH ലെ കുട്ടികൾക്ക് ഞങ്ങളുടെ means, staff ന് phd ചെയ്യാൻ വേണ്ടി apply ചെയ്തു. NISH ന്റെ അന്നത്തെ director (his phd is from Pedu University). കൊടുത്തപ്പോ Kerala University accept ചെയ്തില്ല. കാരണം Pedu University is not accepted by Kerala University as a university (ചിരി). അപ്പൊ അയാളങ്ങ് ആകെപ്പാടെ desp ആയി. അപ്പൊ ഞാൻ പറഞ്ഞു Don’t worry go and check up whether Stanford and MIT are there. ഇല്ല. കാരണം അവിടെ ജോലി ചെയ്ത ആരും ഇവിടെ വന്നിട്ട് phd ക്ക് നിക്കുന്നില്ല. The problem is ഇവിടുത്തേത് we are still trying to do play around with what we have ശരിക്കും was not allowed initially. പിന്നെ NRI എന്നാൽ നമുക്ക് നമ്മുടെ diaspora എന്ന് പറഞ്ഞാൽ നമ്മുടെ വിചാരം ഗൾഫിലുള്ള കുറേ മലയാളികൾ മാത്രമാണ്. അല്ല The number of people who we have in eminent positions around the world is tremendous. You can go to any place in the world, any top university you will find at least ten professor. ഞാൻ ഇപ്പോ I do a lot of work in autism. Stanford University യിൽ ഏറ്റവും cutting edge research ചെയ്യുന്നത് ഒരു മലയാളിയാണ്.
നികേഷ് കുമാർ: diaspora നമുക്കുണ്ട്. ഒന്നു പറയട്ടെ, ഈയൊരു വിഷയത്തിലേക്ക് നമ്മൾ വന്നാൽ ഇനിയും KIFBI പോലെ വീണ്ടും മറ്റൊരു മേഖലയിലേക്ക് നമ്മൾ വായ്പ അല്ലെങ്കിൽ ലോൺ എടുത്താൽ ഉണ്ടാകാവുന്ന സമ്പദ് വ്യവസ്ഥയിലെ പ്രശ്നങ്ങളെകുറിച്ച് ഐസക് എങ്ങനെയാണ് കാണുന്നത്?
തോമസ് ഐസക്: അപ്പൊ നമ്മൾ ഈ വിഷയത്തിൽ നിന്ന് finance ലേക്ക് വരികയാണ്. ഈ വായ്പ എടുത്തിട്ട് നിങ്ങൾ ആ വായ്പ എന്തിന് ഉപയോഗിക്കുന്നു എന്നുള്ളതാണ് പ്രധാനം. KIFBI വഴിയും അല്ലെങ്കിൽ SPV കൾ വഴിയും എടുക്കുന്ന വായ്പ, entirely for asset creation ആണ് ചെലവഴിക്കുന്നത്. ഒരു പൈസ വേറൊന്നിനും വേണ്ടി ചെലവഴിക്കില്ല. അപ്പൊ ഇത്രയും liability ഉണ്ട്, But you have an asset. ആ asset നിങ്ങളുടെ growth നെ കൂടുതൽ വേഗത്തിലാക്കും. സർക്കാരിന്റെ revenue നെ വർധിപ്പിക്കും. secondly, government ന് വേണമെങ്കിൽ ceiling വെക്കാം. government ന് പറയാം, ഞങ്ങൾ എല്ലാ മാസവും ഇത്ര രൂപ ഇതിനുവേണ്ടി എല്ലാ വർഷവും ഇത്ര രൂപയേ തരൂ. so future ലേക്ക് എല്ലാ വർഷവും ഇത്ര രൂപ certain ആണ്. ആ income flow കൊണ്ട് repay ചെയ്യാൻ പറ്റുന്നത്ര project കളേ അവർ എടുക്കൂ. so it is sustainable. നമുക്ക് അറിയാത്ത ബാധ്യത ഒന്നും തലയിൽ വന്ന് വീഴത്തില്ല. ഈ asset liability matching automatically is done by computer.
വിജയരാഘവൻ: Higher education രംഗത്ത് to make major investment you don’t need to take a loan. I will tell you why; the amount of money available with Government of India on that is huge. ഞാൻ planning board ൽ ഉള്ള സമയത്ത് I did a quick study. വളരെ interesting ആയിരുന്നു. ഇപ്പൊ Sabu Thomas, MG university vice chancellor ആയിരുന്ന Sabu Thomas. The amount of project funding he had got, university vice chancellor ആയിട്ടല്ല as from his college was huge. വളരെ interesting ആയിട്ട് കണ്ടത് North Kerala യിൽ ഉള്ള ഒരു government college ൽ ഉള്ള ഒരു assistant professor. She has got more projects than the entire Calicut and Kannur universities have got from the Department of the Science and Technology. കൂടുതൽ means അവർ ചെയ്യുന്ന രണ്ടോ മൂന്നോ project ന്റെ total value is more than what both these universities have got money is available. ഞാൻ അവരെ വിളിച്ചു പറഞ്ഞു, “can I showcase you”. അവർ പറഞ്ഞു, “Sir please ചെയ്യല്ലേ”. ഞാൻ ചോദിച്ചു എന്താ കാര്യം എന്ന്. അപ്പോൾ അവർ പറഞ്ഞു, “എന്നെ ഇവിടുന്ന് ട്രാൻസ്ഫർ ചെയ്യും” she has got six research associates working with her paid completely by Government of India funding. There is enough money available. Quantum computing, Count of quantum mathematics, huge funds millions of dollars available in India. You only need the right people to go and ask for it. and it is available it doesn’t stand with political this thing. പക്ഷേ The problem is their professors are very comfortable. അപ്പൊ വെളിയിൽ വരുമ്പോഴേക്കും ഒരു professor ക്ക് he can take projects.വളരെ interesting item നേരത്തെ നമ്മൾ സംസാരിച്ചത്, നായനാർക്ക് Stanford University arrange ചെയ്തത്. ഡോ. Paul Raj ആണ് ഞാൻ ഈയിടെ കണ്ടതാ അദ്ദേഹത്തെ.
ഞാൻ ഈയിടെ കണ്ടതാ അദ്ദേഹത്തെ. അന്ന് വളരെ interesting ആയിട്ടുള്ള ഒരു കാര്യമാണ്. ഇങ്ങനെ നടന്നു പോകുമ്പോൾ Thomas Kailath നെ കാണുന്നു. Thomas Kailath, T. J S George ന്റെ brother in law ആണ്? അദ്ദേഹം ഇങ്ങനെ പോകുമ്പോഴേക്ക്, അത് ഇന്ന വർഷത്തെ Nobel laureate ആണ്. ഇത് ഇന്ന വർഷത്തെ, അത് മറ്റേ Nobel laureate ന്റെ office ആണ്. കുറച്ച് നേരം കഴിഞ്ഞ് നായനാർ പറയുകയാ, “എടോ, ഇവിടെ Nobelമാരെ തട്ടീട്ട് നമുക്ക് നടക്കാൻ പറ്റുന്നില്ല. നാട്ടിൽ തൂത്ത് പറിക്കിയാൽ ഒരുത്തനെ കിട്ടൂല്ല.” [ചിരി] Okay? But the thing is it opened up for him, what it means. അപ്പോ the fact is that we have the, ഇപ്പോ നേരത്തെ പറഞ്ഞ പോലെ we have enough people here. ഇപ്പോ simple thing, Rajiv Gandhi Center for Biotechnology. The kind of work that is happening there is world class. Singapore-ൽ work ചെയ്ത professors are coming back to work here. നമുക്ക് ഒരു കാലത്ത് നമ്മുടെ CWRDI, നമ്മുടെ TBGRI, all these attracted some of the top people.
തോമസ് ഐസക്: Sreechitra, known Center for Development Studies
വിജയരാഘവൻ: Yaa, Sreechithra. Center for Development Studies which you are part of. We bring, we brought the best people there. But the problem is we have, these are all, like you said, outside of the university system. Why? Because the university system would not absorb it. Regional Research Lab, now it’s called The National Institute for Interdisciplinary Technology, something like that. The amount of work we did there is tremendous.
ജേക്കബ്: ഏതെങ്കിലും ഒരു കാരണവശാൽ, diaspora-യെ ഇതിലോട്ട് invite ചെയ്യാൻ plan ഉണ്ടെങ്കിൽ, അതിനൊരു കൃത്യമായ institutional structure ഉണ്ടാകണം. നമ്മുടെ യൂണിവേഴ്സിറ്റികളുടെ, അവർ വളരെ exclusive ആണ്. They can’t afford, I mean they don’t feel like being.
വിജയരാഘവൻ: They are bothered about.
തോമസ് ഐസക്: ഈ യൂണിവേഴ്സിറ്റി ഒരു framework provide ചെയ്യുന്നു. അത് ഓരോ college-ന്റെയും യൂണിവേഴ്സിറ്റി department-കളുടെയും initiative അനുസരിച്ചിരിക്കും. So that tomorrow ഒരു competitive മത്സര സമ്മർദ്ദം ഉണ്ടാകും. ഒരു college ഇങ്ങനെ diaspora-യെ മുഴുവനും involve ചെയ്ത് അവരുടെ courses മെച്ചപ്പെടുത്തുന്നു. Outcome based, കുട്ടികൾക്ക് അവിടെ പഠിച്ചാൽ ജോലി കിട്ടും എന്നു വന്നാലുണ്ടല്ലോ. അവിടെ പഠിക്കാൻ കുട്ടികളുണ്ടാകും.
വിജയരാഘവൻ: MA Baby വിദ്യാഭ്യാസ മന്ത്രി ആയിരുന്ന സമയത്ത് Walk with the Scholar എന്നൊരു സംഗതി തുടങ്ങി. Nobel laureate കൊണ്ടുവരാൻ. Scheme was there, money was there. അതുൽ ശങ്കറും വേറെ ഒന്നോ രണ്ടോ പേരോ വച്ച്. വേറെ ആരും വന്നിട്ടില്ല.]
ജേക്കബ്: ഒരു college രണ്ടുപേരെ കൊണ്ടുവന്നു എന്ന് വിചാരിക്കുക. മൂന്നാമത്തെ college കൊണ്ടുവരാൻ നേരത്ത് university യിൽ നിന്ന് call വരും. “രണ്ടുപേര് വന്നല്ലോ. ഇനി മൂന്നാമത്തെ ആൾ വരേണ്ടതില്ല’ എന്ന് ഉറപ്പായിട്ട് പറയും. അത് unless you institutionalize it, unless it is supported by the political will of people like you, it won’t happen in Kerala. We have so much experience.
തോമസ് ഐസക്: നമ്മളിപ്പോ ഒരു college-, ഇപ്പോ മരിയൻ college കുട്ടിക്കാനം എടുക്കാം. അവിടെ ഒരു seat ഒഴിവില്ല. Hundred percent placement. പക്ഷേ അവിടെ പഠിച്ചാൽ, നിങ്ങൾക്ക് അതിനുള്ള additional skill വരും. നിങ്ങൾക്ക് ജോലി വരും. Now ഇതുപോലെയുള്ള ചില colleges കേരളത്തിലുണ്ട്.
വിജയരാഘവൻ: കാരണമുണ്ട്. അവിടെ ജോലി ശരിക്ക് ചെയ്തില്ലെങ്കിൽ, അയാളുടെ ജോലി പോകും.
തോമസ് ഐസക്: ആ, see, അവിടെ മാത്രമല്ല, polytechnic-കൾ ഒരു 50% placement ആണ്. നല്ല IITകൾ ഒരു 40% placement ആണ്. So നമുക്ക് ഇവിടെ തന്നെ ഇങ്ങനെയുള്ള model ഉണ്ട്. Industry academy പരസ്പരം ബന്ധിപ്പിക്കാനുള്ള institutional mechanisms വേണം. ആ, industry-ക്ക് ഇവിടെ തന്നെ lab-കളും incubators-ഉം എല്ലാം open ചെയ്യാനുള്ള സൗകര്യങ്ങൾ ഉണ്ടാക്കിക്കൊടുക്കണം. ഇപ്പോ വന്നുവന്ന് campus-ൽ വ്യവസായ production unit ഉണ്ട്.
വിജയരാഘവൻ: Professors can own stake in the technology they develop.
തോമസ് ഐസക്: നമുക്ക് ഒരു പുതിയ mission ഇതിലേക്ക് വരുന്നുണ്ട്. അപ്പോൾ ചോദ്യം ഇതാണ്. See, polytechnic എടുക്കാം. ഞാൻ പറയുന്നു, polytechnic-ൽ ഈ പറയുന്ന most advanced technology skill-കൾ impart ചെയ്യണമെന്നുണ്ടെങ്കിൽ ഓരോ polytechnic-ലും ഒരു thirty crores rupees, forty crores rupees invest ചെയ്യേണ്ടിവരും. NTTF model. Okay?. ആ, see, ഇപ്പോ പലരും RTD എടുത്തു കഴിഞ്ഞാൽ കേരളത്തിൽ പഠിപ്പിക്കാനും പരിശീലിപ്പിക്കാനും സൗകര്യമില്ല. They are taken outside training RTD jobs-ന്. ഇത് നമ്മൾ പരിഹരിക്കേണ്ടിവരും. ഞാൻ പറയുന്നത് ഈ diaspora തുടങ്ങിയവരെ കൊണ്ടുവരുന്നതിനോടൊപ്പം നമുക്ക് ഇവിടെ institutional investment വേണ്ടിവരും, ഓരോ institution-ലും.
വിജയരാഘവൻ: ഐസക് അവിടെ ഞാൻ പറയുന്നത്, Money is available.You don’t need to even take a loan for it. ഒന്ന് , രണ്ടാമത് maybe there is a loan, you can actually even look at something which is funded with international agencies and government support. Definitely money is not the problem.
ജേക്കബ്: വേറൊരു കാര്യം കൂടി ഉണ്ട്.
വിജയരാഘവൻ: The problem is just the will and the change of mindset. And that has to be unblocked.
തോമസ് ഐസക്: ഇല്ല, ഞാൻ പറയാം. College. College class room digitalize ചെയ്തിട്ടില്ല. എല്ലാം കൂടി നാനൂറ്, അഞ്ഞൂറ് കോടി രൂപ minimum digitalization ന് വേണ്ടിവരും. കെട്ടിടം പണിയേണ്ട ആവശ്യമില്ല. ഇത് ചെയ്യേണ്ടിവരും; Lab-കൾ, see, നമ്മുടെ university labs will have to invest. അത് private sector-ൽ നിന്നു വരാൻ പോകുന്നില്ല. We will have to say-.
വിജയരാഘവൻ: How it works is the professor takes a project. When the professor takes a project, the project has equipment in it. That equipment comes to the lab and that is where you have to get them to do that.
തോമസ് ഐസക്: It is true.
വലിയ വ്യവസായ സ്ഥാപനങ്ങൾ സാധ്യമല്ല എന്നുള്ളത് നമ്മൾ prove ചെയ്തു കഴിഞ്ഞിരിക്കുന്നു. പക്ഷേ നമ്മളിപ്പോ വ്യവസായ സൗഹൃദ സംസ്ഥാനമാണ്. നമുക്കു നേരത്തെ പറഞ്ഞതുപോലുള്ള വലിയ irritants ഇപ്പൊ ഉള്ളതായിട്ട് report ചെയ്യപ്പെട്ടിട്ടില്ല.
വിജയരാഘവൻ: ചെറിയ irritants ആണ് problem. വലിയ Irritants അല്ല.
നികേഷ് കുമാർ: Okay. എന്നാ പിന്നെ നമ്മൾ നോക്കേണ്ടതെന്തെന്നുവെച്ചാൽ എങ്ങനെയാണ് ഈ welfare schemes ന് എല്ലാവരെയും inclusive ആയി നമ്മൾ, കൊണ്ടുവരേണ്ടത്.
വിജയരാഘവൻ: The moment you have people working here, they are paying here, they are spending their money here, they are doing it. You will be able to get the money for it from them. Second one, is to look at very clearly you decide on certain principles. I will tell one more principle which I don’t think most politicians will agree. Clear ആയിട്ട് ministers ഉം അവരുടെ staff ഉം will not take their salary without the social security pensions being paid. Can the parties make a stand on that? I am just telling you. വളരെ clear ആണ്.
തോമസ് ഐസക്: അല്ല, അതൊക്കെ ഉമ്മൻചാണ്ടി സാറിന്റെ കാലത്തുള്ള പ്രഖ്യാപനങ്ങള്. ഇപ്പൊ ആ പ്രശ്നമൊന്നുമില്ല. കഴിഞ്ഞ പത്ത് വർഷമായിട്ട് salary യും കൊടുക്കുന്നുണ്ട് pension ഉം കൊടുക്കുന്നുണ്ട്.
വിജയരാഘവൻ: The fact is that, Can we say we will not do it without that? Then what is happening is you are making it clear that I will not take, the minister is saying I am not taking the money out without that being paid. It will get paid.
