Saturday, July 27, 2024

ad

Homeസമകാലികംമദ്യനയ വിവാദത്തിനുപിന്നിൽ വൻ ഗൂഢാലോചന

മദ്യനയ വിവാദത്തിനുപിന്നിൽ വൻ ഗൂഢാലോചന

എം വി ഗോവിന്ദൻ

കേരളത്തിൽ എൽഡിഎഫ് സർക്കാരിന്റെ തുടർ ഭരണത്തിന് എട്ടു വർഷം പൂർത്തിയായിരിക്കുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലമാകെ കേരളം അഭിമുഖീകരിച്ച ഒന്നിനുപിറകെ ഒന്നായി വന്ന പ്രകൃതി ദുരന്തങ്ങളുടെയും കോവിഡും നിപ്പയും പോലെയുള്ള മഹാമാരികളുടെയും കാലത്തെല്ലാം ജനങ്ങളെ ചേർത്തുപിടിച്ച് ആശ്വാസത്തിന്റെ കവചമൊരുക്കിയ പിണറായി സർക്കാരിനെ കേരള ജനത എത്രമാത്രം പ്രതീക്ഷയോടെയാണ് കണ്ടതെന്നതിന്റെ പ്രതിഫലനമാണ് വർധിച്ച ഭൂരിപക്ഷത്തോടെ തുടർഭരണം ലഭിച്ചതിൽ കാണാനാവുന്നത്. അതാകട്ടെ, പ്രകൃതിദുരന്തങ്ങളെയും മഹാമാരികളെയും വെല്ലുന്ന വിധത്തിൽ യുഡിഎഫും ബിജെപിയും വലതുപക്ഷ മാധ്യമങ്ങളും ഉന്നയിച്ച ആരോപണങ്ങളുടെയും കേന്ദ്ര അനേ–്വഷണ ഏജൻസികളുടെ വേട്ടയാടലുകളുടെയും പെരുമഴക്കാലത്തെ അതിജീവിച്ചുകൊണ്ടുമാണ്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളിൽ ഒന്നിൽപോലും കാമ്പോ കഴമ്പോ ഉണ്ടായിരുന്നില്ല എന്നു മാത്രമല്ല, കടുകുമണിയോളം തെളിവുപോലും മുന്നോട്ടുവയ്ക്കാനും അവർക്കായില്ല. കേന്ദ്ര അനേ-്വഷണ ഏജൻസികളാകെ അരിച്ചുപെറുക്കിയിട്ടും സർക്കാരിനോ എൽഡിഎഫിനോ സിപിഐ എമ്മിനോ എതിരായി ചെറുവിരലനക്കാനുള്ള സാധ്യത പോലും കണ്ടെത്താതെ അവയെല്ലാം പിന്തിരിയാൻ നിർബന്ധിതരാകുന്നതാണ് നാം കണ്ടത്. ഇതെല്ലാം കാണുകയും കേൾക്കുകയും ചെയ്ത, എല്ലാത്തിനും നേർസാക്ഷികളായ കേരള ജനത അതുകൊണ്ടുതന്നെ വമ്പിച്ച ഭൂരിപക്ഷത്തോടെ, കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലാദ്യമായി എൽഡിഎഫിന് തുടർഭരണം ഉറപ്പാക്കി.

