Wednesday, March 4, 2026

ad

Homeകവര്‍സ്റ്റോറിനെെപുണി 
പരിശീലനവും 
തൊഴിലും

നെെപുണി 
പരിശീലനവും 
തൊഴിലും

കേരള വികസനത്തിന്റെ അടുത്ത ഘട്ടം വിജ്ഞാന സമ്പദ്-ഘടനയിലേക്കുള്ള പരിവർത്തനമാണ്. അതിന് അനിവാര്യമായും ഉറപ്പാക്കേണ്ട പ്രമുഖ ഘടകങ്ങളിലാന്നാണ് നെെപുണിയുള്ള തൊഴിൽസേനയുടെ സൃഷ്ടി. നൂതനമായ സാങ്കേതികവിദ്യകളിൽ പരിശീലനം ലഭിച്ച തൊഴിൽസേനയ്ക്ക് വ്യവസായ നിക്ഷേപത്തെ കേരളത്തിലേക്ക് ആകർഷിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കാൻ കഴിയും. അതിന് കൃത്യമായ കർമപരിപാടിക്ക് രൂപം നൽകേണ്ടതുണ്ട്.

നാം ഈ കർമപരിപാടിയുടെ തുടക്കഘട്ടത്തിലാണ്. ആദ്യത്തേത്, വിദ്യാഭ്യാസ സ്ഥാപനാടിസ്ഥാനത്തിൽ നെെപുണി പരിശീലന പരിപാടി ഉറപ്പാക്കുക എന്നതാണ്. എഞ്ചിനീയറിങ്, പോളിടെക്നിക്, ഐടിഐ എന്നീ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നും വർഷം 70000ത്തോളം വിദ്യാർഥികളാണ് സാങ്കേതികപഠനം പൂർത്തിയാക്കി ഇറങ്ങുന്നത്. ചുരുക്കം ചില സ്ഥാപനങ്ങളിലൊഴികെ ഒരിടത്തും അത്യാധുനിക നൂതന നെെപുണി കോഴ്സുകൾ പഠിപ്പിക്കുന്നതിനാവശ്യമായ പശ്ചാത്തലസൗകര്യങ്ങളും സംവിധാനങ്ങളും ഉള്ളടക്ക നിർമിതിയും ഇല്ല. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തും. സാങ്കേതിക സർവകലാശാലകൾക്കു കീഴിൽ പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്ക് ഉടനടി പ്ലേസ്മെന്റ് ഉറപ്പാക്കുന്ന പ്ലേസ്-മെന്റ് സംവിധാനവും ഉറപ്പുവരുത്തും.

ആർട്സ് ആന്റ് സയൻസ് കോളേജിലെ വിദ്യാർഥികൾക്കും തൊഴിലധിഷ്ഠിത നെെപുണി പരിശീലനം നൽകണം. ഇതിന്റെ ആദ്യപടിയായാണ് 4 വർഷക്കോഴ്സിൽ രണ്ടാം വർഷം മുതൽ നെെപുണി പരിശീലനം ഉൾപ്പെടുത്തിയുള്ള പരിഷ്കാരം നടപ്പിലാക്കിയത്.

കോളേജ്, ഐടിഐ, പോളിടെക്നിക്, വിഎച്ച്എസ്ഇ സ്ഥാപനങ്ങളിൽ പഠിക്കുന്ന ഏതാണ്ട് 3 ലക്ഷം അവസാന വർഷ വിദ്യാർഥികൾക്ക് പഠനം പൂർത്തിയാക്കുമ്പോൾ നെെപുണി പരിശീലനം ഉറപ്പാക്കുകയെന്നതാണ് ലക്ഷ്യം. ഈ നെെപുണി പരിശീലന പരിപാടി പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായിരിക്കണം. നേതൃത്വം നൽകുന്നതിന് അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്കിൽ സെന്ററുകളും അതിവിപുലമായ സന്നദ്ധമെന്റർമാരുടെ സഞ്ചയവും ഈ പരിശീലന പരിപാടിയെ നയിക്കുന്ന ഘടകങ്ങളായിരിക്കും. ചുരുക്കത്തിൽ പഠനം പൂർത്തിയാക്കി ഇറങ്ങുന്ന ഓരോ വിദ്യാർഥികൾക്കും മുന്നിൽ മുന്നോട്ടുള്ള പാത വ്യക്തമായി വരച്ചിടപ്പെടും.