തോമസ് ഐസക്: All right. I am taking it in a good spirit. ഇത് കൊടുക്കണം എന്നുള്ളതാണ്. So, രണ്ടുമൂന്ന് കാര്യങ്ങളുണ്ട്, inclusive ആയിട്ട് വരുണെങ്കിൽ. ഒന്ന്, നമുക്ക് determine ചെയ്യാം. ഇന്ന വരുമാനത്തിൽ ഇന്നയിന്ന സൗകര്യങ്ങളിൽ താഴെയുള്ളവരെല്ലാം poor ആണ്. അങ്ങനെയാണ് absolute poverty definition ഉണ്ടാക്കുന്നത്. അവരെ മുഴുവൻ മുകളിൽ കൊണ്ടുവരണം. say അഞ്ചോ ആറോ ലക്ഷം കുടുംബങ്ങൾ, അവരെ micro planning ലൂടെ നമുക്കു മുകളിൽ കൊണ്ടുവരാൻ പറ്റണം. രണ്ട്, നമ്മുടെ marginalized communities ൽ, അതുവഴി ഏതാണ്ട് അവരെയെല്ലാം ഇതില് include ചെയ്യാൻ പറ്റണം. കാരണം ഈ marginalized communities ST ആയാലും SC ആയാലും fisher folks ആയാലും ഈ minimum absolute level of living ന് താഴെ ഒരാളുണ്ടാവാൻ പാടില്ല. That is the fact. കേരളം അതിന് commit ചെയ്യണം. രണ്ടാമത്തേത്, കേരളത്തിൽ ഇത് ചെയ്യുന്നതിനും നിലവാരം ഉയർത്തുന്നതിനുമുള്ള ഏറ്റവും പ്രധാനപ്പെട്ട വഴി എന്തെന്നറിയോ? Only 25% of Kerala women are working. അത്രയും സ്ത്രീകൾ മാത്രമേ വീടിനുപുറത്ത് ജോലിക്ക് പോകുന്നുള്ളൂ. While 95%, തൊണ്ണൂറ്റഞ്ച് ശതമാനം പുരുഷന്മാരും ഇരുപത്തഞ്ച് വയസ്സ് കഴിഞ്ഞാൽ ജോലിയിൽ, സ്ത്രീകൾ പ്രവേശിക്കുന്നു. അതില്ല. Now, ഒരു 20 ലക്ഷം സ്ത്രീകൾക്ക്, നാട്ടിൽ അവരുടെ പ്രദേശത്ത് തന്നെ തൊഴിലുകൾ, highly skilled jobs ഉം മറ്റതും മറിച്ചതും ഒന്നുമല്ല., പ്രാദേശികമായിട്ടുള്ള തൊഴിലുകൾ, ആ തൊഴിലുകളിൽ നിങ്ങൾക്ക് emp loyment കൊടുക്കാൻ കഴിഞ്ഞാൽ, ഒരു പതിനായിരം രൂപയേ ഉള്ളെങ്കിലും 20 ലക്ഷം ഒന്ന് multiply ചെയ്ത്, 20 × 12 × 10000 is some 24 thousand crores.
വിജയരാഘവൻ: വളരെ interesting ആയൊരു കാര്യം പറയാം. Kairali യുടെ ഇത്തവണത്തെ Jwala awards, അതില് Entrepreneur of the year കൊടുത്തത് രണ്ട് പെൺകുട്ടികൾക്കാണ്. കണ്ണൂർ NIFT ൽ നിന്ന് pass ആയ രണ്ട് കുട്ടികളാണ്. Okay. അവര്, അവരുടെ വളരെ interesting ആയിരുന്നു, placement ന്റെ last moment ൽ placement വരുന്നു. ഒരു professor ഓട് പോയി പറ, അവരുടെ sir നോട് പറ, “sir, ഈ placement പോയാൽ പിന്നെ ജോലി കിട്ടിയാലും പിന്നെ വീട്ടുകാര് സമ്മതിക്കില്ല. ഞങ്ങൾ placement ന് ഇരിക്കുന്നില്ല. നമ്മള് സ്വന്തമായിട്ട് തുടങ്ങാൻ പോവാ.” അവര് തുടങ്ങി, their turnover last year was three crores. They are employing two hundred to three hundred women who do hand embroidery on handloom at their homes in Kannur. There are models that are there. വളരെ quiet ആയിട്ട് nobody is talking about it. But the fact is that can be done. അത് ചെയ്യുന്നത് government അല്ല. Government facilitate it.
തോമസ് ഐസക്: Government facilitate ചെയ്യുന്നു. ഗവൺമെന്റ് ഇവരെ പൊതുമേഖലയിലേക്ക് നിയമിക്കുകയല്ല.
വിജയരാഘവൻ: Encourage ചെയ്യണം.
തോമസ് ഐസക്: But government, there is, ഒരു intermediary വേണം. കാര്യം എന്തെന്നറിയോ? സ്ത്രീകൾ ചെയ്യാവുന്ന ജോലി എന്ത്? അതിന് ചില മുൻവിധികളുണ്ട്. അത് മാറ്റേണ്ടിവരും, നമ്മുടെ ഹരിതകർമ്മസേന പോലെ. It has to be transformed. രണ്ട്, അവരുടെ പുറത്തുള്ള social seg, സുരക്ഷിതത്വം. പുറത്ത് ജോലിസ്ഥലത്തും, വൈകുന്നേരം ഇരുട്ടിയിട്ടൊക്കെയല്ലേ വരുന്നേ. That has to be changed. മൂന്ന്, skill gap ഉണ്ടാവും. അത് ചെയ്യേണ്ടിവരും. നാല്, അവരുടെ വീട്ടിലുള്ള ജോലിഭാരം, അത് reduce ചെയ്യാനുള്ള രീതികൾ എന്താണ്? Care ചെയ്യുക, പരിചരണത്തിനുള്ളതൊക്കെ. So, വലിയൊരു social intermediation ഉണ്ടെങ്കിൽ മാത്രമേ ഈ പറയുന്ന മാറ്റം നമുക്ക് കൊണ്ടുവരാൻ പറ്റൂ. Then I would say, രണ്ട് വിഭാഗങ്ങൾ. ഒന്ന് വയോജനങ്ങൾ. അവർക്കെങ്ങനെ total ആയിട്ടുള്ള, ചില, വയോജനസൗഹൃദം സാധ്യമാക്കിയിട്ടുണ്ടെന്നതാണ്. നമ്മുടെ കേരളത്തിന്റെ മികവ് കുട്ടികളെ നന്നായിട്ട് നോക്കി എന്നുള്ളതാണ്. The best. എല്ലാ തരത്തിലും എല്ലാം. But now, കുട്ടികളല്ല, വയോജനങ്ങളാ വീടുകളിൽ. അപ്പൊ അവരെ പരിപാലിക്കുന്നതിന് കേരളം കുട്ടികളെ പരിപാലിച്ച പോലെ ഒരു രീതി ഉണ്ടാക്കേണ്ടിവരും. institution ൽ കൊണ്ട് അവരെ താമസിപ്പിക്കലല്ല. അവരുടെ വീടുകളിൽ തന്നെ community support ഓടുകൂടി അവരുടെ ഒരു ജീവിതസായാഹ്നം ചെലവഴിക്കാനുള്ള മാർഗ്ഗം ഉണ്ടാക്കേണ്ടിവരും. പിന്നെ ഭിന്നശേഷിക്കാരുടെ പ്രശ്നം. ഈ കാര്യങ്ങൾ നമുക്ക് ഉറപ്പുവരുത്താനാകുന്ന ഒന്നായിരിക്കണം.
വിജയരാഘവൻ: I will again quote Chief Minister. ഇ കെ നായനാർ ഒരിക്കൽ എന്റെ office ൽ വന്നിട്ട് മക്കളെ കണ്ടു കഴിഞ്ഞ് തിരികെ പോയിട്ട് പറഞ്ഞു. Then wrote about it saying that ഭിന്നശേഷിയുള്ള കുട്ടികളുടെ കാര്യം ശരിക്കും family responsibility അല്ല it’s the responsibility of society. അത് നമ്മൾ മനസ്സിലാക്കണം. കാരണം, എത്ര income ഉണ്ടെങ്കിലും You will never be able to match what is required. രണ്ടാമത്തേത്, ഉമ്മൻചാണ്ടി പറഞ്ഞതാണ്. ഇത്രയും കാര്യങ്ങൾ ചെയ്യുന്നുണ്ട്. പക്ഷേ കേരളത്തിലെ ചില അമ്മമാർക്ക് ഒരു പ്രാർത്ഥന ഉണ്ട്. ആ പ്രാർത്ഥനയില്ലാത്ത ഒരു കേരളം എങ്ങനെ സൃഷ്ടിക്കാം. ആ പ്രാർത്ഥന ഇതാണ് : ‘ഞാൻ മരിക്കുന്നതിനുമുമ്പ് എന്റെ കുട്ടി…’. How can we change that. ഓരോ അമ്മയ്ക്ക് ഒരു confidence വരണം. എന്റെ കാലം കഴിഞ്ഞാലും എന്റെ കുട്ടിക്ക് ഞാൻ നോക്കുന്നതുപോലെ മുന്നോട്ടു പോകാൻ സാധിക്കും എന്നുള്ള ഒരു confidence വരണം. That is society’s responsibility. അവിടെ government intervention അതും government cannot directly, government will have to work with NGOs to get that done.
തോമസ് ഐസക്: സർ, ഞാൻ പറയാം നാല് കാര്യങ്ങൾ ആ ഇന്റർവെൻഷനിൽ ഉണ്ട്. ഒന്ന് അത്ര ഗൗരവമായ challenges ഇല്ലാത്ത മുഴുവൻ കുട്ടികളും mainstream സ്കൂളിൽ തന്നെ പഠിക്കുകയും അവരെ support ചെയ്യാനുള്ള resource persons ഓരോ സ്കൂളിൽ ഉണ്ടാവുകയും വേണം.
വിജയരാഘവൻ: അതിന് nationally and even in Kerala typically അവർ പറഞ്ഞ naam ke vaastav. അതായത് ഒരു school resource person എന്ന് പറയും, blind നെ train ചെയ്ത് പഠിപ്പിക്കാൻ train ചെയ്ത ഒരാൾക്ക് deaf നെയും intellectual disability ഉള്ളവരെയും പഠിപ്പിക്കാൻ കഴിയില്ല.
തോമസ് ഐസക്: അതിന് നമ്മൾ മാറണം, മാറ്റണം
വിജയരാഘവൻ: It has to go to a reverse integration
തോമസ് ഐസക്: അതാണ് inclusive growth എന്നു പറഞ്ഞാൽ. രണ്ടാമത്തേത് അതിനപ്പുറമുള്ള serious ആയിട്ടുള്ള challenged ആയിട്ടുള്ള കുട്ടികൾക്ക് you will require special schools. ആ school ഫണ്ടിങ്ങിന് വേണ്ടിയിട്ടുള്ള liberal ആയിട്ടുള്ള ഒരു scheme ലേക്ക് നമ്മൾ പോകണം. അപ്പൊ bud school updation വളരെ വലുതായിട്ട് ചെയ്യേണ്ടിവരും. മൂന്നാമത്തേത് ഈ കുട്ടികൾ ഒരു പതിനെട്ട് വയസ്സു കഴിഞ്ഞിട്ടുണ്ടെങ്കിൽ അവരെ rehabilitate ചെയ്യാനും ഒരുമിച്ച് ജീവിക്കാനുമുള്ള സങ്കേതങ്ങൾ ഉണ്ടോ, so ഈ പറഞ്ഞപോലെ parents, അത് പല model കൾ ഉണ്ട്. you know best. കാരണം ഏറ്റവും കൂടുതൽ ഈ മേഖലയിൽ പ്രവർത്തിച്ചിട്ടുള്ള ഒരാളാണ് നിങ്ങൾ. but അതിന് government support ഉണ്ടാവും. അങ്ങനെയുള്ള rehabilitation clusters ഉണ്ടാക്കുന്നതിനും parents നു വേണമെങ്കിൽ അതിൽ invest ചെയ്യാം. They are assured. ഈ പ്രാർത്ഥന ഉണ്ടാവില്ല, അവർ അവിടെ നോക്കപ്പെടും.
വിജയരാഘവൻ: I’m trying to do that at this point of time without because government support is not coming it’s being done without government support quite a time but these are pilots which I’m doing. Pilots are being to prove it can be done. disability ഉള്ള ആൾക്കാർക്ക് ജോലി കിട്ടാൻ ബുദ്ധിമുട്ടാണ്. Earnest and young have taken two people. ഇരുപത്തഞ്ച് പേരെ Over a period of one and half years trained West Side took a person.
നികേഷ് കുമാർ: ഇന്റർനാഷണൽ കമ്പനികൾ പൊതുവേ ചെയ്യുന്നുണ്ട്. ഇപ്പോൾ മക്ഡൊണാൾഡ്സിലൊക്കെ പോയാൽ കൂടുതൽ കുട്ടികളെ കാണാം അവിടെ.
വിജയരാഘവൻ: നമ്മൾ അല്ലാതെ ചില Indian companies ഉണ്ട്. പക്ഷേ government five percent quota ഉണ്ട്. പക്ഷേ government is doing it typically .. quota ഉണ്ട്; ചെയ്യാം എന്നുള്ളതാണ്. that has to be changed. In fact one of the things which whoever comes to power should do is look at the disabilities act 2016 and see what all we have not done and take action on that. That act is probably the best in the world. നേരത്തെ ഒരു ആക്ട് ഉണ്ടായിരുന്നു. രണ്ടാമത് 2016ൽ upgrade ചെയ്തു. എല്ലാ disabilities-ഉം അതിനകത്ത് add ചെയ്തു. പക്ഷേ It is necessary to look at that. നമ്മൾ for example ഇന്ന് secretariat-ൽ ഒരാളിനെ wheelchair കാർക്ക് പമ്പും ആ main block-ന്റെ side-ൽ ഒരു ramp ഉം ഉണ്ട്. അത് എപ്പോഴും പൂട്ടിയിട്ടിരിക്കുകയാണ്. So the thing is that it has to change. It has to move. അതാണ് നേരത്തെ പറഞ്ഞത് ഒരു mindset ഉണ്ട്, അത് മാറണം എന്ന്.
തോമസ് ഐസക്: നമ്മുടെ നിയമസഭയിൽ, കേട്ടോ ജേക്കബ്ബേ, ആദ്യമായിട്ട് ramp വന്നത് എപ്പോഴാണെന്ന് അറിയോ? Simon Britto MLA ആയപ്പോഴാണ്. [ചിരിക്കുന്നു]. Now, എന്റെ ചേട്ടന്റെ മകൻ ഒരു accident-ൽ പെട്ട് totally invalid ആയി. അത് Stephen Hawkings-നെ പോലെ ആയി. അപ്പോ ഇവിടെ അയാള് ഒരു വലിയ വീൽചെയറിൽ ഒക്കെയാ വന്നത്. ബട്ട് അതൊന്നും ഈ city-യിൽ drive ചെയ്യാൻ പറ്റില്ല. അതുവെച്ച് ഈ മസ്കറ്റ് ഹോട്ടലിൽ കേറാൻ പറ്റൂല്ല. So അയാള് പറഞ്ഞു, “എനിക്ക് എന്റെ വണ്ടി ഞാൻ എടുത്തുകൊണ്ടു പോകണം.” for him it is ഭയങ്കര embarrassment ആണ്. അപ്പൊ പറഞ്ഞു, “ഞാൻ ഇനി കേരളത്തിൽ വരണമെങ്കിൽ [ചിരിക്കുന്നു] എന്റെ വണ്ടി ഓടിച്ച് ഇവിടുത്തെ പൊതു സ്ഥലത്ത് പോകാൻ പറ്റണം.
വിജയരാഘവൻ: നമ്മുടെ ഏത് road ഉണ്ട്, ഏത് footpath ഉണ്ട്, ഇപ്പൊ പുതിയ തിരുവനന്തപുരത്ത് smart city യുടെ ഭാഗമായിട്ട് I was, പ്രശാന്ത് ഉള്ള സമയത്ത് I spent a lot of time on that. Plan ചെയ്തു, everything was done. Implement ചെയ്തപ്പോൾ ഉണ്ടല്ലോ, ആ tiles ഉണ്ട്. നമ്മുടെ ഈ tactile tiles ഉണ്ട്. Braille. blind ആയിട്ടുള്ളവർക്ക് cane വെച്ച് പോകാൻ. അത് lay ചെയ്യുന്നതുകൊണ്ട് ആരെങ്കിലും പറയേണ്ടേ ഇന്നതിനാണെന്നുള്ളത്. അപ്പൊ correct ആയിട്ട് lay ചെയ്തിട്ടുണ്ട്. അത് പോയി കറക്ടായിട്ട് ഒരു post-ന്റെ അവിടെ ചെന്നുതട്ടി നിന്നു.
നികേഷ് കുമാർ: [ചിരിക്കുന്നു] ആ post മാറ്റിയിട്ടില്ല.
വിജയരാഘവൻ: അത് lay ചെയ്യുന്നവന് അറിഞ്ഞുകൂട ഇത് ഇന്നതിനാണെന്നുള്ളത്. അയാൾ വിചാരിച്ചത് ഒരു decoration ആണെന്നാണ്. അതു വന്ന് ഒരു post-ഓ, ഏതെങ്കിലും ഒരു electrical box-ന്റെയോ അവിടെ പോയി നിക്കയാ. പിന്നെ അതിന്റെ അപ്പുറത്ത് കയറി ചെല്ലും. ഇവിടുന്ന് അങ്ങോട്ട് പോകാൻ അവന് ഒരു പിടിയുമില്ല.