രാജ്യത്തെ വർഗീയതയുടെയും ജനവിരുദ്ധമായ നവലിബറലിസത്തിന്റെയും ഇരുളിലേക്ക് നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്ര ബിജെപി സർക്കാർ നയിച്ചുകൊണ്ടിരുന്നപ്പോൾ എല്ലാ വിഭാഗം ജനങ്ങൾക്കും ആശ്വാസം പകരുന്ന, ഇന്ത്യയ്ക്കാകെ മാതൃകയായ ബദൽ നയങ്ങൾ നടപ്പാക്കിയാണ് എൽഡിഎഫ് ജനങ്ങളുടെ വിശ്വാസവും പിന്തുണയും നേടിയത്. വികസനത്തിന്റെയും ക്ഷേമത്തിന്റെയും തലങ്ങളിലെല്ലാം കേരളത്തെ മാതൃകാ ഭൂപ്രദേശമായി ഉയർത്തുകയായിരുന്നു എൽഡിഎഫ് സർക്കാർ. വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമ പദ്ധതികൾ, ക്രമസമാധാനപാലനം, ശുചിത്വം, പശ്ചാത്തല വികസനം എന്നിങ്ങനെ സർവകാര്യങ്ങളിലും കേരളത്തെ ഒന്നാമതാക്കാൻ എൽഡിഎഫ് ഭരണത്തിനായി. അതാകട്ടെ കേരളത്തെ സാമ്പത്തികമായി ശ്വാസംമുട്ടിക്കാനുള്ള നീക്കങ്ങളെയും പ്രതിപക്ഷത്തിന്റെ അട്ടിമറി സമരങ്ങളെയും ഫലപ്രദമായി നേരിട്ടുകൊണ്ടുമാണ്.

തുടർഭരണം ഉറപ്പാക്കി കേരള ജനത എൽഡിഎ–ഫിനൊപ്പം ഉറച്ചുനിന്നതിൽനിന്ന് ശരിയായ പാഠം ഉൾക്കൊള്ളാനല്ല കേരളത്തിലെ പ്രതിപക്ഷവും കേന്ദ്ര ഭരണകക്ഷിയും വലതുപക്ഷ മാധ്യമങ്ങളും തയ്യാറായത്. വിറളിപിടിച്ച്, കൂടുതൽ അക്രമാസക്തമായി വീണ്ടും ഒന്നിനു പിറകെ ഒന്നായി വ്യാജ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടിരിക്കുകയാണവർ. കേന്ദ്ര ഏജൻസികളുടെ വേട്ടയാടലുകളും സംസ്ഥാന ഭരണത്തിന്റെ ഭാഗമായിരിക്കേണ്ട ഗവർണർ നടത്തുന്ന വിധ്വംസക നിലപാടുകളും വർധിക്കുന്നതായാണ് ഇപ്പോഴും നാം കാണുന്നത്. രാജ്യത്തെ നിയമസംവിധാനങ്ങൾ, പരമോന്നത നീതിപീഠമടക്കം കേരള സർക്കാർ സമീപനങ്ങളെ ആവർത്തിച്ച് ശരിവെച്ചിട്ടും പിൻവാങ്ങാതെ സർക്കാരിനെ വ്യാജ ആരോപണങ്ങളിൽ കുടുക്കിയിടാനും അതിലൂടെ സർക്കാർ നടപ്പാക്കുന്ന ക്ഷേമ–വികസനനയങ്ങളിൽനിന്നും ജനശ്രദ്ധ തിരിക്കാനുമാണ് അവ പെടാപ്പാടുപെടുന്നത്.

അതിന്റെ ഏറ്റവും ഒടുവിലത്തെ ദൃഷ്ടാന്തമാണ് സർക്കാർ തീരുമാനമെടുക്കുകയോ ആലോചിക്കുക പോലുമോ ചെയ്യാത്ത മദ്യനയത്തിന്റെ പേരിൽ ദിവസങ്ങളായി വിവാദം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. യുഡിഎഫ് ഭരണകാലത്തെപ്പോലെ എൽഡിഎ-ഫ് സർക്കാരും അഴിമതിയിൽ മുങ്ങിനിൽക്കുകയാണെന്ന പ്രതീതി സൃഷ്ടിക്കലാണ് ഈ വിവാദ വ്യവസായികളുടെ ഒരേയൊരു ലക്ഷ്യം. ഈ വിവാദത്തിനുപിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വ്യക്തമാണ്. ഈ ഗൂഢാലോചനയ്ക്കുപിന്നിൽ ആരെല്ലാമുണ്ടെന്ന കാര്യം പുറത്തുകൊണ്ടുവന്നേ മതിയാവൂ. അതിനുള്ള നടപടികൾ എക്-സെെസ് മന്ത്രിയുടെയും സംസ്ഥാന സർക്കാരിന്റെയും ഭാഗത്തുനിന്ന് അൽപവും വെെകാതെ ഉണ്ടായിക്കഴിഞ്ഞിട്ടും വിവാദ വ്യവസായികൾ വിവാദം തുടരുകയാണ്.

