കേരളത്തിന്റെ സമകാലീന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുന്നതിന് സംസ്ഥാന സർക്കാർ അവതരിപ്പിച്ച വലിയ പദ്ധതികളിലൊന്നാണ് വിജ്ഞാനകേരളം. തൊഴിലില്ലായ്മ, പ്രത്യേകിച്ച് സ്ത്രീകളിലെ തൊഴിലില്ലായ്മ സംസ്ഥാനത്തിന്റെ വളർച്ചയെ ബാധിക്കുന്ന പ്രധാന വെല്ലുവിളികളിലൊന്നാണല്ലോ. രാജ്യത്ത് ഏറ്റവും ഉയർന്ന സാക്ഷരതാ നിരക്കുള്ള സംസ്ഥാനമായിട്ടും, വിദ്യാഭ്യാസം നേടിയ നിരവധി സ്ത്രീകൾ വീട്ടുപണികളിൽ മാത്രം ഒതുങ്ങി, തൊഴിൽ മേഖലയിൽ പ്രവേശിക്കാൻ കഴിയാതെ പോകുന്നു. അതോടൊപ്പം, ഉന്നത പഠനത്തിനും തൊഴിലിനുമായി വിദേശത്തേക്ക് പോകുന്ന വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുന്നതും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം കുറയുന്നതും ജനസംഖ്യയുടെ നല്ലൊരു ഭാഗം വാർധക്യത്തിലേക്ക് നീങ്ങുന്നതും സംസ്ഥാനത്ത് ഗുരുതര പ്രശ്നങ്ങളായി മാറിയിട്ടുണ്ട്.
പ്രാദേശിക ഭരണകേന്ദ്രങ്ങളിലൂടെ യുവാക്കൾക്കും കുടുംബശ്രീയുടെ സഹായത്തോടെ വിദ്യാഭ്യാസമുള്ള സ്ത്രീകൾക്കും വിദേശ തൊഴിൽ തേടുന്നവർ, വിദ്യാർത്ഥികൾ എന്നിവർക്കും അലുംനി, ലോകകേരളസഭ, വ്യവസായ പങ്കാളികൾ, സർക്കാർ ഏജൻസികൾ എന്നിവയുടെ പിന്തുണയോടെ തൊഴിൽ സാധ്യതാ പദ്ധതികൾ നടപ്പിലാക്കുവാൻ വിജ്ഞാന കേരളം ലക്ഷ്യമിടുന്നു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ തൊഴിൽ വിപണിയിലേക്കുള്ള പ്രവേശന നിരക്കിന്റെ കുറവ് പരിഹരിക്കാൻ ക്യാമ്പസ് പ്ലേസ്-മെന്റ് സംവിധാനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം സാധ്യമാക്കാൻ ഇതാണ് അവസരം എന്ന തിരിച്ചറിവ് ഞങ്ങളെയും വിജ്ഞാനകേരളം പദ്ധതിയിലേക്ക് ആകർഷിച്ചു.
ഗവൺമെന്റ് വിമൻസ് കോളേജ്
മെന്റർമാർ റെഡി: അലുംനി എക്സിക്യൂട്ടീവ് മീറ്റിങ്ങിലൂടെ മെന്റർമാരുടെ പ്രാഥമിക പട്ടിക തയ്യാറാക്കുവാനും ആശയസ്വരൂപണത്തിനായി ശില്പശാല നടത്തുവാനും തീരുമാനിച്ചു. അതിൻപ്രകാരം 1200 പൂർവ്വ വിദ്യാർത്ഥിനികളുടെ ഒരു സഞ്ചയം ശരവേഗത്തിൽ തയ്യാറായി.
വർക്ക്‌ഷോപ്പുകൾ, പഠനങ്ങൾ
(1). “കോഫി ടേബിൾ ടോക്ക്” – വിദ്യാർത്ഥികൾക്കും പൂർവ്വവിദ്യാർത്ഥികൾക്കും വേണ്ടി നൈപുണി വികസനവും തൊഴിലവസരങ്ങളും (Employment Opportunities for Students and Alumni) എന്ന പരിപാടിയിലൂടെ ആശയ സമാഹരണം നടത്തി. സ്റ്റേക്ക്‌ഹോൾഡർമാരെ (വിദ്യാർത്ഥി നേതാക്കൾ, യൂണിവേഴ്സിറ്റി പ്ലേസ്-മെ–ന്റ് ഓഫീസർ, K-–DISC, Microsoft പ്രതിനിധി, PTA, അലുംനി) ഉൾപ്പെടുത്തി തൊഴിൽ സാധ്യത വർദ്ധനയ്ക്കുള്ള റോഡ്‌മാപ്പ് തയ്യാറാക്കലായിരുന്നു ലക്ഷ്യം. താഴെ പറയുന്ന പ്രധാന നടപടികൾക്കായുള്ള രൂപരേഖ തയ്യാറാക്കി.
* തൊഴിലുടമകളെ തിരിച്ചറിയൽ, ജോബ് റോളുകളും(തൊഴിൽ മേഖലകളും) ആവശ്യമായ നൈപുണിയും മാപ്പ് ചെയ്യൽ.