ജേക്കബ്: കുട്ടനാട്ടിലെ Bund കോൺക്രീറ്റ് ചെയ്തപോലെയുണ്ട് ഇപ്പൊ (ചിരി).
നികേഷ് കുമാർ: നമ്മൾ ഭിന്നശേഷിയുടെ കാര്യവും വയോജന സൗഹൃദത്തിന്റെ കാര്യവുമൊക്കെ പറഞ്ഞു. എനിക്ക് തോന്നുന്നു കേരളത്തിലെ ഇപ്പോൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്ന ഒരു വിഭാഗം എന്നു പറയുന്നത് കിടപ്പുരോഗികളാണ്. ഈ കിടപ്പുരോഗികളെ നമുക്കങ്ങ് ഉപേക്ഷിക്കാനാവുമോ? ഇപ്പൊ ഓരോ വീട്ടുകാരും ഇതേ പ്രശ്നം അനുഭവിക്കുന്നുണ്ട്. അതായത് നേരത്തെ ജോലി ചെയ്യാൻ സ്ത്രീകൾ പോകുന്ന സമയത്ത് വീട്ടിലെ കാര്യങ്ങൾ എങ്ങനെ നോക്കും എന്നു പറയുന്നതിലെ ഏറ്റവും പ്രധാനം, സ്ത്രീകളുടെ പ്രധാനപ്പെട്ട ജോലി ഒന്ന് അടുക്കള, രണ്ട് കിടപ്പുരോഗികളെ നോക്കുക എന്നുള്ളതാണ്. ഇതിൽ നിന്ന് അവർക്ക് മോചനം കൊടുത്താൽ മാത്രമേ നമ്മൾ സ്ത്രീകൾ, വീട്ടമ്മമാർ എന്നൊരു segment-നെ കുറിച്ച് ചർച്ച ചെയ്തിട്ട് കാര്യമുള്ളു.
വിജയരാഘവൻ: Actually ആദ്യം ഈ വീട്ടമ്മ എന്നുള്ള പ്രയോഗം എന്നുള്ളതങ്ങ് നിർത്തുക. We are in equal. Okay? I mean it’s not easy to change. അതിലൊരു മാറ്റം വന്നു. Once that change is done a lot of it will happen. It is not, there are many cases where ഒരു കുട്ടിക്ക് autism serious ആയിട്ട് വരുമ്പോൾ ഭർത്താവ് ഉപേക്ഷിച്ച് പോകുവാണ്.
തോമസ് ഐസക്: അല്ല, കിടപ്പുരോഗികളുടെ കാര്യം നമ്മൾ പറയുമ്പോ കേരളം കിടപ്പുരോഗികളുടെ അവകാശം, entitlements പ്രഖ്യാപിക്കണം. മരുന്ന് വീട്ടിൽ കിട്ടണം. ചികിത്സ വീട്ടിൽ കിട്ടണം. ആശുപത്രിയിൽ പോകണമെങ്കിൽ ambulance ഉണ്ടാവണം. ഭക്ഷണം വീട്ടിലെത്തിക്കാൻ പറ്റണം. പരിചരണത്തിന് നേഴ്സ് നിശ്ചിത കാലയളവിൽ വരും എന്ന് ഉറപ്പു വേണം. Government should guarantee it. എങ്ങനെ guarantee ചെയ്യണം? ഇന്നിപ്പോ പല scheme-കൾ ഇതിനെയൊക്കെ address ചെയ്യുന്നുണ്ട്. അതൊക്കെ ഓരോ പഞ്ചായത്തിലും ഒരുമിച്ച് ചേർത്ത് കഴിഞ്ഞാൽ, എല്ലാവർക്കും ഉള്ളത് ഉണ്ടാവില്ല, ആ gap fill ചെയ്യണം. സന്നദ്ധ സംഘടനകൾ, see, കേരളത്തിലാണ് ഏറ്റവും കൂടുതൽ palliative organizations ഉള്ളത്. അപ്പൊ ഞങ്ങൾ ഈ രോഗിയെ നോക്കിക്കൊള്ളാം. Fine. അങ്ങനെ ഒരു സന്നദ്ധ സംഘടന own up ചെയ്യാനില്ലെങ്കിൽ, സർക്കാരിന്റെ palliative nurse പോകും. വീട്ടിൽ, നിങ്ങൾ പറഞ്ഞപോലെ, സാമൂഹ്യ പിന്തുണയോടെ കിടപ്പുരോഗികളുടെ entitlements, അവകാശങ്ങൾ അംഗീകരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. നമ്മൾ guarantee ചെയ്യുന്നു. ഇതൊരു പുതിയ രീതിയാണ് കേട്ടോ. കാരണം ഇവരെയെല്ലാം കൊണ്ടുപോയി പുറത്ത് ഇങ്ങനെയൊരു സ്ഥലത്തു കൊണ്ടുപോയി താമസിപ്പിക്കലല്ല. ഇപ്പോ കേരളത്തിലെ സ്ഥിതി എന്താണെന്ന് അറിയാമോ? ആസന്നമരണമായിട്ടുണ്ടെങ്കിൽ ആശുപത്രി യിൽ കൊണ്ടുപോയി തള്ളലാണ്. കേരളത്തിലെ ninety percent of the deaths occur in hospital. അമേരിക്കയിൽ പോലും നാല്പതേ ഉള്ളു. ഇതങ്ങനെയല്ല. അവരുടെ ജീവിതാന്ത്യം അവരുടെ familiar surroundings-ൽ, ആശുപത്രി medication-ന്റെ ആവശ്യം ഇല്ലെങ്കിൽ കഴിയുന്നതിനുള്ള സാമൂഹ്യ പിന്തുണ ഉറപ്പുവരുത്തുക. ആരോഗ്യമുള്ള, ഇങ്ങനെ കിടപ്പുരോഗി അല്ലാത്ത, പ്രായം ചെന്നവർക്ക്, ആരോഗ്യ, healthy aging, ആരോഗ്യകരമായ വാർദ്ധക്യം, അതിനു വേണ്ടിയിട്ടുള്ള social communication which involves not only physical exercise, ഫിസിക്കൽ ആയിട്ടുള്ള exercise മാത്രമല്ല, അവരെ മുഴുവൻ community service-ൽ നമുക്ക് പങ്കാളികളാക്കണം. അങ്ങനെ ആക്കുന്നതിന്റെ ഫലമായി mental exercise, മറവിരോഗത്തിന് ഏറ്റവും നല്ല ഒരു പ്രതിവിധി അതാണ്. Now, ഇതൊക്കെ ചെയ്യുമ്പോൾ അവർക്ക് കിട്ടുന്ന, അവർ ചെയ്യുന്ന service credit ചെയ്യപ്പെടണം. e– service credit bank ഉണ്ടാവണം. ഇവർ മാത്രമല്ല, ഏത് സന്നദ്ധ പ്രവർത്തകരും കിടപ്പുരോഗിയായി കഴിഞ്ഞാൽ Government is committed അവർ എന്തു സേവനം നൽകിയോ ആ സേവനത്തിന് തുല്യമായിട്ടുള്ള സേവനം നൽകുന്നതിന് സർക്കാർ committed ആണ്. അങ്ങനെ ഇത്തരത്തിലുള്ള ഒരു സർവീസ് ബാങ്ക്, സർവീസ് ക്രെഡിറ്റ് ബാങ്ക് ഉണ്ടാവണം.
ജേക്കബ്: നിയമം കൊണ്ടുവരുമോ? Statutory backing കൊടുക്കുമോ?
തോമസ് ഐസക്: അല്ല കേരളത്തിൽ ഒരുപാട് സന്നദ്ധപ്രവർത്തനം വേണ്ടിവരും, ഈ സന്നദ്ധപ്രവർത്തനത്തെ മാനിക്കണം.
ജേക്കബ്: ഇത് മാനിക്കണം എന്ന് സാർ പറയുന്നത് ഒരു voluntary സർക്കാരിനെ മാനിക്കണോ, അതോ will you give a statutory backing?
തോമസ് ഐസക്: രണ്ടെണ്ണം ചെയ്യാം. രണ്ടുമൂന്നു രീതിയുണ്ട്. ഇപ്പോ ഞാൻ പറയുകയാണ് to start with ഏത് സന്നദ്ധപ്രവർത്തകനെ സംബന്ധിച്ചും There must be a procedure. അദ്ദേഹം ചെയ്ത പ്രവർത്തനങ്ങളെന്ന് അദ്ദേഹത്തിന്റെ account ൽ ഇടാനായിട്ട്. ഒരു minimum account വന്നാൽ സാമൂഹ്യ ആദരവുണ്ടാകും. Now other extreme എന്താന്നറിയോ? നിങ്ങൾ ഇങ്ങനെ accumulate ചെയ്യുന്ന credit ന്റെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് പകരം സർവീസ് entitled ആണ്. കുറച്ചുകൂടി കഴിഞ്ഞിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് cryptocurrency [ചിരിക്കുന്നു] mine ചെയ്യാനായിട്ട് ഉള്ള മാർഗ്ഗമായിട്ട് നിങ്ങൾ ഈ service നടത്തുകയാണ് (ചിരി). I don’t want to say ഞാനത് വേണമെന്നല്ല പറഞ്ഞത്.
വിജയരാഘവൻ: ഇതിന് parents മായിട്ട് ഒരു model on assisted living for adults with disability. ആ model ൽ I am looking after the children today. My children will be looked after by somebody else tomorrow എന്നുള്ള assurance കിട്ടത്തക്ക വിധമുള്ള ഒരു model which means you will have let us say you have a facility for hundred people. You will start off with thirty. Only ten are parents in sixty to above sixty, ten are fifty to sixty ten are forty to fifty. Then the next batch of parents will be only below that.
തോമസ് ഐസക്: Absolutely.
വിജയരാഘവൻ: Automatically this model works
തോമസ് ഐസക്: താങ്കൾ എന്താ ഉദ്ദേശിക്കുന്നത് എന്നു മനസ്സിലായി. In fact, കേരളത്തിൽ വേണ്ടുന്ന ഒരു കാര്യം നമ്മൾ ഒരുപാട് സന്നദ്ധസേവനം നടത്തുന്ന പ്രദേശമാണ്. ഇത് അംഗീകരിക്കപ്പെടണം. ഇതിന്റെ social value ഔപചാരികമായിട്ട് കിട്ടത്തക്കവിധം, ഇതുണ്ട് കേട്ടോ, British National Health Service ൽ നിങ്ങൾ അവിടെ സേവനം നൽകി കഴിഞ്ഞാൽ നിങ്ങൾക്ക് ഇതുപോലെ തിരിച്ചു സേവനം കിട്ടാനുള്ള entitlement ഉണ്ട്. ചില പട്ടണങ്ങൾ Scandinavian രാജ്യങ്ങളിൽ ഇത് institute ചെയ്തിട്ടുണ്ട്. ഇങ്ങനത്തൊരു സംവിധാനം കൊണ്ടുവരുന്ന ഒരു സംസ്ഥാനമായിട്ട് കേരളത്തെ മാറ്റാൻ പറ്റും.
ജേക്കബ്: എനിക്ക് തോന്നുന്നത്, നികേഷേ, നമ്മൾ ഈ അതിദാരിദ്ര്യമുക്തം പരിപാടി നടപ്പാക്കുന്നുണ്ടല്ലോ. അത് ഇതിന്റെ ഒരു ഒരു pilot project ആയിട്ട് നമ്മൾ കണക്കാക്കേണ്ടിവരും. എന്നുവെച്ചാൽ നിങ്ങൾ മറ്റ് option ഒന്നും ഇല്ലാത്ത മനുഷ്യർക്ക് society ഒരു guarantee കൊടുക്കുന്നു. ആ project മുമ്പോട്ട് പോകുകയാണെന്നു പറഞ്ഞാ അതിലൊരു expansion ആയിട്ട് ഇത് വരും. കാരണം നിങ്ങൾക്ക് സ്വന്തമായിട്ട് ജീവിക്കാൻ പറ്റുന്നില്ലെങ്കിൽ There is society around you which will take care of you. അങ്ങനെയുള്ള ഒരു assurance നമുക്കു കൊടുക്കാൻ പറ്റും. അത് എത്രത്തോളം statutory ആയിട്ട് സർക്കാരിന് ചെയ്യാൻ പറ്റുമെന്ന് എനിക്ക് അറിയില്ല. we must be thinking about that. But അതായിരിക്കണം, എനിക്ക് തോന്നുന്നു മുന്നോട്ടു പോകുമ്പോൾ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു hallmark. നമ്മൾ പതുക്കെ develop ചെയ്തുകൊണ്ടുവരുകയാണ്. നിങ്ങൾ ഒരിക്കലും ഒറ്റയ്ക്കല്ല എന്നുള്ള ഒരു തോന്നൽ ultimately അതാണ്. ഒരു മനുഷ്യന്റെ അന്തസ്സ് പാലിച്ചുകൊണ്ട് നിങ്ങൾക്ക് ജീവിക്കുകയും മരിക്കുകയും ചെയ്യാൻ പറ്റുന്ന ഒരു നാടായിട്ട് കേരളം മാറും.
നികേഷ് കുമാർ: ഇവിടെ ജേക്കബിനോടാണ് എനിക്ക് ചോദിക്കാനുള്ളത്. അതായത് നമ്മുടെ ഒരു പരിസ്ഥിതി പുനഃസ്ഥാപനത്തിലേക്ക് ഒരു ഭാഗത്ത് വലിയ തോതിൽ കടൽ നിൽക്കുന്നു, വേറൊരു ഭാഗത്ത് പശ്ചിമഘട്ടം അല്ലെങ്കിൽ വലിയ തോതിൽ കാട് നിൽക്കുന്നു. ഇതിനിടയിൽ നമ്മൾ ജീവിക്കുമ്പോൾ സ്വാഭാവികമായി ഒരു man – animal conflict യൊക്കെയുള്ള ഒരു സ്ഥലമായിട്ട് കേരളം മാറുന്നു എന്നതാണ്. അതിന് കാരണം പറയുന്നുണ്ട്, കാട്ടിൽ ഇപ്പോൾ ഭക്ഷ്യയോഗ്യമായിട്ടുള്ള കാര്യങ്ങളില്ല എന്നത്. ഓരോ ദിവസം കഴിയുന്തോറും ഇത് വലിയ പ്രശ്നമായി വരികയാണ്. നമ്മൾ ചെറിയ ചില measures എടുത്തുവെങ്കിൽ പോലും അതൊന്നും അതിന് പര്യാപ്തമായ രീതിയിലല്ല. അപ്പോ കാടിന് കാടിന്റേതായിട്ടുള്ള ആവാസവ്യവസ്ഥയും നാടിന് നാടിന്റേതായിട്ടുള്ള ആവാസവ്യവസ്ഥയും അടക്കം ഈ രണ്ട് പ്രകടനപത്രികയും ശ്രദ്ധിക്കേണ്ടതല്ലേ?
ജേക്കബ്: എനിക്ക് തോന്നുന്നത് ശ്രദ്ധിക്കുന്നുണ്ട് എന്നാണ്. കാരണം ഇന്നിപ്പോ കഴിഞ്ഞ പത്ത് വർഷമായിട്ട് കേരളത്തിലെ നാല്പത് തൊടങ്ങി അറുപത് ശതമാനം പഞ്ചായത്തുകളിലെങ്കിലും ജീവിതം ദുഷ്കരമായിട്ടുണ്ട്. ഇപ്പോ ഞാൻ ഒരു കുടിയേറ്റ പശ്ചാത്തലത്തിൽ നിന്ന് വരുന്നവനാണ്. എന്റെ വല്യപ്പൻ പറഞ്ഞിട്ടുള്ള കഥ അവർ അവിടെ കുടിയേറാൻ വേണ്ടി ചെല്ലുമ്പോൾ സിംഹം ഒഴികെ ബാക്കിയുള്ള എല്ലാവിധ കഥാപാത്രങ്ങളും അവിടെ രംഗത്തുണ്ടായിരുന്നു. ആന, കാട്ടുപോത്ത്, കടുവ, മുള്ളമ്പന്നി, പന്നി ഇതൊക്കെ ഉണ്ടായിരുന്നു. അതിപ്പോ തിരിച്ചുവന്ന് തുടങ്ങി. ആന വീടിന് മുമ്പിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി, പുലി പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഇപ്പോ കുരങ്ങനെക്കൊണ്ട് പൊറുതിമുട്ടി, കുരങ്ങ് വന്ന് തേങ്ങ അടർത്തിക്കൊണ്ടുപോവാണ്. ഒരു കൃഷിയും സാധ്യമല്ലാത്ത വിധത്തിലേക്ക് കേരളത്തിന്റെ വനാതിർത്തി ഗ്രാമങ്ങൾ മാറിയിരിക്കുന്നു. That’s going to be a very very serious problem. ഇതിന് മികച്ച മാതൃകകൾ ലോകത്തെല്ലായിടത്തുമുണ്ട്. പക്ഷേ നമ്മൾ ultra conservative position എടുത്തിരിക്കുകയാണ്. We don’t want to touch them. എങ്ങനെയാണ് വനത്തിന്റെ നിയമം വനത്തിന് പുറത്തേക്ക് apply ചെയ്യുക എന്നതാണ്. അത് വിചിത്രമായിട്ടുള്ള ഒരു കാര്യമാണ്. വനത്തിനകത്ത് വന്യജീവികളെ നമ്മൾ ശ്രദ്ധിക്കുന്നത് മനസ്സിലാക്കാം. അത് ചെയ്യേണ്ടതാണ്. വനത്തിനകത്ത് വനസംരക്ഷണ പരിപാടികളോ മരം സംരക്ഷണ പരിപാടികളോ ഒക്കെ ചെയ്യാം. വനത്തിനുപുറത്ത് എങ്ങനെയാണ് ഈ നിയമങ്ങൾ apply ചെയ്യുന്നത്? മനുഷ്യർ താമസിക്കുന്ന സ്ഥലങ്ങളിൽ എങ്ങനെയാണ് ഈ നിയമം apply ചെയ്യുക? ഇക്കാര്യത്തിൽ വളരെ radical ആയിട്ടുള്ള ഒരു തീരുമാനം സർക്കാർ എടുക്കേണ്ടിയിരിക്കുന്നു.