നെെപുണി വികാസ യജ്ഞത്തിൽ ചെയ്യാനുദ്ദേശിക്കുന്ന രണ്ടാമത്തെ കാര്യം, പഠനം പൂർത്തിയാക്കിയ തൊഴിലനേ-്വഷകർക്ക് നെെപുണി പരിശീലനം നൽകുകയും തൊഴിൽദാതാക്കളെ നേരിട്ട് ബന്ധപ്പെട്ടോ തൊഴിൽമേളകൾ നടത്തിയോ അവർക്ക് തൊഴിൽ നൽകുകയും ചെയ്യുക എന്നതാണ്. കേരള നോളജ് ഇക്കണോമി മിഷൻ ആരംഭിച്ച പരിപാടിയുടെ കേന്ദ്ര ബിന്ദു ഡിജിറ്റൽ വർക്ക് ഫോഴ‍്സ് മാനേജ്മെന്റ് സിസ്റ്റം എന്ന പോർട്ടലാണ് (DWMS). 19–59 വയസ്സിനിടയ്ക്ക് പ്രായമുള്ള അഭ്യസ്തവിദ്യരായ തൊഴിലനേ-്വഷകർക്ക് പോർട്ടലിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

അടുത്തത്, വീട്ടമ്മമാർക്കുള്ള നെെപുണി പരിശീലനവും തൊഴിലുമാണ്. അഭ്യസ്തവിദ്യരാണ്, പക്ഷേ തൊഴില-നേ-്വഷകരല്ലാത്ത വിഭാഗമാണ് വീട്ടമ്മമാരായ സ്ത്രീകൾ. നമ്മുടെ കുടുംബബന്ധങ്ങളിൽ സ്ത്രീകൾക്ക് കല്പിച്ചുനൽകിയിട്ടുള്ള വീട്ടമ്മ പദവി പൊതുവിൽ അവരുടെ കരിയർ ബ്രേക്കിന് കാരണമാവുന്നു. പ്രാരാബ്ധങ്ങൾ എല്ലാം കഴിഞ്ഞ് ജോലി നോക്കാനാവുന്ന കാലമാവുമ്പോഴേക്കും പഠിച്ചതിൽ നല്ലൊരുപങ്കും മറന്നിരിക്കും; നെെപുണി ഉണ്ടാവില്ല. ഈ വീട്ടമ്മമാർക്ക് നെെപുണി പരിശീലനം നൽകി വർക്ക് നിയർ ഹോം പോലെയുള്ള സംവിധാനങ്ങളാരുക്കി അവരെ തൊഴിലിടത്തിലേക്കെത്തിച്ചാൽ, കേരളത്തിലെ സ്ത്രീ തൊഴിൽ പങ്കാളിത്തം 25–30 ശതമാനത്തിൽനിന്നും 50 ശതമാനമായെങ്കിലും ഉയർത്താൻ കഴിയും. ആ ദൗത്യം കുടുംബശ്രീ ഏറ്റെടുത്തിരിക്കുകയാണ്.
വിദേശരാജ്യങ്ങളിലേക്ക് പോകുന്ന വിദഗ്ധ തൊഴിലാളികളുടെ നെെപുണി പരിശീലനവും റിക്രൂട്ട്മെന്റുമാണ് നാലാമതായി കെെകാര്യം ചെയ്യുന്നത്. വിദേശത്ത് ജോലി തേടാൻ ആഗ്രഹിക്കുന്ന വിദഗ്ധ തൊഴിലാളികൾക്ക് നെെപുണി ഉറപ്പുവരുത്തുന്നതിനും ഔപചാരികമായ സ്കിൽ സർട്ടിഫിക്കറ്റ് നൽകുന്നതിനും ഭാഷാ നെെപുണി പ്രദാനം ചെയ്യുന്നതിനുമെല്ലാം ഇത് ഗുണംചെയ്യും. നോർക്കയും ലോക കേരള സഭയും ഇതിൽ സഹകരിച്ച് പ്രവർത്തിക്കും. പ്രവാസി തൊഴിൽമേളകൾ റിക്രൂട്ടിങ് ഏജൻസികൾക്ക് ആവശ്യാനുസരണം ഉദ്യോഗാർഥികളെ ലഭ്യമാക്കും. പ്രവാസികളുടെ റിക്രൂട്ട്മെന്റിനുള്ള ലെെസൻസിന് വിജ്ഞാന കേരളവും അപേക്ഷിച്ചിട്ടുണ്ട്.

സാക്ഷരതപോലെ അതിവിപുലമായ ഒരു ജനകീയ കാമ്പെയ്നാണ് നെെപുണി പരിശീലനത്തിലും കേരളം ലക്ഷ്യമാക്കുന്നത്. ഇത് സാർത്ഥകമായാൽ കേരളത്തിലെ തൊഴിലില്ലായ്മ ഗണ്യമായി കുറയുകയും സംസ്ഥാനത്തേക്ക് ആധുനിക വ്യവസായ സംരംഭങ്ങളുടെ കുത്തൊഴുക്കുണ്ടാകുകയും ചെയ്യും. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four + 1 =

Most Popular