യഥാർഥത്തിൽ ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത് ഉയർന്നുവന്ന ബാർകോഴ കേസിന്റെ ഒരു ഹാസ്യാനുകരണം മാത്രമാണ് ഇപ്പോൾ സൃഷ്ടിക്കപ്പെട്ടത്. ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത്, ഏതെങ്കിലുമൊരു മാധ്യമമോ മാധ്യമ പ്രവർത്തകനോ ഉയർത്തിക്കൊണ്ടുവന്നതല്ല, ബാർകോഴ വിവാദം. കോൺഗ്രസുമായി അടുപ്പമുള്ള കോൺഗ്രസുകാരനായ ഒരു മന്ത്രിയുടെ ബന്ധുവായ മദ്യവ്യവസായി ബിജു രമേശാണ് ആരോപണത്തിന് തിരികൊളുത്തിയത്. മനോരമ ചാനലിൽ ഒരു ചർച്ചയ്ക്കിടെ നടത്തിയ വെളിപ്പെടുത്തലായാണ് ബിജു രമേശിന്റെ ആരോപണം പുറത്തുവന്നത്. അന്നത്തെ മന്ത്രിമാർക്കെതിരെ കൃത്യമായി വിരൽചൂണ്ടിയാണ്, ആർക്കെല്ലാം എത്ര തുക വീതം കൊടുത്തുവെന്നതടക്കം പറഞ്ഞാണ് ബിജു രമേശ് ആരോപണം ഉന്നയിച്ചത്. സ്വാഭാവികമായും അതിന്മേൽ അനേ-്വഷണവും നടപടിയും ആവശ്യപ്പെട്ട് എൽഡിഎഫ് രംഗത്തുവന്നു. എന്നാൽ ആ കേസ് കത്തിച്ചുനിർത്തുന്നതിൽ അന്നത്തെ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ വഹിച്ച പങ്കിനെക്കുറിച്ചും ഓർക്കാതെ വയ്യ. വി എം സുധീരൻ മാത്രമല്ല, അന്ന് യുഡിഎഫ‍് എംഎൽഎ ആയിരുന്ന ഇന്നത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വഹിച്ച പങ്കും ആർക്കും വിസ്മരിക്കാനാവില്ല.

എന്നാൽ ഇപ്പോഴുണ്ടായതോ? ഒരു ദിവസം പൊടുന്നനെ മാതൃഭൂമി പത്രത്തിൽ വാലും തുമ്പുമില്ലാതെ ഒരു റിപ്പോർട്ട് പ്രത്യക്ഷപ്പെടുന്നു. പിന്നാലെ ജോസഫ് ഗ്രൂപ്പുകാരനായ ഇടുക്കിയിലെ ഒരു ബാർ മുതലാളി (അയാൾ ബാർ ഉടമ സംഘടനയുടെ നേതാക്കളിൽ ഒരാളുമാണ്) യുടേതായി ഒരു വോയ്സ് മെസേജ് ചില ചാനലുകൾ കൊണ്ടുവരുന്നു. അതിനു മുൻപായി തന്നെ മദ്യ വ്യവസായികൾ മദ്യ നയം മാറ്റുന്നതിനായി എന്ന പേരിൽ പണപ്പിരിവ് നടത്തുന്നതായി ഒരു കത്ത് മുഖ്യമന്ത്രിക്ക് ലഭിക്കുന്നു. അതിനെക്കുറിച്ച് അനേ-്വഷിക്കാൻ മുഖ്യമന്ത്രി ഉടൻ തന്നെ വിജിലൻസിനെ ചുമതലപ്പെടുത്തുന്നു. മാതൃഭൂമിയുടെ റിപ്പോർട്ടും ബാർ മുതലാളിയുടെ വോയ്സ് മെസേജും വന്നയുടൻ തന്നെ എക്സെെസ് മന്ത്രി ഇതിനുപിന്നിലെ ഗൂഢാലോചന കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് കത്തു നൽകി.