നികേഷ് കുമാർ: വനം എന്നു പറയുമ്പോ വനത്തിന്റെ buffer zone ഭാഗമാണ്.
ജേക്കബ്: See, ഇത് മനുഷ്യന് വേണ്ടി കൂടിയുള്ള ഒരു സംഭവമാണ്. നിങ്ങൾ buffer zone എന്ന് പറയു. buffer zone എന്ന് നിങ്ങൾ നിയമപരമായി designate ചെയ്യൂ. ആ buffer zone കഴിഞ്ഞു വരുന്ന തെങ്ങിൽനിന്ന് പിന്നെ ഒരു ഒരു തെങ്ങിൽ നിന്ന് ആദ്യത്തെ കായ കിട്ടണമെങ്കിൽ minimum ആറേഴ് വർഷം എടുക്കും. പത്ത് പതിനഞ്ച് വർഷമായ തെങ്ങിൽനിന്ന് നിങ്ങൾക്ക് ഒരു തേങ്ങയും കിട്ടുന്നില്ലെങ്കിൽ നിങ്ങൾ എങ്ങനെയാണ് കൃഷി ചെയ്യാൻ വേണ്ടി പോകുന്നത്? കുരങ്ങ് വന്ന് കൊണ്ടുപോവുകയാണ്. കുരങ്ങ് വന്ന് സൗകര്യായിട്ട് മുഴുവൻ തേങ്ങകളും പറിച്ചുകൊണ്ടുപോകും.ഒരു സാധനം കൃഷി ചെയ്യാൻ വേണ്ടി പറ്റില്ല. നെല്ല് പറ്റില്ല; നെല്ല് ആന വന്ന് ചവിട്ടി കൊണ്ടുപോകും കപ്പയുടെ സ്ഥിതിയും അതുതന്നെ. സാധാരണ മനുഷ്യന്റെ കൃഷി ഒന്നും പറ്റില്ല. ടാപ്പിങ് നടത്താൻ വേണ്ടി പോകുന്ന ആളുകളെ ആന ചവിട്ടിക്കൊല്ലുന്നു. വനം, buffer zone, മനുഷ്യൻ താമസിക്കുന്ന സ്ഥലം എന്നുള്ളതിനെക്കുറിച്ച് realistic ആയിട്ടുള്ള rational ആയിട്ടുള്ള definition വന്നേ പറ്റൂ. ആ കാര്യത്തിൽ വളരെ serious ആയിട്ട് തീരുമാനമെടുക്കണം. പിന്നെ നമ്മൾ പണ്ടൊക്കെ പറയുമായിരുന്നു, നമുക്ക് മാത്രം ജീവിക്കാനുള്ള സ്ഥലമല്ല എന്ന്. നമുക്കും കൂടി ജീവിക്കാനുള്ള സ്ഥലമാണ് എന്നുള്ളതിനെക്കുറിച്ച് നമ്മൾ ആലോചിക്കേണ്ടി വരും. ഇത്തരം കാര്യങ്ങളിൽ ഒരു conservative ആയ നിലപാട് എടുക്കാൻ പറ്റില്ല. ഇന്നിപ്പം minimum നിങ്ങൾ ആലോചിച്ച് നോക്കൂ. ഞാൻ ഇപ്പൊ അങ്ങനത്തെ ഒരു area ൽ നിന്ന് വരികയാണ്. നാല്പത് ശതമാനം പഞ്ചായത്തുകളിലും വളരെ serious ആയിട്ടുള്ള ഒരു പ്രശ്നം ഉണ്ട്. അവർ എങ്ങനെയാ ജീവിക്കുക എന്നുവെച്ചാൽ കേരളത്തിന് പുറത്ത് ജോലി ചെയ്താണ്. അവർക്ക് കൃഷി has become unviable. Farming has become unviable in a lot of places in Kerala.
തോമസ് ഐസക്: വിജയരാഘവന് എന്തെങ്കിലും ഈ വിഷയത്തിൽ കൂട്ടിച്ചേർക്കാനുണ്ടോ?
വിജയരാഘവൻ: ഇതില് രണ്ട് കാര്യങ്ങളുണ്ട്. ഒന്ന്, at some point of time നമ്മുടെ policy യിൽ പിഴച്ചു. അതായത് There were two kinds of people. ഒന്ന് നമ്മൾ ഈ കുടിയേറ്റക്കാർ എന്ന് പറയുന്നത്. മറ്റേത് കയ്യേറ്റക്കാർ. We started treating both of them together which is the biggest mistake that happened. കുടിയേറ്റക്കാർ അവിടെ പോയത് livelihood ന് പോയതാ. കയ്യേറ്റക്കാർ പോയത് അതിനല്ല. അവരെ രണ്ടുപേരെയും ഒരേപോലെ treat ചെയ്യാൻ കഴിയില്ല. ഇപ്പൊ ഞാൻ വയനാട് പോയപ്പോൾ ഒരിടത്ത് തലേന്ന് ആന വന്ന് വാഴ തിന്ന് പോയിരിക്കുകയാണ്. അവരവിടെ കണ്ട ഉടനെ ഞാൻ forest department നെ അറിയിച്ചു. forest department കാർ ജീപ്പിൽ നിന്ന് ഇറങ്ങിയപ്പോൾ ആളുകൾ compensation ആണ് ചോദിക്കുന്നത്. കുറച്ചു കൂടെ അകത്തോട്ട് പോയപ്പോൾ ഒരു ആദിവാസി family; ഒരു കൊച്ചു പയ്യൻ അവിടെ ഇരിക്കുകയാ. വീടിന്റെ front ല് ആനയുടെ ആക്രമണത്തിൽ തകർന്ന പത്തമ്പത് അടക്കാമരം മാറ്റിയിട്ടിരിക്കുകയാണ്. അവർ എന്നോട് compensation കാര്യം ഒരു അക്ഷരം പറഞ്ഞിട്ടില്ല. അവർ എന്താ പറയുന്നതെന്ന് അറിയാമോ. നമ്മൾ ഇവിടെ വീട് വയ്ക്കാൻ പാടില്ലായിരുന്നു. ആന പോകുന്ന വഴിയാ. നമ്മൾ ചെയ്തത് തെറ്റാ. അപ്പൊ The problem is അവിടെ move ചെയ്ത ആൾക്കാര് scientifically where they should be, where they should not be എന്നുള്ളത് നമ്മൾ ചിന്തിക്കണം.
തോമസ് ഐസക്: അവിടെയുള്ള ഒരു പ്രശ്നം, നമുക്ക് കുടിയേറ്റവും കയ്യേറ്റവും തമ്മിലുള്ള അതിർവരമ്പു അങ്ങനെ മനസ്സിലാക്കാൻ പറ്റില്ല. so നമുക്ക് ചെയ്യാൻ പറ്റുന്നത് ഇനി ഒരുവിധത്തിലും കുടിയേറ്റമോ കയ്യേറ്റമോ വനത്തിലേക്ക് പാടില്ല. That should be done. രണ്ടായിട്ട്; ഇപ്പൊ ഉള്ളത് എന്താന്ന് വെച്ച്കഴിഞ്ഞാൽ പഴയതിന്റെ തർക്കം തീർക്കാൻ നടന്ന് നടന്ന് നടന്ന് അത് ഇങ്ങനെ തുടർപ്രക്രിയ ആയിട്ട് മാറുന്നു. No, stop that. ഇവിടെ നിർത്തണം now ഈ വനത്തിനുള്ളിൽ മൃഗങ്ങൾക്കുള്ള തീറ്റയും വെള്ളവും ഉണ്ടാകണം. ഇപ്പൊ വെള്ളം ഇല്ലായ്മയുണ്ട്. തീറ്റ ഇല്ലായ്മയുണ്ട്, ഈ monoculture മുഴുവൻ വന്നിട്ട്. forest policy യിൽ മാറ്റം വരുത്തണം. കള്ളിങ്ങിനെ കുറിച്ച് ആലോചിക്കാവുന്നതാണ്. ഇന്നത്തെ നിയമം അംഗീകരിക്കുന്നില്ല, but ഇത് universal ആയിട്ട് നടക്കുന്നതാണ്. Around the world. എല്ലായിടത്തും ഒരേപോലെ പറ്റില്ല. ഇപ്പൊ തേനീച്ചക്കൂടിന്റെ ഒരു വേലി ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ഒരാനയും അത് കടന്നു വരില്ല. കാരണം whole East Africa യിലൊക്കെ അവർ ഉപയോഗിക്കുന്ന ജൈവ വേലി ഇതാണ്. നാരകം ആണെങ്കിൽ പല animals ഉം കടന്നുവരില്ല. ഇതിന്റെ ഇപ്പുറത്തേക്ക് നാരകത്തിന്റെ ഒരു buffer zone നമുക്കുണ്ടാക്കാം. കിടങ്ങാവാം, electric fencing ആവാം തുടങ്ങിയ കാര്യങ്ങൾ. ഇതും കടന്ന് ഇപ്പുറത്തുവരുന്ന പന്നിയെയൊക്കെ ക്ഷുദ്രജീവി ആയി കണക്കാക്കാം. ഇതെല്ലാം ചേർത്തുകൊണ്ടുള്ള ഒരു നയം.
വിജയരാഘവൻ: yes, a comprehensive approach
തോമസ് ഐസക്: ആ ഉണ്ടാകണം. അതിന് local planning നമുക്ക് വേണ്ടി വരും, ഈ പറഞ്ഞ ജൈവ വേലികൾ എല്ലാം സൃഷ്ടിക്കുന്നതിന് വേണ്ടിയിട്ട്. so ഇത് ഇങ്ങനെ ചെയ്യണം ചെയ്യണമെന്ന് പറഞ്ഞുകൊണ്ടിരുന്നാൽ പോരാ. അതിൽ ചിലതൊക്കെ നമുക്ക് ഒന്നും എന്താ ചെയ്യേണ്ടത് എന്ന് പിടുത്തമില്ല. വലിയ തോതിലുള്ള peacock ആണിപ്പോ വന്നുകൊണ്ടിരിക്കുന്നത്. അതല്ലെങ്കിൽ കുരങ്ങ്.
ജേക്കബ്: കാട്ടുപന്നി
തോമസ് ഐസക്: പന്നിയെ കൊല്ലാൻ സമ്മതിച്ചിട്ടുണ്ട് ഇപ്പോ
വിജയരാഘവൻ: പന്നി ഇപ്പോ കാട്ടിലല്ല, കൂടുതലും പന്നി വെളിയിലാണ്.
തോമസ് ഐസക്: ആ അതാണ്; അതായത്, നമ്മുടെ നാട്ടിൽ പുരയിടങ്ങളിൽ കൃഷി ഇല്ലാത്തതുകൊണ്ടും റബ്ബർ തോട്ടങ്ങളിൽ റബ്ബർ വെട്ടുന്നതൊക്കെ ഒരുപാട് കുറഞ്ഞതുകൊണ്ടും അടിക്കാടുകൾ വളർന്ന് അവിടെയൊക്കെ പന്നിയുടെ താമസ സ്ഥലമായിട്ട് മാറിയിരിക്കുകയാണ്. so പന്നിയുടെ കാര്യത്തിൽ ക്ഷുദ്രജീവി എന്ന നിലയിൽ കർശനമായിട്ടുള്ള ഇടപെടൽ ഇല്ലെങ്കിൽ ഒരു കൃഷിയും സാധ്യമല്ലാതാകും. അപ്പൊ അത് ചെയ്യേണ്ടി വരും. ബാക്കിയുള്ളത് കള്ളിങ് എങ്ങനെയാണ് നടത്തേണ്ടത്, കുരങ്ങിന്റെ വലിയ ശല്യം ആയി കഴിഞ്ഞാൽ അത് എങ്ങനെ ചെയ്യാം, തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്കൊരു ആശയ സമന്വയം ഉണ്ടാക്കണം.
നികേഷ് കുമാർ: വിജയരാഘവൻ, കുടുംബശ്രീ ഒരു international brand ആക്കി മാറ്റുന്നതിനെക്കുറിച്ച് നമ്മൾ ഒരുപാട് ചർച്ച ചെയ്തിട്ടുണ്ട്. അതിന് വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട് എന്നുള്ള കാര്യത്തിൽ തർക്കം ഒന്നുമില്ല. നമുക്കൊരു മാതൃകയായി ചൂണ്ടിക്കാണിക്കാം. പക്ഷേ ഇങ്ങനെ പോയാൽ അത് വലിയ തോതിൽ ഭാവിയില്ലാതെ നശിക്കും. അതിനെ എങ്ങനെയാണ് ഒരു international brand ആയിട്ട് ഉയർത്താനാവുക?
വിജയരാഘവൻ: കുടുംബശ്രീയുടെ കാര്യത്തിൽ എനിക്കുള്ള ഒരു ആശങ്ക, പല government initiatives ഉം പോലെ ultimately it will become for the people who are running it. അങ്ങനെയാവാതെ നമ്മൾ ശ്രദ്ധിക്കണം. we should very careful. കാരണം ഞാൻ നേരത്തെ university യുടെ കാര്യം പറഞ്ഞപോലെ കുടുംബശ്രീയിലെ സർക്കാർ ജീവനക്കാർ അവർക്ക് വേണ്ടിയിട്ടായിരിക്കും നിൽക്കുക. അതാവാൻ പാടില്ല. it can be done as a global brand. ഞാൻ നേരത്തെ പറഞ്ഞ കൈരളിയുടെ ജ്വാല award for an emerging, entrepreneur went to a lady who does work in the Chalakudy based forest products. അത് വേൾഡ്ക്ലാസ് ഫോറസ്റ്റ് പ്രോഡക്റ്റ്സ് ആണ്. അവര് ഉണ്ടാക്കി അവര് വിൽക്കുകയാണ്. ആദിവാസി families ചെയ്യുന്നതാണ്. She is a person who did her doctorate from Imperial College, London. ഒന്ന് പറഞ്ഞാൽ, there are initiatives like that which are replicable. കുടുംബശ്രീയെ സംബന്ധിച്ച് വേറൊരു കാര്യം, ഞാൻ കണ്ടത്, which again has to be controlled, ഒരാള് soap ഉണ്ടാക്കിയാൽ പിന്നെ ആ രാജ്യം മുഴുവൻ soap ആകും. Okay You have to decide what is good for your district. May be one product per district. Look at that focus on that. അപ്പൊ there is scale happening. ഇത് ഇവിടെ ഒരു അഞ്ചുപേര് soap ചെയ്യുന്നു. പിന്നെ പാലക്കാട് ഒരു അഞ്ചുപേര് soap ചെയ്യുന്നു. Then, it is impossible to sell it as a brand. അപ്പോൾ അങ്ങനത്തെ ചില decisions നമ്മൾ എടുക്കേണ്ടതുണ്ട്. May be the right word is professionalize it, with the right kind of product mix. അങ്ങനെയെങ്കിൽ, ഈ product ഒരു made in kerala brand ആക്കി വളർത്താൻ സാധിക്കും. it is possible. പക്ഷേ അതില് ഞാൻ ഈ പറഞ്ഞ കാര്യമാണ് പ്രധാനം. Kudumbasree is for the women, not for those who run it.
