Wednesday, March 4, 2026

ad

Homeകവര്‍സ്റ്റോറിപൊതുജനാരോഗ്യവും 
ചികിത്സാ 
സംവിധാനങ്ങളും

പൊതുജനാരോഗ്യവും 
ചികിത്സാ 
സംവിധാനങ്ങളും

ലോകം ജിജ്ഞാസയോടെയാണ് കേരളത്തിന്റെ ആരോഗ്യരംഗത്തെ നോക്കിക്കാണുന്നത്. നമ്മുടെ ആരോഗ്യ മാതൃകയും അതിന്റെ കാര്യപ്രാപ്തിയും കോവിഡ് മഹാമാരിക്കാലത്ത് ലോകശ്രദ്ധ പിടിച്ചുപറ്റി. ഇതിന് അടിത്തറയായത് ജനകീയാസൂത്രണ കാലം മുതൽ ശക്തിപ്പെട്ട തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഭരണനിയന്ത്രണവും അതുവഴിയുള്ള ജനപങ്കാളിത്തവും പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങളെ കൂടുതൽ ജനോന്മുഖമാക്കിമാറ്റിയതാണ്.

എല്ലാവർക്കും ആരോഗ്യസുരക്ഷ
പ്രാഥമിക, ദ്വിതീയ, തൃതീയ മേഖലകൾ വഴിയുള്ള സുസംഘടിതമായ പൊതു ആരോഗ്യരക്ഷാ കേന്ദ്രങ്ങളുടെ ശൃംഖല എല്ലാവർക്കും ആരോഗ്യ സേവനങ്ങൾ പ്രാപ്തമാക്കി. രോഗപ്രതിരോധം, നിരീക്ഷണവും റിപ്പോർട്ടിങ്ങും, രോഗനിർണയം, ചികിത്സ തുടങ്ങി എല്ലാ മേഖലകളിലും കേരളം കെെവരിച്ച മികവ് സംസ്ഥാനത്തിന്റെ ആരോഗ്യസൂചകങ്ങളിൽ, അത്ഭുതാവഹമായ മാറ്റങ്ങളുണ്ടാക്കി. നിതി ആയോഗ് ഏറ്റവും ഒടുവിലായി പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ കേരളം ഒന്നാമതാണ്. പൊതുജനാരോഗ്യമേഖലയിൽ സുസ്ഥിരവും വളരുന്നതുമായ നേട്ടമാണ് കേരളം കെെവരിച്ചതെന്നാണ് നിതി ആയോഗ് പഠനം വ്യക്തമാക്കിയത്. മാതൃമരണനിരക്കും ശിശുമരണനിരക്കും അത്ഭുതാവഹമാംവിധം കുറഞ്ഞത് ഹൃദ്യം പോലെയുള്ള ആസൂത്രിതമായ പദ്ധതി നടത്തിപ്പിന്റെയും സൂക്ഷ്മമായ മോണിറ്ററിങ്ങിന്റെയും നേട്ടമാണ്.

പശ്ചാത്തലവികസനം
2016–2026 കാലത്ത് ഇടതുമുന്നണി സർക്കാർ ആരോഗ്യരംഗത്ത് നീതിപൂർവകവും സാർവത്രികവുമായ, എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനമാണ് സ്വീകരിച്ചത്. നാടിന്റെ സർവതലസ്പർശിയായ വികസനം ലക്ഷ്യമിട്ടുകൊണ്ടു വന്ന നാലു മിഷനുകളിലൊന്നായ ആർദ്രം മിഷൻ സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനങ്ങളെ ജനസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2017ൽ ആരംഭിച്ചത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി പരിവർത്തിപ്പിച്ചതുവഴി ചികിത്സാ സൗകര്യങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കാൻ സാധിച്ചു. അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തി. പ്രാഥമികരംഗത്തുണ്ടായ ഈ വിപ്ലവം താലൂക്ക്, ജില്ലാ ആശുപത്രികളിലെ തിരക്ക് കുറയ്ക്കാനും രോഗികൾക്ക് ഗുണമേന്മയുള്ള സേവനം ഉറപ്പാക്കാനും സഹായിച്ചു. നമ്മുടെ ആരോഗ്യരക്ഷാ ശൃംഖല നവീകരിക്കപ്പെട്ടു എന്നതാണ് ആർദ്രം മിഷനിലൂടെ കെെവരിച്ച കാതലായ നേട്ടം. ആർദ്രം മിഷന്റെ ലക്ഷ്യങ്ങൾ നേടുന്നതിനാവശ്യമായ മനുഷ്യവിഭവശേഷിയിൽ ഗണ്യമായ വർധനയുണ്ടായി. 2016–25 നിടയ്ക്ക് ആരോഗ്യമേഖലയിൽ 10,382 തസ്തികകൾ സൃഷ്ടിച്ചു. ആരോഗ്യമേഖലയിലെ പൊതുനിക്ഷേപം ഗണ്യമായി വർദ്ധിപ്പിച്ചു. കിഫ്ബി വഴി 12,324 കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ നടപ്പാക്കിവരുന്നു. ജീവിതശെെലീ രോഗ നിയന്ത്രണ പദ്ധതികൾ, പകർച്ചവ്യാധി നിയന്ത്രണവും സുരക്ഷയും, ഇ ഹെൽത്ത് സംവിധാനം തുടങ്ങിയവയും നടപ്പിലാക്കി. ആരോഗ്യ ഭരണനിർവഹണത്തിന് ഒരു ഏകീകൃത നിയമപരമായ ചട്ടക്കൂടിനായി 2023ൽ പുതിയ, ‘കേരള പൊതുജനാരോഗ്യ നിയമം’ നടപ്പാക്കി. കേരളത്തിലെ മെഡിക്കൽ ഗവേഷണ – അക്കാദമിക് മേഖലകളെ ശക്തിപ്പെടുത്തുന്നതിനായി അവയവമാറ്റ ശസ്ത്രക്രിയാ യൂണിറ്റുകളടക്കം സംവിധാനങ്ങൾ വിപുലമാക്കി.

കേരളത്തിന്റെ പൊതുജനാരോഗ്യ രംഗത്ത് സുസ്ഥിര വികസനം സാധ്യമാക്കിയെങ്കിലും പുതിയ പകർച്ച വ്യാധികൾ, ജീവിതശെെലീരോഗങ്ങൾ, വയോജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ എന്നിവ ഭാവിയിലെ വെല്ലുവിളികളാകും. ഇതിന്റെയടിസ്ഥാനത്തിൽ കേരള സർക്കാർ 2031ഓടെ കേരളം കെെവരിക്കേണ്ട ആരോഗ്യലക്ഷ്യങ്ങളെക്കുറിച്ചുള്ള സമഗ്രമായ മാർഗരേഖയായ ‘വിഷൻ 2031’ വിഭാവനം ചെയ്തിട്ടുണ്ട്. ഗവേഷണ രംഗത്ത് കേരളത്തെ ഒരു ഹബ്ബാക്കി മാറ്റുന്നതിനും വിഷൻ 2031 ലക്ഷ്യമിടുന്നു. ഇതോടൊപ്പം ഭാവിയിൽ ആരോഗ്യമേഖലയിൽ ജനകീയ ഇടപെടലുകൾ എങ്ങനെ കൂടുതൽ ശക്തിപ്പെടുത്താനാകുമെന്നതും ഗൗരവമായി ചർച്ച ചെയ്യേണ്ട വിഷയമാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

11 + 1 =

Most Popular