Wednesday, May 13, 2026

ad

Homeകവര്‍സ്റ്റോറിയുവജന
ക്ഷേമം

യുവജന
ക്ഷേമം

നസംഖ്യയിലെ ഏറ്റവും ചലനാത്മകമായ വിഭാഗമാണ് യുവജനങ്ങൾ. കേരളത്തിൽ ഇവരുടെ എണ്ണം 32–34% വരെയാണ്. നാടിന്റെ ഭാവിയും വളർച്ചയുടെ ഇന്ധനവും ഇവരാണ്. അതുകൊണ്ടുതന്നെ ശക്തമായ യുവജന പ്രസ്ഥാനങ്ങൾ പ്രവർത്തിക്കുന്ന കേരളത്തിൽ യുവജനങ്ങൾക്കായുള്ള വേദികൾക്കും നിരവധി സ്കീമുകൾക്കും രൂപം നൽകപ്പെട്ടിട്ടുണ്ട്. യുവജന ക്ഷേമബോർഡും യുവജനകമ്മീഷനും ഇതിൽ എടുത്തു പറയേണ്ടതാണ്. കഴിഞ്ഞ ഒരു ദശാബ്ദക്കാലം യുവജനങ്ങളുമായി ബന്ധപ്പെട്ടുള്ള സർവതലസ്പർശിയായ പ്രവർത്തനങ്ങളാണ് എൽഡിഎഫ് സർക്കാർ നടത്തിയത്.

തൊഴിലില്ലായ്മയ്ക്ക് പരിഹാരം
കേരളത്തിലെ യുവജനങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം തൊഴിലില്ലായ്മയാണ്. 2023–24ലെ പിഎൽഎഫ്എസ് സർവെ പ്രകാരം 15–29 നിടയ്ക്ക് പ്രായമുള്ളവരുടെ തൊഴിലില്ലായ്മാനിരക്ക് ദേശീയതലത്തിൽ 10.2 ശതമാനമായിരുന്നപ്പോൾ കേരളത്തിലത് 29.9 ശതമാനമായിരുന്നു. ഇതിനുള്ള പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് യുവജനങ്ങളുടെ പ്രതീക്ഷകൾക്കനുസരിച്ചുള്ള തൊഴിലവസരങ്ങൾ കേരളത്തിൽ സൃഷ്ടിക്കപ്പെടുന്നില്ല എന്നതാണ്. മറ്റൊന്ന് അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് രാജ്യത്തിനകത്തും പുറത്തും ഉണ്ടായിക്കൊണ്ടിരിക്കുന്ന തൊഴിലുകൾക്ക് ആവശ്യമായ നെെപുണി ഇല്ലാത്തതാണ്. ഇതിനു പരിഹാരമായി രണ്ടു നടപടികളാണ് കേരള സർക്കാർ സ്വീകരിച്ചിട്ടുള്ളത്. ഒന്നാമത്തേത്, കൂടുതൽ നല്ല തൊഴിലുകൾ കേരളത്തിൽതന്നെ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുകൊണ്ട് സംസ്ഥാനത്തെ വിജ്ഞാന സമ്പദ്ഘടനയാക്കി മാറ്റുക. രണ്ടാമത്തേത്, കേരളത്തിൽ വളർന്നുകൊണ്ടിരിക്കുന്ന വിജ്ഞാന മേഖലകളിൽ മാത്രമല്ല, ദേശീയ–അന്തർദേശീയ തലങ്ങളിലുള്ള ഇത്തരം തൊഴിൽ സാധ്യതകളിലും കേരളത്തിലെ യുവജനങ്ങളെ പ്രാപ്തരാക്കുന്നത് ലക്ഷ്യമിട്ടുള്ള നെെപുണി പരിശീലനമാണ്. ഇത്തരത്തിൽ നെെപുണി പരിശീലനത്തിന് സർക്കാർ വിപുലമായ സംവിധാനങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിനായി കെ ഡിസ്ക്, അസാപ്പ്, കെയ്-സ്, കെൽട്രോൺ, ഐഎച്ച്ആർഡി തുടങ്ങി വിവിധ ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട്. എൽഡിഎഫ് സർക്കാർ 2016നും 2026നും ഇടയിൽ മുന്നോട്ടുവച്ച ഓരോ വാർഷിക ബജറ്റിലും യുവജനങ്ങളുടെ വിദ്യാഭ്യാസത്തിനും നെെപുണി വികസനത്തിനും ക്ഷേമത്തിനുമായി അർഹമായ വിഹിതം നീക്കിവച്ച് നവീനമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി. കേരളത്തിലെ യുവജനങ്ങളുടെ നെെപുണി പരിപോഷണം ലക്ഷ്യമിട്ട് 2026–27 ബജറ്റിൽ ‘കേരള യൂണിവേഴ്സിറ്റി ഫോർ സ്കിൽ ഡെവല്പ്മെന്റ് ആന്റ് എന്റർപ്രണർഷിപ്പ്’ എന്ന സ്ഥാപനം രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. 22 വയസ്സുമുതൽ 30 വയസ്സുവരെയുള്ള മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന യുവജനങ്ങൾക്ക് ഈ കാലയളവിൽ പ്രതിമാസം 1000 രൂപ സാമ്പത്തികസഹായം നൽകുന്ന കണക്ട് ടു വർക്ക്’ സ്കോളർഷിപ്പ് പദ്ധതിയ്ക്കായി 400 കോടി രൂപയാണ് വകയിരുത്തിയത്.