തോമസ് ഐസക്: Yes, അപ്പോൾ അവിടുന്ന് തന്നെ ആരംഭിക്കാം. കുടുംബശ്രീ mission അനിവാര്യമാണ്. പക്ഷേ കുടുംബശ്രീയുടെ ഹൃദയം എന്ന് പറയുന്നത് അയൽക്കൂട്ടവും CDS ഉം ആണ്. അതിന്റെ autonomy – സ്വതന്ത്രമായ പ്രവർത്തനത്തിലാണ് കേന്ദ്രീകരിക്കേണ്ടത്. അതിനെ support ചെയ്യുകയാണ് mission ചെയ്യേണ്ടത്. അല്ലാതെ മിഷനിൽ എല്ലാ scheme കളും ഉണ്ടാക്കി അത് നടത്താൻ വേണ്ടിയിട്ടുള്ള പണിയാവരുത്. There has to be a change. നോക്കൂ, നമ്മുടെ അയൽക്കൂട്ടങ്ങളും CDS കളും മുന്നിലുണ്ട്; അവിടെ ഇപ്പോൾ ഏക പ്രവർത്തനം micro finance ആണ്, കൂടുതലും സ്വയം നടത്തുന്നത്. ഇപ്പോൾ അത് മറ്റൊരുപാട് agency കൾ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. അതിനെതിരെ ഒരു നിയമനിർമ്മാണം വേണ്ടിവരും. നിങ്ങൾക്ക് multiple സോഴ്സിൽനിന്ന് ഇഷ്ടംപോലെ വായ്പ എടുക്കാൻ പറ്റുമോ? No, ഇത് വളരെ ഗൗരവമായിട്ട് നോക്കേണ്ടതാണ്. പലിശ ആണെങ്കിലോ 20 ശതമാനമൊക്കെയാണ്, മറ്റ് agency കളിലൊക്കെയും. കുടുംബശ്രീ unit head ആയിട്ടിരുന്നോ, കുറച്ച് പണം എടുത്തോ എന്ന് പറഞ്ഞാണ് ഈ ഏജൻസികൾ വരുന്നത്. ഈയൊരു സാഹചര്യത്തിൽ, കുടുംബശ്രീ unit ന്റെ പുതിയ ദൗത്യം എന്താണ്? ഇരുപത് ലക്ഷം സ്ത്രീകൾക്ക് ജോലി എന്ന് ഞാൻ പറഞ്ഞില്ലേ. സ്ത്രീകൾക്ക് employment നൽകുന്ന മുഖ്യ agency ആയിട്ട് കുടുംബശ്രീ മാറും. ഇത് അവര് നേരിട്ട് നൽകുന്നതല്ല, they are the facilitator. skill ലെ gap തീർക്കാൻ, gender division ന്റെ prejudices മാറ്റാൻ, സുരക്ഷിതത്വം ഉറപ്പുവരുത്താൻ , വീട്ടില് സൗകര്യങ്ങൾ ഉണ്ടാക്കാൻ, ഇതിനൊക്കെ ഇടപെടുന്ന agency ആയിട്ട് അത് മാറും. ഇതൊരു വലിയ movement ആയി മാറും. ഇത് കുടുംബശ്രീയുടെ വികസനത്തിലെ രണ്ടാം ഘട്ടമാണിത്. അത് കേരളത്തിലെ സ്ത്രീകൾക്കിടയിൽ ആദ്യമായിട്ട്, ഇന്ത്യയിലല്ല ലോകത്തിൽ തന്നെ, women’s participation ആസൂത്രിതമായി അഞ്ചു വർഷത്തിനുള്ളിൽ മുപ്പത് ശതമാനത്തിൽ നിന്ന് അമ്പത് ശതമാനത്തിലേക്ക് ഉയർത്താനുള്ള വലിയ ദൗത്യം ഏറ്റെടുക്കുകയാണ്. അതുണ്ടാക്കുന്ന വലിയ അനുരണനങ്ങളും ആവേശവും മുന്നേറ്റവും ഒക്കെ ഉണ്ട്. പഴയ ജനകീയാസൂത്രണ പ്രസ്ഥാനം പോലെതന്നെ. അപ്പോൾ അത്തരത്തിലുള്ള ഒരു പുനഃസംഘാടനം കുടുംബശ്രീക്ക് അനിവാര്യമാണ്.
നികേഷ് കുമാർ: പക്ഷേ ഞാൻ കുടുംബശ്രീയെക്കുറിച്ച് ശരിക്കും കേൾക്കുന്നത്, ഞാൻ ഇന്ത്യാവിഷനിലുള്ള സമയത്ത്, ഞങ്ങള് Person Of The Year എന്നുപറഞ്ഞ് ഒരു award ഏർപ്പെടുത്തി. അപ്പോൾ വിജയരാഘവൻ സാറാണ് കുടുംബശ്രീക്കാണ് അത് കൊടുക്കേണ്ടത് എന്ന് പറഞ്ഞത്. നമ്മുടെ ആദ്യത്തെ ഇന്ത്യാ വിഷൻ Person Of The Year Award സാറിന്റെ നിർദ്ദേശപ്രകാരം കുടുംബശ്രീക്കാണ് കൊടുക്കുന്നത്, ജോസിന്റെ കാലത്ത്. നോക്കൂ അതിന് ആ കാലഘട്ടത്തിൽ തന്നെ അതൊരു അത്ഭുതമായിരുന്നു, 2003 ലോ 2004 ലോ ആയിരിക്കണം. കുടുംബശ്രീക്കുണ്ടായ ആ വേഗത യഥാർത്ഥത്തിൽ എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു.
ജേക്കബ്: ഇവരൊക്കെ പറഞ്ഞ പോലെ കുടുംബശ്രീയുടെ ആദ്യത്തെ ഒരു phase കഴിഞ്ഞു. ഇപ്പോൾ ഞാൻ ആലോചിക്കുന്നത് കുടുംബശ്രീ ഇപ്പോൾ നേരത്തെ സർ പറഞ്ഞല്ലോ എന്നിങ്ങനെയുള്ള soap, പപ്പടം സാധനങ്ങളാണ് ചെയ്യുന്നത്. 1998ലാണ് കുടുംബശ്രീ തുടങ്ങുന്നത്; മുപ്പത് വർഷമായി. കുടുംബശ്രീയിൽ പണി തുടങ്ങിയ ഒരു സ്ത്രീയുടെ മകൾ, അവർ ചിലപ്പോൾ പത്താം ക്ലാസ്സോ ഡിഗ്രിയോ maximum ഉള്ള ഒരാളാണ് എന്ന് കൂട്ടിക്കോ. അവളുടെ മകൾ B Tech പാസായി വരുമ്പോൾ ആ കുട്ടിക്ക് ജോലി കൊടുക്കാൻ കുടുംബശ്രീക്ക് പറ്റണം. ആ level ലേക്ക് കുടുംബശ്രീ upgrade ചെയ്യണം. എനിക്ക് തോന്നുന്നു അവർ ഈയിടെ ഒരു മുപ്പത് international brand കൾ പുതിയതായിട്ട് launch ചെയ്തിട്ടുണ്ട്. They are looking at it seriously. പക്ഷേ അതിലേക്ക് ഈ പറയുന്നതുപോലെ government mechanism വെച്ച് അതിനെ പിടിച്ചുമുറുക്കാതെ അതിന് അതിന്റെ freedom കൊടുത്തുകൊണ്ട് government supporter ആയിട്ട് നിന്ന് കാര്യങ്ങൾ ചെയ്യേണ്ടതാണ്. കുടുംബശ്രീ ആലോചിക്കേണ്ടത് അവർക്ക് എങ്ങനെ ഒരു global brand ആകാൻ വേണ്ടി പറ്റും എന്നുള്ളതാണ്. Russia ക്കാർക്ക് ആവശ്യമുള്ള സാധനങ്ങൾ അവർ എവിടെ നിന്നെങ്കിലുമൊക്കെ source ചെയ്യുന്നുണ്ട്. ഇന്ന് വളരെ വലിയ sanction regime ഉണ്ട്. ഇപ്പോൾ നമുക്ക് Russia source ചെയ്യുന്നത് പലതരത്തിൽ world market ല് Apple iPhone ഒക്കെ ഇപ്പോഴും റഷ്യക്കാർ ഉപയോഗിക്കുന്നുണ്ട്. പക്ഷേ വളരെ circuitous ആയിട്ടുള്ള വഴികളിലാണ് ഉപയോഗിക്കുന്നത്. നമുക്കത് options കൊടുക്കാൻ വേണ്ടി പറ്റണം. It’s a big thought പക്ഷേ ഒരു huge market അവിടെ കിടപ്പുണ്ട്. കുടുംബശ്രീ should do it.
തോമസ് ഐസക്: ശരി, വിജയരാഘവൻ സൂചിപ്പിച്ചു. നമ്മൾ ഇങ്ങനെ brand ചെയ്യണമെന്നുണ്ടെങ്കിൽ എവിടെ produce ചെയ്താലും ഓരോ standard അനുസരിച്ച് produce ചെയ്യണം.So ഇന്നത്തെ micro enterprises കളെയൊക്കെ micro യിൽനിന്ന് upgrade ചെയ്യണം. ഒരു കോടി രൂപയൊക്കെ turnover ഉള്ള ചെറുകിട സംരംഭങ്ങളായിട്ട്, small scale unit ആയിട്ട് വന്നാൽ മാത്രമേ technological upgradation ഉം സാധ്യമായിത്തീരൂ.
നികേഷ് കുമാർ: പക്ഷേ, അതിലുള്ള എന്റെ ഒരു സംശയം ഞാൻ പറയട്ടെ. ഇപ്പോ നമ്മൾ ചെറിയൊരു കുടുംബശ്രീ unit, ഉദാഹരണത്തിന്, ഒരു soap കച്ചവടം തുടങ്ങിയാൽ അത് വിജയിക്കും എന്നൊക്കെ തോന്നുന്നത് ഒരു തെറ്റിദ്ധാരണയാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഞാനൊരു television company തുടങ്ങിയ ആളാണ്. നമ്മുടെ ഈപ്പറയുന്ന ആ skill ഒന്ന് പഠിച്ചെടുക്കുന്നത് വരെയേ വേറൊരാൾക്ക് ആ ബുദ്ധിമുട്ടുള്ളൂ, ഒരു multinational company ക്ക് ആ industryയിലേക്ക് കടക്കാൻ അധികം സമയം വേണ്ട എന്നുള്ളതാണ്. പിന്നെ എങ്ങനെ നമ്മൾ survive ചെയ്യും. അതിനേക്കാൾ എത്രയോ താഴെ ആയിരിക്കും ഈ പറയുന്ന ഒരു കുടുംബശ്രീ unit എന്ന് പറയുന്നത്. ഇപ്പോൾ ഉദാഹരണത്തിന്, ഞാൻ ചോദിക്കട്ടെ, ഞാൻ സ്ഥിരമായി എത്രയോ കാലമായി ഉപയോഗിക്കുന്ന soap ആണ് കർണാടക government ന്റെ Mysore Sandal Soap. എങ്ങനെയാണ് Mysore Sandal Soap ന് കിട്ടുന്ന ആ പ്രകൃതി വിഭവങ്ങൾ അവർക്ക് provide ചെയ്യാൻ നിങ്ങൾ ഇവർക്ക് ഒരു access ഉം കൊടുക്കുന്നില്ലെങ്കിൽ പിന്നെ…
വിജയരാഘവൻ: ഇല്ല ബുദ്ധിമുട്ടാണ്, ഞാൻ പറയാം. അതിനകത്ത് ചെയ്യാനുള്ളത് ഇന്നത്തെ model has to change. They slowly become a producer they become a producer; of products based on certain standards that are stipulated. അങ്ങനെ വരുമ്പോൾ main ആയിട്ടുള്ള ചില ingredients will be required. ഇപ്പോൾ പറഞ്ഞ Mysore Sandal oil വേണോ it is provided; there is certain standard. നേരത്തെ ഡോ.ഐസക്ക് പറഞ്ഞപോലത്തെ ഒരു standardization of the product. അങ്ങനെ വരുമ്പോൾ എവിടെ ഏത് unit ചെയ്താലും quality is the same. കാരണം You can’t give two sandalwood soaps different under the same brand.
തോമസ് ഐസക്: അതില് ഒരേപോലെ standardize ചെയ്യണമെങ്കിൽ ഒരു minimum ലെവലിൽ ചെയ്യണം. ഇപ്പോ നമ്മൾ ഈ nano വലിപ്പത്തിൽ നിന്ന് അതായത്, ഒരു നൂറ് soap ഉണ്ടാക്കുന്ന പരിപാടിയിൽ നിന്ന് മാറിയിട്ട് ചെറുകിട unit ആക്കുന്നു. സ്വല്പം യന്ത്രവൽക്കരണവും കാര്യങ്ങളും ഉണ്ടാവും, അതിന്റെ അടിസ്ഥാനത്തിൽ precision ഓടുകൂടി നമുക്ക് ഈ ചേരുവയൊക്കെ ഉറപ്പുവരുത്താൻ പറ്റും. Then branded and sold under a single name. ഞാൻ ഒരു പടി കൂടി കടന്നു പറയാം. Now കുടുംബശ്രീക്ക് നേരിട്ട് വീടുകളിൽ supply ചെയ്യാം. ഈ ഒരു ഉൽപ്പന്നമല്ല, എല്ലാ ഉൽപ്പന്നവും. Swiggy ഉം Zomatoയും പോലെ കുടുംബശ്രീ ഉൽപന്നങ്ങൾ നിങ്ങൾക്ക് വേണോ നിങ്ങളുടെ വീട്ടിൽ delivery ചെയ്യും ഈ ഉൽപ്പന്നങ്ങൾ. ഈ ഉൽപ്പന്നങ്ങൾ മാത്രമല്ല, നമ്മുടെ കടകളിൽ നിന്നുള്ള ഉൽപ്പന്നങ്ങളും. പക്ഷേ we will insist; standard ഉം കാര്യങ്ങളും നിലനിർത്തണം എന്നുള്ളത് നിർബന്ധമാണ്. എന്നുവെച്ചു കഴിഞ്ഞാൽ നമ്മുടെ കൊച്ചു കടകളും കമ്പോളങ്ങളും ഒക്കെ ഭയങ്കര strain ലാണ്; പുതിയ gig economy യിൽ നിന്നുള്ള മത്സരം മൂലം, mall കളിൽ നിന്നുള്ള മത്സരം മൂലം. So കുടുംബശ്രീക്ക് ഇതിൽ intermediary ആവാം. എല്ലാ ward ലും രണ്ടുപേര്, അവക്ക് bike ഉണ്ടാവും, order ചെയ്യുന്ന സാധനങ്ങൾ വീട്ടിൽ കൊണ്ടുവന്ന് തരും. See നമുക്ക് marketing ഉം ഇതിലേക്ക് കൊണ്ടുവരാം.
വിജയരാഘവൻ: You can do that. പക്ഷേ ഇതിലൊരു ഒരു കാര്യമുള്ളത് നമ്മൾ ഉദ്ദേശിക്കുന്നത് If you want to get to that scale. then the focus will be something else. it’s not difficult അതിനകത്ത് for example, Lulu. If you can produce a certain; Luluവിൽ പോയി നോക്കിയാൽ ഒരുപാട് products Lulu branded ആണ്. നമ്മളാ qualityയിൽ ഇതും ചെയ്യാണെങ്കിൽ they will take. Because അവർ ഏതൊരു multinationalന്റെ കയ്യിൽനിന്ന് വാങ്ങുന്നതിനേക്കാളും cheap ആയിട്ട് അവർക്കിത് കിട്ടും.
നികേഷ് കുമാർ: പക്ഷേ അപ്പോഴും brand നമ്മളുണ്ടാക്കുന്നില്ല. നമുക്ക് നമ്മുടെ കേരള brand ഉണ്ടാക്കാൻ ഏറ്റവും നല്ല..
തോമസ് ഐസക്: ഈ മാരാരിക്കുളം വികസന പദ്ധതി എന്നും പറഞ്ഞ് കുറച്ച് വിവാദമൊക്കെ സൃഷ്ടിച്ചൊരു പദ്ധതിയുണ്ടല്ലോ. അതിതായിരുന്നു. കേന്ദ്രസർക്കാരിന്റെ funding ൽ ഏതാണ്ട് പതിനാറ് ഉത്പാദന കേന്ദ്രങ്ങൾ common facilities, കക്ക വേവിക്കുന്നതിനോ മീൻ process ചെയ്യുന്നതിനോ ഒക്കെയുള്ള സംവിധാനങ്ങൾ. ഏത് ചെറുകിട unit നും അവിടെ വന്ന് ഇത് process ചെയ്യാം. അപ്പോൾ നമ്മുടെ standard അനുസരിച്ച് process ചെയ്യണം. മാരി എന്നുള്ള brand ൽ വിൽക്കും. Do you know, ആരെയായിരുന്നു അതിന്റെ company chairperson ആയി ക്ഷണിച്ച് അംഗീകരിച്ചത് എന്ന്? നമ്മുടെ Amul കുര്യൻ. ഞാൻ അവിടെ പോയി കുര്യനെ കണ്ടു. ഞാൻ പറഞ്ഞു നിങ്ങൾ cooperativesന്റെ സംവിധാനമൊക്കെ ചെയ്തിട്ടുണ്ട്. കേരളത്തിൽ കുടുംബശ്രീ എന്നുപറഞ്ഞ് ഇതുപോലൊരു സംവിധാനം വരികയാണ്. നമുക്ക് ഇതുപോലൊരു establishment ചെയ്ത് തെളിയിക്കണം. അപ്പോൾ company ഉണ്ടാക്കിയിട്ടുണ്ട്. സാർ അതിന്റെ chairman ആവണം. അപ്പോൾ അദ്ദേഹം quite excited ആയിരുന്നു. അദ്ദേഹം പറഞ്ഞു, നമുക്ക് മൂന്നാല് പേരെ ഈ വലിയ companyകളിൽ നിന്ന് ഞാൻ വിളിക്കാം [ചിരിക്കുന്നു] . He was going to invite some people from our tobacco company Indian Tobacco Company ( ITC) അദ്ദേഹത്തിന്റെ പരിചയത്തിലുള്ള ചിലരെ വിളിക്കുന്നു. He was start thinking. അപ്പോഴാണ് ഈ വിവാദം മുഴുവൻ വന്നത്. It is possible. ഇത് നമുക്ക് ചെയ്യാൻ പറ്റും scale up ചെയ്യാൻ. ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ Chinaയിലെ 1970 കളിലെ town and country enterprises നോക്കാം. They started with village industries and so on. But within ten – twenty years they upscaled it.
