Wednesday, May 13, 2026

ad

Homeകവര്‍സ്റ്റോറിഭരണ 
നിര്‍വഹണം

ഭരണ 
നിര്‍വഹണം

രണ നിർവഹണ സംവിധാനങ്ങളും പ്രക്രിയയും സമ്പ്രദായങ്ങളും എല്ലാം മാറിയ ലക്ഷ്യങ്ങൾക്കൊത്തു കാലോചിതമാക്കാതെ നവകേരള സൃഷ്ടി സാദ്ധ്യമാകില്ല. കേരളത്തിന്റെ ഭരണയന്ത്രം കാര്യക്ഷമത കൂടിയതും അഴിമതി കുറഞ്ഞതും പ്രതിബദ്ധതയുള്ളതുമായ ഒന്നാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ടതാണ്. എന്നാൽ പരിഹരിക്കപ്പെടേണ്ട ഒട്ടേറെ പോരായ്മകളുണ്ട്.

ഭരണപരിഷ്കാര കമ്മീഷനുകൾ
ഭരണപരിഷ്‌കരണവുമായി ബന്ധപ്പെട്ട ചരിത്രം പരിശോധിച്ചാൽ ഇടതുപക്ഷ സർക്കാരുകൾ ഇത്തരം പരിശ്രമങ്ങൾ ഓരോ ഘട്ടത്തിലും സ്വീകരിച്ചിരുന്നു എന്നും വലതുപക്ഷ സർക്കാരുകൾ അതിനെ ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകാൻ തയ്യാറായിരുന്നില്ല എന്നും കാണാനാകും. കേരളത്തിലെ നാല് ഭരണപരിഷ്കാര കമ്മീഷനുകളിൽ മൂന്നിന്റേയും അധ്യക്ഷന്മാർ ഇടതുപക്ഷ മുഖ്യമന്ത്രിമാരായിരുന്ന ഇഎംഎസ്, ഇ കെ നായനാർ, വി എസ് അച്യുതാന്ദൻ എന്നിവരായിരുന്നു.

കഴിഞ്ഞ 10 വർഷക്കാലത്തെ ഭരണപരിഷ്‌കാര നേട്ടങ്ങൾ മനസിലാക്കുന്നതിന് ഏതാനും ഉദാഹരണങ്ങൾ പരിശോധിച്ചാൽ ഏതൊരാൾക്കും സാധിക്കും. കുത്തഴിഞ്ഞ ക്ഷേമപെൻഷൻ വിതരണം കാര്യക്ഷമമാക്കിയത്, സേവനങ്ങളുടെ ഡിജിറ്റലൈസേഷൻ, വ്യവസായ സൗഹൃദമായിട്ടുള്ള കേരളത്തിന്റെ പരിവർത്തനം, വിഴിഞ്ഞമടക്കമുള്ള വൻകിട പ്രോജക്ടുകളുടെ നിർവ്വഹണത്തിലെ കാര്യക്ഷമത ഇങ്ങനെ ഈ പട്ടിക നീട്ടാം.

സേവനപ്രദാനം
ഇനിയും നമുക്ക് ഭരണ പരിഷ്‌കാരത്തിൽ ഏറെ മുന്നോട്ടുപോകുവാനുണ്ട്. അടുത്ത അഞ്ച് വർഷത്തേക്കുള്ള പ്രധാന ലക്ഷ്യങ്ങൾ ഇവയാകാം: വാതിൽപ്പടി സേവന വിതരണത്തിലൂടെയും, ഓൺലൈനിലൂടെയും ആവശ്യമുള്ളിടത്തെല്ലാം വ്യക്തിഗതമായ സഹായത്തോടെയും സേവനങ്ങൾ ലഭ്യമാകണം. ഈ സേവനങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ലഭ്യമാവുകയും വേണം. ഡിജിറ്റൽ പൗരസേവ സഹായ കേന്ദ്രങ്ങള്‍ സാർവത്രികമാകണം. പരാതികൾ സമയബന്ധിതമായി പരിഹരിക്കപ്പെടണം. എങ്കിലേ പൗരന് സംതൃപ്തമായ സേവന ലഭ്യത ഉണ്ടാവൂ.