പിഎസ്-സി നിയമനത്തിൽ, രാജ്യത്തെ 60–66 ശതമാനം നിയമനം നടത്തുന്നതും കേരള പിഎസ്-സിയാണ്. ഇതിനുപുറമെ സർക്കാർ മേഖലകൾക്കു പുറത്ത് യുവജനങ്ങൾക്കു തൊഴിൽ നൽകാൻ വേണ്ടിയുള്ള നിരവധി പ്രോത്സാഹന പരിപാടികളുമുണ്ട്. വിജ്ഞാനകേരളം തൊഴിൽ പദ്ധതി വഴി 2025–26ൽ 3 ലക്ഷത്തിലേറെ യുവജനങ്ങൾക്കാണ് തൊഴിൽ നൽകിയത്.

ആദിവാസി വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് പൊലീസ് ഫോറസ്റ്റ് വിഭാഗങ്ങളിൽ അർഹമായ തൊഴിൽ പരിശീലനവും പിഎസ്-സി വഴി തൊഴിലും ഉറപ്പാക്കാൻ എൽഡിഎഫ് സർക്കാർ പ്രത്യേക നിയമനിർമാണം നടത്തി. കായികമേഖലയിലും പ്രത്യേകം ശ്രദ്ധചെലുത്തിവരുന്നു. യുവജനക്ഷേമ ബോർഡും നിരവധി പരിപാടികൾ നടത്തിവരുന്നു.

പ്രശ്നങ്ങൾ
ആഗോളതലത്തിൽ വർധിച്ചുവരുന്ന ലഹരിയുടെ ഉപയോഗവും വിപണനവും പൊതുവിൽ കേരളത്തിലെ യുവാക്കളെയും ബാധിച്ചിട്ടുണ്ട്. ആക്രമണോത്സുകതയും ആത്മഹത്യാ പ്രവണതയും വർധിക്കുന്നു. ലിംഗസമത്വത്തെക്കുറിച്ചുള്ള വലിയ പ്രചരണങ്ങൾ നടക്കുമ്പോഴും സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്നു. ഇതോടൊപ്പം ചർച്ച ചെയ്യപ്പെടേണ്ടതാണ് സോഷ്യൽ മീഡിയയോടുള്ള ആസക്തി. നമ്മുടെ സമൂഹം ഉത്തരവാദിത്ത ബോധത്തോടെ സോഷ്യൽ മീഡിയയിൽ പെരുമാറാനുള്ള ശേഷിയും പക്വതയും ആർജിച്ചിട്ടില്ല എന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. പൊലീസ് അടക്കമുള്ള നിയമസംവിധാനത്തിലൂടെയും സാമൂഹ്യ അവബോധ പരിപാടികളിലൂടെയും അടിയന്തരമായും ഇതിനുള്ള പരിഹാരം കാണേണ്ടതുണ്ട്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × three =

Most Popular