വിജയരാഘവൻ: Chinaയിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. For example, China decided about ten – fifteen years ago that they will be number one in semiconductors. അന്ന് Taiwan ആയിരുന്നു. They will decide that they want to be number one. എന്താ ചെയ്തതെന്നറിയാമോ? ഒരാൾ semiconductor company തുടങ്ങാൻ വരുന്നത് രണ്ടോ മൂന്നോ വർഷം കഴിഞ്ഞിട്ടായിരിക്കും. അപ്പോൾ ITI പോലുള്ള certificate ഉള്ള ആൾക്കാർ വേണം. Diplomaക്കാർ വേണം. Semiconductor ൽ working engineers വേണം. Research ചെയ്യുന്ന ആൾക്കാർ വേണം. The entire country moved in that direction. അപ്പോൾ എല്ലാ university യിലും ഒരു department ഉണ്ടായിരുന്നു. അതുപോലെ തന്നെ They decided they have to continue to be number one in manufacturing. ഞാൻ covid ന് തൊട്ടുമുമ്പ് Shanghai University യിൽ പോയിരുന്നു. നോക്കിയപ്പോൾ ഒരു plant ൽ in the university ഒരു full floor in that building is automated products all German. അപ്പോൾ നോക്കിയപ്പോൾ കുറേ German students ഉണ്ട്. ഞാൻ അവരോട് സംസാരിച്ചു. You know what they did? They bought a German company which manufactures automation factory – automation products. അവരവിടെ കൊണ്ടുവന്നിട്ട് ആ companyയുടെ products ഇവിടുന്ന് ഉണ്ടാക്കുകയാണ്. അപ്പോൾ ഞാനാ professor ഓട് ചോദിച്ചു, but your advantage today is the labor arbitrage. You get into manufacturing like this. He says no. The government has decided we have to be number one in automation. If we have to be number one in manufacturing, it can only be with automation. So we are focusing in that area. അപ്പോൾ ആ സമയത്ത് മറ്റൊന്നും അവരുടെ പ്രശ്നമല്ല. Their problem is they have to be number one in manufacturing. അതിനുള്ള policy എടുക്കുന്നത്. നമുക്കിപ്പോൾ, for example കുറച്ചുനാൾ മുൻപ്, ആരോ എവിടെയോ പറഞ്ഞു, driverless cars വരികയാണെങ്കിൽ നമ്മൾ അതിനെ എതിർക്കണമെന്ന്. Our mindset is completely different.
നികേഷ് കുമാർ: ഈ മാലിന്യ നിർമാർജനത്തിന്റെ കാര്യത്തിൽ നമ്മൾ പൂർണമായും achieve ചെയ്തിട്ടില്ല എന്നുള്ള കാര്യം ശരിയാണ്. പക്ഷേ ഈ നിലയിലാണ് മുന്നോട്ടുപോകുന്നതെങ്കിൽ കുറച്ചുകൂടി, നേരത്തെ പറഞ്ഞതിൽ നിന്നും വ്യത്യസ്തമായി, എനിക്ക് പ്രതീക്ഷയുണ്ട്. കേരളം ഒരു മാലിന്യമുക്ത സംസ്ഥാനമാകും.
ജേക്കബ്: I thought I completely disagree with him what he said. കേരളത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിൽ ഏറ്റവും കൂടുതൽ പുരോഗതിയുണ്ടായ field ഇതാണ്. ഞാൻ കഴിഞ്ഞദിവസം ഞങ്ങളുടെ പേരാവൂർ നിയോജകമണ്ഡലത്തിൽ ഒന്ന് പോയി. അതുകഴിഞ്ഞാൽ പിന്നെ ലോകാവസാനം എന്ന് തോന്നുന്ന കർണാടകയാണ്. ആ റോഡിന്റെ അറ്റത്തുനിന്നുംകൂടി ഞാൻ എന്റെ സുഹൃത്തുക്കളെ കാണിച്ചുകൊടുത്തു, അവിടെപ്പോലും ഒരു material collection facility ഉണ്ട് എന്നത്. ആ ഗ്രാമത്തിൽ എനിക്ക് തോന്നുന്നു ഒരു അഞ്ഞൂറ് പേരിൽ താഴെ മാത്രമേ താമസിക്കുന്നുള്ളൂ. റോഡ് ഉണ്ടായിരുന്നില്ല. ഇപ്പോഴാണ് അവിടെ ഒരു പുതിയ റോഡ് വന്നത്. ഭാരത് പോൾ വൈദ്യുതി പദ്ധതിയുള്ള ഒരു ഗ്രാമമാണ്. ചെറിയൊരു ഗ്രാമമാണ്. അവിടെപോലും material collection facility ഉണ്ട്. കേരളത്തിൽ ഇന്ന് എനിക്ക് തോന്നുന്നത് ഒരു പത്തോ അമ്പതോ dumpyard കൾ ഇന്നിപ്പോൾ clean ആക്കി കഴിഞ്ഞിരിക്കുന്നു. waste management നമ്മുടെ കുട്ടികളുടെ culture ലേക്കും വന്നു. ഞാൻ ഒരു village ൽ പോയപ്പോൾ പഞ്ചായത്ത് പ്രസിഡണ്ട് പറയുകയാണ്, കുട്ടികൾ ഒരു മിഠായി കടലാസ് കിട്ടിക്കഴിഞ്ഞാൽ school ന്ന് അത് പോക്കറ്റിലിട്ട് വീട്ടിൽ കൊണ്ടുവന്ന് ഹരിത കർമ്മസേനയ്ക്ക് കൊടുക്കാൻ ഇടുന്നു. അവരെ insist ചെയ്തു. Cultural change is happening in Kerala. ശരിക്കും നമ്മൾ കേരളത്തിൽ നമ്മളുടെ കണ്ണിനുമുമ്പിൽ കണ്ടുകൊണ്ടിരിക്കുന്ന ഒരു സാധനം എന്നുള്ളത് മാലിന്യനിർമാർജനത്തിൽ കഴിഞ്ഞ അഞ്ചു വർഷം നമ്മൾ നേടിയ നേട്ടമാണ്. This is really happening. ബ്രഹ്മപുരത്ത് സംഭവിക്കുന്നുണ്ട്. കേരളത്തിലെ എല്ലാ dumpyard കളിലും ഇത് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. This has to be strengthened. ഇതിനകത്ത് ഒരു cultural element കൂടിയുണ്ട്. waste നമുക്ക് എറിഞ്ഞു കളയാം എന്നൊരു തോന്നൽ നമ്മളുടെ generation പെട്ട ആൾക്കാർക്കുണ്ട്. കുട്ടികൾക്കത് ഇല്ല. They know how to handle it.
നികേഷ് കുമാർ: നമ്മൾ എറിഞ്ഞാൽ കുട്ടികൾ തടയും.
വിജയരാഘവൻ: കുട്ടികൾ തടയും, പക്ഷേ നമ്മൾ ഇന്നും എറിഞ്ഞുകൊണ്ടിരിക്കുകയാണ്.
ജേക്കബ്: ഏത് തരത്തിലുള്ള മാലിന്യവും എറിഞ്ഞു കളയാനുള്ളതല്ല, അത് collect ചെയ്യാനുള്ള ഒരു സംവിധാനം ഇന്ന് സർക്കാരിനുണ്ട്. We need to really strengthen it. കേരളത്തിൽ എനിക്ക് തോന്നുന്നത്, ഏറ്റവും successful ആയിട്ട് നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ ഒന്നാണ് മാലിന്യനിർമാർജനം.
തോമസ് ഐസക്: ഖരമാലിന്യ മേഖലയിൽ വളരെ നാടകീയമായിട്ടുള്ള പുരോഗതി വന്നു. ഇനി അടുത്ത അഞ്ചുവർഷത്തിൽ നമ്മുടെ ലക്ഷ്യം, ദ്രവമാലിന്യ സംസ്കരണം ആണ്. ജലാശയങ്ങൾ ശുദ്ധീകരിക്കുക. റോഡുപോലെ തോടും വൃത്തിയാക്കണം. അത് ചെയ്യണമെങ്കിൽ side ൽ നിന്ന് റോഡിലെറിഞ്ഞില്ലെങ്കിലും തോട്ടിലെറിയുന്ന ഏർപ്പാട് അവസാനിപ്പിക്കണം. തിരുവനന്തപുരത്ത് ഇപ്പോഴും തോട്ടിലെറിയുന്ന ഒരു ശീലമുണ്ട്. [ചിരി] .
വിജയരാഘവൻ: എവിടെയൊക്കെ വെള്ളം ഉണ്ടോ അവിടെയെല്ലാം വലിയ പദ്ധതിയായി ഒരു 10 അടി ആഴത്തിൽ ഫെൻസ് വച്ചിരിക്കുകയാണ്, തോട്ടിലേക്ക് വേസ്റ്റ് എറിയാതിരിക്കാൻ വേണ്ടി; എന്നാലും എറിയും.
തോമസ് ഐസക്: ഈ ദ്രവമാലിന്യ സംസ്കരണം കുറച്ചുകൂടി complicated ആണ്. ലളിതമല്ല. പക്ഷേ അതിനുള്ള technology ഉണ്ട്. ഒന്ന്, septage, അത് നിർബന്ധമാക്കണം. കക്കൂസ് മാലിന്യം ജലാശയത്തിലേക്ക് പോകാൻ പാടില്ല. നമ്മുടെ നിലവിലുള്ള പിറ്റ് കക്കൂസുകളൊക്കെ ഇതിലേക്ക് മാറണം. septic tank ലേക്ക്. septic tank ലെ മാലിന്യം septage ലേക്ക് പോകണം. രണ്ട്, ഓടകളും ബാക്കിയെല്ലാം, അതിന്റെ കൂടെ ചേർത്ത് പറയാനുള്ളത്, ഖരമാലിന്യ സംസ്കരണം ശുചിയായി നടക്കുകയാണെങ്കിൽ ഇത് കുറയും എന്നുള്ളതാണ്. പക്ഷേ ഈ വെള്ളം സംസ്കരിച്ചേ ജലാശയത്തിലേക്ക് പോകൂ. ചെറിയ സാധനങ്ങൾ തയ്യാറാക്കാൻ പറ്റണം. ഇതൊക്കെ ചെയ്യാൻ പറ്റുന്ന കാര്യങ്ങളാണ്. ശ്രീലങ്കയിലേക്ക് നോക്കൂ. Everywhere it is clean. അപ്പോൾ നമ്മൾ ഇനി അടുത്തത് ചെയ്യാൻ പോകുന്നത് ഇതാണ്. പക്ഷേ ഇതിൽ ജനങ്ങളുടെ പങ്കാളിത്തത്തിന്റെ പ്രശ്നമുണ്ട്. സാങ്കേതികവിദ്യയുടെ മാത്രമല്ല, ബോധത്തിൽ വരുത്തേണ്ട ഒരു മാറ്റത്തിന്റെ കൂടിയാണത്. കേരളത്തിൽ ഇങ്ങനെ ഒരു മുന്നേറ്റം ഉണ്ടായി. അതിൽ ഞാൻ ഒത്തിരി സമയം ചെലവഴിച്ചിട്ടുള്ളതാണ്; ഈ പരിപാടി ചെയ്യാൻ വേണ്ടി; ആലപ്പുഴ പട്ടണത്തിലും എല്ലാം. now അഭിമാനിക്കാവുന്ന ഒന്നായി അത് മാറി. india government തന്നെ ഇന്ന് അത് അംഗീകരിക്കുന്നുണ്ട്. നമ്മളെ ഒരു top ranking state ആയിട്ട്.
ജേക്കബ്: നേരത്തെ ഒറ്റ town ഇല്ലായിരുന്നു. നമ്മളിപ്പോൾ പല town കളും കേന്ദ്രസർക്കാരിന്റെ list ലേക്ക് വരാൻ തുടങ്ങി.
നികേഷ് കുമാർ: സർ ഈ കടലിന്റെ വിഭവങ്ങൾ സംബന്ധിച്ച്, അത് നമ്മൾ ശരിയായ വിധത്തിൽ ഉപയോഗിക്കുന്നുണ്ടോ? നമ്മുടെ ഉപയോഗവും കയറ്റുമതിയും പിന്നെ മത്സ്യത്തൊഴിലാളികളുടെ ജീവിതം കുറച്ചുകൂടി മെച്ചപ്പെടുത്തുന്നതിനുമൊക്കെ നമുക്ക് എന്താ ചെയ്യാൻ കഴിയ്യാ?
വിജയരാഘവൻ: ഒരു കാര്യം പറയട്ടെ, നമ്മളിപ്പോൾ ഏതെങ്കിലും ഒരു ദിവസം രാവിലെ കോവളത്ത് ഒന്ന് പോയി നിൽക്കുക. ആരാണ് ഈ കമ്പവലയുമായിട്ട് പോകുന്നത് എന്ന് നോക്കുക. ഒരു particular age ൽ താഴെയുള്ള ആൾക്കാരില്ല. പക്ഷേ നമ്മുടെ ചില നിയമങ്ങളിൽ മാറ്റം വരണം. for example, fishing boat ൽ passenger നെ കേറ്റിക്കൂടാ. fishing boat ല് നമ്മൾ ഒരു രണ്ട് tourist നെയും കൊണ്ട് പോകാൻ പാടില്ല. നിയമം അതിനനുവദക്കുന്നില്ല.
നികേഷ് കുമാർ: security ക്കുവേണ്ടി ആയിരിക്കും.
വിജയരാഘവൻ: security ആയിരിക്കാം, പക്ഷേ അതിന് security restrictions ഉണ്ട്. ഇപ്പോൾ ഈ മത്സ്യത്തൊഴിലാളിയുടെ മകൻ college ൽ പോയി degree ഒക്കെ പഠിച്ചു കഴിഞ്ഞിട്ട് വരുന്നു അയാൾക്ക് നീന്താനുമറിയാം വലവീശാനും അറിയാം. അയാള് രാവിലെ മൂന്ന് പേരെയുംകൊണ്ട് പോയിട്ട് തിരികെ വന്നാൽ, he will make more money than his father makes by the fishing. പക്ഷേ our law doesn’t allow. അതുപോലെതന്നെയാണ് തന്നെ diving. നിങ്ങൾക്കറിമായിരിക്കും. some of the best pearl divers in the world നീണ്ടകരയിൽ നിന്നാണ് പൊയ്ക്കോണ്ടിരിക്കുന്നത്. Genetically they are trained for that. നമ്മുടെ മത്സ്യത്തൊഴിലാളികളുടെ മക്കൾ, they all dive. അവർ പോയി dive ചെയ്ത് കക്ക വാരിയെടുക്കുന്നവരാണ്. അവിടെ വേറെ oxygen സിലിണ്ടർ ഒന്നുമില്ല. they go down there for a few minutes come back. There are all opportunities for them. പക്ഷേ somehow നമുക്ക് മത്സ്യത്തൊഴിലാളിയുടെ മകൻ മത്സ്യം പിടിക്കാൻ പോയാൽ മതി എന്നുള്ള രീതിയിലുള്ള ഒരു thought process.
തോമസ് ഐസക്: പൂർണമായിട്ടും എനിക്കതിനോട് യോജിപ്പാണ്. പക്ഷേ മത്സ്യ മേഖലയിലെ പുതിയ തലമുറയെ job diversification ലേക്ക് കൊണ്ടുവരണം. അത് ചെയ്യണമെന്നുണ്ടെങ്കിൽ അവരുടെ വിദ്യാഭ്യാസത്തിൽ വലിയ വ്യത്യാസം വരണം.
നികേഷ് കുമാർ: ഇവർക്ക് ഒരു പരമ്പരാഗതമായ അറിവ് മാത്രം മതിയോ.
തോമസ് ഐസക്: പോര പോര. നമ്മുടെ school ലും, school കഴിഞ്ഞാൽ professional വിദ്യാഭ്യാസത്തിലും SC – ST വിദ്യാർത്ഥികൾക്ക് കൊടുക്കുന്ന എല്ലാ ആനുകൂല്യവും മത്സ്യത്തൊഴിലാളി കുട്ടികൾക്കും കിട്ടണം. എങ്കിലേ പഠിച്ച് diversification വരൂ. രണ്ട്, മത്സ്യത്തിന്റെ resource conservation ആണ്. അതില് ഊന്നൽ വേണ്ടതുണ്ട്. മൂന്ന്, പിടിക്കുന്ന മത്സ്യം അത് value added products ആക്കിയിട്ട് വേണം വിൽക്കാൻ. ആ വിപണന മേഖലയില് ഇടപെട്ടാൽ മാത്രമേ മത്സ്യത്തിൽ നിന്നുള്ള വരുമാനം വർധിക്കുകയുള്ളൂ. മൂന്ന്, തീരം സംരക്ഷിക്കപ്പെടണം. കാലാവസ്ഥ വ്യതിയാനത്തിന്റെ ഒക്കെ പശ്ചാത്തലത്തിൽ ഉറപ്പായും അത് വേണം. ഇപ്പോൾ ചെല്ലാനത്ത് എന്നപോലെ tetrapod ന്റെ ഭിത്തിസംരക്ഷണമുണ്ട്. . പൂന്തുറയിലെ പോലെ off shore നമ്മള് plastic അല്ല bag മണ്ണ് നിറച്ച് കൃത്രിമ പാരകൾ ഉണ്ടാക്കി ഈ beach nourishment ലേക്ക് നയിക്കുന്ന രീതികളുണ്ട്. so many ഇതിലേതാണോ അഭികാമ്യം അത്.