അതോടെ ബാർ മുതലാളിമാരുടെ വാട്സാപ്പ് ഗ്രൂപ്പുകളിലൊന്നിൽ വോയ്സ് മെസേജായി ബാർ ഉടമകളോട് പണപ്പിരിവിന് ആവശ്യപ്പെട്ട ശബ്ദസന്ദേശം പിൻവലിക്കുകയും തന്റെ അപ്പോഴത്തെ മാനസികാവസ്ഥയിൽ അങ്ങനെ പറഞ്ഞതാണെന്ന പുതിയൊരു ശബ്ദസന്ദേശം പുറത്തുവിടുകയും ചെയ്തു. അതായത് ആരോപണമുന്നയിച്ചയാൾ തന്നെ അത് പിൻവലിക്കുന്നു. എന്നിട്ടും നമ്മുടെ പത്ര ദൃശ്യ മാധ്യമങ്ങൾ വിഷയം അവിടെ അവസാനിപ്പിക്കുന്നില്ല. എന്നാൽ ശബ്ദസന്ദേശത്തിലോ മാതൃഭൂമിയുടെ റിപ്പോർട്ടിലോ അതിനുശേഷമോ ഏതെങ്കിലുമൊരാൾ നയം മാറ്റാൻ കോഴ ആവശ്യപ്പെട്ടതായോ കൊടുത്തതായോ ഒരാരോപണവും ഉന്നയിക്കാൻ കഴിഞ്ഞിട്ടില്ല. എങ്കിലും പ്രതിപക്ഷവും മാധ്യമങ്ങളും ഉണ്ടയില്ലാ വെടി വയ്ക്കുകയാണ്. ഉമ്മൻചാണ്ടിയുടെ ഭരണകാലത്തെ ബാർകോഴ പോലെ ഒന്ന് ഇപ്പോഴും നടക്കുകയാണെന്ന പുകമറ സൃഷ്ടിക്കാനാണ് അവർ ശ്രമിക്കുന്നത്. ഉദ്യോഗസ്ഥതലത്തിൽ പതിവായി നടക്കാറുള്ള യോഗത്തെ പിടിവള്ളിയായി ഉയർത്തിക്കാട്ടുന്നതിനപ്പുറം മറ്റൊന്നും അവർക്ക് മുന്നോട്ടുവയ്ക്കാനില്ലയെന്നതാണ് സത്യം. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഓഫീസിനെ ബന്ധപ്പെടുത്തി മാധ്യമങ്ങൾ നിയമന തട്ടിപ്പ് വിവാദം കെട്ടിച്ചമച്ചതിനെയാണ് ഇത് ഓർമിപ്പിക്കുന്നത്. അതുപോലെതന്നെ ചായക്കോപ്പയിലെ കൊടുങ്കാറ്റാവുമെന്നുറപ്പാണ്.

കഴിഞ്ഞ എട്ടുവർഷത്തിനിടയിൽ പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും ഉയർത്തിക്കൊണ്ടുവന്ന നിരവധി ആരോപണങ്ങൾപോലെ ഇതും അൽപായുസായി അവസാനിക്കുമെന്നതിൽ സംശയമില്ല. എന്നാൽ ഇതിനു പിന്നിലുള്ള ഗൂഢാലോചന തുറന്നുകാണിക്കുകയും ഗൂഢാലോചനക്കാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരികയും ചെയ്യുക തന്നെ വേണം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × 3 =

Most Popular