Monday, May 25, 2026

ad

Homeകവര്‍സ്റ്റോറിബി സി എം കൊളേജിലെ 
അപ്‌സ്‌കില്ലിങ് സെന്റർ

ബി സി എം കൊളേജിലെ 
അപ്‌സ്‌കില്ലിങ് സെന്റർ

ബി സിഎം കോളേജിലെ വിദ്യാർത്ഥിനികളിൽ കോളേജിന്റെ അപ്‌സ്‌കില്ലിങ് സെന്ററിന്റെ നേതൃത്വത്തിൽ ഈ വർഷം നടപ്പിൽവരുത്തിയ ഒരു ആശയമാണ് അപ്-സ്‌കില്ലിങ് അഥവാ നൈപുണി വികസന പരിപാടി. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്ന ബിരുദധാരികളായ വിദ്യാർത്ഥികൾക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യം മുൻനിർത്തി പ്രവർത്തിക്കുന്ന സംസ്ഥാനസർക്കാരിന്റെ വിജ്ഞാനകേരളം പദ്ധതിയുമായി പൂർണമായി ചേർന്നുപോകുന്നതാണ് ഈ പരിപാടി.

അധ്യാപകർ, വിദ്യാർഥികൾ,ക്യാമ്പസ് റിക്രൂട്ടർമാർ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവരുടെ നിരന്തര കൂടിയാലോചനകളിലൂടെയും, പിടിഎയുടെ ഫലപ്രദമായ ഇടപെടലുകളിലൂടെയുമാണ് ഇത് രൂപംകൊണ്ടത്. പഠിതാക്കളിൽ വ്യത്യസ്തങ്ങളായ നൈപുണികൾ വളർത്തിയെടുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ആശയവിനിമയം, സൈബർ സാക്ഷരത, തൊഴിൽ നൈപുണി എന്നീ മേഖലകളിലെ പോരായ്മകൾ കണ്ടെത്തുകയും തുടർ പരിശീലനത്തിലൂടെ പൂർണ്ണമായ തൊഴിൽക്ഷമത കൈവരിക്കുകയുമാണ് ലക്ഷ്യം.

പ്രവർത്തനഘട്ടങ്ങൾ
വ്യത്യസ്ത പ്രവർത്തനഘട്ടങ്ങളിലൂടെ ഈ പദ്ധതി കടന്നുപോകുന്നുണ്ട്:

സ്കിൽ പ്രൊഫൈലിങ്ങും ഗ്യാപ്പ് വിശകലനവും: മുഴുവൻ വിദ്യാർഥികളെയും ഉൾപ്പെടുത്തി ഒരു പ്രാരംഭ സർവേ നടത്തുകയും അങ്ങനെ പഠിതാവിന്റെ കഴിവുകളും ആവശ്യങ്ങളും കണ്ടെത്താനും അതിൻറെ അടിസ്ഥാനത്തിൽ പാഠ്യ പദ്ധതിയിൽ കൂടുതൽ ശ്രദ്ധ വേണ്ട മേഖലകൾ തിരിച്ചറിയാനും സാധിക്കുന്നു.

അടിസ്ഥാന ഓപ്പറേറ്റിംഗ് പദ്ധതി: നൈപുണി വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് സഫലമായി നടപ്പാക്കാൻ ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രവർത്തന ക്രമം രൂപീകരിച്ചു

ബാച്ച് ഓർഗനൈസേഷൻ വർഷം: അടിസ്ഥാനത്തിൽ വിദ്യാർത്ഥികളെ ചെറിയ ബാച്ചുകൾ ആയി തിരിച്ച് പരിശീലനം നൽകുകയും ഓരോ ബാച്ചിന്റെയും പുരോഗതി നിരീക്ഷിക്കുന്നതിനായി അധ്യാപകരെ നിയോഗിക്കുകയും ചെയ്തു.

യോഗ്യതയുള്ള ഇൻസ്ട്രക്ടർമാർ: കോളേജിൽ നിന്നുള്ള അധ്യാപകരുടെയും പുറത്തുനിന്നുള്ള വിദഗ്ധരുടെയും സേവനം ഉറപ്പുവരുത്തുന്നു. അതുവഴി അക്കാദമിക പ്രാധാന്യവും വ്യാവസായിക കാഴ്ചപ്പാടും പഠിതാവിന് ലഭിക്കുന്നു.

വിലയിരുത്തലുകൾ ഉള്ള മോഡുലാർ പാഠ്യ പദ്ധതി: നൈപുണികളുടെ അടിസ്ഥാനത്തിൽ വിവിധ മോഡ്യൂളുകളായി തിരിച്ചുകൊണ്ടുള്ള സിലബസ് വികസിപ്പിക്കുകയും ഓരോ വിദ്യാർത്ഥിയുടെയും പഠന നേട്ടങ്ങൾ അളന്ന് കുറവുകൾ കണ്ടെത്തി സഫലമായ മാറ്റങ്ങൾക്കു വേണ്ടി വിലയിരുത്തലുകൾ നടത്തുകയും ചെയ്യുന്നു.