വിജയരാഘവൻ: പൂന്തുറ അല്ലേ പറഞ്ഞത്. It’s very excellent. automatically fish will increase.
തോമസ് ഐസക്: അപ്പം ഇത്തരത്തിലൊരു സമഗ്രമായ തീരദേശ ഇടപെടൽ വേണം. അതിൽ വിജയരാഘവൻ പറഞ്ഞതിനോട് എനിക്ക് വളരെ യോജിപ്പുണ്ട്. തീരദേശത്ത് മത്സ്യബന്ധനം മാത്രമല്ല, tourism resort ഉം വരുന്നുണ്ട്. വിഴിഞ്ഞം Harbour വരുന്നുണ്ട്. ഇങ്ങനെയുള്ള interventions ഉണ്ടാകുന്നുണ്ട്. ഇവിടങ്ങളിലെ ജോലിയിലും potential ഉം മത്സ്യമേഖലയ്ക്ക് preference കൊടുക്കണം.
വിജയരാഘവൻ: if they give the land അവരുടെ cruise terminal വരും. cruise terminal വന്നാൽ ഒരു കപ്പൽ വന്നാൽ ഇറങ്ങാൻ പോണത് ആയിരക്കണക്കിന് ആൾക്കാരാണ്. അവിടങ്ങളിൽ വന്നിറങ്ങുന്നവർക്ക് സിംഗപൂരിലെയും തായ്ലൻഡിലെയുംമൊക്കെ പോലെ ഒട്ടേറെ സേവനങ്ങൾ ലഭ്യമാക്കുന്ന സംവിധാനങ്ങൾ ചെയ്യാൻ പറ്റും. ഇതൊക്കെ നമ്മുടെ ഈ കുട്ടികൾക്ക് ചെയ്യാൻ പറ്റുന്നതാണ്.our young peoples, they can become guides, they can become instructors. ഞാൻ ലക്ഷദ്വീപിൽ പോയിരുന്നു. അപ്പോൾ അവിടുത്തെ diving instructors, scuba diving instructors തിരുവനന്തപുരം, ചവറ and somebody from near Calicut നിന്നുള്ളവരാണ്. പഠിച്ചത് എവിടെ എന്നറിയ്യോ, കോവളത്ത്. കോവളത്ത് വന്ന അവർക്ക് scuba diving ആരോ പഠിപ്പിച്ചു കൊടുത്തു. എന്നിട്ട് അവർ പോയി certification എടുത്തു. എന്നിട്ടവർ പണിയെടുത്ത് കാശുണ്ടാക്കുന്നു. അപ്പോൾ നമ്മൾ പലപ്പോഴും we are still going with the conventionality. അതിലൊരു മാറ്റം വരണം . കുറേ പേര് രക്ഷപ്പെട്ട് പോകുന്നുണ്ട്. പക്ഷേ this is not planned. if you plan it, it can be huge change.
നികേഷ് കുമാർ: ഒരു സിസ്റ്റത്തെ എപ്പോഴും ജീർണിപ്പിക്കുന്ന ഒന്നാണ് അഴിമതി. ഇപ്പോൾ അഴിമതി കുറഞ്ഞിട്ടുണ്ടെന്നാണല്ലോ LDF സർക്കാർ അവകാശപ്പെടുന്നത്. അഴിമതി കുറഞ്ഞിട്ടുണ്ട് എന്നുള്ളതാണ് യാഥാർത്ഥ്യം. political അഴിമതി പൂർണ്ണമായും ഇല്ലാതാക്കി എന്നും അവർ പറയുന്നു. എങ്ങനെയാണ് മാലിന്യ നിർമാർജനം പോലെ അഴിമതിയെന്ന ഈ മാലിന്യം നമ്മൾ നിർമാർജനം ചെയ്യുക?
വിജയരാഘവൻ: transparency ആണ് അതിനുള്ള best option. മന്ത്രിമാരുടെ മാത്രം അല്ല കേട്ടോ.
നികേഷ് കുമാർ: അതിനകത്ത് എല്ലാത്തിലും ഒരു transparency ആയിട്ടുണ്ടോ. മന്ത്രിമാർ മാത്രമല്ല, അതിനപ്പുറത്ത് ആളുകളെ സംബന്ധിച്ചിടത്തോളം താഴെതട്ടിലുള്ള അഴിമതി അല്ലേ അവരുടെ പ്രശ്നം.
ജേക്കബ്: എനിക്ക് തോന്നുന്നു, സ്വതന്ത്ര ഇന്ത്യ കണ്ടിട്ടുള്ളതിൽ ഏറ്റവും, വലിയ ജനാധിപത്യ ഇടപെടൽ Right to Information Act ആണ്. അത് വലിയ തോതിൽ സർക്കാർ തീരുമാനങ്ങളുടെ രഹസ്യാത്മകത ഇല്ലാതാക്കി. നമുക്കത് ഉപയോഗിക്കാൻ പറ്റി. ഇനി അതിന്റെ literacy യുടെ ഒരു പ്രശ്നം കൂടിയുണ്ട്. ഇനിയൊരു ഒരു society യുടെ intervention വേണ്ടിവരും. അതല്ലാതെ അത് നിലനിൽക്കും എന്ന് എനിക്ക് തോന്നുന്നില്ല. പണ്ടൊരു IAS ഉദ്യോഗസ്ഥൻ പറഞ്ഞു, ഒരു മന്ത്രിയും ഒരു സെക്രട്ടറിയും അഴിമതിക്കാർ അല്ലെങ്കിൽ ആ department ൽ അഴിമതി നടത്തുക എന്നുള്ളത് വളരെ ബുദ്ധിമുട്ടായിരിക്കും. ഇപ്പോൾ എനിക്ക് തോന്നുന്നത്, മന്ത്രിമാരുടെ, അതായത്, നിങ്ങൾ പറഞ്ഞപോലെ political level ലുള്ള corruption ഏകദേശം നിന്നു എന്നുള്ളതാണ്. ഇനി താഴേക്കുകൂടി വരേണ്ടതുണ്ട്. അതിനും എനിക്ക് തോന്നുന്നു നമ്മൾ നേരത്തെ പറഞ്ഞതുപോലെ സാക്ഷരതയും ജനകീയാസൂത്രണവുംമൊക്കെപോലെതന്നെ ഈ transparency ക്ക് മനുഷ്യനെ നിർബന്ധിക്കുകയും ഓരോ തീരുമാനങ്ങളും അതിൻറെ പിറകിലുള്ള കാരണങ്ങളും മനുഷ്യരിലേക്ക് എത്തിക്കുകയും വേണം. അറിയിച്ചില്ലെങ്കിൽ ചോദിച്ചു വാങ്ങണം. ഇപ്പോൾ, പക്ഷേ എനിക്ക് തോന്നുന്നു നമ്മൾ ഒരു reverse mode സഞ്ചരിക്കുന്നത് എന്ന്. Right to Information Act is as practically its being killed.
വിജയരാഘവൻ: There is no Information now.
നികേഷ് കുമാർ: പഞ്ചവടിപ്പാലം എന്ന് പറയുന്ന സിനിമ നമുക്ക് ഇപ്പോഴും പ്രസക്തമാകുന്നത്, നമ്മുടെ society അത് കൃത്യമായി വരച്ചു ചേർക്കുന്നതുകൊണ്ടാണ്. അതിനകത്ത് ഒരു dialogue ഉണ്ട്. അവിടെ പാലം പരിശോധിക്കാൻ പോയിട്ടുള്ള executive engineer ടെ ചർദ്ദി ഇപ്പോഴും അതിന്റെ ചുവരുകളിൽ ഉണ്ടെന്ന് പറയുമ്പോൾ പഞ്ചായത്ത് president ആയിട്ടുള്ള ഗോപിയുടെ കഥാപാത്രം പറയുന്നത്, അത് തുടച്ചുമാറ്റാൻ ഉടൻതന്നെ നടപടി എടുക്കുന്നതാണ് എന്നാണ്. അതുപോരാ നമുക്ക്, അതിനപ്പുറത്തേക്ക് ആ corruption ആണ് issue.
വിജയരാഘവൻ: Corruption cannot happen without two people. Somebody who is taking money and somebody who is giving money. Its a societal change.
നികേഷ് കുമാർ: അതിൻറെ urgency ആണ്.
വിജയരാഘവൻ: അതാണ് അതിന്റെയൊരു problem വരുന്നത്. അതിന്റെ urgency യുടെ issue lack of transparency ആണ്. for example, you ask for an electrical connection factory അവിടെ വരുമ്പോഴത്തേക്കും എന്തൊക്കെയാ വേണ്ടതെന്നുള്ളത് clear ആയിട്ട് stipulate ചെയ്യണം. രണ്ടാമത്, അതൊക്കെ ചെയ്തുകഴിഞ്ഞാൽ പിന്നെ ചെയ്യേണ്ടത് നിങ്ങൾക്ക് ചെയ്തുതരാതെ ഉദ്യോഗസ്ഥന് മറ്റ് മാർഗമുണ്ടാകില്ല.
ജേക്കബ്: ഒരു കാര്യം പറഞ്ഞോട്ടെ, ഈ സർക്കാർ ചെയ്ത കാര്യങ്ങളിൽ ഒന്ന്, ഇപ്പോൾ syntic industries ഉണ്ട്, synthetic industries അതിന്റെ Managing Director ആയിരുന്ന George Paul sir എന്നോട് പറഞ്ഞിട്ടുണ്ട്, you will never find us on the wrong side of the law. ഒരു രൂപ ഞങ്ങൾ കൈക്കൂലി കൊടുക്കില്ല. ഇരുപത്തിയേഴ് inspector മാർ ഇരുപത്തിയേഴ് department കൾക്ക് അദ്ദേഹത്തിൻറെ factory സന്ദർശിക്കാൻ അവകാശമുണ്ട്. they can issue a closure order, but they will never find a reason. ഇന്നിപ്പോൾ centralized inspection system ഉണ്ടാക്കി. that’s a transparent mechanism. അത് political will ന്റെ ഭാഗമായിട്ട് വന്നതാണ്. ഇന്ന് computer തീരുമാനിക്കും നിങ്ങൾ ഏത് factory visit ചെയ്യണമെന്നുള്ളത്. അതിൻറെ inspection ന്റെ മുഴുവൻ കാര്യങ്ങളും നിങ്ങൾ upload ചെയ്യണം. upload ചെയ്തിട്ട് അവിടെ എന്തെങ്കിലും വീഴ്ച ഉണ്ടെങ്കിൽ You give them time to rectify it. So, system of an officer walking into a company and you know find something rotten and then issuing a closure order, has stopped in Kerala at least in theory. I think we are on that right path.
തോമസ് ഐസക്: See, കേരളത്തിലാണ് survey data ഉണ്ട്. കൈക്കൂലി കൊടുക്കുന്നത് admit ചെയ്തിട്ടുള്ള ആളുകളുടെ ശതമാനം ഏറ്റവും കുറവ് കേരളത്തിലാണ്. now ഇത് സമീപകാലത്ത് ഇത് കൂടുതല് ഇത്തരത്തിൽ അഴിമതി സമൂഹത്തിൽ കുറഞ്ഞിട്ടുണ്ട്. ഇതിൽ ശക്തിപ്പെടുത്തേണ്ട ഇടപെടലുകൾ എനിക്ക് തോന്നുന്നത് ഇവയാണ്. ഏറ്റവും പ്രധാനപ്പെട്ടത് സേവനാവകാശ നിയമം. അതങ്ങ് നടപ്പാക്കി കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് വലിയ വ്യത്യാസം വരുത്തും. citizen ന് ഓരോ സേവനവും ഇന്ന സമയത്തിനുള്ളിൽ കിട്ടാനുള്ള അവകാശമുണ്ട്, and like information officer ഉള്ളതുപോലെ authority ഉണ്ട്, കിട്ടിയില്ലെങ്കില് അതിൽ നടപടിയുണ്ടാകും; then that is very comprehensive. രാജസ്ഥാനിലെ accountability നിയമത്തെക്കാൾ ഇത് strict ആണ് എന്നാണ് എനിക്ക് തോന്നുന്നത്. രണ്ടാമത്തെ പ്രധാനപ്പെട്ട ഇടപെടൽ വന്നിട്ടുള്ളത് digitilisation ആണ്. digital transformation of Kerala governance വളരെ speed ലാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് . അത് K–smart പോലുള്ള കാര്യങ്ങൾ, e– governance ൽ ഒന്നാം സ്ഥാനം ഇപ്പോ കേരളത്തിനുണ്ട്. പക്ഷേ complete അല്ല. അതിലേക്ക് പോകാൻ പറ്റും. മൂന്നാമത്തേത് social audit. ജനങ്ങൾക്ക് ഇടപെടാനും വിലയിരുത്താനും ഉള്ള സന്ദർഭം കൊടുക്കുക. കേരളത്തിൽ practice ഉണ്ട് ദേ അഞ്ചുവർഷക്കാലം entire check post അഴിമതി രഹിതമായി നടത്തി social audit നടത്തി ജയിച്ചിട്ടുണ്ട് [ചിരിക്കുന്നു].. Overall treasury the social audit as a instrument treasury മാറ്റാൻ വേണ്ടിയിട്ട്. അപ്പോ നമുക്ക് multi pronged ആയിട്ടുള്ള ഒരു intervention വേണ്ടിവരും. കേരളം ഇപ്പോൾ തന്നെ താരതമ്യേന അഴിമതി കുറഞ്ഞ ഒരു പ്രദേശമാണ്. പക്ഷേ ഇതായിരിക്കും കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട attraction ആയി മാറുന്നത്. ഇവിടെ വന്നു കഴിഞ്ഞാൽ അഴിമതി ഉണ്ടാവില്ല. you can come.
നികേഷ് കുമാർ: നമുക്ക് ഇനി അവസാനത്തെ segment ലേക്ക് കടക്കാം. ഇനി നമ്മൾ കേരളത്തിന് വേണ്ടി എന്തൊക്കെ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ഏതൊക്കെ മേഖലകൾ പുതുതായി തുറന്നിടേണ്ടതുണ്ട്. gaps എവിടെയൊക്കെ fill ചെയ്യേണ്ടതുണ്ട് എന്നുള്ളതാണ്.
വിജയരാഘവൻ: എനിക്ക് തോന്നുന്നു ഒന്ന് നമ്മുടെ land reforms ന്റെ spirit പോകാതെ we should give the farmer the right to decide on what they want to cultivate. അതായത് അവിടെ നമ്മൾ അതിനെ real estate ആയിട്ട് flat ആക്കണമെന്നല്ല. പക്ഷേ give them the right to decide what they should. കാരണം ആ valuation will have a big impact on employment and economic growth here on. Number two, നേരത്തെ പറഞ്ഞ higher education. substantial change in the higher education. Number three, നമ്മൾ നേരത്തെ സംസാരിച്ച ഇപ്പൊ ഈ കിടപ്പുരോഗികളുടെ കാര്യം. They will become part of persons with disability. അങ്ങനെ വരുമ്പോൾ you are talking of the aged population and persons with disability. ആ areas ൽ focus ചെയ്ത് പോവുകയാണെങ്കിൽ you will see a big change and of course we discussed the things like pollution ഈ areas യിൽ focus ചെയ്തുകൊണ്ടുള്ള major programs on that funding can come in. ഞാൻ നേരത്തെ പറഞ്ഞപോലെ we have to continue to be a society where nobody is differentiated because they can’t pay for something. Health ൽ ആയിരുന്നാലും education ൽ ആയിരുന്നാലും അവർക്ക് you cannot deny somebody an education because that person can’t afford that education. അത് private university ആയിരുന്നാലും government college ൽ ആയിരുന്നാലും there should be a way by which you will fund and support someone who gets admission on merit will have to be supported. We will need to think of policies that will do that. ഇത്രയും കാര്യങ്ങൾ നമ്മൾ ചെയ്ത് പോണെങ്കിൽ automatically the rest will change.
തോമസ് ഐസക്: Jacob സംസാരിച്ചോ.