ജനപങ്കാളിത്തം
പൊതു സേവന ലഭ്യത സുതാര്യവും ഫലപ്രദവുമാക്കുന്നതിന് ജനങ്ങളുടെ പങ്കാളിത്തം നിർണായകമാണ്. ആശയവിനിമയം, സോഷ്യൽ ഓഡിറ്റ്, പങ്കാളിത്ത ആസൂത്രണം, ഫീഡ്‌ബാക്ക് സംവിധാനങ്ങൾ എന്നിവയിലൂടെ പൗരർ സജീവമായി പങ്കെടുക്കുമ്പോൾ – സേവനങ്ങളെ യഥാർത്ഥ ആവശ്യങ്ങളുമായും പ്രാദേശിക മുൻഗണനകളുമായും കണ്ണിചേര്‍ക്കാനാകും.

നഷ്‌ടത്തിന്റെ ഉത്തരവാദിത്വം
കർശനമായ സമയപരിധികളും കാലതാമസത്തിനുള്ള നഷ്ടപരിഹാരവും ഉറപ്പാക്കുക. സേവന ലഭ്യത കാണിക്കുന്ന പൊതു ഡാഷ്‌ബോർഡുകളും ശക്തമായ ഡാറ്റ സംരക്ഷണവും അനുമതി സംവിധാനങ്ങളും ഒരുക്കുക.

ശക്തമായ പരാതി പരിഹാര സംവിധാനത്തിൽ പരിഹാരം പെട്ടെന്നുണ്ടാവണം നഷ്ടോത്തരവാദിത്വവും ഉണ്ടാവണം. ഇത് സംബന്ധിച്ച നിയമനിർമാണവും വേണ്ടി വന്നാൽ വേണം.

മേഖല തിരിച്ച് പരിഷ്കാര പരിപാടി
ഓരോ ഡിപ്പാർട്മെന്റിന്റെയും കാര്യക്ഷമത ഉയർത്തുന്നതിനും ജനസൗഹൃദമാക്കുന്നതിനും സമയബന്ധിത പരിപാടി തയ്യാറാക്കേണ്ടതുണ്ട്. നാലാം ഭരണ പരിഷ്‌കാര കമ്മീഷന്റെ മേഖല തിരിച്ചുള്ള റിപ്പോർട്ടുകൾ ഇതിനു സഹായകരമാണ്. സെക്രട്ടേറിയേറ്റ് തലത്തിൽ പരിഷ്‌കാരങ്ങൾ ഇനിയും വേണ്ടതുണ്ട്.

കേരളത്തിലെ വികസന ഏജൻസികളുടെ കാര്യക്ഷമത ഇനിയും ഗണ്യമായി ഉയർത്തേണ്ടതുണ്ട്. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. പക്ഷേ, അനാരോഗ്യകരമായ പ്രവണതകൾ ഇല്ലാതാവണം. കേരളം കൂടുതൽ വ്യവസായ സൗഹൃദമാവണം. വൻകിട പ്രോജക്ടുകളുടെ നടത്തിപ്പിൽ ഉണ്ടായിട്ടുള്ള അഭിലഷണീയമായ മാറ്റങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണം.

വികസനത്തിൽ സർക്കാരിന്റെ പങ്ക് ഇല്ലാതാക്കുന്ന നിയോലിബറൽ നിലപാട് കേരളം തള്ളിക്കളയും. അതേസമയം സർക്കാരിനെ കൂടുതൽ ജനസൗഹൃദവും കാര്യക്ഷമവും ആക്കേണ്ടതുമുണ്ട്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fifteen + 14 =

Most Popular