നൈപുണി വികസന മേഖലകൾ
പദ്ധതിക്ക്, താഴെ പറയുന്ന വിശാലമായ നൈപുണി വികസന മേഖലകളുണ്ട്:

ജീവിത നൈപുണി
യുജിസിയുടെ ജീവൻ കൗശൽ ചട്ടക്കൂടിനെ അടിസ്ഥാനമാക്കി ദൈനംദിന ജീവിതത്തിനും ജോലിക്കും ആവശ്യമായ പ്രധാന കഴിവുകൾ ആയ ഡിജിറ്റൽ സാക്ഷരത,ആശയ വിനിമയ ശേഷി, അക്കാദമിക രചന എന്നിവ വികസിപ്പിക്കുന്നു. ഉദാഹരണത്തിന് എം എസ് ഓഫീസ്, എം എസ് വേഡ്, എംഎസ് എക്സൽ എന്നിവ മോഡ്യൂളുകളിൽ ഉൾപ്പെടുന്നു.

ഗവേഷണ നൈപുണി
ഗവേഷണ രീതിശാസ്ത്രത്തിൽ ഏർപ്പെടാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡിപ്പാർട്ട്മെന്റ്- ക്ലസ്റ്ററുകളുടെ ഗവേഷണ നൈപുണി കോളേജ് പ്രോത്സാഹിപ്പിക്കുന്നു. മെഷീൻ ലേണിംഗ്, ഓട്ടോമേഷൻ ടെസ്റ്റിംഗ് തുടങ്ങിയ സാങ്കേതിക നൈപുണ്യ മോഡ്യൂളുകൾ പഠനത്തിന്റെ ഭാഗമാകുന്നു.

വ്യക്തിഗത പരിചരണവും ശുചിത്വവും
വ്യക്തിഗത ശുചിത്വ രീതികൾ, ടൈം മാനേജ്മെന്റ്-, സോഷ്യൽ മീഡിയ മര്യാദകൾ, ഭക്ഷണ- ഭാഷണ ശീലങ്ങൾ എന്നിവയെ കുറിച്ചുള്ള വർക്ക് ഷോപ്പുകൾ വിദ്യാർഥികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. വ്യക്തിത്വ വികസനത്തിനുതകുന്ന പരിശീലന രീതികൾ ഈ മൊഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

തൊഴിലധിഷ്ഠിത നൈപുണി
കണ്ടന്റ് റൈറ്റിംഗ് ആൻഡ് പ്രൂഫ് റീഡിങ്, ഫോട്ടോഗ്രാഫി, വീഡിയോഗ്രഫി, ഫുഡ് പ്രോസസിംഗ്, ജ്വല്ലറി മേക്കിങ്, സെൽഫോൺ സർവീസിംഗ്, ബ്യൂട്ടി ആൻഡ് ഹെയർ വർക്ക് ഷോപ്പ് തുടങ്ങി വ്യവസായ അധിഷ്ഠിത സർട്ടിഫിക്കറ്റ് കോഴ്സുകളുടെ വിപുലമായ അവസരങ്ങൾ സംരംഭകത്വത്തിനും തൊഴിൽ വികസനത്തിനും ഉതകുന്ന വിധത്തിൽ ക്രമീകരിച്ചിരിക്കുന്നു.

സാംസ്കാരികവും കലാപരവുമായ കഴിവുകൾ
സംഗീതം,നൃത്തം, ദൃശ്യ കലകൾ ,നാടകം, ഫാഷൻ ഷോ എന്നിവ ഉൾപ്പെടെ വിവിധങ്ങളായ കലകളിൽ പരിശീലനം നൽകുന്നു. ഈ പ്രോഗ്രാമുകൾ വിദ്യാർഥികളുടെ സർഗവാസനകളെയും സാംസ്കാരിക ബോധത്തെയും വളർത്തുന്നു.

ശാരീരികക്ഷമത
ആരോഗ്യകകരമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി ഫിറ്റ്നസ് പരിശീലന പരിപാടികൾ, സ്ട്രെസ് മാനേജ്മെന്റ്- ക്ലാസ്സുകൾ, ആയോധന കലാ ക്ലാസുകൾ, പതിവ് വ്യായാമ രീതികൾ ഇവയെല്ലാം ആരോഗ്യ സംരക്ഷണത്തിനായി ഈ മോഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

മത്സര പരീക്ഷാ പരിശീലനം
മത്സരാധിഷ്ഠിത പരീക്ഷകൾക്കായി പ്രത്യേകം തയ്യാറാക്കിയ പരിശീലന ക്ലാസുകൾ, സിവിൽ സർവീസ് പരിശീലന ക്ലാസുകൾ, ജർമ്മൻ– ഫ്രഞ്ച് ഭാഷ പരിശീലന കോഴ്സുകൾ, പ്രൊഫഷണൽ അക്കൗണ്ടിങ് സർട്ടിഫിക്കേഷനുകൾ തുടങ്ങിയ നിർദിഷ്ട തൊഴിൽ മേഖലകൾ ലക്ഷ്യമാക്കി പരിശീലനം നേടാൻ വിദ്യാർഥിനികളെ സഹായിക്കുന്നു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × four =

Most Popular