ജേക്കബ്: എനിക്ക് ഒറ്റ area യെ ചൂണ്ടിക്കാണിക്കാൻ ഉള്ളു, higher education. അതിൽ നമ്മൾ ശരിക്കും sir നേരത്തെ പറഞ്ഞ പോലെ ലോകത്തിൽ ഏറ്റവും മികച്ചതാകണം. ഇപ്പോൾ Stanford even Oxford ഒക്കെ ഉണ്ടാക്കി വെച്ചിരിക്കുന്ന അതേ നിലവാരം 10, 20, 30 വർഷം കൊണ്ട് പുതിയ University കൾ ഉണ്ടാക്കലാണ്. ഇപ്പോൾ Saudi Arabia ലെ ഫഹദ് University അല്ലെങ്കിൽ Singapore National University ഒന്നും വലിയ Oxford ന്റെ ഇത്രയും പഴക്കമുള്ള അല്ലെങ്കിൽ Harvard ഒരു നൂറ്റാണ്ട് പോലും ആയില്ല. അവർ cutting edge research ലേക്ക് മാറി. കേരളത്തിന് ഇനി അത് afford ചെയ്യാൻ പറ്റും. നമ്മൾ world class ആയിട്ടുള്ള scientists കളെ produce ചെയ്തിട്ടുണ്ട്. കേരളം ഇതിന്റെ കാര്യത്തിൽ അതിനകത്ത് വലിയ resistance വരാൻ വേണ്ടി പോകുന്ന ഒരു area കൂടിയാണ്. അപ്പോ അതിൽ നമ്മുടെ best models available ആണ്. ലോകത്തിലും അത് മുഴുവൻ we should be looking at them. We need to create new institutions big institutions which can lead us. അത് കേരളത്തിലെ അടുത്ത knowledge economy യുടെ leadership ലേക്ക് പോകാൻ പറ്റുന്ന വിധത്തിലേക്കുള്ള വലിയ institutions നെയും institution builders നെയും നമ്മൾ identify ചെയ്യണം. കേരളത്തിൽ സ്ഥാപിക്കണം. നമ്മുടെ കുട്ടികൾക്ക് പഠിക്കാൻ ഇവിടെ ഇടം ഉണ്ടാവണം. അവർ പുറത്തു പോയി പഠിച്ച് വന്നു കഴിഞ്ഞാൽ അവർക്ക് ഇവിടെ ജോലി ചെയ്യാൻ വേണ്ടി പറ്റണം. പുറത്തു നിന്നുള്ള ആൾക്കാർ full time employment ആകണമെന്നില്ല they should be part of us. അത് absorb ചെയ്യാൻ പറ്റുന്ന ഒരേ ഒരു Indian state ഇന്നത്തെ അവസ്ഥയിൽ കേരളം ആണ്. നമ്മൾ വലിയ തോതിൽ ഉപയോഗിക്കണം എന്നുള്ളതാണ്. എന്നെ സംബന്ധിച്ചിടത്തോളം കേരളത്തിന് മുമ്പോട്ട് പോകാനുള്ള മുന്നോട്ടു പോയേ പറ്റൂ എന്ന് നിർബന്ധമുള്ള ഒരു area higher education ആണ്, research ആണ്, deeper research ആണ് deep technology ആണ്.
വിജയരാഘവൻ: ഒറ്റ കാര്യം കൂടെ ഞാൻ പറയട്ടെ.that is about sports. Sports is not just about medals. Sports is about training health മാത്രമല്ല overall wellbeing അതിൽ വരുന്നുണ്ട്. വേണം. ആ cost employment generate ചെയ്യും. ഒരു football team എന്ന് പറഞ്ഞാൽ ഈ കളിക്കുന്ന പതിനൊന്ന് പേരല്ല. hundred people will get involved with every football team. So എന്റെ ഒരു തോന്നൽ anybody coming should actually ensure that we have fourteen FIFA standard stadiums in Kerala and at least two with seating capacity of fifty thousand plus. Football ഒന്ന്. രണ്ടാമത്തെ swimming. Swimming ന്റെ ഒരു ഗുണം എന്ന് പറഞ്ഞാൽ it’s an individual item. I don’t know why we have not got world class swimmers from India or from Kerala.
നമുക്ക് ഇപ്പൊ മൂന്നാറിൽ ഒരു high altitude training center start ചെയ്യാം. People will come from abroad ഇപ്പോൾ ഞാൻ പറഞ്ഞ പതിനാല് stadium ഇല്ലേ പതിനാല് stadium ത്തിനോട് ചേർന്ന് ഒരു resort ഉം കൂടെ ചെയ്യേണ്ടല്ലോ. Europe ൽ ആറ് മാസം they can’t play football, it’s too cold’s snow ആണ് പലയിടത്തും. അവർ ഇവിടെ training ന് വരും It will just boost your economy.
നികേഷ് കുമാർ: നമ്മൾ ഒന്ന് രണ്ട് കാര്യങ്ങൾ വിട്ടു പോയിട്ടുണ്ട് കേട്ടോ. tourism അടക്കമുള്ള മേഖലകൾ നമ്മൾ വിട്ടു പോയിട്ടുണ്ട്.
തോമസ് ഐസക്: ഞാൻ പറയട്ടെ, അഞ്ച് കാര്യങ്ങളാണ് കേരളത്തിന്റെ ഒരു agenda ആയിട്ട് വരേണ്ടത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് knowledge economy യിലേക്കുള്ള transition ആണ്. അതിന്റെ എല്ലാ ഘടകങ്ങളെയും കുറിച്ച് ഇവിടെ പ്രതിപാദിച്ചിട്ടുണ്ട്. ഒന്ന് investment into knowledge industries, skill industries, service industries അതിൽ പരാമർശിക്കാമായിരുന്നതാണ് tourism. Tourism ത്തിനാണ് വലിയൊരു potential ഉള്ളത്. നമ്മുടെ covid ന് ശേഷം covid ന് മുമ്പുണ്ടായതിന്റെ ഇരട്ടി domestic tourist കൾ ഇന്ന് കേരളത്തിൽ വരുന്നു – രണ്ടരക്കോടി ആളുകൾ. അപ്പോൾ ഈ industries ന്റെ വളർച്ച പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ തുടക്കമായിട്ടുണ്ട്; ആക്കം കൂട്ടണം. ഇത് ചെയ്യണമെങ്കില് പറ്റിയ infrastructure വേണം, ഉന്നത വിദ്യാഭ്യാസത്തിന്റെ അലകുംപിടിയും മാറ്റണം, നൈപുണി വികസനം വേണം. ഞാൻ പറയും ഇതെല്ലാം monitor ചെയ്യാൻ പറ്റണം, comprehensively ആയിരിക്കണം അത്. അതുകൊണ്ട് ഒരു index of transition to knowledge economy വിജ്ഞാന സമ്പദ്ഘടനക്കുള്ള പരിവർത്തനത്തിൻറെ സൂചിക. ഇതിനൊക്കെ monitorable goal കൾ ഈ ഓരോ കാര്യത്തിനും നിശ്ചയിച്ചിട്ട് മൂന്ന് മാസം കൂടുമ്പോൾ സർക്കാരിന് നമ്മൾ എത്ര point മുന്നോട്ടുപോയി എന്ന് പറയാൻ കഴിയണം. ഒരു goal അഞ്ചുവർഷം കൊണ്ട് ചേരുന്നത് എത്തിക്കഴിഞ്ഞാൽ നൂറാവും point; നമ്മൾ എത്ര മുന്നോട്ടുപോയി എന്ന് ജനങ്ങളോട് report ചെയ്യുന്ന ഒരു സമ്പ്രദായം നമുക്ക് ഇതിൽ കൊണ്ടുവരാൻ പറ്റണം. രണ്ടാമത്തേത് ഇതിൽ ഉൾച്ചേർന്ന വികസനമാണ് എല്ലാവരുടെയും ദാരിദ്ര്യം ഇല്ലായ്മ ചെയ്യണം, തൊഴിലവസരങ്ങൾ വർദ്ധിക്കണം, അതിൽ നമ്മള് ചർച്ച ചെയ്യാതെ പോയതൊന്ന് അവസാനമാണ് പരാമർശിക്കപ്പെട്ടത്. ഉപജീവന തൊഴിലുകൾ, കൃഷി, പരമ്പരാഗത വ്യവസായങ്ങളും, അത് ഈ പാവങ്ങളും സാധാരണക്കാരും ഒക്കെ അതിന്റെ വരുമാനം വർദ്ധിപ്പിക്കാനും നവീകരണത്തിനും ഉള്ള നടപടികൾ വേണം. അതിൽ കാർഷിക മേഖലയാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം. അപ്പോ കാർഷിക മേഖലയില് മൂന്ന് pivot കള് ആണ് ഒന്ന് ഉത്പാദനക്ഷമത കൂടണം. international തലത്തിൽ നമ്മുടെ productivity gap വളരെ വലുതാണ്. രണ്ട്, value addition ൽ മുന്നോട്ടുപോണം. മൂന്ന്, ഇതിന്റെ ഒക്കെ നേട്ടം ജനങ്ങൾക്ക് കിട്ടാൻ വേണ്ടി കർഷക – കർഷകത്തൊഴിലാളി കൂട്ടായ്മകളും മറ്റും നമുക്ക് ഉണ്ടാവണം. പരമ്പരാഗത വ്യവസായങ്ങൾ, കുടിൽ വ്യവസായങ്ങൾ എന്നിവയെല്ലാം ഉൾച്ചേർന്നത്. എല്ലാവർക്കും ഇതിന്റെ നേട്ടങ്ങൾ ഉണ്ടാവും എന്ന് ഉറപ്പു വരുത്താനുള്ള ഇടപെടൽ ഉണ്ടാവണം. മൂന്നാമത്തേത് സ്ത്രീ തുല്യതയാണ്. അക്രമങ്ങൾസ്ത്രീകൾക്കെതിരായുള്ളത് കുറയ്ക്കാൻ കഴിയണം, സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഉയർത്താൻ കഴിയണം, in fact തൊഴിൽ പങ്കാളിത്തം അമ്പത് ശതമാനമാകുന്നതു കേരള സമൂഹത്തിൽ മാറ്റം കൊണ്ടുവരും. ഇത്രയും സ്ത്രീകൾ പുറത്തുപോയി ജോലി ചെയ്യുമ്പോൾ അതിന്റെ വ്യത്യാസം അവരുടെ ബോധത്തിലും എല്ലാത്തിലും ഉണ്ടാവും. വീട്ടിലും ഒക്കെ ഉണ്ടാവും. നാലാമത്തേത് ,environment ആണ്. നമ്മൾ അത് വേണ്ടത്ര ചർച്ച ചെയ്തില്ല പക്ഷേ ഇന്നത്തെ കാലത്ത് നമുക്ക് അത് മാറ്റിവെക്കാൻ കഴിയില്ല. ഹരിത മിഷന്റെ വലിയ പങ്കാളിത്തമുള്ള, ശുചിത്വത്തെയും പച്ചത്തുരുത്തിനെയും പുഴ ഒഴുകുന്നതിനെയും കൃഷിയെയും എല്ലാം ചേർത്തുകൊണ്ടുവരുന്ന carbon neutral പദ്ധതികളെല്ലാം ചേർന്ന് ഒരു സമഗ്ര പരിപാടി. ഇതെല്ലാം ചേർത്തിട്ടുള്ള പരിസ്ഥിതി സൗഹൃദകേരളം. അവസാനത്തേത് നമ്മൾ ഒരു secular പുരോഗമന സംസ്കാരത്തിന്റെ ഇടമാകണം എന്നതാണ്. secular ഇടങ്ങൾ കൂടണം. എല്ലാ മനുഷ്യർക്കും കലയൊക്കെ ആസ്വദിക്കാനുള്ള സന്ദർഭം ഉണ്ടാവണം, പരിശീലനം ഉണ്ടാവണം, sports ഉം അതിലേക്ക് കടന്നുവരികയാണ്. യഥാർത്ഥത്തിൽ KIIFB യുടെ investment pattern വന്നപ്പോൾ ഒത്തിരി പേർ ചോദിച്ചു, ‘എന്തിനാ ഈ അമ്പത് കോടി രൂപയുടെ cultural centers, എല്ലാ ജില്ലയിലും ഉണ്ടാക്കണേ?’. [ചിരിക്കുന്നു] cultural infrastructure ഉണ്ടെങ്കിൽ മാത്രമേ ഇതൊക്കെ ജനങ്ങൾക്ക് പ്രാപ്യമായി തിരൂ.. So also something like ഒരു നാലായിരം കോടി രൂപ ഈ പറഞ്ഞ stadiums, എല്ലാ ജില്ലക്കും ഒരു സ്പോർട്സ് കോംപ്ലക്സ്, indoor stadium അടക്കം. ചിലയിടത്ത് football ഉണ്ട് കെസിഎയുമായി, ആയിട്ട് ബന്ധപ്പെട്ട് cricket stadium എല്ലായിടത്തും ഉണ്ടാകണം. എല്ലായിടത്തും നമുക്ക് ഒരു football stadium FIFA standard ൽത്തന്നെ ഉണ്ടാവണം. ഇതെന്താണെന്ന് അറിയാമോ? secular കൂട്ടങ്ങളാണ്. ഈ കൂട്ടായ്മ വളരെ secular ആണ്. നമ്മുടെ നാടിന്റെയാകെ football team എന്ന ആവേശമാണ് അതുണ്ടാക്കുന്നത്. So ഈ culture ഇത്തരത്തിലുള്ളൊരു comprehensive view ആണ് നമ്മുടെ നാടിന്റെ വികസനത്തിനുവേണ്ടി നമുക്ക് മുന്നോട്ടുവയ്ക്കാനുള്ളത്. Transition knowledge ഉൾച്ചേർന്ന വികസനം. അപ്പോൾ അതിൽ ഉപജീവന തൊഴിലുകളും അനുബന്ധ കാര്യങ്ങളും വരുന്നു. സ്ത്രീ സുരക്ഷ അല്ലെങ്കിൽ gender equality, പരിസ്ഥിതി സൗഹാർദ്ദം and progressive culture ഇതെല്ലാം ഉൾച്ചേർന്നിട്ടുള്ള ഒരു കാഴ്ചപ്പാട് കേരളത്തിന്റെ മുന്നിൽ വയ്ക്കാൻ പറ്റണം.
നികേഷ് കുമാർ: നമുക്ക് അവസാനിപ്പിക്കാം. ഏതെങ്കിലും area യിൽ എന്തെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ പറയാം. Open kitchen കൾ നമ്മൾ വിട്ടുപോയി അല്ലേ ? നമുക്ക് സ്ത്രീകളെ ജോലിയിലേക്ക് എത്തിക്കാൻ open kitchen കൾ വേണം.
തോമസ് ഐസക്: സ്ത്രീകൾ ജോലിയിലേക്ക് എത്തണമെങ്കിൽ ഒന്ന്, വീട്ടിൽ ക്രമീകരണം വേണം. അപ്പോൾ community kitchen ആവാം. curry point കൾ ആവാം [ചിരിക്കുന്നു] അതായത് curry ഉണ്ടാക്കാനാണ് ഈ കേരളത്തിലെ സ്ത്രീകളിൽ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത്. ആ സംവിധാനത്തിൽ അകത്ത് mechanisation വേണം. ഇതൊക്കെ വിലകുറച്ച് ലഭ്യമാക്കുക. ഇതെല്ലാം അതുമായിട്ട് ബന്ധപ്പെട്ട് വരുന്നതാണ്. രണ്ട്, രാത്രിയൊക്കെ വീട്ടിൽ കൊണ്ടുചെന്നാക്കണം. So she autos ഉം she വണ്ടികളും കാര്യങ്ങളും സ്ത്രീകൾക്ക് വേണ്ടി നമ്മൾ കൊണ്ടുവരേണ്ടതുണ്ട്. മൂന്ന്, same ഹരിതകർമ്മസേന. നമ്മുടെ ജാതി ഇന്ത്യയിൽ ഏറ്റവും താഴ്ന്ന തരത്തിലുള്ള ജോലിയല്ലേ മാലിന്യനിർമാർജനം; ഇന്ന് അതിൽ 217 ഹരിതകർമ്മസേന അംഗങ്ങൾ ജനപ്രതിനിധികളാണ്. See ഒരു ജോലി അങ്ങ് നമ്മൾ transform ചെയ്തു. ഇന്ന് പരിചരണ ജോലിക്ക്, അടുത്തുള്ള വീട്ടിലൊരു സ്ത്രീ പോവില്ല. ദൂരെ നിന്ന് കൊണ്ടുവരണം. അതുകൊണ്ട് thirty thousand forty thousand കൊടുക്കാതെ വീട്ടിൽ ഒരാളെ നിർത്താൻ കിട്ടത്തില്ല. ഇതിന്റെ ഈ stigma കളഞ്ഞ് നമ്മൾ അടുത്ത വീട്ടിൽനിന്ന് പോയി ഒരു രണ്ടു മൂന്ന് മണിക്കൂർ ജോലിയിൽ സഹായം ചെയ്തു കൊടുത്താൽ ഒരു പതിനായിരം – അയ്യായിരം രൂപയ്ക്ക് കാര്യം നടക്കും. എല്ലാവർക്കും ഈ സഹായം കിട്ടും. തൊഴിൽ എന്റെ അഭിമാനം എന്ന് തോന്നിക്കുന്ന രീതിയിലേക്ക് നാം മാറണം. സ്ത്രീക്ക് ജോലി നൽകുകയെന്ന് പറയുന്നത് ഒരു സാമ്പത്തിക പ്രവർത്തനം അല്ല കേട്ടോ. This will be a big challenge in social transformation. l