* Capacity Building Programmes വഴി വിദ്യാർത്ഥികളുടെ തൊഴിൽക്ഷമത വർദ്ധിപ്പിക്കൽ.
* സ്ഥിരമായ പ്ലേസ്-മെന്റ് ഡ്രൈവ്, മെന്റർഷിപ്പ് പ്രോഗ്രാമുകൾ നടപ്പാക്കൽ.
* IQAC, K-–DISC, Microsoft, University Placement Cell, Samujjwala, OSA, ED Club, Continuing Education Cell, വിദ്യാർത്ഥി ക്ലബ്ബുകൾ എന്നിവയുടെ സഹകരണത്തോടെ പ്രവർത്തിക്കുക.
(2) വിദ്യാർത്ഥികളിലെ തൊഴിൽ ആവശ്യകതകളും പരിശീലന ആവശ്യങ്ങളും മനസിലാക്കാൻ Google ഫോം സർവേ നടത്തി. ക്രോഡീകരണനടപടികൾ പുരോഗമിക്കുന്നു.
(3) അക്കാദമിക് – ഇൻഡസ്ട്രി ഗ്യാപ് കുറയ്ക്കാനുള്ള പരിശീലന പരിപാടികളും കണ്ടെത്തി ആസൂത്രണം ചെയ്യുക അടുത്തപടിയാണ്.
തീരുമാനിച്ച പ്രവർത്തനങ്ങൾ
* പ്ലേസ്-മെന്റ് സെൽ ശക്തിപ്പെടുത്തൽ – ഓരോ വിഭാഗത്തിലും അധ്യാപക പ്രതിനിധികളും വിദ്യാർത്ഥി കോഓർഡിനേറ്റർമാരും ഉണ്ടാവണം. സ്കിൽ ഗ്യാപ് തിരിച്ചറിയൽ, മെന്ററിംഗ്, ട്രെയിനിംഗ് എന്നിവ നടത്തണം. SWAYAM/NPTEL കോഴ്സ് പൂർത്തിയാക്കാനുള്ള പ്രോത്സാഹനം നൽകണം.
* തൊഴിൽദാതാക്കളായ കമ്പനികളുടെ പട്ടിക ശേഖരണം – യൂണിവേഴ്സിറ്റി പ്ലേസ്-മെന്റ് സെൽ വേണം, പിടിഎ, ഐഎച്ച്ആർഡി മുതലായവയുടെ സഹായത്തോടെ, പ്ലേസ്-മെന്റ് സെൽ അംഗങ്ങൾക്ക് പരിശീലനം നൽകണം.
Soft Skills & Attitude Development Training – ഒന്നാം വർഷം മുതൽ വിദ്യാർഥികൾക്ക് പരിശീലനം നൽകണം. CBT വർക്ക്‌ഷോപ്പുകൾ – മാനസിക തയ്യാറെടുപ്പ്, ആത്മവിശ്വാസ വർദ്ധന, ഇന്റേൺഷിപ്പ് എന്നിവയ്ക്കുവേണ്ട പ്രോത്സാഹനങ്ങൾ നൽകുക.
* MOU അവസരങ്ങൾ – ഇൻഡസ്ട്രി, റിസർച്ച് സെന്ററുകളുമായി ബന്ധം. LinkedIn പ്രൊഫൈൽ വർക്ക്‌ഷോപ്പുകൾ, വ്യവസായ ആവശ്യങ്ങൾക്ക് അനുയോജ്യമായി സിലബസിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദ്ദേശിക്കൽ അങ്ങനെ നിരവധി പരിപാടികൾ നടപ്പിലാക്കി. അൻപത് ശതമാനം വിദ്യാർത്ഥിനികൾക്ക് തൊഴിൽ നേടിക്കൊടുക്കുക എന്നതാണ് ഈ വർഷത്തെ ദൗത്യം.
ഉപസംഹാരം
വിദ്യാർത്ഥികളും സ്ത്രീകളും തൊഴിൽ രംഗത്ത് സജീവമായി പ്രവേശിച്ച്, കേരളത്തിന്റെ സാമ്പത്തിക വളർച്ചയിൽ സംഭാവന നൽകുന്ന ഒരു വലിയ ജനകീയ, വിദ്യാഭ്യാസ, സാമ്പത്തിക ശാക്തീകരണ പ്രസ്ഥാനം തന്നെയാണ് വിജ്ഞാനകേരളം പദ്ധതി. ഈ പദ്ധതിയിലൂടെ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തൊഴിൽ സൃഷ്ടിയുടെ കേന്ദ്രങ്ങളായി മാറുകയും, “നൈപുണി– തൊഴിൽ – വളർച്ച” എന്നീ മൂന്ന് ഘടകങ്ങൾ കൂടി കേരളത്തിന്റെ ഭാവി സാമ്പത്തിക പുരോഗതിയെ മുന്നോട്ടു നയിക്കുകയും ചെയ്യും. ഈ വലിയ സംരംഭത്തിൽ ഗവൺമെന്റ് വിമൻസ് കോളേജും മുന്നിലുണ്ടാകും. l



